അജയ്യര്‍ :(


ലോലഹൃദയര്‍ ഇത് വായിക്കരുത് 🙁

ചിലപ്പോഴെല്ലാം നൈമിഷികമായ ജീവിതത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്‌ ..എവിടെനിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും നമ്മള്‍ അറിയുന്നില്ല്യ . ഇടക്കെന്തോക്കെയോ അറിയാനായി, അറിഞ്ഞുവെന്നു നടിക്കാനായി ശ്രമിക്കുന്നു … അങ്ങനെ നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങളിലെ കുറച്ചു നാട്യക്കാര്‍ മാത്രമാണ് നമ്മളെല്ലാം .. ഏറ്റവും നന്നായി നടിക്കുന്നവന്‍ വിജയിയെന്നു കരുതുന്നു ….അതുകൊണ്ട് തന്നെ ജീവിതത്തോട് ഒരാളവില്‍ക്കവിഞ്ഞ സ്നേഹമോ വെറുപ്പോ എനിക്ക് തോന്നാറില്ല്യ ..

വെളുപ്പിന് ആദ്യത്തെ കോഴി കൂവുംമുന്‍പ് തന്നെ എഴുന്നെട്ടത്‌ മാത്രം ഓര്‍ക്കുന്നു

ശകുനങ്ങളെ ഒരാളവില്‍ക്കൂടുതല്‍ വിശ്വസിക്കരുതെന്ന് മനസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും , മനസ് പലപ്പോഴും പറയുന്നത് കേള്‍ക്കാറില്ല എന്നതാണ് പരമാര്‍ത്ഥം ..വര്‍ഷങ്ങളായി ഞാന്‍ ഉപയോഗിക്കാറുള്ള ചില്ലുഗ്ലാസ്‌ അലോസരപ്പെടുത്തുന്ന ശബ്ദത്തോടെ നെടുകെ പിളര്‍ന്നപ്പോള്‍ മനസൊന്നുടഞ്ഞു … അകാരണമായ ഒരു ഭയം ഈ കന്നിചൂടിലും മടുപ്പിക്കുന്ന തണുപ്പോടെ എന്നെ കീഴ്പ്പെടുത്തി ..പലകുറി എടുത്തുനോക്കിയിട്ടും ആകര്‍ഷിക്കുന നനുത്ത ചൂട് ചില്ലുകഷണങ്ങളില്‍ തങ്ങിനിന്നു … ബ്രാഹ്മണ്യ മുഹൂര്‍ത്തത്തിന്ഏതാനം വിനാഴികമാത്രമേയുള്ളൂ എന്നത് ചിന്താനിമഗ്നനാക്കി …അമ്പലക്കുളത്തിലേക്കുള്ള വഴിയില്‍ നിറയെ വെളിച്ചമുണ്ടായിരുന്നിട്ടും ഒരു മൂടല്‍മഞ്ഞ്പോലെയെന്തോ എന്‍റെ മിഴികളെ അലോസരപ്പെടുത്തി ഇടക്ക് വന്നുപോയ്‌കൊണ്ടിരുന്നു ..കസര്‍ത്തുകള്‍ കഴിഞ്ഞുതിരിച്ചുവരുന്നതിനിടയില്‍ വിശപ്പ്‌ മാടി വിളിച്ചപ്പോഴാണ് മുപ്പത്തിനോടടുത്ത ഓട്ടോഡ്രൈവറും കുടുംബവും തൊട്ടപ്പുറത്തെ ചായക്കടയിലേക്ക് റോഡ്‌ മുറിചു കടക്കുന്ന കാഴ്ച എന്നെ ആകൃഷ്ടനാക്കിയത്‌ … അര്‍ദ്ധപ്രാണെശ്വരിയെ ഓട്ടോസീറ്റിലിരുത്തി അച്ഛനും രണ്ടു മക്കളും എനിക്ക് മുന്നിലൂടെ നടന്നകന്നു …രാവിലെതന്നെ അമ്പലത്തിലേക്ക് പോകാനായി വിളിചുണര്‍ത്തിയതിന്‍റെ ആലാസ്യത കുരുന്നു പെണ്‍മണികളുടെ മുഖത്ത് നിഴലിച്ചിരുന്നു …

ദോശ ,പുട്ട് , അപ്പം , പൊറോട്ട ,കിഴങ്ങ്കറി ,കടലക്കറി , മുട്ടക്കറി ..ബീഫ്‌ ആകാന്‍ പത്തുമിനിറ്റാകും

