ബി ഹാപ്പി :)

ഒരു നിമിഷമെങ്കിലും എന്തിനെന്നറിയാതെ ബോറടി തോന്നിയിട്ടുണ്ടോ , ജീവിതത്തിന്‍റെ അര്‍ത്ഥമെന്തെന്നു ചിന്തിച്ചുപോയിട്ടുണ്ടോ ?  ദൈവം എന്തിനു നമ്മളെ സൃഷ്ടിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ  എങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക:)

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഒരു തരം  ഒളിച്ചോടലിന്‍റെതായിരുന്നു  …ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള മനസിന്‍റെ ഭ്രംശനത്തനിടയില്‍ ഒരുപാടൊക്കെ ചിന്തിച്ചു ..ഒരുപാട്പേരോടു സംസാരിച്ചു .. അലക്ഷ്യമായ മനസും ജീവിതവുമാണ്  ചില ഇടവേളകളില്‍  എങ്ങുനിന്നോ പാഞ്ഞടുക്കുന്ന ബോറടിക്കും വിഷാദത്തിനും മൂലകാരണം എന്നൊരു നിമിഷം തോന്നിച്ചെങ്കിലും  അതികം വൈകാതെ തെളിനീരുപോലെ അവ വ്യക്തമായി ..

ഭൌതികവും സ്വാര്‍ത്ഥവുമായ  ഒന്നിനും  ശാശ്വതമായത്  നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് ആദ്യനാളുകളില്‍  തെളിഞ്ഞെങ്കിലും സത്യമന്വോഷിച്ചുള്ള  യാത്ര പിന്നീടങ്ങനെ തുടര്‍ന്നു …ഒടുവില്‍  ആദ്യാക്ഷരം  എഴുതുന്ന  ഒരു കൊച്ചുകുട്ടിയുടെ മനസോടെയുള്ള അര്‍പ്പണം പിന്നീടങ്ങോട്ട്
സ്ഥായിയിലെത്തി എന്ന് വേണം കരുതാന്‍ ..  കണ്ടെത്തിയതും സത്യെമെന്നു പരിപൂര്‍ണ്ണവിശ്വാസതയുള്ള അവയൊക്കെ  അതെ പരിശുദ്ധിയോടെ  ഇതു  വായിക്കുന്ന ഓരോരുത്തരോടും പങ്കുവെക്കുന്നു ……

 

സൌകര്യപൂര്‍വ്വം നമ്മള്‍ മറക്കുന്നതോ , അതികം ഓര്‍ക്കപ്പെടാതെ ഇരിക്കുന്നതോ ചിലത് വിധിയെനിക്ക്മുന്നില്‍   ചൂണ്ടിക്കാണിച്ചു …ഇതൊന്നും ഞാന്‍ കണ്ടെത്തിയതല്ല ..വായിച്ചുപോയ പുസ്തകത്താളുകളോ ,കൊതിയോടെ സംസാരിച്ചു തീര്‍ത്ത നിമിഷങ്ങളോ അതുമല്ലെങ്കില്‍  പരിചിതമല്ലാത്തതെന്തോ പകര്‍ന്നുതന്നവയാണ് ..

 

 

 

 

 

 

 

 

 

 

“ഈ നിമിഷം സന്തോഷിക്കുക ..ഇതാണ് ജീവിതം “

”  be happy for this moment ..this moment is your life  “

ചെയ്തുപോയെന്നുകരുതുന്ന തെറ്റുകളെ ഓര്‍ത്തു അല്ലെങ്കില്‍ നേടാന്‍ പോകുന്ന സാമ്രാജ്യങ്ങളെ  , കിട്ടാന്‍ പോകുന്ന നല്ല ഭാവിയെ ഓര്‍ത്തു എരിച്ചു കളയാനുള്ളതല്ല നിമിഷങ്ങള്‍ ..ഇന്നു ജീവിക്കാന്‍ പഠിക്കുക … ഉള്ളതില്‍ സംതൃപ്തി കണ്ടെത്താനുള്ള മനസ് നമ്മളില്‍ വേണം …

ഒരു  ദിവസത്തിലെ 86400 നിമിഷങ്ങള്‍ നാം എരിച്ചുതീര്‍ക്കുന്നത് നമുക്കുവേണ്ടിയാണ് … ഓരോ ശ്വാസവും നമുക്കുവേണ്ടി മാത്രം  …കേവലം അറുപതു നിമിഷം/ ഒരു മിനിറ്റ്  അന്യര്‍ക്കുവേണ്ടി ജീവിക്കാന്‍ ഒന്ന് ശ്രമിച്ചാല്‍ അത് നമുക്കുതരുന്നതു  കേവലം വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ അപ്രാപ്യമാണ് …ഈ ജീവിതം നമുക്ക് മാത്രമുള്ളതല്ലന്നും , അന്യര്‍ക്ക്വേണ്ടി ശ്രമിക്കാന്‍ എത്രത്തോളം സമയം നാം  ചിലവഴിക്കുന്നുവെന്നും  മാത്രമാണ്  ജീവിതത്തിന്‍റെ ശരിയായ മൂല്യത്തിലെ അര്‍ത്ഥതലങ്ങളിലേക്ക് നയിക്കുന്നത് ..

