പിള്ള വീണ്ടും പുറത്തിറങ്ങി :)

പിള്ള വീണ്ടും പുറത്തിറങ്ങി 🙂

 

ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കണം എന്നൊക്കെ രാഷ്ട്രീയക്കാര്‍ വായിനു വായിനു പറയുന്നെങ്കിലും …

ഇടമലയാര്‍ കേസില്‍  ശിക്ഷിക്കപ്പെട്ട പിള്ള വീണ്ടും പുറത്തിറങ്ങി എന്ന വാര്‍ത്ത‍ കണ്ടപ്പോള്‍  നാട്ടുകാരില്‍ ആരോ ഒരാള്‍  ചോദിച്ചു , “അതിനങ്ങേരെപ്പോ  പോയി”   ശരിയായിരിക്കാം ഒച്ചയും അനക്കവും ആയി പിള്ളയെ അവിടെയും ഇവിടെയുമൊക്കെ കാണാം .. 45  ദിവസത്തെ അടിയന്തര പരോളിനെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട്ട  ഒരു പ്രതിക്ക് ആറ് മാസം കഴിഞ്ഞേ വേറൊരു പരോളിനെ        അര്‍ഹതയുള്ളൂ  എന്ന സര്‍കുലര്‍ ഇരിക്കെ   30  ദിവസത്തെ സാധാരണ പരോളിലാണ്   “300 കോടിയിലതികം രൂപയുടെ സ്വത്ത് എവിടെയൊക്കെ പരന്നു കിടക്കുന്നു എന്ന് പോലും അറിയാത്ത ” ഈ സാധാരണക്കാരന്‍   പിള്ള  ഇറങ്ങിയിരിക്കുന്നത് …52  വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഉള്ളത് കൊണ്ട് മാത്രം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നത് അതല്ലതകുന്നില്ല്യാലോ !!  ഒട്ടനേകം വര്‍ഷങ്ങളുടെ നിരന്തര പരിശ്രമായി കുറ്റാരോപിതന്‍ എന്ന നിലയില്‍ നിന്നും പ്രതി എന്ന നിലയിലേക്കുള്ള നിയോഗത്തില്‍ വര്‍ഷങ്ങള്‍ പോയത് ആരുടേയും കുറ്റം കൊണ്ടാല്ലലോ ?   പിള്ളയെ ശിക്ഷിക്കണം എന്നോ , പരോള്‍ പിന്‍വലിക്കനമെന്നോ  പറയുന്നില്ല്യ ..പക്ഷെ ഈ കാണിച്ച ശുഷ്കാന്തി സാധാരണകാരനും വേണ്ടി കാണിച്ചിരുന്നെങ്കില്‍ !!

 

ഇറങ്ങിയ ഉടനെ അദ്ദേഹം ചെയ്തത് , ചാണ്ടി സര്‍ക്കാരിന്  ക്ലീന്‍ സെര്ടിഫികാറ്റ്‌ കൊടുക്കുകയാണ് …” 52 വര്‍ഷത്തെ ജീവിതത്തില്‍ കാണാത്ത രീതിയിലുള്ള തുടക്കം ആണ് ഇതെന്നു പറഞ്ഞു മുന്നില്‍ കിടക്കുന്ന മുപ്പതു ദിവസത്തെ ആലോചിച്ചു കാണും ” അതിലുള്ളില്‍ വീണ്ടും ചാണ്ടി സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ തിരുത്താനായി വേറെ നിയമങ്ങള്‍ തേടണം !!!

പിള്ള തെറ്റൊന്നും ചെയ്തിലെങ്കില്‍  , നിയമം അദ്ദേഹത്തോട് കാണിച്ചത് തെറ്റല്ലേ 😛   ആണെങ്കിലും അല്ലെങ്കിലും , കാശുളവനും പിടിപാടുള്ളവനും തോന്ന്നുന്ന രീതിയില്‍ എഴുതി മാറ്റപ്പെടുന്ന നിയമസംഹിതയും , ഉത്തരവുകളും ചോദ്യം ചെയ്യപ്പെടണം …അന്നും ഇന്നും എന്നും , സാധാരണക്കാര്‍  സാധാരണക്കാരായി തുടരുന്നു …

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on പിള്ള വീണ്ടും പുറത്തിറങ്ങി :)

സ്വപ്നങ്ങളും ചില ചിന്തകളും —

ഒരു കൂട്ടം കൊക്ടായിലുകളുടെ നിറ വ്യത്യാസങ്ങളിലൂടെ  ഇരുനില ഫ്ലാറ്റില്‍ ജീവിതം കടന്നുപോകുമ്പോള്‍ വേദനയോടെ ഞാനോര്‍ക്കുന്നു ..എന്തോ എവിടെയോ ഒരു അപൂര്‍ണ്ണത ….അതില്ലാതെ വെരെന്തുണ്ടായിട്ടെന്ത ? അതെവിടെയ …ജീവിതത്തിലെ പൊഴിഞ്ഞുപോയ താളുകളിലൂടെ നോക്കുമ്പോള്‍ എനിക്കതിനെ കാണാം ….

