ഒരു നിമിഷം…….

 

തിരക്കുപിടിച്ച ജീവിതത്തില്‍  എവിടെ നിന്നോ എങ്ങോട്ടെന്നോ  , എന്തിനെന്നോ അറിയാതെ ഓടുന്ന ഓട്ടത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ..

മേല്‍ക്കൊടുതിരിക്കുന്ന പത്ര വാര്‍ത്ത‍ മലയാളത്തിലെ , കോളം തികക്കാന്‍ പാടുപെടുന്ന ഏതെങ്കിലും ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ഒന്നല്ല …കൌമാര പ്രായമെത്തിയവര്‍ക്ക് വായിച്ചു രസിച്ചു ഇക്കിളിയാകാന്‍ കുത്ത് പുസ്തകത്തില്‍ വന്നതുമല്ല …എണ്ണം പറഞ്ഞ മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തതാണ് …. “മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോക്കാന്‍ ശ്രമം എന്ന് തുടങ്ങി  പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സ്വന്തം പിതാവിനെ ജാമ്യത്തില്‍ വിട്ടു എന്നുവരെയുള്ള നാണം കേട്ടതും അത്യതികം ഹീനവുമായ പത്രവാര്‍ത്തകള്‍ നിറയുമ്പോള്‍ ഒന്നോര്‍ക്കുക …കുറെയെങ്കിലും സത്യമാണ് എന്നെങ്കിലും വിശ്വസിക്കുക …

തിരക്കുപിടിപ്പിക്കുന്ന ജീവിതത്തില്‍ സ്വന്തം കുഞ്ഞിനെ ഒരു കൊറിയര്‍ പോലെ പായ്ക്ക് ചെയ്തു വിടുന്ന എല്ലാ രക്ഷിതാക്കളും , വൈകുന്നേരത്ത്  ജിമ്മിലോ ഹെല്‍ത്ത്‌ ക്ലബിലോ പോകാന്‍ തിടുക്കമുള്ളതുകൊണ്ട്  ഓട്ടോയില്‍ കുഞ്ഞിനോട് കേറി വരാന്‍ പറയുന്ന രക്ഷിതാകളും ഒരു നിമിഷമെങ്കിലും ഓര്‍ക്കുക ..അപകടം എല്ലായിടത്തും പതിയിരിക്കുന്നു …മാധ്യമങ്ങളില്‍ വരുന്ന പീഡന വാര്‍ത്തകളെ ഒരു രസത്തോടെ വായിച്ചു വിട്ടതുകൊണ്ടോ ,  കഷ്ട്ടമായിപ്പോയി എന്ന് മനസ്സില്‍ മന്ത്രിച്ചത് കൊണ്ടോ തീരുന്നതല്ല നിങ്ങളുടെ ഉത്തരവാദിത്യം …സാഹചര്യങ്ങള്‍ നിങ്ങളായി സ്രിഷിട്ടിക്കാതിരിക്കുക …കഴിയുന്നതും കുട്ടികളെ സ്കൂള്‍ ബസില്‍ പറഞ്ഞയക്കാനോ  , അത്രത്തോളം വിശ്വാസമുള്ള ഓട്ടോയില്‍ മാത്രം വേറെ കുട്ടികളോടൊപ്പം പറഞ്ഞയക്കണോ ശ്രദ്ധിക്കുക ,,,വൈകിയെങ്കില്‍ , കഴിയുന്നതും സ്കൂള്‍ വരെ കുഞ്ഞുങ്ങളെ അനുഗമിക്കാന്‍ ശ്രമിക്കുക …കൊറിയര്‍ പോലെ വഴിയെ വരുന്ന ഓട്ടോയില്‍ തള്ളിവിടാന്‍   ശ്രമിക്കുന്നതിനു മുന്‍പ് ഓര്‍ക്കുക .. സാധാരണ വരുന്നതില്‍ നിന്നും വൈകിയാണ്   കുട്ടി വരുന്ന വാഹനം വരുന്നതെന്ന് തോന്നുന്ന ഉടനെ അന്വോഷിക്കാന്‍ ശ്രമിക്കുക …ഇക്കാലത്ത് എല്ലാവര്‍ക്കും  മൊബൈല്‍ ഫോണ്‍ ഉണ്ടെന്നിരിക്കെ , വൈകിയെങ്കില്‍ വാഹന ഡ്രൈവറെ വിളിച്ചു കാര്യം തിരക്കുക ….കഴിയുന്നതും കുട്ട്യേ തനിയെ അയക്കാതിരിക്കുക …   !!!!

നിര്‍ഭാഗ്യമെന്നു പറയട്ടെ മേല്‍പ്പറഞ്ഞത്‌ ആണ്‍കുട്ടികള്‍ ഉള്ളവര്‍ക്കും ബാധകമാണ് …വന്നുവന്നിപ്പോ കാമം തീര്‍ക്കാന്‍ എന്തായാലും മതിയെന്ന് എത്തിയിരിക്കുന്ന കാലം കെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നത് ശ്രദ്ധയോടെ ഓര്‍ക്കുക … പിന്നേ , ഏറ്റവും പ്രധാനമായി വേണ്ടത് , സ്കൂളില്‍ വിടാമെന്ന് പറഞ്ഞു ആരെങ്കിലും വിളിച്ചാല്‍ കേറാതിരിക്കണമെന്ന് അവരെ പറഞ്ഞു മനസിലാക്കുക , അപരിചിതരോട് ഒന്നും വാങ്ങിക്കഴിക്കരുതെന്നും ..അതിപ്പോ അലിഞ്ഞിറങ്ങുന്ന ഐസ്ക്രീം  ആയാല്‍പ്പോലും സ്നേഹപൂര്‍വ്വം വേണ്ടെന്നു പറയാനുള്ള ബുദ്ധി അവര്‍ക്കുണ്ടാവാന്‍  അവരെ ബോധവല്‍ക്കരിക്കുക …

ആരൊക്കെ എന്തൊക്കെ ന്യായ-അന്യായങ്ങള്‍ നിരത്തിയാലും , മാനുഷിക പ്രവര്‍ത്തകര്‍ എന്തൊക്കെ പറഞ്ഞാലും , സ്വന്തം കുഞ്ഞിനെ വരെ ഗര്‍ഭിണിയാക്കുന്ന  കാമകാട്ടളന്മാരെ  ജാമ്യമെന്നും തെളിവെടുക്കലെന്നും പറഞ്ഞു അനന്തമായി നീട്ടിക്കൊണ്ടുപോകാതേ എത്രയും വേഗത്തില്‍ കടുത്ത ശിക്ഷക്ക് വിധേയരാക്കിയില്ലെങ്കില്‍ ,  അത് ഭാവി തലമുറയോട് ചെയ്യുന്ന  കൊടും ദ്രോഹമായിരിക്കും …പീഡനക്കെസുകള്‍ക്ക് മാത്രമായി ഒരു നിശ്ചിത ദിവസം കോടതിയില്‍ നീക്കി വെച്ചാലും അതും അതികമാവില്ല്യ , കാരണം ദിവസം കഴിയുന്തോറും ഇഷ്ടം പോലെ അത്തരം കേസുകള്‍ ഉണ്ട് …നീണ്ടു നീണ്ടു പോകുന്ന കോടതി വിസ്താരങ്ങളും ഒടുക്കം എല്ലാം കഴിയുമ്പോള്‍ എന്തെങ്കിലും ലൊടുക്കു ന്യായം  പറഞ്ഞു അവരെ വെറുതേ വിടുന്നതും ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നുണ്ട്  …അതിനും ഒരു മാറ്റമുണ്ടാകണം ….

ലൈഗിക പ്രതികള്‍ക്കായി    ഡി അഡിക്ഷന്‍ സെന്ടരുകള്‍ എത്രയും പെട്ടെന്ന് തുറക്കപ്പെടട്ടെ….

ഏറ്റവും ആദ്യം വേണ്ടത് നിങ്ങളായി അത്തരം സാഹചര്യങ്ങള്‍ സ്രിഷിട്ടിക്കാതിരിക്കുക  എന്നതാണ്  …ആരും എവിടെ കുറ്റവാളികളായി ജനിക്കുന്നില്ല്യാലോ …സാഹചര്യം ഉണ്ടാക്കാതിരുന്നാല്‍ എല്ലാവര്ക്കും നന്ന് ….സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്തമ പൌരന്‍ എന്നാ നിലയില്‍ ഇതു ഷെയര്‍ ചെയ്യണം എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ ചെയ്തിരിക്കും എന്നെനിക്കുറപ്പുണ്ട് …..

 

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Comments Off on ഒരു നിമിഷം…….

ബുര്‍ഖയും മേല്‍മുണ്ട് സമരവും :-

 

 

 

 

 

 

 

 

ഫ്രാന്‍സിനു പുറമേ ബെല്‍ജിയം എന്ന യൂറോപ്യന്‍ രാജ്യം കൂടെ ബുര്‍ഖ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു … ലോകത്തിലെ ഒരു സൌന്ദര്യവും മൂടിവേക്കപ്പെടെണ്ടതല്ല എന്ന പറഞ്ഞു നമുകതിനെ ന്യായീകരിക്കാന്‍ ശ്രമിക്കാമെങ്കിലും സുരക്ഷാ കാരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബെല്‍ജിയം സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയത് …മുഖം മറച്ചുകൊണ്ട് ഏതെങ്കിലും ബുര്‍ഖാ ധാരികള്‍ പിടിക്കപ്പെട്ടാല്‍ ഏകദേശം ഒന്‍പതിനായിരം രൂപ പിഴയടക്കേണ്ടി വരും …

ബെല്‍ജിയത്തിന് പുറമേ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും , അന്താരാഷ്ട്ര മുസ്ലിം രാജ്യങ്ങളുടെ ഫത്വക്കെതിരെ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കാനുള്ള  തയ്യാറെടുപ്പിലാണ് ..

 

ഇത് വ്യക്തി സ്വന്ത്രത്തിനു മേലുള്ള കടന്നുകയറ്റമാണോ  ?  സ്ത്രീ സ്വന്ദര്യം മൂടിവേക്കപ്പെടെണ്ട ഒന്നാണോ ?

