കര്‍ഷക ദിനം: നിങ്ങളോര്‍ക്കുന്നോയിവരെ ????

 

 

 

 

 

 

ഇന്ന്   കര്‍ഷക ദിനം :  ചിങ്ങം ഒന്ന് Farmers day,നിങ്ങളോര്‍ക്കുന്നോയിവരെ

മേശക്കു ചുറ്റും വെട്ടി വിഴുങ്ങാനായി ഇരുന്നു  ഇടക്കെപ്പോഴെങ്കിലും കല്ല്‌ കടിക്കുന്നതിനിടയില്‍   ഉണ്ടാക്കിയവന്‍റെ  അച്ഛന് വിളിക്കുമ്പോള്‍..  അല്ലെങ്കില്‍ കടം കേറിയ   ആത്മഹത്ത്യാ  വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മാത്രം വാര്‍ത്ത പ്രാധാന്യം  നേടാറുള്ള , ഓര്‍ക്കാറുള്ള പതിനായിരക്കണക്കിന് കര്‍ഷകരുടെ  ദിനം  ആണിന്ന്   …

പുതു പ്രതീക്ഷകള്‍ ഏറി മലയാളമാസം ഇന്ന് ആരംഭിക്കുന്നു ….

അച്ഛന്  ദിവസം, അമ്മക്ക് ദിവസം, പ്രണയത്തിനു ദിവസം ,  എന്തിനു പൂച്ചക്കും പട്ടിക്കും പോലും ദിവസങ്ങള്‍ ഉണ്ടാക്കി  ആഖോഷങ്ങള്‍ നടത്തുന്ന ഈ കാലത്ത്  വിസ്മരിക്കപ്പെടുന്ന ഒന്നുണ്ട്…

വിളയിച്ച്ചെടുക്കുന്നവന്‍റെ   കഷ്ട്ടപ്പാട്  …അത് നമ്മള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ … എന്തൊക്കെ ഇല്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാം , പക്ഷെ ഒന്നും കഴിക്കാതെ, കുടിക്കാതെ  എത്രകാലം ??   അതുകൊണ്ട് തന്നെ കര്‍ഷകര്‍ വിസ്മരിക്കപ്പെടെണ്ട ഒന്നല്ല  …

ജോലികളെല്ലാം  മഹത്തരമാണെങ്കിലും ,  എന്തോ കര്‍ഷകരോട്,   പ്രതീക്ഷകള്‍ മാത്രം കൈമുതലായി പിന്നെയും വിളവേറിയുന്ന പട്ടിണിപ്പാവങ്ങളോട്   പ്രത്യേക ആദരവ് തന്നെ തോന്നുന്നു  …ഒരിക്കലും മറന്നു കൂടാ ..


ഞാന്‍ ഈ പറയുന്നത്  റബ്ബര്‍ തോട്ടത്തില്‍  , വരുമാനം ഇനിയും കൂട്ടാന്‍ പാലെടുക്കുന്ന കുത്തക മുതലാളിമാരെക്കുറിച്ചല്ല .. മറിച്ചു   നഷ്ട്ടമാണെങ്കിലും   പ്രതീക്ഷകള്‍ മാത്രം കൈ മുതലാക്കി വിളവെറിയുന്ന..  മണ്ണിനെ സ്നേഹിക്കുന്ന…മണ്ണിനു വേണ്ടി ജീവിക്കുന്ന ഒരു പറ്റം  ആത്മാക്കളെക്കുറിച്ചാണ് …

നമുക്ക് കഴിക്കാനിപ്പോ എല്ലാം തമിഴ്നാടില്‍ നിന്നു വരുന്നതാണ് എന്ന് ചുമ്മാ തള്ളി വിടുന്നതിനു മുന്‍പ്  അവരുടെ കഷ്ട്ടപാടുകളും സത്യവും അറിയാന്‍ ശ്രമിക്കണം.. … ഒരുപാടൊക്കെ പറയുന്നതിന് മുന്‍പ് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹം ഇവിടുത്തെ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് എന്ത് ചെയ്തു എന്ന് മനസിലാക്കണം  … വളരെ കുറച്ചെങ്കിലും എന്തൊക്കെയോ  അറിയാന്‍ ശ്രമിച്ചു  എന്ന് തോന്നുമ്പോള്‍  ഒന്ന് പറയാതെ വയ്യ, ആത്മഹത്യകളില്‍  സ്ഥാനം പിടിക്കുമ്പോള്‍ വല്ലത്തും നക്കാപ്പിച്ച കൊടുത്ത്‌  കടം എഴുതിത്തള്ളി ശേഷക്രിയ നടത്തെണ്ടവര്‍ അല്ലായവര്‍  …  മറന്നുകൂടാ , അവരെ നാമൊരിക്കലും ..


അമ്മയെ തല്ലിയാലും  , അവിടെപ്പറയാന്‍ രണ്ടു കൂട്ടര്‍  കാണും എന്ന് പറയുമ്പോലെ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ കര്‍ഷകര്‍ക്കെന്തു കിട്ടും എന്നോ , ലേഖനത്തിന്‍റെ  പ്രസക്തിയെന്തെന്നോ  ആലോചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ …  ഈ പോക്ക് പോകുകയാണെങ്കില്‍ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക രംഗം കെട്ടുകഥ ആകും ,  പണ്ടിവിടെ കൃഷി ചെയ്തിരുന്നു എന്നോര്‍മ്മിക്കാനെങ്കിലും ഉള്ള ഒരു ശേഷിപ്പ് ആവട്ടെ ഈ ലേഖനം ..

ഒട്ട്സും , പിസ്സയും ബര്‍ഗ്ഗറും ,വരുന്നതിനു മുന്‍പ്  പുട്ടും ഇട്ളിയും പഴങ്കഞ്ഞിയും കഴിച്ചിരുന്ന …കഴിച്ചുകൊണ്ടിരിക്കുന്ന കുറെയാളുകള്‍ ഉണ്ടായിരുന്നു ഉണ്ട്  ……പക്ഷെ കൃഷി ചെയ്തിരുന്ന കുറെ ആളുകള്‍ ഇവിടെ പണ്ട്  ഉണ്ടായിരുന്നു എന്ന് പിന്നീട് ഒരിക്കല്‍ ഓര്‍ ക്കേണ്ട  അവസ്ഥയിലേക്ക് എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍

ഒരപെക്ഷയോടെ   നിര്‍ത്തുന്നു , നിങ്ങള്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒന്നുണ്ട് …ഇവിടെക്ലിക്ക്ചെയ്യുക

 

 

 

 

 

അങ്ങനെ നമ്മുടെ വിശപ്പകറ്റാന്‍  , ലാഭമോ നഷ്ട്ടമോ  നോക്കാതെ വിത്തെറിയുന്ന , എന്നെങ്കിലും ഒരു നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിനു കര്‍ഷക സുഹൃതുതുക്കള്‍ക്ക് മുന്നില്‍  തികച്ചും നന്ദിയോടെയും  ഓര്‍ത്തുകൊണ്ട്‌   ഒരുഗാനത്തോടെ …വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ വിട …

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കര്‍ഷക ദിനം: നിങ്ങളോര്‍ക്കുന്നോയിവരെ ????

ഡയറ്റിംഗ് :-

 

 

 

 

 

 

 

 

ആദ്യമേ  പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല , വിശപ്പിന്‍റെ വിളി അറിയാവുന്ന പക്വതയില്ലാത്ത വിവരം കെട്ടവന്‍റെ ജല്‍പ്പനം അല്ലെങ്കില്‍ അപേക്ഷ, എങ്ങനെ വേണമെങ്കിലും എടുക്കാം …ഹൃദയത്തില്‍ തട്ടി എഴുതുന്ന കുറച്ചു വാക്കുകളാണിത് ,അതുകൊണ്ട് തന്നെ കാവ്യബംഗിയോ , വ്യാകരണമോ  കണ്ടെന്നു വരില്ല്യ …  ഇതൊക്കെ മഹാ സംഭവമാണോ എന്ന്  വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നിമിഷം തോന്നിയെങ്കില്‍ , സത്യം പറയാമല്ലോ ഇതൊക്കെയാണ്  ഒരു സംഭവം…

ചിത്രം കണ്ടു ചിലര്‍ക്കെങ്കിലും  കാര്യം മനസിലായിക്കാണും , പ്രത്യേകിച്ചു ഒന്നും തന്നെ തോന്നാത്തവര്‍ ധാരാളവും… അവരോടു എനിക്കൊന്നെ പറയാനുള്ളൂ ..നിങ്ങള്‍ വിശപ്പിന്‍റെ വിളി അറിഞ്ഞിട്ടില്ല്യ …അല്ലെങ്കില്‍ ഒരുപാടൊന്നും അധ്വാനിക്കാതെയാണ്  നിങ്ങളുടെ പഴ്സിലേക്ക് വരായ്കയുള്ളത്  ….

ധാരാളം ടേബിളുകള്‍ ഇങ്ങനെത്തന്നെ ആയിരുന്നത് കൊണ്ട് ഒരു ഫോട്ടോ എടുക്കാന്‍ അശേഷം ബുദ്ധിമുട്ട് വന്നില്ല്യ …. തര്‍ക്കിക്കാന്‍ ഇല്ല്യ,  സ്ത്രീ വിരോധിയും അല്ല …പക്ഷെ    കഴിച്ചതിലും ഏറെ അവശേഷിപ്പിച്ചു പോയിരിക്കുന്ന ആ  പ്ലേറ്റ് ,  ഒരു പെണ്‍കുട്ടി ഇട്ടേച്ചു പോയതാണ് … ഭക്ഷണത്തിന്‍റെയും, വിശപ്പിന്‍റെയും , പൈസ വരുന്ന വഴിയുടെയും കഷ്ട്ടപ്പാട് ഒരുപാട് അറിഞ്ഞിരിക്കുന്നതുകൊണ്ട്   ആ കുട്ടിയെ തിരിച്ചു വിളിച്ച് ചോദിച്ചു ( ഞാന്‍ അങ്ങനെയാണ് , ചിലപ്പോ വഴിയെ പോകുന്ന അടികൂടെ വിളിച്ച് മേടിക്കും , അങ്ങനെയായിപ്പോയി )

ക്ഷമിക്കണം, ഇയാള്‍ക്ക് ഇത്ര ഫുഡ്‌ വേണ്ടെങ്കില്‍  പിന്നെന്തിനാണ്… , .

പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പുതന്നെ അവള്‍ മറുപടി പറഞ്ഞു .
See ,  I am in dieting …

നല്ലത്.. അങ്ങനെയെങ്കില്‍  ജ്യൂസ്‌ വാങ്ങിക്കഴിച്ചാല്‍ പോരെ അല്ലെങ്കില്‍  അളവ് കുറഞ്ഞ വേറെ എന്തെങ്കിലും കഴിച്ചാല്‍ പോരെ , കളയാനായി …

Who are you to ask me such stuff?  Don’t be over smart  …mind your business …

കുറെ മാസങ്ങളായി ഹോട്ടലിലെ  നിത്യ സന്ദര്‍ശകനായത് കൊണ്ട് , അവിടുത്തെ ജീവനക്കാര്‍ക്ക് ഞാന്‍ പറയുന്നത് എന്തെന്ന് പെട്ടെന്ന് മനസിലാകും  ഇതൊരു സ്ഥിരം കാഴ്ചയാണ് ..
മടി കൂടാതെ ഞാന്‍ പറഞ്ഞു  … കാശിന്‍റെ വില  അറിഞ്ഞാണ് നിന്നെ വളര്‍ത്തിയിരുന്നതെങ്കില്‍, അല്ലെങ്കില്‍ വിശപ്പ്‌ എന്താണ് എന്ന് ഒരിക്കലെങ്കിലും നീയറിഞ്ഞിരുന്നെകില്‍  ഈ ചോദ്യം ചോദിക്കില്ല്യായിരുന്നു …പൈസ ആരുടെയാണെങ്കിലും നീ ഈ ചെയ്തിരിക്കുന്നത് ദൈവം പോലും ക്ഷമിക്കില്യ .. കുറച്ചു പഴങ്കഞ്ഞിയെങ്കിലും  കിട്ടിയുരുന്നെങ്കില്‍ എന്ന് വിചാരിക്കുന്ന ഒട്ടനേകം ജീവനുകള്‍ ഇന്നും ഇവിടെയുണ്ട്  …

ഒരു നിമിഷം ചുറ്റും കണ്ണോടിച്ചു , എന്തോ മനസിലായെന്ന പോലെ അവള്‍ പറഞ്ഞു  …സോറി ,ഇനി  ഞാന്‍ ശ്രദ്ധിച്ചോളാം  …

ശ്രദ്ധിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല്യ ,  ഈ ലോകത്തില്‍ കളയുന്ന  എല്ലാ ഭക്ഷണവും പോയി പഴാക്കികളയാതിരിക്കാനോന്നും  നമുക്ക് പറ്റില്ല്യ പക്ഷെ  അഴിമതിക്കും , കള്ളപ്പണതിനും എതിരെയുള്ള പോരാട്ടം എന്നൊക്കെപ്പറഞ്ഞ് നമുക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞു  കോള്‍മയിര്‍ കൊള്ളുന്നതിനുമുന്‍പ്  ഒന്നാലോചിക്കുക , ഇത് അതിനെക്കാളും എത്രയോ വലുതാണ്‌ …വേണ്ടെങ്കില്‍ , ആവശ്യമുള്ളത് എടുത്തു കഴിക്കുക … ചില ഹോട്ടെലുകളിലെല്ലാം രാത്രി  ബാക്കി വരുന്ന ഭക്ഷണം , നേരെ ഒരു നേരമെങ്കിലും വിശപ്പടക്കാന്‍ പാടുപെടുന്ന നിരവധിപ്പേര്‍ക്ക്‌  രക്ഷയാകാറുണ്ട്  …..    അവര്‍ക്ക് വേണ്ടിഅനേകായിരം രൂപ സംഭാവന ഒന്നും നമ്മളില്‍നിന്നും ആരും ചോധിക്കുന്നില്ല്യ , ഒന്നേ ഒന്ന് വേണ്ടത് എടുത്തു കഴിക്കുക …  വേണ്ടെങ്കില്‍ കൊണ്ടുവരുന്ന ആളോട് കുറച്ചു മതിയെന്ന് പറയുക …ഇത്രയെങ്കിലും സാമൂഹ്യ പ്രതിഭദ്ധത കാണിച്ചു കൂടെ ….

