അരുതെയരുതേ …

 

വ്യക്തി വിദ്വേഷം തീര്‍ക്കാനുള്ള ഒരു വേദിയായി  എന്‍റെ വാക്കുകളോ പ്രവര്‍ത്തികളോ ഉപയോഗിക്കപ്പെടരുതെന്നു മറ്റാരെക്കാളും നിര്‍ബന്ധബുദ്ധി എനിക്കുണ്ടെങ്കിലും  മലയാള സിനിമയെ എന്നുമെന്നും സ്നേഹിക്കുന്ന വെറുമൊരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍  ഇനിയുമിത് സഹിച്ചിരിക്കാനാകില്ല്യ ..

വന്നു വന്നു ചില പൊയ്മുഖങ്ങള്‍  മലയാള സിനിമയെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്നു …പ്രേക്ഷകരായ ഞങ്ങള്‍ക്കിത് കാണാം, എന്നിട്ടും മലയാള സിനിമയിലെ , കഴിവിനിയും നശിചിട്ടില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്ന മഹാരഥന്മാര്‍  മാത്രമെന്തെയതറിയുന്നില്ല്യ …അതോ അറിഞ്ഞിട്ടും വേറെ വഴികളില്ലാത്തതിന്റെ പേരില്‍ സഹിക്കുകയാണോ പറഞ്ഞോ കൊടുത്തോ തീര്‍ക്കാന്‍ പറ്റാത്ത എന്തെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ നിങ്ങള്‍ കുരുതി കൊടുക്കുന്നത് മലയാള സിനിമയെ ആണ് … ക്ഷമയുടെ നെല്ലിപ്പലകയുടെ  താഴെ നില്‍ക്കുന്ന പ്രേക്ഷകരായ ഞങ്ങളോട് ഇനിയുമീ ക്രൂരത അരുത് ….അതികം മുഖവുര കൂടാതെ നേരെ കാര്യത്തിലേക്ക് കടക്കട്ടെ …ഉള്ളത് വെട്ടിത്തുറന്നു പറയുക എന്നതാണ് ഇവിടെ സ്വീകരിക്കാന്‍ പോകുന്ന രീതി …അതുകൊണ്ട് തന്നെ മുന്‍കൂറായി പറഞ്ഞുകൊള്ളട്ടെ , താഴെപ്പറയുന്ന നേരിന്‍റെ നെറിവുള്ള  പ്രസ്തനകളിലൂടെ പോകുമ്പോള്‍ , മനസോന്നു ഉടക്കിയെന്കില്‍ സദയം പൊറുത്ത്  മാപ്പുനല്‍കുക …സഹിക്കാന്‍ തീരെ പറ്റിയില്ലെങ്കില്‍, പോടാ പുല്ലെയെന്നു മനസില്‍ ഓര്‍ത്ത് വീണ്ടും വായന തുടരുക ..എന്തായാലും സത്യം പറയാതിരിക്കനാകില്ല്യ ……….മനസ്സില്‍ വിഗ്രഹത്തെക്കാളുപരി ചിലരെങ്കിലും കൊണ്ടുനടക്കുന്ന മൂര്‍ത്തികള്ള്‍ നടത്തുന്ന പേക്കൂത്തിനെക്കുരിച്ചാണ് എനിക്ക് പറയാനുള്ളത് …

 

കഥ അറിയാതെ നടനം കാണുന്ന പോട്ടന്മാരായി എല്ലാ കാലത്തും പ്രേക്ഷകരെ കരുതരുത്‌ …

 

വെഞ്ഞാരമൂടില്‍ നിന്നും വരുന്ന മണകുണാന്ജ്ജാ  !!!

