പ്രണാമം :) പത്മശ്രീ കാണാത്തവരുണ്ടോ …

 

 

 

 

 

പ്രാഞ്ചിയെട്ടന്‍ പടം കണ്ടതില്‍പ്പിന്നെ  പത്മശ്രീ നേരില്‍ കാണണമെന്നത്   അതിഭയങ്കരമായ ഒരു ആഗ്രഹമായിരുന്നു … …വെറുതേ കൊതിച്ചതുകൊണ്ടായില്ല്യ,  കൊതിക്കുന്നവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും മാത്രം  കിട്ടുന്ന ഒരു സംഭവമാ  പത്മശ്രീ എന്നാ ചിന്ത മനസ്സില്‍ ശക്ത്തിപ്പെട്ടത്‌ നമ്മുടെ അഭിനയ പ്രതിഭ   ജയറാം അത് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മുതലായിരുന്നു …. അന്ന് ഒന്നുറപ്പിച്ചു , ജയറാം  പോലും കൊണ്ടുവന്ന സ്ഥിതിക്ക്   അതിന്‍റെ  ഒരു കളറുപടം എന്തായാലും കണ്ടേക്കാം  ..

ഇരുപത്തന്ജ്ജു വര്‍ഷത്തെ സിനിമ -ഇതര തപസ്യകള്‍ക്കിടയില്‍ മലയാളത്തിലും തമിഴിലുമായി നുള്ളിപ്പെറുക്കിയെടുത്താല്‍ ഇരുനൂറോളം  സിനിമകള്‍ പുള്ളി അഭിനയിച്ചിട്ടുണ്ട്  …..രാജസേനന്‍ എന്നാ കുടുംബസംവിധായകന്‍  വളര്‍ത്തി വലുതാക്കിയ പ്രതിഭ എന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജയറാമിന്‍റെ സമീപകാല പടങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കാന്‍ പക്വതയില്ലാതെ ഈ വിവരം  കേട്ടവന്‍ അപേക്ഷിച്ചുകൊണ്ട്‌ തുടര്‍ന്നെഴുതട്ടെ … മിമിക്രിയില്‍ കൂടി വന്ന അദ്ദേഹം അഭിനയിപ്പിച്ചു പ്രതിഫലിപ്പിച്ച ഒട്ടനേകം മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു …

ഞാന്‍ ഈ ചിത്രങ്ങള്‍ക്ക് ഒരു തലവരി കൊടുക്കാനായി ശ്രമിച്ചു ,

മലയാളത്തിന്‍റെ  മഹാനടന്‍ ജയറാം പത്മശ്രീയുമായി   🙁

അഭിനയ പ്രതിഭ ജയറാമിന് രാജ്യത്തിന്‍റെ ആദരം  🙁

അഭിനയ സാമ്രാട്ട് ജയറാം പത്മശ്രീയുമായി –അയ്യയ്യോ !!!

 

എന്തോ ഒന്നും അങ്ങ് ശരിയാകുന്നില്ല്യ …എവിടെയോ എന്തോ ഒരു വ്യാകരണപ്പിശക്   …    ശരാശരി മലയാളിയല്ലെ .. നാവെടുത്താല്‍ കുറ്റമേ  പറയൂ എന്നോര്‍ക്കുന്നതിനു മുന്‍പ്  കുറെ പേരുകള്‍ ഓര്‍ത്തു …കുതിരവട്ടം പപ്പു , നെടുമുടി വേണു , തിലകന്‍ , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ,  ജഗതി ശ്രീകുമാര്‍ , കവിയൂര്‍ പൊന്നമ്മ , സുകുമാരി  …കെ പി എസ്സി ലളിത ..പിന്നെയുമൊരുപാട്  …. അവാര്‍ഡുകള്‍ ചിലപ്പോഴെങ്കിലും പ്രഹസനമല്ലേ എന്ന ചിന്ത ശക്ത്തിപ്പെടുന്നോ ???

 

 

 

 

 

” സമസ്ഥ  മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തി എന്ന നിലയില്‍ ജയറാമിന് കിട്ടിയ ഈ അന്ഗീകാരത്തെ  നമുക്കിഷ്ട്ടപ്പെടാന്‍ ശ്രമിക്കാം  ….  അഭിനയിച്ചു വാങ്ങിയതാനെങ്കിലും അഭിനയിപ്പിച്ചു വാങ്ങിയതാണെങ്കിലും , എന്തായാലും നന്നായി അഭിനയിക്കാന്‍ അറിയാമെന്നു തെളിയിച്ചിരിക്കുന്നു  .. പിന്നെ അവര്‍ക്കാര്‍ക്കും കൊട്ടാന്‍ അറിയില്യായിരുന്നു (  അതായതു ചെണ്ട 😉  ) അതുകൊണ്ടായിരിക്കും !! ഹ്മം

ശുപാര്‍ശകള്‍ക്കും കടപ്പാടുകള്‍ക്കും മുന്നില്‍ ത്യജിക്കാനുള്ളതാവരുത് നമ്മുടെ വ്യക്തിത്വം , നട്ടെല്ലുള്ള ഒരു ജനതയായിരിക്കട്ടെ  നമ്മുടെ ശക്തി

കാണാന്‍ മറന്നുപോയാല്‍ നിങ്ങള്‍ക് നഷ്ടമാകുന്നത് മനസ് തുറന്നു ചിരിക്കാനുള്ള  നിമിഷമായിരിക്കും എന്ന ഓര്‍മ്മപ്പെടുത്തലോടെ …

 

നിങ്ങള്‍ക്കായിനല്ലൊരുരംഗംസമര്‍പ്പിക്കുന്നു   ….

 

ശരിയപ്പോ   തല്‍ക്കാലം വിട  …..

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.
  • Vaisakhan Thampi

    I humbly disagree sir. Jayaram is a very good actor. Only thing is he need a good director to get his talent shown. Look at Jayaram – Sathyan Anthikkad combinations. We should also remember who brought him onto silver screen; Padmarajan. Does it mean that good actors won’t come from Mimicry? Even Mammootty came from mimicry.

    • Sajithph

      priya suhruththey, ee lekhanaththil njan evideyum jayaraam nalla actor allayenno onnum paranjittillya …dhavayu cheythu abhpraayam parayum munpu sradhichu vaayikkumallo >>ഇരുപത്തന്ജ്ജു വര്‍ഷത്തെ സിനിമ -ഇതര തപസ്യകള്‍ക്കിടയില്‍ മലയാളത്തിലും തമിഴിലുമായി നുള്ളിപ്പെറുക്കിയെടുത്താല്‍ ഇരുനൂറോളം സിനിമകള്‍ പുള്ളി അഭിനയിച്ചിട്ടുണ്ട് …..രാജസേനന്‍ എന്നാ കുടുംബസംവിധായകന്‍ വളര്‍ത്തി വലുതാക്കിയ പ്രതിഭ എന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജയറാമിന്‍റെ സമീപകാല പടങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കാന്‍ പക്വതയില്ലാതെ ഈ വിവരം കേട്ടവന്‍ അപേക്ഷിച്ചുകൊണ്ട്‌ തുടര്‍ന്നെഴുതട്ടെ … മിമിക്രിയില്‍ കൂടി വന്ന അദ്ദേഹം അഭിനയിപ്പിച്ചു പ്രതിഫലിപ്പിച്ച ഒട്ടനേകം മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു …