പരമനാറി ഗുരു കയിലാഷ് സിംഗ് !!!

 

 

 

 

 

 

 

 

 

 

 

 

 

 

 

മേല്‍ക്കൊടുത്തിരിക്കുന്ന പടം ഒന്നുകൂടെ നോക്കുക ,  കേരളത്തിലെ ഇനി ജനിക്കാനിരിക്കുന്നതോ  , ജനിച്ചതോ , ചത്ത്‌ മണ്ണടിഞ്ഞതോ ആയ ഒരുത്തനും സ്ഥാപിക്കാന്‍ / തകര്‍ക്കാന്‍ പറ്റാത്ത  റെകോര്‍ടിനുടമയാണ്  ഗുരു കയിലാഷ് സിംഗ്  എന്ന വാരണാസി കര്‍ഷകന്‍ …. ഒരു പക്ഷെ ലോകത്തില്‍ ഒരുത്തനും തകര്‍ക്കാന്‍ പറ്റാത്ത  റെകോര്‍ഡും ഇങ്ങേര്‍ക്കവകാശപ്പെട്ടതാണ്  …ഉറപ്പു പറയാം ഒരുത്തനും  തകര്‍ക്കാന്‍  പറ്റില്ല്യ !!!!

 

“മധുരിച്ചോട്ടു തുപ്പാനും വയ്യ, കയ്ചിറ്റൊട്ടു ഇറക്കാനും വയ്യ ” എന്ന് പറയുമ്പോലെ , ഈ ഇന്ത്യക്കാരന്റെ റെകോര്‍ടില്‍ എന്ത് വികരപ്രകടനമാണ് നടത്ത്തെണ്ടതെന്നു അറിയില്ല്യ …  കാരണം  ടിയാന്‍ കുളിച്ചിട്ടു വര്‍ഷം മുപ്പത്തേഴു കഴിഞ്ഞിരിക്കുന്നു … കല്യാണം കഴിഞ്ഞ ആദ്യരാത്രി കുളി ഉപേക്ഷിച്ചു കാത്തിരിക്കുകയാണ് …!!  എന്തിനെന്നോ ..ഒരാണ്‍കുഞ്ഞിനുവേണ്ടി   ….വൃത്തികെട്ടവന്‍ എന്ന് മനസ്സില്‍ ഓര്‍ക്കും മുമ്പൊരു നിമിഷം , ഉള്ളത് പറയാമല്ലോ സമ്മതിച്ചു കൊടുത്തെ പറ്റൂ …ആരെയെന്നല്ലേ , ഇങ്ങേരുടെ ഭാര്യയെ !!!!!

 

ഏതൊ  വിവരം കേട്ട സന്യാസി പറഞ്ഞത്രേ   കുളിക്കാതെ ഇരുന്നാല്‍ നിനക്ക് ഒരാണ്‍കുട്ടി ജനിക്കുംന്ന് !!!  അന്ന് മുതല്‍ കുളിയും ജപവും ഉപേക്ഷിച്ചു …. ഇപ്പോ വയസു 66  കഴിഞ്ഞിരിക്കുന്നു ….ഇതിനിടയില്‍ , സര്‍വ്വ നാറ്റവും സഹിച്ചു  ഭാര്യ  7  പെണ്‍കുട്ടികളെ കൊടുത്തു 😀    …ഒരു രക്ഷയുമില്ല്യ …ഒടുക്കം സഹിക്കാനാവാതെ  ഒരു കുളത്തിന്റെ കരയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും , ഒരു മകന് വേണ്ടിയുള്ള സിംഗിന്റെ ഉറച്ച മനസിന്‌ മുന്നില്‍ എല്ലാവരും തോറ്റു പിന്മാറി ….കാലികളെ മേച്ചു നടക്കുന്ന ഈ കണ്ട്രിമാന്‍ , കൊടും ചൂടിലും തന്റെ തീരുമാനത്തില്‍ നിന്നും പിന്മാരിയില്ല്യ …ആ നീണ്ടു  വളഞ്ഞു , നാറിയ താടി  കണ്ടില്ല്യേ ..അത് നീണ്ട 37 വര്‍ഷത്തെ   കുളി-ജപമില്ലാത്ത നാറിയ ജീവിതം കൊടുത്തതാണ്  …..  ഇതിനിടയില്‍ അങ്ങേരുടെ പശുക്കള്‍ ഒരുപാട് ആണ്‍കിടാങ്ങള്‍ക്ക്  ജന്മം നല്‍കി ..പക്ഷെ സിംഗ് ഇപ്പോഴും നമ്മുടെ ചില രാഷ്ട്രീയക്കാരേക്കാള്‍ നാറിയവനായി തുടരുന്നു ….

ഒന്ന് നേരെ ചൊവ്വേ കുളിച്ചു വന്നാലല്ലേ , കാര്യങ്ങളൊക്കെ മുറപോലെ നടക്കൂ  😀   ഭാര്യ പലവട്ടം ഉപദേശിച്ചു , എങ്ങനെയും അവര്‍ക്ക് കെട്ടിയോന്റെ ഈ കുളിയോന്നു തെറ്റിക്കണംന്നുണ്ട് ..നമുക്ക് ഊഹിക്കമല്ലോ നാറിയിട്ട്‌ ആരടുത്ത് പോകാനാ !!!!!     ഒരാണ്‍കുട്ടിയില്‍  കുറഞ്ഞതൊന്നും തന്‍റെ കുളി തെറ്റിക്കാന്‍ കാരണഭൂതമാവില്ല്യ  എന്ന ഈ നാറിക്ക് മുന്നില്‍ ഒരു കൊച്ചു പ്രണാമം ….ഒരു വാക്ക് പറഞ്ഞിട്ട് കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി പാലിക്കുന്നുണ്ടല്ലോ  ….ഇതു വായിച്ചു ഏതെങ്കിലും പെങ്കിടാങ്ങള്‍ക്ക് ആരാധന തോന്നുന്നെങ്കില്‍ സിംഗ് തയ്യാറട്ടോ  ( ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാതെ എന്ന് പറയുന്ന സുന്ദരിയുടെ മുഖം ഇടക്ക് ഓര്‍മ്മ വന്നത് കൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായം !!! )

ഷക്കീല ചേച്ചി  തുനിഞ്ഞിറങ്ങിയെങ്കിലും  ആ നാറിയെ ഒന്ന് കുളിപ്പിച്ച് കെടത്തിയാല്‍ മതിയായിരുന്നു !!!! കണ്ട്രിഫൂള്‍

 

 

 

 

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Comments Off on പരമനാറി ഗുരു കയിലാഷ് സിംഗ് !!!

സാധനം കയ്യിലുണ്ടോ :(

 

 

 

 

 

 

 

 

മുഖം കണ്ട ആര്‍ക്കും , ഒന്നുകൂടെ നോക്കാന്‍ കൊതിക്കുന്ന  ഈ പിഞ്ചുകുഞ്ഞിനെ  ട്രെയിന്‍ ക്ലോസെറ്റിലൂടെ  ജനിപ്പിച്ചയുടനെ പുറത്തെക്കെറിയാന്‍ സ്വന്തം അമ്മയെന്ന് പറയപ്പെടുന്ന ആ സ്ത്രീക്കെങ്ങനെ കഴിഞ്ഞു എന്നത് തെല്ലോന്നല്ബുദ്ദപ്പെടുത്തുന്നു  ..

