ഡയറ്റിംഗ് :-

 

 

 

 

 

 

 

 

ആദ്യമേ  പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല , വിശപ്പിന്‍റെ വിളി അറിയാവുന്ന പക്വതയില്ലാത്ത വിവരം കെട്ടവന്‍റെ ജല്‍പ്പനം അല്ലെങ്കില്‍ അപേക്ഷ, എങ്ങനെ വേണമെങ്കിലും എടുക്കാം …ഹൃദയത്തില്‍ തട്ടി എഴുതുന്ന കുറച്ചു വാക്കുകളാണിത് ,അതുകൊണ്ട് തന്നെ കാവ്യബംഗിയോ , വ്യാകരണമോ  കണ്ടെന്നു വരില്ല്യ …  ഇതൊക്കെ മഹാ സംഭവമാണോ എന്ന്  വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നിമിഷം തോന്നിയെങ്കില്‍ , സത്യം പറയാമല്ലോ ഇതൊക്കെയാണ്  ഒരു സംഭവം…

ചിത്രം കണ്ടു ചിലര്‍ക്കെങ്കിലും  കാര്യം മനസിലായിക്കാണും , പ്രത്യേകിച്ചു ഒന്നും തന്നെ തോന്നാത്തവര്‍ ധാരാളവും… അവരോടു എനിക്കൊന്നെ പറയാനുള്ളൂ ..നിങ്ങള്‍ വിശപ്പിന്‍റെ വിളി അറിഞ്ഞിട്ടില്ല്യ …അല്ലെങ്കില്‍ ഒരുപാടൊന്നും അധ്വാനിക്കാതെയാണ്  നിങ്ങളുടെ പഴ്സിലേക്ക് വരായ്കയുള്ളത്  ….

ധാരാളം ടേബിളുകള്‍ ഇങ്ങനെത്തന്നെ ആയിരുന്നത് കൊണ്ട് ഒരു ഫോട്ടോ എടുക്കാന്‍ അശേഷം ബുദ്ധിമുട്ട് വന്നില്ല്യ …. തര്‍ക്കിക്കാന്‍ ഇല്ല്യ,  സ്ത്രീ വിരോധിയും അല്ല …പക്ഷെ    കഴിച്ചതിലും ഏറെ അവശേഷിപ്പിച്ചു പോയിരിക്കുന്ന ആ  പ്ലേറ്റ് ,  ഒരു പെണ്‍കുട്ടി ഇട്ടേച്ചു പോയതാണ് … ഭക്ഷണത്തിന്‍റെയും, വിശപ്പിന്‍റെയും , പൈസ വരുന്ന വഴിയുടെയും കഷ്ട്ടപ്പാട് ഒരുപാട് അറിഞ്ഞിരിക്കുന്നതുകൊണ്ട്   ആ കുട്ടിയെ തിരിച്ചു വിളിച്ച് ചോദിച്ചു ( ഞാന്‍ അങ്ങനെയാണ് , ചിലപ്പോ വഴിയെ പോകുന്ന അടികൂടെ വിളിച്ച് മേടിക്കും , അങ്ങനെയായിപ്പോയി )

ക്ഷമിക്കണം, ഇയാള്‍ക്ക് ഇത്ര ഫുഡ്‌ വേണ്ടെങ്കില്‍  പിന്നെന്തിനാണ്… , .

പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പുതന്നെ അവള്‍ മറുപടി പറഞ്ഞു .
See ,  I am in dieting …

നല്ലത്.. അങ്ങനെയെങ്കില്‍  ജ്യൂസ്‌ വാങ്ങിക്കഴിച്ചാല്‍ പോരെ അല്ലെങ്കില്‍  അളവ് കുറഞ്ഞ വേറെ എന്തെങ്കിലും കഴിച്ചാല്‍ പോരെ , കളയാനായി …

Who are you to ask me such stuff?  Don’t be over smart  …mind your business …

കുറെ മാസങ്ങളായി ഹോട്ടലിലെ  നിത്യ സന്ദര്‍ശകനായത് കൊണ്ട് , അവിടുത്തെ ജീവനക്കാര്‍ക്ക് ഞാന്‍ പറയുന്നത് എന്തെന്ന് പെട്ടെന്ന് മനസിലാകും  ഇതൊരു സ്ഥിരം കാഴ്ചയാണ് ..
മടി കൂടാതെ ഞാന്‍ പറഞ്ഞു  … കാശിന്‍റെ വില  അറിഞ്ഞാണ് നിന്നെ വളര്‍ത്തിയിരുന്നതെങ്കില്‍, അല്ലെങ്കില്‍ വിശപ്പ്‌ എന്താണ് എന്ന് ഒരിക്കലെങ്കിലും നീയറിഞ്ഞിരുന്നെകില്‍  ഈ ചോദ്യം ചോദിക്കില്ല്യായിരുന്നു …പൈസ ആരുടെയാണെങ്കിലും നീ ഈ ചെയ്തിരിക്കുന്നത് ദൈവം പോലും ക്ഷമിക്കില്യ .. കുറച്ചു പഴങ്കഞ്ഞിയെങ്കിലും  കിട്ടിയുരുന്നെങ്കില്‍ എന്ന് വിചാരിക്കുന്ന ഒട്ടനേകം ജീവനുകള്‍ ഇന്നും ഇവിടെയുണ്ട്  …

ഒരു നിമിഷം ചുറ്റും കണ്ണോടിച്ചു , എന്തോ മനസിലായെന്ന പോലെ അവള്‍ പറഞ്ഞു  …സോറി ,ഇനി  ഞാന്‍ ശ്രദ്ധിച്ചോളാം  …

ശ്രദ്ധിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല്യ ,  ഈ ലോകത്തില്‍ കളയുന്ന  എല്ലാ ഭക്ഷണവും പോയി പഴാക്കികളയാതിരിക്കാനോന്നും  നമുക്ക് പറ്റില്ല്യ പക്ഷെ  അഴിമതിക്കും , കള്ളപ്പണതിനും എതിരെയുള്ള പോരാട്ടം എന്നൊക്കെപ്പറഞ്ഞ് നമുക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞു  കോള്‍മയിര്‍ കൊള്ളുന്നതിനുമുന്‍പ്  ഒന്നാലോചിക്കുക , ഇത് അതിനെക്കാളും എത്രയോ വലുതാണ്‌ …വേണ്ടെങ്കില്‍ , ആവശ്യമുള്ളത് എടുത്തു കഴിക്കുക … ചില ഹോട്ടെലുകളിലെല്ലാം രാത്രി  ബാക്കി വരുന്ന ഭക്ഷണം , നേരെ ഒരു നേരമെങ്കിലും വിശപ്പടക്കാന്‍ പാടുപെടുന്ന നിരവധിപ്പേര്‍ക്ക്‌  രക്ഷയാകാറുണ്ട്  …..    അവര്‍ക്ക് വേണ്ടിഅനേകായിരം രൂപ സംഭാവന ഒന്നും നമ്മളില്‍നിന്നും ആരും ചോധിക്കുന്നില്ല്യ , ഒന്നേ ഒന്ന് വേണ്ടത് എടുത്തു കഴിക്കുക …  വേണ്ടെങ്കില്‍ കൊണ്ടുവരുന്ന ആളോട് കുറച്ചു മതിയെന്ന് പറയുക …ഇത്രയെങ്കിലും സാമൂഹ്യ പ്രതിഭദ്ധത കാണിച്ചു കൂടെ ….

ഗാനത്തോടെതല്‍ക്കാലംവിട

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.