സത്യത്തില്‍ ഈ ബുര്‍ഖ ധരിക്കണം എന്നൊന്നും ഖുര്‍-ആനില്‍ പറഞ്ഞിട്ടില്ല്യ …വളരെ പണ്ട് ചില പേര്‍ഷ്യന്‍-ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ ഭുര്‍ഖ ധരിച്ചിരുന്നു …പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും , ഫെമിനിസം , ആധുനികത , കൊളോണനിയലിസം എന്നിവയുടെ കടന്നാക്രമണവും നിമിത്തം പുരുഷ മേധാവിത്വം നിലനിന്നിരുന്ന ഒരു കാലത്ത് കടന്നുകൂടിയതാണ് ബുര്‍ഖ …പിന്നീടങ്ങോട്ട് അത് മുസ്ലിം സ്ത്രീകളുടെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു നിര്‍ബന്ധിത മത ചിഹ്നമായി അടിചെല്‍പ്പിക്കപ്പെട്ടു  …

സ്ത്രീ സ്വന്ദര്യം മൂടിവേക്കപ്പെടെണ്ട ഒന്നാണോ എന്ന ചോദ്യം പ്രസക്തമായ ഒന്നാണ് …എനിക്കൊന്നേ പറയാനുള്ളൂ , അടച്ചുമൂടപ്പെട്ടതോന്നും അതികകാലം മൂടിവേക്കപ്പെടില്ല്യ … സ്വന്ദര്യമുള്ളതോക്കെയും ആസ്വധിക്കപെടെ ണ്ടതല്ലേ എന്ന് ചോദിച്ചാല്‍ , അത് നമ്മുടെ ആസ്വാദനവും സംസ്കാരനിലവാരവും അനുസരിച്ചിരിക്കും … കാണണമെന്ന് വാശി പിടിച്ചു , കണ്ടതൊക്കെയും ഉപയോഗിച്ച് നോക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ്  വീണ്ടും ഫത്വകള്‍ പിറക്കുന്നത് …ഫത്വ എന്ന് വെച്ചാല്‍ , മുസ്ലിം മത  നിയമത്തെക്കുറിച്ച് , വിവരമുള്ള പഠിക്കുന്നവര്‍ ഉന്നയിക്കുന്ന അഭിപ്രായപ്രകടനമാണ് ..അത് ആചാരമായി  അനുഷ്ടിക്കപ്പെട്ടെക്കം ..അത്തരത്തില്‍ വന്ന ഒന്നാണ് ഈ ബുര്‍ഖ …

 

അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ആണല്ലോ അത് പൊളിച്ചടുക്കാന്‍ തോന്നുക … അറിയാതെയെങ്കിലും വികാരം അടിച്ചമര്‍ത്തപ്പെട്ട മനസുകള്‍ നിരവധി തവണ അതുടച്ചു നോക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ് സത്യം …വെറുതെയെങ്കിലും എന്തെങ്കിലും സമ്മാനം വിളിച്ചു തരുന്ന ഒരുപാട് ബുര്‍ഖ ധാരികള്‍ ഉണ്ടെന്നത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീമനസുകളുടെ നിശബ്ദ പ്രതികരണമായി വായിചെടുത്താല്‍ ബുര്‍ഖ നിരോധിക്കപ്പെടെണ്ട ഒന്നാണോ എന്നത് ഇവിടെ വീണ്ടും പ്രസക്തിയാവുന്നു …  അതൊരു കുഴക്കുന്ന ചോദ്യമാണെങ്കിലും ഉത്തരം ലളിതമാണ് ..എല്ലാം നിയന്ത്രിക്കാമെന്ന് ആധുനിക രക്തത്തിനു  തോന്നുന്നെങ്കില്‍ , ആസ്വാദന നിലവാരത്തെക്കുറിച്ചും , അതിരുകളെക്കുറിച്ചും  വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഗൌരവമായി ചിന്തിച്ചു നടപ്പില്‍ വരുത്തണം … മൂടിവേക്കപ്പെടുന്ന ഒന്നിനകത്തു എന്താണുള്ളതു എന്നത് എല്ലാവരിലും ആകാംഷ  ജനിപ്പിക്കുന്ന ഒന്നാണ് ..പിന്നെ അടിച്ചേല്‍പ്പിച്ചു ഒരു നിയമവും നിലനില്‍ക്കില്ല്യ …അതുകൊണ്ട് വേണമെന്നുള്ളവര്‍ക്ക് ഭുര്‍ഖ ധരിക്കാനും , അല്ലാത്തവര്‍ക്ക് ധരിക്കാതിരിക്കാനും കഴിയുന്ന രീതിയില്‍ ഒരു തിരിത്തെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു …

 

മേല്‍മുണ്ട് :-

 

കേരളത്തിലെ ചില അമ്പലങ്ങളിലെങ്കിലും പുരുഷന്മാര്‍ ഷര്‍ട്ട്‌ ധരിക്കാതെ മാത്രമേ പ്രവേശിക്കാവൂ എന്നത് കാലിക പ്രാധാന്യമായി ചോദ്യം ചെയ്യപ്പെടേണ്ട ഒന്നായിരിക്കുന്നു …

 

“ആചാരങ്ങള്‍ അനുഷ്ടിക്കാനുള്ളതാണ് അത് തകര്‍ക്കാനുള്ളതല്ല “

 

എന്ന തത്വം പരിശോധനക്കെടുതാല്‍ത്തന്നെ ഒന്നുണ്ട് ..  ആരാണീ ആചാരങ്ങള്‍ സൃഷ്ടിച്ചത് ?    കാലഘട്ടത്തിന്റെ ആവശ്യവും , അനുഷ്ട്ടിക്കുന്നവരുടെ സൌകര്യവും , ആചാരത്തിന്റെ യുക്തിയും കണക്കിലെടുത്ത്  ഇതിനു മുന്‍പും ഇവിടെ ആചാരങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെട്ടിട്ടുണ്ട്  ..

 

ഷര്‍ട്ട്‌ അഴിച്ചു മാത്രമേ അമ്പലത്തില്‍ കേറാവൂ എന്നത് എവിടെയാണ് എഴുതി വച്ചിരിക്കുന്നത് ?  എവിടെയും ഇല്ല്യ ….ആരോയെന്തോയെപ്പളോ എന്തിനെന്നറിയാതെ ചെയ്തത്‌ പിന്നീട് വന്നവര്‍ തുടര്‍ന്ന് പോന്നു ..ഒരു മാറ്റം ആവശ്യമായിരിക്കുന്നു …  കേരളം ഒഴിച്ചുള്ള മിക്ക സ്ഥലങ്ങളിലും , കേരളത്തിലെ കുറെയേറെ അമ്പലങ്ങളിലും ക്ഷേത്ര പ്രവേശനത്തിന് യാതൊരു ബാലിശമായ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നിരിക്കെ , പിന്നെയും വേരുതെയെന്തിനീ അസൌകര്യങ്ങള്‍ അന്ധമായി പിന്തുടരുന്നു ? സംസ്ക്കാരത്തെ മുരിവേല്പ്പിക്കാതെ , കാലാനുസൃതമായ രീതിയില്‍ “പുരുഷന്മാര്‍ക്ക് മാത്രം” അടിചെല്‍പ്പിക്കപ്പെട്ടിട്ടുള്ള ആ നിയന്ത്രണം ഇനിയും അന്ധമായി പിന്തുടരണമോയെന്നു  ഒരു വീണ്ടു വിചാരത്തിനു നിയന്ത്രണമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നെയെനിക്കു പറയാനുള്ളൂ ….

 

പരിപൂര്‍ണ്ണ വ്യക്തി സ്വാതന്ത്ര്യം അനുവധിക്കപ്പെട്ടിട്ടുള്ള ഭാരതത്തില്‍ , കേരളത്തില്‍ മാത്രാമായ്‌ എന്തിന്‍റെ പേരിലാണെങ്കിലും ഇങ്ങനെയൊരു വിരോധാഭാസം ഇനിയും അനുവധിക്കപ്പെടുന്നത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നല്ലേ  ..

 

ശബരിമലയില്‍ വരെ നമുക്ക് ഷര്‍ട്ട്‌ ധരിച്ചു അമ്പലത്തില്‍ കേറാം .. കേരളത്തില്‍ കുറച്ചു സ്ഥലങ്ങളിലെങ്കിലും അന്ധമായി പിന്തുടരുന്ന,അസൌകര്യമുണ്ടാക്കുന്ന ഇത്തരം യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടണം ..  പണ്ടൊരിക്കല്‍ മേല്‍മുണ്ട് സമരത്തിനായി സ്ത്രീകള്‍ രംഗത്തതെതിയതുപോലെ , ഇന്നൊരു സമരത്തിനു പ്രസക്തി നഷ്ട്ടപ്പെട്ടതുകൊണ്ട്  ഇത് വായിക്കുന്ന എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ ..ദയവു ചെയ്തു ഈ പോസ്റ്റ്‌  ഷെയര്‍ ചെയ്യുക ..ഈ ലോകത്തെവിടെയും കാലിക  പ്രാധാന്യമായ ഒരു മാറ്റവും തനിയെ ഉണ്ടായിട്ടില്ല്യ .. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു , അധികാരവും സാഹചര്യവും ഉള്ള ആരെങ്കിലും ഇത് കാണാന്‍ ഇടയായാല്‍ മാറ്റത്തിന്റെ ഒരു ചെറു കണികയെങ്കിലും നമുക്ക് പ്രതീക്ഷിക്കാം …അതുകൊണ്ടിത് ഷെയര്‍ ചെയ്യുക…..

Posted in നമുക്ക്‌ച്ചുറ്റും | 10 Comments

യഥാര്ത്ഥ പ്രണയം

 

 

 

 

 

 

 

കാലത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് യഥാര്‍ത്ഥ പ്രണയം എന്തെന്ന് മറന്നുപോയ……… മുമ്പെന്നോ എന്തിനെയെങ്കിലും  ഇഷ്ട്ടപ്പെട്ടിരുന്ന-സ്നേഹിച്ചിരുന്ന-പ്രണയിച്ചിരുന്ന …ഇപ്പോളും മനസ്സില്‍ കാത്തു സൂക്ഷ്ഷിക്കുന്ന , ഇനി ഇഷ്ട്ടപ്പെടാനോ, സ്നേഹിക്കനോ പ്രണയിക്കാനോ പോകുന്നവര്‍ക്കുള്ള ഒരോര്‍മ്മപ്പെടുത്തല്‍ ആണ്  ഈ പോസ്റ്റ്‌ …. പക്വത വന്നു എന്ന് തോന്നുന്ന ആരും തന്നേ ഇതിലപ്പുറം വായിക്കരുത് ….

 

 

മനസിന്‍റെ തീക്ഷ്ണമായ അഭിനിവേശമോ  , അടക്കാനാവാത്ത അഭിവാന്ജ്ജയോ ആയ പരിശുദ്ധമായതും അതി സങ്കീര്‍ണ്ണവുമായ  വികാരമാത്രെ യഥാര്‍ത്ഥ പ്രണയം …ആകര്‍ഷണം,ഇഷ്ടം,സ്നേഹം,പ്രണയം എന്നിവയൊക്കെ വ്യത്യസ്ത തലങ്ങളെ പ്രതിനിധാനം ചെയ്യുന്നതും എന്നാല്‍ പരസ്പര പൂരകങ്ങളുമാണ് …

 

ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഒരു എനര്‍ജി ലെവല്‍ അല്ലെങ്കില്‍ വേവ് ലെങ്ങ്ത് ഉണ്ട് അതുകൊണ്ടുതന്നെ സാമീപ്യമാത്രയില്‍  അവ പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കും … അതിനപ്പുറമാണ് ഇഷ്ടം …ഇഷ്ട്ടവും ആഗ്രഹവും കൂടെചെരുമ്പോള്‍ ആണ് അവിടെ സ്നേഹമുണ്ടാവുന്നത് …സ്നേഹവും സ്വപ്നങ്ങളും കൂടെ  പ്രണയത്തിലെക്കുള്ള വാതായനങ്ങള്‍ തുറന്നിടുകയായി …പ്രണയം ഒരുതരത്തില്‍ പറയുകയാണെങ്കില്‍ ഒരുതരം പ്രാപിക്കലാണ് …  ഇഷ്ടവും , സ്നേഹവും എല്ലാം മനസിന്റെ ഒരുതരം വികാരങ്ങള്‍ മാത്രമാണ് , പക്ഷെ പ്രണയം  വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാര പ്രക്ഷുബ്ദ്ധതയുടെ  ഒരുതരം കൂടിച്ചേരല്‍ ആണ് … അതുകൊണ്ടുതന്നെ  ഇഷ്ടവും സ്നേഹവും ഇല്ലാത്ത പ്രണയം ഒരുതരം പീഡനമാണ് എന്നുതന്നെ പറയാം …

 

എന്തിനെയും പ്രണയിക്കാം … … പ്രണയത്തില്‍ , സ്നേഹവും , ഇഷ്ടവും , വിരഹവും നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളം പ്രണയത്തിനു പൂര്‍ണ്ണത വന്നു എന്ന് പറയാം …അതുകൊണ്ട് ലക്ഷ്യങ്ങളെപ്പോലും  യാഥാര്‍ത്ഥ്യബോധത്തോടെ  പ്രണയിക്കാന്‍ ശ്രമിക്കാം  ….

