test page

plugin crashed–   test page

Posted in Uncategorized | Comments Off on test page

തെറ്റായ വാര്‍ത്ത :-

 

 

കഴിഞ്ഞ രണ്ടു ദിവസമായി “Wikileaks@ 40 Indians black money ” എന്ന പേരില്‍ പ്രച്ചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയും ചിത്രവും നിങ്ങള്‍ കണ്ടിരിക്കുമല്ലോ …ഒരുപാടൊക്കെ ചിലപ്പോള്‍ ചര്‍ച്ച ചെയ്ത്തിട്ടും ഉണ്ടാകും …കൂടുതല്‍ പറയുന്നതിന് മുന്‍പ് ഒരു നിമിഷം ….

 

അത്  വ്യാജമാണ്  😀 ….ഏതൊരു മലയാളിയെയും പോലെ അത് കുറെയൊക്കെ ഫോര്‍വേഡ് ചെയ്യാനായി നോക്കിയപ്പോള്‍ ആണ്  , ഒരിക്കലും പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത കുറച്ചു പേരുകള്‍ അതില്‍ ശ്രദ്ധയില്‍ പെട്ടത് …അന്വോഷണത്തില്‍  അത് തികച്ചും വ്യാജമാണ്  എന്ന് മനസിലായത് …

ഇനിയും കാണാത്ത എല്ലാവര്‍ക്കും ആ ചിത്രം താഴെ കൊടുക്കുന്നു …. ആ ചിത്രം വ്യാജമാണ് …… അതുകൊണ്ട് ചുമ്മാ ഫോര്‍വേഡ് ചെയ്തു സമയം കളയാതെയും ഇതിനെപ്പറ്റി  കൂടുതല്‍  പറയാതെയും വരാന്‍ സാധ്യതയില്ലാത്ത  യഥാര്‍ത്ഥ വിവരങ്ങള്‍ക്കായി കാത്തിരിക്കാം  …..;)

 

 

 

 

 

 

 

 

ഇത്തിരിയെങ്കിലും കുശുമ്പും കുന്നായ്മയും പറഞ്ഞില്ലേല്‍ നമ്മള്‍ ദൈവങ്ങളായിപ്പോകും എന്നുള്ളതുകൊണ്ട് മാത്രം  അതെല്ലാം  പറയാന്‍ ഇഷ്ട്ടപ്പെടുന്ന   ഒരു പ്രേക്ഷകന്‍ 😀

 

Posted in രാഷ്ട്രീയം | Comments Off on തെറ്റായ വാര്‍ത്ത :-

സ്റ്റാമിന വേണോ – !!!

 

 

 

കഴിഞ്ഞ ആഴ്ച , ഒരപൂര്‍വ്വ  സ്റ്റാമിന എനെര്‍ജൈസര്‍ പുറത്തിറക്കി ചൈന ലോക മാധ്യമങ്ങളുടെ കുപ്രസിദ്ധി  പിടിച്ചു പറ്റിയിരിക്കുന്നു ..    ഒരുകാലത്ത്  മാനുഷിക സ്നേഹത്തിനു പേരുകേട്ട ലോകത്തിലെ ഈ വലിയ രാജ്യം  ഈയിടെ   കൊള്ളരുതായ്മക്കും , തരാം താണ പ്രവര്‍ത്തികള്‍ക്കും ,   വഴി വിട്ട ഒട്ടനേകം കാര്യങ്ങളുടെയും മാനുഷിക പീഡനങ്ങളുടെയും പേരില്‍  ലോകമെമ്പാടും ഉള്ളവരുടെ നിശബ്ദവും നിശിതവുമായ വിമര്‍ശനത്തിനു കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നതിടയില്‍  അതെല്ലാം സത്യമാണെന്ന് പറയാതെ പറഞ്ഞു   മനുഷ്യത്വത്തിന്റെ നെറികെട്ട മുഖച്ചാര്‍ത്തു  സ്വയം എടുത്തണിഞ്ഞിരിക്കുന്നു …    മനുഷ്യ ശരീരത്തില്‍ നിന്നും ഉണ്ടാക്കിയെടുത്ത സ്റ്റാമിനാ എനെര്‍ജൈസര്‍  ആണ് സംഭവം …

 

ഒന്നുകൂടെ വ്യക്തമായി പറയുകയാണെങ്കില്‍ , ലോകം എന്തെന്ന്  പോലും അറിയാത്ത  പിഞ്ചു കുഞ്ഞുങ്ങളെ ഊറ്റി അരച്ച് പോടിചെടുത്തു  ഗുളികകള്‍ ആക്കി  വിപണിയില്‍ എത്തിച്ചിരിക്കുന്നു … ..ഇതിനായി മാത്രം മരുന്ന് കമ്പനികളും , ആശുപത്രി അധികൃതരും ഉള്‍പ്പെടുന്ന ഒരു നെറ്റ്‌വര്‍ക്ക് അവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .. …മരണം സംഭവിചെക്കുമെന്നു തോന്നുന്ന രീതിയില്‍ ഏതെങ്കിലും പിഞ്ചു കുഞ്ഞുങ്ങള്‍ പ്രവേശിക്കപ്പെട്ടാല്‍ , അല്ലെങ്കില്‍ മരണപ്പെട്ടാല്‍ ഉടന്‍ തന്നെ അധിക്രിതര്‍  മരുന്ന് കമ്പനിയെ  വിവരമറിയിക്കും … അവരത് ഉടന്‍ തന്നെ ഫ്രിട്ജിജിലെക്കും, പിന്നെ മൈക്രോ വേവ് ഡ്രയര്‍   എടുത്തു  മാറ്റി, പിഞ്ചു കുഞ്ഞിനെ  പോടിചെടുത്തു കാപ്സ്യുള്‍   ആക്കി വിപണിയില്‍ ഉയര്‍ന്ന വിലക്ക് വില്‍പ്പനക്ക് വെക്കുന്നു …

 

അങ്ങനെ കണ്ടെടുത്ത ഗുളിക ടെസ്റ്റ്‌ ചെയ്തപോള്‍ അതില്‍ തോന്നുട്ടിയോന്പതു  ശതമാനം മനുഷ്യ ശരീരം അടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടു ……നഖതിന്‍റെയും   മുടിയുടെയും ലയിക്കപ്പെടാത്ത ചില തിരു ശേഷിപ്പുകള്‍ അതില്‍ നിന്നും കണ്ടെടുക്കപ്പെട്ടു .. .  പിന്നെ തെളിവുകള്‍ ഇല്ലാത്ത ഒരു വാര്‍ത്ത‍ കേട്ടു, നമ്മള്‍ ഇ വിടെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന പോലെ , വ്യവസായിക അടിസ്ഥാനത്തില്‍ ക്ലോണിംഗ് നടത്തി മനുഷ്യ കുഞ്ഞുങ്ങളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നത് …അതിനു ഇതുവരെ തെളിവില്ലെങ്കിലും , സംഗതി സത്യം ആവാനാണ് ഒരുപാട് സാധ്യത ..

 

…എനിക്കറിയാം     നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇതൊരു കേട്ടുകഥയായി തോന്നാം, കുറേപ്പേര്‍ വിചാരിക്കും ഇതെല്ലാം ചുമ്മാ കുറെ തള്ളലുകള്‍ മാത്രമാണ് എന്ന് ..അതുകൊണ്ട് തന്നെ   വിശ്വാസം വരാത്ത മനസുകള്‍ക്ക് മാത്രം കാണാന്‍ ആയി പടം താഴെ കൊടുക്കുന്നു …അരുത് , അരുത് , ഒരിക്കലും അത് തുറന്നു നോക്കരുത് …നിങ്ങള്‍ ഒരു ലോല ഹൃദയത്തിനു ഉടമയാണെങ്കില്‍ , ഭ യമെന്ന വികാരം സ്വല്‍പ്പം കൂടുതല്‍ ഉണ്ടെങ്കില്‍ , ഒരിക്കലും ആ ഫോട്ടോ കാണരുത് ….  അതി ഭീകരമായ ഒരു ഫോട്ടോയാണ് കൊടുക്കുന്നത് , ഇത്രയും പറഞ്ഞതുകൊണ്ട് അതെന്താണ് എന്നറിയാന്‍ ആയി ദയവു ചെയ്തു അതില്‍ ക്ലിക്ക് ചെയ്യരുത് ….സംശയം ബാക്കി നില്‍ക്കുന്ന എന്തിനെയും ചോദ്യം ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് മാത്രം  കാണാനായാണ്  ആ പടം കൊടുത്തിരിക്കുന്നത്‌  …..കാണരുത്

പണ്ട് തന്നെ മനുഷ്യമാംസം ഭക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ജപ്പാനില്‍ ചില കോലാഹലങ്ങള്‍ നടന്നിരുന്നു … പിന്നെ  ചൈനയില്‍ ശരീര സൌന്ദര്യത്തിനും . കൂടുതല്‍ ആരോഗ്യത്തിനും വേണ്ടു നവജാത ശിശുക്കളെ ഭക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട് …

അവര്‍ പറയുന്നത് , ” ഇതില്‍ എന്തിരിക്കുന്നു , കുറച്ചുകൂടെ മുന്തിയ ഒരിനം മൃഗമാംസം മാത്രമാണിത് എന്നാണ് ”   ..
ഇവിടെ ചിക്കന്‍ ഉപയോഗിക്കുന്ന പോലെ നാഗാലാന്‍ഡില്‍ അല്ലെങ്കില്‍ ചൈനയില്‍ പട്ടിയെ തിന്നുക  എന്നത് തികച്ചും സാധാരണമാണ് ..എന്തെങ്കിലും വിശേഷം ദിവസങ്ങള്‍ ഉണ്ടെങ്കില്‍ , പട്ടിയിറച്ചി  ആണ് അവര്‍ ഉപയോഗിക്കറുള്ളത് …കുറച്ചു വില കൂടുതല്‍ ആണ്  …സംശം ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മാത്രം ഈ വീഡിയോ കാണാം ….

കഴിഞ്ഞ ഒരു പോസ്റ്റില്‍ , കൂടുതല്‍ ഉണ്മെഷതിനായി മനുഷ്യ രക്തം കുടിക്കപ്പെടുന്നു എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു …വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്  അത് വായിക്കാം

അല്ലാ,    നാളെ ചിലപ്പോള്‍ ലോകത്ത് ഇങ്ങനെയൊരു ചോദ്യം വന്നേക്കും , പട്ടിയെ തിന്നാമെങ്കില്‍ കുട്ടിയെ എന്തുകൊണ്ട് ആയികൂടാ  ? എന്നാരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാനില്ല്യ .  .അങ്ങനെ പോയിപ്പോയി  അടിച്ചു വീഴ്ത്താന്‍ പറ്റിയ എന്തിനെയും തിന്നാമെന്നതായിരിക്കുന്നു ഈ ലോകത്തിന്റെ അവസ്ഥ … സംഭാവാമീ യുഗേ യുഗേ … എന്‍റെ കൃഷ്ണാ   ഇതു തന്നെയാണ് കലികാലം എന്ന് ബോദ്ധ്യമായി …..

 

ആരോക്കെയായാലും , എന്തൊക്കെ ആയാലും , മാനുഷിക മൂല്യങ്ങളും  , സ്നേഹവും  കൂടുതല്‍ മുറുകെപ്പിടിച്ചിട്ടുള്ളതാവട്ടെ  ഇനി വരാനിരിക്കുന്ന നല്ല നാളുകള്‍ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌   എല്ലാവര്‍ക്കുമായി ഇതാ ഒരു നല്ലഗാനം

 

വീണ്ടും കാണും വരെ വിട ………

Posted in നമുക്ക്‌ച്ചുറ്റും | Comments Off on സ്റ്റാമിന വേണോ – !!!

നിങ്ങളറിയാന്‍ ….

 

 

 

 

 

 

സൃഷ്ടിയുടെ മരണം -വാസ്തവിന്‍റെ  പങ്ക് ……
വാസ്തവിനാല്‍    സൃഷ്ടി സംഹരിക്കപ്പെട്ടോ :-
വാസ്തവിന്‍റെ  തിരോധാനം – സൃഷ്ടിയുടെ സൃഷ്ടിയോ …
വാസ്തവിന്‍റെയും സൃഷ്ടിയുടെയും ചോര വീണ  ഏടുകള്‍  , ആരാണ് ഉത്തരവാദി ?