ഇതാണോ നമ്മള്‍ പിന്തുടര്‍ന്ന് വന്ന സംസ്കാരം ..ഇതാണോ എല്ലാവരും വാഴ്ത്തുന്ന  മാത്ര്വത്വം ..തികച്ചും ഹീനമായിപ്പ്പോയി … .  ഇന്നലെ പാലക്കാടു ജില്ലയിലെ ഒലവക്കൊടാണ്  ഈ സംഭവം അരങ്ങേറിയത് … ആദ്യം നിഷേധിക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്ത ആ സ്ത്രീയുടെ സ്വകാര്യതകളിലേക്ക് നമുക്കിരങ്ങിച്ചെല്ലേണ്ട കാര്യമില്ലലോ
ബുദ്ധിശൂന്യതയുടെ  അങ്ങേത്തലക്കല്‍ നില്‍ക്കുന്ന ഒരാളിനോ , അല്ലെങ്കില്‍ സംസ്കാരശൂന്യതയുടെ  ഇങ്ങെത്തലക്കല്‍  ഉള്ള ഒരാളിനോ മാത്രം ചെയ്യാന്‍ പറ്റുന്ന അത്യതികം ഹീനമായ ഈ കാര്യം ഇവിടെ പോസ്റ്റ്‌ ചെയ്തത് , ഇതിലേക്ക് ആ സ്ത്രീയെ പ്രേരിപ്പിച്ച കാരണങ്ങളിലേക്ക് വെളിച്ചം വീശുക എന്ന് മാത്രമാണ് …

ഒരു പക്ഷെ ആ സ്ത്രീ അവിവാഹിത ആയിരുന്നിരിക്കണം ..അതുമല്ലെങ്കില്‍ ഒരവിഹിത സമ്പാദ്യം …  എട്ടു മാസം വരെ ഇതു സഹിക്കമെങ്കില്‍ , ഒരമ്മത്തോട്ടിലില്‍  ഏല്‍പ്പിക്കുന്നത് വരെയെങ്കിലും തുടരാമായിരുന്നു ….. ഒരു സുപ്രഭാതത്തില്‍  ഭഗവാന്‍ കൊടുത്ത അനുഗ്രഹമോന്നുമല്ലലോ   ഇവിടെ കാരണക്കാരായ , സ്ത്രീയെയോ , അതുമല്ലെങ്കില്‍ ഉത്തരവാദിയായ പുരുഷനെയോ  കുറ്റം പറഞ്ഞിട്ടോ , അടിചെല്പ്പിചിട്ടോ ഒന്നും കിട്ടാനില്ല …മാറ്റം നമുക്കിടയില്‍ നിന്ന് വരേണ്ടതായിരുന്നു …  അവിവാഹിതയായ അമ്മമാരെ , ഒരു വേശ്യയുടെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കുന്ന എല്ലാവരും ഇതിനു ഉത്തരവാദികള്‍ ആണ് …    ഞാന്‍ എവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട്  , ചിലപ്പോളെല്ലാം വിശപ്പിനെക്കളും  തീക്ഷ്ണമാനത്രേ പ്രണയത്തിന്റെ വിളി ….   ആരുടേയും വികാര പ്രകടനങ്ങളെയോ , ഇഷ്ട്ടനിഷ്ട്ടങ്ങലെയോ നിയന്ത്രിക്കാനോ , തെറ്റ് പറയാനോ നമ്മള്‍ ആരുമല്ല …പക്ഷെ , സാമൂഹ്യമായ ബാധ്യത എല്ലാവര്‍ക്കുമുണ്ട് … പെട്ടിക്കടകള്‍ പോലെ എന്നെവിടെ നോക്കിയാലും ഗര്‍ഭ നിരോധന ഉറകളോ , ഗുളികകളോ കിട്ടുന്ന ഈ കാലത്ത് , ആവേശത്തിന്റെ കൊടുമുടിയില്‍ കാണിച്ച തീക്ഷ്ണയുടെ  പത്തിലോരംശം ഉണ്ടായിരുന്നെങ്കില്‍ കുറെ ജന്മങ്ങള്‍ ഇവിടെ പിറന്നു വീഴുന്നതും , അനാധരാവുന്നതും ഒഴിവാക്കാമായിരുന്നു ….  ജനിപ്പിച്ചവര്‍ക്ക് പോലും വേണ്ടാതെ തഴയപ്പെടുന്ന ഇത്തരം കുഞ്ഞുങ്ങളെ  ഏറ്റെടുക്കാന്‍ എല്ലാ ജില്ലടിസ്ഥാനത്ത്തിലും അമ്മത്തോട്ടിലുകള്‍ ഉണ്ടായിരുന്നെങ്കില്‍ !!!  കുഞ്ഞുങ്ങളില്ലാതെ പാറശാലയിലും , പഴയന്നൂരും ഉരുളി കമിഴ്ന്നുരുളുന്ന  രക്ഷിതാക്കള്‍ക്ക്  കുറച്ചുകൂടെ എളുപ്പത്തില്‍ കുഞ്ഞുങ്ങളെ ധത്തെടുക്കാനുള്ള രീതിയില്‍ നിയമസംഹിതകള്‍  തിരുത്തി എഴുത്തപ്പെട്ടെങ്കില്‍ എന്ന് പ്രാര്‍ത്തിച്ചു പോകുന്നു ….!!!  ( ഇതെല്ലാം നിര്‍മ്മിക്കുന്ന , നിയന്ത്രിക്കുന്ന അധികാരികളുടെ ശ്രദ്ധയില്‍ ഈ വാക്കുകള്‍ എത്തിയെങ്കില്‍ എന്നാശിച്ചു പോകുന്നു .. ..ഒരു ദിവസം ഈ ലേഖനം അതിന്റെ ലക്‌ഷ്യം നേടിയാല്‍ നിങ്ങള്‍ക്കും അഭിമാനിക്കാം .. നഷ്ട്ടപെടാന്‍ ഒന്നുമില്ല്യ , അതുകൊണ്ട്  പറ്റുമെങ്കില്‍ ഇതു  ഷെയര്‍ ചെയ്യുക )

ആശാവഹമായി ഒരു വാര്‍ത്ത കെട്ടു , ബഹു മന്ത്രി ശിവകുമാറിന്റെ നെത്ര്വത്വത്ത്തില്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെക്കുറിച്ച്  കാമ്പൈന്‍ വരാന്‍ പോകുന്നു …

എങ്കിലും ഒന്ന് …  ഇനിയെങ്കിലും വികാര പ്രക്ഷുബ്ധതയുടെ കൊടുമുടി കേറാന്‍ സ്വപ്നം പോലും തോന്നും നിമിഷം മുന്‍പൊന്നു ഉറപ്പു വരുത്തുക ” സാധനം കയ്യിലുണ്ടോ ..ഉണ്ടല്ലോ അല്ലെ !!!! “

Posted in നമുക്ക്‌ച്ചുറ്റും | Comments Off on സാധനം കയ്യിലുണ്ടോ :(

Mumpy നിനക്ക് ഒരായിരം സ്നേഹചുംബനങ്ങള്‍ :(


 

 

കണ്ണീരില്‍ കുതിര്‍ന്ന വേദനയോടെ  ആദ്യം  തന്നേയ് പറയട്ടെ  ….
“Mumpy Sarkar ” എന്ന അതി സുന്ദരിയായ പെണ്‍കുട്ടി ഇന്നു ജീവിചിരിപ്പില്ല്യ ..

ഞാന്‍ വായിച്ചറിഞ്ഞ , ഇതുവരെ  കണ്ട ഈ ജീവിതത്തിലെ ഏറ്റവും മനോഹരിയായ പെണ്‍കുട്ടി , വേദനയോടെയെങ്കിലും നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു …. വാര്‍ത്തകള്‍ ഒരുപാട് നിറയുന്ന ഈ ജീവിതത്തില്‍ , നിന്റേതു ഒരു വാര്‍ത്ത എന്ന നിലയില്‍ അവതരിപ്പിക്കുന്നതില്‍  ഞാന്‍ ലജ്ജ്വിക്കുന്നു …  ഐഫോണിനും , ലാപ്ടോപ്പിനും വേണ്ടി  കന്യകാത്വം വരെ മണിക്കൂര്‍ പറഞ്ഞു  വാങ്ങാന്‍ കിട്ടുന്ന ഈ കാലത്ത് , നിന്റേതു തികച്ചും പ്രസംസനീയമായ ഒന്നാണ് …

സംഭവം ഇങ്ങനെ ചുരുക്കിപ്പറയാം , Mumpy Sarkar  എന്ന പന്ത്രണ്ടുകാരി പെണ്‍കുട്ടി , സ്വന്തം അച്ഛനും സഹോദരനും വേണ്ടി ജീവത്യാഗം ചെയ്തിരിക്കുന്നു ….

 

വെസ്റ്റ് ബംഗാളിലെ ഒരു ഗ്രാമത്തില്‍ ആണ് , അത്യതികം ഹൃദയസ്പര്‍ശിയായ ഈ സംഭവം അരങ്ങേറിയത് …  കാഴ്ച നശിച്ചുകൊണ്ടിരിക്കുന്ന സ്വന്തം പിതാവിനും , കിഡ്നി തകരാറിലായ സഹോദരനും ” അവയവ മാറ്റവും ”  ശസ്ത്രക്രിയയും മാത്രമാണ് പ്രതിവിധി എന്ന്‌ വയസ്സിനു മുതിര്‍ന്ന ആരോ പറഞ്ഞറിഞ്ഞ അറിവ് വെച്ച് സ്വയം ജീവിതം അവശേഷിപ്പിച്ചു , കുടുംബത്തിനു നേര്‍വെളിച്ചമാകാന്‍ നീ കാണിച്ച മഹാ മനസ്കത അഭ്രപാളികളില്‍ എഴുത്തപ്പെടെണ്ട ഒന്ന് തന്നെയാണ് …..

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവളുടെ കുടുംബത്തെ , വിധി തോല്പ്പിച്ചുകൊണ്ടിരിക്കുംപോള്‍  അവശേഷിച്ചിരുന്നത് എന്തിനെയും നേരിടാനുള്ള ധൃഡനിശ്ചയം മാത്രം   ..!!  സ്വന്തം സഹോദരി ഒരു ചെറു ചിരിയോടെ അവളുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞപ്പോള്‍ പിന്നെ രണ്ടാമത് ആലോചിക്കാന്‍ നിന്നില്ല്യ ….”Thioden ” എന്ന മാരക വിഷത്തിന്റെ തുള്ളികള്‍ നുണഞിറക്കുമ്പോളും , അവള്‍ ആ സ്വപ്നം കണ്ടിരിക്കണം  …ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകള്‍ സ്വന്തം പിതാവിനും , ഏറ്റവും പരിശുദ്ധമായ കിഡ്നികള്‍ സഹോദരനും പകുത്തു വെക്കപ്പെടുന്നത് …

ഒടുക്കം കൊടും വിഷം കഴിച്ചശേഷം , ഓടി അച്ചനെടുത്തെത്തി അവള്‍ ഇങ്ങനെ പറഞ്ഞത്രേ ” പിതാവേ സ്വപ്നത്തില്‍ ആയിരിന്നിരിക്കണം , ആരോ എന്‍റെ  വായിലേക്ക് വിഷം നിര്‍ഭന്ധിച്ചു പകര്‍ന്നു തന്നു എന്ന്‌ ”  –സംശയം തോന്നിയ അവളുടെ പിതാവ് തൊട്ടടുത്ത ആശുപത്രിയില്‍ അവളെ എത്തിച്ചെങ്കിലും , സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല്യാലോ ”   …ഒടുക്കം  ഒരുപിടി മണ്ണില്‍ ആ കുരുന്നു ജീവനെ ഉറക്കി  സങ്കടപ്പെടാനല്ലതേ മറ്റൊന്നിനും അവര്‍ക്ക് കഴിയുമായിരുന്നില്ല്യ …..പിന്നെയും വളരെ കഴിഞ്ഞാണ് , സ്വന്തം മാതാവിന് എഴുതിവെച്ചിരിക്കുന്ന ആ കുരുന്നു വചനങ്ങള്‍ ഏവരുടെയും ശ്രദ്ദയില്പ്പെട്ടത്‌ …

തന്‍റെ മരണശേഷം കണ്ണുകള്‍ പിതാവിനും , കിഡ്നി സഹോദരനും എഴുതിവെച്ച ആ കുരുന്നു സുന്ദരി  പുരാണത്തിലെ ഏതൊക്കെയോ കഥാപാത്രങ്ങളെപ്പോലും  അസൂയപ്പെടുത്തിയിരിക്കുന്നു …ഫോണിനു വേണ്ടി മാനം വില്‍ക്കുന്നവര്‍ക്ക് മുന്‍പില്‍ , വേദനയോടെയെങ്കിലും നമുക്ക് പറയാം ,  ഇതാണ് ഭാരത സംസ്ക്കാരം …

വിധി !! അവളുടെ മരണം രോഗാതുരമായ അവളുടെ കുടുംബത്തെ പ്രത്യക്ഷമായി സഹായിച്ചില്ലെങ്കിലും , അതറിഞ്ഞു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായഹസ്തം  നീട്ടിതുടങ്ങിയിരിക്കുന്നു …ഒരര്‍ത്തത്തില്‍  ആത്മഹത്യകൊണ്ട്  കുടുംബത്തിനു അത്താണിയായ ഈ പെണ്‍കുട്ടി നമ്മുക്ക് മുന്‍പില്‍ ഒരായിരം ചോദ്യശരങ്ങള്‍ പകര്‍ന്നുകൊണ്ടാണ് യാത്രയായത് ….