Posted in കഥ/കവിത | Tagged | 2 Comments

ബാറുകള്‍ ബാറുകള്‍ സര്‍വത്ര…തുള്ളി കുടിക്കാനില്ലല്ലോ

 

 

 

 

 

 

 

 

 

കേരളത്തില്‍ ബാറുകള്‍ അനുവദിക്കണോ വേണ്ടയോ എന്നതാണ് ഏതാനം ദിസസങ്ങളായുള്ള ആശയക്കുഴപ്പം …സത്യാ-ധര്‍മ്മങ്ങളുടെ  ചരട് പിടിച്ചു കേരള സംസ്ക്കാരമെന്ന തുലാസുവെച്ച്   ഇതേക്കുറിച്ച് ആധികാരികമായി അളക്കാനായി പുറപ്പെടും മുന്‍പ് , പ്രായോഗിക വശം പരിശോധിക്കുന്നത് നന്നായിരിക്കും …

ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ,  നമ്മുടെ നാടിന്റെ പുരോഗതിയുടെ ഗതി-വിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മദ്യത്തിനുള്ള പങ്കു ചെറുതൊന്നുമല്ല …കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ സമ്പാദ്യമാണ് കുടിച്ചു കുടിച്ചു നമ്മള്‍  ഖജനാവിന്  നേടിക്കൊടുത്തത് ..അതായതു സത്യസായി ഭാഭ ഒരു ജീവിതം കൊണ്ടുണ്ടാക്കിയ   സ്വത്തു നമുക്ക് പത്ത് വര്‍ഷം കുടിച്ചുതീര്‍ക്കാനും , പത്മനാഭാസ്വമിയുടെ  നൂറ്റാണ്ടുകളായുള്ള  നിധി ശേഖരം ഇരുപതു വര്‍ഷം കുടിച്ചു തീര്‍ക്കാനും മാത്രമേ ഉള്ളൂ ….

ലോകം ഉണ്ടായ കാലം മുതല്‍ക്കേ  ഇതൊക്കെ  ഇവിടെ ഉണ്ടായിരുന്നു …ആദവും ഹവ്വയും വീഞ്ഞ് കുടിച്ചിരുന്നു .. രാമായണത്തിലും  , മഹാഭാരതത്തിലും  വരെ മദ്യം ഉപയോഗിച്ചതായി പറയുന്നുണ്ട് ….മദ്യം , സ്വര്‍ണ്ണത്തെപ്പോലെ , ഭക്തിപോലെ ഒരു ലഹരിയാണ് ….കൂണുകള്‍ പോലെ ഇവിടെ സ്വര്‍ണ്ണക്കടകളും ആരാധനായലങ്ങളും   മുളച്ചുപോങ്ങുമ്പോള്‍  ബാറുകള്‍ക്ക്  മാത്രമെന്തിനാണൊരു വിലക്ക് …

ബാറുകള്‍ ബാറുകള്‍  സര്‍വത്ര…തുള്ളി കുടിക്കാനില്ലല്ലോ

എന്നതാണ് ഇപ്പൊളത്തെ  സ്ഥിതി …..ദാഹമകറ്റാന്‍ മണിക്കൂറുകളോളം നില്‍ക്കണ്ട ഗതികേടിലാണ് ലക്ഷോപലക്ഷം ജനങ്ങള്‍ ….പറ്റുമെങ്കില്‍ എല്ലാ പഞ്ചായത്ത്തടിസ്ത്തനത്തിലും കൂടുതല്‍ ബാറുകള്‍ കൊണ്ടുവന്നു വരുമാനം ഒരമ്പതിനായിരംകോടി തികക്കാന്‍ നമ്മള്‍ ലക്‌ഷ്യം വെക്കണം …  ഒന്നാഞ്ഞ്‌ ശ്രമിച്ചാല്‍ , കയ്യിട്ടു വാരുന്നവര്‍ക്ക് നക്കാനും പിന്നെ ആളെപ്പോട്ടനാകാനുള്ള കുറെ പദ്ധതികള്‍ അവതരിപ്പികാനുമുള്ള  കാശിനുള്ള വക ഒപ്പിക്കാം ….

മദ്യം നിരോധിച്ചു എന്ന് പറഞ്ഞതോണ്ടോന്നും  ഇവിടെയുള്ളവര്‍ കുടി നിര്‍ത്താന്‍ പോകുന്നില്ല്യ …കഴിഞ്ഞ പതിറ്റാണ്ടുകളായി  ഘട്ടം ഘട്ടമായി മദ്യം നിര്‍ത്തുന്നതും ,  ചെറുകിട മദ്യശാലകള്‍ 3 -സ്റ്റാറും 5 -സ്റ്റാറും ആകുന്നതും നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോ വേരുതെയെന്തിനീ പൊയ്മുഖം … ഇനിയും നിരവധി ബാര്‍   ലൈസന്‍സുകള്‍ അനുവധിക്കപ്പെടണം …ഒപ്പം തന്നേയ് പാവങ്ങള്‍ക്ക് കുടിക്കാനായി സര്‍ക്കാര്‍ തന്നേയ് കയോപ്പിട്ട  സബ്സിഡി കൊടുക്കപ്പെട്ട കുപ്പികള്‍ , ദാരിദ്ര രേഖ നോക്കാതെ എല്ലാ ചെറുകിട കുടിയന്മാര്‍ക്കും നല്‍കുമെങ്കില്‍ നന്ന് !!!  ഇവിടെ ആരും ആരെയും കുടിക്കാനായി നിര്‍ഭന്ധിക്കുന്നില്ല്യ , വേണ്ടവര്‍ കുടിച്ചാല്‍ മതി …

ആഴ്ചയില്‍ ദിവസങ്ങളോളം കഷ്ട്ടപ്പെട്ടു കുത്തിയിരുന്നു , ഞായറാഴ്ച ഒന്ന് മിനുങ്ങുന്നത്  അലിഖിതമായി അനുവദിക്കപ്പെട്ട ഒന്നാണ് …
ഇവിടെ ശ്രധ്ധേയമായി ഓര്‍ക്കേണ്ട ഒന്നുണ്ട് , കേരളത്തിലെ വളര്‍ന്നു വരുന്ന സ്ത്രീജനത മദ്യത്തില്‍ കാണിക്കുന്ന താല്‍പ്പര്യം  !! അതുകൊണ്ട് സങ്കടം ഇറക്കിവെക്കാനോ, മനസമാധാനമായി ഒന്ന് സന്തൊഷിക്കാനോ   അവര്‍ക്ക്  മാത്രമായി ഒരു സ്ഥലം വേണമെന്നത് സമീപ ഭാവിയില്‍ പ്രതീക്ഷിക്കേണ്ട സ്ത്രീ-പുരുഷ സമത്വത്തില്‍ പൊതിഞ്ഞ ഒരാവശ്യമായിരിക്കും ….

മദ്യത്തെ നിരോധിച്ചു  , ഒരു കുര്‍ഭാനയും കൊടുത്തു  കേരളജനതയെ അങ്ങോട്ട്‌  ഉലത്തിക്കളയാമെന്ന്  പാതിര സ്വപ്നം കണ്ടവര്‍ക്ക് പിന്നീടു വിഷമദ്യ ദുരന്തങ്ങള്‍  കൊണ്ട്  കൈ പൊള്ളിയ കഥ ആരും മറന്നു കാണില്ല്യാലോ …അതുകൊണ്ട് എല്ലാ പഞ്ചായത്ത്തടിസ്ത്തനത്തിലും കൂടുതല്‍ ബാറുകള്‍ അനുവധിക്കപ്പെടട്ടെ ….കുടിക്കെണ്ടവര്‍ എങ്ങനെ ആയാലും കുടിച്ചിരിക്കും , വേരുതെയെന്തെനീ പോരോട്ടുനാടകം …ആ സമയത്ത് നാല് സ്റ്റാര്‍ ഹോട്ടെലിന് ലൈസെന്‍സ് കൊടുത്തു  ജനിക്കാന്‍ പോകുന്ന ബുദ്ധികൂടിയ  കൊച്ചുമക്കള്‍ക്ക്  തലവരിപ്പണം കൊടുക്കാന്‍ നാല് ചക്രം ഉണ്ടാക്കാനുള ബുദ്ധി തോന്നിപ്പിക്കട്ടെ ….

എല്ലാ നല്ലവരായ  കുടിയന്മാര്‍ക്കും , കുടിക്കാത്ത സാമ്പത്തിക വിരോധികള്‍ക്കും ചിയേര്‍സ് !!!!

 

എന്ന്  എല്ലാ നല്ലവരായ കുടിയന്മാര്‍ക്കുവേണ്ടി ഭാവിയിലെ ഒരു കൊച്ച്കുടിയന്‍

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ബാറുകള്‍ ബാറുകള്‍ സര്‍വത്ര…തുള്ളി കുടിക്കാനില്ലല്ലോ

ചില ന്യുനപക്ഷ ചിന്തകള്‍ ….

പ്രതെകിച്ചൊരു മുഖവുരയില്ലതെ ചില ന്യുനപക്ഷ ചിന്തകള്‍ എവിടെ പങ്കിടട്ടെ …

ന്യുനപക്ഷ-പിന്നോക്ക  കേന്ദ്ര-കേരളസര്‍ക്കാര്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ മക്കള്‍ സംവരണത്തിന്റെ പേരില്‍  സ്ക്കൊലര്‍ഷിപ് വാങ്ങി , കഷ്ടി പഠിച്ചു പിന്നേം ജോലി വാങ്ങി ഇവിടെ വിലസുന്നു  … പട്ടിണിപ്പാവങ്ങളായ  പട്ടന്മാരുടെയും , തെണ്ടി നടക്കുന്ന തണ്ടാന്മാരുടെയും , നക്കി  ജീവിക്കാന്‍ വിധിക്കപ്പെടുന്ന നായന്മാരുടെയും നാടായി കേരളം മാറ്റപ്പെടുമ്പോള്‍ , ന്യുനപക്ഷം എന്ന് വിളിക്കപ്പെടുന്ന ഭൂരിപക്ഷം പേരും അനര്‍ഹമായ സ്ഥാനമാനങ്ങള്‍  അലങ്കരിക്കുന്നു ….

