ഒരു നിമിഷമിങ്ങുനോക്കൂ …

എനിക്കറിയാം നിങ്ങള്‍ തിരക്കിലാണെന്ന് ..അത് കൊണ്ടുതന്നെ അതികനിമിഷം  ബുദ്ധിമുട്ടിക്കാന്‍ ഉദേശിക്കുന്നില്ല്യ ..നിങ്ങള്‍ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷത്തിലും എന്തെങ്കിലും പ്രയോജനം വേണമെന്ന് നിങ്ങളെക്കാള്‍ എനിക്ക് നിര്‍ഭന്ധമുണ്ട് …

ഈ പടതിലുള്ള ആളെ നിങ്ങളില്‍ കുറച്ചുപെരെങ്കിലും കണ്ടിരിക്കും ..കാണാത്തവര്‍ വിഷമിക്കണ്ട ..ഞാനും ഇപ്പോഴാണ് കാണുന്നത് ..ഇദേഹം,

Dr. Alois Alzheimer …അല്‍ഷിമേഴ്സ് കണ്ടുപിടിച്ചയാള്‍ 🙂  ഇന്നു സെപ്റ്റംബര്‍ 21 ..അല്‍ഷിമേഴ്സ്  ഡേ !!!     …….” ഓര്‍മ്മിക്കാന്‍ മറന്നുപോയ കോടി  ജനങ്ങളെ” നമുക്കോന്നോര്‍ക്കാം …ഒപ്പം വേറെ ചിലത് കൂടി  …എന്താണ്  അല്‍ഷിമേഴ്സ്  ? എങ്ങനെ വരും ?  ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നിവയും അറിയാം  …

എന്താണ്  അല്‍ഷിമേഴ്സ് ?

സത്യത്തില്‍ അതൊരു സംഭവമാണ് ..ഇത്രെയേ ഉള്ളൂ …” നമ്മുടെ ഓര്‍മ്മകളേയും വികാരങ്ങളെയും നശിപ്പിക്കുന്ന വളരെ മെല്ലെയുള്ള നമുടെ തലച്ചോറിന്‍റെ രോഗാതുരമായ അവസ്ഥയാണ് ഇത് 🙁  നമ്മുടെ പ്രണയത്തെ ,ചിന്തയെ,വികാരങ്ങളെ, സംസാരത്തെ അങ്ങനെ വളരെ മെല്ലെ നമ്മളെത്തന്നെ കാര്‍ന്നുതിന്നുന്ന  ഈ അവസ്ഥ എങ്ങനെയാണ് വരുന്നതെന്നോ ?

 

 

രണ്ടു കുരുത്തം കേട്ട  പ്രോട്ടീന്‍ കണികകള്‍ , പേര്   പ്ലാക്സ്‌ , ടാങ്കിള്‍സ്   [Plaques  & tangles ]  നമ്മുടെ തലച്ചോറിന്‍റെ കണികകളെ , തന്മാത്രകളെ അങ്ങുകേറി നശിപ്പിച്ചു കളയും  ..അതാണ്‌ അല്‍ഷിമേഴ്സ് … അല്‍ഷിമേഴ്സ് ഒരു രോഗമല്ല  മറിച്ചു   അതൊരവസ്തയാണ് .. ചുമ്മാ കേറി നശിപ്പിക്കില്ല്യ ..മെല്ലെ മെല്ലെ  ..എങ്ങനെയെന്നോ ?

കുരുത്തം കേട്ട  പ്രോട്ടീന്‍ കണികകള്‍ പ്ലാക്സ്‌ + ടാങ്കിള്‍സ്  , മെല്ലെ മെല്ലെ  ഹെപ്പോക്യാമ്പസ്‌  എന്നാ നമ്മുടെ തലച്ചോറിന്‍റെ ഭാഗത്ത്‌ കേറും ….നമുക്ക് പുതിയതായി ഉണ്ടാകുന്ന ഓര്‍മ്മകള്‍  എല്ലാം ഈ  ഹെപ്പോക്യാമ്പസിലാണ് ഉണ്ടാകുക ..കുറച്ചു വര്‍ഷം അവിടെ കുത്തിയിരുന്ന് ആ സ്ഥലം അങ്ങ് തൂത്തുവാരും ….ഫുള്‍ ആയി നശിപ്പിച്ചു കളയും..അപ്പൊ പുതിയ ഓര്‍മ്മകള്‍  ഒന്നും ഉണ്ടാകില്ല്യ  🙁   പിന്നെ  പ്ലാക്സ്‌ + ടാങ്കിള്‍സ് കൂടിക്കൂടി നമുടെ തലച്ചോറിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങും ..പോകുന്ന വഴിയൊക്കെ നമ്മുടെ തലച്ചോറിന്‍റെ  തന്മാത്രകളെ നശിപ്പിച്ചാണ് ആ  യാത്ര എന്നോര്‍ക്കണം …ആ യാത്രയാണ്  അല്‍ഷിമേഴ്സ് എന്ന അസുഖത്തിന്‍റെ വിവിധ ഘട്ടങ്ങളെ ഉണ്ടാക്കുന്നത്‌ .. പിന്നെ  ഹെപ്പോക്യാമ്പസ്‌ വിട്ടു തലച്ചോറിന്‍റെ വേറെ ഒരു ഭാഗത്തെ കണികകളെ തിന്നു കളയും ..ആ ഭാഗത്താണ് നമുടെ ഭാഷ , സംസാരം എന്നിവയൊക്കെ നിയന്ത്രിക്കപ്പെടുന്നത് …അപ്പൊ നമുക്ക് സംസാരിക്കുമ്പോള്‍ ശരിയായ വാക്ക് കണ്ടു പിടിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടും ..പിന്നെ അവര്‍ നമ്മുടെ  തലച്ചോറിന്‍റെ ഫ്രണ്ട്സൈഡ് കേറി ആക്രമിക്കാന്‍ തുടങ്ങും .. നിങ്ങള്‍ക്കറിയാമോ ?  തലച്ചോറിന്‍റെ ഫ്രണ്ട്സൈഡ് കൊണ്ടാണ് നമ്മള്‍ എന്തെങ്കിലും പ്രശ്നം വരുമ്പോ അത് പരിഹരിക്കാന്‍ ശ്രമിക്കുക ..പിന്നെ പുതിയ ചിന്തകള്‍ ..ഐഡിയ എന്നിവയോക്കെ മനസിലാക്കാന്‍ ശ്രമിക്കുന്നത് ഈ ഫ്രണ്ട്സൈഡ് കൊണ്ടാ ..അപ്പൊ ആ കഴിവൊക്കെ അതോടെ കൊണ്ട്പോകും

പിന്നെ കേറി പിടിക്കുന്നത്‌ നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന  തലച്ചോറിന്‍റെ  കണികകളെയാണ്  …അപ്പൊ നമ്മുടെ വികാരങ്ങളും , മൂഡും ഒക്കെ അങ്ങ് പോകും 🙁   ..പിന്നെ കേറി  അടുത്ത  കണികകള്‍ക്കിട്ടു (കാണാനും, കേള്‍ക്കാനും , മണക്കാനും ഉള്ള ) പണി കൊടുക്കും … അങ്ങനെ അതിന്‍റെ കാര്യവും തീരുമാനം ആകും ( ഹാലുസിനേഷന്‍  എന്ന് കേട്ടിട്ടില്ല്യെ )

അവസാനം കേറി  നമ്മുടെ തലച്ചോറിന്‍റെ പുറകു ഭാഗത്താണ് പഴയ ഓര്‍മ്മകള്‍ ( ഏറവും വിലപ്പെട്ടത് )  ..അതോടെ നമുക്ക് ബാലന്‍സ് തെറ്റും പിന്നെ നിക്കാനേ പറ്റില്ല്യ 🙁  .. ഇനിയിപ്പോ എന്താണ് ഉള്ളത് ?   ഹം ഹൃദയം ..അങ്ങനെപ്ലാക്സ്‌ + ടാങ്കിള്‍സ് ആവസാന ആക്രമിക്കുന്നത്  തലച്ചോറിന്‍റെ ചില കണികകളെ ആണ് , ആ കണികകള്‍ നമ്മുടെ ശ്വാസത്തെയും , ഹൃദയത്തെയും നിയന്ത്രിക്കുന്നവര്‍ .. അത്രേയുള്ളൂ  ..അതോടെ പെട്ടിയില്‍ എടുത്തു അങ്ങ് മണ്ണിലോട്ടിടാം  …   🙁 🙁  🙁

