1993 Bombay March 12 -new malayalam film-6.3/10

ശ്രദ്ധേയ തിരക്കതാകൃത്ത്  ബാബു  ജനാര്‍ദനന്‍ തന്നെ കഥ ,തിരക്കഥ,സംഭാഷണം പിന്നെ സംവിധാനവും നിര്‍വഹിച്ച  മമ്മുട്ടി ,റോമ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച “1993 Bombay March 12 ” എന്ന  125  മിനിറ്റ് നീളമുള്ള ചലച്ചിത്ര കാവ്യം ഒരു “historical thriller ” എന്ന പട്ടത്തിനു എന്തുകൊണ്ടും യോഗ്യത അര്‍ഹിക്കുന്ന ഒന്നാണ് …

മുംബൈ – കോയംബത്തുര്‍ സ്ഫോടനങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ , മത-സാഹചര്യ  നിമിത്തങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു സാധാരണക്കാരന്‍റെ ജീവിതം നേരിടേണ്ടി വരുന്ന മുഹൂര്‍ത്തങ്ങള്‍ വളരെ സ്തുത്യര്‍ഹമായി വരച്ചു കാണിച്ച  പുതുമുഖ നടന്‍ “Unni Mukundan ”  തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു …

Mammootty as Sameer  and  sanathanan swamy
Roma as Abidha
Unni Mukundan as Shahjahan

title  song  ഉള്‍പ്പടെ മൂന്നു ഗാനങ്ങളും സന്ദര്‍ബോജിതമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ശ്രദ്ധേയമാണ് …. തമിള്‍ ,തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിനോരുങ്ങുന്ന ഈ ശ്രദ്ധേയ ചിത്രത്തെ “ഹിന്ദു പുരോഹിതനില്‍ നിന്നും മുസ്ലിം മത വിശ്വാസത്തിലെക്കുള്ള യാത്ര ” എന്ന ഒറ്റ വരികളില്‍ തളചിടെണ്ട ഒന്നല്ല

സമൂഹത്തിനു മുന്നില്‍ ഒട്ടനേകം ചോദ്യശരങ്ങള്‍ തൊടുത്തു വിടുന്ന ഈ ചിത്രം നിരൂപക പ്രശംസ നേരിടും എന്ന കാര്യത്തില്‍ സംശയമെതുമില്ല്യ മമ്മുട്ടി കാഴ്ച വെച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍  ഈ ചിത്രത്തിനു ഒരു മുതല്‍ക്കൂട്ട് തന്നെയാണ്  ..തീവ്രവാതം എന്നാല്‍ മുസ്ലിം എന്ന് സമൂഹം അറിയാതെയെങ്കിലും കണക്കുകൂട്ടി വരുന്നത് കണക്കിന് ചോദ്യം ചെയ്യുന്ന ഈ ചിത്രം ഏത് വിധത്തില്‍ നോക്കിയാലും കണ്ടിരിക്കേണ്ട ഒന്നാണ്  ….

പോരായ്മകള്‍

ചെരുപ്പുകുത്തിയുടെ ഭാഗം അഭിനയിച്ച , ഡബ് ചെയ്ത ഒരു ചെറിയ പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ സാങ്കേതികമായ്    ഈ ചിത്രം  സമസ്ത മേഖലകളിലും പ്രേക്ഷകനോട് നീതി പുലര്‍ത്തി എന്ന്   നിസംശയം പറയാം

ഈ ചിത്രം ശരിയായി മാര്ക്കെറ്റിംഗ് ചെയ്യപ്പെടാത്തതും , നമ്മുടെ ആസ്വാദന നിലവാരം മാറിപ്പോയോ എന്ന വസ്തുതയും ഈ ചിത്രത്തെ വിജയ പരാജയങ്ങളിലെക്ക് നയിക്കുന്ന ശ്രദ്ധേയ കാരണങ്ങള്‍ ആയേക്കാം

തീര്‍ച്ചയായും കണ്ടിരിക്കേണ്ട  ചിത്രമാണ് 1993 Bombay March 12 – 6.3/10 

ഇവിടെക്ലിക്ക്ചെയ്യുക 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2011 – 2012, sajithph. All rights reserved.

This entry was posted in സിനിമ and tagged , . Bookmark the permalink.