 

അംബേദ്ക്കര്‍ ജീവിചിരുപ്പുണ്ടായിരുന്നെങ്കില്‍ , പമ്പയില്‍ മുങ്ങിക്കുളിച്ചു തൊഴുതു , കന്യകുമാരിയില്പ്പോയി  വിളിച്ചു പറഞ്ഞേനെ , ഗുരോ , ശരിക്കും കേരളമൊരു ഭ്രാന്താലയമാനെന്നു !!!
പത്തു വര്‍ഷത്തിനു എന്ന് പറഞ്ഞു അദ്ദേഹം തുടങ്ങി വെച്ച സംവരണം അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോളും തുടരുന്നു  …. ഒരു സര്‍ക്കാരിനും ഒന്നും ചെയ്യനില്ല്യ ..കാരണം എല്ലാവര്ക്കും അധികാരം വേണം , അതിനു വോട്ട് ബാങ്ക്  വിട്ടു കളിയ്ക്കാന്‍ ആര്‍ക്കും താല്പ്പര്യമില്ല്യ !!!

“ലിന്ഗ്വിസ്റ്റിക്ക്  മൈനോരിറ്റി ”  എന്ന പേരും പറഞ്ഞു  , ഇവിടെ കന്നഡ ഭാഷ പഠിക്കുന്നവര്‍ക്കും ,  തമിഴ് പഠിക്കുന്നവര്‍ക്കും നമ്മള്‍ സ്കൊലര്‍ഷിപ് കൊടുക്കുന്നു ….ഒരു  സംസ്ഥാനത്തിലും , മലയാളം പഠിക്കുന്നു എണ്ണ പേരില്‍ ആര്‍ക്കും സ്കൊലര്‍ഷിപ്  കൊടുക്കുന്നില്ല്യ …
പിന്നെയും നമ്മള്‍ വിലപിക്കുന്നു ” മലയാള ഭാഷ മരിക്കുന്നു ” എന്നൊക്കെപ്പറഞ്ഞു …

എല്ലാ മത വിഭാഗങ്ങാളെയും ബഹുമാനിച്ചു കൊണ്ട് പറയട്ടെ ,
ഒരു  ഹിന്ദുവായി ജനിച്ചുപോയത്‌ എന്‍റെ കുറ്റമല്ല , ഒരു ഹിന്ദുവായിപ്പോയി  എന്നതുകൊണ്ടുമാത്രം ഞാന്‍ പറയുന്നത് സത്യമല്ലതാകില്ലലോ …    ഇവിടെ വഖഫ് ബോര്‍ഡും , ബിഷപ്‌ ഹൌസും ഉണ്ടെന്നിരിക്കെ , ഹിന്ദുക്കളുടെ ഫണ്ട്‌ എന്നിത്തിട്ടപ്പെടുത്തി അകത്താക്കാന്‍ ഇവിടെ സര്‍ക്കാര്‍ വക   ദേവസ്വം ബോര്‍ഡ് !!!  ഭരിക്കാന്‍ മന്ത്രി … ക്ഷേത്ര ഫണ്ട്‌ സര്ക്കാരിലേക്ക്  കണ്ടുകെട്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍   ഒരുളുപ്പും ഇല്ലാതെ നക്കി നക്കി വെളുപ്പിച്ചുകൊണ്ടിരിക്കുന്നു !!     ക്ഷേത്രങ്ങള്‍ നശിച്ചു ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുമ്പോള്‍  ക്ഷേത്ര നിധികളും സ്വത്തും  , നാഥനില്ലത്ത  കളരിപോലെ   ആരൊക്കെയോ  പൊട്ടന്‍  കളിച്ചും കളിപ്പിച്ചും കീശയിലാക്കുന്നു …..  കേവലം ചില സ്വകാര്യപ്രശ്നങ്ങളുടെ പേരില്‍ വേശ്യകലെപ്പോലും നാണിപ്പിക്കുന്ന തെരുവ് യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന  എല്ലാ ഹിന്ദു മേലാളന്മാരും , സമയം കിട്ടുമ്പോള്‍ ഇതൊന്നാലോചിച്ചച്ചാല്‍ നന്ന് ….

ആര്‍ക്കാനിവിടെ സംവരണം വേണ്ടത് …. ചില  ബാങ്ക് മനജെര്മാരും , പോലിസ് ഉദ്യോഗസ്ഥന്‍മാരും   ദാരിദ്ര രേഖക്ക് താഴെ നില്‍ക്കുമ്പോള്‍ , പിച്ച ചോദിക്കാന്‍ പോലും കഴിയാത്ത കുറെ വര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍ ദാരിദ്ര രേഖക്ക് മുകളില്‍ കഴിയുന്നു , വിഷം വാങ്ങിച്ചത്താല്‍ അഭിമാന ക്ഷതം  സംഭവിക്കും എന്നുള്ളത് കൊണ്ട് മാത്രം കുറേപ്പേര്‍ ആത്മഹത്യ കഴിയാതെ ഇവിടെയിന്നും കഴിയുന്നുണ്ട് ….

അങ്ങനെ കേട്ടാല്‍പ്പോലും  അറയ്ക്കുന്ന , ചില അവിശ്വസനീയ സത്യങ്ങള്‍ …..    കൂടുതലൊന്നും പറയുന്നില്ല്യ …എന്‍റെ ചോദ്യങ്ങള്‍ വീണ്ടും കുറെ ചോദ്യങ്ങള്‍ മാത്രം തരും എന്നുറപ്പുള്ളതുകൊണ്ട് വീണ്ടും കുറെ ചോദ്യങ്ങള്‍  ഞാനായി എന്തിനു സൃഷ്ട്ടിക്കുന്നു !!!!!

Posted in രാഷ്ട്രീയം | Comments Off on ചില ന്യുനപക്ഷ ചിന്തകള്‍ ….

കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക് ഞരമ്പുകളില്‍!!!

 

 

 

 

 

 

വന്നു വന്നു അറിയാതെയെങ്കിലും  ഞാന്‍ ഉള്‍പ്പെടുന്ന കേരളത്തിലെ എല്ലാ ആണുങ്ങളെയും    ” Rape’s own country ” യിലെ  ജീവിക്കുന്ന മാംസക്കൊതിയന്മാരായ നികൃഷ്ട്ട ജീവികള്‍ ആക്കിയിരിക്കുന്നു …തികച്ചും പരിശുദ്ധകളും , പുണ്യവതികളുമായ സ്ത്രീകളെ തക്കം കിട്ടുമ്പോളൊക്കെ എയ്തുവീഴ്ത്ത്തി   നിഷ്ട്ടൂരം കീഴ്പ്പെടുത്തി പീഠിപ്പിക്കാന്‍  അമ്പും വില്ലുമായി  കറങ്ങി നടക്കുന്നവരാണു എല്ലാ ആണുങ്ങളും, അങ്ങനെയൊക്കെയാണ് ഏതാനം ദിവസങ്ങളായി , പീഡനവാര്‍ത്തകള്‍  കൊതിയോടെ കയ്കാര്യം ചെയ്യുന്ന ചില മാധ്യമങ്ങളും,   മുട്ടോളമെത്താത്ത കുട്ടിനിക്കറുമിട്ടു , “മാറ്  മറക്കല്‍  സമരം”  നടന്നിരുന്നോ എന്ന്  തോന്നിപ്പിക്കുന്ന, ആധുനിക സ്ത്രീത്ത്വത്ത്തിന്റെ മുഖമുദ്രകള്‍  എന്നവകാശപ്പെടുന്ന മദാമ്മക്കൊച്ചമ്മമാര്‍   നമ്മളെക്കൊണ്ടെത്തിചിരിക്കുന്നത് …

അതിനവര്‍ക്ക് പറയാന്‍ പറവൂര്‍ ഉണ്ട് , തിരുവനതപുരത്തെ പൊന്നുമോന്‍ സാറുണ്ട്‌ , പിന്നെ  ഉറക്കമരുന്നു കുത്തിവെച്ചു പീഡിപ്പിച്ചു എന്നുപറയാന്‍ തൃശൂര്‍ ഗോട്ളി ഉണ്ട്..പിന്നെ ഐസ്ക്രീം ഉണ്ട് …ഇനിയും ഒരുപാടുണ്ട് …അതിലേക്കൊന്നും ഇരങ്ങിചെല്ലുന്നില്ല്യ …

തറ പറ പഠിക്കുന്നതിനൊപ്പം  പീഡനം എന്നുകൂടി കേളത്തിലെ കുരുന്നുകളെക്കൊണ്ട്  പഠിക്കാന്‍ സാഹചര്യം വന്നതിനെതിരെ
വിവരവും , പ്രായോഗിക  ജ്ഞാനവും ഇല്ലാത്ത ഒരുത്തന്‍ ചോദിക്കുന്നു എന്ന് കരുതിയാല്‍ മതി …

പറവൂരിലെ  പെണ്‍കുട്ടിയെ രണ്ടു കൊല്ലം പീഡിപ്പിചത്രേ … രണ്ടു വര്‍ഷത്തോളം കൊടും യാതനക്ക് വിധേയയ സ്ത്രീ , തന്റെ ഡയറിയില്‍ ഓര്‍മ്മ വെക്കാന്‍ പറ്റുന്നതെന്ന് തോന്നിപ്പിച്ച  200  പേരുടെ  ഫോണ്‍ നമ്പര്‍ കുറിച്ച് വെച്ചിട്ടുണ്ട് , കൂടെ പേരും !!

അടുത്തത്  ഗള്‍ഫില്‍ സ്വന്തമായി ഒരു ഭര്‍ത്താവുള്ള വീട്ടമ്മയെ  ആണത്രേ പൊന്നുമോന്‍സര്‍  പോലീസിന്റെ കുപ്പായമിട്ട് മാസങ്ങളോളം പീഡിപ്പിച്ചത് .. ഒരു ലോഡ്ജില്‍ വെച്ച് പൂട്ടിയപ്പോള്‍  ആണ് , പാവം സ്ത്രീ പോന്നുമോന്സാരിന്റെ കേളീവിക്രിയകലെക്കുരിച്ചു പറഞ്ഞത് ..

പിന്നീടുള്ളത് താക്കോല്‍ ദ്വാര ശസ്ത്രക്കിയക്കെത്തി  പനി ബാധിതയായ സ്ത്രീയെ ഐ സി യു വില്‍ ഉറക്ക മരുന്ന് നല്‍കി പീടിപ്പിച്ചത്രേ …ഗോട്ലി എന്ന മെയില്‍ നേഴ്സ് ആണത്രേ താരം ..   യുവതി ഉറക്കത്തില്‍ ആയിരുന്നതുകൊണ്ട്  പീഡിപ്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാന്‍ സാധിച്ചില്ലത്രേ   ..രാത്രിയും പല തവണ പീഡനം തുടര്‍ന്നത്രേ … ഒടുക്കം കുറച്ചു ദിവസം കഴിഞ്ഞാണത്രേ സഹികെട്ട് പരാതി പറഞ്ഞത് !!!