ആഴ്ചയിലൊരിക്കല്‍ അച്ഛന്‍ തന്നിരുന്ന നൂറു രൂപയുടെ നോട്ടുകള്‍ കൊണ്ട് മൊബൈല്‍ റീചാര്‍ജ് കൂപ്പണും മെസ്സ് ബില്ലും എങ്ങനെ ഉള്‍ക്കൊള്ളിക്കുമെന്ന ഇല്ലായ്മകളിലും ഒറ്റ മുറിപ്പായില്‍  രണ്ടു ബിയര്‍ കുപ്പിയുടെ ആശ്വാസത്തില്‍ വരാനിരിക്കുന്ന നല്ല ദിവസങ്ങളെ സ്വപ്നങ്ങളിലൂടെ നെയ്തെടുത്ത്തപ്പോള്‍  അതവിടെ ഉണ്ടായിരുന്നു …

നിരവധി തവണ ട്രെയിന്‍ ടിക്കറ്റ്‌ എടുക്കാതെ , ആ രൂപകൊണ്ട് സി ക്ലാസ് തിയെട്ടറിന്റെ  വതാനയങ്ങളില്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളില്‍ , ഒരു കാശുകാരി കുട്ടിയെ കെട്ടാമെന്ന നിസ്വര്‍ത്തമായ പ്രാര്‍ത്തനകളില്‍ ..ഉണ്ണിയേട്ടന്റെ ചായക്കടയിലെ അപ്പവും  ചായയും  കാശുകൊടുക്കാതെ പങ്കിട്ടെടുത്ത എത്രയോ നിമിഷങ്ങളില്‍ …അങ്ങനെ എല്ലായിടത്തും അതുണ്ടായിരുന്നു …

ഇന്ന്   ശീതീകരിച്ച മുറികളില്‍ ഇരുന്നു ഒരു കേസ് ബിയറിന്റെ അരണ്ട വെളിച്ചത്തില്‍  അവളോടൊത്ത് എല്ലാം പറഞ്ഞിരിക്കുമ്പോളും  അത് മാത്രമില്ല്യ …ഒരു പ്രതേക ആശ്വാസം , അല്ലെങ്കില്‍ സംതൃപ്തി …

അപ്പോള്‍ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാന്‍ ആവശ്യമോ ?  സ്വപ്നത്തെക്കാള്‍ ഉപരി സ്വപ്നം കാണാന്‍ നാം ശീലിച്ചിരിക്കുന്നു …ഇന്നലെ കണ്ട സ്വപ്‌നങ്ങള്‍ ഇന്ന് ആവശ്യമാകുമ്പോള്‍ ,അതാ വീണ്ടും കുറെ സ്വപ്‌നങ്ങള്‍ …ഇന്നലത്തെ സ്വപ്നങ്ങള്‍ക്കും ഇന്നത്തെ സത്യങ്ങള്‍ക്കും ഇടയില്‍ വീണ്ടും ഒരു കൂട്ടം സ്വപ്നങ്ങള്‍ അവശേഷിക്കുമ്പോള്‍ , സ്വപ്നനങ്ങള്‍ക്ക് അതിര്‍വരമ്പോ കടിഞ്ഞാണോ  ഉണ്ടാകേണ്ടിയിരിക്കുന്ന പ്രസക്തി വര്‍ധിക്കുന്നു …..

Posted in കഥ/കവിത | Tagged | Comments Off on സ്വപ്നങ്ങളും ചില ചിന്തകളും —

അവള്‍

 

 

 

 

 

 

ഹൃദയം കൊണ്ട് സ്നേഹിക്കാന്‍ ശ്രമിച്ചപ്പോളെല്ലാം
ചോര ചിന്തും നിനവുകള്‍ കൊണ്ട് കാലമെന്നെ തഴുകി
ബുദ്ധി കൊണ്ട് സ്നേഹിക്കാന്‍ ശ്രമിച്ചപ്പോ
കുഴക്കുന്ന കണക്കുകള്‍ കൊണ്ട് വിധിയെന്നെ തോല്‍പ്പിച്ചു
ഒടുവില്‍ അവളെ ഞാനറിയുന്നു
ആര്‍ക്കുമോന്നിനും തോല്പ്പിക്കനാവാതെ
എന്റെ തന്നെ ലോകത്ത് ഒത്തിരിനേരം
കടിഞ്ഞാണില്ലാത്ത  കുതിരപോല്‍   അവളോടൊത്ത്
എങ്ങോട്ടെന്നില്ലാതെ  പോകാന്‍ ഞാനിഷ്ട്ടപ്പെടുന്നു
ഇന്നെനിക്ക്  കൂട്ടായ് ഈ നിശബ്ധത മാത്രം
എനിക്കും മരണത്തിനും ഇടയിലേക്ക്
നിശബ്ധതയെന്ന അവള്‍ മാത്രം
എനിക്ക് മുന്‍പും എനിക്ക് ശേഷവും അവള്‍ മാത്രം

Posted in കഥ/കവിത | Comments Off on അവള്‍

ജീവിതമൊരു മൌനാലയം

നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള നിശബ്ധരഹിതമായ നിയോഗമാത്രേ നമ്മുടെ ജീവിതം …

എവിടെ നിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും അറിയാത്ത കുറച്ചു നിമിഷങ്ങള്‍ …എല്ലാവരും തിരക്കിലാണ് , ലക്ഷ്യമെന്ത്തെന്നറിയാതെ , നിഴലുകളെ പിന്തുടര്‍ന്ന്

