വീട്ടിലേക്കുള്ള വഴി അതികഠിനമെന്നയ്യപ്പാ :(

ഒരു മാതിരി മറ്റെടാത്തെപരിപാടിയായിപ്പോയി  , ആളെ  ഊശിയാക്കുന്ന അവന്‍റെയൊരു ഒടുക്കത്തെ  വീട്ടിലേക്കുള്ള വഴി ,,,,,

ഇനി വിഷയത്തിലോട്ട്‌ …

Director: Dr. Biju
Producer : B.C Joshi
Music Director: Ramesh Narayanan ( എന്തോന്ന് മ്യൂസിക്‌ അണ്ണാ  )
Cast : ജീപ്പ്, ഓട്ടോ, ലോറി , റോഡ്‌, നിശബ്ധത, പിന്നെ  രാജുവേട്ടനും ഇന്ദ്രജിത്തും
സമയം: ഏകദേശം   98 മിനിറ്റ്

 

ഒരു അവാര്‍ഡ്‌ പടം ആണെന്നറിഞ്ഞിട്ടും തിയേറ്ററിലെ തിരക്ക് കണ്ടു ഒന്ന് ഞെട്ടി …ഹൌസ് ഫുള്‍ ഒന്നുമല്ല..പക്ഷെ  പടം തുടങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പ് തന്നെ ക്യു പ്രത്യക്ഷപ്പെട്ടു .. സമാധാനം !!!  മലയാളികള്‍ എല്ലാ തരത്തിലുള്ള പടങ്ങളെയും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു ….

ഈ പടത്തിലേക്ക്  എന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍ …
പടത്തിന്‍റെ    പരസ്യ വാചകങ്ങള്‍ ഓര്‍ത്തു ,,,, മലയാളത്തിന്‍റെ പരിമതികള്‍ക്കുള്ളില്‍ നിന്ന് എടുത്ത ഒരു  യഥാര്‍ത്ഥ മലയാള പടത്തിലേക്കുള്ള വഴി ….”വീട്ടിലേക്കുള്ള വഴി ” …

പിന്നെ ഓര്‍മ്മ വന്നത് രാജുവേട്ടന്‍ പറയുന്ന ഡയലോഗ് ആണ് …”പടത്തിന്‍റെ എന്തോന്നോ കുന്തം വിതരണ സംപ്രേക്ഷണ  അവകാശം ഒക്കെ , അഭിനയിച്ചതിനു കൂലി പോലും വാങ്ങാതെ പെട്ടിയില്‍ ഭദ്രമാക്കി വെച്ചിട്ടുണ്ടത്രെ …തരം  കിട്ടിയാല്‍  ഹിന്ദിയില്‍ കേറി പടമെടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത് ….അപ്പൊ എന്തെങ്കിലും ഒക്കെ കാണും …

ഈ സിനിമയില്‍ മൂന്ന് ഭാഷയുടെയും സംഭാഷണം ഉണ്ടത്രേ …  മലയാളവും , ഇംഗ്ലീഷും , ഹിന്ദിയും കേട്ടാല്‍ മനസിലാകും ……പിന്നെ മലയാളത്തില്‍ വരുന്ന പരീക്ഷണങ്ങളെ  ഇരു  കൈയും നീട്ടി സ്വീകരിക്കാന്‍ നമ്മളല്ലാതെ  വേറെ ആരുണ്ട് … അതുകൊണ്ടാണ് പോയി കാണാമെന്നു വിചാരിച്ചത് …

മടിക്കാതെ ബാല്‍കണി  ടിക്കറ്റ്‌ എടുത്തു , അപ്പുറത്ത് തമിഴ് പടം കാണാന്‍ ക്യു നിന്നിരുന്ന ചിലര്‍ നമ്മളെയൊക്കെ ഒന്ന് നോക്കി ,  അവന്മാരുടെ കാര്യം .. ഛെ നല്ലൊരു മലയാളം പടം ഉള്ളുമ്പോ അത് കണ്ടൂടെ , എങ്ങനെ ഇവിടെ പരീക്ഷങ്ങള്‍ വരും ..നമ്മളല്ലാതേ വേറെ ആര് പടം കാണും ..എന്നുള്ള ആധികള്‍  മനസിലോര്‍ത്തു അവന്മാരെയോന്നു നോക്കി ..അവര്‍ തിരിച്ചും …