ഗാനത്തോടെതല്‍ക്കാലംവിട

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഡയറ്റിംഗ് :-

ഒരു രോഗിയുടെ കുമ്പസാരം

ഇടവേളകളില്‍ അഞ്ചു നിമിഷം തനിച്ചിരുന്നാല്‍ ഉറക്കം നിങ്ങളെ കീഴ്പ്പെടുത്താറുണ്ടോ ? എന്തിനാണ് ജീവിക്കുന്നത് എന്നിടക്കെങ്കിലും നിങ്ങള്‍ ചിന്തിക്കാറുണ്ടോ ?   ഇടക്കെങ്കിലും  നിങ്ങളുടെ മനസ് അകാരണമായി വെദനിക്കാറുണ്ടോ ? വെറുതെയെങ്കിലും ബോറടി തോന്നാറുണ്ടോ ?   എങ്കില്‍  ഈ പോസ്റ്റ്‌ നിങ്ങള്‍ക്കുള്ളതാണ്  , മേല്‍പ്പറഞ്ഞതോന്നും ഇല്ലാത്തവര്‍ ഈ പോസ്റ്റ്‌ വായിച്ചു സമയം കളയാതെ മറ്റു പോസ്റ്റുകള്‍ വായിക്കുക …

 

വളരെ വൈകിപ്പോയിരിക്കുന്നു  … ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു നിര്‍ത്തി …  അതേ …   അവന്‍റെ നിരീക്ഷണപ്രകാരം  എനിക്കെന്തോ ഗുരുതരമായ  രോഗമാണ് …ഇതിനിപ്പോ ചികിത്സയില്ല്യ …രോഗത്തിന്‍റെ യഥാര്‍ത്ഥ പേര് പറഞ്ഞു നിങ്ങളെക്കൂടെ വിഷമിപ്പിക്കരുതെന്നു ആഗ്രഹമുള്ളത്‌ കൊണ്ട് പേരിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല്യ …

ഇന്നലെയാണ് അവന്‍ എന്നെക്കാണാന്‍ വന്നത് .. ആ നിമിഷം തൊട്ടു അവന്‍ എന്നെ കൊല്ലാന്‍ തുടങ്ങിയതാണ്‌ അവന്‍റെ  ഭാഷയില്‍ എന്നെ അവന്‍ രക്ഷിക്കാനും …

ഇടക്കെപ്പോഴോ  ടിവി കാണാന്‍ ആയി റിമോട്ട് കൈയിലെടുത്തു ഞാന്‍ പതിവുപോലെ  ഉറങ്ങിപ്പോയി  ..ആ നിമിഷം  ശപി എന്നെ ഉണര്‍ത്തി  സംസാരിച്ചു  ആ മഹാസത്യം കണ്ടുപിടിച്ചു ..  എനിക്കെന്തോ മഹാരോഗമാത്രേ . കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ലെങ്കിലും അവന്‍റെ  മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ കാണുമ്പോ ഞാന്‍ കൂടുതല്‍ പകച്ചു പോകുന്നു ..ശരിക്കും എനിക്ക് രോഗമാണോ ….

എനിക്കും ഇടക്ക് തോന്നാറുണ്ട് , കാരണം  ഞാന്‍ ഒരുപാട് സന്തോഷത്തിലാണ് …. എല്ലാവരും എന്തിനൊക്കെയോ വേണ്ടി ടെന്‍ഷന്‍ അടിക്കുംമ്പോളും   എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നാറില്ല്യ …ദൈവം എനിക്കിത്തിരി സങ്കടം തരാന്‍ മറന്നു പോയെന്നാണ് തോന്നുന്നത് .. …വിഷമിക്കാന്‍ ഒന്നും തന്നെ  ഇല്ല്യ എന്നത് മാത്രമാണ് എന്നെ വിഷമിപ്പിക്കുന്നത്  ….   എനിക്ക് ചുറ്റും , എന്തിനൊക്കെയോ വിഷമിക്കുന്ന, എന്തൊക്കെയോ തേടുന്ന കുറെ കണ്ണുകള്‍ .. എത്ര ആലോചിച്ചിട്ടും ഇവരെല്ലാം എന്തിനാണ് എങ്ങനെ ഓടുന്നത് എന്നെനിക്കു കണ്ടെത്താന്‍ പറ്റിയിട്ടില്ല്യ അതുകൊണ്ട് തന്നെ എനിക്കിപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു   , ശരിയായിരിക്കാം ഭൂരിപക്ഷം പേരും പറയുന്നതും ചെയ്യുന്നതും ആണ് ശരി എന്നാ തത്വം വെച്ച് നോക്കുമ്പോള്‍ , എനിക്ക്  എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട്..അവന്‍റെ ചോദ്യങ്ങള്‍    എന്‍റെ  സംശയത്തെ ഭലപ്പെടുത്തുന്നതായിരുന്നു


ഡാ ജീവിതത്തില്‍ നിന്‍റെലക്‌ഷ്യം എന്താണ് ?  What’s your aim in life ?

അങ്ങനെ ചോചിച്ചാല്‍ എനിക്ക് ഒന്നും പറയാനില്ല്യ , പ്രതേകിച്ചു ലക്‌ഷ്യം ഒന്നുമില്ല്യ …

ഒന്നുമില്ല്യെ ? ഒന്നുകൂടെ ശരിക്കാലോചിക്ക്  …

ആഹ , എനിക്ക് ഹോണ്ട സിറ്റിയില്‍  പഠിച്ചിരുന്ന സ്കൂളിന്‍റെഅടുത്തുള്ള ഹോട്ടലില്‍ ചെന്നിറങ്ങണം  , പത്തുരൂപയ്ക്ക് ബീഫ് ഭിരിയാണി കിട്ടുമായിരുന്നു  ..അത് കഴിക്കാന്‍ പോണം എന്നുണ്ട് ..

മുഖം കോട്ടി  അവന്‍ ചോദിച്ചു, അതെന്താ ഹോണ്ട സിറ്റിയില്‍പ്പോയാലെ നിന്‍റെവായില്‍ നിന്നും ഭിരിയാണി  ഇറങ്ങുള്ളൂ ? അങ്ങനെ ആണെങ്കില്‍ തന്നെ അത് നിന്‍റെആഗ്രഹം മാത്രമാണ്  ..ലക്ഷ്യം അല്ല …  ആഗ്രഹവും , ലക്ഷ്യവും , സ്വപ്നവും എല്ലാം വെവ്വേറെ ആണ് …

അവന്‍ പറഞ്ഞത് ഒന്ന് രണ്ടുതവണ കൂടെ ഞാന്‍ ഓര്‍ത്തെടുത്തു.. എനിക്കൊന്നും മനസിലായില്ല്യ  …. എങ്കിലും ഞാന്‍ പറഞ്ഞു …ഡാ അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ എന്നോട് ചോദിക്കരുത് .. ഇങ്ങനെയൊക്കെ ജീവിച്ചു പോണം എന്നെ എനിക്കുള്ളൂ ..

ഒട്ടും മടികൂടാതെ അവന്‍ പറഞ്ഞു , അതിപ്പോ തെരുവിലെ പട്ടിയും ജീവിക്കുന്നില്ല്യെ, അതിനു പ്രതെകിച്ചോന്നും ആലോചിക്കാന്‍ ഇല്ല്യ ..അങ്ങനെ ഒരു പട്ടിയെപ്പോലെയാണോ മനുഷ്യന്മാര്‍ ജീവിക്കേണ്ടത്  …മനുഷ്യനായാല്‍  എന്തെങ്കിലും ഒരു ലക്‌ഷ്യം വേണം …അതിനു വേണ്ടി പരിശ്രമിക്കണം …

കുണാണ്ടര്‍ , അങ്ങനെ അവനെ വിളിക്കാനാണ് എനിക്ക് തോന്നിയത് ..പക്ഷെ  അങ്ങനെ തോന്നുന്നത് പോലും ചിലപ്പോ എന്‍റെ  രോഗലക്ഷണം ആയിരിക്കാം

പോട്ടെ നിന്‍റെ  പോര്‍ട്ട്‌ഫോളിയോ ഏതാണ് ?

ഒരു നിമിഷം എനിക്കൊന്നും മനസിലായില്ല്യ ,  … എന്ത് ?

ഡാ  നീ എടുത്തിരിക്കുന്ന പോര്‍ട്ട്‌ഫോളിയോ  ഏതാണ് എന്ന് …

ഡാ ഞാന്‍ LIC യില്‍ ഒന്നും ചെര്‍ന്നിട്ടില്ല്യ , ഞാന്‍ ചത്തു കഴിഞ്ഞു അങ്ങനെ ആരും ഓശിയില്‍ പുട്ടടിക്കണ്ട …

MY GOD !!   നിനക്ക് പോര്‍ട്ട്‌ഫോളിയോ  പോയിട്ട്  LIC പോളിസി പൊലുമില്ല്യെ ? നീയോക്കെപ്പിന്നെ എന്തിനാട ….  മുഴുമിപ്പിക്കാന്‍ വിട്ടില്ല്യ അതിനു മുന്‍പേ ഞാന്‍ പറഞ്ഞു തുടങ്ങി ..

ഇല്ല്യ, എനിക്കതോന്നുമില്ല്യ  ..

 

.നിനക്കൊക്കെ ചത്തൂടെ …ജീവിതത്തില്‍ ലക്ഷ്യമില്ല്യ …പോര്‍ട്ട്‌ഫോളിയോ ഇല്ല്യ  …ആഹ്  നീ ചാകണ്ട  …കാരണം  LIC പോളിസി പോലും ഇല്ലാതെ നീ ചത്തിട്ടു ആര്‍ക്കെന്തു കിട്ടാനാണ്‌ …നീ ഇത്രയും കാലം ജീവിച്ചു ആര്‍ക്കെന്തു നേടിക്കൊടുത്തു ?  ഒരു ലക്ഷ്യവും  ഇല്ലാതെ നീയൊക്കെ എന്തിനാട ഭൂമ്മിക്കിങ്ങനെ ഭാരമായിട്ടു ..  അവന്‍റെ  കണ്ണുകളിലെ നിറ വ്യതാസം കണ്ടപ്പോള്‍ എനിക്കൊന്നുറപ്പായി …ശരിയാണ് ഞാന്‍ എന്തോ തെറ്റ് ചെയ്തിരിക്കുന്നു അതിഭീകരമായ തിരുത്താന്‍ പറ്റാത്ത ഒന്ന് ….

ആട്ടെ , നിനക്കെന്തു സേവിംഗ്സ്  ഉണ്ട് ?

സേവിങ്ങ്സിനെക്കുറിച്ചു ഞാന്‍ ഗൌരവമായി ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട് … ഒന്നുരണ്ടു മാസത്തിനുള്ളില്‍ എന്തെങ്കിലും തുടങ്ങും ….

നീ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കാലം എത്രയായി … എന്തുകൊണ്ട് സേവ് ചെയ്യുന്നില്ല്യ ?

വീട്ടിലേക്കു  കുറച്ചു അയക്കും  …പിന്നെ ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കും .. പഠിക്കാന്‍ എടുത്ത  ലോണ്‍ ഈയടുത്താ അടച്ചു തീര്‍ന്നത്  ..

സന്തോഷം, അതെങ്കിലും നീ അടച്ചല്ലോ …  ഒരു പ്രകാശം അവന്‍റെ  മുഖത്ത് വന്നു , പക്ഷെ അത് അതികം നീണ്ടു നിന്നില്ല്യ …

ഞാന്‍ അല്ലടാ  അച്ഛനാ അതടച്ചു തീര്‍ത്തത്  …

ഹ്മം … ആട്ടെ  ആത്യന്തികമായി നിനക്ക് വല്ല ലക്ഷ്യങ്ങളും ഉണ്ടോ ?

മൌനം അല്ലാതെ എനിക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല്യ …

പഴ്സില്‍  ഇപ്പോ കാശെത്ര ഉണ്ട്  …

കൃത്യമായി നോ ഐഡിയ …

ഓഹ്ഹോ , സ്വന്തം പഴ്സില്‍  കാശെത്ര ഉണ്ടെന്നുപോലും അറിയാത്ത നീയൊക്കെ ഒരു മനുഷ്യന്‍ ആണോ  …  ജനിച്ചു വീണാല്‍ തെരുവ് പട്ടി പോലും എങ്ങനെയും ജീവിക്കും , ജീവിച്ചിരിക്കുക എന്ന് മാത്രമാണ് ലക്‌ഷ്യം എന്ന് പറയാന്‍ നിനക്ക് നാണമില്ല്യെ  …

മൌനം അല്ലാതെ എനിക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല്യ …

ആട്ടെ , നീയെന്തിന്നെക്കുറിചെങ്കിലും എന്നെങ്കിലും എന്തെങ്കിലും   ആലോചിച്ചു കുറച്ചെങ്കിലും ടെന്‍ഷന്‍ അടിക്കാറുണ്ടോ ..ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ മതി ..

ഉണ്ട് ,   രാവിലെ കഷ്ട്ടപ്പെട്ടു സിനിമക്ക് ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ , ചില മഹാപാപികള്‍ ബ്ലാക്കിന്  ടിക്കറ്റ്‌ എടുത്തതുകൊണ്ട്  ടിക്കറ്റ്‌ കിട്ടാതെ വരുമ്പോള്‍ , ഇനിയെപ്പോഴാ  ആ സിനിമ കാണാന്‍ പറ്റുക എന്നോര്‍ത്ത് ഞാന്‍  ടെന്‍ഷന്‍ അടിക്കാറുണ്ട്  .അതല്ലാതെ   വേറൊന്നും ഇല്ല്യ…

ഇത്തവണ   മൌനം അല്ലാതെ അവനു എന്നോട് ഒന്നും അല്പ്പസമയത്തെക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നില്ല്യ ..അങ്ങനെ ഞങ്ങള്‍ രണ്ടു പേരും മൌനത്തില്‍ അഭയം പ്രാപിച്ചു …

എന്തൊക്കെയോ ഒരുപാട് മനസിലായിട്ടെന്നപോലെ അവന്‍ പറഞ്ഞുനിര്‍ത്തി , ഡാ ജീവിതത്തില്‍ ഒരു ലക്ഷ്യവും ഇല്ലാത്ത , ഒന്നിനെയും പറ്റി ആലോചിക്കാത നീ ഒരു മഹാ രോഗി ആണ് …നീ  ജീവിക്കുന്നതും , മരിക്കുന്നതും രണ്ടും ഈ ഭൂമിയിലെ  ജനങ്ങള്‍ക്ക്‌ പ്രതേകിച്ചു ഒന്നും നഷ്ട്ടപ്പെടുത്തുകയോ അല്ലെങ്കില്‍ ഒന്നും നേടിക്കൊടുക്കുകയോ ചെയ്യില്ല്യ , ഇനി എനിക്കൊന്നും  പറയാനില്ല്യ ,   എവിടെ വെള്ളക്കുപ്പി ?