ഇല്ല്യ …. എത്രമാത്രം തിരുത്തിയെഴുതിയിട്ടും  തലവരി മാത്രം വായിച്ചു പോകുന്ന സമയമില്ലാത്ത വായനക്കാരെ  പിടിച്ചിരുത്താനായി ഒരു കാച്ചിങ്ങ്  തലവരി കിട്ടുന്നില്ല്യ …കുറച്ചു അന്വോഷണാത്മകമായി അവതരിപ്പിച്ചാല്‍ , ക്ലിക്ക് ആയാല്‍  നല്ലൊരു പ്രമോഷന്‍ തരാം എന്നാണ് എഡിറ്റര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ….കൊള്ളാമെങ്കില്‍  തന്‍റെ  റിപ്പോര്‍ട്ട്‌, ചാനെലിലെക്കും ഒരു എക്സ്ക്ലൂസീവ്   പരിപാടിയായി  അവതരിപ്പിക്കാം എന്നും ഓഫര്‍ ഉണ്ട് ….

 

നാള്‍ക്കു  നാള്‍ എല്ലായിടത്തും മത്സരം കൂടുകയാണ് ..മാധ്യമ രംഗവും ഒട്ടും വ്യത്യസ്തമല്ല …ബലാല്‍ സംഗവും ,പിടിച്ചു പറികളും കേട്ട് കേട്ട് പ്രക്ഷകര്‍ മടുത്തിരിക്കുന്നു ..     “നമ്മള്‍ കക്കൂസ്സ്കുഴിയില്‍പ്പെട്ടു കിടക്കുകയാണെങ്കിലും അപ്പുറത്തുള്ളവന്‍ ചാണകത്തില്‍ ചവിട്ടി എന്ന് ലോകമറിയുന്നത് കേള്‍ക്കാന്‍ ഒരു സുഖമുള്ളതാണ് ” പറഞ്ഞു നടക്കാനും സുഖം ….അങ്ങനെ ഒരു സംസ്കാരം താനുള്‍പ്പെടുന്ന മാധ്യമ സമൂഹം അടിചെല്‍പ്പിചിരിക്കുന്നു ..

 

..അവര്‍ക്ക് രാവിലെ ചായയോടൊപ്പം ആസ്വദിക്കാന്‍ കുറച്ചു ചൂടുള്ള എന്തെങ്കിലും കൊടുക്കണം ..റോഡിലെ കുഴികളെപ്പറ്റി കുറെ അവന്മാര്‍ കവര്‍ ചെയ്തു ..പിന്നെ അഴിമതിയുടെ പിറകെ കുറെ ദിവസങ്ങള്‍ ഒളി ക്യാമറയും കൊണ്ട് നടന്നു , അവിടുന്നും ഇവിടുന്നും അടി കിട്ടാന്‍ തുടങ്ങിയപ്പോ അതും നിര്‍ത്തി , പക്ഷെ അടി കിട്ടാന്‍ തുടങ്ങിയെങ്കിലും അതുകൊണ്ട് കുറെ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്…അതുകൊണ്ട് തന്നേ ഇപ്പോ കിട്ടിയിരിക്കുന്ന  സൃഷ്ടി-വാസ്തവ് സംഭവം എങ്ങനെയെങ്കിലും ഒന്ന് പൊലിപ്പിചെടുക്കണം ….

സത്യത്തില്‍ അവിടെ എന്താണ് സംഭവിച്ചത് ….ഓഗസ്റ്റ്‌ ഇരുപതിനു നടന്ന  കോണ്‍വെക്കഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ആരോടും ഒന്നും മിണ്ടാതെ സൃഷ്ടി  എന്ന ഇരുപത്തൊന്നുകാരി  എഞ്ചിനീയറിംഗ് ബിരുദധാരിണി  കോളേജിന്‍റെ  മുന്‍വശത്തുള്ള തിരക്കേറിയ റോഡിലേക്ക് ഓടിക്കേറി ….അവളിപ്പോ നട്ടെല്ലിനും , തലക്കും ക്ഷതമേറ്റ്  ആശുപത്രിയില്‍ ആണ് …ദ്രിസ്സാക്ഷിയാവേണ്ടി വന്ന അവളുടെ സുഹൃത്ത് വാസ്തവ് , അബോധാവസ്തയില്‍  ഇപ്പോഴും  കഴിയുന്നു …
എത്രയും പെട്ടെന്ന് ഒരു എക്സ്ക്ലൂസീവ്  പരിപാടി ചാനെലില്‍  ഇടാന്‍ കൊടുത്തെ പറ്റൂ …എല്ലാ പ്രേക്ഷകരും കാത്തിരിക്കുകയാവും ….അവര്‍ ഇതുവരെ  കേള്‍ക്കാത്തത് ചിലത് കൊടുക്കാന്‍ പറ്റിയാല്‍ സംഗതി ക്ലിക്ക് ആകും …

ചെയ്യുന്നത് മനുഷ്യത്യ രഹിതമാണോ എന്ന ചിന്ത ഇടക്കെങ്കിലും വെട്ടയാടാറുണ്ടെങ്കിലും തനിക്കും ജീവിക്കണ്ടേ …മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന് ദൈവം പോലും പറഞ്ഞിട്ടുണ്ട് …
പക്ഷെ ഒന്ന് നോക്കുകയാണെങ്കില്‍ എന്‍റെ  ഭാഗം എല്ലാം പക്ക പെര്‍ഫക്റ്റ് ആണ് …കഴിഞ്ഞ മൂന്നു മാസത്തെ അവര്‍ ഇരുവരുടെയും  മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് കയ്യിലുണ്ട് …. അതുകൊണ്ട് , അവര്‍ മുടിഞ്ഞ പ്രേമത്തില്‍ ആയിരുന്നുവെന്നും , കഴിഞ്ഞ മൂന്നു മാസത്തെ  വിരഹ ദുഖത്തിനോടുവില്‍ കണ്ടപ്പോള്‍ , വീണ്ടും പിരിയേണ്ടി വരുമെന്നതിലുള്ള ദുഖം താങ്ങാന്‍ ആവാതെ മരിക്കാന്‍ തീരുമാനിച്ചു എന്നാക്കാം ….

അല്ലെങ്കില്‍ , ആ വാസ്തവിന്‍റെ  മൊബൈല്‍ കിട്ടുകയാണെങ്കി, ആരുടെയെങ്കിലും ഒരു കുഞ്ഞു ബിറ്റ് അതില്‍ നിന്നും കണ്ടെടുക്കാനായാല്‍….  രണ്ടു മാസം മുന്‍പ്‌  അവര്‍  അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും ഇപ്പോള്‍ അവളെ കെട്ടാന്‍ തയ്യാറല്ല എന്നറിഞ്ഞതിനാല്‍ ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്നും എഴുതാം ..

 

അതുമല്ലെങ്കില്‍ , പഴയ വീഡിയോ കാട്ടി വീണ്ടും അത്തരമൊരു ബന്ദത്തിനു കൂടെ വരാന്‍ പറഞ്ഞപ്പോള്‍  ,  അതിനു വിസമ്മതിച്ച ആ പരിശുദ്ധ , വേറെ ഒരു വഴിയും ഇല്ലാതെ  ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നാക്കിയാലും കൊള്ളാം

അറിഞ്ഞിടത്തോളം , ഈ വാസ്തവ്  ബാങ്ക് ലോണ്‍ ഒക്കെ എടുത്തു പഠിച്ച   കാശില്ലാ  കുടുംബത്തിലെ ചെക്കനാണ് …..അതീപ്പിടിച്ചു ഒന്ന് കേറി നോക്കിയാലും കൊള്ളാം….പറ്റുമെങ്കില്‍ കുറച്ചു സിമ്പതി ആ പയ്യന് കിട്ടുമെങ്കില്‍ കിടന്നോട്ടെ ,

 

പെണ്‍കുട്ടിയുടെ കല്യാണം വീട്ടുകാര്‍ നോക്കി വരുന്നതിലുള്ള വിഷമം താങ്ങാന്‍ ആകാതെ പയ്യന്‍ വിഷമിച്ചപ്പോള്‍ , അത്  കണ്ടു മനം മടുത്ത് പെണ്‍കുട്ടി കേറി വണ്ടിക്കടിയിലേക്ക് ഊളിയിട്ടു എന്നെഴുതാം , അതാകുമ്പോ ഒരു സിനിമ ടച്ചും കിട്ടും ..കേള്‍ക്കാനും സുഖമുണ്ട് ….രണ്ടു പേരും സേഫ് …കേള്‍ക്കുന്നവര്‍ക്കും  രസമുണ്ട് ….  ചിലപ്പോ പബ്ലിസിറ്റിക്ക് വേണ്ടി വല്ല ഗള്‍ഫുകാരും ആ പയ്യന്‍റെ  ബാങ്ക് ലോണ്‍ അടച്ചു കൊടുക്കുകയാണേല്‍ അവര്‍ക്കതൊരു ഉപയോഗവും ആകും …അപ്പൊ അങ്ങനെ തന്നെ  തീരുമാനിക്കാം ….

രാത്രിയില്‍ , ഇതേക്കുറിച്ച് ടോക്ക് ഷോ നടത്താം …  “നിങ്ങള്‍ പറയുക, അതൊരു ആത്മഹത്യയോ കൊലപാതകമോ … കുട്ടി ഗര്‍ഭിണി ആയിരുന്നോ …ആ കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌ ശരിയാണെങ്കില്‍ , അത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ , അതെ  എന്നും അല്ലെങ്കില്‍ അല്ല എന്നും SMS അയക്കുക …”  അയച്ചവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് കോടികള്‍ വിലമതിക്കുന്ന ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ്‌ സമ്മാനം …” പ്രതികരണങ്ങള്‍  ഓണ്‍ലൈനില്‍ കൂടെയും അറിയിക്കാം …  ആ കുട്ടി അവസാനമായി സംസാരിച്ച കുട്ടിയുടെ തല്‍സമയ സംവാദം നിങ്ങള്‍ക്ക് ഇപ്പോള്‍  കാണാം … കുട്ടി വണ്ടിക്കടിയില്‍ പെടുന്ന എക്സ്ക്ലൂസീവ് വീഡിയോ ഞങ്ങളുടെ ചാനെല്‍ ഉടനെ കാണിക്കുന്നതാണ് …  അങ്ങനെ പണിയില്ലാത്ത ആള്‍ക്കാര്‍ക്ക് സമയം കളയാന്‍ എന്തെങ്കിലും കൊടുക്കാം ..കൂട്ടത്തില്‍ കാശും കിട്ടും …
പക്ഷെ   ഈയിടെയായി  വേണ്ടാത്ത സമയത്ത് മുടിഞ്ഞ സാധാചാര ബോധം കേറി വരുന്നുണ്ട് ….മനുഷ്യന്‍റെ  മനസമാധാനം കളയാന്‍ ….. എവിടെയോ  കിടക്കുന്ന  ഒന്നും അറിയാത്ത രണ്ടു പാവം പിള്ളേരുടെ  ജീവിതം ഒരു പായപേപ്പറില്‍   വരച്ചിടാന്‍ ശ്രമിക്കുന്ന താന്‍ ചെയ്യുന്നത് പാപമാണോ .. ഈ കാലത്ത് തീരെ ആവശ്യമില്ലാത്ത ഒരു സാധനമാണ് ഈ സദാചാര ബോധം  എന്ന്  നിരവധി തവണ  പഠിപ്പിക്കാന്‍ ശ്രമിചിട്ടുള്ളതാണ് …എന്നാലും ഞാന്‍ ഇങ്ങനെയൊക്കെ ആയിപോയി ….

വാസ്തവ് എന്ന  ഇരുപത്തിരണ്ടുകാരന്‍റെ  ഡയറി എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന ഒരു എന്സൈക്ലോപീഡിയ ആണ് ..