എന്തായാലും ഉള്ളില്‍ കേറി , കുറച്ചു സീറ്റില്‍ റിസേര്‍വ് എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടു ….അതില്‍ നിന്നും ഒട്ടും അകലെയല്ലാതെ ഇരുപ്പുറപ്പിച്ചു … പരസ്യം കഴിഞ്ഞു , പൊടുന്നനെ കറന്‍റ്  പോയി  …ഇല്ല്യ , കറന്‍റ്  പോയതല്ല പടം ആരംഭിച്ചിരിക്കുന്നു ..അതെ ഫുള്‍ നിശബ്ധത..\

 

ഇടക്കെപ്പോഴെകിലും അവന്മാരുടെ വായില്‍  നിന്നും  പൊഴിഞ്ഞു വീഴുന്ന  ഓരോ വാക്കും ശ്രദ്ധിച്ചു കേള്‍ക്കണം ..ഒന്നും മിസ്സ്‌ ആകരുത് , കാരണം നല്ല ശ്രദ്ധയോടെ കാണേണ്ട പടമാണ് ….അതികം വൈകാതെ കാര്യം മനസിലായി …എന്നെ സംഭാന്ധിച്ചിടത്തോളം  പടം  നല്ലൊരു വെല്ലുവിളിയാണ് …കാര്യം , ഈയിടെയായി ഞാന്‍ ആരോടും  ദേഷ്യപ്പെടാറില്ല്യ , പക്ഷെ പടത്തിലെ  ഓരോ സീനും , എന്‍റെ   സിരകളെ വലിഞ്ഞു മുറുക്കി , ഒന്ന് പോട്ടിത്തെറിക്കണം എന്ന് തോന്നി ..എങ്ങും നിശബ്ധത  .. ഇടക്കെപോഴെങ്കിലും അഭിനയിക്കുന്നവര്‍ വല്ലതും മിണ്ടിയാല്‍ ആയി ….
ഞാന്‍  സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ..സ്വതവേ ആരോടും ഒന്നും അങ്ങോട്ട്‌ കേറി സംസാരിക്കാത്ത എനിക്ക് , ഇടക്കിടെ അടുത്ത് വരുന്നവരുടെ മൊബൈലില്‍ വരുന്ന ഫോണ്‍  കോളുകള്‍ കേട്ടിരിക്കുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല്യ …

ഒരു പ്രേക്ഷകനും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല്യ…ഞങ്ങള്‍ ഇടക്കെല്ലാം മൊബൈല്‍ എടുത്തും സമയം നോക്കിയും മെസ്സേജ് അയച്ചും കൊണ്ടിരുന്നു … ഏ തെങ്കിലും കോള്‍ വന്നാല്‍ , ഇടക്കെപോഴെങ്കിലും വരുന്ന സിനിമയിലെ സംഭാഷണങ്ങള്‍ മാത്രമായിരുന്നു ഫോണ്‍ സംഭാഷണത്തിടയിലെ ഒരു ശല്യം …അമ്പതു രൂപ കൊടുത്തു ഇവന്‍റെയോക്കെ  വാക്ക് വിശ്വസിച്ചു കേറിപ്പോയ നിമിഷത്തെ ഓര്‍ത്തു ഞങ്ങള്‍ ഓരോ നിമിഷവും പ്രാകി …. ഏതു നേരം കേട്ട നേരത്താണാവോ ഈ പടം കാണാന്‍ തോന്നിയത് …