 

ചിലപ്പോള്‍ ആയിരിക്ക്യം …. ഒരു രോഗി ഒരികളും തന്‍റെരോഗത്തെക്കുറിച്ചു സ്വയം അറിയാറില്ല്യ ,ആരെങ്കിലും അതൊന്നു  ചൂണ്ടിക്കാണിക്കും വരെ …അപ്പോള്‍ എനിക്കെന്തോ ഗുരുതര രോഗമുണ്ട് …ചികിത്സിച്ചാലും നേരെ  ആവാത്ത ഒന്ന് …  ഇതിനു ഉത്തരവാദി ദൈവം ആണോ , കാരണം അങ്ങേരു എനിക്ക് കുറച്ചു സങ്കടപ്പെടാന്‍ എന്തെങ്കിലും തരേണ്ടതായിരുന്നു ..ഒരുപക്ഷെ   പുള്ളി വിഷമിപ്പിക്കാനായി കുറെയേറെ എന്തെങ്കിലും തന്നിരിക്കാം , പക്ഷെ അതെല്ലാം കൂടുതല്‍ സന്തോഷം കണ്ടെത്താന്‍ ഉള്ള ഒരു മാര്‍ഗമായെ എന്‍റെ  മനസ് കണ്ടിരിക്കാന്‍ വഴിയുള്ളൂ ..ഒടുക്കം മടുത്തു അദേഹം പോലും എന്നെ ഉപേക്ഷിചിരിക്കാം …..   ദൈവം  പോലും കൈവിട്ട ഒരു മഹാരോഗിയാണോ  അപ്പോള്‍ ഞാന്‍ ???  ആയിരിക്കാം

വെറുതെയെങ്കിലും എന്തിനെക്കുറിച്ചെന്നരിയാതെ എന്തെങ്കിലുമൊക്കെ എന്തിനെന്നില്ലാതെ ചിന്തിച്ചിരിക്കാന്‍ എനിക്കിഷ്ടമാണ് … കരിയിലക്കിടയില്‍ ഒരു തളിരിലയെ തിരഞ്ഞു നടക്കാനെനിനിക്കിഷ്ടമാണ്… … പ്രതെകിച്ചൊരു കാരണവുമില്ലത്തിടത്തോളം എന്തിനെയൊക്കെയോ ഇഷ്ട്ടപ്പെടാന്‍ എനിക്കിഷ്ടമാണ് ….ആരും  പറയാത്ത കഥ   ,  ആരും കേള്‍ക്കാത്ത  കഥ കേള്‍ക്കാനെനിക്കിഷ്ടമാണ് …ആരും കാണാത്ത കുറെ കാഴ്ചകള്‍ കാണാനെനിക്കിഷ്ടമാണ്

ഇന്നലെ എന്ത് നടന്നു എന്നതിനെപ്പറ്റി ആലോചിക്കാത, നാളെ എന്താണ് നടക്കേണ്ടത്‌ എന്നതിനെപ്പറ്റി ഒരു രൂപവുമില്ലാത്ത ഞാന്‍ ഒരു രോഗിയാണോ .. സത്യത്തില്‍ എന്തുകൊണ്ടാണ് ഒരു നിമിഷമെങ്കിലും വേദനിക്കാന്‍ എനിക്ക് തോന്നതാത്തത് … ചിലപ്പോള്‍ അവന്‍ പറഞ്ഞപോലെ എനിക്ക് …

മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ ഞാന്‍  പോയി   ഈപാട്ട്കേട്ടു

( ക്ഷമിക്കണം , സംഗീത ബോധമുള്ള അല്ലെങ്കില്‍ മഹാ കവികള്‍ ആരും ആ പാട്ട് കേള്‍ക്കരുത് , നിങ്ങള്‍ക്ക്  വേണ്ടി വേറെ പാട്ട് താഴെയുണ്ട്

എന്നിട്ട്  ഒരു ഗ്ലാസ്‌ കട്ടന്‍ ചായയില്‍ ഇത്തിരി കുരുമുളകുപൊടിയും , നാരങ്ങാനീരും ചേര്‍ത്ത് തണുപ്പിച്ചു കുടിച്ചു ….   ഓര്‍മ്മകളെ പാ വിരിച്ചു ക്ഷണിക്കുന്നതിനായി  ഒരു   നല്ലഗാനംകൂടെ കേട്ടുകൊണ്ടിരിക്കുന്നു

ഞാന്‍ ഇങ്ങനെയോക്കെയായിപ്പോയി 😉

Posted in കഥ/കവിത | 3 Comments

സ്വര്‍ണ്ണവും മലയാളിയും :-

 

 

 

 

 

സ്വര്‍ണ്ണവില   റോക്കറ്റിനെക്കളും  ഉയരത്തില്‍ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ , വാര്‍ത്തകള്‍ക്കായി വീണ്ടും വീണ്ടും കാതോര്‍ത്തു കൊണ്ട് രക്തസമ്മര്‍ദം ഉയരാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല്യ ….. സത്യത്തില്‍  സ്വര്‍ണ്ണവില ഉയരാന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല , പക്ഷെ ഈയിടെയായി നമ്മള്‍ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം   അപ്രധാനമായ  കാര്യങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ….   സ്വര്‍ണം അപ്രധാനം എന്നൊന്നും ആ പറഞ്ഞതിന് അര്‍ത്തമില്ല്യ …

നൂറ്റിയോന്നു രൂപയ്ക്കു  ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങിയിട്ടുണ്ട്  എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ….ഇന്നിപ്പോ സ്വര്‍ണ്ണ വില  ഇരുപതിനായിരത്തോട് അടുത്ത് നില്‍ക്കുന്നു …..  നാല്‍പതു ചാക്ക് നെല്ല് കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പറ്റൂ എന്ന  സ്ഥിതി വിശേഷത്തില്‍ എത്തി നില്‍ക്കുകയാണ് …   കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണ്ണവില ഇരുപത്തയ്യായിരം എത്തുമെന്നും  , അടുത്ത ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍   ഒരു പവന്  അന്‍പതിനായിരത്തില്‍  എത്തിനില്‍ക്കുമെന്നുമാണ് എല്ലാരും പറയുന്നത് , എങ്ങാനും എത്തിയില്ലെങ്കിലും മലയാളി സ്വര്‍ണ്ണം വാങ്ങിക്കൂട്ടി  അങ്ങോട്ട്‌ എത്തിചോളും …

എല്ലാരും ഓട്ടത്തിലാണ് , കല്യാണം കഴിക്കാന്‍ പോകുന്ന പിള്ളേര് പോലും ആകെ സങ്കടത്തിലാണ് ….ഇങ്ങനെ പോയാല്‍ എവിടെച്ചെന്നു നില്‍ക്കും എന്ന് കുറേപ്പേര്‍  പോര്‍ട്ട്‌ഫോളിയോ   ഉണ്ടാക്കാന്‍ ഉള്ള തിരക്കിലാണ് …ഇരുപതു വര്‍ഷം  കഴിയുമ്പോ ഇനി ജനിക്കാന്‍പോകുന്ന കുട്ടിയുടെ കല്യാണത്തിനു  ഒരു കോടി രൂപ വേണ്ടി വരും അതെങ്ങനെ നേടും എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കിത്തുടങ്ങിയിരിക്കുന്നു …….

സത്യത്തില്‍ ഇപ്പോ കാണിച്ചുകൊണ്ടിരിക്കുന്നത് കുറച്ചു കൂടുതല്‍ അല്ലെ …..സമ്പാദ്യ ശീലം നല്ലത് തന്നേയ് പക്ഷെ അതിനെ വേണ്ടി മാത്രമാണോ ജീവിതം ?  ജീവിക്കാന്‍ പണം വേണം , പക്ഷെ പണത്തിനു വേണ്ടി ജീവിക്കുന്നത് തുടരണോ ?   ആദി പിടിക്കാന്‍ ആണെങ്കില്‍ വേറെ എന്തൊക്കെ കാര്യങ്ങള്‍  ഇവിടെ ഉണ്ട് …    പോയി പോയി ഒരു തുണ്ട് ഭൂമിക്കു പത്തും പന്ത്രണ്ടും ലക്ഷങ്ങളോഅതിക്കൂടുതലോ  എത്തി നില്‍ക്കുന്നു … പച്ചക്കറിയുടെ വില പതിന്മാടങ്ങായിരിക്കുന്നു …കുറെ സ്വര്‍ണ്ണം കുന്നുകൂട്ടിയിട്ടു അത് കൊണ്ട് വിശപ്പ്‌ മാറുമോ ? അതുകൊണ്ട് ആവശ്യ കാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ അടിക്കൂ …

 

നമ്മുടെ ഭാരതത്തിനു ആകെയുള്ള നീക്കിയിരിപ്പ്  അറുനൂറു ടണ്‍ സ്വര്‍ണ്ണമാണ് , പക്ഷെ  കേരളത്തില്‍ , ഇക്കഴിഞ്ഞ ദിവസം വരെ മുത്തൂറ്റ്‌ എന്നാ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍  നമ്മുടെ ജനങ്ങള്‍  പണയം വെച്ചിരിക്കുന്നത് 125  ടണ്‍സ്വര്‍ണ്ണമാണ് …. നമുക്ക് സ്വര്‍ണ്ണതോടുള്ള സ്നേഹം അത്രമാത്രം ഉണ്ട് , അത് കൊണ്ടാണല്ലോ   മാസത്തിനു മാസം കൂണുകള്‍ പോലെസ്വര്‍ണ്ണക്കടകള്‍ പണിതുയരുന്നത് ….  സ്വര്‍ണ്ണക്കട ഉള്ളവര്‍ക്ക് സ്വന്തമായി ഹെലികോപ്റ്റര്‍  വരെ ഉണ്ടിവിടെ …മാസം  നാലുലക്ഷം രൂപ വേണം അതൊന്നു പരിപാലിക്കാന്‍ …ഒന്നാലോചിക്കുക  ആ പൈസയോക്കെ ഇവിടെയുള്ള നമ്മുടെയൊക്കെ ആക്രാന്തം  കൊണ്ട് അവന്മാര്‍ക്ക്  കിട്ടുന്നതാ ….  ഇക്കഴിഞ്ഞ ദിവസം , ജോയ്‌ ആലുക്കാസ്‌ ചെന്നൈ ഷോറൂമിന്  ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണാഭരണ ശാലക്കുള്ള ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ അംഗീകാരം കിട്ടി ..സത്യത്തില്‍ അത് നമ്മുടെയൊക്കെ തെറ്റായി വന്ന ചിന്താഗതിയുടെ വിജയമാണ് …  കാശ് അത്രമാത്രം കെട്ടിയിരുപ്പുള്ളവര്‍ അതിനെ വേറെ നല്ല കാര്യങ്ങള്‍ക്ക്  ഉപയോഗിചൂടെ ? കൂടുതല്‍ കൂടുതല്‍ കാശുണ്ടാക്കി ഇതെങ്ങോട്ടു കൊണ്ടുപോകാനാണ് എന്നൊരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..

അടുത്തതു  ഇവിടെ കുറെ ഓഹരി വ്യാപാര അധിഷ്ഠിതമായ സ്ഥാപനങ്ങള്‍ ഉണ്ട് , അവരുടെ പറച്ചില്‍ കേട്ടാല്‍ , നമ്മളെയൊക്കെ അടുത്ത ഇരുപതു വര്‍ഷം കൊണ്ട് അങ്ങ് കൊടീശ്വരന്മാരാക്കി നേരാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പുണ്യാളന്‍മാരാണെന്ന് തോന്നിപ്പോകും ..അവര്‍ക്ക് എങ്ങനെയെങ്കിലും ഒരുപാട് ബിസിനെസ്സ്‌ സൃഷ്ട്ടിചെടുക്കണം , അല്ലാതെ നിങ്ങളെ നേരാക്കാന്‍ , സംബന്നരക്കാന്‍ നെര്‍ച്ചയോന്നും എടുത്തിട്ടില്ല്യ  എന്നു മനസിലാക്കി മുന്നോട്ടു പോകുക … കുറച്ചെങ്കിലും ലാളിത്യത്തില്‍ ഊന്നിയുള്ളതാകട്ടെ ജീവിതം …

 

 

ആശാവഹമായ ഒരു പുരോഗമന ചിന്ത ഈയിടെയായി കേരളത്തിലെ ഇടത്തരം-ചെറുകിട കുടുംബങ്ങളില്‍ കണ്ടു വരുന്നുണ്ട്… ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും , സ്ത്രീധനം  എന്ന വാക്ക് പോലും  ചോധിക്കാതെയോ പറയാതെയോ നിരവധി വിവാഹങ്ങള്‍ നടന്നു വരുന്നുണ്ട്  ..തികച്ചും നല്ലത് …സ്ത്രീധനം   എന്ന ഏര്‍പ്പാട്  അലിഞ്ഞില്ലതാകുക തന്നെ വേണം…..    കാശിനു വേണ്ടി മാത്രം കുറെ ആലോചനകള്‍ നോക്കുക എന്നത് ഈയിടെ വളരെ അപൂര്‍വമായേ ഉള്ളൂ ..അതുകൊണ്ട് തന്നെ   പ്രണയ വിവാഹങ്ങളുടെ പ്രസക്തി ഒരു പരിധി വരെയെങ്കിലും കൂട്ടാന്‍  വര്‍ധിച്ചു വരുന്ന സ്വര്‍ണ്ണ വില സഹായകമാകുന്നുണ്ട് ….

 

സ്ത്രീധനം എപ്പോള്‍ വന്നു ? എന്തിനു ?

 

പണ്ട് കാലം തൊട്ട് കല്യാണപ്പെണ്ണിനു , വിവാഹദിവസം  ഒരു തരി പൊന്നു നല്‍കി വന്നിരുന്നു ..കാരണം സ്വര്‍ണ്ണം എന്നത് ലക്ഷ്മിദേവിയെ അല്ലെങ്കില്‍  ഐശ്വര്യത്തെ  സൂചിപ്പിക്കുന്ന ഒന്നാണ് ..അതുകൊണ്ടാണ് അതൊരു ആചാരം എന്നാ നിലക്ക് തുടര്‍ന്ന് പോന്നിരുന്നത് ..ഇടക്കെപോഴോ , അത് ഉദ്ദേശശുദ്ധി വിട്ടുമാറി ധൂര്‍ത്തിന്‍റെയും  പൊങ്ങച്ചത്തിന്‍റെയും അടയാളമായി മാറിപ്പോയി …കരുതല്‍ ധനം എന്നാ പേരില്‍ നിന്നും വിട്ടുമാറി എത്രയോ നിരവധി ജീവനുകള്‍ കുരുതികൊടുക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആണ് , സ്ത്രീധനം -സ്വര്‍ണ്ണം  എന്ന ഏര്‍പ്പാടിനെതിരായി ചിലരെങ്കിലും ചിന്തിച്ചു തുടങ്ങിയത് ..

കുറെ ഡിഗ്രികള്‍ ഒക്കെ എടുത്തു  കെട്ടാന്‍ പോയാല്‍ പൈസയെത്ര കിട്ടും എന്നറിയണമെന്നുള്ള  ബിസിനസ് മോഹികള്‍ക്ക്, അല്ലെങ്കില്‍ നിങ്ങള്‍ ഇന്നത്തെ വിവാഹകംബോളത്തില്‍ എത്ര വിലപിടിക്കും എന്നറിയണമെന്നുള്ളവര്‍ക്കും  ഇവിടെക്ലിക്ക്ചെയ്യാം

എത്ര കാശിനു വരെ  ഒരു വില്‍പ്പന ചരക്കു ആണെന്ന് അറിഞ്ഞിരിക്കുമല്ലോ  …. (  കൌതുകം കൊണ്ട് ഞാനും കേറി നോക്കി , പതിനേഴു ലക്ഷം രൂപ വരെകിട്ടുംന്ന ഓര് പറയുന്നത് , ഒരു കൌതുകത്തിന്റെ പുറത്തു നോക്കിയതാണ്  , ” ഒരു വിലയുമില്ലാത്ത നിന്നെയൊക്കെ കെട്ടിയ എന്നെ പറഞ്ഞാ  മതിയല്ലോ ” ,  എന്നോരുത്തി   പറഞ്ഞു പോയാല്‍  തിരിച്ചു കാണിക്കാനായി ഞാന്‍ ആ സൈറ്റില്‍ കിട്ടിയ  റിസല്‍റ്റ് എടുത്തു വെച്ചിട്ടുണ്ട് … ദൈവമേ , പക്വതയില്ലാത്ത ഈ വിവരമില്ലാത്തവനുവരെ പതിനേഴു ലക്ഷം രൂപ  😀  )

ഇതൊക്കെ വാചകത്തിലെ നടക്കൂ , കാര്യത്തോട് അടുക്കുമ്പോള്‍  എല്ലാരും കാശ് ചോദിക്കും എന്ന്ആരെങ്കിലും ഇനിയും വിശ്വസിക്കുന്നെങ്കില്‍ , അവരോടെ ഒന്നേ പറയാനുള്ളൂ , സുഹൃത്തേ ഇപ്പോ കാശിനു വേണ്ടി , അല്ലെങ്കില്‍ എത്ര ഇങ്ങോട്ട് കിട്ടും  എന്നൊക്കെ നോക്കുന്നവരുടെ തോത് താരതമ്യേനെ കുറവാണ് …ആളുകള്‍  മാറി വരുന്നുണ്ട് …നല്ലത് …പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിച്ചു വരുന്നതും , സ്വന്തമായി നാല് കാശ് സംഭാധിക്കുന്നതുമൊക്കെ  കുറെയേറെ   സ്ത്രീധനം എന്ന  ഏര്‍പ്പാടിനെ ഇല്ലാതാക്കുക  തന്നെ ചെയ്യും ..