കുറചെല്ലാം മനസിലായിത്തുടങ്ങുന്നു … സത്യത്തില്‍ അവിടെ സംഭവിച്ചത്  സ്വാഭാവികം  .. നാട്ടുകാരുടെയും വീടുകാരുടെയും പ്രതീക്ഷ   നിറഞ്ഞ  ചോദ്യങ്ങള്‍ക്കും , ചില പരിഹാസങ്ങള്‍ക്കും  മുന്നില്‍ , അതൊന്നും നേരിടാന്‍ ആകാതെ  വന്നപ്പോ  എല്ലാത്തില്‍ നിന്നും ഓടിയോളിക്കാന്‍ ശ്രമിച്ചു .. അങ്ങനെ സംഭാവിച്ചതാണ് അത് …     ഇപ്പോ പഠിച്ചിറങ്ങുന്ന ആര്‍ക്കും അത് മനസിലാകും …  ..ബാക്കിയുള്ളവര്‍ കേട്ടാല്‍ അത് മനസിലാക്കി വരാന്‍ കുറച്ചു സമയമെടുക്കും  , സത്യം ചിലപ്പോള്‍  അങ്ങനെ ആണ് …  കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം…..
വാസ്തവിന്‍റെ  ഡയറിയുടെ ആദ്യ പേജില്‍ തന്നെ   കുറിക്കപ്പെട്ടിട്ടുണ്ട്
“മോനെ …മോനാരെപ്പോലെയാ ….അച്ചനെപ്പോലെയോ ..അമ്മയെപ്പോലെയോ ….മോന് ആരാകണം …അയ്യോട ….”
ഇങ്ങനെ എന്തോ ആണത്രേ  ചെറുപ്പത്തില്‍ അവന്‍ ആദ്യമായി കേട്ട വാക്കുകള്‍ !!!!  അന്ന് മുതല്‍ അവന്‍റെ  പുറത്തു  മറ്റേതൊരു കുട്ടിയേയും പോലെ  പ്രതീക്ഷകളുടെ ഭാണ്ഡം കയറ്റി വെക്കപ്പെട്ടു …നാട്ടുകാരും , സമൂഹവും കൂടെ സമയാസമയങ്ങളില്‍ കുറെ ഉപദേശങ്ങളും , ആഗ്രഹങ്ങളും അടിച്ചേല്‍പ്പിച്ചു  അവന്‍റെ   പുറത്തുള്ള ഭാണ്ടക്കെട്ടിന്റെ ഭാരം വലുതാക്കി വന്നു …

 

ഒരിക്കല്‍പ്പോലും അവനു എന്താണ് വേണ്ടതെന്നു ആരും ചോധിചില്ലത്രേ ….
കാലം  അവനെ എതിരെട്ടത്‌  കുറെയേറെ  ചോദ്യങ്ങള്‍ കൊണ്ടായിരുന്നു …
“ഈ കാലത്ത് എഴുത്തിനിരുത്താന്‍ പോക്വാണോ ? കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുത്തു തുടങ്ങാന്‍  അറിവും കഴിവും ഉള്ളവര്‍ ആരുണ്ട്‌ ഇവിടെ …നമുക്കിവനെ പ്രീകെജിയില്‍    വിട്ടാല്‍ പോരെ …
അവനു ഈ കളര്‍ തീരെ ഇണങ്ങുന്നില്ല്യ
നിനക്കെന്തിനാ ഇപ്പോ സൈക്കിള്‍ ,,നീ നടന്നു പോയാല്‍ മതി …
നീ സര്‍ക്കാര്‍ സ്കൂളില്‍ ചേരാന്‍ പോക്വാണോ , അത് മണ്ടത്തരം ആണ് ..കോമണ്‍ സെന്‍സ്‌  ഇല്ല്യെ …
ഈ കാലത്ത് ആരെങ്കിലും മലയാളം മീഡിയത്തില്‍ പഠിക്കുമോ …

നല്ലോണം മാര്‍ക്ക്‌ വാങ്ങിയെക്കണം , ഞങ്ങളെ നാണം കേടുത്തരുത്  ട്ടോ ..

നിനക്ക് വേറെ എന്താ പണി ? ഞങ്ങള്‍ പണ്ട് പഠിച്ചിരുന്ന കാലത്ത് മണ്ണെണ്ണ വിളക്കിലാ  പഠിച്ചേ …..ഉടുക്കാന്‍ ഡ്രസ്സ്‌ ഉണ്ടായിരുന്നില്ല്യ,,,ഇപ്പോള്‍ നിനക്ക് എന്തിന്‍റെ  കേടാ ? ഉടുക്കാനില്ല്യെ ? ഉണ്ണാനില്ല്യെ?   പഠിക്കുക എന്നല്ലതേ വേറെ എന്താ ജോലി ?
നീ അപ്പുറത്തെ അവനെ കണ്ടു പടിക്ക് , അങ്ങനാണ് കുട്ടികള്‍ …
നീ സയന്‍സ് എടുത്തു പഠിച്ചാ  മതി ..
നിനക്ക് ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കണം എന്നോ ? ലക്ഷങ്ങള്‍ മുടക്കി പഠിച്ചു…    കണ്ട അണ്ട-അടകൊടന്‍റെയും എച്ചില്‍പ്പാത്രം    കഴുകാനാണോ ..നീ ഞങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി ..
ബി ടെക്കിനു ഇലക്ട്രോണിക്സ് തന്നെ കിട്ടണം , നന്നായി എന്‍ട്രന്‍സിന്  പഠിച്ചോ …
നിന്നെക്കൊണ്ടോക്കെ എന്തിനു കൊള്ളാം ..ഇനീപ്പോ കാശ് മുടക്കി സീറ്റ്‌ തരപ്പെടുതെണ്ടി വരില്ല്യെ …
ബി ടെക് ആണ് , കാശുള്ള പിള്ളേര്‍ ഒരുപാട് കാണും , ഉഴപ്പരുത്‌ …നിന്നില്‍ ആണ് ഞങ്ങളുടെ പ്രതീക്ഷ …
ഒരു പേപ്പര്‍ പോയെന്നോ , നിനക്കെന്താ അവിടെ പണി ..ആറു മാസം കൂടുമ്പോള്‍ അവിടെ കാശ് കൊടുക്കാന്‍ ഞങ്ങള്‍ കഷ്ട്ടപ്പെടുന്നത് നിനക്ക് കാണണ്ടല്ലോ…എനിക്ക് തന്നേ പഠിക്കാന്‍ സാഹചര്യം ദൈവം തന്നില്ല്യ

…എങ്ങനെയെങ്കിലും  മുണ്ട് മുറുക്കിയുടുത്തു നിന്നെയൊക്കെ പടിപ്പിക്കാമെന്നു വെച്ചാല്‍ …  അതെങ്ങനെയാ , നീ തന്തയുടെ/തള്ളയുടെ അല്ലെ വിത്ത് ..എങ്ങനെ നെരാവനാ …മര്യാദക്ക് ഇനിയെങ്കിലും  പഠിക്കാന്‍ നോക്ക് ..
പ്ലെയിസ്മെന്റ് എങ്ങനെയെങ്കിലും ഒപ്പിക്കണം …നന്നായി അതിനും പഠിച്ചോ
ഓഹോ , അപ്പൊ ക്ലാസിലെ മുപ്പതു പേര്‍ക്കും കിട്ടി ,,,പക്ഷെ നിനക്ക് കിട്ടിയില്ലല്ലേ ..എന്താണ് , അവര്‍ കഴിക്കുന്ന ഫുഡ്‌ അല്ലെ നീയും കഴിക്കുന്നത്‌ ..അവര്‍ ശ്വസിക്കുന്ന വായു അല്ലെ നീയും ശ്വസിക്കുന്നത് … അവര്‍ കുടിക്കുന്ന വെള്ളമല്ലേ നീയും കുടിക്കുന്നത് ?

മുപ്പതു പേര്‍ക്ക് ജോലി കിട്ടിയെങ്കില്‍ , നീ അതിപ്പെട്ടിട്ടില്ലെങ്കില്‍ , എന്താ കാരണം ..നിനക്ക് ബാക്കിയുള്ളവരുടെ അത്ര കഴിവില്ല്യ …
ഓഹ്ഹോ , വന്നു വന്നു നീ ഞങ്ങളെയും പഠിപ്പിക്കാന്‍ തുടങ്ങിയോ …
അതെങ്ങനെയാ, വല്ല സങ്കടവും അറിഞ്ഞു വളരണം , അത് ഒന്നും പറയാതെ നിന്നെയൊക്കെ വളര്‍ത്തി ..ഇത്രയും ആകിയ എന്നെ പറഞ്ഞ മതിയല്ലോ ..

.
നിന്നെയൊക്കെ ഉണ്ടാക്കാന്‍ പോയ നേരത്ത് , നാല് പശുവിനെ വാങ്ങിയെങ്കില്‍ ഒരു ഫാം ആയേനെ ഇപ്പോള്‍ , അല്ലെങ്കില്‍  പത്തു തെങ്ങ് വെച്ചെങ്കില്‍ അതെങ്കിലും ആയി ,,,,നിന്നെക്കൊണ്ടു കുടുംബത്തിനു അഞ്ചു പിസയുടെ പ്രയോജനം  നാളിതുവരെ  ഉണ്ടായിട്ടുണ്ടോ
അങ്ങോട്ട്‌ കൈ നീട്ടി വാങ്ങിയതല്ലാതേ എങ്ങോട്ട്   നയാപൈസ കൊടുത്തിട്ടുണ്ടോ …

തിന്നോ , തിന്നോ അതെങ്ങനെ പ്ലേറ്റ് വരെ എത്തുന്നു എന്ന് എപ്പളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? മനുഷ്യന്‍ ആയാല്‍ നാണം വേണം … ഞാന്‍ ചത്തു പോകും വരെ അരി മേടിക്കാനുള്ള  പൈസ  കിട്ടും , അതിനു ശേഷം എന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അവനെ ബി ടെക്കിനു വിടണ്ട ആയിരുന്നു , mca  ആയിരുന്നു കുറച്ചുകൂടെ നല്ലത് ….      “പോയ ബുദ്ധി ആന പിടിച്ചാല്‍ പോരുമോ ?  “
അങ്ങനെ വാസ്തവ് എന്നാ ഇരുപത്തിരണ്ടുകാരന്‍റെ   ജീവിതം , ഇവിടുത്തെ ഏതൊരു കുട്ടിയേയും പോലെ ഇങ്ങനെയൊക്കെ സംഭവബഹുലമായിരുന്നു

ഒടുക്കം ഏഴ് മാസങ്ങള്‍ക്ക് ശേഷം കോണ്‍വെക്കഷന്‍ കാര്‍ഡ്‌ വന്നെത്തി …ഒരുപാട്  പ്രതീക്ഷകളും , എല്ലാരേയും കാണാന്‍ ഉള്ള ആഗ്രഹവും , പിന്നെ എങ്ങനെ അവിടെനിന്നു  ഒന്ന് മാറി നില്‍ക്കാനുള്ള ആഗ്രവുമായി  മനസ് സന്നദ്ധമായി …

 

ഇനി നമുക്ക് പറയാതെ  തന്നെ ഓര്‍ത്തെടുക്കം

“ഇപ്പോ എന്ത് ചെയ്യുന്നു ”  !!!!!!!!!!!!!!!!

 

അതൊരു ആയിരം സൂചി  മുനകള്‍ ഉള്ള അസ്ത്രം ആയിരുന്നു ..മനസിനെ, ശരീരത്തെ കാര്‍ന്നു തിന്നുന്ന ഒന്ന് ….പരിഹാസം നിറഞ്ഞ  സഹതാപങ്ങള്‍ കേട്ട് മടുത്തിരിക്കുന്നു …എന്തൊക്കെയോ വേണ്ടാത്തത് ചെയ്തപോലെയാണ് നാട്ടുകാരും ചില ബന്ധുക്കളും നോക്കുന്നത് …

കാരണം , കോഴ്സ് കഴിഞ്ഞു ഏഴ് മാസം കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല്യ…അതിനര്‍ത്ഥം , കുഴപ്പമൊക്കെ അവന്‍റെ  കൈവശം ആണ് ..ബാക്കി മുപ്പതു പേര്‍ക്ക് ജോലി കിട്ടാമെങ്കില്‍ അവനെന്തുകൊണ്ട്  കിട്ടിക്കൂട..
അന്ന് അവനെ വരവേറ്റത് ,  കൂടുകാരെല്ലാം  മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ അഞ്ചക്ക ശമ്പളം വാങ്ങുന്ന കുറെയേറെ കഥകളും , പിന്നെ ഭാവിയില്‍ ഉണ്ടായേക്കാന്‍ പോകുന്ന ചില  ഓണ്‍ സൈറ്റ് ട്രിപ്പുകളെക്കുറിച്ചുമുള്ള അവരുടെ രക്ഷിതാക്കളുടെ വീരസ്യങ്ങളും ആയിരുന്നു …  സ്വന്തം രക്ഷിതാക്കളുടെ മുഖത്ത് നോക്കാന്‍  അവനു തോന്നിയില്ല്യ  …

ഒരു പക്ഷെ അവള്‍ക്കും ഏറെക്കുറെ സമാന  ചിന്തകള്‍ ആയിരുന്നിരിക്കണം …പെണ്‍കുട്ടികള്‍ക്ക് എന്തൊരു സുഖമാണ് , കോഴ്സ് കഴിഞ്ഞാല്‍ കെട്ടിച്ചു വിടും എന്നൊക്കെ ആയിരുന്നു  ….പക്ഷെ സത്യം അതല്ലല്ലോ …അങ്ങനെ അത് സംഭവിച്ചു ….അത് തന്നെ ആണ് …
ഉണ്ടാക്കിയവര്‍ക്കുപോലും  വേണ്ടാത്ത   ഈ ജീവിതം ആര്‍ക്കു വേണം എന്നവര്‍ ചിന്തിച്ചെങ്കില്‍ ആര്‍ക്കു തെറ്റ് പറയാന്‍ പറ്റും ?

ഡയറി മുഴുവന്‍ വായിച്ചു കഴിഞ്ഞ സ്ഥിതിക്ക് , സത്യം പറയാതിരിക്കാന്‍ എനിക്കാവില്ല്യ …നാളെ ജനിച്ചു വീഴുന്ന ഒരു കുട്ടിയുടെ  മേലും ഇതു പോലുള്ള ഭാണ്ടാക്കെട്ടുള്‍   വെക്കപ്പെടാതിരിക്കാന്‍ സത്യം തന്നേ എല്ലാരും അറിയണം..ഒരു പക്ഷെ  വായിക്കുന്ന /കാണുന്ന പ്രേക്ഷകന്  അതിനു ,   ഒരു  മൂന്നാം   കിട കുത്ത് പുസ്തകത്തിന്‍റെ  സംതൃപ്തി നല്‍കാന്‍ പറ്റില്ല്യ , ..

എങ്കിലും എനിക്ക് സത്യത്തോട് /വളര്‍ന്നു വരുന്ന/  ആരുടെയൊക്കെയോ പ്രേരണയാല്‍  ഇഷ്ടമില്ലാത്തത് പഠിക്കാന്‍ വിധിക്കപ്പെട്ട ഒരു തലമുറയോട് നീതി പുലര്‍ത്തണം …   പഠിച്ചു ജോലി നേടുക എന്നതല്ല ജീവിതത്തിലെ അന്തിമ ലക്‌ഷ്യം എന്ന് തിരിച്ചറിയപ്പെടുന്ന ഒരു സമൂഹം വരട്ടെ …കുട്ടികളെ ഉണ്ടാക്കുന്നതും , പഠിപ്പിക്കുന്നതും , പൈസ  ചിലവാക്കുന്നതും ഒന്നും ഒരിക്കലും ഒരു ബാദ്യതയോ ,  ഉദാരതയോ   അല്ലാത്ത ഒരു സമൂഹം  നാളെയെങ്കിലും വരണം …..

 

 

 

Posted in നമുക്ക്‌ച്ചുറ്റും | 1 Comment

ബ്ലഡ്‌ സക്കെര്‍ഴ്സ്………. $$

 

കാലിക പ്രാധാന്യമുള്ള വിഷയമല്ലെങ്കിലും , ഐപോടും ,ഐപാടും  ടാബ്ലെറ്റുമൊക്കെ അരങ്ങു വാണു കൊണ്ടിരിക്കുന്ന ലോകത്തില്‍  അന്ധവിസ്വാസങ്ങളും , അധര്‍മ്മാ പൂജകളും  പൂര്‍വ്വാതികം ശക്തിയായിതന്നെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നത് നാണം കെടുത്തുന്ന  ഒന്നാണ് …അതുകൊണ്ട് തന്നെ  അതിനെക്കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശരിയല്ല …

ചോരകൊണ്ടുള്ള കളി  ഇപ്പോഴല്ല, അത് പണ്ടേ തുടങ്ങിയതാണ്‌ …മനുഷ്യന്‍  മൃഗങ്ങളെ വെട്ടയാടിപ്പിടിച്ചിരുന്ന കാലം മുതല്‍  അതേക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്… ചൂടു ചോരയുള്ള രക്തം കുടിക്കുന്നത് , കൂടുതല്‍ ശക്തി തരുമെന്നോ , ഉന്മേഷം തരുമെന്നോ എന്നൊക്കെ അലിഖിതമായ ചില കേട്ടുകേള്‍വികള്‍ ആണ്  …പക്ഷെ അറിവ് വളര്‍ന്നതിനനുസരിച്ചു , അതെല്ലാം വിട്ടുപോന്നിരുന്നു …

മിക്ക അധര്‍മ്മ പൂജകളിലും രക്തം ഇന്നും ഉപയോഗിച്ച് വരുന്നുണ്ട് ..
കശാപ്പുശാലയില്‍ ആട് ചത്ത്‌ വീഴുന്ന നിമിഷം , കട്ടിയാക്കപ്പെടുന്ന ചോരയെടുത്തു , കുരുകുളകും മഞ്ഞളും ചേര്‍ത്ത്  ഫ്രൈ ആക്കി മലബാറിലും, ചില നാട്ടിന്‍ പുറങ്ങളിലും ഇന്നും ഉപയോഗിക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്  …അങ്ങനെ രക്ത ദാഹികളായ ഡ്രാക്കുളകള്‍  അരങ്ങു അലഞ്ഞു തിരിയുന്ന ഇവിടെ , ഏതനം ദിവസം മുന്‍പ് അരങ്ങേറിയ കുറച്ചു  അരസികമായ കാര്യങ്ങള്‍  അറപ്പോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ …

 

ഇന്ത്യയില്‍ നിന്ന് തന്നെ തുടങ്ങാം …മധ്യപ്രദേശിലെ ശിക്കാര്‍ പുര ഗ്രാമത്തിലെ Mahesh Ahirwar  എന്ന കര്‍ഷക തൊഴിലാളിയുടെ ഇരുപത്തിരണ്ടു വയസുള്ള  ഭാര്യ ഈയിടെ വിചിത്രമായ ഒരു ആരോപണവുമായി രംഗത്ത് വന്നു … വര്‍ഷങ്ങളായി Mahesh Ahirwar  തന്‍റെ   ചോര കുടിച്ചു കൊണ്ടാണ് ജീവിക്കുന്നത് എന്ന് …കുറെ കാലങ്ങളായി തുടരുന്നുണ്ടെങ്കിലും , ഒരു കുട്ടി ഉണ്ടായ്യിക്കഴിഞ്ഞും നിര്‍ത്താന്‍ ഭാവമില്ല്യ എന്നതാണ് ഇപ്പോളെങ്കിലും  പരാതിപ്പെടാന്‍ കാരണമാത്രേ   …

സംഗതി സത്യമാ… …കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു സിറിന്ജ്ജുമായി ചുടുചോരക്കായി ആ ഡ്രാക്കുള ഭാര്യയെ  സമീപ്പിക്കാറുണ്ടാത്രേ , കൊടുത്തില്ലെങ്കില്‍ പിന്നെ  കൊടിയ മര്‍ദനവും ….ചോര കുടിക്കുന്നത് അയാളെ കൂടുതല്‍ ഉന്മേഷവാന്‍  ആക്കുമത്രേ  ..  എന്തായാലും വിചിത്രം തന്നെ …കറമം $$

അടുത്തത്     Indra Ningsih  എന്ന ഇരുപത്താറുകാരി,    സ്നേഹത്തിന്‍റെ  പേരില്‍ ചെയ്ത ഹീനമായ വേറൊരു കാര്യം പറയാം ..സ്നേഹം നമ്മളെ അന്ധരാക്കും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ..പക്ഷെ സാമാന്യ വിവരം പോലും കവര്‍ന്നെടുക്കും എന്ന് ഇപ്പോഴാണ്‌ അറിയുന്നത് …

Indra Ningsih  ഹോങ്കോങ്ങില്‍  വീട്ടുജോലി ഒക്കെ ചെയ്തു ജീവിക്കുമ്പോ ഒരു സംശയം , ഈയിടെയായി   യജമാന് കുറച്ചു സ്നേഹം കുറഞ്ഞു പോയിട്ടുണ്ടോ …പിന്നെ ഒട്ടും മടിചില്ല്യ ..പച്ചക്കറി ഭക്ഷണത്തോടൊപ്പം കുറച്ചു ചൂട് രക്തം കൂടെ ചേര്‍ക്കാന്‍ തുടങ്ങി ..”രക്തം  രക്തത്തെ തിരിച്ചറിയുമെന്നോ എന്തോ ഒന്ന്  ”  പറഞ്ഞു കേട്ടിട്ടുണ്ട് …കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ  പുള്ളിക്കാരന്‍റെ  ഭാര്യക്ക്  പന്തികേട്‌ തോന്നി നോക്കിയപ്പോള്‍ ആണ് വേസ്റ്റ് ബാസ്കറ്റില്‍ കിടക്കുന്ന സാനിട്ടറി നാപ്കിന്‍ കണ്ടത് …    സ്നേഹം ഒന്നുകൂടെ ഊട്ടിയുറപ്പിക്കാന്‍ ആണത്രേ ഇതു ചെയ്തത് … menstrual blood സ്നേഹത്തിനു കൂടുതല്‍ കരുത്ത് പകരുമെന്ന് ഇന്നും വിശ്വസിക്കുന്ന അവരിന്നു അഴിയെണ്ണി  കഴിയുന്നു ..എന്തായാലും
വിചിത്രം തന്നെ ….കറമം $$

രക്തം പൈസക്കു വില്‍ക്കാനായി ഒരു ഗ്രാമം തന്നെ  ഈ ലോകത്തുണ്ട് ..Gung Dong  എന്ന ചൈനയിലെ ഗ്രാമത്തിലാണ് ഇതിന് ഒരുപാടുപേര്‍ ഉള്ളത് ..അവിടെ തഴച്ചു വളരുന്ന ഒരു ലാഭമുള്ള കച്ചവടം ആണത്രേയിതു ….കൂടുതല്‍ രക്തം ഉണ്ടാകാന്‍ ആയി , എന്തോക്കെയോ മരുന്ന് കഴിച്ചു ആറും  ഏഴും  പ്രാവശ്യം  വരെ  ഒരു മാസത്തില്‍ രക്തം കൊടുക്കുന്നവര്‍ ഇവിടെ ധാരാളം ഉണ്ട് എന്നാണറിവ്‌ ….ഒരിക്കല്‍  പിഴിഞ്ഞു കൊടുത്താല്‍  ആയിരത്തി ഇരുനൂറു രൂപവരെ കിട്ടാറുണ്ടാത്രേ …എന്തായാലും കൊള്ളം ..മഹാമനസ്കര്‍ തന്നെ …

ഈ പോസ്റ്റ്‌ ഇടുന്നതിനു മുമ്പ് രണ്ടു  വട്ടം ആലോചിച്ചു , പറയാന്‍ വേറെ ഒരുപാടുണ്ടെങ്കിലും ഇങ്ങനെയും ഈ ലോകത്തില്‍ നടക്കുന്നു എന്ന് ഒരു വാക്ക് പറയാതെ  പോകാന്‍ തോന്നിയില്ല്യ ….

രക്തത്തിന് സ്നേഹതെയോ , വികാരങ്ങളെയോ നിയന്ത്രിക്കാന്‍ കഴിവുണ്ടോ , എന്ത് കൊണ്ടാണ് അപൂര്‍വമെങ്കിലും ചില അധര്‍മ്മ പൂജക്ക്‌ അതൊക്കെ ഉപയോഗിച്ച് വരുന്നത് എന്നെല്ലാം അന്വോഷിച്ചു….നിര്‍ഭാഗ്യമെന്നു പറയട്ടെ , കിട്ടിയ ഉത്തരം എല്ലാം പോസിറ്റീവ് ആയിരുന്നു …  ചോര ഒരു മഹാ സംഭവം തന്നെ സഖാക്കളേ ….കൂടുതല്‍ ഒന്നും പറയുന്നില്ല്യ …

പാര്‍ട്ടി ഏതൊ ആകട്ടെ , മാനുഷികമൂല്യങ്ങള്‍ക്കു എന്നും ഊന്നല്‍ നല്‍കുന്ന എല്ലാ നല്ലവര്‍ക്കുമായി ഈഗാനം ഡെഡിക്കേറ്റ് ചെയ്തു കൊണ്ട്   അടുത്ത പോസ്റ്റ്‌ ഇടുന്നത് വരെ വിട

Posted in നമുക്ക്‌ച്ചുറ്റും | 3 Comments

ജീവിതം –ചില കാണാക്കഥകള്‍

പ്രാക്ടിക്കല്‍ ജീവിതമെന്ന് ചിലരെങ്കിലും പറയുന്ന, വിശ്വസിക്കുന്ന യഥാര്‍ത്ഥ  ജീവിതത്തിലെ വളരെ കുറച്ചു ഏടുകള്‍ അനാവരണം ചെയ്യാനാണ്  ശ്രമിക്കുന്നത് ..

