ഡോക്ടര്‍ ലവ്വ്‌ Malayalam Movie: Doctor Love – Romance Consultant

Comedy, Drama, Family, Romance

Duration: 135 മിനിറ്റ്

K.Biju(കഥ,തിരക്കഥ,സംഭാഷണം,സംവിധാനം )

Kunchacko Boban, Bhavana, Ananya, Hemand, Manikuttan, Rajat ,Shari,Nimisha,Salim Kumar ,Nedumudi Venu,Bindu Panicker,Innocent,KPAC Lalitha


മലയാളസിനിമയില്‍ എവിടെയാണ് “ഹീറോ ” ദാരിദ്ര്യം എന്ന് പടംകണ്ടവര്‍ മനസ്സില്‍  ചോദിക്കുന്ന ഈ സിനിമയുടെ   റിവ്യൂയിലോട്ടു നേരെ കടക്കാം

ഓണത്തിനിറങ്ങിയ പടങ്ങളിലെ സൂപ്പര്‍ ബഡാ ഹിറ്റ് ..കിടിലന്‍ പടം എന്നീ വിശേഷണങ്ങള്‍ കേട്ടുകൊണ്ടാണ് പടം കാണാന്‍ ബാല്‍ക്കണി ടിക്കറ്റ്‌ എടുത്തു കേറിയത് …

സിനിമയുടെ ആദ്യ പകുതിവരെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് പ്രണയം/ സ്നേഹം എന്നതിനെപ്പറ്റി കേള്‍ക്കുകയും പ്രാക്ടിക്കല്‍ ജീവിതത്തെപ്പറ്റി തീരെ പ്രായോഗികജ്ഞാനം ഇല്ലാത്ത  13-22  വയസിലുള്ള ,പരുവത്തിലേക്ക് നമുക്ക് മനസിനെ ഒതുക്കി നിര്‍ത്താമെങ്കില്‍ ഈ സിനിമ നമുക്ക് ഇഷ്ട്ടപ്പെടും എന്നാണ്  …

സിനിമയുടെ അടുത്ത പകുതി ആ തോന്നലിനെ ആകെ മാറ്റി മറിച്ചു എന്ന് പറയാം …സിനിമയുടെ രണ്ടാം പകുതിയില്‍ Comedy, Drama, Family എന്നിവ ഒളിഞ്ഞിരിക്കുന്നു അലെങ്കില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട് …ഇടക്ക് ഒരു സെന്ടിമെന്റ്റ് ടച്ച്‌ കൊടുക്കാനും നമ്മുടെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്…ആദ്യപകുതി മുഴുവന്‍ Romance തന്നെയാണ് ….

കഥ :

ഇതില്‍ നമ്മുടെ കഥാനായകന്‍ എഴുത്തുകാരന്‍  വിനയചന്ദ്രന്‍ (Kunchacko Boban) അനാഥാലയത്തില്‍ നിന്നും ത്യാഗത്തിലൂടെ ചെറുപ്പത്തിലെ കളിക്കൂട്ടുകാരിയെ (ഭാവന/ശ്രീകുട്ടി) നഷ്ട്ടപ്പെടുത്തേണ്ടി വന്ന ഒരു വിശാലഹൃദയനാണ് …വളര്‍ന്നതിനനുസരിച്ചു മനസിലുള്ള സ്നേഹവും വളര്‍ന്നു ഒടുക്കം ശ്രീകുട്ടിയെ തേടി യാത്രയാകുന്നു..പ്രണയിക്കുന്നവരെയും, പ്രണയതല്‍പ്പരായവരെയും ഒന്നിക്കാന്‍ കുഞ്ചാക്കോ നടത്തുന്ന ശ്രമങ്ങളുടെ /ടിപ്പുകളുടെ ആകെത്തുകയാണ് ചിത്രം …എന്ത് ത്യാഗം സഹിച്ചും പ്രണയിക്കുന്നവരെ ഒന്നാക്കുക എന്നാ ചിന്തയില്‍ , അദേഹത്തിന് അത്തരമൊരു പ്രണയം ഒന്നിപ്പിക്കനായി ഒരു കോളേജില്‍ എത്തപ്പെടെണ്ടിവരികയും  തുടര്‍ന്ന് ചാര്‍ത്തപ്പെട്ടു കിട്ടിയ “Doctor Love – Romance Consultant”  എന്ന വിളിപ്പേരിനുള്ളില്‍ സ്വയം പ്രണയം കണ്ടെത്തുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു …അവിടെ കോളേജില്‍ “ഡെവിള്‍ ” എന്ന വിളിപ്പേരില്‍ നിറഞ്ഞു നിക്കുകയാണ് നമ്മുടെ നായിക ഭാവന ….കുഞ്ചാക്കോ ഭാവനയോടു പ്രണയം തുറന്നു പറയുമോ ?  കുഞ്ചാക്കോയെ മനസ്സില്‍ സ്നേഹിച്ചു നടക്കുന്ന അനന്ന്യക്ക്‌ പ്രണയം നഷ്ടമാകുമോ ?  എന്നിങ്ങനയുടെ ചിന്തകളുടെ ആകെത്തുകയാണ് ഈ ചിത്രം .