ഇക്കാര്യത്തില്‍ ഒരു ചേരി ചേരാ നിലപാടാണ് നമുക്ക് വേണ്ടത്..  കിട്ടിയാല്‍ നല്ലത് , കിട്ടുന്നത് കിട്ടട്ടെ…വിലപറഞ്ഞു മേടിക്കാന്‍ ഇതെന്താ ചക്കയോ മാങ്ങയോ ആണോ . …[ ഈ പറയുന്ന നീ അങ്ങനെയാണോ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ , സ്ത്രീധനമേ   വാങ്ങില്ല്യ എന്നുറക്കെപ്പറയാന്‍  , അത്രയ്ക്ക് നീക്കിയിരിപ്പോന്നും  ഞാന്‍ വീട്ടില്‍ കണ്ടിട്ടില്ല്യ  …പിന്നെ കാശ് വാങ്ങിയെ കെട്ടും എന്ന് പറയാന്‍  ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ സമ്മതിക്കില്ല്യ  .. അതുകൊണ്ട്  കിട്ടുന്നത് കിട്ടട്ടെ നല്ലത് അല്ലാതെ ചോദിച്ചു വാങ്ങുന്ന ഏര്‍പ്പാട് അനുവര്‍ത്തിക്കാന്‍ പോകുന്നില്ല്യ  ..  വീട്ടില്‍ ഞാന്‍ അറിയാതെ ഇനി വല്ല നീക്കിയിരിപ്പും ഉണ്ടോയെന്നരിയാന്‍ ഞാന്‍ കഴിഞ ദിവസം അച്ഛനോട് വിളിച്ചു ചോദിച്ചു..
അമ്മയെ കേട്ടുമ്പോ അച്ഛനെ എന്ത് സ്ത്രീധനം കിട്ടി,അതൊക്കെ സേഫ് അല്ലെ ?

അച്ഛന്‍  പറഞ്ഞു   പോയി നിന്‍റെ അമ്മയോട് തന്നെ ചോദിക്കാന്‍ ..
കുറെയേറെ  ഉണ്ട് , അതായിരിക്കണം പറയാന്‍ മടി  എന്ന് വിചാരിച് അമ്മയോട് ചോദിച്ചു , അമ്മ പറഞ്ഞു തുടങ്ങി ..

 

എത്ര ഉണ്ടെന്നു കൃത്യമായി അറിയില്ല്യ , ഒരു വള ആറു  ഗ്രാം ആണ്  അങ്ങനെ പതിനഞ്ചു വള  ഉണ്ട് …പിന്നെ കാശിമാല ഉണ്ട് ..ഇലക്കത്താലി ഉണ്ട് ..പൂത്താലി ഉണ്ട് …വെറൊന്തെക്കൊയോ പേര് പറയാന്‍ പുറപ്പെടുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞു നിര്‍ത്തി , പേര് പറഞ്ഞു പേടിപ്പികണ്ട   ഇരുപതോ ഇരുപത്തഞ്ഞോ പവന്‍ ഉണ്ട് , മിക്ക സമയത്തും അത് പണയത്തില്‍ ആയതുകൊണ്ട് തേയ്മാനം  വരാന്‍ സാധ്യത കുറവാണു എന്നും പറഞ്ഞു നിര്‍ത്തി …അത്രക്കൊന്നും നീക്കിയിരുപ്പ്  ഇല്ലാത്തത് കൊണ്ട്  ചേരീ ചേരാ നയം പിന്തുടരാം !!!  ]

ഒരു നിമിഷം ഇതൊന്നുകണ്ടുവരിക ,  ബാക്കി വായന അതുകഴിഞാവാം

വെളുത്ത് കല്യാണ സാരിക്ക് മീതെ പേരിനു മാത്രം ആഭരണം ഇട്ടു നില്‍ക്കുന്ന ചിത്രം ആലോചിക്കുമ്പോള്‍, എനിക്ക് തോന്നുന്നു ക്രിസ്ത്യന്‍ വിവാഹങ്ങളില്‍  സ്വര്‍ണ്ണം എന്നത് ഒരു വിഷയമേ അല്ല എന്നത് …പക്ഷെ മുസ്ലിം -ഹിന്ദു വിവാഹങ്ങളില്‍ ഈ ഏര്‍പ്പാട് ചിലപ്പോഴെകിലും ഒരു കാലിചന്തയില്‍ നില്‍ക്കുന്ന തലത്തിലേക്ക് വലിച്ചിഴക്കപ്പെടാരുണ്ട് …

ലണ്ടനില്‍ അരങ്ങേറുന്ന കലാപങ്ങളെക്കുറിച്ചു അറിഞ്ഞുകാണുമല്ലോ..ഇപ്പോള്‍ ആക്രമിക്കപ്പെടുന്ന ഭൂരിഭാഗം വീടുകളും, സ്താപനങ്ങളും മലയാളികളുടെതാണ് , അവര്‍ക്കറിയാം , മലയാളികളുടെ സ്വര്‍ണ്ണത്തോടുള്ള  ഭ്രമം …  ധനികരും , പാവപ്പെട്ടവരും തമ്മിലുള്ള വിടവ് കൂടിയതാണ് അവിടുത്തെ അക്രമങ്ങളുടെ മൂലാധാരം …

അതുകൊണ്ട് ഒരുപാടൊന്നും ഉണ്ടാക്കാന്‍ കഷ്ട്ടപ്പെടാതെ യാധാര്‍ത്യബോധം തിരിച്ചറിഞ്ഞു സ്വര്‍ണ്ണത്തെക്കുറിച്ചോര്‍ത്ത് ഒരുപാടൊന്നും വിഷമിക്കാതെ ,  ഭാവിയില്‍ എന്താകും എന്നൊന്നും ഒരുപാടൊന്നും ആലോചിക്കാതെ , ഇപ്പോള്‍ കിട്ടിയ നിമിഷങ്ങള്‍ക്ക് പരമമായ ശക്തിയോടു നന്ദി പറഞ്ഞു ആസ്വദിച്ചു ജീവിക്കുക ….    ഭക്ഷണത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈഗാനം സമര്‍പ്പിച്ചുകൊണ്ട് , ഇനി കാണുന്നവരെ വിട …

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്വര്‍ണ്ണവും മലയാളിയും :-

പ്രണയം

 

DONOT READ  THIS FIRST    …TRY  TO READ  THE POST

മനസിലെ പ്രണയം 🙂 first then read below 🙂

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉത്തരം പെട്ടെന്ന് മനസിലായിക്കാണും

അതെ , തന്‍റെ സ്വപ്ന കാമുകന്‍ മരണാനന്തര ചടങ്ങിനു വരും എന്ന് വിചാരിച്ചാണ് അവള്‍ സഹോദരിയെ കൊന്നത് ..ഇതുപോലൊരു ചടങ്ങിലായിരുന്നല്ലോ അവന്‍ അവളെ കാണാന്‍ വന്നത് …. ഒരു അമേരിക്കന്‍ സൈക്കൊളജിസ്റ്റ്   കൊലപാത കുറ്റത്തിന് തൂക്കിന് വിധിക്കപ്പെട്ട നൂറു പേരില്‍ നടത്തിയ പരീക്ഷണത്തില്‍ ഒട്ടു മിക്ക പേരും ആദ്യം തന്നെ ഉത്തരം പറഞ്ഞു ..അതായത് നിങ്ങളില്‍ ചിലരെപ്പോലെ …അപ്പോള്‍ ,  ആദ്യം തന്നെ ഉത്തരം പറയാന്‍ പറ്റിയ  നിങ്ങളില്‍ പലര്‍ക്കും ജന്മനാ  കൊലപാതക വാസനയുണ്ട്  …..കുറച്ചു ആലോചിച്ചു മറ്റു ചിലര്‍ ഉത്തരം കണ്ടു പിടിച്ചിരിക്കാം , അവര്‍ വിചാരിച്ചാല്‍ ഒരു കൊലപാതകമോക്കെ ആസൂത്രണം ചെയ്യാം ..

 

മറ്റു ചിലരുണ്ട് ..എന്നെപ്പോലെ , എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചിലര്‍ ..അവരോടു ഒന്നേ പറയാനുള്ളൂ ..ഞാനും നിങ്ങളുമൊക്കെ തികച്ചും നോര്‍മല്‍ ആണ്   …   🙂

 

ആരും പിണങ്ങണ്ട .. ഈ പാട്ടുകേട്ട്പോകുക …വീണ്ടും കാണും വരെ വിട …

Posted in കഥ/കവിത | 1 Comment

മനസിലെ പ്രണയം :)

ഇനിയും എഴുതപ്പെടാത്തതും പറയപ്പെടാത്തതും   ആയ ഒരുപാട് വികാരങ്ങള്‍ കണ്ടെക്കാമെങ്കിലും എന്താണെന്നറിയില്ല്യ ..  പ്രണയം എന്ന വാക്കിനോടുപോലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത   പ്രണയമാണ്  ..പുരാണത്തില്‍ പോലും എഴുതപ്പെട്ടുപോയ ….. ഒരുപാടുപേര്‍ ഒട്ടതികം വര്‍ണ്ണിച്ചിട്ടും  തീരാത്ത ഒന്ന് , നിര്‍വ്വചനങ്ങള്‍ ഒരുപാടുണ്ടായിട്ടും പുതിയ പുതിയ നിര്‍വചങ്ങള്‍ തേടുമൊരു വികാരം ….

പ്രാണ + അയം -പ്രണയം എന്ന സംസ്കൃത പദത്തിനര്‍ത്ഥം ശ്വാസോച്ഛാസം  നിയന്ത്രിക്കുമോരഭ്യാസം  എന്നതാണ് … മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍  ശ്വസോചാസം പോലെ തന്നെ പ്രധാനമാണ് പ്രണയം …നമുക്കെന്തിനെയും പ്രണയിക്കാം ….ജീവിച്ചിരിക്കുന്ന എല്ലാരും തന്നേയ് പ്രണയിച്ചുകൊണ്ടിരിക്കുന്നുണ്ട്  … പ്രണയത്തെപ്പറ്റി ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നുവല്ലോ ..ഇല്ലെങ്കില്‍ അതിവടെവായിക്കാം

 

 

“അനിര്‍വചനീയവും അനിവാര്യവുമായ ഒരു ശാപമത്രേ പ്രണയം ” എന്നെനിക്ക് തോന്നിയിട്ടുണ്ട്  …ആദ്യം വേദനിപ്പിക്കുകയും പിന്നെ മധുരിപ്പിക്കുകയും ചെയ്യുന്നൊരു സുന്ദര ശാപം …പ്രണയം നിങ്ങള്‍ക്ക് ഒന്നും തന്നെ നഷ്ട്ടപ്പെടുത്തുന്നില്ല്യ … അവിടെ ഓരോ നഷ്ട്ടപ്പെടലുകളും  ശരിക്ക് പറഞ്ഞാല്‍ മനസിന്‍റെ നേടലുകളാണ് ….   അവളെ കണ്ടു ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് തോന്നിയതാണ് ..അന്നെല്ലാം അവള്‍ക്കു ഒരു കൊച്ചു മുല്ലവള്ളിയുടെ മുഖമായിരുന്നു ..മെല്ലെ പടര്‍ന്നു കയറാന്‍ കൊതിക്കുന്ന ഒന്ന് …

 

 

എന്താണെന്നറിയില്ല്യ ..എങ്ങനെയാണെന്നറിയില്ല്യ  എപ്പോളാണെന്നറിയില്ല്യ , ചിലപ്പോ ആ കൊച്ചു മുല്ലവള്ളി പടര്‍ന്നു കയറി  പ്രണയിച്ചു പ്രണയിച്ചു എന്‍റെ  ശ്വാസം  നിലപ്പിചെക്കുമെന്ന തോന്നല്‍ ആയിരിക്കാം , നഷ്ട്ടങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ അവളെ  പ്രേരിപ്പിച്ചത് …എന്തായാലും എന്നോ അറിയാതെ വന്നു കയറിയ നിശബ്ധതക്ക് ഒരായിരം നന്ദി … , വേദനിപ്പിക്കുന്ന, കരയിപ്പിക്കുന്ന ഒരു മുഖം അവള്‍ക്കുണ്ടെങ്കിലും  ഇന്നും ഞാനവളെ പ്രണയിക്കുന്നു ..

 

മഴയെ പ്രതീക്ഷിച്ചുകൊണ്ട് തുലാമാസത്തിലെ സന്ദ്യസമയത്ത് മാനത്തേക്ക് നോക്കിയിരിക്കുമ്പോ അങ്ങകലെ ഒരു കൊച്ചു വെട്ടം ..പ്രത്യാശയുടെ തിളക്കവുമായി ഒരു  നക്ഷത്രം ….ഇങ്ങനെ അവളെ പ്രണയിക്കാന്‍ എനിക്കിഷ്ടമാണ് …ദൂരെ നിന്ന് …ദൂരെ നിന്ന് മാത്രം ..

 

 

 

വളരെയതികം ബോറടിപ്പിച്ചു എന്ന് തോന്നിയതുകൊണ്ട് , അതിനു പരിഹാരമായി ഒന്നുകൂടെ പറഞ്ഞു നിര്‍ത്താം  …

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എനിക്ക് കിട്ടിയ ഒരു മെയില്‍ നിങ്ങളുമായി , കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് അവതരിപ്പിക്കുന്നു …

 

ഇതൊരു ടെസ്റ്റ്‌ ആണ് ..ഉത്തരം കണ്ടെത്താന്‍ ആദ്യം തന്നെ ശ്രമിക്കുക

 

അമ്മയുടെ എരിയുന്ന ചിതയില്‍ വേദനയോടെ നോക്കി നില്‍ക്കുമ്പോള്‍ ,  ഒരു മിന്നായം പോലെ അവള്‍ അത് കണ്ടു ..   തന്‍റെ  സ്വപ്നങ്ങളില്‍ എന്നും വരാറുള്ള രാജകുമാരന്‍ ..പറിച്ചു വെച്ചപോലെ തന്നെയുണ്ട്  …ഒരു നിമിഷമെങ്കിലും എല്ലാം മറന്നു  ഓടിച്ചെന്നു അണയുവാന്‍ അവളുടെ മനസ് കൊതിച്ചു …കണ്ട മാത്രയില്‍ തന്നെ  അവളുടെ ഹൃദയം അവന്‍ കവര്‍ന്നെടുത്തിരിക്കുന്നു  …  ജന്മജന്മാന്തരങ്ങളിലുള്ള പരിചയം എന്നൊക്കെപ്പറയില്ല്യെ ?  ഏതാണ്ടതുപോലെ തോന്നി …അതൊക്കെ സത്യമാണെന്ന് , അവന്‍ അവള്‍ക്കു വേണ്ടി മാത്രം ജനിച്ചതാണെന്നുവരെ അവള്‍ക്കു തോന്നി … ഇതിനിടയില്‍ അവന്‍ പോയത് അവള്‍ അറിഞ്ഞില്ല്യ ….പേര് പോലും പറയാതെ അവന്‍ പോയി …

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ..മാസങ്ങള്‍ കഴിഞ്ഞു …ഇതിനിടയില്‍ ആണ് ഒരു ദുരന്തം അവളെ വേട്ടയാടിയത്  … സഹോദരി കൊല്ലപ്പെട്ടിരിക്കുന്നു …ഏതോ  നിമിഷത്തില്‍  താന്‍ പോലും അറിയാതെ സ്വന്തം സഹോദരിയെ കൊല്ലെണ്ടിവന്നിരിക്കുന്നു …

 

എന്തിനായിരിക്കും അവള്‍ ഇതു ചെയ്തതെന്ന്   നിങ്ങള്‍ക്ക് ഊഹിക്കാമോ … പറ്റും …ആലോചിക്കുക …വീണ്ടും ഒന്നുകൂടെ ആലോചിച്ചാല്‍ കിട്ടും … ഒരുപാട് ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല്യെ ?  എങ്കില്‍ ഇവിടെക്ലിക്ക്ചെയ്യുക