ഇതൊരു സംഭവിക്കുന്ന …സംഭവിച്ച…ഇനിയും സംഭവിക്കാന്‍ പോകുന്ന ഒന്നാണ് ..അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്ക്  ജീവിച്ചിരിക്കുന്നതോ , മരിച്ചു ജീവിക്കുന്നതോ , മണ്ണടിഞ്ഞു പോയവരോ ആയി ഒരുപാട് സാമ്മ്യത ഉണ്ട് …ഇനി ജീവിക്കാന്‍ ഇരിക്കുന്നവരോടും  സാമ്മ്യത കണ്ടേക്കാം കാരണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണല്ലോ…
തികച്ചും ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ട് മാത്രം ആഭാസമായി പദങ്ങള്‍  എഴുതേണ്ടി വന്നിട്ടുണ്ട് ..അതിനു പിറകെ ഒരുപാട് പോകാതെ , ഇതിന്റെ സദുദ്ദ്യെശ്യതേ മനസിലാക്കാന്‍ ശ്രമിക്കുമല്ലോ …

 

 

 

 

Dude, go to hell with your bloody orthodox thoughts …

നിന്‍റെ  കോപ്പിലെ സദാചാരം ആരെക്കാണിക്കാനാഡാ ..

നീ ഒന്ന് പോ.. ചുമ്മാ  നിന്നുകൊടുതാല്‍ മതി … അടുത്ത ഷഫ്ലിംഗ് വരുമ്പോ , പുതിയ പ്രോജക്ടിന്‍റെ  ടീം ലീഡ്  പട്ടാമ്പിയില്‍ നിന്ന് വന്ന ഈ പട്ടരാ ….

എന്‍റെ  ചുമലില്‍ തട്ടിക്കൊണ്ടു അവന്‍ പറഞ്ഞപ്പോ  ബ്ലിങ്കസ്യ എന്ന് കോരിത്തരിച്ചു ഇരുന്നുപോയി ….

അവനതൊക്കെപ്പറയാം  , മേലും കീഴും നോക്കാനില്യ …തിരുവല്ലക്കാരി അച്ചാമ്മക്ക്  , അമേരിക്കന്‍ സായിപ്പിന് ജനിച്ച ക്രോസ് ആണ് താനെന്നു ഇടക്കിടെ  ഒരഭിമാനത്തോടെ അവന്‍ പറയുമ്പോളും ഇടക്കെങ്കിലും ഒരു നിഴല്‍ അവന്‍റെ  കണ്ണുകളില്‍ നിഴലിക്കുന്നത്   കണ്ടിട്ടുണ്ട് …പക്ഷെ അവന്‍ അതൊന്നും കാണിക്കാറില്ല്യ ..ജീവിതത്തെ പ്രാക്ടിക്കലായും പക്വമായും സമീപ്പിക്കാന്‍ അവനു നന്നായി കഴിയും എന്നെല്ലാവരും പറയാറുണ്ട് ..അത് കൊണ്ട് തന്നെ  ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ , അവന്‍റെ  ഉപദേശം തള്ളിക്കളയാന്‍ ആവില്ല്യ ….

 

എന്നിരുന്നാലും , അവനിപ്പോ ഉപദേശിക്കുന്നത് ,  ശരിയെന്നു കരുതി എന്നെ പഠിപ്പിച്ചു വിട്ട കുറച്ചു സംസ്ക്കാരങ്ങളെ  മറക്കാനാണ്  …കാലം പോകുമ്പോള്‍ അതിനു കുറുകെ നടക്കുക എന്നൊക്കെ എല്ലാരും പറയുമെങ്കിലും ,  അവന്‍ ആ പറഞ്ഞത് അനുസരിക്കുന്നത്  എന്‍റെ നാട്ടുകാര്‍ക്കോ , എന്നെപ്പടിപ്പിച്ച ഗുരുകാരണബൂധന്മാര്‍ക്കോ  ഇരിക്കപിണ്ടം വയ്ക്കുന്നതിനു തുല്യമാണ് ..എന്തൊക്കെ ആധുനികവല്‍ക്കരണം ആയാലും , ഞാന്‍ പ്രാണന്‍ പോലെ മുറുകെപ്പിടിച്ചുവരുന്ന  ചിലതുണ്ട് … യാഥാസ്ഥിക മനോഭാവം എന്നൊക്കെ ആരൊക്കെയോ കളിയാക്കാറുണ്ടേങ്കിലും  അത് വിട്ടുകളിക്കാന്‍ എന്‍റെ മനസ് ഒരിക്കലും അനുവധിചിട്ടില്ല്യ ..

 

സംഭവം  ഇത്രെയേ ഉള്ളൂ

.. പാര്‍ക്കില്‍ ജോലി ചെയ്യുന്ന ,  ഞങ്ങളുടെ  കമ്പനിയുടെ assistant manager ഇരുപത്തഞ്ചുകാരി  അടുത്ത ആഴ്ച  മടങ്ങുകയാണ് …,  സുഹൃത്തിന്‍റെ  കമ്പനിയില്‍ വൈസ് പ്രസിഡണ്ട്‌ പോസ്റ്റ്‌ കിട്ടി പോകുകയാണ് … വൈകിട്ട് നടക്കുന്ന  ചെറിയ പാര്‍ട്ടിയില്‍ പങ്കെടുക്കണം  , ആകെ കിട്ടിയിരുക്കുന്ന ക്ഷണം എനിക്ക് മാത്രമാണ്

…സിസ്റ്റം ട്രെയിനി ആയി  ആറ് മാസത്തെ നിര്‍ബന്ധിത ട്രെയിനിംഗ് കഴിഞ്ഞു.. കളയെണ്ടവരെ ഊറ്റിക്കളഞ്ഞ്  , പിന്നേം അവശേഷിചിരിക്കുന്നവരെ പ്രത്യേകിച്ചു പണിയൊന്നും  കൊടുക്കാനില്ലെങ്കില്‍  ബഞ്ചിലിരുത്തുക എന്നോരെര്‍പ്പാടുണ്ട്.. ഒന്നരകൊല്ലതോളം അങ്ങനെയിരുന്നു തഴമ്പ് വന്നിരിക്കുംബോഴാണ് assistant manager വരുന്നത്  ,..

 

മുജ്ജന്മാന്തര സുകൃതം എന്നോ , ദൈവഹിതം എന്നോ വിധി എന്നോ എന്താണ് പറയേണ്ടതെന്ന്  അന്നുമിന്നുമെന്നും അറിയില്ല്യ  …   ഇവനാരെടാ , ഏത് പട്ടിക്കാട്ടില്‍ നിന്നാണ് വരുന്നത് എന്ത് ചിന്തിച്ചു കാണണം , അല്ലെങ്കില്‍  നെറ്റിയില്‍ ചന്ദനക്കുറിയും , മനസ്സില്‍ ഒരുപാടെന്തോക്കെയോ പേടിയുമായി  പണിയൊന്നും ചെയ്യാതെ കാശ് വാങ്ങി വീടിലെക്കയച്ചിരുന്ന എന്നോട് , കൌതുകം തോന്നിക്കാണണം …  പത്തെമ്പത് കിലോ  ഭാരവും , ആരെയും പേടിക്കുന്ന നോട്ടവുമായി ഇരിക്കുന്ന എന്നോട്  സൈസ് -സീറോയില്‍പ്പെടുന്ന മാമിന്  അതില്‍ക്കൂടുതല്‍ എന്തെങ്കിലും വികാരം തോന്നേണ്ട യാതൊരു സാധ്യതയും ഇല്ല്യ ..

ഇപ്പോഴത്തെ  പെമ്പിളെരുടെ  മാനസിക ശാസ്ത്രം അനുസരിച്ച് ,   കക്ഷത്തെ  മസില്‍ വളര്‍ന്നു കൈ പോലും പോക്കാന്‍ വയ്യാതെ ഇരിക്കുന്നവരോഡാണത്രെ അപ്പീല് വരുക …..സമ്മതിച്ചാലും ഇല്ലെങ്കിലും അതാ സത്യം ….ഇല്ലത്തെ കറുമ്പിപ്പശുവിന്‍റെ പാലില്‍ നിന്നും ഉണ്ടാക്കിയ വെണ്ണയാണത്രെ  എന്‍റെ  ശരീരം മുഴുവന്‍ ..അതു  കൊണ്ട് ,ജിമ്മില്‍ ചേരാന്‍ പലകുറി  പറഞ്ഞെങ്കിലും, കയ്യിലിരിക്കുന കാശ് കൊടുത്തു  ജിമ്മിലെ അവന്മാര്‍ പറയുന്നത് കേട്ട്  പച്ചക്കറിയും , പഴച്ചാറും അകത്താക്കി , ചുമ്മാ നിന്ന് ചാടാനായി കെട്ടിയൊരുങ്ങിപ്പോകാനോന്നും  എന്നെ കിട്ടില്ല്യ എന്ന് പറഞ്ഞു ഞാന്‍ സമാധാനിക്കാറുണ്ട്


എന്തായാലും മാം വന്നു ഒരു മാസത്തിനുള്ളില്‍,  എന്നെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയി അടുത്ത പ്രോജക്ടിലെക്കിട്ടു  …ദൈവാധീനം !!

പണ്ട് എന്തെങ്കിലും ഒരു ജോലിക്കായി , കാസര്‍ക്കോട് മുതല്‍  കോയമ്പത്തൂര്‍ വരെ പോയി  ഇങ്ങു  താഴെ തിരുവനന്തപുരം വരെ നടക്കുന്ന ജോബ്‌ ഫെയറുകളില്‍   തെണ്ടി നടന്നിട്ടുണ്ട് ..അതിനിടയില്‍പ്പെട്ട അമ്പലങ്ങള്‍ ചുറ്റിയെങ്കില്‍  മോക്ഷം ഉറപ്പാകും എന്ന് കരുതി ഇരിക്കുമ്പോഴായിരുന്നു  ജോലി കിട്ടിയത് ..

അങ്ങനെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയി ഒരു കൊല്ലം കൂടെ തള്ളി നീക്കുംബോഴായിരുന്നു , അപ്രതീക്ഷിതമായി  മാമിന്‍റെ  മടക്കത്തെക്കുറിച്ച്  കേട്ടത് ….

ഇന്നു കാബിനില്‍ വിളിച്ചു വരുത്തി മാം പറഞ്ഞു  , തന്‍റെ ജീവിതത്തെക്കുറിച്ചു

ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ , പാതി മലയാളിയായ കുടുംബത്തിലെ പെണ്‍തരി   …ജീവിതത്തില്‍ കുറെയെങ്കിലും റിസ്ക്‌ എടുത്താലെ എവിടെയെങ്കിലും  എത്താന്‍ പറ്റൂയെന്ന്  ഉറച്ചു വിശ്വസിച്ച് എന്തും സമര്‍പ്പിക്കാന്‍ തയാറായ മാമിന്‍റെ മുന്‍പില്‍ , അപ്പോള്‍ എത്തിയിരിക്കുന്ന സീനിയര്‍   മാനേജര്‍ പോസ്റ്റ്‌ വരെ എത്താന്‍ എടുത്ത സമയം വെറും നാല് വര്‍ഷം ആണത്രേ ..

system traininee –> software engineer –> senior software engineer –> Team lead –> assistant manager –> manager –> senior manager

ജീവിതത്തില്‍ മുന്‍പന്തിയില്‍ എത്താന്‍  ദൈവം  കുറച്ചു  കുറുക്കുവഴികള്‍ എപ്പോഴെങ്കിലും ഇട്ടുതരുമാത്രേ …ഒളിഞ്ഞു നോക്കിയും , ഇരുന്നു കൊടുത്തും മുന്നേറിയാല്‍ ഉയരങ്ങളില്‍ എത്താം  …..

ഒടുക്കം മാം പറഞ്ഞവസാനിപ്പിച്ചു …,
Me Got bored playing with Dildo …My fucking  Bcurious husband  went for on site project …He too will be doing the same with some of the bitches ..

Aah,  leave it ..Let me come to straight , there is a call for onsite project or I can promote you as a team lead in my friends firm….we will discuss more about it  later, why can’t you come and join dinner with me ..will catch you tonight at coffeday

പെണ്‍കുട്ടികളെക്കുറിച്ച് അസൂയ തോന്നിയ ചിലര്‍ , അല്ലെങ്കില്‍ അപ്പ്ളിക്കേഷന്‍  കൊടുത്തു വളയാതെ നില്‍ക്കുന്നവരെക്കുറിച്ച്  കിംവദന്ധി പറയുന്ന മറ്റു ചിലര്‍ നടത്തുന്ന ദുര്‍വ്യക്യാനം ആണ് അങ്ങനെ ഉള്ള എല്ലാ വാര്‍ത്തകളും എന്ന എന്‍റെ  അബദ്ദദാരണ ചീട്ടുകൊട്ടാരം പോലെ അവിടെ പൊളിച്ചടുക്കപ്പെട്ടു …  എന്തൊക്കെയോ നെടാനായ്‌ , ഏതറ്റം വരെയും പോകുന്ന ചിലരെങ്കിലും ഉണ്ടെന്നത് സത്യമാണ് …  എന്ത് പറയണം എന്നറിയാതെ അവിടെ നിന്ന ഞാന്‍  എങ്ങനെ നടന്നകന്നു എന്നറിയില്ല്യ ..