ഉച്ചത്തിലുള്ള ആ ശബ്ദം ഓര്‍മ്മകളില്‍പ്പെട്ടുഴലുകയായിരുന്ന എന്നെ വിളിച്ചുണര്‍ത്തി.. ഒരു ടേബിളിനിരുപുറവുമായി ഇരുപ്പുറപ്പിച്ചു , ഞാന്‍ ഒരു പുട്ടിനും അവര്‍ ദോശക്കും പറഞ്ഞു …

അതിനിടയില്‍ ഒരു കുട്ടി പറഞ്ഞു , അച്ഛാ എനിക്ക് കടലക്കറി
വേണ്ടാ, മുട്ടക്കറി മതി മറ്റെകുട്ടി പറഞ്ഞു

അവരുടെ ഭാഗ്യത്തെ ഓര്‍ത്തു ഞാന്‍ ഒരു നിമിഷം അസൂയയോടെ നോക്കി ..എന്‍റെ ചെറുപ്പത്തില്‍ ഇങ്ങനെയൊരു ചിത്രം ആലോച്ചിക്കാവുന്നതിലും അപ്പുറമായിരുന്നു …

തര്‍ക്കം വേണ്ടാ …. ഒരു കടലക്കറി പുഴുങ്ങിയ മുട്ടയിട്ടു എടുത്തേക്കു …എന്തോ അതിഭയങ്കര പ്രശ്നം പരിഹരിച്ചപോലെ അയാള്‍ പറഞ്ഞുനിര്‍ത്തി …

ചായക്കിപ്പോ ഏഴുപയാക്കിയല്ലോ , ഒരു വിഷമത്തോടെ അയാള്‍ എന്നോട് പറഞ്ഞു …

നമ്മുക്ക് കട്ടന്‍ മതി അല്ലേല്‍ ഒരു വണ്‍ബൈട്ടു ചായ ആക്കേണ്ടിവരും ..ചിരിയോടെ പറഞ്ഞുനിര്‍ത്തി …

സ്വര്‍ണ്ണനിറമുള്ള ഉഴുന്നുവടചൂണ്ടിയപ്പോള്‍ , പിന്നീട്‌ വാങ്ങിത്തരാം മോളെ എന്ന് പറയുന്ന കേട്ടു …

ഇതിനുമുന്‍പിവിടെ കണ്ടിട്ടില്ല്യാലോ , എന്തെങ്കിലും ചോധിക്കണ്ടേയെന്നു വിചാരിച്ചു ഞാന്‍ പറഞോപ്പിചു

ഇല്ല്യ , അമ്പലത്തില്‍ വന്നതാ …

പേപ്പര്‍വായനക്ക് ശേഷം ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു …

അവരുടെ അമ്മ ഓട്ടോയില്‍ ഇരുന്നു ഉറങ്ങിപ്പോയിരിക്കുന്നു …. എന്തുകൊണ്ടാണ് ആ സ്ത്രീ ഭക്ഷണം കഴിക്കാന്‍ വരാതിരുന്നതെന്ന് ഞാന്‍ ഓര്‍ക്കുമ്പോളെക്കും പാദസരതിന്‍റെ അകമ്പടിയോടെ എന്തോ വീഴുന്ന ശബ്ദം എന്നെ ഉണര്‍ത്തി …തണുത്ത ഒരു കാറ്റിനൊപ്പം ഇളം ചൂടുള്ള രൂപം കണ്ണുകളില്‍ നിഴലായ് കടന്നുപോയ്‌ ….

റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ ഒരു കുട്ടി വീണിരിക്കുന്നു …അവരുടെ അച്ഛന്‍ യാതൊരു കൂസലുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു ..
നിമിഷത്തിന്‍റെ നേര്‍ത്ത ഇടനാഴിയില്‍ അയാളും തൊട്ടടുത്ത നിമിഷം മറ്റേകുട്ടിയും വീണു ….

എന്തോ മനസിലാക്കിതതുടങ്ങുന്നതിനു മുന്‍പേ അബോധമനസിന്‍റെ പ്രേരണായാല്‍ ഒരു കുഞ്ഞിനെ മടിയില്‍വെക്കുമ്പോള്‍ രാവിലെ തകര്‍ന്നുടഞ്ഞ ഗ്ലാസില്‍ അനുഭവപ്പെട്ടെ അതെ ചൂട് വീണ്ടും ….മരണം എന്‍റെ മുന്നിലൂടെ , എന്നെ തൊട്ടുകൊണ്ട് കടന്നുപോയിരിക്കുന്നു …
എന്തൊക്കെയോ വിളിച്ചുപറയാനായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും , വാക്കുകള്‍ ഒരു ഗദ്ഗദമായ്‌ തൊണ്ടയില്‍ കുരുങ്ങി …തല ഉയര്‍ത്തിനോക്കിയപ്പോള്‍ കണ്ടത് ചലനമറ്റ് ഓട്ടോയില്‍ ഇരിക്കുന്ന സ്ത്രീയെയാണ് …. കേവലം നിമിഷങ്ങള്‍ …മരണമെന്ന അതിഥി എന്‍റെ കൂടെയുള്ള നാല് ജീവന്‍ എടുത്തിരിക്കുന്നു ….