Posted in കഥ/കവിത | 1 Comment

കൊടുത്താല്‍ കൊല്ലത്തും കിട്ടും പണി :

 

 

ഓണം വന്നാലും റംസാന്‍  വന്നാലും ഈസ്റ്റര്‍വന്നാലും  , ഞങ്ങ ജനങക്ക് പതിനെട്ടിന്‍റെ പണി  നിങ്ങ ആരായാലും തരുമല്ലേ …

നേന്ത്രപ്പഴം വില  പോയി അറുപതിലെക്കെത്താന്‍ പോകുന്നു ,പട്ടിക്ക് വേണ്ടാത്ത പാവക്കക്ക് കൊടുക്കണം ഉറുപ്പിക അമ്പതു …ഒന്ന് മധുരിപ്പിക്കാമെന്ന് വെച്ചാലോ , പന്ജ്ജാരക്ക് കൊടുക്കണം വേറൊരു നാല്‍പ്പതും   … പട്ടിണിപ്പ്പാവങ്ങളായ ബസ്‌ മുതലാളിമാരെ സഹായിച്ചു , ഇതിപ്പോ ഉറുപ്പിക അഞ്ചു കൊടുത്താലേ ഒരടി വെക്കാന്‍ പറ്റൂ എന്ന സ്ഥിതിയാക്കിയിരിക്കുന്നോണ്ട് എവിടേം ചുറ്റിത്തിരിയാന്‍ പറ്റുന്നില്ല്യ….  റോഡായ റോഡൊക്കെ കുളമായും , കുളമായ കുളമൊക്കെ കരഭൂമിയായും ആക്കി ഒരു വഴിക്കാക്കിയല്ലേ …ഗന്ധിയപ്പൂപ്പന്‍റെ  തല കാണാതെ മിക്ക ഡാക്ട്ടര്‍മാരും  കുഴലോന്നെടുക്കാന്‍ മടിക്കുന്നു ….നിങ്ങ വാരിക്കോരി കൊടുത്തു അവരെ കൂടുതല്‍ പണക്കൊതിയന്‍മരാക്കിയ ല്ല്യെ ….   അല്ല പറയാനാണെങ്കില്‍ ഒരുപാടുണ്ട് ….പക്ഷെ നിങ്ങടെ കാര്യം അതിനെക്കാ കഷ്ട്ടമാണല്ലേ………

 

കുറച്ചു ദിവസമായി ,  ചായക്കോപ്പയിലെ കൊടുങ്കാറ്റ്ന്  പിറകെ ആണല്ലോ എല്ലാരും , അവസാനം  കണ്ടിരുന്ന ഞങ്ങ ആരായി ?  ഒരു ബെര്‍ലിനും കുന്തോം !!!

 

അങ്ങോട്ടോ എങ്ങോട്ടോ എന്ന് അവസാന നിമിഷം വരെ മുള്‍മുനയില്‍ നിന്ന ഇലക്ഷനു ശേഷം  കഷ്ട്ടപ്പെട്ടു കിട്ടിയ കസേരയില്‍ കേറിയിരിക്കാന്‍  ഇരുപ്പുറക്കുന്നില്ല്യെ എന്നാണ് ഒരു തോന്നല്‍ ….

മാനായും മാരീചനായും ഒക്കെ വന്നു യാഗം മുടക്കിയെന്ന് പുരാണത്തില്‍ വായിച്ച പോലെ , ഇതിപ്പോ ഏതോ ജോസ് കേറി കസേരയില്‍ ഇരുന്നു ആകെ നാണക്കേടായല്ലോ ചാണ്ടി സാറേ … നോക്കും കണ്ടും പിടിചിരുന്നില്ലേല്‍  കസേര വേറെ ആണുങ്ങള്‍ കൊണ്ടുപോകും ….

 

അതിനിടയിലാണ് ഉമ്മച്ചന്‍ രാജി വെക്കണം എന്നൊരു ശബ്ദം പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് , ഒരക്ഷരം പഠിക്കാത്ത വിക്കിമോനെ  ബാര്‍മ്മിന്ഹാം അയച്ചു പഠിപ്പിച്ചു പിന്നേം ഗതി കിട്ടാതെ വന്നപ്പോ ബംഗ്ലോരിലെക്കയച്ചു പുത്രാ വാത്സല്യം കാട്ടിയ അങ്ങ് തന്നെയാണോ ഇതൊക്കെ പ്പരയുന്നത് ….ലാവ്‌ലിന്‍ എന്നൊരു കേസ് ഉണ്ടെന്നു മറന്നുപോയോ …

പിന്നെ ഉള്ള ലോക്കല്‍ കമ്മിറ്റി സഖാക്കള്‍ ആണെങ്കില്‍ , എവിടെയെങ്കിലും തുണി ചുറ്റിയ കോല് കണ്ടാലും അതീപ്പിടിച്ചു കേറി കേസായ കേസോക്കെ വാരി വലിച്ചു പിടിച്ചു വാങ്ങി ഇരിക്കുകയാണല്ലോ …  അപ്പൊ ഓരോന്ന് അടിച്ചിറക്കാന്‍ ധാര്‍മ്മികത എന്നൊന്നുണ്ടോ ?

കോടിയേരിയുടെ ഭാഗം എടുക്കണോ , മോന്‍റെ കൊണപതിക്കാരക്കഥകള്‍ ഒരു വിധം ഒതുങ്ങി വരുന്നതേയുള്ളൂ …

 

 

 

ആകെപ്പറയാന്‍ ഒരു ഐസക്‌ ഉണ്ട് …അങ്ങേരു എന്ത് കാണിച്ചു ഏതു കാണിച്ചു എന്നൊന്നും ഞങ്ങ ജനങ്ങക്കറിയില്ല്യ , ലാസ്റ്റ് പ്രാവശ്യം  ഒറ്റ ദിവസം പോലും ട്രഷറി മുടക്കിയിട്ടില്ല്യ , തരാനുള്ള കാശൊക്കെ തരികേം ചെയ്തു  …

വിവരമുള്ളവരൊക്കെ   മറുകണ്ടം ചാടി ആകെ താറുമാറാകുകയാണല്ലോ ..ഇങ്ങനെയൊക്കെപ്പോയാ മതിയാ ?

 

പിന്നെ ആശ്വാസമായുള്ളത് സഖാവ് വി എസ്സ് ആയിരുന്നു, അങ്ങേരെ  നിങ്ങ ഒക്കെക്കോടെ മൂക്ക്കയരിട്ടു വെചിരിക്കുകയല്ലേ …അതോണ്ട് ഒരിക്കല്‍ പറയുന്നതല്ല പിന്നെ പറയുന്നത് …നേരും നെറിയും ഉള്ള  സഖാവിനെ മൂക്കുകയറിട്ടു വെക്കാന്‍ നാണം തോന്നുന്നില്ല്യെ ? കളത്തിലിറങ്ങി മേലനങ്ങിക്കളി ..അല്ലാതെ പുറകിലിരുന്നു മൂക്ക് കയറിടുകയാണോ സഖാക്കള്‍ക്ക് ചേര്‍ന്ന പണി … അങ്ങനെ കുറച്ചു സഖാക്കള്‍  …

 

ഇപ്പുറം നോക്കുകയാണെങ്കില്‍ , ഒടുക്കത്തെ പ്രശ്നമാ..

പിള്ളക്കാണെങ്കി  ശരീരത്തില്‍ മുടിഞ്ഞ ഇരുമ്പ് ഉണ്ടായിക്കൊണ്ടിരിക്കുന്നു ..വാസ്ഥവം തന്ന്യോ  അണ്ണാ ഞങ്ങ ഈ കേക്കണതൊക്കെ ?   ഉരുക്കിന്‍റെ മനസാന്നു പണ്ടേ കേട്ടിട്ടുണ്ട് ട്ടോ ..അതൊരു രോഗമാന്നു ഞങ്ങ അറിഞ്ഞില്ല്യട്ടോ  ..മുടിഞ്ഞ ഖേദം ഉണ്ട് ഞങ്ങക്ക് ..ആനക്ക് ഇനി ആരാ ആശ്രയം  …

പിള്ളേരുടെ സ്കൂളില്‍ ഉച്ചകഞ്ഞി വെട്ടിച്ചു കാശുണ്ടാക്കി എന്ന് പറഞ്ഞു കേക്കനത് നേര് തന്നെയോ  ചേട്ടാ  ?  പത്തു മുന്നൂറ് കോടിയൊക്കെ കൈയിലുള്ള നിങ്ങക്കൊക്കെ ഈ അരിക്കാശിലും കയ്യിട്ടു വാരണോ ?   ഗണേശന്‍ ചേട്ടന്‍ പോളപ്പനായി കാര്യമൊക്കെ  നോക്കുന്നെന്നാ കേള്‍വി , അങ്ങനെ ആന്നെങ്കില്‍ , ഹൃദയത്തിലെ കുണ്ടും  കുഴിയും  ഒക്കെ അടച്ചു അവിടെത്തന്നെ  കൂടിയെരു ..വയസിപ്പോ കൊറച്ചാ യല്ലോ ..ഇനി പിള്ളേര് കേറി കളിക്കട്ടന്നെ . ..വി എസ്സിനോട് ചോദിച്ചാല്‍ വേറെ വല്ല കേസും തലയിലിട്ട് തന്നോളും

അല സത്യത്തില്‍ ഈ ഇടമാലയാരില്‍ അഞ്ചിന്‍റെ കാശ് കിട്ടിയിട്ടുണ്ടോ ?  ആഹ എന്തായാലും എല്ലാരും കൈയിട്ടു നക്കുന്നതല്ലേ അപ്പൊ നിങ്ങ മാത്രം എടുത്തൂന്നു ഞങ്ങക്ക് തോനുന്നില്ല്യ ട്ടോ …

 

സായിബെ ,  വിജിലന്‍സ് ആണുങ്ങ കൊണ്ടുപോയല്ലോ ..അതിങ്ങോട്ടു ബന്നിരുന്നേല് ആ കോടതിക്കിടക്കുന്ന   കൊറേ പെണ്ണ് കേസും , വരാനിരിക്കുന്ന പല നാറിത്തരങ്ങളും ഒക്കെ ഒന്ന് അടിചോതുക്കമായിരുന്നു അല്ലെ …ആ ഇനി പറഞ്ഞിട്ടെന്താ ..  രജെനീടെ മോളെ കെട്ടിച്ചു വിടനെല് കായു കൊറേ ഇറക്കേണ്ടി വരും ട്ടോ … പിന്നെ ബാക്കിയുള്ള ലിസ്റ്റ് ഒന്നും എടുക്കുന്നില്ല്യ

 

 

 

 

 

 

 

 

 

 

പൂഞാറൊരു പൂങ്കാവനമാക്കിയെ അടങ്ങൂല്ലേ , ആ ചിരി കണ്ടാ ..മൂന്നാറിലോക്കെ  നിങ്ങടെ ഉറ്റൊരും ഉടയോര്‍ക്കും കണ്ണ് നിറച്ചു ഭൂമിയും റിസോര്‍ട്ടുകളും   ഒക്കെ ഉണ്ടെന്നു കേക്കാണല്ലോ ..ഉള്ളത് തന്നെയോ അണ്ണാ ..സെറ്റ് അപ്പ്‌ ആണല്ലേ ..

 

 

 

 

ചാണ്ടി സാറേ , അവന്മാര്‍ മൊത്തം പാരകളാന്നെ ….    മലയാളത്തില്‍ നാലഞ്ചു ചൊല്ലുണ്ട് , കേട്ടിട്ടുണ്ടോ ആവോ ..

 

 

 

 

കൊടുത്താല്‍ കൊല്ലത്തും കിട്ടും

പൊട്ടനെ ചട്ടി ചതിച്ചാല്‍ ,, ചട്ടിയെ ദൈവം ചതിക്കും …

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണ പോലെ

ഇപ്പറഞ്ഞ ഏതാണ്ട് ഒരവിയല് കുഴമ്പു പരിവമയാലോ ഇതിപ്പോ സ്ഥിതി  …പണ്ട് പാമോയിലെന്നും എണ്ണയെന്നും  എന്നൊക്കെപ്പറഞ്ഞു പാവം ആന്‍റെണി സഖാവിനെയും ലീടരെയുമൊക്കെ   വട്ടം കളിപ്പിച്ചതല്ലേ ..  അവരെല്ലാം കൂടെ ചേര്‍ന്ന് എട്ടിന്റെ പണി തന്നു എന്ന് കരുതിയ മതി  …..

സംഗതി അത്രേള്ളൂ ..ഇതിപ്പോ വിജിലന്‍സിനെ വെച്ച് ഒന്നും അന്വോഷിക്കണ്ട ..അആഹാ അതിനിപ്പോ വിജിലന്‍സ് ആണുങ്ങ കൊണ്ടുപോയല്ലേ …മൊത്തം കഷ്ടകാലമാന്നെ  ….ഏതോ  ജോസ് കേറി കസേരയില്‍ ക്കെറിയിരുന്നത്രേ ,  നമ്മക്ക് തോന്നുന്നത്  , ഇളക്കിയാല്‍ എളകുമോന്നരിയാന്‍   അവന്മാര്‍ പണി തന്നതാന്നു    ..അല്ലെങ്കിപ്പിന്നെ , കേട്ടുകേള്‍വിപോലും ഇല്ലാത്ത പോലെ,  ധനബില്‍ വോട്ടിനിടുമ്പോ കൃത്യമായി അവന്മാര്‍ മുങ്ങുമോ ..ഇതിപ്പോ മുക്കിയതാന്നെ …എല്ലാം കൂടെ പതിനെടിന്റെ പണി തരാന്‍ പോണ്ട്….  മുള്‍ക്കിരീടം ആണെന്നു  കറുതി   അതെങ്ങാനും ഇറക്കി വെക്കല്ലേ …ആന്‍റെണി സഖാവ് അങ്ങ് ഡല്‍ഹിയിലാനെങ്കിലും , അങ്ങേരുടെ പിള്ളേര്‍ വേലേം കൂലിയൊന്നും ഇല്ലാതെ നടക്കുന്നുന്നത് മറക്കല്ലേ  ..

രമേശണ്ണാ, നിങ്ങ സ്റ്റാര് തന്നെ ട്ടോ സമ്മതിച്ചിരിക്കുന്നു  ..എട്ടിന്‍റെ  പണിയല്ലേ കൊടുത്തെ ..പമോലിനും പിണ്ണാക്കും എന്തോന്ന് പറഞ്ഞാലും അത് കലക്കി …കൂട്ടുകാരാരായാല്‍ , രാഷ്ട്രീയമായാല്‍ നിങ്ങ ചെയ്തത് തന്നെയാ ട്ടോ അതിന്‍റെയൊരു നേര്  …

 

 

 

 

വലതു പക്ഷത്തെയും , ഇടതു പക്ഷത്തെയും ചവിട്ടി താഴ്ത്താന്‍ ഇനിയിപ്പോ ഏതു മാവേലി വരും ആവോ …പണ്ടോരുത്തനെപ്പിടിച്ചു  തുറുങ്കില്‍ അടച്ചത് മറക്കണ്ട ട്ടോ

 

 

സഖാവ വി എസ്സേ  , ഇനിയെങ്കിലും പറഞ്ഞ വാക്കില്‍   നെഞ്ഞും വിരിച്ചു ഉറച്ചു നിക്ക്വോ …  അടിമൂത്ത കൊന്ഗ്രെസ്സ് ആണെങ്കിലും , നിങ്ങളെ ഞമ്മക്ക്  പെരുത്തിഷ്ട്ടാ …എനക്ക് മാത്രല്ല ,.  ഇവിടെ കോടാനു കോടിയുണ്ട് ….

പറഞ്ഞത് പറഞ്ഞില്ലാന്നും , കണ്ടത് കണ്ടില്ലാന്നും ,ചെയ്തത് ചെയ്തില്ലാന്നും , അറിഞ്ഞതൊന്നും യഥാര്‍ത്ഥത്തില്‍ അറിഞ്ഞിട്ടിലെന്നും പറഞ്ഞു,ചെയ്തു,അഭിനയിച്ചു, ജീവിചെങ്കിലെ എവിടെങ്കിലുമൊക്കെ എത്താന്‍ പറ്റൂ എന്നാ രാഷ്ട്രീയ  സിദ്ധാന്തം നിങ്ങളായി പ്പോളിചെഴുതുമോ ? .ഞങ്ങ ജനാം  നിങ്ങകൂടെ ഉണ്ട് … തളരാതെ മുന്നോട്ടു മുന്നോട്ടു  …

 

എന്ന് കോടാനുകോടികള്‍ക്ക് വേണ്ടി
ജന്മം കൊണ്ട് കോണ്‍ഗ്രെസ് ചിന്തകാനും , ചിന്ത കൊണ്ട് മാര്‍ക്സിറ്റ്‌ സിദ്ധാന്ത അനുഭാവിയും , ആയ പക്വതയില്ലാത്ത ഒരുത്തന്‍

 

 

 

 

അറിവില്ലാതേ എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കി .,  ഈ പക്വതയില്ലാത്ത അറിവില്ലത്തവനോട് ക്ഷമിക്കുമല്ലോ  ….

 

എല്ലാവര്‍ക്കുമായി ഒരുഗാനം

 

suggestions/responses  please feel free to sent to  iamlikethis.com@gmail.com

അടി മാത്രം തരരുത് …അല്ലെങ്കില്‍ തന്നേയ് പല്ലൊന്നു പോയിട്ട് ഡാക്ട്ടരെ കാണാന്‍ പോകാന്‍ നിക്വാ  ..  വീണ്ടും കാണും വരെ വിട ……

Posted in രാഷ്ട്രീയം | Comments Off on കൊടുത്താല്‍ കൊല്ലത്തും കിട്ടും പണി :

വീണ്ടു വിചാരം :-

പ്രിയ സുഹൃത്തുക്കളെ …

ഒരു വീണ്ടു വിചാരം :-

മാസം ഒന്നായിരിക്കുന്നു സൈറ്റ് തുടങ്ങിയിട്ട് … നല്‍കി വന്ന നിശബ്ധായ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി,, സ്നേഹപൂര്‍വ്വമായ ചില ശാസനകളാല്‍  സൈറ്റ് തുടര്‍ന്ന് കൊണ്ടുപോകണോ എന്നാലോചിക്കണ്ട സ്തിഥി വിശേഷത്തില്‍ എത്തിചെര്‍ന്നിരിക്കുന്നു .. നിങ്ങളുടെ തുറന്നുള്ള അഭിപ്രായത്തിനായി കാതോര്‍ക്കുന്നു ..  ദയവു ചെയ്തു അറിയിക്കുക -Sajith PH

iamlikethis.com@gmail.com

 

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Comments Off on വീണ്ടു വിചാരം :-

പ്രിയ സുഹൃത്തേ നിനക്ക് വേണ്ടി …

അന്നൊരു ഞായരാഴ്ച  ആയിരുന്നു ….തലേ ദിവസം മാനത്ത്  നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല്യ ,   മഴക്കാലമായിരുന്നതുകൊണ്ട്  ചന്ദ്രന്‍ പോലും മേഖങ്ങള്‍ക്കിടയില്‍ തളക്കപ്പെട്ടിരുന്നു …  കുറെ മേഖങ്ങള്‍ ഒരാവശ്യവുമില്ലാതെ മാനത്തു കറങ്ങി നടക്കുന്നുണ്ടായിരുന്നോ എന്ന് പോലും സംശയമുണ്ട് ….ഗ്രാമത്തില്‍ ആദ്യം   ഉണര്‍ന്നിരുന്നത്  പാല്‍ക്കാരനാണ് …ഞായറാഴ്ചയായതുകൊണ്ട്   പാല്‍ക്കാരന്‍ പോലും വൈകിയേ അന്ന് ഉണരാറുള്ളൂ  ..എല്ലാവര്‍ക്കും ഒരു ആലസ്യമായ ദിവസമായിരുന്നു …..

കേട്ടവരില്‍ ചിലരെല്ലാം പറഞ്ഞു , നന്നായി ..അവനു അങ്ങനെ തന്നെ വേണം അല്ലെങ്കിലും  ഈയിടെയായി  പടച്ചോന്‍  ഒന്നും പിന്നെക്ക് വെക്കുന്നില്ല്യ നെറികേട് കാണിച്ചാല്‍ അപ്പൊ തന്നെ പണി കൊടുക്കും ..അപ്പപ്പോ  ഉള്ളത് കൊടുത്തു പോയിട്ടന്നെ പടച്ചോന്‍റെ നട്ടെല്ല് വെള്ളമായിക്കാണും…

മറ്റു ചിലര്‍ പറഞ്ഞു , എന്നാലും ഇതിപ്പോ ഇത്ര  തിരക്കിട്ട് വേണമായിരുന്നോ … ആര്‍ക്കു പോയി ?

ചായ നുണഞ്ഞിറക്കിക്കൊണ്ട് ചിലര്‍ പിറുപിറുത്തു , ഇത്തരക്കാരനാണെന്നു   കണ്ടാല്‍ പറയില്ല്യട്ടോ …. വീണ്ടും ചൂടാറും മുന്‍പ് ചായ അകത്താക്കിക്കൊണ്ടിരുന്നു ….

അവന്‍റെ  ഉറ്റ സുഹൃത്തക്കളില്‍ ചിലര്‍ പറഞ്ഞു , അവനെ ഞങ്ങള്‍ കണ്ടിട്ടുണ്ട് , ഒരുപാട് പരിചയമൊന്നും ഇല്ല്യ ..പക്ഷെ ഇത്തരത്തില്‍ പെട്ട ഒരു നടപടി  ദൂഷ്യവും അവനു ഉണ്ടായിരുന്നില്ല്യ ….ആഹ പിന്നെ നമ്മളെല്ലാം മനുഷ്യന്മാരല്ലേ ..എന്താ എപ്പോളാ തോന്നുകയെന്നു ചിലപ്പോ  ദൈവത്തിനു പോലും പറയാന്‍ പറ്റില്ല്യാലോ …പിന്നെ ബംഗ്ലോരോക്കെ പോയി പഠിച്ചതല്ലേ …ഇപ്പോളത്തെ മനസിലിരുപ്പ് ആര്‍ക്കറിയാം ..

പക്ഷെ എല്ലാവരും ഒരേ സ്വരത്തില്‍ ഒന്ന് മാത്രം പിറുപിറുത്തുകൊണ്ടിരുന്നു …എന്തൊക്കെയായാലും അവനിത് വേണ്ടിയിരുന്നില്ല്യ,,,എന്തിന്‍റെ കേടാ ചെക്കന് …തിന്നാന്‍ ഉള്ള അരി വീട്ടിലുണ്ട് , മാങ്ങയും തേങ്ങയും പറമ്പില്‍…..അല്ല  എല്ലാം ഒരു വിധി !!

പക്ഷെ എല്ലാവരുടെ മനസിലും പറയാന്‍ എന്തോക്കെയോ ഉണ്ട് ..ചിലരെങ്കിലും നടിക്കുകയാണ് അതുമല്ലെങ്കില്‍  എന്തൊക്കെയോ കൂടുതല്‍ ഓര്‍ക്കാനും നേടാനും ഉള്ള ഓട്ടതിനിടയില്‍ ചിലതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു  .. . എനിക്കും പറയാന്‍ എന്തൊക്കെയോ ഉണ്ട് ..പക്ഷെ സത്യം പറഞ്ഞു ഈ കാലത്ത് വെറുതെയെങ്കിലും മുള്‍ക്കിരീടം എടുത്തു തലയില്‍ വെക്കാന്‍ വയ്യ …

പ്രസാദ്‌ എന്നാ ഇരുപത്താറുകാരന്‍ വിഷം കുടിച്ചു  മരിച്ചിരിക്കുന്നു ..ബംഗ്ലോരില്‍ ഫാര്‍മിംഗ് കോഴ്സ് പഠിച്ചു വന്നു മാസം ആറായാതെ ഉള്ളൂ ..
റബ്ബര്‍ പാല്‍ ഷീറ്റു ആക്കാന്‍ കൊണ്ട് വന്ന    ആസിഡ് എടുത്തു കുടിച്ചിരിക്കുന്നു ..ഉറപ്പു വരുത്താനായി കിണറ്റിന്‍ കരയിലെ ഉരുളന്‍ കല്ലില്‍ കയര്‍കെട്ടി മുങ്ങിത്താണിരിക്കുന്നു …ഒരു കാരണവശാലും ജീവിചിരിക്കരുതെന്നു അത്ര നിര്‍ഭന്ധമായിരുന്നു എന്ന് വേണം കരുതാന്‍

 

…ഒരു തരത്തില്‍ പറയുകയാണെങ്കില്‍ , അവനെ കൊന്നിരിക്കുന്നു …
പനമ്പട്ടയില്‍ പൊതിഞ്ഞ അവന്‍റെ ചലനമറ്റ പ്രേതം കിടത്തുന്നതിനിടയില്‍ പെറ്റമ്മ കരഞ്ഞു പറഞ്ഞു , എന്‍റെ  മോന്‍ അങ്ങനൊന്നും ചെയ്യില്ല്യ ..അവനു അത്രക്കൊന്നും ത്രാണിയില്ല്യ …

മകനെ നഷ്ട്ടപ്പെട്ട ഒരമ്മയുടെ വേദന എന്നതില്‍ക്കവിഞ്ഞ ഒരു അര്‍ത്ഥതലവും  അവിടെ കൂടി നിന്ന ആര്‍ക്കും അവരുടെ കരച്ചിലിന് കൊടുക്കാന്‍ ഉണ്ടായിരുന്നില്ല്യ …

എല്ലാരുടെയും അബോധമനസു അറിയാതെയെങ്കിലും പറഞ്ഞു , അവനതു ചെയ്യാന്‍ ഒരു സാധ്യതയും ഇല്ല്യ, പക്ഷെ മനുഷ്യനല്ലേ …ഏതു സമയത്താ എന്താ തോന്നുക എന്നൊന്നും !!

ഹ്മം .. ഇപ്പളത്തെപിള്ളേരൊക്കെ ഇങ്ങനെയാ , മൊട്ടയില്‍ നിന്ന് വിരിയും മുന്‍പേ തല തിരിഞ്ഞാവരുന്നത് ..എന്‍റെ കൃഷ്ണാ ചാവും മുന്‍പ് എന്തൊക്കെ കാണണം എന്ന് അവിടെ കൂടി നിന്ന തല മുതിര്‍ന്ന ചിലരൊക്കെ പറഞ്ഞു  ..പിന്നെ അവര്‍  അവരുടെ പണി നോക്കി പോയി …

കഴിഞ്ഞ ആഴ്ചകൂടെ ഞാന്‍ അവനെ കണ്ടിരുന്നു , ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു , ഇവിടിപ്പോ റബ്ബര്‍ പാലെടുക്കാന്‍ അടക്കം ബീഹറികളാടാ വരുന്നത് .…ഞാന്‍ പഠിച്ചു  ഇവിടെ വന്നിട്ട് അത് വെച്ച് എന്ത് ചെയ്യാനാ …അല്ല ഇതൊക്കെ മാറും ഒരിക്കല്‍  ….അവന്‍റെകണ്ണുകളില്‍ ശുഭാപ്തി വിശ്വാസത്തിന്റെ കണികകള്‍ എരിയുന്നുണ്ടായിരുന്നു …നമ്മളെല്ലാം മനുഷ്യന്മാരല്ലേ എന്ന് പറഞ്ഞു ഒന്ന് നിശ്വസിച്ചു തീര്‍ക്കാന്‍ എനിക്ക്  കഴിയില്ല്യ… പ്ലസ്‌ ടു വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചത് …അന്നുവരെ ഒരു പെണ്‍കുട്ടിയോടും സംസാരിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല്യ … നാട്ടിലെ വയസറിയിച്ചതോ അല്ലാത്തതോ ആയ ഒരു പെണ്‍കുട്ടിക്കും അവനെപ്പറ്റി നിശബ്ധതയല്ലാതെ  ഒന്നും പറയാനുണ്ടായിരുന്നില്ല്യ ..അങ്ങനെ ഒരുത്തന്‍ ഉണ്ടെന്നു തന്നെ അവര്‍ക്ക് തോന്നിയിട്ടില്ല്യ …  അങ്ങനെയുള്ള അവനെയാണ്‌ ,  മന്ഗ്ലൂരില്‍  നഴ്സിങ്ങിനു പഠിക്കുന്ന  വള്ളുവനാടന്‍ കുട്ടിയെ  പീഡിപ്പിച്ചു  എന്നു പറഞ്ഞു മാധ്യമങ്ങള്‍ വേട്ടയാടിയത് ..    .അവരെ സംഭന്ധിച്ചിടത്തോളം  ഒരു ന്യൂസ്‌ സ്കോപ് ആണ് അവന്‍റെ മരണം … ചായക്കോപ്പയിലെ കൊടുങ്കാറ്റു ഏതാണ്ട് അവസാനിച്ചിരിക്കുന്നു , നേതാവ്  പഴയ ഒരു സഖാവിന്‍റെ  വീട്ടില്‍ ചായ കുടിക്കാന്‍ പോയതിനെപ്പറ്റി പറഞ്ഞും എഴുതിയും അവര്‍ക്ക് പോലും മടുത്തിരിക്കുന്നു … അപ്പോള്‍ രാത്രിയിലെ പരിപാടിക്ക് നിയന്ത്രണ രേഖയില്‍ നിര്‍ത്തി SMS അയച്ചു കാശ് വാരാന്‍ അവര്‍ക്ക് ഒരു ഇരയെ വേണം …പിതാവ് പുത്രിയെ ബലാല്‍സംഗം ചെയ്ത ഒരു കഥ, രണ്ടു കുംഭകോണം , പിന്നെ ഒന്ന് രണ്ടു ആത്മഹത്യ ഇത്രയും ഇല്ലാതെ പത്രം ഇറക്കിയാല്‍ അത് ശരിയാവില്ല്യ…എല്ലാവര്‍ക്കും ഇത്തിരി ഹോട്ട് ആണ് വേണ്ടത് എന്നാണ് കേള്‍ക്കുന്നത് ..

പക്ഷെ ഒന്നുണ്ട് , എല്ലാ മാധ്യമങ്ങളും ഒന്നേ പറഞ്ഞള്ളൂ ..പീഡിപ്പിച്ചു എന്നരോപിക്കപ്പെടുന്ന പ്രസാദ്‌  ….പക്ഷെ നാട്ടുകാര്‍ക്കെല്ലാം അവന്‍ ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്തു പീഡിപ്പിച്ച കണ്ണില്‍ ചോരയില്ലാത്ത  ചെകുത്താന്‍ ആയിരുന്നു … ആരോപണവും , കുറ്റവാളിയും തമ്മില്‍ എന്ത് വ്യത്യാസം എന്നൊന്നും ആരും ഓര്‍ക്കാറില്ല്യ

ശനിയാഴ്ച അതിരാവിലെ  അവിടേക്ക് പാഞ്ഞടുത്ത പോലീസ് ജീപ്പിന്‍റെ ശബ്ദം  ആണ് പാല്‍ക്കാരനെപ്പോലും  വിളിച്ചുണര്‍ത്തിയത്  …ആര്‍ക്കും ഒന്നും അറിയില്ല്യ  ..തൊപ്പി വെച്ച  ഒരാള്‍ പറഞ്ഞു .  ഇവന്‍ മന്ഗ്ലൂരില്‍
പോയി ഒരുത്തിക്കിട്ടു പണികൊടുത്തു വന്നെക്കുവാ …..