ഇല്ലത്തിന്‍റെ പൊട്ടിപ്പൊളിഞ്ഞ  പടുപ്പുര  എന്നെ കൂടുതല്‍  ധര്‍മ്മ സങ്കടതിലേക്ക് നയിച്ചു….  ഒന്ന് കണ്ണടച്ചാല്‍ എനിക്ക് കിട്ടാന്‍ പോകുന്നത് ഒട്ടേറെ സൌഭാഗ്യങ്ങളാണ് …അല്ലെങ്കില്‍ തന്നെ , കെട്ടാന്‍ പോകുന്ന പെണ്ണിന് ചാരിത്ര്യ വിശുദ്ധി ഒന്നും ഇക്കാലത്തെ ആണ്‍പിള്ളേര്‍ നോക്കുന്നില്ല്യ എന്ന് പറഞ്ഞത് പോക്കിപ്പ്പിടിച്ചു  , അവര്‍ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത് എന്ന് നിനക്കറിയുമോ   എന്നാണ്  ക്രോസില്‍ ജനിച്ച തിരുവല്ലക്കാരന്‍ സുഹൃത്ത് പറഞ്ഞത് ….കുറച്ചു റിസ്ക്‌ ഒക്കെ ജീവിതത്തില്‍ എടുക്കണം എന്നവന്‍ പറഞ്ഞത്  ഓര്‍ക്കുന്നു …. ഒരു പക്ഷെ എന്താണ് പക്വത എന്നും എന്താണ് പ്രാക്ടിക്കല്‍ ജീവിതം എന്നും  ഇനിയുമേറെ മനസിലാക്കാന്‍  ഉണ്ടായിരിക്കാം ..എങ്കിലും …

 

ഇല്ല,  നഷ്ട്ടപ്പെടാന്‍ പോകുന്നത് എന്ത്  സൌഭാഗ്യങ്ങളായാലും ,  ഇല്ലത്ത് ഇന്നും കെടാതെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന കേടാവിളക്കും,  അശുദ്ധിയോടെ ആരെങ്കിലും തൊട്ടാല്‍ കരിഞ്ഞു പോകുന്ന , തുളസിത്തറയിലെ  രാമതുളസിയെയും ,  പരിശുദ്ധമായ പ്രസാദം സൂക്ഷിച്ചിരിക്കുന്ന ഭസ്മപ്പെട്ടിയെയും  കൂടുതല്‍ വലുതല്ല എനിക്കൊന്നും ….

ശരിയും തെറ്റും ഒന്നും അന്നുമിന്നുമെന്നും എനിക്കറിയില്ല്യ ….ഞാന്‍ പക്വത വന്ന ആളല്ലായിരിക്കാം …പ്രാക്ടിക്കല്‍ ആയി ജീവിക്കണ്ടത് എങ്ങനെ എന്നും എനിക്കറിയില്ല്യ …

Posted in കഥ/കവിത | 1 Comment

മലയാളം ബ്ലോഗുകള്‍ എങ്ങനെ മൊബൈലില്‍ വായിക്കാം…

മലയാളം ബ്ലോഗുകള്‍ എങ്ങനെ മൊബൈലില്‍ വായിക്കാം…ഒരുപാട് പേര്‍ ചോദിക്കുന്ന ചോദ്യമാണിത് ..മലയാളം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ചതുര കട്ടകളായി വരുന്നു എന്നതാണ് ഇപ്പോളത്തെ നിങ്ങളുടെ പ്രശ്നമെന്കില്‍ ….ഉത്തരം വളരെ ലളിതവും  ….

നിങ്ങള്‍ക്ക്  OPERA MINI  എന്ന ബ്രൌസര്‍  “NOKIA OVI STORE”   എടുത്താല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും ….Android based OS ഉപയോഗിക്കുന്നവാരാണെങ്കില്‍  “Market  , Android Market” എടുത്താല്‍ അവിടെ നിന്നും അഞ്ചു പൈസ കൊടുക്കാതെ OPERA MINI BROWSER  ഡൌണ്‍ലോഡ് ചെയ്യാം ..എന്നിട്ട് ..ഇന്‍സ്റ്റാള്‍  ചെയ്ത ശേഷം .. OPERA MINI BROWSER  ഓപ്പണ്‍ ചെയ്തു   , അവിടെ കാണുന്ന അഡ്രസ്‌ ബാറില്‍ താഴെ കൊടുത്തിരിക്കുന്നത് ടൈപ്പ് ചെയ്യുക

config:

 

എന്‍റെര്‍   അടിക്കുക ….അപ്പോള്‍  തുറക്കപ്പെടുന്ന വിന്‍ഡോയില്‍  താഴെ കാണുന്ന പോലെ ഒരു ഓപ്ഷന്‍ കാണാം ..

“Use bitmap fonts for complex scripts.”

 

അത് “NO” എന്നായിരിക്കും ഉള്ളത് , അതെടുത്ത് “YES”  എന്നാക്കുക

 

എന്നിട്ട് സേവ് ചെയ്യുക ….അത്രേയുള്ളൂ …. നിങ്ങള്‍ക്ക്  മൊബൈലില്‍  മലയാളം ബ്ലോഗ്സ് വായിച്ചു തുടങ്ങാം  …..

 

How to read Malayalam blogs using mobile, though so much people are concerned about it , if your issue is the  square blocks, when tries to read Malayalam using mobile , answer is very simple …You can download OPERA MINI BROWSER  from “NOKIA OVI STORE” ..Or if you are using Andriod based mobile phones, you can download the  OPERA MINI BROWSER from the android market without spending a single paise …

 

Just download OPERA MINI BROWSER   and install it..Installation is very simple process..After installing them,  open the OPERA MINI BROWSER and type the following code in the address bar

 

config:

 

Click enter ..Then one new window will be opened ..You may notice one option “Use bitmap fonts for complex scripts.”  , currently it will be set to “NO” ..change to “YES”  and  save ..

 

 

Thats it ..You can read malayalam blogs  🙂

 

Feel free to share this post to all

Posted in കഥ/കവിത | Tagged | 6 Comments

അത് സത്യമാണോ …

അവര്‍ക്ക് ഞങ്ങളെക്കുറിച്ച്‌ പറയാനേറെയുണ്ടായിരുന്നു..

എല്ലാവരും അത് സത്യമാണെന്ന് പറഞ്ഞു ..വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..പക്ഷെ  ഞാനും അവളും മാത്രം  അതുകേട്ടു ചിരിച്ചു

രാത്രിയാമമെന്നോ എന്നോട് മന്ത്രിച്ചു അത് സത്യമാണോ …
വെള്ളത്തുള്ളികളും ,സൂര്യനും , ഇലകളും പൂവുകളും ,കായുകളും ,  എന്നോട് ചോദിച്ചു  , അത് സത്യമാണോ ..
പിന്നെടെപ്പോഴോ കാലം  എന്നോട് ചോദിച്ചു  , അത്  സത്യമാണോ ….
ഞാന്‍ ചിരിച്ചു കൊണ്ട്പറഞ്ഞു , അവര്‍ക്ക് വട്ടാണ്‌.. അവര്‍ക്ക് പ്രാന്താണ് …
അത് കേട്ടവര്‍ കരഞ്ഞിരുന്നോ…എനിക്കറിയില്ല്യ ???

 

എന്തായാലും രാത്രി പോയൊളിച്ചു പകലായ് ….
വെള്ളത്തുള്ളികളെന്നോടോന്നും  പറയാതകന്നു….
സൂര്യന്‍ കരഞ്ഞു , മഴയായ് കണീര്‍   പൊഴിച്ചു ……
ഇലകള്‍ പൊഴിഞ്ഞു പൂവായ് ,  പൂവ് പൊഴിഞ്ഞു  കായായ് …കായ് പൊഴിഞ്ഞൊരുരുമരമായ്‌  …
പിനീടുള്ളവര്‍  എന്നോടൊന്നും ചോദിച്ചില്ല്യ , ഞാന്‍ പറയുന്നതൊന്നും കേട്ടിരുന്നില്ല്യെ ?
അന്ന് ഞാന്‍  ആത്മാവിനോട് ചോദിച്ചു , അത് സത്യമായിരുന്നോ  …
ആത്മാവെന്നോട് മന്ത്രിച്ചു ,  മനസിനോട് ചോദിയ്ക്കാന്‍ ….
മനസ് പറഞ്ഞു , ഹൃദയത്തോട് ചോദിക്കാന്‍  ….
ഹൃദയം എന്നോട് മൊഴിഞ്ഞു “എന്നെ നീയറിയുക , അവളെ നീയറിയും”

അവളെ ഞാന്‍ നോക്കിയെങ്കിലും   കണ്ടില്ല്യ ….
യെന്‍ചിരി  മാഞ്ഞകന്നു ,  കരഞ്ഞിരുന്നോ ? എനിക്കൊര്‍മ്മയില്ല്യ ..

അവളെ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നോ , സ്നേഹിച്ചിരുന്നോ ,പ്രണയിച്ചിരുന്നോ ..

ഓര്‍മ്മകള്‍ അഗ്നിപോല്‍ യെന്‍സിരകളില്‍ പാഞ്ഞകന്നു …
അതുകൊണ്ടെന്‍  ഹൃദയം പിടച്ചു , മനസ് വെന്തെരിഞ്ഞു ..

പക്ഷെ  ആത്മാവ് കത്തിയമര്‍ന്നോ …എനിക്കറിയില്ല്യ  …
ഒന്നും എനിക്കറിയില്ല്യ  , ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല്യ …അന്നുമിന്നുമെന്നും  എനിക്കൊന്നുറിയില്ല്യ ….

പിന്നീടെന്നോ അവളെ ഞാന്‍ കണ്ടു ….
നീയെന്നെയെന്നെങ്കിലും അറിയാന്‍ ശ്രമിച്ചിരുന്നോ …അവളതു കേട്ടില്ല്യെ ? ..
പക്ഷെ അവള്‍ക്കന്ന്  വേറെയാരെക്കുറിച്ചെന്തോക്കെയോ പറയാനുണ്ടായിരുന്നു ..

കാലത്തോട് ഞാന്‍ ചോദിച്ചു , എന്നോടൊന്നും പറയാതെങ്ങുപോയ് നീ ..
കാലം പറഞ്ഞത്  ഞാന്‍  ഓര്‍ക്കുന്നു ..
ഞാന്‍ പോയത് നീ കണ്ടിരുന്നില്ല്യ , നീയൊന്നും കേട്ടിരുന്നില്ല്യ , ഒന്നുമറിഞ്ഞിരുന്നില്ല്യ  ..കാരണം
നിനക്കന്നു ആത്മാവും മനസും ഹൃദയവും ഉണ്ടായിരുന്നില്ല്യ …

എനിക്കിന്നവളെക്കുറിച്ചേറെ  പറയാനുണ്ട് ….
കരഞ്ഞുകൊണ്ട്‌  മനസിനോടത് സത്യമാണെന്നു  പറയുന്നു ..വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു …
…പക്ഷെ എല്ലാവരും അത് കേട്ട് ചിരിക്കുന്നോ ….

Posted in കഥ/കവിത | 2 Comments

ആത്തോലമ്മയും സൃഷ്ടിയും…

 

 

 

 

 

“കുട്യേ നീയീ ചെയ്യണത് ശര്യാന്നു തോന്നുണ്ണ്ടോ   ”

മുറുക്കിചുവപ്പിച്ച  വെറ്റില കോളാമ്പിയില്‍ സമര്‍പ്പിച്ചുകൊണ്ട് നങ്ങ്യാരമ്മ ചോദിച്ച ചോദ്യം കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് …

നങ്ങ്യാരമ്മക്ക് വയസിപ്പോ പത്തമ്പത് ആയിക്കാണണം …തന്‍റെ അമ്മ അകത്തമ്മയും നങ്ങ്യാരമ്മയും ഒരേ   പ്രായാക്കരാണ് ..അമ്മയുടെ സ്ഥാനം !!!