 

താനാരുവാ !!!  താങ്കള്‍ ഇതിലുമുപരി  ഒരുപാട് വര്‍ണ്ണനകള്‍ അര്‍ഹ്ഹിക്കുന്നു ..പക്ഷെ ഈയിടേയായി  സിനിമകളില്‍ ഒരുളുപ്പുമില്ലതേ കോമഡി എന്ന് സ്വയം അവകാശപ്പെട്ടു കാണിക്കുന്ന “ പിതൃത്വമില്ലാത്ത വികാരങ്ങള്‍ക്ക് “  മുന്‍പില്‍ അതൊന്നും എവിടെയും എത്തില്ല …  ഇനിയും അതൊക്കെ കാണിച്ചു ശേഷിച്ചിരിക്കുന്ന ഞങ്ങളുടെ ആസ്വാദന നിലവാരത്തെ അനാധമാക്കരുത് …

തിര്വോന്തരം ഭാഷയില് സംസാരിച്ചു / സംസാരിപ്പിച്ചു  ഒരിക്കല്‍  മുയല്‍ വീണെന്ന് കരുതി , പിന്നെയും പിന്നെയും ചാകാന്‍ തറവാട്ടില്‍ നിന്ന് മുയലുകളെ കൊണ്ടുവന്നു നിര്‍ത്തിയിട്ടോന്നുമില്ലാലോ  ….പടം  ഓടുന്ന തിയേറ്ററില്‍ താങ്കളുടെ ഭാഗം എത്തുമ്പോള്‍ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചു കളയാന്‍ സംവിധാനമോന്നുമില്ലാത്തത്കൊണ്ട് അത് കണ്ടിരിക്കേണ്ടിവരുന്ന ഗതികെട്ട പാവം പ്രേക്ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത് ….തിയേറ്ററില്‍ പോയി പടം കാണുന്ന, അവശേഷിചിരിക്കുന്ന പ്രേക്ഷകരെ തിരുട്ടു സിഡി എടുത്തു കാണാനേ താങ്കളുടെ കോമഡി പ്രേരിപ്പിക്കു എന്നുള്ളതുകൊണ്ട്  , കോമഡി അല്ലാത്ത വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ തിരുവുള്ളം ഉണ്ടായി അവിനയിപ്പിച്ചു കാണിക്കുക ..ഉള്ളത് പറയട്ടെ ഗദാമ്മയില്‍  ചെയ്തത് കൊള്ളാമായിരുന്നു …കേരള കഫേയില്‍ കാണിച്ചതും നിലവാരം പുലര്‍ത്തി …

ഇല്ലെങ്കില്‍ അഡ്രസ്‌ കൊടുത്തു ചാള മാര്‍ക്കെറ്റിലോട്ടു ദയവുണ്ടായി ഇറങ്ങുക ….  മാസാമാസം , താങ്കളുടെ ഭാഷയിലെ ബോഞ്ചി വെള്ളം കുടിക്കാനുള്ള കാശ് തരാന്‍ ഇവിടെ മലയാളത്തിന്‍റെ മഹാനടന്‍ ഒരുക്കമായിരിക്കും , ഒന്നുമില്ലെങ്കിലും  എണ്ണമറിയാത്ത ഓലപ്പടക്കം പോലെ പൊട്ടിച്ചിതറികൊണ്ടിരുന്ന അദേഹത്തിന്റെ പടങ്ങള്‍ക്ക് ഒരു ബ്രേക്ക്‌ കൊടുത്തതിന്റെ ഉപകാരസ്മരണ എന്ന് കണക്കാക്കിയാല്‍ മതി …അല്ലങ്കില്‍ പിരിവെടുത്തെങ്കിലും ഞങ്ങള്‍ എത്തിച്ചു തരാം

 

 

സലിം ചേട്ടാ …

 

അറിഞ്ഞു തന്നെ ഒന്ന് ബഹുമാനിച്ചാണ് അങ്ങനെ വിളിച്ചത് …ഇപ്പോ താങ്കള്‍ കാണിച്ചു കൊണ്ടിരിക്കുന്ന കോമരക്കളികള്‍ ഓര്‍ത്താല്‍ മേല്‍പ്പറഞ്ഞ ചേട്ടാ  തന്നെ ഒന്ന്  തിരുത്തി വിളിക്കെണ്ടാതാണ് ..