ഉള്ള സത്യം പറയാമല്ലോ അപ്പോള്‍  ഞാന്‍ ഈ പടത്തിന് അവാര്‍ഡ്‌  കൊടുത്ത ഭീകരന്മാരെ ഓര്‍ത്തുപോയി  …പേരൊന്നും അറിയില്ല്യ…എന്തായാലും മറ്റെടതേ ഒരു ചെയ്ത്തായി ഞങ്ങള്‍ പ്രേക്ഷകരോട് …..   ആ  വാങ്ങി വെച്ച  അംമ്പത് രൂപകൊണ്ട് നീയൊന്നും നേരെ ചൊവ്വെ വെള്ളമിറങ്ങി ചാകുംന്നു തോന്നില്ല്യ, കാരണം പ്രേക്ഷകര്‍ ഓരോ നിമിഷവും നെഞ്ഞുരുകി പ്രാകുകയായിരുന്നു … ഞങ്ങളെ അത്രകണ്ട് വെറുപ്പിച്ചു ..

കഥ :
ബോംബ്‌ സ്ഫോടനത്തിന് ചാവേറാകേണ്ടി വന്നു ഡല്‍ഹിയില്‍ ആശുപത്രിയില്‍  പ്രവേശിക്കപ്പെട്ട  ഒരു സ്ത്രീ, തന്‍റെ  കേരളത്തില്‍ ഉള്ള അഞ്ചു വയസുകാരന്‍ മകനെ , തീവ്രവാദിയായ അച്ഛനെ ഏല്‍പ്പിക്കാന്‍ പറയുന്നു എന്നിട്ട്  മകന്‍റെ  അഡ്രസ്‌ കൊടുക്കുന്നു ..  മകനെ കണ്ടു അങ്ങേര്‍ നേര്‍വഴിക്ക്  വരും എന്നാണ് വിശ്വാസം  ഭയങ്കരം തന്നെ കഥ…..പിന്നെ അന്ന് രാത്രി അവര്‍ മരിക്കുന്നു …രാജുവേട്ടന്‍ കുഞ്ഞിനെ കണ്ടെത്തി , തീവ്രവാദിയായ അച്ഛനെ ഏല്പ്പിക്കാന്‍ ലഡാക്കിലും എന്തൊക്കെയോ സ്ഥലങ്ങളിലും പോകുന്നു ..മരുഭൂമിയില്‍ക്കൂടി നടക്കുന്നു ..അപ്പോള്‍ രാജസ്താനില്ലും പോയിട്ടുണ്ട് എന്നര്‍ത്ഥം ….ഒടുക്കം കഷ്ട്ടപ്പെട്ടു   കുട്ടിയുടെ  അച്ഛനെ മരിച്ച നിലയില്‍ കാണുന്നു …പിന്നെ ഒരു ഫുട്ബാള്‍ ആ കുട്ടിയും രാജുവേട്ടനും ഉരുട്ടിക്കളിക്കുന്നു …താഴെ എന്തൊക്കെയോ എഴുതികാണിക്കാന്‍ തുടങ്ങുന്നു ..അതായതു പടം കഴിഞ്ഞെന്നു ഉള്ള അടയാളം … ഇടക്ക് വണ്ടിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്

ഇടക്ക് സംഭവിച്ച ഒരു കോമഡി സീന്‍ പറയാം ,   എപ്പോഴാണെന്ന് ഓര്‍മ്മയില്ല ..കാരണം കേറിയ ഉടനെ തന്നെ മരവിച്ച അവസ്ഥയില്‍  ആയിരുന്നല്ലോ …. ഇടക്ക്  റിസേര്‍വ് ചെയ്തു വെച്ചിരുന്ന സീറ്റിന്‍റെ  വശത്ത് നിന്നും   ഒരു മൊബൈല്‍ ഫോണ്‍  ശബ്ദിച്ചു …ഇങേത്തലക്കള്‍ നിന്നും സംഭാഷണം  ആരംഭിച്ചു ..

ഞാനെ , ഇവിടെയുണ്ട്….