കൊതി തീരും വരെ , സ്വന്ത-ബന്ധങ്ങളെ മറന്നു കേളീവിക്രിയകളില്‍ ആറാടി അഴിഞ്ഞാടി , ദിവസങ്ങളോളം  രമിക്കുമ്പോള്‍ മാത്രമാണോ പീടനത്തെയ്ക്കുരിച്ചു ബോധവതികളാകുന്നത്  ….ദിവസങ്ങളോളം പല വിധത്തിലും തരത്തിലും , മൂന്നാറും പാലായിലും , ഗുരുവായൂരും  പലരോടോത്ത് നിമിഷങ്ങള്‍ ചിലവഴിക്കുമ്പോള്‍ എവിടെപ്പോകുന്നു ഈ  ധാര്‍മ്മിക  ബോധം ? മാങ്ങയുള്ള മാവിലെ കല്ലെറിയാരുള്ളൂ എന്നാരോ പറഞ്ഞത് ഓര്‍ത്തുപോകുന്നു …..ഒടുക്കം എല്ലാം കഴിഞ്ഞാല്‍ അല്ലെങ്കില്‍ പിടിക്കപ്പെട്ടാല്‍ , ബാക്കിയുള്ളവരൊക്കെ  നരബോജികളും പീടനത്ത്തിനു വിധേയമാക്കപ്പെട്ട സ്ത്രീകളൊക്കെ പേരും പണവുമുള്ള ..മാമോദീസ മുക്കപ്പെട്ട  പരിശുദ്ധ കുഞ്ഞാടുകളും

പക്ഷെ  നിങ്ങളൊന്നോര്‍ക്കണം    ,  അറിഞ്ഞോ അറിയാതെയോ നിങ്ങള്‍  മുറിവെല്പ്പിക്കുന്നത്  ആയിരക്കണക്കിന് ജീവിതങ്ങെളെയാണ്..

ഗള്‍ഫ് നിവാസികള്‍ പൊരി വെയിലത്ത്‌ കഷ്ട്ടപ്പെടുന്നത് ,  സംത്രിപ്ത്തമായ കുടുംബ ജീവിതം മോഹിചിട്ടാണ്  ,…തുള്ളി വെള്ളം പോലും മനസമാധാനമായിട്ട് കുടിക്കാന്‍ കഴിയാതെ  അവരവിടെ  കഷ്ട്ടപ്പെടുമ്പോള്‍ , ഇവിടെ ശീതീകരണ മുറിയില്‍ വിയര്‍പ്പോഴുക്കാന്‍ പാടുപെടുന്ന ഏതെങ്കിലും  ഗള്‍ഫുകാരന്‍   ഒരുത്തന്റെയെങ്കിലും   ഭാര്യ ഉണ്ടെന്ന വാര്‍ത്ത ഓരോ ഗള്‍ഫ്കാരന്റെയും നെഞ്ചില്‍ തീ കോരിയിട്ടാണ് കടന്നു പോകുന്നത് ….ഒരു നിമിഷത്തെക്കെങ്കിലും അവര്‍ ചിന്ത്തിച്ചുപോയി സ്വയം സമാധാനിക്കും ….

ബോധമുള്ള ഒരുത്തനും , ഈ കാലത്ത് ഒരുപെങ്കുട്ടിക്ക് പകല്‍ പോലും ലിഫ്റ്റ്‌ കൊടുക്കാന്‍ ഒന്ന് ഭയപ്പെടും ….രാത്രിയില്‍ ആണെങ്കില്‍ ഒരുത്തനും ലിഫ്റ്റ്‌ കൊടുക്കില്ല്യ … സ്വന്തം സഹോദരിയെപ്പോലും റെയില്‍വേ സ്റ്റെഷനിലോ ബസ് സ്റൊപ്പിലോ പാതി രാത്രി അനുഗമിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണിന്നു   ..    കാരണം , പെരുപ്പിച്ചു പെരിപ്പിച്ചു കാര്യങ്ങള്‍ അവിടെ ക്കൊണ്ടെത്തിചിരിക്കുന്നു  …

ഇതിനിടയില്‍ വേദനയോടെ പറയട്ടെ , എല്ലാ പുരുഷന്മാരും മാന്യന്മാരാണ് എന്ന അവകാശവാദമൊന്നും  ഉന്നയിക്കുന്നില്ല്യ …സ്സ്വല്‍പ്പം  കരുതലോടെ മാത്രം നീങ്ങുക  …  പക്ഷെ പേടിപ്പിക്കാന്‍ മാത്രമുള്ള അവസ്ഥകളൊന്നും ഇവിടെ ഇല്ല്യ ….ഉണ്ടെങ്കില്‍ അത് ചില ഫെമിസ്റ്റ് സൃഷ്ട്ടികള്‍ …പിന്നെ വാര്‍ത്ത സ്രിഷ്ടിടിക്കാനായി കുറച്ചു മാധ്യമങ്ങള്‍ നടത്തുന്നതും …..ബാകിയുള്ളത് കയ്യിരുപ്പു ദോഷം കൊണ്ട് വരുന്നത് മാത്രം ….

തുറന്നു തന്നെ പറയാമല്ലോ , കേരള സംസ്ക്കരത്തിനു  യോജിച്ച രീതിയില്‍  ലൈംഗിക വിദ്യാഭ്യാസം  സിലബസില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു …   അന്ഗീകൃത വേശ്യാലയങ്ങള്‍ എന്ന ആശയം ഇവിടെ നടപില്ലത്തതുകൊണ്ട് , അതിനു സൌകര്യമുള്ള സ്ഥലങ്ങളിലേക്ക്  ആവശ്യക്കാര്‍ക്ക്  പോകാം ….മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കോപ്പമോ  അതിലതികമോ പ്രാധാന്യം  സെക്സിനുന്ടെന്നു ഇടക്കെങ്കിലും എല്ലാവരും ഓര്‍ക്കണം …. കുറച്ചുകൂടി തുറന്ന മനസോടെ കാര്യങ്ങള്‍ മനസിലാകാന്‍ ഇവിടുത്തെ എല്ലാവരും തയ്യാറായില്ലെങ്കില്‍ , ഇനിയും ഒരുപാട്  കഥകള്‍ നമുക്കൊക്കെ വായിച്ചു രസിക്കാം , പിന്നെ അതിനെക്കുറിച്ച് ചര്‍ച്ച നടത്തി കാലം കളയാം ….

 

 

 

 

 

 

 

 

 

 

 

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക് ഞരമ്പുകളില്‍!!!

ഖാദിര്‍സ്വാമി:-

 

 

 

 

അച്ചായാ , പാലയിലിപ്പോ പാലാണോ കൂടുതല്‍ അത് പഴ്വോ ?

തിരുവാതിര രാവിന്റെ തണുപ്പിനെ വെല്ലുന്ന  കര്‍ക്കിടകത്തിലെ ബ്രാഹ്മണ്യിയ മുഹൂര്‍ത്തത്തില്‍ ഇങ്ങനെയൊരു ചോദ്യം ഒരു ടാക്സി ഡ്രൈവറില്‍ നിന്നും കേട്ടതോണ്ടാവണം  , റബ്ബര്‍ ഷീറ്റിനേക്കാള്‍  ചുളിവു വീണു തുടങ്ങിയ ആ മുഖത്ത് കുറച്ചു കൂടെ ചുളിവു വീണേന്നെനിക്ക്‌  തോന്ന്യേ …

നേരം കെട്ടനേരത്ത്  അര്‍ത്ഥംകെട്ട  ചിന്തകള്‍ നിന്റെ  കാലക്കെടിലെ കൊണ്ടെത്തിക്കൂ   എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി !! അതുകൊണ്ട് തന്നെ ഒട്ടുംമടികൂടാതെ ചോദിച്ചു …

അല്ലാ, റബ്ബര്‍ പാലാണോ  കൂടുതല്‍ അതോ പയ്നാപ്പിള്‍ പഴ്വോ ?

സങ്കടം തോന്നുന്നതെന്ന്  തോന്നിച്ചെങ്കിലും ,  ഉറപ്പുള്ള ശരീരത്തില്‍നിന്നും മറുപടി വന്നു

അവിടെന്തും വിളയും …നല്ല വിത്തിട്ടു മെയ്യനങ്ങണം  ..

അതിരാവിലെ മൂന്നുമണിക്ക് ധനഞ്ജയപ്പണിക്കര്‍ വിളിച്ചു  ഒരു ഗണപതിനാരകവുമായി  പെട്ടെന്നെത്താന്‍ പറഞ്ഞതോണ്ട്  മാത്രമാണ് അവിടെപ്പോയത്‌  ..  അച്ചായനെ കണ്ടത് … ഗണപതി ഹോമം  നടത്താന്‍ വന്ന സ്വാമി ഗണപതി നാരകം എടുക്കാന്‍ മറന്നത്രേ …  സ്വാമിക്ക് ഗണപതി നാരകം കൊടുക്കണം , അനുഗ്രഹം മേടിക്കണം  പിന്നെ നേരെ കൊച്ചി വരെ പോണം …അതാണ്‌ അന്നത്തെ അജണ്ട …

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല്യ …ഗണപതി ഹോമം നടത്താന്‍ വന്നിരിക്കുന്നത്  ഖാദിര്‍സ്വാമി അവര്‍കള്‍ … മദ്രസവളപ്പില്‍ നിന്നും  ചോറ്റുപാത്രം  നിറയെ അങ്കലപ്പഴം പറിച്ചു എനിക്ക്  സമ്മാനിച്ചിരുന്ന  ബാല്യകാല സുഹൃത്ത്‌ !!!

ദൂരേക്ക്‌ വിളിച്ചു മാറ്റി , അവന്‍ പറഞ്ഞു …” ചതിക്കരുത് ,  ജീവിച്ചു പോട്ടെ ”  ……….അവിടെ നിന്നിരുന്ന പാലക്കാരന്‍  അച്ചായന്റെ രണ്ടു മക്കളില്‍ ആദ്യത്തെ ആള്‍ ഏതോ അപകടത്തില്‍ പെട്ട് രണ്ടുമാസം മുന്‍പ് മരിച്ചു …ഇളയമകന്‍ വേറൊരു അപകടത്തില്‍പ്പെട്ടു ആശുപത്രിയില്‍ ആണ് .. അപ്പോളാണത്രെ  ആരോ കണ്ടുപിടിച്ചു കളഞ്ഞത്,അച്ചായന്റെ വീട് വാസ്തു ശാസ്ത്ര പ്രകാരം “മരണ  വ്വുഹത്തില്‍  ആണെന്നത്  ”  …അത് മാറ്റാനുള്ള പ്രതിവിധിയുടെ ആദ്യപടി ആണത്രേ പന്തീരായിരം ചിലവുള്ള ഈ ഹോമം ….ഹോമം നടത്താമെന്ന് ഏറ്റ ആള്‍ വരാഞ്ഞതുകൊണ്ടു മാത്രമാണ്   ,നല്ല ഒന്നാന്തരം നമ്പൂതിരി ലുക്കുള്ള ഖാദിര്‍ ആ പണിക്കു നിയോഗിക്കപ്പെട്ടത് !!!!