(അകത്തെലമ്മ എന്ന് വിളിച്ചു തുടങ്ങിയതാണെന്ന് ആരോ പറഞ്ഞറിവുണ്ട് , പിന്നെയത് ലോപിച്ച് ലോപിച്ച്  ആത്തോലമ്മയും അകത്തമ്മയും ആയി )


ചെയ്തത് , ചെയ്യുന്നതു  ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല്യ  ..അല്ലെങ്കില്‍ തന്നെ എന്താണീ ലോകത്തില്‍ ശരിയും തെറ്റും ? ആരോ പറഞ്ഞപോലെ എല്ലാം ആപേക്ഷികമാണ് …    തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ  …. കാള്‍ഗേള്‍   എന്ന് ആദ്യമൊക്കെ വിശേപ്പിച്ച മാധ്യമങ്ങളോടും , വേശ്യ എന്ന് വിളിപ്പിക്കപ്പെട്ട  നാടുകാരോടും തേവിടിശി എന്നടചാക്ഷേപിച്ച  എംബ്രാന്തിരിയോടും  പടപൊരുതി   ഒരു കോടതി വിധിയോടെ   ഇല്ലം വീണ്ടെടുത്തിരിക്കുന്നു ..എല്ലാരേയും പ്രണയിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ ,  ഒന്നിന് വേണ്ടിയും തന്‍റെ  വിയര്‍പ്പോഴുകിയിട്ടില്ല്യ  , സിരകളിലെ രക്തം തിളപ്പിചിട്ടില്ല്യ …  പ്രണയമെന്തെന്നറിയാത്തവര്‍ക്ക്  ,  ആവശ്യമുള്ളവര്‍ക്ക്   അത്  കൊടുക്കാന്‍ ശ്രമിച്ചു …

ഈ ലോകത്തില്‍ ഒന്നിനുവേണ്ടിയും അല്ലാതെ ,ഒന്നും പ്രതീക്ഷിക്കാതെ  പ്രണയം കൊടുത്തു  ജീവിക്കുന്ന ഒരേയൊരാള്‍ എന്നാണ് കോടതി തന്നെ വിശേഷിപ്പിച്ചത്‌ …താനെന്താണ്‌ ചെയ്തതെന്ന് മനസിലാകാത്തവര്‍ക്കുള്ള മറുപടിയാണത്  … .വിവരമുള്ളവര്‍ അത് നേരത്തേ മനസിലാക്കി , ഇനിയും ശേഷിചിട്ടുള്ളവര്‍  അത് കണ്ടെങ്കിലും മനസിലാക്കട്ടെ  …താന്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് ആരെങ്കിലും  പറഞ്ഞു കൂട്ടും …. പ്രായം പതിനേഴു കഴിയും മുന്‍പ്  മനസിലെങ്കിലും ബ്രഷ്ട്ടു കല്‍പ്പിച്ചു ഇറക്കിവിട്ട ഇല്ലത്തെ , ഒരു പീറപ്പെണ്  തിരിച്ചു പിടിച്ചിരിക്കുന്നു എന്നു പറയുമായിരിക്കും …    ഈ ലോകത്തിലെ  ഏറ്റവും വലുത് പ്രണയമാണെന്നരിയാത്ത എല്ലാവരും അത്  കേട്ട് കൂടെ  പുലമ്പും …..


അമ്മയെ  കണ്ട ഓര്‍മ്മ തനിക്കില്ല്യ  …ഓര്‍മ്മിച്ചെടുക്കാന്‍ മാത്രം വിധിയോ അന്ന് ജീവിച്ചിരുന്നവരോ സുഖകരമായി ഒന്നും അവശേചിപ്പിചിട്ടില്ല്യ  ആത്തോലമ്മ അവര്‍ക്കെല്ലാം തേവിടിശ്ശി  ആയിരുന്നല്ലോ….എംബ്രാന്തിരി ഒരുത്തനാണ് അമ്മയുടെ ജീവിതം നശിപ്പിച്ചത് എന്ന്  ഗ്രന്ഥശാലയിലെ ഏറാടി മാഷ്‌ പറഞ്ഞറിവുണ്ട്  . ചുരുളന്‍ മുടിയും , നിഴലുപോല്‍മുടിയില്‍ എപ്പോളും തിരികി വെക്കാറുള്ള തുളസിക്കതിരും  ഇല്ലാതെ ആരും ആത്തോലമ്മയെ കണ്ടിട്ടില്ലത്രേ . ഇല്ലത്തിന്‍റെ ഐശ്വര്യം എന്നായിരുന്നു എല്ലാരും പറഞ്ഞിരുന്നത്

വളരെ  പെട്ടെന്നായിരുന്നു   എല്ലാം മാറി മറിഞ്ഞത് ..  ഭൂപരിഷ്കരണ സമരത്തിന്‍റെ  അലയൊളികള്‍ ആഞ്ഞടിക്കുന്ന കാലം …പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ എല്ലാം കൈ വിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍  ഇല്ലത്തിലെ   എംബ്രാന്തിരിയുടെ   ധ്രിതരാഷ്ട്രബുദ്ധിയില്‍ പിറന്ന കുബുധ്ധിയയിരുന്നത്രേ ആത്തോലമയുടെ കല്യാണം …പണിക്കു നിന്നിരുന്ന  കുടിയാന്‍  കൊലവന്‍റെ  മകന്‍   രാമന്‍ , ആത്തോലമ്മയെ  ഗര്‍ഭിണിയാക്കി  എന്ന് പറഞ്ഞു നാട്ടില്‍ ജനസംസാരമുണ്ടാക്കി …

തിടുക്കത്തില്‍  രാമന്‍റെ പേര് മാറ്റി റാം ഈശ്വര്‍ എന്നാക്കി എംബ്രാന്തിരി എല്ലാ സ്വത്തും   ആത്തോലമ്മക്ക്  ഇഷ്ടധനമായി എഴുതിവെച്ചു

കൂടെ ആത്തോലമ്മയെയും രാമനെയും ഒരു താലി ചരടില്‍ കെട്ടിയിട്ടു  …..    കല്യാണം നടന്ന മൂന്നിന്‍റെ രാത്രി തന്നെ  ഇല്ലത്തിലെ പത്തായപ്പുരയുടെ നിലവറയില്‍  അനക്കം കേട്ടിരുന്നു എന്നാരൊക്കെയോ  പറഞ്ഞിട്ടുണ്ട് എന്തായാലും ആത്തോലമ്മ അന്നുമുതല്‍ എല്ലാര്‍ക്കും  ഒരു ദുശകനുമാണ് പാതി പ്രാണന്‍ എന്ന് കരുതി , വീട്ടുകാര്‍ കൈ പിടിപ്പിചേറ്റിയ കണവനെ നഷ്ട്ടപ്പെടുതിയോള്‍  ….

എന്താണെന്നോ എങ്ങനെ ആണെന്നോ അറിയില്ല്യ , ഏഴാം മാസത്തില്‍ വയറു വേദന വന്നു ഇല്ലത്തെ ആത്തോലമ്മയെ പട്ടണത്തിലെ ആസ്പത്രീല് കൊണ്ട്വോയി എന്ന് മാത്രം ഏറാടി മാഷിനറിയാം …പിന്നെ തിരിച്ചു പോന്നത് സൃഷ്ടി എന്ന് എംബ്രാന്തിരി  വിളിച്ചു പോന്ന തന്നെയും കൊണ്ടാണത്രേ  …. തന്‍റെ  അമ്മ ആത്തോലമ്മയാണെന്നു അറിയാം മുലപ്പാലിന്‍റെ മാധുര്യം ഇപ്പോളുമുണ്ട്  …

താന്‍ അമ്മയെപ്പോലെ തന്നെയാണെന്ന് ഏറാടി  മാഷ്‌ പറഞ്ഞിട്ടുണ്ട് , ഏറെ വിചിത്രമായി ജനിച്ചതുകൊണ്ടാണോ തനിക്കു സൃഷ്ടി എന്ന പേര് വീണതെന്ന് ഇടക്കെപ്പോഴോ ആലോചിച്ചിരുന്നു..അല്ലെങ്കിലും പേരിലൊക്കെ എന്തിരിക്കുന്നു …..

സ്വത്തെല്ലാം തിരിച്ചു എംബ്രാന്തിയുടെ പേരിലാക്കാന്‍ പണം കുറെ ഒഴുക്കിയെന്നും അതിനു വഴങ്ങാത്തവര്‍ക്ക്‌ ആത്തോലമ്മയുടെ മടിക്കുത്ത് കാണേണ്ടി വന്നുമെന്നുമൊക്കെ  പിന്നാമ്പുറ സംസാരമുണ്ട് …
എംബ്രാന്തിരി  ആത്തോലമ്മയെ പുലഭ്യം പറയുന്ന കൂട്ടത്തില്‍ എപ്പോളും പറയുമായിരുന്നു  …

” തേവിടിശ്ശി , നിന്‍റെ വംശതെയോട്ടകെ  സ്മാര്‍ത്തവിചാരം നടത്തി പിണ്ഡം വെച്ച് പടിക്ക് പുറത്താക്കണം ..അല്ലെങ്കിലും നിനക്കൊക്കെ നാരായണബലിയെ വിധിച്ചിട്ടുള്ളൂ ….എന്‍റെ   ശേഷക്രിയ ചെയ്യാന്‍ ഒരുത്തരും വേണ്ട  “

[ സ്മാര്‍ത്തവിചാരം –  നടപ്പുദോഷം /ചാരിത്ര്യ ദോഷം ആക്ഷേപിക്കപ്പെട്ട  നമ്പൂതിരി   സാധനത്തിനു   നേരിടേണ്ടി വരുന്ന ആറ് ഖട്ടങ്ങളുള്ള വിചാരണ

സാധനം –  സ്മാര്‍ത്തവിചാരം നേരിടുന്ന നമ്പൂതിരി സ്ത്രീ

നാരായണബലി – അസാധാരണ മരണം നേരിടേണ്ടി വരുന്ന നമ്പൂതിരിക്ക് നേരിടേണ്ടി വരുന്ന മരണ/മരണാനന്തര ചടങ്ങുകള്‍

 

ശേഷക്രിയക്കാര്‍  – മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന ബന്ധുജനം ]

 


ആത്തോലമ്മയുടെ ഒടുക്കം ,  ശ്വേത രക്താണു കൂടിക്കൂടി മരണപ്പെടുകയായിരുന്നു  എന്നാണറിവ്…സ്വത്തെല്ലാം എമ്ബ്രാന്തിരിയുടെ പേരിലാക്കിയിരുന്നല്ലോ

അറിഞ്ഞോ അറിയാതെയോ ചെറുപ്പത്തില്‍ ചോദിച്ച നിഷ്ക്കളങ്കമായ ചോദ്യങ്ങള്‍ തെവിടിശിയുടെ ധിക്കാരിയായ  മകള്‍ എന്ന  തനിക്ക് പട്ടം നേടിത്തന്നിരുന്നു  ..

ചെറുപ്പത്തില്‍ തന്‍റെ കണ്ണിലൂടെ കണ്ട എല്ലാത്തിലും പ്രണയമുണ്ടായിരുന്നു എല്ലാവരുടെ കണ്ണിലും ഒളിഞ്ഞിരിക്കുന്ന പ്രണയത്തിന്റെ  സ്ഫുലിംഗം കണ്ടിട്ടുണ്ട് …അമ്പലത്തില്‍ തൊഴാന്‍ പോയപ്പോ , അവിടെ   വെച്ചിരുന്ന അമ്പലമണിയില്‍  ,ശിവലിംഗത്തില്‍  അങ്ങനെ കാണുന്നതും തൊടുന്നതും എല്ലാത്തിലും പ്രണയമുണ്ടായിരുന്നു ..തന്നെ സംഭാന്ധിചിടത്തോളം പ്രണയത്തിന്‍റെ അടയാളങ്ങള്‍ നിറച്ച ഒരു കൊച്ചു മുറി മാത്രമാണീ ലോകം …

എമ്ബ്രാന്തിരിയുടെ ശകാരം സഹിക്ക വയ്യാതെ പതിനേഴാം വയസ്സില്‍ തീതുപ്പുന്ന വണ്ടിയില്‍ കേറി  ഏറാടി മാഷോടൊപ്പം   എങ്ങോട്ടെന്നില്ലാതെ  ഇറങ്ങിത്തിരിച്ചു … സ്വയം തീ തിന്നു കൊണ്ട് ആരെയൊക്കെയോ എവിടെയെക്കൊയോ എത്തിക്കാന്‍ ശ്രമിക്കുന്ന ഒരു വണ്ടി എന്നും ഒരതിശയമായിരുന്നു….തീവണ്ടി എല്ലാവരെയും പ്രണയിക്കുന്നുണ്ട് . അല്ലാതെ സ്വയം തീതിന്നുകൊണ്ട് കാലമെത്രയായി അതിങ്ങനെ !! പക്ഷെ ആരും അതൊന്നും ശ്രധ്ധിക്കുന്നില്ല്യ ….

