മഴ …

 

പൊട്ടിപ്പൊളിഞ്ഞുത്തുടങ്ങിയ ഭസ്മപ്പെട്ടിയിലേക്ക് ഓടിനിടയിലൂടെ വെള്ളത്തുള്ളികള്‍ ഊര്‍ന്നിറങ്ങി ഭസ്മത്തില്‍  ചേരുംമ്പോഴുള്ള സുഗന്ധം എന്നെ പഴയ ഓര്‍മ്മകളിലേക്ക് നയിച്ചു  …

ഉമ്മറക്കോലായിലെ മഴവെള്ളം വീഴാത്ത ഇത്തിരി സ്ഥലത്തില്‍ സ്ഥാനം പിടിച്ച് ഒരു നിഴലനക്കത്തിനായി എത്രയോ പകലുകള്‍ പടിപ്പുരയിലേക്ക് നോക്കിയിരുന്ന ഓര്‍മ്മകള്‍ എന്‍റെ കണ്ണ് നനച്ചു  ….ഇപ്പോഴും മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ് ,ഒന്നിനെയും കൂസാതെ ..

നിറം മങ്ങിത്തുടങ്ങിയ ഉമ്മറക്കോലായില്‍ സന്ദ്യാനേരത്തിങ്ങനെ മുത്തശിയുടെ മടിയില്‍ കിടന്നു മഴയെ വെറുതെ നോക്കിയിരിക്കാന്‍,പ്രണയിച്ചു തുടങ്ങാന്‍ ഒരു പ്രത്യേക സുഖമാണ് …രായിരനെല്ലൂര്‍ മലനിരകളിലെങ്ങോ മനസ്സുടക്കിയ ഓര്‍മ്മ ഒന്ന് മിന്നി മറഞ്ഞു …പതിയെ പൊഴിതുവീണ മഴത്തുള്ളിയായിരിക്കണം, നഷ്ട്ടപ്പ്രണയത്തിന്‍റെ പ്രതിനിധിയെന്നോണം കണ്ണുകളെ ഈറനണിയിച്ചു കടന്നുപോയി ….

എത്രയായാലും നീ പടിക്കില്ല്യാന്നു വെച്ചാ ???

 

ഒരു ശാസനയെന്നോണം മുത്തശി പറഞ്ഞു നിര്‍ത്തി  ….പ്രായം തൊണ്ണൂട്ടന്ജ്ജിനോടടുത്തിരിക്കുന്നു , എങ്കിലും ആ കണ്ണുകള്‍ക്ക്‌ ഇപ്പോഴും ചെറുപ്പത്തിന്‍റെ തിളക്കമാണ് ..എന്തോ മനസിലാക്കിയിട്ടെന്നപോലെ വീണ്ടും പറഞ്ഞുതുടങ്ങി …

 

നിനക്ക് മഴ ഇഷ്ട്ടല്ലേ ? മാനം കരയുന്നതാണോ അതോ ചിരിക്കുന്നതാണോ മഴ?   എന്തായാലും മഴയെ എല്ലാര്‍ക്കുമിഷ്ട്ടല്ലേ …?  ജീവിതവും പ്രണയവും നഷ്ട്ടപ്പെടലിന്‍റെതുകൂടിയാണെന്‍റെ കുട്ട്യേ  ..ചിരിക്കാനും അതിനേക്കാള്‍ മനോഹരമായി കരയാനും പ്രണയം  നിന്നെ പടിപ്പിച്ചില്ല്യെ ?  കരയാന്‍ തോന്നിയാല്‍ നീ പൊട്ടിക്കരയണം, അപ്പൊ ചിരിക്കാന്‍ ശ്രമിക്കരുത് ..കരയാനും ചിരിക്കാനും ഇടയിലുള്ള സുഖമുള്ള  സമയമാണ് ഒരര്‍ത്ഥത്തില്‍ ജീവിതം ..നീ സ്നേഹിക്കാന്‍ പഠിക്കൂ സുഖിക്കാനല്ല

സ്നേഹവും സുഖവും പ്രണയവും ഒന്നല്ല …

 

നാറാണത്ത് ഭ്രാന്തനോട് ഒരുനിമിഷമെനിക്കസൂയ തോന്നി …ഓടിപ്പോയി ആ കല്ല്‌ തട്ടിപ്പറിച്ചു  താഴെയിട്ടാലോ എന്നൊരു തോന്നല്‍ ..നടക്കില്ലെന്നറിഞ്ഞിട്ടും വെറുതെയെങ്കിലും !!!

ഞാനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു ..മഴയിപ്പോലും തകര്‍ത്തുപെയ്യുകയാണ്‌  ..ആരെക്കെയോ സന്തോഷിക്കുന്നുണ്ടാവും,ചിലര്‍  ശപിക്കുകയും  ..എന്തായാലും മഴയെ എല്ലാര്‍ക്കുമിഷ്ടാ ……….

സജിത്ത്       https://www.facebook.com/iamlikethisbloger 

© 2011 – 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.