പക്ഷെ  താങ്കളില്‍ ഉള്ള ഞങ്ങളുടെ പ്രതീക്ഷ ഇനിയും നശിചിട്ടില്ല്യ …  മലയാളത്തിലെ കിരീടമില്ലാത്ത ഹാസ്യ സാമ്രാട്ട് ജഗതി അവര്‍കള്‍ക്ക് ഞങ്ങള്‍ നല്‍കിവന്ന സ്നേഹാദരങ്ങള്‍ , താങ്കള്‍ക്കും കുറച്ചു നല്‍കിത്തുടങ്ങി വരുമ്പോളാണ്  തറവാട് മറന്ന രീതിയില്‍ കള്ളുകുടിച്ചവനെപ്പോലെ പിച്ചും പേയും പറയുന്നത് … അവാര്‍ഡ്‌ കിട്ടിയത്തിന്റെ ഹാങ്ങ് ഓവറില്‍  എന്തെങ്കിലും പറഞ്ഞുപോയതാണെന്നു കരുതി  ക്ഷമിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ് ..ഇടക്കെങ്കിലും സ്നേഹിച്ചുപോയതുകൊണ്ടാണ് ഇങ്ങനെയൊരു ഓഫര്‍ …

 

അബുവിന്‍റെ ഭാഗം വളരെ നന്നാക്കി ..ഞങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു താങ്കള്‍ വളരെയേറെ അഭിനയ റേഞ്ച് ഉള്ള നല്ല ഒന്നാന്തരം നടനാണ് എന്ന് …  പക്ഷെ അതുപറഞ്ഞ് കന്നി മാസത്തിലെ കൊടിചിപ്പട്ടി കണക്കെ  മര്യാദക്ക് പടം പിടിക്കുന്നവരുടെ നെഞ്ഞത്ത് കേറി അലറാന്‍ നിന്നാല്‍ , ഉള്ളത് പറയാമല്ലോ , ഇപ്പോ താങ്കള്‍ക്കു കിട്ടിയ ഒരു അവാര്‍ഡും അവിടെ രക്ഷക്കെത്തില്ല്യ … രഞ്ജിത്ത് എന്ന  ഞങ്ങളെല്ലാം വളരെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പ്രതിഭയെക്കെറി   തെറി വിളിക്കാന്‍ മാത്രം താങ്കള്‍  വളര്‍ന്നോ എന്ന് ഇടക്കെങ്കിലും  ഒന്നാലോചിച്ചു നോക്കുക പ്രേക്ഷകരുടെ വെറുപ്പ്‌ സമ്പാദിച്ചു താങ്കള്‍ക്കതികം ഇവിടെ തുടരാനാവില്ല്യ … അതുകൊണ്ട് ഇപ്പോ നില്‍ക്കുന്ന ധന്തഗോപുരത്തില്‍ നിന്ന് മടങ്ങി വരുക … ഞങ്ങള്‍ക്ക് , കോമഡിയില്‍ വ്യത്യസ്ഥത  കാണിക്കുന്ന താങ്കളെ ഇനിയും വേണം …

 

ബാലാമണി :

അഭിനയം തല്ക്കാലത്തെക്കെങ്കിലും നിര്‍ത്തിയതിനു അളവില്ലാത്ത ഒരുപാടൊരുപാട് നന്ദിയുടെ പൂച്ചെണ്ടുകള്‍ ….  മുഖം അങ്ങോട്ടുമിങ്ങോട്ടും കൊട്ടി രണ്ടിനിരിക്കുന്ന പട്ടിയുടെ മോന്തപോലെ കരഞ്ഞാല്‍ അഭിനയമാവില്ല്യ … നന്നായി അഭിനയിച്ചിരുന്ന ഒരുപാടൊരുപാട് നടികളുടെ ചിത്രങ്ങള്‍ നമുക്കുണ്ട് , അമ്പലവും വെടി വഴിപാടും കഴിഞ്ഞു സമയം കിട്ടുമ്പോള്‍ ഇടക്കെങ്കിലും അതെടുത്ത് കാണുക …  തിരിച്ചു വന്നു അഭിനയിക്കാനല്ല , എന്താണ് അഭിനയം എന്ന് ഈ വൈകിയ വേളയിലെങ്കിലും ഒന്നറിഞ്ഞിരിക്കാന്‍