പിന്നീടുള്ള ദിനങ്ങള്‍ ഒരു തരം സമര്‍പ്പണത്തിന്‍റെതായിരുന്നു…
ഈ ലോകത്തില്‍ താന്‍ എത്തിയിരിക്കുന്നത് പ്രണയിക്കാനാണ് പ്രണയിപ്പിക്കനാണ് …..

യഥാര്‍ത്ഥ നിസ്വാര്‍ത്ത പ്രണയം എല്ലാതരം ശക്തിയുടെയും ഉറവിടമാണ് …സ്നേഹം വികാരത്തിന് അടിമപ്പെടുമ്പോളുള്ള അത്തരം നിമിഷങ്ങള്‍ പന്ജ്ജെന്ദ്രിയത്തിനപ്പുറതെക്കുള്ള  വികാര തലങ്ങളിലേക്ക് കൊണ്ടുപോകും ..അത് നിലനിര്‍ത്താനായാല്‍  ഈ ലോകത്തിലെ ഒന്നും , ഒന്നിനും ,ആര്‍ക്കു മുന്നിലും അപ്രാപ്യമല്ല  …..

ഇവിടെ ഭര്‍ത്താവ് ഭാര്യയെ പ്രണയിക്കുന്നതുപോലും  എന്തെകിലും പ്രതീക്ഷിച്ചാണ് …അലെങ്കില്‍ ഇഷ്ടവും സ്നേഹവും ഇല്ലാത്ത പ്രണയം ഒരുതരം പീഡനമാണ് … തന്‍റെ  പ്രണയം നിസ്വാര്‍ത്തമാണ്  , ഒന്നും ആരില്‍നിന്നും പ്രതീക്ഷിക്കുന്നില്ല്യ … യഥാര്‍ത്ഥ  പ്രണയം എന്തെന്നറിയാത്തവര്‍ക്കെല്ലാം പ്രണയം കൊടുക്കുക  മാത്രമാണ് തന്‍റെ ജീവിത ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞതാണ്‌ … വര്‍ഷങ്ങള്‍ പോയതറിയാതെ  എത്രയോ പേര്‍ തന്നില്‍നിന്നും  പ്രണയമേന്തെന്നു   അറിഞ്ഞിരിക്കുന്നു …

താന്‍ ഒരു വേശ്യയല്ല  ,കാള്‍ഗേള്‍  അല്ല .. ഒന്നിന്‍റെ  പ്രലോഭനത്തിനും ഇന്നുവരെ വഴങ്ങിക്കൊടുത്തിട്ടില്ല്യ …  നിസ്വാര്‍ത്ഥമായി  പ്രണയിക്കുകയും, പ്രണയിക്കപ്പെടുകയും  ചെയ്യുന്നത് എങ്ങനെ തെറ്റാകും ….ശരിയും തെറ്റും ആരുണ്ടാക്കിയതാണ്‌ …അതെല്ലാം നിര്‍ണ്ണയിക്കുന്ന ദണ്ട്  എന്താണ് ….ഏറാടി മാഷ്‌ മാത്രമാണ് തന്നെ ശരിക്കും തിരിച്ചരിഞ്ഞിരിക്കുന്നത് ..പിന്നേ കോടതിക്കും അറിഞ്ഞിരിക്കുന്നു  …രണ്ടു സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത് ….

ഒരിക്കല്‍ തന്‍റെ മുന്നില്‍ കൊട്ടിയടക്കപ്പെട്ട ഇല്ലത്തിന്‍റെ കപട സാധാചാര മുഖത്ത് കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കണം …. പൊയ്മുഖം ഒളിപ്പിച്ചു വെക്കുന്ന എമ്ബ്രാന്തിരിയുടെ നെഞ്ചത്ത് അത്രയെങ്കിലും ചെയ്യണം.. അച്ചന്‍ എന്ന് വിശ്വസിക്കുന്ന  നിലവറയിലെ ആത്മാവിനും  ആത്തോലമ്മക്കും  കൊടുക്കുന്ന ഒരു പിടി ബലിച്ചോറാണ് അത്

എംബ്രാന്തിരി ജീവിച്ചുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ ,

” ഇല്ലത്തിന്റെ മാനം കളയാന്‍ ജനിച്ച തേവിടിശ്ശി ,   നീ അഴിവ് ചൊല്ലി എന്‍റെ നെഞ്ഞതോട്ടു തന്നെ വന്നുവല്ലേ , മുധേവീ”

[ അഴിവ് ചൊല്ലല്‍  — ചാരിത്ര്യദോഷം/നടപ്പുദോഷം   ആക്ഷേപിക്കപ്പെട്ടതില്‍നിന്നും   മോചിക്കപ്പെട്ട സാധനം ]

അവ്യക്തമെങ്കിലും ആ കപടരോദനം  തനിക്കു  കേള്‍ക്കാം ..ഇനി സമൂഹത്തില്‍ അവശേഷിച്ചിരിക്കുന്ന കപട സാധാചാര സൂക്ഷിപ്പുകാര്‍ക്കും  , എമ്ബ്രാന്തിരിയുടെ നെറിവില്ലാത്ത  പ്രേതവും സന്തോഷിക്കാനായി എന്തെങ്കിലും ഒന്ന് ചെയ്യണം ..നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്ക്   പ്രണയബരിതമായി ,നിശബ്ധരഹിതമായി നീങ്ങിയ കുറച്ചു നിമിഷങ്ങള്‍ ആയിരുന്നു തന്‍റെ ജീവിതം ….ഈ ലോകത്തിലെ ഏറ്റവും ശ്രെഷ്ടമായത് പ്രണയമാണെന്ന്  ഈ മടയന്മാര്‍ക്ക് അറിയില്ല്യ … മരണം എന്നത് തന്നെ സംഭാന്ധിചിടത്തോളം ഒന്നുമല്ല .. വ്യത്യസ്തമായി മരിക്കണം

ഇല്ലത്തിലെ മുവാണ്ടന്‍ മാമ്പഴത്തിന്‍റെ ചാറെടുത്ത്‌ , അതില്‍ ഉറക്ക ഗുളികയും മെര്‍ക്കുറിയും  ചേര്‍ത്ത്  , തണുപ്പിച്ച ചെറിയ ഉണ്ടകളാക്കി  വിഴുങ്ങണം …പ്രണയത്തിന്റെ ഒരു പ്രതേക സുഖം അറിഞ്ഞുകൊണ്ട് വേണം , ഈ  ലോകത്തിലെ ഭൂരിപക്ഷം പേരും മനസിലാക്കാത്ത തനിക്കു യാത്ര തുടരാന്‍ …ഒരു പക്ഷെ വരുന ദിനങ്ങളില്‍ മാധ്യമങ്ങള്‍ കുറിക്കുമായിരിക്കും  ” ദുര്‍ന്നടപ്പുകാരിയായ യുവതി വിഷം കഴിച്ചു ആത്മഹത്യ ചെയ്തു ”  പക്ഷെ എന്നെ മനസിലാകുന്ന , വരാന്‍ പോകുന്ന ഒരു തലമുറ   കപട പൂണൂലുകള്‍ പൊട്ടിച്ചെറിഞ്ഞു  , എല്ലാ ഭ്രഷ്ട്ടുകള്‍ക്കും മീതെ അത് തിരുത്തി വായിക്കും  , “മരണത്തെപ്പോലും പ്രണയിച്ച മാലാഖ “

 

 

Posted in കഥ/കവിത | 2 Comments

ബോണസും ചില ചിന്തകളും………..

 

 

 

 

ചെയ്യുന്ന ജോലിയില്‍ ഇടക്കെങ്കിലും മനസോന്നു മടുക്കാരുണ്ടോ ?

അര്‍ഹതയുണ്ടായിട്ടും കിട്ടാതെ പോകുന്ന  ശമ്പളക്കയത്തെക്കുറിചോര്‍ത്തോ , ബോണസിനെപ്പറ്റിയോര്‍ത്തോ ….കയ്യില്‍ കിട്ടിയിട്ട് വഴുതിപ്പോയ ഓണ്‍സൈറ്റ്  പ്രോജക്ടിനെക്കുരിചോര്‍ത്തോ   ശീതീകരിച്ച മുറികളിലിരുന്നു വെറുതെയെങ്കിലും ആര്‍ക്കെങ്കിലും ഇടക്ക് നിരാശ തോന്നിയിട്ടുണ്ടോ ….ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന  ജോലി ഒരു കൂറ സംഭവമാണെന്നും, പെട്ടെന്ന് തന്നേയ് മാറിയില്ലെങ്കില്‍ എന്തൊക്കെയോ നഷ്ടമാകുമെന്നും അകാരണമായി നിങ്ങളുടെ മനസ്  വേദനിക്കാരുണ്ടോ ….ഒരുപാട് ദിവസങ്ങള്‍  ഒരുപാട് പേര്‍ പണിപ്പെട്ടിട്ടും പറ്റാത്ത ബഗ് കണ്ടെത്തി എന്ന് പറഞ്ഞു സ്വയം  അമിതമായി ആഹ്ലധിക്കരുണ്ടോ …?

എങ്കില്‍ മുകളിലെ ചിത്രം ഒന്ന് നോക്കുക …എന്തിന്റെയോ പേരില്‍ അല്ലെങ്കില്‍  ഒരു പരീക്ഷയില്‍  പരാജയപ്പെട്ടു , ജീവിതത്തിലെ രണ്ടറ്റവും കൂടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരുപാടുപേര്‍ ഇവിടുണ്ട് … ഗ്ലാസുകളില്‍ നിന്നും ഗ്ലാസുകളിലേക്ക് വില കൂടിയ മദ്യം ഒഴിച്ച് നുരയുന്നതിനിടയില്‍  ശേഷിച്ചിരിക്കുന്ന ഭക്ഷണം ഒരു നിര്‍ദ്ദക്ഷണ്യവും കൂടാതെ ചവറ്റു കുട്ടയിലേക്ക് എറിയും മുന്‍പോ ,   കഴിച്ചിട്ടും കഴിച്ചിട്ടും കഴിയാതെ , ടോയ്ലറ്റില്‍  കൂടുതല്‍ സമയം കളയാനായി മാത്രം ഒരുപാടൊക്കെ അകത്താകുമ്പോ  അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയ പിസ്സയോ , കബാബോ ഇടക്കെങ്കിലും നിങ്ങളെ ബോറടിപ്പിക്കാന്‍ തുടങ്ങുമ്പോ ഒന്നോര്‍ക്കുക , കേരള സര്‍ക്കാര്‍ രണ്ടു രൂപയ്ക്കു അരി നല്‍കുന്നെങ്കിലും , അത് പോലും കാശ് കൊടുത്തു വാങ്ങാന്‍ പറ്റാത്തവര്‍ മുത്തങ്ങയിലുണ്ട് …അട്ടപ്പാടിയില്‍ ഉണ്ട് …

ജോലി ചോധിക്കുമ്പോ മള്‍ട്ടി നാഷണല്‍ കമ്പനിയിലോ , എതെകിലും പാര്‍ക്കിനകത്താനെന്നോ പറയാന്‍ പറ്റിയില്ലെങ്കില്‍ അതൊരു പോരായ്മ ആണെന്ന് കരുതുന്ന ചിലരെങ്കിലും ഒന്നാലോചിക്കുക ,   നിര്‍ഭാഗ്യവശാല്‍  ഇവിടെ ചെയുന്ന ജോലി അതെന്തു തന്നേയ് ആയാലും  എത്രത്തോളം ആത്മാര്ത്ഥമായി ചെയ്തെന്നു ആരും നോക്കാറില്ല ,  എന്താണ് ജോലി എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ കുറ്റമല്ല , അതിങ്ങനെയൊക്കെ ആയിപ്പോയി …

എന്തു ചെയ്യുന്നു എന്നല്ല , അതെങ്ങനെ ചെയ്യുന്നുവെന്ന് കണക്കാക്കുന്ന , ജോലിയുടെ പേരില്‍ ആളുകളെ തരാം തിരിക്കാത്ത ഒരു സംസ്ക്കാരം എന്നെങ്കിലും വരണമേയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് നിര്‍ത്തുന്നു ….

Posted in കഥ/കവിത | Comments Off on ബോണസും ചില ചിന്തകളും………..