അതിരാവിലെ അവനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി , വൈകുന്നേരതോടെ തന്നെ സ്പെഷ്യല്‍ മജിസ്ട്ട്രേട്ടിന്റെ അനുമതിയോടെ , അവനു  ജാമ്യ കിട്ടി ….  പോലിസുകാര്‍ക്ക് തെളിവായി കൊടുക്കാന്‍ ഉണ്ടായിരുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ അവന്‍റെയും ആ ചത്ത  പെണ്ണിന്‍റെയും മൊബൈല്‍ ലിസ്റ്റ്  ആണ് , പിന്നെ ഓണ്‍ലൈന്‍ ആയി അവന്‍റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് അവള്‍ക്കു ഇടക്കിടെ റീചാര്‍ജ് ചെയ്തു കൊടുത്തിരിക്കുന്ന ബാങ്ക് രേഖകളും …വെള്ളിയാഴ്ച ഉച്ചക്ക് മന്ഗ്ലൂരില്‍ നിന്നും രണ്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നു , അതില്‍ അവന്‍റെയും അവളുടെയും പേരുകള്‍ ഉണ്ട് …ബുക്ക്‌ ചെയ്തിരിക്കുന്നത്  ആ പെണ്‍കുട്ടി തന്നെയാണ് ….പക്ഷെ ഇതൊന്നും തന്നെ  അവന്‍ ആ പെണ്ണിനെ കണ്ടു എന്നോ , പീഡിപ്പിച്ചു എന്നോ ഉള്ളതിനുള്ള തെളിവുകള്‍ അല്ല … ഉച്ചവരെ ചോദ്യം ചെയ്തിട്ടും അവര്‍ക്ക് അസ്വാവികമായി ഒന്നും കിട്ടിയില്ലത്രേ , കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്‍റെ ആവശ്യം അപ്പാടെ നിരാകരിച്ചു കൊണ്ട് സ്പെഷ്യല്‍ മജിസ്ട്ട്രേട്ട്  ഉത്തരവിട്ടു ,,,

പക്ഷെ ഇതിനിടയില്‍ ഒരുപാടെല്ലാം നടന്നു കഴിഞ്ഞിരുന്നു …

വളര്‍ന്നുവരുന്ന കുട്ടികളിലെ ദുഷ് പ്രവണതകളെക്കുറിച്  ലേഖനങ്ങള്‍ തയ്യറാകപ്പെട്ടുകൊണ്ടിരുന്നു ….. അവന്‍ ആ കുട്ടിയെ എങ്ങനെ കണ്ടിരിക്കാമെന്നും , എന്തൊക്കെ ചെയ്തിരിക്കാമെന്നും നൂറു കഥകള്‍ നാട്ടില്‍ പരന്നിരുന്നു ….പെണ്‍കുട്ടിയുടെ മരണം സിബിഐ ക്ക് വിടണം എന്നാരോപിച്ച് ആക്ഷന്‍  കൌണ്‍സില്‍ രൂപം കൊണ്ടിരുന്നു .

വൈകുന്നെരതോടെ വീട്ടില്‍ എത്തിയ അവനെ എന്തൊക്കെ ആയിരിക്കും എതിരിട്ടതെന്നു ഞാന്‍ പറയാതെ തന്നെ ഊഹിക്കാമല്ലോ …ടെലിവിഷന്‍ ചാനലുകള്‍  തുടങ്ങി , പത്രം മുതല്‍ നാടുകാര്‍ വരെ നീളുന്ന എല്ലാ ആകാശ വാണികളും അന്നുരാത്രി ഇതിനെക്കുറിച്ചല്ലാതെ വേറെന്തു പറയാനാണ് …    ഒരാളെ ഇഷ്ട്ടപെടാനോ, മരിക്കണമെന്ന് തീരുമാനിക്കാനോ  അതികം നിമിഷങ്ങള്‍ ഒന്നും വേണ്ട , അതായതു മൊത്തത്തില്‍ പറയുകയാണെങ്കില്‍ നാശം വിതക്കാന്‍ ഒരു നിമിഷം ധാരാളം ….

 

പിറ്റേന്ന് മുതല്‍   ജീവനില്ലാത്ത ഒരു മാംസക്കഷ്ണത്തെപ്പോലെ എല്ലാരും കൊതിപ്പറിക്കുന്നതിന്‍റെ  ഭീകരത ഓര്‍ത്തു അവന്‍ അങ്ങനെയൊരു നിശ്ചയത്തില്‍ എത്തിചെര്‍ന്നിരിക്കാനേ  വഴിയുള്ളൂ ..

മന്ഗ്ലൂരില്‍പടിക്കുന്ന ഒരു നഴ്സിംഗ് കുട്ടിയെ പത്തു മാസം മുന്‍പ്   ഒരിക്കല്‍ ട്രെയിനില്‍ കണ്ടിരുന്നെന്നും , ട്രെയിനിന്‍റെ  സൈഡ് സീറ്റില്‍ ഇരുന്ന അവന്‍ , ആ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം   ഒരു കപ്പു ചായ മേടിച്ചു കൊടുത്തെന്നും പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു  …അങ്ങനെ തുടങ്ങിയ ആ ബന്ധം  ഇടക്ക് ഓണ്‍ലൈന്‍ ചാറ്റിങ്ങിലും , വിളികളിലും ഒക്കെ എത്തി നിന്നിരുന്നു …  അവളുടെ  ഏറ്റവും നല്ല ഒരു സുഹൃത്ത് അവന്‍ ആണെന്നും അവള്‍ പറയാറുണ്ട് … അല്ലാതെ ഒന്നും ഉണ്ടായിരുന്നതായി അറിവില്ല്യ

എന്തായാലും , തിങ്കളാഴ്ച എത്തപ്പെടുന്ന രീതിയില്‍ ഒരു ഗ്രീറ്റിംഗ് സൈറ്റില്‍  അവള്‍ നാല് ആശംസ കാര്‍ഡുകള്‍ അയച്ചിരുന്നു, ഒന്നവനും , പിന്നെ അവളുടെ രണ്ടു സുഹൃതുക്കള്‍ക്കും പിന്നൊന്ന് അവളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സാറിനും ..

പുറത്തുപറയാന്‍ കഴിയാത്ത ഒരു കാരണം കൊണ്ട് ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല്യ എന്ന് മാത്രം അതില്‍ ഉണ്ട് …
ഒരു പക്ഷെ മരിക്കുന്നതിനു മുന്‍പ്‌  അവള്‍  സുഹൃത്തിനെ  ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരിക്കാം … മൊബൈല്‍ കമ്പനിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം അവന്‍ , ആ ദിവസങ്ങളില്‍ ഒരു ടവറിനു  കീഴെ ആയിരുന്നു …എവിടേക്കും പോയിട്ടില്ല്യ …

.ഇക്കാലത്തു  ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമാല്ലതേ നോക്കിയാലോ, അശ്ലീലം കലര്‍ന്നതെന്ന് പെണ്‍കുട്ടിക്ക് തോന്നുന്ന എന്തെങ്കിലും സംഭാഷണം ഉണ്ടായാലോ അതൊക്കെ പീഡനത്തില്‍പ്പെടും  …സംസാരിക്കുന്നതു പോലും ചില സന്ദര്‍ബത്തില്‍   തെറ്റിധരിക്കപ്പെടുന്നു  …എല്ലാം അറിയുന്നതിന് മുന്‍പ്‌ നമ്മളെല്ലാം  അവരവരുടെ ഭാവനക്കനുസരിച്ച് ഓരോ  കഥകള്‍ മെനയാന്‍ തുടങ്ങും  …ഇപ്പോ ആര്‍ക്കു നഷ്ടമായി …അവന്‍റെ വീട്ടുകാര്‍ക്ക് !!  അല്ലാതാര്‍ക്ക് ..

ഒരു പെണ്‍കുട്ടി വിളിച്ചു പറയുന്നതിന് മുന്‍പേ തന്നെ , ഊഹാപോഹങ്ങളില്‍ എതിനില്‍ക്കുന്ന നമ്മുടെ മനസിന്‌ പരോക്ഷമായി അവന്‍റെ മരണത്തില്‍ പങ്കില്ല്യെ …..  പെണ്‍കുട്ടി പറയുന്നതൊക്കെയും , അത് സത്യമാണോ എന്ന്പോലും നോക്കാതെ അപ്പടി വിഴുങ്ങുന്ന,  തെളിവിനെടുക്കുന്ന നിയമസംഹിത  ചോദ്യം ചെയ്യപ്പെടണ്ടതല്ലേ  …..      ഒട്ടനേകം സ്ത്രീ സംരക്ഷണ സങ്കടനകള്‍ ഉണ്ടെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഇവിടെ വല്ലതും ഉണ്ടോ …. അതെന്താ ഞങ്ങളുടെ മനസോക്കെ  കല്ലാണോ  ….സാഹചര്യം കിട്ടിയാല്‍  സ്ത്രീയെ  പറന്നു വീണ്  ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കുന്തമുനകള്‍ കൊണ്ടുനടക്കുന്ന മരീചികയിലെ വികാരങ്ങളില്ലാത്ത കള്ളിമുള്‍ച്ചെടിയാണോ എല്ലാ പുരുഷന്മാരും എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടോ … ….     വേദയോടെ ഓര്‍മ്മപെടുത്തട്ടെ   എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ,  ഒരു നിമിഷം കിട്ടുമ്പോള്‍ ഇതെപ്പറ്റി ചിന്തിക്കുക  …

ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നതോ , ഫോണ്‍ ചെയ്യുന്നതോ സംശയത്തോടെ വീക്ഷിക്കാതിരിക്കാനുള്ള  മനസ് എല്ലാവര്‍ക്കും ഉണ്ടാവട്ടെ അറിഞ്ഞോ അറിയാതെയോ , വേദനിക്കപ്പെടുന്ന ഒട്ടനേകം മനസുകള്‍ക്ക് ഈഗാനം സമര്‍പ്പിച്ചുകൊണ്ട്  നിര്‍ത്തുന്നു  …വീണ്ടും കാണുന്നവരെ വിട


Posted in കഥ/കവിത | 1 Comment

സ്വവര്‍ഗാനുരാഗ കോലാഹലങ്ങള്‍:-


ആദ്യം തന്നെ പറയട്ടെ , സ്വവര്‍ഗാനുരാഗം എന്ന തൊട്ടാല്‍  പൊള്ളുന്ന വിഷയത്തെക്കുറിച്ച്   ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല …പക്ഷെ അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടും അതുകേട്ടു ക്ഷമിക്കാന്‍ നിങ്ങളുള്ളതുകൊണ്ടും എനിക്ക് ദൈര്യമായി എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം ..  എന്ത് ചെയ്യാനാ ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി..

കഴിഞ്ഞ ഒന്നാം  ഓണത്തിനാണെന്ന് തോന്നുന്നു ഒരു ചെറു  ചിരിയോടെ ഞങ്ങളുടെ ബോസ്സ് , സര്‍പ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞു ഒരു കവര്‍ വെച്ച് നീട്ടിയത് ….എന്തായാലും ഓണത്തിനടക്കം  പണിയെടുക്കാന്‍ വിധിക്കപ്പെട്ടതിന്‍റെ എല്ലാ വേദനകളും ആ നിമിഷത്തില്‍ അലിഞ്ഞില്ലാതായി …മൂന്നു നാലു മാസമായി ഒരു ജീന്‍സും ഷര്‍ട്ടും എടുക്കാനായി പ്ലാന്‍ ചെയ്യുന്നു …

നിനക്ക് വേറൊരു ഉടുപ്പ് മേടിച്ചു കൂടെടാ ?

എന്ന്  ഗ്രാമീണ നിഷ്ക്കളങ്കത നിറഞ്ഞ ചോദ്യം കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ പറയും , സമയം കിട്ടണ്ടേ   ?  എന്ന് ..സത്യത്തില്‍ ,  കിട്ടുന്ന ശമ്പളം കൊണ്ട് എന്തെല്ലാം സര്‍ക്കസ് കളിച്ചാലാണ് ഒരു മാസം നീങ്ങിക്കിട്ടുക എന്ന് ദൈവത്തിനും എനിക്കുമേ അറിയൂ …

എന്തായാലും എം ജി റോഡിലൂടെ നീങ്ങി ജയലക്ഷ്മി സില്ക്സും തിയേറ്ററും കഴിഞ്ഞു  കൊള്ളാവുന്ന കടയെന്നു തോന്നുന്ന ഒന്നില്‍ സുഹൃത്തിനോടൊപ്പം കേറി …കവറിനുള്ളില്‍  രണ്ടു ഗാന്ധിയപ്പൂപ്പന്‍റെ ചിരിക്കുന്ന ചിത്രവും വിശ്വസിച്ചുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത് …ചെന്നയുടനെ അയാള്‍ ചോദിച്ചു , ഏതാ സൈസ് ??

ഞാന്‍ പറഞ്ഞു മുപ്പതിരണ്ടായിരിക്കും ….ഒന്ന് ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു അല്ല, സാറിന്‍റെത് മുപ്പത്തിനാലാ ..എനിക്കുറപ്പാ …..

ഞാന്‍ ഓര്‍ത്തു , ചിലപ്പോള്‍ ആയിരിക്കാം കുറെ കാലം ആയിരിക്കുന്നു ഡ്രസ്സ്‌ മേടിച്ചിട്ട് …

ഒട്ടും മടികൂടതേ അയാള്‍ ടേപ്പ് നീട്ടി , സമയം കുറച്ചു കഴിഞ്ഞിട്ടും അളന്നു കഴിഞ്ഞില്ല്യ …തിരക്കിട്ട് ഫോണ്‍ ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ ഒരു നീരസത്തോടെ  ഞാന്‍ നോക്കി ..

പിന്നെ നിമിഷ വേഗത്തിലാണ് എല്ലാം സംഭവിച്ചത് …അവന്‍ ഓടിയടുത് അയാളുടെ ടേപ്പ് തട്ടിത്തെറുപ്പിച്ചു  അടിക്കാനായി  കയ്യോങ്ങി ..അപ്പോഴേക്കും ഒന്ന് രണ്ടു സ്റ്റാഫ്‌ ഓടിയടുത്തു ക്ഷമ പറഞ്ഞു ..

..എനിക്കൊന്നും മനസിലായില്ല്യ … സുഹൃത്ത് അവരോടു ചോദിച്ചു ,..

ഇവനെ ഇനിയും മാറ്റിയില്ല്യെ ?
ഒരു പ്രാരബ്ധക്കരനാ സാറേ , ഇത്തവണത്തെക്കുകൂടി ക്ഷമിക്കൂ …

അവിടുന്ന് തിരിച്ചു പോകുമ്പോള്‍ ആണ്  , സുഹൃത്തിന്‍റെവായില്‍ നിന്ന്  ജീവിതത്തില്‍ ഞാന്‍ ആദ്യമായ് ആ പദങ്ങള്‍  കേള്‍ക്കുന്നത് ..
Homosexuality ..(lesbian .. gay), bisexuality, and transsexualism … ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ ഇതൊന്നും കേട്ടിട്ടില്ല്യ ..എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം പുതിയ പദങ്ങളാണ് …ഏതോ ഡിഗ്രികള്‍ പോലെ തോന്നിപ്പിക്കുന്ന ഒന്നു…വളരെ വിശാലമായി അവന്‍ എനിക്ക് ഈ പദങ്ങളെ പരിചയപ്പെടുത്തി ….
അത് കേട്ട് ഞാന്‍ പിറ് പിരുത്തുകൊണ്ടെയിരുന്നു ….
“ഇല്ല്യ എനിക്കിതൊന്നും അറിയില്ല്യ ..ലോകം എന്തൊരു വിചിത്രമാണ് ..പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞു  കൊണ്ടിരുന്നു “

Leave it dude ..World is like this too..നീ ഇനിയെന്തെല്ലാം കാണാനും  പടിക്കാനുമിരിക്കുന്നു ..