ഇങ്ങനെയും    പെണ്‍കുട്ടികള്‍ ഉണ്ടെന്നു കാണിച്ചു തന്ന  നിനക്ക് മുന്നില്‍ എന്ത് പറഞ്ഞു നിര്‍ത്തണം എന്നറിയില്ല്യ … നിനക്ക് മുന്‍പില്‍  കണ്ണുനീരില്‍ കുതിര്‍ന്ന  നൂറായിരം  സ്നേഹ ചുംബനങ്ങള്‍  സമര്‍പ്പിച്ചുകൊണ്ട് , നിര്‍ത്തട്ടെ …നീ ഒരു അതിസുന്ദരി ആയിരുന്നു …നിന്നെ അഭിമാനത്തോടെ ഞങ്ങള്‍ എന്നുമോര്‍ക്കും ……

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Mumpy നിനക്ക് ഒരായിരം സ്നേഹചുംബനങ്ങള്‍ :(

ആപ്പിള്‍ ഉണ്ടോ സഖാവെ !!!!

 

 

 

 

 

 

 

 

 

 

 

 

 

 
വില്‍പ്പനക്ക് :

“കന്യകത്വം വില്‍പ്പനക്ക് ”  – മേല്‍ക്കൊടുതിരിക്കുന്ന “jiulinghou ”  എന്ന ജമണ്ടന്‍  ചൈനീസ്‌  പീസിന്റെ കന്യാകത്വം വില്‍പ്പനക്ക് !!!!   സംഗതി സത്യമാണ് …ആപ്പിള്‍ ഐഫോണ്‍ 4  ഒന്നെടുക്കാനുണ്ടോ  കയ്യില്‍ ?  എങ്കില്‍ പകരം നിങ്ങള്‍ക്ക് സ്വന്തമാക്കാം jiulinghou ഇന്‍റെ കന്യകത്വം …

പുള്ളിക്കാരി അച്ഛനോട് പറഞ്ഞത്രേ ,ഒരാപ്പിള്‍  സങ്കടിപിച്ചുകൊടുക്കാന്‍  ….സംഭവം നടക്കില്ലന്നു കണ്ടപ്പോ , പിന്നെ അതെങ്ങനെ സ്വന്തമാക്കാം എന്നായി ചിന്ത …അപ്പോളാണ് കയ്യില്‍ സ്വന്തമായുള്ള കന്യകത്വം തന്നേയ് ഐഫോണ്‍ 4 നു പകരമായി കൊടുക്കാമെന്നു വെച്ചത് … ട്വിട്ടെരില്‍ പോസ്റ്റ്‌ ചെയ്ത ഉടനെ നൂറുകണക്കിന് പ്രതികരണങ്ങള്‍ ആണ് കിട്ടിയത് …കുറേപ്പേര്‍ ഉപദേശിച്ചു , കന്യകത്വത്ത്തിന്റെ വില  അതിലും ഏറെ  വലുതാണ്‌  അതുകൊണ്ട് സെപ്ടംബരില്‍ ഐഫോണ്‍ 5  ഇറങ്ങും വരെ കാത്തിരിക്കാന്‍  ….കുറച്ചുപേര്‍ പറഞ്ഞു കന്യകത്വത്ത്തിന്റെ വില  മതിക്കാനാവില്ല്യ …കുട്ടി കേറി അഭദ്ധമൊന്നും കാണിക്കരുതെന്ന് (ദുഷ്ട്ടന്മാര്‍ !! 😀  ) ….  ആ കുട്ടി കന്യക തന്നെയാണോ എന്നോ കന്യകത്ത്വത്തിനു എന്ത് വരെ വില കിട്ടുമോയെന്നോന്നും എനിക്കറിയില്ല്യ  😉   ( കുറച്ചു കൂടെ പറയണംന്നുണ്ട്‌ …പക്ഷെ സ്വാമി ശരണം )  ….ഐഫോണ്‍ 4  ഒരു മുപ്പത്തയ്യായിരം മുടക്കുമെങ്കില്‍ കിട്ടും …

ആപ്പിള്‍ ഐഫോണ്‍  5  സെപ്ടംബരില്‍ ഇറങ്ങുമെന്ന് കേട്ടപോള്‍ കുട്ടി പറഞ്ഞു , തന്റെ മെയില്‍ അക്കൗണ്ട്‌ ആരോ കേറി ഹാക്ക് ചെയ്തതാണെന്ന് ….പക്ഷെ ഐഫോണ്‍ പിടിച്ചുകൊണ്ടു നിക്കുന്ന സ്വന്തം ഫോട്ടോ ഒന്നുമാത്രം മതി , ആ കുട്ടിക്ക് അതിനോടുള താല്‍പ്പര്യം മനസിലാക്കാന്‍ ….   കുട്ട്യേ കണ്ടിട്ട് തരക്കേടില്ല , കാണുമ്പോ തന്നെ പാവം തോന്നുന്നു ….ആര് കണ്ടാലും ഒന്ന് സഹായിക്കണം എന്നൊക്കെ തോന്നിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല്യ 😉

കുറച്ചു മാസം മുന്‍പ് ഒരുത്തന്‍ കിഡ്നി കൊടുത്തു ഐഫോണ്‍ വാങ്ങിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു … ഇപ്പോ കന്യകത്വമാവുമായി പെണ്പിളേര്‍ ഇറങ്ങിയിരിക്കുന്നു …

കെട്ടാന്‍ പോകുന്ന പെണ്ണിന് കന്യകത്വം വേണമെന്ന് , ഭൂരിപക്ഷം ആണുങ്ങളും നിര്‍ബന്ധം പിടിക്കുന്നില്ല്യ എന്ന് ഖുശ്ബു പറഞ്ഞത്  വീണ്ടും പൊടിതട്ടിയെടുത്തു  പെണ്പിള്ളോരൊക്കെ   ഇറങ്ങാന്‍  തുടങ്ങിയാല്‍ !!!!  ഈ ആപ്പിള്‍ പറിച്ചെടുക്കാന്‍ നമ്മളെവിടെപ്പോകും 😀

Posted in നമുക്ക്‌ച്ചുറ്റും | 1 Comment

അക്രമമായിപ്പോയി :(

 

 

 

 

 

 

ഇന്ത്യന്‍ മെഡിക്കല്‍ ഫീല്‍ഡും , മെഡിക്കല്‍ രംഗത്തെ അതികായകന്മാരും എന്നും ലോകമാധ്യമങ്ങളുടെ ശ്രദ്ദ പിടിച്ചു പറ്റിയിട്ടുണ്ട് . … പ്രസിദ്ധിയായാലും കുപ്രസിദ്ദിയായാലും എല്ലാത്തിനും ഒരു നേരും നെറിയും ഉണ്ടായിരുന്നു …പക്ഷെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലെ  കുറച്ചു ഡോക്ടര്‍മാര്‍  വളരെ ഞെട്ടിക്കുന്നതും നിഷ്ട്ടൂരവുമായ  സര്‍ജറികളുടെ പേരില്‍  ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തിനും , ഇന്ത്യക്കാകമാനം കളങ്കം വരുത്തി വെച്ചിരിക്കുന്നു ….

