അയാളും ഞാനും തമ്മില്‍ 6.7/10

ഡയമണ്ട് നെക്കലസിന് ശേഷം ലാല്‍ജോസ് സംവിധാനം നിര്‍വഹിച്ച  “അയാളും ഞാനും തമ്മില്‍  ” ആസ്വാദകരെ ത്രിപ്തിപ്പെടുതുന്നതില്‍  വിജയിച്ചിരിക്കുന്നു  .. ബോബ്ബി സഞ്ജയ്‌ തിരക്കഥയും പ്രേം പ്രകാശ്‌  നിര്‍മ്മാണവും അഭിനയവും നിര്‍വഹിച്ച ഈ ചിത്രം ഒരു ഡോക്ടറുടെ ഇരുപതു വയസിനും നാല്‍പ്പതു വയസിനും ഇടയിലുള്ള കുറെയേറെ മുഹൂര്‍ത്തങ്ങളെ രസച്ചരട് കെട്ടുപോകാതെ ആകാംഷയുടെ പ്രതീതി ജനിപ്പിച്ചു പറഞ്ഞുപോകുന്ന രീതിയിലാണ് എടുത്തിരിക്കുന്നത്

 

ഇതില്‍ പ്രണയമുണ്ട് , റൊമാന്‍സ് ഉണ്ട് , സസ്പെന്‍സ് ഉണ്ട് , മെസേജ്  ഉണ്ട് ,  പണംവാരികള്‍ എന്ന് നാം പറയുന്ന ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ഉണ്ട്  അങ്ങനെ ഒരു ലാല്‍ജോസ് ചിത്രത്തില്‍ നാം പ്രതീക്ഷിക്കുന എല്ലാമുണ്ട്  .. കുടുംബ പ്രേക്ഷകരുടെ നെറ്റി ചുളിപ്പിക്കുന്ന യാതൊരു വിധ അശ്ലീല സംഭാഷണവും ഇല്ല … ” പക്കാ ഫാമിലി എന്റര്‍ട്രെയിനര്‍ ” എന്ന് ധൈര്യമായി പറയാം ..

 

Prithviraj as Ravi Tharangan
Narain
Samvrutha Sunil
Rima Kallingal as Diya
Remya Nambeesan
Kalabhavan Mani
Prathap Pothen as Dr. Samuel
Salim Kumar

അച്ഛന്‍ നിര്‍മിച്ചു അഭിനയിച്ച  മക്കള്‍ തിരക്കഥയെഴുതിയ ഒരു സിനിമ  … പ്രതീക്ഷ കാത്തു  🙂

 

കഥയിലോട്ടു …

പ്രേക്ഷകരുടെ മുഴുനീള ശ്രദ്ധ കവരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .. കുറച്ചു ഫ്ലാഷ്ബാക്കിലോട്ടും പിന്നീട് കോളേജ് ജീവിതത്തിലേക്കും അതുകഴിഞ്ഞ് കഥ നടക്കുന്ന സമയതെക്കും ഇടയില്ലോടെ നിരന്തരമായി പറഞ്ഞു പോകുന്ന രീതിയിലാണ് സിനിമയുടെ അവതരണം … മലയാളത്തില്‍ ഇതു പുതിയതാണ് ( സിറ്റി ഓഫ്  ഗോഡ് എന്ന മലയാള  ചിത്രം കുറെ ഈ രീതിയില്‍ ആയിരുന്നെങ്കിലും ഇത്രത്തോളം മുഴുനീളമായി പറഞ്ഞു പോകുന്നില്ല )

ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെടുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ സീനോടെയാണ് സിനിമ ആരംഭിക്കുന്നത് … ഹൃദയ വാല്‍വിന് തകരാറുള്ള ആ പെണ്‍കുട്ടിയെ എങ്ങനെയെങ്കിലും ഓപ്പെരറ്റ് ചെയ്‌താല്‍ പത്തുശതമാനം രക്ഷപ്പെടാനുള്ള ചാന്‍സ് ഉണ്ടെന്നു  പ്രത്വിരാജ്  അറിയിക്കുന്നു  പക്ഷെ ആ റിസ്ക്‌ എടുക്കാന്‍ രക്ഷിതാകള്‍ തയ്യാറല്ല …ഓപ്പെരറ്റ് ചെയ്തില്ലെങ്കില്‍ ആ കുട്ടി ഉടനെ മരിച്ചേക്കാം ..അങ്ങനെ ഒരു നിര്‍ണ്ണായക നിമിഷത്തില്‍ എന്ത് ചെയ്യും എന്നതില്‍ സിനിമ ആരംഭിക്കുന്നു  … തുടര്‍ന്ന്  നടക്കുന്ന സുപ്രധാന സംഭവ വികാസങ്ങള്‍ , പ്രതിയുടെയും  നരേന്റെയും കോളേജ് ജീവിതം , പ്രണയം അങ്ങനെ ഇടക്ക് അവിവടിവെയും പിന്നീടു പ്രസന്റിലും പറഞ്ഞു പോകുന്ന രീതിയില്‍ സിനിമ മുന്നോട്ടു കുതിക്കുന്നു .. ഏഴുവര്‍ഷം എടുത്തു ഡോക്ടര്‍ ആയ പ്രിത്വിയുടെ ജീവിതത്തിലേക്ക്  പ്രതാപ് പോത്തന്റെ കഥാപാത്രം കടന്നുവരുമ്പോള്‍  , ലക്ഷ്യ ബോധമില്ലാതെയുള്ള മിനിഷങ്ങളില്‍ നിന്നും  ഡോക്ടര്‍ രവി തരകന്‍ എന്ന ഒരു പ്രൊഫഷനല്‍ ഡോക്ടര്‍ പിറവിയെടുക്കുന്നു  … പ്രതിയുടെ പ്രണയത്തിനു എന്ത് സംഭവിക്കുന്നു . ..സിനിമ തുടങ്ങുമ്പോള്‍ ആദ്യം   കാണിച്ച ഓപ്പെരറ്റ് ചെയ്ത പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കുന്നു … മാതാപിതാക്കളുടെ സമ്മതമില്ലാതെ  ഒപ്പെരശന്‍ നടത്തുമോ ? അങ്ങനെ എങ്കില്‍ എന്ത് സംഭവിക്കന്നു   ..എന്തിനു  ? എന്നിവയുടെ ഉത്തരതിലൂടെ സിനിമ തല്ക്കാലം അവസാനിക്കുന്നു

 

തിരക്കഥയിലെ പാളിച്ച :
ഇടക്ക് പ്രത്വിയെ കാണാതാകുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ .. പ്രത്വി ഒരു ടാക്സി നമ്പറിലേക്ക് മൊബൈലില്‍ വിളിച്ച കോള്‍ ടവര്‍ ട്രെയിസ്  ചെയ്തു കണ്ടെത്തുന്ന രീതിയിലാണ് എടുത്തിരിക്കുന്നതും പറയുന്നതും ..പക്ഷെ ലാന്‍ഡ്‌  ഫോണില്‍ നിന്നും ടാക്സി വിളിക്കുന്ന സീന്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു  .. പോരാത്തതിനു കഥ നടക്കുന്ന സമയം മൊബൈല്‍ ഫോണ്‍ ഉള്ളതായി കാണിക്കുന്നുമില്ല …  🙂   എന്തായാലും വളരെ ചെറിയ  ഒരു തെറ്റ് …

 

 

ട്രാഫിക് പോലെ എന്തായാലും കണ്ടിരിക്കണ്ട ചിത്രം എന്നൊന്നും പറയുന്നില്ല പക്ഷെ  കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങള്‍  ഇല്ലെങ്കിലും ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുറപ്പ്  …മമ്മൂട്ടിയുടെ  ജവാന്‍ ഓഫ് വെള്ളിമലയുടെ കാര്യം ഒരുവഴിക്കായ സ്ഥിതിക്ക് ഈ ചിത്രം തീര്‍ച്ചയായും ഒരു ഹിറ്റ്‌ ചിത്രമാകും .. ഒരു സിനിമ കാണാം എന്ന് ആഗ്രഹമുള്ള ആര്‍ക്കും ഈ ചിത്രം നല്ലൊരു വിരുന്നായിരിക്കും …

അയാളും ഞാനും തമ്മില്‍  6.7/10

സജിത്ത്  https://www.facebook.com/iamlikethisbloger

 

 

 

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.