ഞാന്‍ തിരിച്ചറിയുന്നു …മരണത്തിന് ഒരു ഇളം ചൂടുണ്ട് …നനുത്ത കാറ്റിനിടയില്‍ അതിലും നനുത്ത ചൂടോടെ ഒഴുകിയെത്തും …വരുന്നതിനുമുന്‍പേ നിങ്ങളുടെ അബോധമനസ് അറിഞ്ഞിരിക്കും …ബോധാമാനസിലേക്ക് മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒരു മിന്നല്‍പ്പിണരായി പ്രവഹിക്കണമെങ്കില്‍ അന്ധതയുടെ ഇരുട്ടു വേണം …മരണം ഒരു സുഖമുള്ള അനുഭൂതിയാണ് … “ഞാനില്ല്യ ” എന്നാ പരമമായ അറിവ് നമുടെ ബോധമനസിനെ കീഴ്പ്പെടുത്തുന്ന നിമിഷമാണ് നാം മരിക്കുന്നത് …. ഇന്നു ഞാന്‍ മരണത്തെ അറിഞ്ഞിരിക്കുന്നു … മരണത്തിന് രാവിലെയും രാത്രികളും ഇല്ല്യ …സൂര്യന്‍ ഉണര്‍ന്നില്ല്യല്ലോ എന്ന എന്‍റെ അല്‍പജ്ഞാനത്തിന് മുകളിലൂടെ ആ അറിവ് എന്നെ പിന്തുടരുന്നുണ്ടായിരുന്നു …ഒരു നിഴലായ്‌ എനിക്ക് ഇടക്കെപ്പോഴോ തോന്നിയത് മരണമായിരുന്നോ …എന്നിട്ടും എന്‍റെ ബോധാമാനസ്സു ഒരിക്കലും അതിനെ അറിഞ്ഞില്ല്യ …. മരണത്തെക്കുറിച്ച് ചിന്തിച്ചു മരിക്കാന്‍വേണ്ടി ഒരുങ്ങുമ്പോള്‍ നമ്മുടെ ആഗ്രഹം തീവ്രമാണെങ്കില്‍ അപൂര്‍വ്വമായി അത് നമ്മെ പിന്തുടരും …..മരണത്തിന് പ്രത്യേക നിറമില്ല്യ,പക്ഷെ എന്നിട്ടും ഒരു നിമിഷം അത് നമ്മെ ആകര്‍ഷിക്കും ….നിശബ്ദതയില്‍ , മനസിനെ അറിയാതെ ആകര്‍ഷിക്കുന്ന ഒരു ഒരു നനുത്ത ശബ്ധമായ്‌ അത് ഒഴുകിയെത്താം ……

നാളത്തെ പത്രവാര്‍ത്തയില്‍ , നാലംഗ കുടുംബം ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കും ..ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാതെ , എന്നും ഒരു ഓര്‍മ്മയായി മരണം എന്നെ കൂടെയുണ്ടെടന്നത് എന്നെയിപ്പോള്‍ വേദനിപ്പിക്കുന്നില്ല്യ…ഏതുനിമിഷവും മരിക്കുമെന്നറിഞ്ഞിട്ടും ഒടുക്കം വരെ നന്നായി നടിച്ച ആ ഓട്ടോക്കാരനെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച നടനായ്‌ ഞാന്‍ ഓര്‍ക്കുന്നു ..ഒരു തരത്തില്‍ നമ്മളെല്ലാം നടിക്കുകയാണ്..പക്ഷെ അയാള്‍ ഏറ്റവും മികച്ച നടനാണ് .. മരണത്തിന് ഒരു നേര്‍ത്ത സുഖിപിക്കുന്ന വികാരം തരാന്‍ പറ്റുമെന്ന് , എന്‍റെ മടിയില്‍ വീണുമരിച്ച ആ കുഞ്ഞിന്‍റെ കണ്ണുകള്‍ എന്നെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു …അതുകൊണ്ട് മരണത്തെ ഞാന്‍ വെറുക്കുന്നില്ല്യ …മരണം എല്ലായിടത്തുമുണ്ട് കന്നിച്ചൂടില്‍ ഒരു കുളിരായ് , തുലാമഴയില്‍ ഒരു ചൂടുള്ള നിശ്വസമായ്‌ ……

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged , . Bookmark the permalink.