 

എന്തായാലും അതിനു ശേഷം എല്ലാ അപരിചതരോടും , കുറച്ചൊരു ദൂര്രം വിട്ടു നില്ക്കാന്‍ ഞാന്‍ പോലും അറിയാതെ അബോധ മനസ്സ്  ശ്രദ്ധികാറുണ്ട്..

 

അങ്ങനെ വര്‍ഷം ഒന്നര കഴിഞ്ഞിരിക്കുന്നു …അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പുതിയ ചില കോലാഹലങ്ങള്‍ കേള്‍ക്കുന്നത് …

കഴിഞ്ഞ ദിവസം ചിലി എന്ന ചെറുകിട രാഷ്ട്രം  സ്വവര്‍ഗവിവാഹം നിയമവിധേയമായി അങ്ങീകരിച്ചിരിക്കുന്നു  ….. ചിലി ഉള്‍പ്പെടെ ഈ നിമിഷം വരെ പതിനൊന്നു രാഷ്ട്രങ്ങള്‍ സ്സ്വവര്‍ഗാനുരാഗം നിയമ വിശേയമാക്കിയിരികുന്നു …Argentina, Belgium, Canada, Iceland, the Netherlands, Norway, Portugal, Spain, South Africa,Sweden പിന്നെ ഇപ്പോ  chily

സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വന്തമായി ലോഗോയും , ലോകമാകെ പരന്നു കിടക്കുന്ന ആള്‍ക്കാരും ഉണ്ട് ..അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി LGBT rights  തന്നെയുണ്ട്
(lesbian and gay) bisexuality, and transsexualism ->(“LGBT”)

 

 

സാംസ്കാരിക പൈതൃകത്തിനു പേര് കേട്ട ഭാരതത്തില്‍ , ഇതിനെപ്പറ്റി കൂലംകുഷമായ ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട് …നിര്‍ഭാഗ്യവശാല്‍ ആഗോലവല്‍ക്കരണത്തിന്‍റെ  നല്ല എല്ലാ വശങ്ങളും അവിടെ വക്കുകയാണെങ്കില്‍ , ഇങ്ങനെ കുറച്ചുകൂടെ അതിനു പുറകില്‍ ഉണ്ട്…നല്ലതോ ചീത്തയോ എന്നൊന്നും ആരും ആലോചിക്കാറില്ല്യ…അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്ന് വിവരമുള്ള പിള്ളേര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു ..ചിലരുടെ അഭിപ്രായത്തില്‍ അവര്‍ വിവരം കേട്ട പിളെരാ .. സംസ്ക്കാരം എന്താണെന്ന് അറിയാത്തവര്‍ …

 

എന്തായാലും സുപ്രധാനമായ ഒരു വിധി കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നു …. ” പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ സമ്മതപ്രകാരം സ്വവര്‍ഗരതി ആകാം അതില്‍ തെറ്റില്ല്യ ..പണ്ട് ബ്രിട്ടിഷുകാര്‍ നല്ലതിനാണോ ചീത്തക്കാണോ  എന്നറിയില്ല്യ , IPC 377 വകുപ്പ് എന്നൊന്ന് ഉണ്ടാക്കി , ഇതുപോലുള്ള  എല്ലാ ബന്ധങ്ങളും നിയമത്തിനു എതിരാണ് എന്ന് എഴുതിചേര്‍ത്തു …പുതു തലമുറ അത് പൊളിച്ചെഴുതാന്‍ തയ്യാറെടുക്കുകയാണ് ..ഈ കാലത്ത് അത് നില നില്‍ക്കില്ല്യ എന്ന് കോടതി വിധിച്ചിരിക്കുന്നു, ..IPC 377 വകുപ്പ് നിലനില്‍ക്കാത്തതിനാല്‍ ഭാരതമൊട്ടാകെ അത് ബാധകമാണ് …അതായതു ഇവിടെയും അതൊക്കെ  നിയമാനുസൃതമാണ് ….

നമ്മുടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം അസാദ് , പുരുഷ  സ്വവര്‍ഗാനുരാഗത്തെ രോഗം എന്നാണു വിശേഷിപ്പിച്ചത്‌ …പറഞ്ഞു നാവേടുക്കുന്നതിനു മുന്‍പേ . സ്വവര്‍ഗാനുരാഗികളുടെ സ്വന്തം ആളായ ബോളിവുഡ് നടി സെലീന ജെയ്‌റ്റ്‌ലി പറഞ്ഞു , “മാഷേ ഇരുപതു വര്‍ഷം മുന്‍പ് തന്നെ ലോകാരോഗ്യ സങ്കടന പോലും പറഞ്ഞിട്ടുണ്ട് അതൊരു രോഗമല്ലന്നു …ഇനിയിപ്പോള്‍  ഇന്ത്യ സ്വര്‍ഗത്തിന് താഴെ ഒന്നും അല്ലല്ലോ വരുന്നതെന്ന് “

 

ഷഹാന ഗോസ്വാമി അപ്പോഴേക്കും അടുത്ത വെടി പൊട്ടിച്ചു , ” പ്രായവും പക്വതയും നോക്കാതെ എല്ലാ സ്ത്രീകളെയും നിങ്ങള്‍ക്ക് ഉപയോഗിക്കാമെങ്കില്‍ ഇതു മാത്രം എങ്ങനെ രോഗമാകും എന്ന് …”

 

 

ഇവിടൊക്കെ അത് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവിടവിടെ ഉണ്ട് …

ശ്രീനീവാസ് രാമചന്ദ്ര സിറാസ് എന്നാ മനുഷ്യനെ നിങ്ങള്‍ മറക്കാനിടയില്ല്യ സ്വവര്‍ഗരതി ആരോപണത്തില്‍ അകപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത അലിഗഡ് സര്‍വ്വകലാശാലാ അധ്യാപകന്‍ …

വത്തിക്കാനിലെ ചില വൈദികര്‍ , അമ്പത്തിയേഴുകാരനായ ഫ്രാന്‍സ്  പാര്‍ലമെന്ററി റിലേഷന്‍സ്‌ മന്ത്രി റോജര്‍ കരോട്‌ചി എനിവരെല്ലാം പരസ്യമായി രംഗത്ത് വന്നവരാണ് , പിന്നെ പടത്തിലെ  യുവ കൊമാളനെ  നിങ്ങള്‍ മറക്കാന്‍ ഇടയില്ല്യ   …

 

ഇക്കഴിഞ്ഞ ഒരു ദിവസം   അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ എഴുനൂറോളം  സ്വവര്‍ഗാനുരാഗികള്‍ സമൂഹമധ്യത്തില്‍ വിവാഹിതരായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു …

സ്വവര്‍ഗാനുരാഗം സിനിമകള്‍ക്ക്‌ എന്നും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം  ആയിരുന്നു  … ശബാന അസ്മിയും നന്ദിതാ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫയര്‍ ( 1988 ) , ബേര്‍ഡ് കേജ് (1996), ഫിലഡല്‍ഫിയ (1993) എന്നിവയൊക്കെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത പടങ്ങളാണ്

 

..നമ്മുടെ മലയാളത്തില്‍ സഞ്ചാരം എന്നൊരു  ഐറ്റം ഇറങ്ങിയിരുന്നു …ഉള്ളത് പറയാമല്ലോ ( ഞാന്‍ പൊതുവേ സത്യം മാത്രമേ പറയാറുള്ളൂ )  അതൊരു കിടു പടം ആയിരുന്നു …വ്യത്യസ്തമായ തലത്തില്‍ കഥ പറഞ്ഞ അതിലെ സംവിധായകന് ഒരു നന്ദി  പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു …വളരെ കഷ്ട്ടപ്പെട്ടാ ഞാന്‍  ആ പടം കണ്ടത് , വീട്ടില്‍ കണ്ടാല്‍ പിന്നെ  നാട്ടില്‍ പോലും കേറ്റില്ല്യ …

മാനുഷിക മനസിന്‍റെ വളരെ ചെറിയ വഴി പിഴക്കലുകളെയും , നമ്മള്‍ ഇനിയും കാണാത്ത  മനസിന്‍റെ  മാനറിസങ്ങളെയുമൊക്കെ ആ പടത്തില്‍ നന്നായി കാണിച്ചിട്ടുണ്ട് …വളരെ നന്നായി എടുക്കപ്പെട ഒരു സിനിമ ആണത് …പാട്ടുകള്‍ പറയേണ്ട കാര്യമില്ല്യ , ആ പടം ശ്രദ്ധിക്കാന്‍ തന്നെ കാരണം അതിലെ പാട്ടുകളാണ് …

ഇനി നമുക്കൊന്ന് ആലോചിക്കാം , സത്യത്തില്‍ സ്വവര്‍ഗാനുരാഗം  ഒരു പാപമാണോ …അതില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം  രോഗികള്‍ ആണോ .. ചികിത്സക്ക് വിധേയമാക്കണോ,

ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടര്‍ന്നെഴുതട്ടെ  ….വ്യക്തിപരമായി എനിക്കതിനോട് തീരെ യോജിപ്പില്ല്യ ..കാരണം ഞാന്‍ അതെപ്പറ്റി  അറിയുന്നത് തന്നെ ഈയടുത്താണ് …പക്ഷെ ഒന്നുണ്ട് നമുക്കൊരു കാര്യത്തെപ്പറ്റി അറിയില്ല്യ എന്നതുകൊണ്ട്‌ മാത്രം ബാക്കിയെല്ലാം   തെറ്റാകുന്നില്ല്യ ….

സ്നേഹം അന്ധമാണ്‌ എന്നത് ശരിക്കും കുറിക്കു കൊള്ളുന്നത്‌ ഇത്തരം സാഹചര്യങ്ങളിലാണ് ..ആര്‍ക്ക് ആരോട് എപ്പഴാണ് സ്നേഹം തോന്നുന്നത് എന്നൊന്നും പറയാന്‍ പറ്റില്ല്യ , വേറെ ഒരു പ്രധാനപ്പെട്ട കാര്യം കൂടെ ഉണ്ട്  സ്വവര്‍ഗാനുരാഗത്തെ  ലൈംഗികതയുമായി  കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുംമ്പോഴാണ്  എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് … വിവാഹം എന്നത് കേവലം ശാരീരിക  ബന്ധങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലല്ലോ …അത് അതിനെക്കാളും എത്രയോ ഉയരത്തിലാണ് …പരസ്പര വിശ്വാസവും , സംരക്ഷണയും അധിസ്ഥിതമായ ഒരു വാഗ്ദ്ധനമാണ് വിവാഹം എന്നാണു അറിവുള്ളവര്‍ പറഞ്ഞിരിക്കുന്നത് … കെട്ടാത്തത്  കൊണ്ട്  കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല ……അങ്ങനെ നോക്കുമ്പോള്‍ സ്വവര്‍ഗവിവാഹം തെറ്റുണ്ടോ ..

സ്നേഹിക്കുന്നത് ഒരു കുറ്റമല്ല …യാതൊരു വിധ മുന്‍ധാരണയും  കൂടാതെ , ഒന്നും നോക്കാതെ  പൊട്ടി മുളക്കുന്നതാണല്ലോ   യഥാര്‍ത്ഥ പ്രേമം ..അങ്ങനെ പറയുകയാണെങ്കില്‍  അതൊരു രോഗമല്ല …ഇനിയിപ്പോള്‍ അതൊരു രോഗമാണെന്ന് തന്നെ വക്കുക .. അങ്ങനെയെങ്കില്‍ അത്തരം രോഗികളെ സമൂഹത്തില്‍ ഇങ്ങനെ അലയാന്‍ വിടാതെ അവരെ ഒരുമിച്ചു വിടാം …ബാക്കിയുള്ളവര്‍ക്കും അതായിരിക്കും നല്ലത് …
അടിച്ചമാര്‍ത്തപെടുന്ന ഒന്നും തന്നെ  എല്ലാ കാലത്തും അടങ്ങിയിരിക്കില്ല്യ , അതുകൊണ്ട്  രൂക്ഷമായി അവ പോട്ടിത്തെറിക്കുന്നതിനു സാഹചര്യം ഒരുക്കാതേ   ഡല്‍ഹി വിധിയോടു ഒന്നും മിണ്ടാതെ യോജിക്കുകയെ നിവൃത്തിയുള്ളൂ …

ഇന്ത്യയിലെ ഒരു മതവും  ഇത്തരമൊരു ഏര്‍പ്പാടിനെ  ന്യായീ കരിക്കുന്നില്ല്യ ..അതങ്ങനെ ആകാനെ തരമുള്ളൂ ….വന്നു വന്നു കാലം വളരെ മോശമായിരിക്കുന്നു , ഇതിപ്പോ ബാച്ചിലേര്‍സ് ഒരുമിച്ചു താമസിച്ചാല്‍ സംശയത്തോടെ വീക്ഷിക്കുന്ന രോഗാതുരമായ ഒരു സമൂഹം ഇവിടെ വരരുതേയെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുന്നു …യഥാര്‍ത്ഥ സുഹൃത്ത് ബന്ധം പോലും മനസിലാക്കാതെ  തെറ്റിദ്ധരിക്കുന്ന ചില കണ്ണുകള്‍ നാളെ ഈ ലോകത്തെ നോക്കി മിഴിക്കാന്‍ തുടങ്ങിയാല്‍ , ദൈവമേ !!  കൃഷ്ണ ഇതാണോ അങ്ങ് പറഞ്ഞ കലികാലം !!!

വാല്‍ക്കഷണം :  ഓസ്ട്രല്യന്‍ മന്ത്രി പെന്നി വോങ്ങിനും ജീവിത പങ്കാളി സോഫി ആലോച്ചെക്കും കൂടി കുട്ടി ജനിക്കാന്‍ പോകുന്നു !!!!!

നെറ്റി ചുളിക്കണ്ട  …. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ്( IVF ) സോഫി ഗര്‍ഭിണിയായത് .

…നേരെ ചൊവ്വേയുള്ള വഴി കിടക്കുമ്പോള്‍ ഇങ്ങനെ വളഞ്ഞു പിടിക്കെണ്ടിയിരുന്നോ എന്നാണെന്‍റെ സംശയം …..

എന്തൊക്കെയായാലും ഒന്ന് മാത്രം , മാനുഷിക മൂല്യങ്ങളും സംസ്കാരവും മുറുകെപ്പിടിച്ചുള്ള എന്ത് വേണമെങ്കിലും വന്നോട്ടെ …

ചിലപ്പോ   വിവരമില്ലാത്ത  അപക്വമായ മനസുള്ളതോണ്ടായിരിക്കാം എനിക്കിത് പെട്ടെന്ന് ദഹിക്കുന്നില്ല്യ …

വല്ല വിവരക്കേടും പറഞ്ഞുപോയെങ്കില്‍  അറിയാല്ലോ ..അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടാണ് !!!!
എല്ലാവര്‍ക്കുമായി , നേരത്തെ സൂചിപ്പിച്ച സന്‍ജ്ജാരത്തിലെ ഒരു ഗാനമിതാ …വീണ്ടും കാണുന്നവരെ വിട ….

Posted in നമുക്ക്‌ച്ചുറ്റും | Tagged , , | 2 Comments