ലക്ഷ്യങ്ങലോ പരാജയഭീതിയോ ഒന്നും എന്നെ അലട്ടുന്നില്ല്യ

പ്രതീക്ഷിക്കാനും പ്രതീക്ഷിക്കപ്പെടാനും പ്രതെകിചോന്നുമില്ലതോരീ നിമിഷങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നു

വിഷമിക്കാന്‍ ഒന്നുമില്ല്യ എന്നത് മാത്രമാണ് എന്നെ വിഷമിപ്പിക്കുന്നത് …

Posted in കഥ/കവിത | Tagged | Comments Off on ജീവിതമൊരു മൌനാലയം

മകരമഞ്ഞ്

മകരമഞ്ഞു പെയ്തടിഞ്ഞിട്ടും
മനസ്സില്‍ നിന്‍ നിനവുകള്‍ മാത്രം
നിന്നില്‍ നിന്നകന്നു നടന്നിട്ടും
നിന്നോര്‍മകള്‍ നിഴലുപോള്‍ എന്നോടനയുന്നു
ഇരുട്ടില്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം
എങ്ങുമെങ്ങും ഒരു കുഞ്ഞു നാളമായ് നീ മാത്രം ………

Posted in കഥ/കവിത | Tagged | Comments Off on മകരമഞ്ഞ്

മോഹങ്ങള്‍

മോഹിച്ചതെന്നോ നഷ്ട്ടപ്പെട്ടപ്പോള്‍
മറക്കാനായി വീണ്ടും കുറെ മോഹങ്ങളേ തേടി ഞാന്‍ അലഞ്ഞു …
ഒടുവില്‍ നഷ്ടങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍ ഞാനറിയുന്നു
എല്ലാ മോഹങ്ങള്‍ക്ക് പിന്നിലും ഒരു നഷ്ടം ഒളിഞ്ഞിരിപ്പുണ്ടെന്ന് ….

Posted in കഥ/കവിത | Tagged | Comments Off on മോഹങ്ങള്‍

Budha quote

Be where you are; otherwise you will miss your life….Budha

Posted in Uncategorized | Comments Off on Budha quote

സദാചാര പോലീസും ചില വീണ്ടു വിചാരങ്ങളും

This post wont be having comment option  ..More than 110 replies are already done about this   🙁

“അമ്മയെ തല്ലിയാലും അവിടെപ്പറയാനും രണ്ടുകൂട്ടര്‍ കാണും“

 

എന്ന പഴമൊഴി അന്വര്‍ഥമാക്കി , കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ ജീവനക്കാരിക്ക് നേരിടേണ്ടി വന്ന സംഭവ വികാസങ്ങളെ ചൊല്ലി ആരൊക്കെയോ അരങ്ങു തകര്‍ക്കുമ്പോള്‍ ചിലത്  തെല്ലൊരു ഭയത്തോടെ തന്നെ പറയട്ടെ  …ഒരു പക്ഷെ സ്വയം ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടര്‍ക്ക് ഇതൊന്നും ധഹിക്കില്ലയിരിക്കാം …എങ്കിലും അതൊന്നും പുറകോട്ടു നയിക്ക്കുന്നില്യ …. പഴഞ്ചന്‍ ചിന്താഗതികള്‍ ഉള്ള ആളാണെന്നോ , സ്ത്രീ വിധ്വേഷിഎന്നോ അങ്ങനെ എന്തെല്ലാം പറഞ്ഞാലും , ബി പി ഓ / നൈറ്റ്‌ ഷിഫ്റ്റ്‌ എന്നിവയൊക്കെ പ്പറ്റി സുവ്യക്തമായ ധാരണ ഉള്ളതുകൊണ്ട് പറയാനുള്ളത് പറയട്ടെ ..

രാത്രി ജോലിയുള്ള ഈതൊരു ഇടത്തരം സോഫ്റ്റ്‌വെയര്‍ കമ്പനിക്കും സ്വന്തമായി കാബ് ഉണ്ടെന്നിരിക്കേ , വേറൊരു ബൈകിലെ അല്ലെങ്കില്‍ മറ്റൊരാളുടെ വണ്ടിയിലെ രാത്രി പോലും ജോലിക്ക്  പോകൂ എന്ന് ചിലരെങ്കിലും നിര്‍ബന്ധം പിടിക്കുമ്പോള്‍, സമത്വത്തിനായി ഖോര ഖോരം വായിട്ടലക്കുന്ന ഇക്കുട്ടര്‍ക്ക് എന്ത് വാദഗതികള്‍ ആണ് ഉന്നയിക്കാനുള്ളത് ….

കൊച്ചിയില്‍ നൂറു കണക്കിന് പെണ്‍കുട്ടികള്‍ വളരെ മാന്യമായി കമ്പനി കാബിനില്‍ പോയി ജോലിയെടുത്തു മടങ്ങുമ്പോള്‍ ,  അതിനു അപവാദമായി മദ്രാസ്‌ അല്ലെങ്കില്‍ ബംഗലോര്‍ ആയിരുന്നെകില്‍ രാത്രി ജീവിതവും പബ്ബും ഉണ്ടെന്നു പറഞ്ഞു കോള്‍മയിര്‍ കൊണ്ട് ആരുടെയൊക്കെയോ ബൈക്കിനു പുറകില്‍ ജീവിതം ആസ്വദിക്കുന്നവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം …

ഇതു കേരളമാണ് …ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളത്തിന്‍റെ പരിശുദ്ധി സിരകളില്‍ സൂക്ഷിക്കുന്നവരുടെ നാട് ….ഉന്മാദത്തിന്റെ ലഹരിയില്‍ സ്വയം ആഭാസരായ്‌ എന്തിനെന്നില്ലതെയ് ജീവിതം ആസ്വദിക്കുന്നവര്‍ സദാചാര പോലീസ് മദ്യപിചിട്ടാണ് ചോദ്യം ചെയ്യാന്‍ വരുന്നതെന്ന് പറയുന്നതില്‍ എന്ത് യുക്തി ?? ….പാതി രാത്രിയില്‍ പള്ളിയിലെ അച്ഛനെയോ , അമ്പലത്തിലെ പൂജാരിയോ ഒക്കെയാണോ റോഡ്‌ സൈഡില്‍ പ്രതീഷിക്കുന്നത് !!…  നാട്ടുകാരുടെ സദാചാര പോലീസ് എന്നൊക്കെ പ്പറഞ്ഞു ആക്ഷേപിക്കാന്‍ വരട്ടെ ..  സദാചാര പോലീസ് സാമൂഹ്യ വിരുദ്ധര്‍ ആയിരുന്നെന്നു  എങ്ങനെ പറയുന്നു ? രാത്രി  മദ്യപിച്ചിരുന്നത് കൊണ്ടാണോ ? മദ്യം കുടിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍ ആണെന്ന് ഫെമിനിസ്റ്റുകള്‍ പോലും പറയുമെന്ന് തോന്നുന്നില്ല്യ …ഇവിടെ ഇങ്ങനെയൊക്കെയാണ്..

പാതി രാത്രിയില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെങ്കില്‍ അവര്‍ ചോദ്യം ചെയ്തിരിക്കും ..അതിനു എത്രക്കങ്ങോട്ടു ക്ഷോബിക്കേണ്ട കാര്യമുണ്ടോ …

മദ്രാസില്‍  നൈറ്റ്‌ ലൈഫ് ഉണ്ട് , ബംഗലോര്‍ ആയിരുന്ന്നെകില്‍  സ്വതന്ത്രം ഉണ്ട് എന്നൊക്കെ ആരെങ്കിലും വേവലാതിപ്പെടുന്നെങ്കില്‍ , ഒന്ന് മാത്രം ..അങ്ങനെയൊക്കെ ജീവിക്കാന്‍ നിങ്ങള്‍ക്ക് ബംഗലോര്‍ അല്ലെങ്കില്‍ മദ്രാസ്‌ ഉണ്ട് ..അവിടെ പ്പോയി കുടിച്ചു കൂത്താടി മദോന്‍മത്തരായി നടന്നോളൂ ..ആരും ഒന്നും ചോദിക്കാന്‍ വരില്ല്യ ….ഇതു കേരളമാണ് ..കുറച്ചെങ്കിലും സദാചാര ബോധത്തോടെ ഇവിടെ ജീവിക്കാന്‍ പറ്റുമെങ്കില്‍ ജീവിച്ചാല്‍ മതി ..!!!

ഇതൊക്കപ്പറയാന്‍ സദാചാര പോലീസ് ആര് എന്ന് ചിന്തിക്കും മുന്‍പൊരു നിമിഷം …തെറ്റ് തെറ്റെന്നു പറയാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ ….

സ്വന്തമായി കാബിന്‍ ഇല്ലാത്ത , രാത്രി ഷിഫ്റ്റ്‌ ഉള്ള BPO കമ്പനികള്‍ ഇല്ലെന്നു തന്നെ പറയാം …  നൂറുകണക്കിന് പെണ്‍കുട്ടികള്‍ വളരെ മാന്യമായി കാലങ്ങളായി ജോലിക്ക് പോയ്ക്കൊണ്ടിരിക്കുന്നുണ്ട് ..

കേരളത്തില്‍ ജനിച്ചു   മുലപ്പാല്‍ കുടിച്ചു വളര്‍ന്ന , കേരള ഗ്രാമങ്ങളെ നെഞ്ചില്‍ ആവേശത്തോടെ താലോചിച്ചു , ആത്മാവ്‌ കണ്ടറിഞ്ഞു സ്നേഹിച്ച് ..കേരളത്തിനും ,പുറത്തും  ജോലി ചെയ്യുന്ന ,ജോലി ചെയ്തുകൊണ്ടിരിക്കുന്ന ..എല്ലാ സംസ്ക്കാരതിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളുന്ന , ആവേശത്തോടെ “മലയാളി” എന്ന്  എന്നും പറയുന്ന ഗള്‍ഫുകാരന്റെ , പട്ടിണിക്കാരന്റെ , നേരിന്റെ നെരിവുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്റെ /ജനങ്ങളുടെ  അങ്ങനെ ഒന്നായുള്ള സമൂഹത്തിന്റെ  അപേക്ഷ ആണ്‌ …കേരളം എന്ന് നാളെ ആരോടെങ്കിലും ആവേശത്തോടെ അവകാശപ്പെടാന്‍  ഞങ്ങള്‍ക്കീ നാട് നാളെയും വേണം …കേരളത്തിന്‌ പുറത്തുള്ളവര്‍ ആവേശത്തോടെ നാളെ പറയണം  “നോക്കൂ കേരള സംസ്ക്കാരം എന്ന് ” …ബാന്ഗ്ലോര്‍ /ചെന്നൈ നല്ലതല്ലന്നു ആരും പറയുന്നില്ല്യ . ഇവിടം ഇവിടെമായിത്തന്നെ ഇരിക്കട്ടെ …