ലക്ഷണങ്ങള്‍ 🙁

നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് ( വണ്ടിയുടെ കീ ..മൊബൈല്‍ വെച്ച സ്ഥലം ), ഒരു കാര്യത്തെക്കുറിച്ച് വീണ്ടും  വീണ്ടും ചോദിക്കുക …തിയ്യതി സ്ഥലം എന്നിവ പെട്ടെന്ന് മറന്നു പോകുക ..ബില്‍ അടക്കാന്‍ മറന്നു പോകുക ..ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടുക ..സാധാരണ ചെയ്തു വന്നിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടുക ..എങ്ങനെ എന്തിനു ഒരു സ്ഥലത്ത് പോയി എന്ന് മറക്കുക …വായിക്കാനോ എഴുതാനോ ബുദ്ധിമുട്ടുക ..സംസാരിക്കാനോ  , കുറച്ചു സംസാരിച്ചു കഴിയുമ്പോ എന്താണ് സംസാരിച്ചു വന്നത് എന്ന് മറക്കുക ..ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതെ വരുക …സംസാരിക്കുന്ന ഭാഷ മറന്നു പോകുക ..ഒന്നിലും താല്‍പ്പര്യം ഇല്ലാതാകുക …സാധനങ്ങള്‍ മറന്നു വെക്കുക ..ഉല്‍ക്കണ്ടാകുലരാകുക,പെട്ടെന്ന് മാനസിക വിഷാദം വരുക …സാധാരണ സംസാരിച്ചു കൊണ്ടിരിക്കുന്ന  ആള്‍ക്കാരോട് ദേഷ്യം വരുക, താല്‍പ്പര്യം ഇല്ലാതാകുക ഇതൊക്കെ ആദ്യ ലക്ഷണം ആണ് 🙁 🙁 🙁

 

ഓരോ  എഴുപതു സെക്കന്‍ഡിലും  ലോകത്ത് ഒരാള്‍ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് ..:( 🙁

ഇന്ത്യയില്‍  3.7 മില്ല്യണ്‍ ആള്‍ക്കാര്‍ ഇതിന്‍റെ പിടിയിലായിടുണ്ട്…2030 ആകുമ്പോ ഇത് ഇരട്ടിയാകും …Rs. 14,700 കോടി രൂപ ഇപ്പോ ഇതിനായി ചിലവാക്കുന്നുണ്ട് …:( 🙁

ഒന്നുണ്ട് ,  ഒരിക്കല്‍ വന്നുപെട്ടാല്‍ പിന്നെ ഒരു രക്ഷയും ഇല്ല്യ ..ഞാന്‍ ഈ ലേഖനം എഴുതുന്ന നിമിഷം വരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല്യ 🙁

നമുക്ക് എന്ത് ചെയ്യാം ?

അസുഖത്തെ മനസിലാക്കുക ( അസുഖം അല്ല അവസ്ഥ ) അവരോട്‌ ദേഷ്യപ്പെടാതെ നല്ല രീതിയില്‍ സഹകരിച്ചു പോകുക …7-8  വര്‍ഷം വരെ ഇത് നീണ്ടു നില്‍ക്കാം ….

തന്മാത പടത്തിലെ  ഒരു രംഗം കൂടാതെ ഇതു അവസാനിപ്പിച്ചാല്‍ ഞാന്‍ ഒരു മലയാളി എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല്യാതാവും  …  രണ്ടു വീഡിയോ  താഴെ കൊടുക്കുന്നു  …എന്തായാലും കാണുക

 

പരീക്ഷണം

ഗാനം

 


അപ്പോള്‍ , ഓര്‍മ്മിക്കാന്‍ മറന്നുപോയവരെ ഒരു നിമിഷം ഓര്‍ത്തു നമുക്ക് പിരിയാം

 

ശരിയപ്പോ 🙂

സജിത്ത് പി എച്ച്

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.