 

മധ്യപ്രദേശിലെ മുന്നൂറിലതികം വരുന്ന പെണ്‍കുഞ്ഞുങ്ങളെ ലിംഗമാറ്റം നടത്തി ആണ്‍കുട്ടികളാക്കിക്കളഞ്ഞു  ..ഒരു ശസ്ത്രക്രിയക്കു ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വാങ്ങിയാണ് അവരിത് ചെയ്തതെന്ന് പറയുന്നതില്‍ ലജ്ജിക്കുന്നു … ” ജന്ടിയോപ്ലാസ്റ്റി ” എന്ന പേരുള്ള ഇതു ചെയ്തത് അവരുടെ രക്ഷകര്ത്താകളുടെ ആവശ്യപ്രമാകാരമായിരുന്നത്രേ ….. പെണ്മക്കളെ കേട്ടിയച്ചയക്കാന്‍ വരേണ്ടി വരുന്ന സാമ്പത്തികബാദ്ദ്യത  ഓര്‍ത്താണത്രെ  ഒന്നര ലക്ഷം മുടക്കി ഈ കൊടും ചെയ്ത്ത് ചെയ്തത്  എന്നത് ഈ സമൂഹത്തില്‍ മൊത്തത്തില്‍ നിലനില്‍ക്കുന്ന  ഒരുപാട് തെറ്റുകളിലെക്കാണ് വിരല്‍ ചൂണ്ടുന്നത് …. പക്ഷെ ഇതൊന്നും തന്നെ അവര്‍ ചെയ്തതിനെ ന്യായീകരിക്കത്തക്കതോന്നുമല്ല  … ഈ  ശസ്ത്രക്രിയക്കു ശേഷം കുട്ടികള്‍ ജീവിച്ചിരിക്കുമെന്നു ഒരുറപ്പും ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല്യ …പോരാത്തതിനു അഥവാ രക്ഷപ്പെട്ടാല്‍ തന്നെ ആജീവനാന്ത  ” sexual impotency ” മാത്രമാണ് പിന്നീടുള്ള ജീവിതം ഇവര്‍ക്ക് സമ്മാനിക്കുക .. ഇതൊക്കേ അറിഞ്ഞിട്ടും  വിദ്യഭ്യസമില്ലത്ത  ഗ്രാമീണര്‍ പറയുന്നതൊക്കെ ഒരു തരിപോലും ആത്മാര്‍ത്തതയോ, നേരും നെറിയോ  ഇല്ലാതെ കാശ് വാങ്ങി ഒരു ദയയും അര്‍ഹിക്കാത്ത ഇക്കുട്ടര്‍   ചെയ്ത  പാപങ്ങള്‍   ഏത് പുണ്യ നദിയില്‍  മുങ്ങിയിട്ടണാവോ കഴുകിക്കളയാന്‍ പോകുന്നത് ….വര്‍ദ്ധിച്ചു വരുന്ന ആണ്‍-പെണ്‍ അസംതുലിത അവസ്തയ്യെപ്പറ്റി എല്ലാവരും ഇവിടെ വെവലാതി പ്പെടുംബോഴാണ്  മധ്യപ്രദേശിലെ  കുറച്ചു ഡോക്ടര്‍മാര്‍ ലോകത്താകമാനമുള്ള ജനങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ച മെഡിക്കല്‍ പ്രൊഫഷന് തന്നെ അപമാനം വരുത്തി വെക്കുന്ന ഈ കൊടും ചതി യാതൊരു ഉളുപ്പുമില്ലാതെ  കാണിച്ചു കൂട്ടിയത്  … എന്തിന്റെ പേരിലാണെങ്കിലും ഈ കാണിച്ചത് അക്രമമായിപ്പോയി ….

 

ഒരു പക്ഷെ , ഒന്നോര്‍ത്തു സമാധാനിക്കാം …പെണ്‍കുട്ടി ആണെന്നറിഞ്ഞ ഉടനെ ഗര്‍ഭചിദ്രം നടത്താതെ ജനിപ്പിക്കാനുള്ള മഹാമനസ്കത കാണിച്ചല്ലോ എന്ന് …പക്ഷെ ഇതിലും ഭേദം ” ഞങ്ങളെ അങ്ങ് കൊല്ലുന്നതായിരുന്നില്ല്യെ ? ” എന്നവര്‍ ചോദിച്ചാല്‍ സമാധാനിപ്പിക്കാനായിപ്പോലും  ഒരുത്തരം കൊടുക്കാന്‍ ആര്‍ക്കാകും …ഒട്ടനവധി പരിശ്രമങ്ങള്‍ക്ക് ശേഷം , മൂന്നാമത്തെയോ നാലാമത്തെയോ കുഞ്ഞും പെണ്‍കുട്ടി അല്ലേല്‍ ആണ്‍കുട്ടി ആയിപ്പോയി എന്ന് പരിതപിച്ചു , ജനിപ്പിച്ച കുട്ടിയെ ലിങ്ങമാറ്റം നടത്താന്‍ രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്ന ഒരു കാലം വരുമ്പോളേക്കും ഇത്തരം ചെയ്തികള്‍ കര്‍ശന നിയത്രണ വിധേയമാക്കണം ….

 

അങ്ങനെയൊക്കെ ലിംഗമാറ്റം  പറ്റുമോ എന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കിലോ , എന്തും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അറിയാനുള്ള താല്‍പ്പര്യമുണ്ടെങ്കില്‍  വീഡിയോ താഴെ കൊടുക്കുന്നു …പക്ഷെ അതിനു മുന്‍പൊരു നിമിഷം,   ലോല ഹൃദയമുള്ള ആരും ഈ വീഡിയോ  കാണരുത് ( ഞാന്‍ പോലും കണ്ടില്ല്യ ) ,അതുകൊണ്ട് ഇത് കാണുന്നത് ഒഴിവാക്കുക …പിന്നെ , അതൊന്നും കുഴപ്പമില്ല , എന്ന് മനസ് പറയുന്നെങ്കില്‍ അറിയാനുള്ള ആഗ്രഹത്തെ തടഞ്ഞു നിര്‍ത്താന്‍ ഞാനാര്?   ഇതുകാണരുത്

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

മാരനു മണികെട്ടിയതാര് ?

 

 

 

 

 

 

സ്വാതന്ത്രനന്ത്തര ഇന്ത്യ കണ്ട ഏറ്റവും  ആസ്തിയുള്ള രാഷ്ട്രീയ-മാധ്യമ കുടുംബത്തില്‍ നിന്ന്   രണ്ടു വട്ടം കേന്ദ്രമന്ത്രിയായ  ദയാനിധി മാരന്‍  എയര്‍സെല്‍ – മാക്സിസ്   വിവാദത്തെത്തുടര്‍ന്ന് “യുണിയന്‍
ടെക്ക്സ്റ്റയില്സു  മിനിസ്റ്റര്‍ ” എന്നാ ചുമതല  വിട്ടോഴിയുമ്പോള്‍ ഒട്ടനേകം ചോദ്യങ്ങള്‍ കൂടെ അവശേഷിപ്പിക്കുന്നു …     ” Hell Freezes Over ” എന്ന ഈ  ചെന്നൈ ആസ്ഥാനമായ  ഡിസ്ക്കോ ഓണര്‍  അടി തെറ്റി വീഴുന്നത്  കളിയറിഞ്ഞോ അറിയാതെയോ ആടിക്കൂട്ടിയ എന്തിന്റെയോക്കെയോ ബാക്കി പത്രമാണ്‌ …കളിപ്പിച്ചവരോ കളിച്ചത്  അറിഞ്ഞു തന്നെയോ എന്നൊന്നും വ്യക്തമല്ലെങ്കിലും ഒന്നുറപ്പാണ് , ആരൊക്കെയോ അകലങ്ങളില്‍ ഇരുന്ന് ഇതൊക്കെ കണ്ടു രസിക്കുന്നുണ്ട് …BJP  ആണോ ജയലളിത ആണോ , അതോ ഇനിയും തിരിച്ചരിഞ്ഞിട്ടില്ലത്ത ആരെങ്കിലുമാണോ എന്നൊക്കെ കാലം തെളിയിക്കും എന്ന് പ്രതീക്ഷിക്കാം …