ഒരുപാടൊക്കെ വേറെന്തോക്കെയോ  ചോദിക്കാനുണ്ടായിരുന്നിട്ടും , എനിക്കതികമവിടെ നില്‍ക്കാനാവില്ല്യ ..  കാരണം  സുഖചികില്‍സക്കായി  ലണ്ടനില്‍ നിന്നും അറുപതുകഴിഞ്ഞ   മദാമ്മ പറന്നിറങ്ങുന്നുണ്ട്‌ .. ഏഴരവെളുപ്പിനവരെ കൊച്ചിയില്‍ നിന്നുമെടുത്ത് പട്ടാമ്പിയിലെത്തിക്കണം  …വര്‍ഷങ്ങളായി ഈ മദാമ്മയെ ഇവിടെ എത്തിക്കുന്ന ജോലി എന്‍റെതാണ് .. വന്നിറങ്ങിയ  ഉടനെ പട്ടാമ്പി എത്തുന്നതുവരെ  അവര്‍ എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങും ..

 

ഇംഗ്ലീഷ് / കഥകളി എനിക്കറിയില്ല്യ  ..മലയാളത്തിലും ആന്ഗ്യത്തിലൂടെയും  മനസിലായ ചോദ്യങ്ങള്‍ക്ക്  ഉത്തരം നല്‍കാന്‍ ഞാന്‍ ശ്രമിക്കും …എല്ലാം മനസിലാക്കിയിട്ടെന്നപോലെ  അവര്‍ തലകുലുക്കും ….അവരിവിടെ എണ്ണത്തോണിയില്‍ കിടന്നു ,  കുമ്പളങ്ങജൂസും , നവരച്ചോറും  കഴിച്ചു ഓണവും മഴയുമൊക്കെ കഴിയുന്നവരെക്കിടന്നു നീന്തും .. ഒടുക്കം  തിരിച്ചു കൊച്ചിയില്‍ കൊണ്ടുചെന്നാക്കുന്ന പണിയും എന്റെതാണ്‌ .. പോകുമ്പോള്‍ ഒരക്ഷരം ഉരിയാടില്ല്യ ..പുറപ്പെടുന്നതിനു മുന്‍പ് തനിക്കു ലഭ്യമാകേണ്ട നിര്‍ബന്ധിത സേവനങ്ങളുടെ ലിസ്റ്റ് മദാമ്മ ട്രാവല്‍ ഏജന്‍സിക്ക് കൊടുക്കാറുണ്ട് ,അതിലൊന്നാണ് എന്‍റെ സേവനവും അതുകൊണ്ട് തന്നെ ആ യാത്ര എനിക്ക് മുടക്കാനാകില്ല്യ ….

എന്തുകൊണ്ടാണ് എന്‍റെ കൂടെയുള്ള യാത്ര അവരിഷ്ട്ടപ്പെടുന്നതെന്ന് അറിയില്ല്യ …അത് ചോദിക്കണമെന്ന് വിചാരിച്ചുവിചാരിച്ചു ഇത്രയും കാലമായി ….  അത് മാത്രമല്ല  എനിക്കൊരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെതാനായിട്ടില്ല്യ …..


എന്തായാലും ഖാദിര്‍സ്വാമി  ഗണപതിഹോമം നടത്തിയിട്ടുണ്ടാവും  ….

ഒരച്ചയാന്റെ പ്രശ്നപരിഹാരത്തിന് , ഹിന്ദുവിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട ഒരു മുസ്ലിം ഗണപതി ഹോമം എന്ന് പറഞ്ഞു തര്‍ക്കിക്കാന്‍ വരട്ടെ …എല്ലാം ഒരു വിശ്വാസമാണ് !!!  ഗണപതി ഹോമം അതിന്റെ മുറ പോലെ നടത്തിയിട്ടുണ്ടെങ്കില്‍ , കേള്‍ക്കേണ്ടവര്‍ കേടിരിക്കും ..കാണേണ്ടവര്‍ കണ്ടിരിക്കും … ഒരു  മുസ്ലിം വേറെ വഴിയില്ലത്തത്തിന്റെ പേരില്‍ ഹോമം നടത്തി എന്നതുകൊണ്ടോന്നും  ഉടയതമ്പുരാന്‍ കൊപിക്കില്ല്യ

ലോകത്തിലെ ഒരു ഡോക്ടര്‍ക്കും ഒരു മരുന്നിന്റെയും പേരില്‍ ഉറപ്പു പരയാനാവില്ല്യ.. എല്ലാം ഒരു വിശ്വാസം ആണ് …രോഗി ഡോക്ടരുടെമേല്‍ കാണിച്ച വിശ്വാസം …ഡോക്ടര്‍ രോഗിക്ക് മേല്‍ കാണിച്ച വിശ്വാസം ..അങ്ങനെ അല്ലം ഒരു വിശ്വാസം ആണ് …അച്ചായനും  വിശ്വാസം വന്നെങ്കില്‍ , ഗണപതി ഹോമം അതിന്റെ ലക്‌ഷ്യം നേടിയിരിക്കാം ….…അടിസ്ഥാനപരമായി നമ്മള്‍ എല്ലാവരും ഒരുപാട് തെറ്റുകള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കേവലം ഇരുകാലി ജന്തുക്കള്‍ ആണ് …..


Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഖാദിര്‍സ്വാമി:-

തിരിച്ചറിവിന്‍റെ നാള്‍വഴികളിലൂടെ :)

 

തുരുമ്പ് വീണുതുടങ്ങിയിരിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ നീളന്‍ ഇരുംബഴികളില്‍ മുഖമമര്‍ത്തി  തന്‍റെ പുതിയ ജീവിതത്തിലെ ആദ്യ കാഴ്ചകള്‍ കാണാനായി അയാള്‍ നിലയുറപ്പിച്ചു.. അങ്ങു ദൂരെ ഒരു കാക്ക മാംസക്കഷണങ്ങള്‍ കൊതിപ്പരിക്കുന്ന കാഴ്ച , തുരുംബിനെക്കള്‍ രൂക്ഷമായ ഓര്‍മ്മകളിലേക്ക്  നയിച്ചു …..ഒന്നും ഓര്‍ക്കനിഷ്ട്ടപെടുന്നില്ല്യ …എങ്കിലും മനസു പലപ്പോളും അങ്ങനെയാണല്ലോ …ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്തത് വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും …

 

ഒരര്‍ത്ഥത്തില്‍ താന്‍ രക്ഷിക്കപ്പെടുകയായിരുന്നില്ല്യെ ..ചിന്തിക്കുന്നതും,പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഒരു ബന്ദവുമില്ലാത്ത കാപട്യത്തിന്റെ ലോകത്തുനിന്നും യാഥാര്ത്യത്തിലെക്കുള്ള  യാത്ര …ഇരുമ്പഴിക്കുള്ളില്‍ കൂടുതല്‍ സുരക്ഷിതനാണ് താനെന്ന തിരിച്ചറിവ് തെല്ലോരാശ്വത്തിനു വകനല്‍കി … അവിടെ അഭിനയിക്കാന്‍ ആരുമില്ല …എല്ലാരും ജീവിക്കുകയാണ് …ഇതാണ് തിരിച്ചറിവിന്‍റെ ലോകം …. ഭ്രാന്താണ് തനിക്കെന്നു ആദ്യം കണ്ടെതിയതാരാന്…ആരായാലും  നന്ദിയുടെ പൂച്ചെണ്ടുകള്‍ …

 

അതേ ….മോളൂട്ടീ !!   കുഞ്ഞജുനത്തി …..ഐസ്ക്രീം വേണമെന്നു കരഞ്ഞ അവളുടെ കരച്ചിലിനു മുന്‍പില്‍ ,  അവശേഷിച്ചിരുന്ന അഞ്ചു ഐസ്ക്രീം ബോളുകളും ഏല്‍പ്പിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അവളായിരുന്നല്ലോ ആദ്യം പറഞ്ഞത് ..” ചേട്ടനു വട്ടായോ ? ”  ഒന്നും പ്രതീക്ഷിക്കാതിരുന്ന അവളുടെ മുന്‍പിലേക്ക് ഐസ്ക്രീം കൂടകള്‍ സമര്‍പ്പികുമ്പോള്‍ ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല്യ …അല്ല …പ്രതീക്ഷിച്ചതെല്ലാം നടന്നിരുന്നെങ്കില്‍ ….

കൂട്ടത്തില്‍ ഏറ്റവും പിശുക്കനായ സുഹൃത്തിന്‍റെ ജന്മദിനത്തില്‍ അവനെറ്റവും ഇഷ്ട്ടപ്പെട്ട റം സമര്‍പ്പിച്ചു മടങ്ങുമ്പോള്‍ വേറൊരു സുഹൃത്ത്‌ തമാശക്കെങ്കിലും ചോദിചിരുന്നല്ലോ

” നീ ആ ഇത്തിള്‍ക്കണിക്ക്‌ ഒരു കുപ്പി റം കൊടുത്തോ ..നിനക്കെന്തേ വട്ടുപിടിച്ചോ ”  ഇപ്പോളും ആ ചോദ്യം മുഴങ്ങുന്നു …

പാതിരക്കുര്‍ബാന കഴിഞ്ഞു മടങ്ങിവരവെയാണ് മനസിലാമോഹം ഉദിച്ചത്..അവളെയോന്നു കാണണം ….പത്തായവീടിന്റെ ഉമ്മരക്കൊലയിലൂടെ ഭസ്മ്മപ്പെട്ടിയും താണ്ടി കാര്യം ഉണര്ത്തിച്ചപ്പോ  അവള്‍ പറഞ്ഞു …”ഇയാള്‍ക്കു ശരിക്കും നൊസ് തന്ന്യാ …ഇല്ലത്ത് ഏട്ടന്‍നമ്പൂതിരി ഉറങ്ങിയിടുണ്ടാവില്ല്യ ഞാന്‍ പോവ്വ്വാ”  എന്ന് പറഞ്ഞവള്‍ നടന്നകന്നപ്പോ വീണ്ടും ആ വാക്കുകള്‍ മുഴങ്ങി .. ഇയാള്‍ക്കു ശരിക്കും നൊസ് തന്ന്യാ !!!!

ഒടുവിലാത് സംഭവിച്ചു …നേരം കെട്ടിയ നേരതുറങ്ങിയ  ഇടവലകളിലെന്നോ വളരെ വ്യക്തമായി അത് കണ്ടു ….തീ കൊണ്ടുള്ളതെന്നു തോന്നപ്പെടുന്ന ഒരു പന്തം തനിക്ക് നേരെ പാഞ്ഞടുക്കുന്നു …തൊട്ടു മുന്‍പില്‍ അതികം ആഴമില്ലെന്നു തോന്നപ്പെടുന്ന ഒരു പുഴ … അപ്പോളേക്കും ഞെട്ടിയുണര്‍ന്നു ….