ഹ്മം , അതന്നെ വീടിലേക്കുള്ള വഴി കാണാന്‍ വന്നതാ ..നമ്മടെ ലഡാക്കിലും രാജസ്ഥാനിലും ഒക്കെ ഷൂട്ട്‌ ചെയ്ത പടമേ ..
അതോ ..അത് ആദ്യമായിട്ടല്ലേ   എടുത്തിരിക്കുന്നത് അതിന്‍റെ   ചില്ലറ കുറവുകള്‍ ഉണ്ട് …

എനിക്ക് ഉറക്കെ ഒന്ന് വിളിച്ചു ചോദിക്കണം എന്ന് തോന്നി

ആരാട അത് , പ്രോഡ്യുസര്‍  ആണോടാ    ..അതോ ഡയറക്ടറോ …. ..അല്ലാതെ  ആരും ആ സിനിമയാക്കുറിച്ചു   സാമാന്യ ബോധത്തിലോ ,   അസാമാന്യ ബുദ്ധിയിലോ  അങ്ങനെ പറയില്ല്യ …

ഇനി നിങ്ങള്‍ക്ക് വേണമെങ്കില്‍ ആ പടം പോയി കാണാം …എന്‍റെ   കാശ് പോയി , വേറെ ആരുടേയും പൈസ പോകരുത്  എന്ന് ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞതാണ് …കുളിക്കാന്‍ തയ്യാറായിരിക്കുന്ന ഒരുത്തനോട് ,  അടുത്തുള്ളത്  ചീത്ത വെള്ളം ആണ് എന്ന് ബോധ്യം  വന്ന ഉടനെ , അത് ഒരു  ഡിച്ച് ആണെന്ന് പറയാനുള്ള മനോഭാവമേ ഞാന്‍ എടുതിട്ടുള്ളൂ …   ഇനീപ്പോ പടം കണ്ടേ അടങ്ങൂ എന്നുള്ളത്  നിങ്ങളുടെ ഇഷ്ടം …

 

ഞാന്‍ മുന്‍പ് എഴുതിയ പോസ്റ്റ്‌ ഇപ്പോളും  ആവര്‍ത്തിക്കുന്നു  …വായിക്കാത്തവര്‍ക്ക്  അതിവിടെ വായിക്കാം …

 

ഈ പടത്തിന്റെ വ്യാജ സിഡി  ഇറങ്ങാന്‍ പോകുന്നില്ല്യ, കാരണം അത്രത്തോളം  മണ്ടന്മാരല്ല , അവര്‍ പോലും !!!

© 2011, sajithph. All rights reserved.

This entry was posted in സിനിമ. Bookmark the permalink.
  • guest

    brilliant.. … Rajappan’s dialogue കേട്ട് സിനിമ കാണാന്‍ പോയാല്‍ ഉള്ള കാശു പോകും എന്നത് എനിക്ക് പുതിയ അറിവല്ല. തെജാഭായി കണ്ടിട്ട് നല്ല അനുഭവം ആണ്. താങ്ങള്‍ക്ക്‌ 50 രൂപ അല്ലെ പോയുള്ളൂ എനിക്ക് 120 ദിര്‍ഹം ആണ് പോയത്. (30 ദിര്‍ഹം x 4 ) ഇനി രാജപ്പന്റെ പടം തിയേറ്ററില്‍ പോയി കാണുന്ന പരിപാടി ഇല്ല. അനുഭവം ഗുരു. ഞാന്‍ അതിന്റെ ഒറിജിനല്‍ cd വരുന്നത് വരെ കാത്തിരിക്കും (ചിലവില്ലല്ലോ) ഡൌണ്‍ലോഡ് പോലും ചെയ്യില്ല, മല്ലിക അമ്മായി കേസ് കൊടുക്കുമല്ലോ.

  • Pingback: വെണ്‍ശങ്കുപോല്‍ -സുരേഷ്ഗോപി -റിവ്യൂ | iamlikethis.com()