2007ല്‍ തമിഴ്നാട്ടില്‍   മൂന്നുപേരുടെ മരണത്തിനിടയാകിയ കലപ്രകടനങ്ങലെത്തുടര്‍ന്നു “പാര്‍ട്ടി അച്ചടക്കം ലങ്കിച്ചു” എന്ന് പറഞ്ഞു “ഐ ടി ആന്‍ഡ്‌ കമ്മ്യൂണിക്കെഷന്‍  മിനിസ്റ്റര്‍  “ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും പുറത്തക്കപ്പെടുമ്പോള്‍  പുള്ളിപോലും  വിചാരിച്ചു കാണില്ല്യ , ഉടനെ തന്നെ “യുണിയന്‍  ടെക്ക്സ്റ്റയില്സു  മിനിസ്റ്റര്‍ ” ആയി തിരിച്ചു കേറാമെന്നു !!!

2007 ഇലും 2011 ഇലും പടിയിറങ്ങേണ്ടി വരുന്നത് , മാരന്‍ “ഐ ടി ആന്‍ഡ്‌ കമ്മ്യൂണിക്കെഷന്‍  മിനിസ്റ്റര്‍  ”  ആയിരുന്നപ്പോ ചെയ്ത ചെയ്ത്തിന്റെ ഫലമാണ് …ഇക്കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍    “യുണിയന്‍  ടെക്ക്സ്റ്റയില്സു  മിനിസ്റ്റര്‍ ” ആയിരുന്നപ്പോ ഉണ്ടാക്കിയ വിഴിപ്പുകളുടെ നാറുന്ന കഥകള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ …

മാരന്‍ ഭീഷണിപ്പെടുത്തി എയര്‍സെല്‍ കമ്പനിയുടെ ഓഹരികള്‍ മാക്സിസ്  എന്നാ മലേഷ്യന്‍ കമ്പനിക്ക്‌ കൂട്ടിക്കൊടുക്കനായി മാമാപ്പണി കളിച്ചു കോടികള്‍ സമ്പാദിച്ചു എന്നാ പേരിലാണ് ഇപ്പോള്‍ ഇറങ്ങേണ്ടി വന്നത് ….  പാവം  കാശുണ്ടാകാനുള്ള ആക്രാന്തത്തില്‍ എന്തെങ്കിലും ചെയ്തതായിരിക്കും എന്ന് കരുതാന്‍ വരട്ടെ …

ആരാണീ ദയാനിധി മാരന്‍ എന്ന് നോക്കാം …

ദയാനിധി മാരന്‍: 5-12-1966 ,തമിഴ്നാട് ,
പാര്‍ട്ടി :     DMK   ,അച്ഛന്‍: മുരൈശൊല്ലി മാരന്‍ ( കേന്ദ്ര മന്ത്രി ആയിരുന്നു 36 വര്‍ഷത്ത്തിലതികം രാഷ്ട്രീയത്തില്‍ തെളിഞ്ഞും ഒളിഞ്ഞും നിന്നതാ !! )
കെട്ടിയോള്‍ :പ്രിയ , 2  കുട്ടിയുണ്ട്
വിദ്യആഭാസം:  Economic graduate from Loyola College ,Harvard Business Schoolല്‍  എന്തോ ഒരു കോഴ്സ് പഠിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു
പിന്നെ ഹാം റേഡിയോ  കയ്യിലുണ്ട്

അതൊന്നുമല്ല കാര്യം …ഇതുകൂടി  കേള്‍ക്കുക ..

മാമന്‍ , ബഹു: തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രിയും , സകലകലാ വല്ലഭനുമായ കരുണാനിധി അവര്‍കള്‍ ഉള്‍പ്പെടുന്ന അമൂല്യ സ്വത്തു ഉള്‍പ്പെടെ താഴെക്കാണുന്നതുകൂടെ പുള്ളിയുടെ കുടുംബ സ്വത്താണ് ..

Spicejet Airways
20 TV Channels across South Indian languages
45 Radio stations across all India
2 daily newspapers in Tamil language
4 weekly magazines in Tamil language
Sun Pictures, a leading film production and distribution company
Sun Direct, one of India’s leading DTH companies, also first to carry HD channels in India.
Sumangali Cable Vision (SCV) – Multi System Operators (MSO).
Sun 18 south – to distribute its channels.
Kal Airways Pvt. Ltd.

Dinakaran – (Daily Morning Newspaper)
Tamil Murasu – (Daily Evening Newspaper)
Kungumam
Mutharam
Vannathirai
Kumguma Chimizh

വരാനിരിക്കുന്നത് :  ( 13 ചാനല്‍ )

SURIYAN TV
SUN NEWS ENGLISH
SUN TV R1
SUN ACTION
GEMINI ACTION
SURYA ACTION
SUN LIFE
GEMINI LIFE
SUN TV HD
KTV HD
SUN MUSIC HD
GEMINI HD

പിന്നെ സ്റ്റാര്‍ സ്പോര്‍ട്സ് പോലെ അന്താരാഷ്ട്ര മോഡല്‍ ഒരു സ്പോര്‍ട്സ് ചാനല്‍ കൂടെ വഴിയെ വരുന്നുണ്ട് …

അങ്ങനെ ഉള്ള ഒരു പാവം ടെന്നീസ് കളിക്കാരന്‍ കൂടെയാണ് നമ്മുടെ കക്ഷി !!!!  പാവം കാശിനു ഒരുപാട് അത്യാവശ്യം കാണും അതുകൊണ്ടാണ് ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞു മാമന്‍ ഒരു പിടി കേന്ദ്രത്തില്‍ പിടിച്ചാല്‍ , ഇനി വരുന്ന കേന്ദ്രമന്ത്രി സഭയിലും പുള്ളി കാണും ….
വീണ്ടും  ചിലത് കളിക്കാനും പുതിയ കളികള്‍ പഠിപ്പിക്കാനും !!!!

രാജാ ,കനിമൊഴി , ദയാനിധി മാരന്‍  എന്നിവര്‍ ഒന്നിന് പുറകെ ഒന്നായി ജയിലിലെക്കുള്ള വഴിയില്‍ ആണെങ്കിലും ഒന്നും പെടിക്കാനില്ല്യ , ഇറക്കിക്കളിപ്പിക്കാന്‍ കരുണാനിധിയുടെ ആവനാഴിയില്‍ ഇനിയും അമ്പുകള്‍ ബാക്കിയാണ് 😀

Posted in രാഷ്ട്രീയം | Comments Off on മാരനു മണികെട്ടിയതാര് ?

അച്ചായനൊരു സല്യൂട്ട് …

പിളര്‍പ്പില്‍ നിന്നും ഇണക്കത്തിലേക്ക് പെട്ടെന്ന് പോയി പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന പാരമ്പര്യമുള്ള അച്ചായനെ  എന്തിന്റെ പേരിലാണെങ്കിലും ഈയിടെ അരങ്ങേറിയ  “electricity  office ” കലപ്രകടനതിന്റെ പേരില്‍ ഒരു തരിപോലും ക്രൂശിക്കുന്നതില്‍ LDF  പോലും തെല്ലൊന്നു നാണിക്കണം … കൂടുതല്‍ പറയും മുന്‍പ് സംഭവം ഒന്ന് കണ്ടു നോക്കുക ..
youtubil  ” pc george theri ” എന്ന് പറഞ്ഞു നോക്കിയാല്‍ മതി അല്ലെങ്കില്‍ clickhere അവിടെ കേട്ടത് പക്കാ കോട്ടയം സ്റ്റൈല്‍ ഗുണ്ട വിളയട്ടമോന്നുമല്ല ,പക്ഷെ ഒരു  നട്ടെല്ലുള്ള  സാധാരണക്കാരന്റെ  അവശേഷിച്ചിരിക്കുന്ന രോദനമായിരുന്നു …സദാചാര ചിന്തകള്‍ ഒരു നിമിഷത്തേക്ക് മാറി വെച്ചാല്‍ , ആരായാലും  ശരാശരി vocabulary  ഉള്ളവന്‍ ഇതിലപ്പുറവും  പറഞ്ഞുപോകും  😀

സംഭവത്തെക്കുറിച്ച് അച്ചായന്‍ പറഞ്ഞത് ഇങ്ങനെ  …

രണ്ടു മണിക്ക് TB  യില്‍ എത്തി നോക്കുമ്പോളാണ്  ഇടക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന currentinte  അല്ല , കറന്റ്‌ ജീവനക്കാരുടെ കളികള്‍ ശ്രദ്ധയില്‍പ്പെട്ടത്   ….അച്ചായന്‍ ഒരു ചായ എല്ലാം കുടിച്ചു കഴിഞ്ഞു  ആറു മണി  കഴിഞ്ഞപ്പോ വീണ്ടും കറന്റ്‌ പോയി …വരുമായിരിക്കും എന്ന് വിചാരിച്ചു കാത്തിരുന്നു …മണിക്കൂര്‍ ഒന്ന് കഴിഞ്ഞു ..രണ്ടു കഴിഞ്ഞു …എട്ടു മണിയായിട്ടും ഒരനക്കവും കാണാനില്ല്യ …..അവിടെ generator ഉണ്ട് , അച്ചായന് വേണമെങ്കില്‍ ഒന്നും മിണ്ടാതെ അതുപയോഗിക്കാം …പക്ഷെ അത് ചെയ്തില്ല്യ ..സാധാരക്കാരനെപ്പറ്റി  ഒരു നിമിഷം ചിന്തിച്ചു  മൊബൈല്‍ എടുത്തു ഒന്ന് രണ്ടു വിളികള്‍ക്ക് ശേഷമാണ് അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഒരു മടിയോടെ കാര്യം പറയുന്നത്  ….മൂന്ന് ജീവനക്കാരും കുറച്ചു ദാഹമോക്കെ അകറ്റി electricity  ഓഫീസില്‍ വിശ്രമിക്കുകയാണ് …ഡ്രൈവറെപ്പോലും  നോക്കാതെ അച്ചായന്‍ നേരെ electricity  ഓഫീസിലേക്ക് ..അവിടെക്കണ്ട കാഴ്ച ഫോണ്‍ receiver മാറ്റി വെച്ച് അവരങ്ങനെ കിടക്കുവാ  !! മൂന്നു പേരുണ്ട് 😀   പിന്നെ അവിടെ സംഭവിച്ചത് നേരില്‍ വീഡിയോയില്‍ കണ്ടല്ലോ ….

തെറി വിളിച്ചത് ശരിയാണോ , ഇതോക്കെ വിളിക്കാന്‍ അങ്ങേരാര് എന്നൊക്കെ ചോദിച്ചാല്‍ ..    ജോലി ചെയ്യാനുള്ള സമയത്ത് അത് ചെയ്യാതെ നാടുകാരുടെ കാശു മേടിചു പുട്ടടിക്കുന്ന  പിന്നേം സാധാരണക്കാരന്റെ പോക്കെടിലെക്ക് കയ്യിട്ടു നക്കുന്ന എല്ലാവരും ഇതോക്കെ കേക്കണം …  , പി സി ജോര്‍ജ് നേതാവിനെ ക്കുറിച്ച് ഇങ്ങനെ ചുരുക്കിപ്പറയാം

ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ടു , അതിന്റെ സിദ്ദന്തങ്ങളില്‍ എന്നും വിശ്വസിക്കുന്ന , പിന്നെ പതിയെ LDFല്‍ നിന്നും പുറത്താക്കപ്പെട്ടു  കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപിലേക്ക് ചേക്കേറി മാണി സാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരിക്കല്‍ നിലകൊണ്ട  നെഞ്ജ്ജുരപ്പുള്ള   അച്ചായന്‍ …പിന്നെ ജോസഫ്‌ ഗ്രൂപ്പ്‌ വിട്ടു കേരള കോണ്‍ഗ്രസ്‌ സെകുലര്‍ എന്നാ ഗ്രൂപ്പ്‌ ഉണ്ടാക്കി …പതിയെ അതിനെ മാണി ഗ്രൂപ്പില്‍ ലയിപിച്ചു എപ്പോള്‍ കേരള ചീഫ് വിപ്പ് 🙂   ..സമയദോഷം കൊണ്ട് , അല്ലെങ്കില്‍ ക്രിത്യമായിപ്പരയുകയാനെങ്കില്‍  ആരെയും എന്തിനെയും കൂസാതെ തോന്നുന്നതെന്തും പറഞ്ഞു ചിലരുടെയെങ്കിലും വിധേവ്ഷം കൊണ്ട് മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ട നട്ടെല്ലുള്ള  ഒറിജിനല്‍ സത്യക്രിസ്ത്യാനി …  എല്ലാം നേര്‍വഴിക്ക് പോകുകയാണെങ്കില്‍ അടുത്ത മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ..
ഒന്നുകൂടെ ചുരുക്കിപ്പറഞ്ഞാല്‍ , LDF  ആശയങ്ങളില്‍ വിശ്വസിക്കുന്ന നല്ല ഒന്നാന്തരം വലതുപക്ഷ പ്രവര്‍ത്തകന്‍ …

പക്ഷം ഏതായാലും   , നട്ടെല്ല് വളക്കാതേ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു  നേരിന് വേണ്ടി നിലകൊള്ളാന്‍ ഭാവിയിലും കഴിയട്ടെ എന്നാശംസിക്കുന്നു ..