” be happy by making others happy “

“മറ്റുള്ളവരുടെ സന്തോഷിപ്പിക്കുന്നത്തിലൂടെ  സ്വയം സന്തോഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ നിങ്ങള്‍ ഒരുപാടൊക്കെ നേടിയിരിക്കുന്നു…

വാട്ട്‌ എ ക്രാപ്‌  എന്നാരെങ്കിലും  ഓര്‍ത്തുവെങ്കില്‍ അതിശയോക്തിയില്ല …എഴുപതും എണ്‍പതും വര്‍ഷം  സ്വയം ജീവിച്ചു ശരിക്കുള്ള സത്യമെന്തെന്ന് മനസിലാകുമ്പോളെ  ചിലപ്പോള്‍ മേല്‍പ്പറഞ്ഞത്തിന്‍റെ സത്യാംശം മനസിലാകൂ

മറ്റുള്ളവരുടെ സന്തോഷത്തില്‍ ആശ്വാസം കണ്ടെത്തുന്നതിനോ മറ്റുള്ളവര്‍ക്ക്വേണ്ടി ജീവിച്ചുതീര്‍ക്കുന്നതിനോ   സ്രഷ്ടാവ്‌ നമ്മളെയെല്ലാം സൃഷ്ടിച്ചു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട് , അത് തെറ്റാണെന്ന് കരുതാനുള്ള വാദമുഖങ്ങളൊന്നും ഇതുവരെ കാണാത്തിടത്തോളം ആ തോന്നല്‍  ശരിയാണെന്ന് വിശ്വസിക്കുന്നു   🙂  

അറുപതു നിമിഷം /ഒരു മിനുട്ടെങ്കിലും  മറ്റുള്ളവര്‍ക്ക് വേണ്ടിയാക്കാന്‍ തയാറായാല്‍ അത് തരുന്ന അനുഭൂതി  പറഞ്ഞറിയിക്കാന്‍ എളുപ്പമല്ലെന്ന്  നേരത്തേ പറഞ്ഞിരുന്നല്ലോ …..എന്തൊക്കെ ചെയ്യാം എന്നാലോചിച്ചപ്പോള്‍ ഓടിയെത്തുന്ന ചിലത് …

പുഞ്ചിരിക്കാന്‍ ശ്രമിക്കാം …    മനസ്തുറന്നു മറ്റുള്ളവരോട് പുഞ്ചിരിക്കാന്‍ ശ്രമിക്കുക ….   അവര്‍  നമുക്കിട്ടു പണിതെന്നു കരുതുന്നത്തില്‍ വക വെക്കാതെ അവരുടെ എന്തെങ്കിലും നല്ല വശം കണ്ടെത്തി ഒരുപാട് പ്രകീര്‍ത്തിക്കുക ..അഭിനന്ധിക്കുക  …

ജീവിതം   അപ്രതീക്ഷിതമായതിന്‍റെ   ഒരു കലവറയാണ് …   കൊച്ചുജിവിതത്തില്‍  സര്‍പ്രൈസ്  നില നിര്‍ത്താന്‍ ശ്രമിക്കുക …   ചെറുതെങ്കിലും മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊന്നു  സമ്മാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക  ..മറ്റുളവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക …   അവര്‍എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്  ഇടക്കിടെ ഓര്‍മ്മപ്പെടുത്തുക

 

സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ( വലുപ്പത്തിലല്ല കൊടുക്കാന്‍ തയാറാവുന്ന മനസാണ് പ്രധാനം ) നല്‍കുന്നത് ശീലമാക്കുക

 

 

 

ജീവിതം ജീവിക്കാനുള്ളതാണ് …ഇന്നലെകളെക്കുറിച്ചോര്‍ത്ത്  വ്യസനിക്കാതെ ..ജീവിതം മെച്ചപ്പെട്ടതാക്കാന്‍ എന്തൊക്കെചെയ്യാം എന്നു ഒരുപാട് കണക്ക്കൂട്ടലുകളില്‍  മുഴുകാതെ  കണ്ണിനുമുന്‍പില്‍ ഉള്ളത്  ജീവിക്കുക …ഈ കാണുന്നതും കേള്‍ക്കുന്നതുമാണ് ജീവിതം …  

പഴിചാരലുകളിന്‍റെയും  കണക്കുകൂട്ടലുകലിന്‍റെയും  പുറകെ പോകാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നമുക്ക്കൂടൂ  എന്നോര്‍ക്കുക    എന്ന  ഓര്‍മ്മപ്പെടുത്തലോടെ തല്‍ക്കാലം   . …

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.