 

വിചിത്രം തന്നെ ..  ആ സ്വപ്നത്തില്‍പ്പോലും എന്തിനാണ് ഓടിയതെന്നു അറിയില്ല…തനിക്ക് തീയിനെ പേടിയില്ല…നീന്താനും അറിയാം..എന്നിട്ടും ഓടാന്‍  തോന്നിയതെന്തിനാനവോ …  അടുത്ത ദിവസങ്ങളിലും ആ  സ്വപ്നം ആവര്‍ത്തിച്ചു …സ്വപ്നമാണോ സത്യമാണോ എന്നറിയില്ല…സ്വപ്നത്തില്‍ സംഭാഷണം ഉണ്ടാകാറില്ല എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു …പക്ഷെ തൊട്ടടുത്ത ദിവസങ്ങളില്‍ ആവര്‍ത്തിച്ച ആ സ്വപ്നത്തില്‍ അവ്യക്തമായി അത് കേട്ട് …”” വട്ടുപിടിച്ചോ  ..ഇയാള്‍ക്കു ശരിക്കും നൊസ് തന്ന്യാ …വട്ടായോ ..വട്ടായോ …….””

ഒരു സ്വപ്നവും ഒന്നിലേറെ തവണ ആവര്തിക്കാരില്ലെത്രേ ..അപ്പൊ താന്‍ കണ്ടത് …. ആരോടെങ്കിലും ചോദിക്കണമെന്നും ഇതില്‍ നിന്ന് രക്ഷ നേടണമെന്നും മനസ് മന്ത്രിച്ചു ….

പിന്നെ ഒന്നും ആലോചിച്ചില്ല്യ …ഡോക്ടറായ  സുഹൃത്തിനെ കണ്ടെക്കമെന്ന ചിന്ത മനസ്സില്‍ ഓടിയെത്തി …ചെന്നയുടനെ ചോദിച്ചു ….ഡോക്ടരുണ്ടോ ?

ഒട്ടനേകം ചോദ്യങ്ങള്‍ തനിക്ക് മുന്നേ ഒരു തീപ്പന്തമായി വന്നു

 

which doctor ? psychiatrist  ? psychologist ?

തനിക്കാകെ ഉള്ളത് ഒരു മനസ് …ഒരു ശരീരം ..ഒരേയൊരു സ്വപ്നം അലട്ടുകയും ചെയ്യുന്നു …എന്തിനിത്ര  ഡോക്ടര്‍മാര്‍ …വരുന്ന  എല്ലാരേം ഭ്രാന്തന്മാര്‍ ആക്കാനോ !!

 

എനിക്കൊരു സ്വപ്നത്തെക്കുരിച്ചു ചോദിക്കാനാണ് …!!!

 

എവിടെ നിന്നോ ആ ശബ്ദം വന്നു  വീണോ  ..” ഇവന് പ്രാന്താ ..പ്രാന്ത് തന്നെയാ …”

 

ഒന്ന് പോട്ടിത്തെരിക്കണമെന്നു തോന്നി …

വാക്കുകള്‍ കിട്ടാതെ  നാവു വരണ്ടു .. …x x x x x  x”

ആടിനെ പട്ടിയാകുന്ന ലോകം ….ഉള്ളത് ഉള്ള പോലെ പറയാന്‍ പറ്റുന്നില്ല്യ ..എവിടെയും എങ്ങു നിന്നും നീളുന്ന കഴുകാന്‍ കണ്ണുകള്‍ …വേണ്ടാത്തതും ആവശ്യമില്ലാത്തതും പറയാനും കേള്‍ക്കാനും കൊതിക്കുന്ന കുറേപ്പേര്‍ “

ഒടുക്കം ഓര്‍മ്മ വന്നു കണ്ണ് തുറക്കുമ്പോള്‍ താനീ  ഇരുമ്പഴിക്കുള്ളില്‍ ആണ് …ഇരുമ്പഴി അല്ല..തനിക്കിത് ലോകത്തിലെ ഒരേയൊരു ” ഭ്രാന്തില്ലാത്ത ലോകം ആണ് ”

 

അച്ഛനും അമ്മയും ഇടക്കെപോഴോ കാണാന്‍ വന്നിരുന്നു …അവരോട്എന്ത് പറയും “

 

“എനിക്ക് ഭ്രാന്തില്ല …അന്നെ രക്ഷിക്കൂ എന്നോ അതോ  എനിക്ക് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് എല്ലാം ശരിയാകും പെട്ടെന്നെന്നോ ..

 

അതിനെക്കാളും നല്ലത് ഒന്നും പറയാതിരിക്കുന്നതാ ….”

 

ആരൊക്കെയോ മന്ത്രിക്കുന്നോ  ” പനി ഇല്ലാതെ ആരെങ്കിലും ഡോക്ടറെ കാണാന്‍ പോകുമോ …ഒന്നുമില്ലതേ പ്രാന്തിന്റെ ഡോക്ടറെ കാണാന്‍ പോകാന്‍ അയല്‍ക്കെന്താ പ്രന്താണോ …പിന്നെയൊരു കൂട്ടച്ചിരി …”

അട്ടക്കരികൊണ്ട് ചുമരില്‍ എഴുതി വെച്ചിട്ടുണ്ട്

” എനിക്കൊന്നുമില്ല …ഞാന്‍ തികച്ചും ആരോഗ്യവാനാണ്  വേണമെങ്കില്‍ വിശ്വസിച്ചാമതി ”   അല്ല എനിക്ക് ഭ്രാന്തനെങ്കില്‍ നിങ്ങള്‍  ഭ്രാന്തിന്റെ മൂര്‍ദ്ധന്യവസ്ഥയില്‍ ആണ് ..ഞാന്‍ ഒരു കുട്ടി ഭ്രാന്തന്‍ മാത്രം …വേണമെങ്കില്‍ വിശ്വസിച്ചാമതി  ..എനിക്കൊന്നുമില്ല “

Posted in കഥ/കവിത | Comments Off on തിരിച്ചറിവിന്‍റെ നാള്‍വഴികളിലൂടെ :)

പാവക്കൂത്തുകള്‍ ……..

 

 

 

 

 

 

ഒന്നിന് പുറകെ ഒന്നായി കേരളത്തിലെ സ്വകാര്യ മെഡിക്കല്‍  വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ കുറെ  ചോദ്യം ബാക്കിയാവുന്നു

 

ഇടതു –  വലതു -ഇടത്തരം പോഷക സങ്കടനകള്‍ എല്ലാവരും കാരക്കോണത്തെക്കുള്ള  ഓട്ടത്തിലാണ് … എത്രയും പെട്ടെന്ന് ഒരു മാര്‍ച്ച്‌ സങ്കടിപ്പികണം ..പറ്റുമെങ്കില്‍ പോലീസിന്റെ നെഞ്ഞത്തെക്കോ അതുമല്ലെങ്കില്‍ പഞ്ചായത്താഫീസിന്റെ കക്കൂസിലെക്കോ എറിഞ്ഞെങ്കിലും വാര്‍ത്തകളില്‍ ഇടം പിടിക്കണം …ഒരു രക്തസാക്ഷിയെ കിട്ടാനുള്ള വകുപ്പൊന്നും ഇല്ലെങ്കിലും , ഏതെങ്കിലും   പാര്‍ട്ടി അനുഭവിയുടെയോ , അതുമല്ലെങ്കില്‍ മാര്‍ച്ചിനിടയിലേക്ക്  വരുന്നവന്റെ  മുതുകിലോ ,മുഖത്തോ അല്ലേല്‍ മൂക്കത്തോ  ചുവപ്പ്  കാണിപ്പിച്ചു  മാര്‍ച് കൊഴുപ്പിക്കണം , അല്ലെങ്കില്‍  ആകെ നാണക്കേടാണ് …യുവജന പാര്‍ട്ടിയുടെ പ്രധിഷേധം ആണെന്ന് ജനമറിയണം  …

 

സാമാന്യബുദ്ധി  സ്വന്ത്തമായുള്ള  പ്രവര്‍ത്തകരുടെ മേല്‍ അസാമാന്യ ബുദ്ധിയും ദീര്‍ക്കവീക്ഷണവും  ഉള്ള മേലാളന്മാര്‍ നടത്തുന്ന പാവക്കൂത്തായി  മിക്കപ്പോഴും ആധുനിക രാഷ്ട്രീയ പ്രതിഷേധങ്ങള്‍  എത്തിനില്‍ക്കുമ്പോള്‍ … തലവരിപ്പണത്തിന്റെയും , നെറികെട്ട പിടിച്ചു പറിക്കലിന്റെയും  പേരില്‍  പരിയാരമെന്നോ , കാരക്കോണമെന്നോ   ഉള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  പേരുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുംമ്പോളും  വീണ്ടും  ചിലത് ബാക്കിയാവുന്നു   … ഇതെല്ലാം ആര്‍ക്കു വേണ്ടി ??  കൂത്ത് പറമ്പും അനുബന്ധ സമരങ്ങളും നമുക്കെന്തു നേടിത്തന്നു എന്നോര്‍ത്ത് നോക്കാം ..

ഒരു ശാശ്വത പരിഹാരമല്ലേ നമുക്ക് വേണ്ടത് ?

 

പ്രവര്‍ത്തകര്‍ കാണിക്കുന്ന പ്രതിഷേധ  സ്വരങ്ങളും , മാധ്യമങ്ങള്‍ കാണിക്കുന്ന നേരിന്റെ നെരിവുള്ള കര്‍ത്തവ്യ ബോധത്തെയും മാനിച്ചു കൊണ്ട് പറയെട്ടെ , ഒരു നിമിഷം എല്ലാം മറന്നു പുറകോട്ടോന്നു തിരിഞ്ഞുനോകൂ …

നാല്‍പ്പതും അമ്പതും ലക്ഷം നല്‍കി സീറ്റ്‌ തരമാക്കപ്പെട്ട ഒരു കുട്ടി ഈ സമൂഹത്തോട് ഇങ്ങനെ ചോദിക്കുന്നു എന്നിരിക്കട്ടെ  “കാശുള്ള വീട്ടില്‍ ജനിച്ചു പോയി എന്നത് എന്റെ കുറ്റമാണോ ? ”   കാശ് കൊടുക്കാന്‍ കയ്യിലുള്ളവര്‍ അത് മുടക്കി , കാശുകാര്‍ ഉണ്ടാക്കിയ കോളേജില്‍ ഇനിയും പഠിച്ചു കൊണ്ടേയിരിക്കും ….