Posted in നമുക്ക്‌ച്ചുറ്റും, രാഷ്ട്രീയം | Comments Off on അച്ചായനൊരു സല്യൂട്ട് …

ഇത്രയും വേണമായിരുന്നോ :)

 

 


 

 

 

ഇത്രയും  വേണമായിരുന്നോ 🙂

ഈ ഫോട്ടോ കാണുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് പടച്ചട്ടയണിഞ്ഞു കുതിരപ്പുറത്തു കേറാന്‍ നില്‍ക്കുന്ന യോദ്ധവിനെയാണ്  😛   ജീവിതമാകുന്ന യുദ്ധത്തിനു , കുതിരയകുന്ന ആണിന്‍റെ പുറത്ത് കേറി  എന്തിനെയോ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന യുവതി എന്ന്  ഞാന്‍ പറയില്ല്യ 😉  കാരണം ആദ്യം തന്നേയ് പറയട്ടെ , ഞാനൊരു ഫെമിനിസ്ടോ അല്ലെങ്കില്‍ മെയില്‍ ഷോവേനിസ്ടോ അല്ല  …

എത്രയും ആഭരണം എന്തിനണിഞ്ഞു നില്‍ക്കുന്നു എന്നോ , അല്ലെങ്കില്‍ അത്രയും ആര്‍ഭാടത്തിന്റെ ആവശ്യം അല്ലെങ്കില്‍ ഷോ ഓഫ്‌ ആവശ്യമാണോ എന്നൊക്കെ ചോദിക്കാന്‍ പുറപ്പെട്ടാല്‍ അത് സ്ത്രീ സമൂഹത്തിന്റെ അല്ല്ലെങ്കില്‍ വ്യക്തി സ്വാതന്ത്രത്തിന്റെ മേളിലുള്ള കടന്നു കയറ്റമാകും !!! അല്ലെങ്കില്‍ തന്നേയ് ഏതൊക്കെ ചോദ്യം ചെയ്യാന്‍ “ഇയാളരുവാ”  എന്നൊക്കെ ചോദിച്ചാല്‍ , അതിനുള്ള ഉത്തരത്തില്‍ ആരും സംതൃപ്തരാവില്ല്യ 😀   സാമൂഹ്യ പ്രതിഭദ്ധത  എന്നത് മനസിലെങ്കിലും  ഇന്നും ജീവിച്ചിരിക്കുന്ന  ആരും അങ്ങനെ ഒരു ചോദ്യം ചോദിക്കില്ല്യ ….

കാശുള്ളവന്‍ അങ്ങനെ പലതും ചെയ്യും , അതില്ലാത്ത നിന്നെപ്പോലുള്ളവന്‍ ചൊറിയാന്‍ വരണ്ടാ എന്ന്  മനസ്സില്‍ ഓര്‍ത്തെങ്കില്‍ , ഒരു നിമിഷം …ഇതിലൊന്നും എനിക്കൊരു കാര്യവുമില്ല്യ ..പക്ഷെ  ഇത്രയും ധനം കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി കൊടുക്കുന്നെങ്കില്‍ ഈ ഷോ ഓഫിന്റെ ആവശ്യമുണ്ടോ 😀  ലക്ഷോപലക്ഷം പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്ക്കള്‍ ഒരു നിമിഷമെങ്കിലും ഞെട്ടിപ്പോകുന്ന ഈ കാഴ്ച്ചയുടെ ഉദ്ദേശം നല്ലത് തന്നേയ് ആയിരുന്നോ …   ഇവിടെ വേണ്ടത് സ്വയം വിശകലനത്തിനു വിധേയരാകുക  എന്നതാണ്  ആരൊക്കെ എന്തൊക്കെ കാണിച്ചാലും നമുക്കിത് വേണോ , നമ്മള്‍ ഇങ്ങനെ ആവണോ എന്നത് .
എന്നാലും എന്തൊക്കെ പറഞ്ഞാലും ഇതു കുറച്ചു കൂടുതല്‍ തന്നേയ് അല്ലെ എന്ന് ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസ്സില്‍ തോന്നിയെങ്കില്‍ , ഈ പോസ്റ്റ്‌ ഒരു  വിജയമാണ് …അത്രയേ അതുകൊണ്ട് ഉദ്ദേശിക്കുന്ന്നുള്ളൂ 🙂


 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇത്രയും വേണമായിരുന്നോ :)

പ്രണയം

പ്രണയം പ്രണയിച്ചു തന്നേയ് തീര്‍ക്കണം …പിന്നീട്  പ്രണയിക്കനായി  മാറ്റി വെക്കരുത് …

പ്രണയിക്കപ്പെടാത്ത പ്രണയത്തിനു വേദന മാത്രം നല്‍കാനേ കാലത്തിനു പോലും കഴിയൂ

Posted in കഥ/കവിത | Tagged | Comments Off on പ്രണയം

എന്‍റെ നമ്പര്‍ വരല്ലേ !!!!

പറവൂര്‍ വാണിഭം , തെളിവെടുപ്പ് ഈ ആഴ്ച  😉

പറവൂര്‍ പെണ്‍ വാണിഭ തെളിവെടുപ്പ്  തിരിച്ചറിയല്‍ തെളിവെടുപ്പ് ഈ ആഴ്ച ….150  പേരുടെ ഫോണ്‍  നമ്പര്‍ അടങ്ങിയ ഡയറി പോലിസ്   പഠിച്ചുവരുന്നു  !!!

 

150  പേരുടെ ഫാന്‍സ്‌  ഫോണ്‍  നമ്പര്‍ , പ്രകടനം കണ്ടു  കുട്ടി  ചോദിച്ചു വാങ്ങിയതാണോ , അത് വീണ്ടും ഒന്ന് കളിച്ചു രസിക്കാനായി clients  അങ്ങോട്ട്‌ കൊടുത്തതാണോ എന്നൊന്നും അറിവില്ല്യ .. എന്തായാലും അത് എണ്ണിക്കഴിയുംവരെ  ഒരു ചങ്കിടുപ്പാ 🙁    എന്‍റെ ഐഡി വെച്ച് ആരേലും നമ്പര്‍ സങ്കടിപ്പിചിട്ടുന്ടെങ്കിലോ , നാല് മൊബൈല്‍ കണക്ഷന്‍ ഉള്ള എന്‍റെ നമ്പര്‍ അഭദ്ധത്തിലെങ്കിലും തെറ്റി എഴുതിയിട്ടുന്ടെങ്കിലോ , അല്ലെങ്കി വല്ല പോലീസുകാരുടെ പോക്കറ്റിലും  എന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ ഉണ്ടെങ്കിലോ …ഹാവു !!  ഒന്നുമല്ലേല്‍ ചായക്കടയില്‍   ബോണ്ട കഴിക്കാന്‍ പോകും വഴി ആ കുട്ടി  ഒന്ന്‌ കണ്ടു പോയിട്ടുന്ടെങ്കിലോ തീര്‍ന്നില്ലേ കഥ 🙁
ഇങ്ങനെ ഓരോന്ന് നടക്കുമ്പോളും “എന്‍റെ നമ്പര്‍ തെറ്റയിപ്പോലും വരല്ലേ എന്ന് മുട്ടുരുകി പ്രാര്‍ത്തിച്ചുകൊണ്ട്‌ ചങ്കിടിപ്പോടെ നമുക്കൊക്കെ കഴിയാം 😛  ഏതായാലും വേളംകണ്ണി  മാതാവിന് ഒരു കൂടാ മെഴുകുതിരിയും , പാറശാലയില്‍ ഒരു വെടി വഴിപാടിനും മുന്‍‌കൂര്‍ നേര്‍ന്നെക്കാം !! 😀  )

Posted in നമുക്ക്‌ച്ചുറ്റും | Comments Off on എന്‍റെ നമ്പര്‍ വരല്ലേ !!!!