പിന്നെ നിങ്ങള്‍ മാത്രമല്ല എവിടെ ജീവിച്ചു മരിക്കാനുള്ളത് …നാളത്തെ തലമുറ ഇതൊക്കെ കണ്ടാണ് വളരുന്നത് ….പരിശുദ്ധി അല്ലെങ്കില്‍ പവിത്രത എന്ന വാകുകള്‍ക്ക് അര്‍ത്ഥമുണ്ടാക്കനെങ്കിലും കേരളത്തെ ഈ രീതിയില്‍ വെറുതെ വിടുക …എവിടെ ഉള്ള വളരെ കുറച്ചു മര്യാദകള്‍ പാലിക്കമെങ്കില്‍ തുടര്‍ന്നാല്‍ മതി ….

പ്രതീക്ഷിക്കാതെ  വന്നെത്തുന്ന അളവറ്റ ശമ്പളം എന്ത് ചെയ്യണം എന്നറിയാതെ ജീവിച്ചു , എല്ലിന് ബലം കൂടിയ എല്ലാരും ഒന്നോര്‍ക്കുക , ദിവസക്കൂല്ലിക്ക് പണിയെടുത്തു വളരെ കഷ്ട്ടപ്പെട്ട് ജീവിക്കുന്ന ഒട്ടനവതി സ്ത്രീകളുടെ നാടാണിത് ..വെറുതെ വിടുക ……പരിഷ്ക്കാരങ്ങള്‍ തികച്ചും നല്ലതാണ്, അത് പക്ഷെ കേരള  സംസ്ക്കാരത്തിന്റെ തായ്‌ വേരില്‍ കത്തി വെച്ചിട്ടുള്ളതാനെങ്കില്‍ , ഒന്നോര്‍ക്കുക ..

നിങ്ങള്‍ക്ക് കേരളമല്ലാതേ ഒരുപാട് വഴികള്‍ ഉണ്ട് ….

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സദാചാര പോലീസും ചില വീണ്ടു വിചാരങ്ങളും

സ്നേഹം അന്ധമാണോ

 

 

നേരം കെട്ട നേരത്തു മുഴങ്ങിയ മൊബൈല്‍ ഫോണ്‍ മണിയില്‍ നിന്നും ഒരു കാര്യം ഉറപ്പായി അതൊരു സന്തോഷ വിശേഷം അറിയിച്ചു കൊണ്ടുള്ളതായിരിക്കില്ല്യ …  ഈയിടെയായി നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ക്കത്ര താല്‍പ്പര്യമില്ല എന്നത് മാത്രമല്ല എന്നെയങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് ,എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ ആണ് ഒരു ശബ്ദത്തോടെ നാല് മണിക്കൂറു ഉറങ്ങാറുള്ള എന്റെ ഉറക്കം അവസാനിപ്പിച്ചത് ..  നൈറ്റ്‌ ഷിഫ്റ്റില്‍ നിന്നും നൈറ്റ്‌ ഷിഫ്ടിലേക്കുള്ള ജീവിതം സമ്മാനിച്ചതാണ് രണ്ടു മൊബൈല്‍ ഫോണ്‍ എന്ന  ആശയം …

എടാ അവന്‍ കിണറ്റില്‍ വീണു …പാലക്കാട്‌ അവന്മാര്‍ കേറ്റിയില്ല്യ …എന്നിട്ടിപ്പോ തൃശൂര്‍ കൊണ്ടുപോയെന്ന കേട്ടെ .. നീ അടുത്തെങ്ങും വരുന്നില്ല്യെ….

ഇങ്ങനെ എന്തോ കേട്ടതായി   ഓര്‍ക്കുന്നു … വീട്ടിലേക്കു മാസത്തിലൊരിക്കല്‍ മാത്രം ഒരു അതിഥി സന്ദര്‍ശനം നടത്താറുള്ളതുകൊണ്ട് പിന്നെയീ വീഴ്ചയെപ്പറ്റി ഞാന്‍ അതികമൊന്നും കേട്ടില്ല്യ …പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത്‌ ധംബടി കുറഞ്ഞാല്‍ എല്ലാ ആഴ്ചയും വീട്ടിലേക്കു പോകാറുള്ള ഞാന്‍  അത് മാസത്തില്‍ ഒന്നായിച്ചുരിക്കി ..അന്നൊക്കെ കാശിനും കീശക്കും മീതെ ആയിരുന്നു എന്റെ ആഗ്രഹങ്ങള്‍ …ഇപ്പോ സ്വന്തമായി ചിക്കിലി കിട്ടുന്നത് കൊണ്ടും , കാശു വരുന്ന വഴിയെക്കുറിച്ച് നല്ല ബോധമുള്ളത്കൊണ്ടും പ്രതേകിച്ചു  ദുരാഗ്രഹങ്ങളില്ല …കീശക്ക് മീതെ കാശും നിറയുന്നില്ല്യ .

പിന്നെയും പത്ത് പതിനഞ്ചു ദിവസങ്ങളെടുത്തു, അവധി അനുവദിച്ചു കൊണ്ടുള്ള മേലാളന്റെ മെയില്‍ കിട്ടാന്‍ …

മറ്റുള്ളവരുടെ ജീവിധതിലേക്ക് എത്തിനോക്കുന്നത്  നല്ല ശീലമല്ല എന്ന് അച്ചന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ടെങ്കിലും അല്‍പ്പസ്വല്‍പ്പം കുശുമ്പ് പറയാതെ വീട്ടില്‍ നിന്ന് തിരിച്ചാല്‍ ഒരു സുഖവും തോന്നില്ല്യ … പക്ഷെ അപ്പ്രാവശ്യം അതുണ്ടായില്ല്യ ..

അവനെ തിരിച്ചു കൊണ്ട്വന്നിട്ടുണ്ട് നീ പോണ്ടോ കാണാന്‍ …?

എന്ന പതിവിലും ശബ്ദം താഴ്ത്തിയ അമ്മയുടെ വാക്കുകളില്‍ നിന്ന്‍ ഒന്നുരപ്പായി…എന്തൊ പന്തിയല്ല ..അമ്മയുടെ നേരെ മുഖമുയര്‍ത്തി മൌനത്തിനോരവസരം കൊടുത്തു …

ചിലപ്പോള്‍, അങ്ങനെയാണ് ….മൌനത്തിനു വാക്കുകളേക്കാള്‍ കൂടുതല്‍ പറയാനുണ്ടാകും …എന്‍റെ പ്രതീക്ഷ തെറ്റിയില്ല്യ …

അല്ലാ , അവനെയ്‌   …കിണറ്റിക്  വീണായിരുന്നു ന്ന കേട്ടേ..

ഒഹ് എന്നിട്ട് ..

ത്രിസ്സുര്‍ന്ന്‍ തിരിച്ച്വോണ്ടുന്നിട്ടുണ്ട് ,നിന്റൊപ്പം പത്തീ പഠിചതല്ല്യെ പോവണ്ടോ കാണാന്‍ …

അല്ലാ ….   സത്യത്തില്‍  അവനെന്തു പറ്റിയതാ ..

അതിപ്പ്വോ ..ഓരോരുതരോന്ന്‍  പറയുണ്ട് … അവനൊരു സ്നേഹണ്ട്വര്‍ന്നോന്നോ ന്നൊക്കെ ..  പിന്നെ നമ്മടെ നാട്വരല്ലേ ..അവര്‍ക്കെന്താ പണി …

അമ്മക്കെല്ലാം അറിയാം …ഒളിക്കനെന്തോ ഉണ്ടാവണം …അതാണ്‌ ഇങ്ങനെയൊരു മൂളിച്ചയോടെ നിര്‍ത്തിയെ…  അത് കേള്‍ക്കാന്‍ മാത്രമുള പക്വത എനിക്കില്ലെന്ന് തോന്നിയിട്ടനാവോ …..പക്വത ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കരിയില്ല്യ …

ഉണ്ടെന്നു അവകാശപ്പെടാന്‍ ഞാന്‍ ശ്രമിക്കാറില്ല …കാരണം … എന്തെങ്കിലും തെറ്റുകല്‍ക്കൊടുവില്‍ ഒരനുഗ്രഹമായി എത്താറുള്ള വാക്കുകള്‍  “ അതിപ്പോ ..അവന്‍ അത്രക്കൊക്കെ ആയോ …അവനിപ്പോളും കുട്ടിയാ  “  അതെന്തിനു നഷ്ട്ടപെടുതനം …

അവന്‍റെ വീട്ടിലേക്കുള്ള വഴി കുറച്ചുകൂടെ ചെറുതായിരിക്കുന്നു …

ഉമ്മറക്കൊലായില്‍ അവന്‍റെ അമ്മയിരിക്കുന്നുണ്ടായിരുന്നു  …ദിവസം പത്ത് പതിനഞ്ചു ആയെങ്കിലും ,അവരുടെ  കരഞ്ഞു കലങ്ങിയ കണ്ണുകള്‍ എനിക്കൊരു സൂചന തന്നു ..അപ്രതീക്ഷിതാമായതെന്തോ എന്നെ തേടി ഇരിക്കുന്നുണ്ട് …

കേറി വാടാ …അവന്‍ പറഞ്ഞു നിര്‍ത്തി …

ഇല്ല , പതിനഞ്ചു ദിവസത്തെ കിടക്കയിലെ നിരന്തര വിശ്രമം അവന്‍റെ ശബ്ധത്തേ ഒട്ടും തളര്തിയിട്ടില്ല്യ… സമാധാനം …

അവിടേക്ക് കടന്നു വന്ന  അമ്മയും അനുജനും കൂടെ അവനെ കസേരയിലെക്കിരുത്താന്‍ ശ്രമിച്ച കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ എന്നെ സ്ഥബ്ധനാക്കി  …

അരക്കു താഴെ പൂര്‍ണ്ണമായും തളര്‍ന്നിരിക്കുന്നു …അവനിപ്പോ രണ്ടു കഷണങ്ങള്‍ ആയിരിക്കുന്നു …മരിച്ചുകൊണ്ടിരിക്കുന്ന അരക്കുമീതെ പൂര്‍ണ്ണമായും മരിച്ചു കഴിഞ്ഞ ഒരു മാംസപിണ്ഡം .. ഒന്നുറക്കെ പോട്ടിക്കരയനമെന്നെനിക്ക് തോന്നി …പക്ഷെ ശബ്ദം വന്നില്ല്യ …തൊണ്ടയിലെ വെള്ളം മുഴുവന്‍ വറ്റിപ്പോയി…..

മനുഷ്യസഹജമായ നൂറായിരം ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ ഉദിച്ചുയര്‍ന്നു … അതു മനസിലാക്കിയിട്ടെന്നപോലെ അവന്‍ പറഞ്ഞു തുടങ്ങി …

രാത്രി പത്തു-പത്തര ആയിക്കാണും ഡാ …നല്ല ഇരുട്ടുമായിരുന്നു ….അവിടെ കിണറുണ്ട് എന്ന  കാര്യം ഞാന്‍ ഓര്‍ത്തില്ല ..പോരാത്തതിന് ഞായറാഴ്ച ..നാലു കവര്‍ പാമ്പാട്ടിയും പിടിപ്പിച്ചു ഞാനവളെ കാണാന്‍ പോയതായിരുന്നു …

പാമ്പാട്ടി …? ആരാണ്‌ അവള്‍ ..

പാമ്പാട്ടി  ഇവിടെ കിട്ടുന്ന വാറ്റ് ചാരായം ….

തെല്ലൊരു നാണത്തോടെ  തന്നെ അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി

അവളൊരു പാവാടാ… ….നാലു മാസമായി എനിക്കറിയാം …കെട്ടണം എന്നൊക്കെ  ഉണ്ടായിരുന്നു … മുസ്ലിം കുട്ടിയാ..

അതിനെന്താടാ …..ഈ കാലത്തൊക്കെ അതൊരു പ്രശ്നമാണോ …നീ വീട്ടില്‍ പറയമായിരുന്നില്ല്യെ …

അവരൊക്കെ പഴയ ആളുകല്ലെടാ …ഉള്‍ക്കൊള്ളാന്‍ പറ്റില്ല്യ .. രണ്ടു കുട്ട്യുണ്ടേ … ആ പറഞ്ഞിട്ടെന്താ..

ഇതിപ്പോ എന്റെ അരക്ക് താഴെ ചോര പോണ കുഴല്‍ പോട്ടിയെന്നാ പറഞ്ഞത് ……നാഡി ആകെ കഷണങ്ങള്‍ ആയത്രേ ….കിണറ്റിനുള്ളില്‍ കുറെ കുപ്പിചില്ലുണ്ട്വര്‍ന്നെ …..

എനിക്കവനോട് തെല്ലൊരു ബഹുമാനം തോന്നി …അവന്‍റെ ഹൃദയ വിശാലത കാണാന്‍ വീട്ടുക്കാര്‍ക്ക് കാണാന്‍ കഴിയാതിരുന്ന്നതില്‍ അമര്‍ഷവും ….പഴയ ആള്‍ക്കാര്‍ അങ്ങനെയാ …എന്തും മനസിലാക്കി വരാന്‍ കുറെ താമസമെടുക്കും …

ഇനിയും നിനക്കാ ഒരുംപെട്ടോള്‍ … xxxxxxx   മുഴുമിപ്പിക്കാന്‍ നിക്കാതെ അമ്മാ ഓടിയകന്നു …..

ഞാന്‍ അവന്‍റെ മുഖത്തേക്ക് ഇനിയെന്തു പറയും എന്നറിയാതെ നോക്കി

അവളുടെ കെട്ടിയോന്‍ ഗള്‍ഫിലാടാ …രണ്ടു രണ്ടര കൊല്ലമായി പോയിട്ട് …ഇടക്കെപോലെങ്കിലും വിളിക്കും … എനിക്കു വേണ്ടി നീയവളെ ഒന്ന് കാണുമോ …

ഡാ , രണ്ടു കുട്ടികളുടെ അമ്മയായ ഒരു ദുര്‍ന്നടപ്പുകാരി സ്ത്രീയെയോ ….

നീ വല്ല പതിനെട്ടാം നൂറ്റാണ്ടിലെ ആള്‍ക്കാരെപ്പോലെ വര്‍ത്തമാനം പറയല്ലെടാ…നീയൊക്കെ പഠിച്ചതല്ലേ … സാഹചര്യമല്ലേ ഒരാളെ കേടുവരുത്തുന്നത് …ആരൊക്കെ ഉണ്ടെങ്കിലും അവളെന്നെ മാത്രമേ സ്നേഹിക്കുന്നുള് ന്ന് പറഞ്ഞിട്ടുണ്ട് …നിനക്ക് സ്നേഹത്തെപ്പറ്റി എന്തറിയാം

അവന്‍റെ ആ ചോദ്യത്തിന് എന്ത് പറയണം എന്ന് എനിക്കറിയില്ല ..ഇല്ല , എന്നെ അതൊന്നും പഠിപ്പിച്ചിട്ടില്ല …  യഥാര്‍ത്ഥ സ്നേഹം അന്ധമാണെന്നു കേട്ടിട്ടുണ്ട് …അപ്പൊ ഇതു … ഇല്ല , എനിക്കൊന്നും മനസിലാകുന്നില്ല്യ …എന്‍റെ മനസും വളരെ പഴയത്  ആയത്കൊണ്ടാണോ ..ആവോ എനിക്കറിയില്ല …ഉള്‍ക്കൊള്ളാന്‍ എനിക്കു പറ്റുന്നില്ല്യ ..

നീയോന്നവളെ കാണുമോ ..എനിക്കു വേണ്ടി …!!!

എന്തു പറയണം എന്നെനിക്കറിയില്ല ….പറയാന്‍ ഒരുപാടുന്ടെനിക്ക് ….അവന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കൊഴികെ … അപ്പൊ മൌനത്തില്‍ കവിഞ്ഞ ഒരുത്തരവും അവനു നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല …

യഥാര്‍ത്ഥ സ്നേഹം എന്താണെന്നു  എനിക്കറിയില്ല …അവന്‍ ആ പറയുന്നത് പോലെ ആണെങ്കില്‍ ..എനിക്കു സ്നേഹിക്കണ്ട ….ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ ഞാന്‍ ജനിച്ചു മരിക്കെണ്ടാവനായിരിക്കാം …..പുതിയ സ്നേഹ നിര്‍വ്വചനങ്ങള്‍ എനിക്കു പഠിക്കണ്ട ….

വീടിലേക്ക്  തിരിച്ചു നടക്കുന്നതിനിടയില്‍  ആരോ ചോദിച്ചു ..

“കുട്ടി  എവിടെപ്പപോയിട്ടു വരുകയ ….വീട്ടില്‍ പൂവ്വാണോ ? “

ഞാന്‍ വീടിലെക്കാന് പോകുന്നതെന്നും , അവനെ കണ്ടിട്ടാണ് വരുന്നതെന്നും അയാള്‍ക്കറിയാം …എന്നാലും നാട്ടില്‍ ഇങ്ങനെയൊക്കെയ ..അവര്‍ ഒന്നൂടെ ചോദിക്കും …

ഞാന്‍ പറഞ്ഞു ..

അവനെ കണ്ടിട്ട് വരുകയാ…ഹ്മം വീട്ടില്‍ പുവ്വാ …

അയാള്‍ക്കും എനിക്കും സന്തോഷമായി …ഒന്നും ചോദിക്കാതെ കടന്നു പോയിരുന്നങ്കിലെ അവിടെ അസ്വാഭാവികത ഉള്ളൂ …

ആരോ  പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നത്  കേട്ടു  ..

അവനെ ആരോ അടിച്ചു കിണറ്റിളിട്ടുന്നാ  കേക്കണേ .. അവളുടെ സ്ഥിരം കുറ്റിക്കാരയിരിക്കും ..  അവള്‍ക്കു പുതിയ ലോഹ്യക്കരെയൊന്നും കിട്ടിയിട്ടുണ്ടാവില്ല …തെവിടിശ്യി ………….

അതികം അവിടെ ആലോചിച്ചു നില്‍ക്കുന്നത് പന്തിയല്ല …വീടിലേക്ക് നടക്കുന്നതിനിടയില്‍ ഒട്ടനേകം ചിന്തകള്‍  കടന്നു വന്നു ….

യഥാര്‍ത്ഥ സ്നേഹം അന്ധമാണോ …അപ്പൊ പണ്ടുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അല്ലെ സ്നേഹിച്ചിരുന്നത് … അവരൊക്കെ പഴയ ആള്‍ക്കാര്‍ എന്ന് അവന്‍ പറഞ്ഞതില്‍ നിന്നും , ഞാനും പഴയ ആളാണോ ….ഈ ലോകത്തില്‍   ഉപാധികള്ളില്ലാതെ ..ഒന്നും നോക്കാതെ  ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ പറ്റില്ലേ എന്ന അവന്‍റെ ചോദ്യം എന്‍റെ കാതുകളില്‍ മുഴങ്ങി ….ആ സ്ത്രീ ചെയ്തത് തെറ്റല്ലേ …അതോ അവരെ തിരിഞ്ഞു നോക്കാത്ത അയാള്‍ ചെയ്തതാണോ തെറ്റ് ….ഒന്നിലതികം ആള്‍ക്കാരെ ഒരു സമയത്ത് സ്നേഹിക്കരുത് എന്നൊന്നും  എവിടേം എഴുതി വെച്ചിടുണ്ടോ എന്നാണത്രേ ആ സ്ത്രീ ചോദിച്ചത് ….എല്ലാരേം വളരെ ആത്മാര്തമായാണ് സ്നേഹിക്കുന്നതെന്നും …ഒന്നില്‍ കൂടുതല്‍ ഏറ്റവും  നല്ല സ്വഭാവ  നടനും, നടിയും ആയി പുരസ്കാരം  പങ്കിട്ടെടുക്കുന്ന  ഈ കാലത്ത്   , ഒന്നിലതികം ആള്‍ക്കാരെ ഒരേ  സമയം ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയുമായിരിക്കാം …പ്രണയത്തില്‍ ആത്മാര്‍ഥത എന്നൊന്നുണ്ടോ ? യഥാര്‍ത്ഥ  പ്രണയം അന്ധമല്ലേ ..അപ്പൊ അത് ആത്മാര്തതക്കും മേലെ ആയിരിക്കാം …പ്രണയിക്കാത്തതു കൊണ്ട് എനിക്കതിനുത്തരം അറിയില്ല …

ഒന്ന് മാത്രം അറിയാം …ശരി തെറ്റുകള്‍ ആപേക്ഷികം മാത്രം ….

Posted in കഥ/കവിത | Tagged , | 1 Comment