 

അഭിനയിച്ച  പഴയ പതിവ് പ്രണയ സിനിമകളില്‍  നിന്നും കുറച്ചുകൂടെ പക്വത തോന്നിപ്പിക്കുന്ന റോള്‍ കുഞ്ചാക്കോ നന്നായി ചെയ്തിരിക്കുന്നു ..അനന്യയുടെ അച്ചന്‍റെ കഥാപാത്രം അവതരിപ്പിച്ച നെടുമുടിവേണു,കോളേജ് പ്രൊഫസര്‍ ഇന്നസെന്‍റ് , ഇടക്ക് വന്നു പോയ സലിം കുമാര്‍ എന്നിവരെ ചെറിയ റോളുകള്‍ ആണെങ്കിലും ഓര്‍ക്കുന്നത്  അവരുടെ എക്സ്പീരിയന്‍സ് ചാലിച്ച് അഭിനയിച്ചതുകൊണ്ടാണ്…

മിഴിവാര്‍ന്ന  കളര്‍പോസ്റ്റുകള്‍ ഇതിലെ എടുത്തു പറയേണ്ട സവിശേഷതയാണ് …സാള്‍ട്ട് ആന്‍ഡ്‌ പേപ്പറിനു ശേഷം പോസ്റ്റര്‍ രംഗത്ത് കുറെയേറെ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമം  പ്രശംസഹാവാഹമാണ് .

കലാമൂല്യമുല്ല സിനിമ തേടുന്ന അന്വോഷണര്‍ക്കോ, പടം കണ്ടു രോമാഞ്ചമായി ഇറങ്ങാമെന്നു കരുതുന്നവര്‍ക്കോ ,മനസിന്‌ പ്രായം വെച്ച പ്രേക്ഷകര്‍ക്കോ കണ്ടാല്‍ ആദ്യകാഴ്ചയില്‍ രസിക്കുന്ന/രസിപ്പിക്കുന്ന സിനിമയോന്നുമല്ല …

“എന്തായാലും കണ്ടിരിക്കേണ്ട ഒരു ചിത്രം  ” എന്നൊന്നും ഇതിനെ വിശേഷിപ്പിക്കനാവില്ല്യ …പൈസ മുടക്കി തിയേറ്ററില്‍ കേറിയാല്‍ അന്ത്യം കൊണ്ടെങ്കിലും നിങ്ങളെ ബോറടിപ്പിക്കാത്ത ഒരു ചിത്രം ആണിത് ..പടം മോശമല്ല എന്ന് പറയാം …..

പടത്തിലെ നല്ലൊരു ഗാനം കേള്‍ക്കാന്‍  ഇവിടെക്ലിക്ക്ചെയ്യുക

 

ശരിയപ്പോ :-

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged , . Bookmark the permalink.