 

 

മീരാജാസ്‌ !!

ഉപദേശങ്ങളോ  അഭിപ്രായങ്ങളോ കേള്‍ക്കുന്ന ഒരു വ്യക്ത്വിത്വത്തിനു ഉടമയാണ് താങ്കള്‍ എന്നൊരു മുന്‍ധാരണ ഒന്നും ഇല്ലാതെ തന്നെ പറയട്ടെ …മടങ്ങി വരുക ..  അഭിനയം എന്താണെന്ന് അറിയാത്ത ഒരുപാട്.

“നടികളെന്നു” സ്വയം അവകാശപ്പെടുന്ന പ്രേതങ്ങള്‍ക്ക് എന്താണ് അഭിനയം എന്ന് കാണിച്ചു കൊടുക്കനെങ്കിലുമായി തിരിച്ചു വരുമോ …പറ്റുമെങ്കില്‍ കുറച്ചു ദുശാഡ്യം കളഞ്ഞു വരുക ..കാരണം , വീണ്ടും തിരിച്ചുകൊണ്ടുവരാനായി   മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ ലോഹിയങ്കില്‍ ഇപ്പോളില്ല ..അതുകൊണ്ട്  സംയമനത്തോടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക …

 

 

രാജൂ !!

വഴിയെ പോകുന്നവനും വരുന്നവനും ഒക്കെ ഒന്ന് കൊട്ടിനോക്കാനായി വിധിക്കപ്പെട്ട പള്ളിയില്‍ തൂക്കിയിട്ട “അമ്പല മണി” പോലെയായല്ലോ ഇപ്പളത്തെ അവസ്ഥ ….

 

ഉള്ളത് പറയുകയാണെങ്കില്‍ , താങ്കള്‍ക്ക് അഹങ്കാരം ഉണ്ടോ ഇല്ലയോ എന്നൊന്നും പ്രേക്ഷകരെ ബാധിക്കുന്ന പ്രശ്നമല്ലാത്തതുകൊണ്ട്  ഇപ്പൊ താങ്കള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രസിദ്ധിയില്‍ പ്രേക്ഷകരായ ഞങ്ങള്‍ക്ക് ഖേദം ഉണ്ട് …

 

താങ്കളുടെ കല്യാണവും , അതിനു മുന്‍പും , പിന്‍പും ഉണ്ടായ കോലാഹലങ്ങളും മറുപടികളും  ഒന്ന് മാത്രം മതി താങ്കള്‍ ഒരു നടനാണെന്ന് അരക്കിട്ടുറപ്പിക്കാന്‍ …

 

ഉറുമി കയ്യിലുണ്ടെന്ന് കരുതി നടനനെന്നൊക്കെപ്പറഞ്ഞു  മലയാളത്തിലെ മഹാനടന്മാരുടെ നെഞ്ചത്ത് വാഴനാട്ടി അതില്‍ നിന്നും പഴമുതിര്‍ത്ത്  ചെറുക്കന്റെ പെരിടലിനു  ഇലത്തലയ്ക്കല്‍ വെക്കാമെന്ന് വല്ല ആഗ്രഹാവുമുണ്ടെങ്കില്‍ ,  രാജൂ , അതൊക്കെ വ്യാമോഹമാണ് …കാലം പോകുന്നതും വയസാകുന്നതും ആരുടേയും കുറ്റമല്ല … പ്രണയബദ്ധരായി അഭിനയിക്കാന്‍ അവര്‍ക്ക് പറ്റുമെങ്കില്‍ , അത്തരം റോളുകള്‍ കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യരാകുമെന്കില്‍ അവരഭിനയിക്കെട്ടെന്നെ … ഇയാള്‍ വയസാകുമ്പോള്‍ അങ്ങനെ അഭിനയിക്കില്ലെന്ന് പറയുകയാണെങ്കില്‍ അതൊക്കെ ഇയാളുടെ ഇഷ്ടം … യുവാക്കളെന്നു  പറഞ്ഞു  അവര്‍ അഭിനയിക്കരുതെന്ന് പറയാന്‍ ആര്‍ക്കെന്തു  കാര്യം … ഇവിടെ എല്ലാം എല്ലാര്‍ക്കും അറിയാമല്ലോ ….ഇപ്പളും ഇങ്ങനെയൊക്കെ അവര്‍ക്ക് അഭിനയിക്കാന്‍ മനസുണ്ടല്ലോ എന്നോര്‍ത്ത് അഭിമാനം കൊള്ളുക ..കണ്ടു പഠിക്കുക … പിന്നെ ചേട്ടന്‍ അവിടെ അഭിനയിച്ചു അരങ്ങു തകര്‍ക്കുന്നുണ്ട് …നോക്കീം കണ്ടും നിന്നില്ലേല്‍ !!! ആഹ അതൊക്കെ താങ്കളുടെ സ്വകാര്യ കാര്യം …

 

മലയാളത്തിലെ മഹാനടന്മാരെ …

 

പോക്കിരിരാജയും , ചൈനപട്ടണവും , വിജയിച്ചത്  മാര്‍ക്കെറ്റിംഗ് തന്ത്രം ഒന്നുകൊണ്ടുമാത്രമാണ് എന്നോര്‍ത്ത്  നല്ല ക്വാളിറ്റി പടങ്ങള്‍ തരാന്‍ ശ്രമിക്കുമല്ലോ …

 

പെണ്ണുപിടിയും , തലക്കനവും , കള്ളുകുടിയും ഒന്നും ഞങ്ങള്‍ പ്രേക്ഷകരെ സംഭന്ധിക്കുന്ന  വിഷയങ്ങളല്ല ..അതൊക്കെ ഓരോരുത്തരുടെ സ്വകാര്യ നിമിഷങ്ങള്‍ …

ദശരധം , ദേവാസുരം ..അമരം ..പ്രാഞ്ചിയെട്ടന്‍ , നിന്നിഷ്ടം എന്നിഷ്ടം  അങ്ങനെ ഒരുപാടൊരുപാട് നല്ല ചിത്രങ്ങള്‍ തന്ന നിങ്ങളില്‍ നിന്നും ഞങ്ങള്‍ ഒരുപാടൊരുപാട് പ്രതീക്ഷിക്കുന്നു …

 

….സിറ്റി ഓഫ് ഗോഡ്‌  പകരം വെക്കാനില്ലത്ത   വളരെ നല്ല ഒരു സിനിമയാണ്  എന്നിട്ടും സിറ്റി ഓഫ് ഗോഡ്‌ ,  ടി ഡി   ദാസന്‍ എന്നിവ പെരുടുത്തുകൊണ്ട് പറയട്ടെ ..അവയുടെ പരാജയം പ്രേക്ഷകര ഞങ്ങളെയും ഞെട്ടിപ്പിചിരിക്കുന്നു

തിരുത്തിയും , തിരുത്തപ്പെട്ടും നിങ്ങളില്‍ നിന്നോരുപാടോരുപാട് അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് , ഒട്ടനേകം പേരെപ്പോലെ വെറുമൊരു സാധാരണ പ്രേക്ഷകന്‍

 

 

 

© 2011, sajithph. All rights reserved.

This entry was posted in സിനിമ. Bookmark the permalink.