കാശുള്ളവന്‍ എന്നും ഇവിടെ രാജാവ് തന്നെയാണ് … കേരളമല്ലെങ്കില്‍ , തമിഴ്‌നാട്, അല്ലെങ്കില്‍ റഷ്യ പോയി പഠിച്ചിറങാരുണ്ട്…. പിന്നീട് തിരിച്ചു വന്നു  സാമൂഹ്യ സേവനം ചെയ്യണം എന്ന് കരുതിയല്ല  ..
മുന്തിയ ആശുപത്രികളില്‍ അവര്‍ ജോലി ചെയ്യും അല്ലെങ്കില്‍ പഠിപ്പ് ഒരു സ്റ്റാമ്പ്‌ ആയി വെച്ച്   വിവാഹ കമ്പോളങ്ങളിലെക്കിറങ്ങാറുണ്ട്‌ …

ഒരുപാട് കാശുള്ളവര്‍ അല്ലെങ്കില്‍ ചുറ്റുപാടും , പിടിപാടുമുള്ളവര്‍ കയ്യില്‍ നിന്ന് കാശ് മുടക്കി കോളേജുകള്‍ കെട്ടിപ്പൊക്കുന്നു …അവര്‍ക്കും വേണ്ടത് കയില്ലുള്ള കാശ് വീണ്ടും കൂട്ടുക എന്നത് മാത്രം …അതിനവരെ കുറ്റം പറയാന്‍ നമ്മളാരു ?  വിദ്യാഭ്യാസം ഒരു കച്ചവടം എന്ന് അവര്‍ ചിന്ത്തിക്കുന്നതില്‍ നമുക്കൊന്നും പറയാനില്ല്യ …ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ളത് ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ ,   വിദ്യാഭ്യാസം ഒരു സേവനം എന്ന് ചിന്തിച്ചുരുന്നവര്‍ ഇവിടെ ഉണ്ടായിരുന്നു …ഇപ്പോള്‍ ഉണ്ടോയെന്നോന്നും അറിവില്ല്യ … സാമൂഹിക തുല്യതയോ , പുണ്യം കിട്ടാനോ അല്ല  അവര്‍ കാശ് എറിയുന്നത് …  അവര്‍ക്ക് സൌകര്യം ഉണ്ടെങ്കില്‍ പട്ടിണിപ്പാവങ്ങള്‍ക്ക്    സൌജന്യ സീറ്റ്  കൊടുക്കും , അങ്ങനെയാണല്ലോ ആധുനിക രാഷ്ട്രീയ -സാമൂഹിക ചുറ്റുപാടുകള്‍ നമ്മളെകൊണ്ടെത്തിച്ചിരിക്കുന്നത് ….

സര്‍ക്കാര്‍ കോളേജില്‍ പഠിച്ചിറങ്ങിയ  എത്രത്തോളം ഡോക്ടര്‍മാര്‍ ഇവിടെ നിസ്വാര്‍ത്ത   സേവനം ചെയ്യുന്നു ?  നാമെല്ലാം പഠിച്ചിറങ്ങി തിരിചെന്തു കൊടുത്തു ? നമ്മള്‍  നികുതിപ്പണം  നല്ക്കുന്നണ്ടല്ലോ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ കഴിയാത്തതായിരിക്കണം നമ്മുടെ സാമൂഹ്യബോധം… മാറ്റം നമ്മളില്‍ നിന്നും തുടങ്ങേണ്ടതാണ് …    .  സര്‍ക്കാര്‍ ഉടമസ്ത്തതയില്‍  കൂടുതല്‍ കോളേജുകള്‍ ഇവിടെത്തുരക്കപ്പെടണം   ….കാശിനു വേണ്ടിയാണോ നമ്മള്‍   ജീവിക്കുന്നത് അല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടിയാണോ കാശ് എന്ന് ഇടക്കെങ്കിലും ചിന്ത്തിക്കണം ….ആവശ്യത്തിനു സാമ്പത്തിക ഭദ്രത ആയിക്കഴിഞ്ഞു എന്ന് കരുതുന്നവര്‍ക്ക് , തിരിച്ചു വന്നു മാന്യമായി ജോലി ചെയ്യാനുള്ള ചുറ്റുപാട് ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കും …സര്‍ക്കാര്‍ കോളേജില്‍ നിന്നും പഠിച്ചിരങ്ങുന്നവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  മാന്യമായ ശമ്പളം നല്‍കി  നിശ്ചിത ദിവസത്തേക്കെങ്കിലും    നിര്‍ഭന്ധിത ജോലിക്ക്  വിധേയരാക്കണം ( ഇപ്പോളുള്ള ഹൌസ്സര്‍ജെന്‍സി  പോലെ ) ….

അല്ലാത്തിടത്തോളം  മാധ്യമങ്ങളില്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനായി    ഇതു തുടര്‍ന്ന് കൊണ്ടേയിരിക്കും …… കോമരക്കൊലങ്ങള്‍  പോലെ കഥയറിയാത്ത ചില പാവക്കൂത്തുകള്‍ക്കായി  നമ്മുടെ  യുവത്വം ദുരുപയോഗിക്കപ്പെട്ടെക്കാം…………


Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on പാവക്കൂത്തുകള്‍ ……..

കാണാക്കാഴ്ചകള്‍

 

 

നമ്മള്‍ മലയാളികള്‍ ഒരു പ്രത്യേക ജീവികളാണ് …വേണ്ടെന്നു പറയുമ്പോളും അതിനെ ആഗ്രഹിക്കും …ഒന്നുമില്ല്യ എന്ന് പറയുമ്പോളും അവിടെ എന്തൊക്കിലുമൊക്കെ കാണും !! ഒന്നും അറിയില്ല്യ എന്ന് പറയുമ്പോളും ഒരുപാടൊക്കെ അറിഞ്ഞിരിക്കും …

ഈയിടെ കേട്ട് വരുന്ന രാഷ്ട്രീയ-സന്യാസ കൊലാഹങ്ങാലാണ് ഈ വരികളുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നത് …..അതേയ് !! ബാബാ  രാംദേവ്‌ ..പരിയാരം !!!  കള്ളപ്പണ നിക്ഷേപം ….അതൊക്കെ തന്നെ

നമുക്കാര്‍ക്കും മതമില്ലെങ്കിലും , മതത്തില്‍ ജനിച്ചു ജീവിച്ചു മരിക്കുന്നു !!!

സ്ത്രീധനത്തിനെതിരായു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും , അവിടെയും ചില കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നില്ലെന്ന് നെഞ്ചില്‍ കയ്വെച്ച് പറയാന്‍ ആര്‍ക്കാകും !!!!

എല്ലാര്‍ക്കും കോളേജുണ്ട് …ഗോകുലം, ജുബിലീ ..മിഷന്‍..എന്‍എസ്എസ് ..എംഇഎസ്…ടികെഎം, അമൃത ..ലൂര്‍ദ്ധു …അങ്ങനെ കെഎസ്ആര്‍ടി സിക്ക് വരെ ..സന്യാസി സ്രേഷ്ട്ടര്‍ക്കും അച്ഛന്മാര്‍ക്കും , പള്ളികള്‍ക്കും ഇവിടെ ഓഡികളും, ബിഎംഡബ്ല്യു ഉണ്ട് …പക്ഷെ ഇവിടെ ഒന്നും നോക്കിയല്ല ആര്‍ക്കും ഒന്നും കൊടുക്കുന്നത് !! അതൊക്കെ അങ്ങനെ വരുന്നതാണ്  …

സാധാരണക്കാര്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോയില്‍ പോയി നട്ടെല്ലോടിഞ്ഞു പോയാല്‍ കിടന്നു മരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ട് ….പിന്നേം ശരീരത്തില്‍ വല്ലതും ബാക്കി ഉണ്ടെങ്കില്‍ അത് കൊത്തിപ്പറിചെടുക്കാന്‍ കിഡ്നി മാഫിയ ഉണ്ട് … എന്നിട്ടും ഇവിടെ എല്ലാര്‍ക്കും തുല്ല്യ പ്രാധാന്യമാണ് എന്ന് നമ്മളെല്ലാവരും കേള്‍ക്കുന്നു ..എല്ലാവരും പുണ്യവാളന്‍മാരാണ് ….

ഈയിടെ കണ്ടു വരുന്ന ഒരു ട്രെന്‍ഡ് എന്തെങ്കിലുമൊക്കെ അതിക്രമം ചെയ്തിട്ട് അതങ്ങു ഏറ്റു പറയുക എന്നതാണ് …അത്രയെ വേണ്ടൂ …..  മുന്‍പ്  എന്തെല്ലാം ചെയ്തിരുന്നു എന്ന് ആരും ഓര്‍ക്കാറില്ല …തെറ്റ് ചെയ്തു നിഷേധിക്കാതെ ഏറ്റു പറഞ്ഞാല്‍ മതി …പുണ്യാളന്റെ പരിവേഷം നല്‍കി നമ്മളങ്ങ് ക്ഷമിചെക്കും …

രാഷ്ട്രീയക്കാര്‍ക്കും, സന്യസികള്‍ക്കും , അച്ഛന്മാര്‍ക്കും , പള്ളികള്‍ക്കും ഒരേ ഒരു ലക്‌ഷ്യം മാത്രം  നമ്മളെയൊക്കെ അങ്ങ് നെരാക്കി ഒരു വഴിക്കാക്കണം …ഇവരാരുമില്ലെങ്കില്‍ നമ്മളൊക്കെ എന്നേ പാപികളായി മരിച്ചു പോയേനെ !!!  എല്ലാവരും ഇതില്‍പ്പെടിലെങ്കിലും രാഷ്ട്രീയം ഒരു പുതിയ മതമാണ്‌ !! പറഞ്ഞത് പറഞ്ഞില്ലാന്നും , കണ്ടത് കണ്ടില്ലാന്നും ,ചെയ്തത് ചെയ്തില്ലാന്നും , അറിഞ്ഞതൊന്നും യഥാര്‍ത്ഥത്തില്‍ അറിഞ്ഞിട്ടിലെന്നും  പറഞ്ഞു,ചെയ്തു,അഭിനയിച്ചു, ജീവിചെങ്കിലെ എവിടെങ്കിലുമൊക്കെ എത്താന്‍ പറ്റൂ …

അമ്മതൊട്ടില്‍ പോലെ പുതിയ  ഒരു തൊട്ടില്‍ ഇവിടെ വരുകയാണെങ്കില്‍ കാശ് കൂടുതലുള്ള രാഷ്ട്രീയക്കാരനും , സിനിമാക്കാരനും , സന്യസിക്കും ഈ തൊട്ടിലില്‍ കാശു നിക്ഷേപിക്കാം !! അത് വെച്ച് സ്കൂളുകളും , കോളേജുകളും ആശുപത്രികളും ഒക്കെ നിര്‍മ്മിക്കട്ടെ …രാഷ്ട്രീയക്കാരുടെ മക്കളും , സന്യാസിമാരുടെ , അച്ചന്മാരുടെ എണ്ണപ്പെടാത്ത കുരുന്നുകളും അവിടെ മാത്രം പഠിച്ചു , പഠിപ്പിച്ചു എന്ത് വേണമെങ്കിലും കാണിച്ചു കൂട്ടി  ഒരു വഴിക്കാകട്ടെ …സാധാരണക്കാരെ വെറുതേ വിടുക !!!!

ഇവിടെ സത്യത്തില്‍  ന്യുനപക്ഷം എന്നൊന്നുണ്ടോ ? ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം ….ഇനിയും വര്‍ഷങ്ങാളോളം നുനപക്ഷ കോട്ടയില്‍ എല്ലാ മേഖലകളിലും സീറ്റ് പങ്കു വെക്കപ്പെടും ..അതങ്ങനെയാണ് !!!

 

മാറ്റിയാലും പിന്നേം മാറ്റിയാലും മാറാത്ത ചിലതുണ്ട് …അതിലൊന്നാണ് ഈ പറഞ്ഞ സത്യങ്ങള്‍  …. ഇതൊക്കെ നമ്മുടെ തെറ്റാണോ എന്ന് ചോദിച്ചാല്‍ എനിക്കൊന്നേ പറയാനുളൂ

“അത് പരിശോധിക്കപ്പെടെണ്ട ഒന്നാണ് “ !!!

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment