ചാപ്പാ കുരിശു വെള്ളത്തിലായോ ….

 

 

 

 

 

 

 

Roma, Ramya Nambeesan, Fahad Fazil, Vineeth Srinivasan, Shanu, Nivedita

story and directed : Sameer Thahir
Produced By – Listin Stephen
Music – Rex Vijayan

അഭിനയിച്ചവരെല്ലാം അവരവരുടെ ഭാഗം നന്നാക്കിയെങ്കിലും തിയേറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുന്നത്  വളരെ മെല്ലെയിഴഞ്ഞു  നീങ്ങുന്ന കഥാവതാരണ ശൈലി ഒന്ന് കൊണ്ട് മാത്രമല്ല മറിച്ചു ഒട്ടും പുതുമയില്ലാത്ത  കഥ തന്തു കൂടെ ഉത്തരവാദി ആണ് … കോക്ടെയില്‍ എന്ന സിനിമ തന്നെ  ഇതില്‍ പറയാന്‍   ഉദ്ദേശിചിരിക്കുന്നതെന്ന് തോന്നുന്ന സന്ദേശം വളരെ നന്നായി പറഞ്ഞു അതികം നാളുകള്‍ ആയില്ല എന്ന സ്ഥിതിക്ക് , ഈ സിനിമ തുടങ്ങുമ്പോള്‍ ഉള്ള അഭിനന്ദനാര്‍ഹാമായ  കഥ പറയല്‍ ശൈലി കുറച്ചുകൂടെ വേഗതയിലും , പുതുമയുള്ള കഥയും  സ്വീകരിചിരുനെങ്കില്‍  ഇതിന്റെ ഭാവി മറ്റൊന്നായേനെ … അതുമല്ലെകില്‍ ഈ സിനിമ ,ഉദ്ദേശിച്ചിരുന്ന  സന്ദേശം സാധാരണ പ്രേക്ഷകര്‍ക്ക്‌ മനസിലാവുന്ന രീതിയില്‍  കൊടുക്കാന്‍   അവതാരകര്‍  പരാജയപ്പെട്ടിരിക്കുന്നു .. ഈ സിനിമയില്‍ അഭിനയിച്ച എല്ലാവരും തന്നെ അഭിനന്ദനാര്‍ഹാമായ  പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് …ഫഹദ്  ഫാസില്‍ പേരെടുത്തു പറയാന്‍ കഴിയും വിധമുള്ള മുഹൂര്‍ത്തങ്ങള്‍ തികച്ചും തന്മയീത്തമായി സംഭാവന ചെയ്തിരിക്കുന്നു

സാധാരണ ജനങ്ങളുടെ  ജീവിത ചക്രങ്ങള്‍ വളെരെ നന്നായി തനിക്കു കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്ന്   വിനീത് ശ്രീനിവാസന്‍ വീണ്ടും തെളിയിച്ചിരിക്കുന്നു ..അവസാനം ഉള്ള സ്റ്റണ്ട്  നാച്ചുറല്‍ ആയി ചെയ്തപോലെ തന്നെയുണ്ട്‌   …

പക്ഷെ എന്തൊക്കെപ്പറഞ്ഞാലും പുതുമകള്‍ കാണിക്കാന്‍ ധൈര്യം കാണിച്ച ടീമിനും , കാശ് മുടക്കാന്‍ തയ്യാറായ ലിസ്ടിന്‍ സ്ടീഫനെയും പേരെടുത്തു പറയാതെ വയ്യ …പുതുമകളെ ഞങ്ങള്‍ എന്നുമിഷ്ട്ടപ്പെടുനു ..അതുകൊണ്ട് മാത്രമാണ്   ,  ടോരെന്ടിനു കാത്തു നിക്കാതെ പണം   മുടക്കി പടം കാണാന്‍ തയ്യാറായത്

നാച്ചുറല്‍ ആയ അഭിനയ മുഹൂര്‍ത്തങ്ങളും , താല്‍പ്പര്യം തോന്നിപ്പിക്കുന്നതും , കളര്‍ഫുള്‍ ആയതും , വ്യത്യസ്തതയുള്ളതുമായ    ക്യാമറ  വര്‍ക്കും എടുത്തുപറയേണ്ട ഒന്നാണ് .. മലയാളത്തിലെ സാധാരണ യുവ  നായികമാര്‍  ആദ്യമൊന്നു മടിക്കുന്ന ചില സീനുകള്‍   അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ രമ്യ നമ്പീശന്‍ കാണിച്ച ആത്മാര്‍ത്തത കൈയടി അര്‍ഹിക്കുന്നു …

തുടക്കം മുതല്‍ തന്നെ , ഈ സിനിമക്ക് മറ്റു ചില സിനിമയുമായ് ഉണ്ടെന്നു പരയെപ്പെടുന്ന ആരോപണങ്ങളുടെ പുറകെ പോകാതെ  ,  തെറ്റായ  റിവ്യുകള്‍ വിശ്വസിക്കാതെ , അല്‍പ്പം ക്ഷമ ഉള്ളവര്‍ക്ക് , മലയാള സിനിമയില്‍ പരീക്ഷണം വരണം എന്ന് പറയുന്നവരെങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത് ….

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.