ആത്തോലമ്മയും സൃഷ്ടിയും…

 

 

 

 

 

“കുട്യേ നീയീ ചെയ്യണത് ശര്യാന്നു തോന്നുണ്ണ്ടോ   ”

മുറുക്കിചുവപ്പിച്ച  വെറ്റില കോളാമ്പിയില്‍ സമര്‍പ്പിച്ചുകൊണ്ട് നങ്ങ്യാരമ്മ ചോദിച്ച ചോദ്യം കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് …

നങ്ങ്യാരമ്മക്ക് വയസിപ്പോ പത്തമ്പത് ആയിക്കാണണം …തന്‍റെ അമ്മ അകത്തമ്മയും നങ്ങ്യാരമ്മയും ഒരേ   പ്രായാക്കരാണ് ..അമ്മയുടെ സ്ഥാനം !!!

(അകത്തെലമ്മ എന്ന് വിളിച്ചു തുടങ്ങിയതാണെന്ന് ആരോ പറഞ്ഞറിവുണ്ട് , പിന്നെയത് ലോപിച്ച് ലോപിച്ച്  ആത്തോലമ്മയും അകത്തമ്മയും ആയി )


ചെയ്തത് , ചെയ്യുന്നതു  ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല്യ  ..അല്ലെങ്കില്‍ തന്നെ എന്താണീ ലോകത്തില്‍ ശരിയും തെറ്റും ? ആരോ പറഞ്ഞപോലെ എല്ലാം ആപേക്ഷികമാണ് …    തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ  …. കാള്‍ഗേള്‍   എന്ന് ആദ്യമൊക്കെ വിശേപ്പിച്ച മാധ്യമങ്ങളോടും , വേശ്യ എന്ന് വിളിപ്പിക്കപ്പെട്ട  നാടുകാരോടും തേവിടിശി എന്നടചാക്ഷേപിച്ച  എംബ്രാന്തിരിയോടും  പടപൊരുതി   ഒരു കോടതി വിധിയോടെ   ഇല്ലം വീണ്ടെടുത്തിരിക്കുന്നു ..എല്ലാരേയും പ്രണയിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ ,  ഒന്നിന് വേണ്ടിയും തന്‍റെ  വിയര്‍പ്പോഴുകിയിട്ടില്ല്യ  , സിരകളിലെ രക്തം തിളപ്പിചിട്ടില്ല്യ …  പ്രണയമെന്തെന്നറിയാത്തവര്‍ക്ക്  ,  ആവശ്യമുള്ളവര്‍ക്ക്   അത്  കൊടുക്കാന്‍ ശ്രമിച്ചു …

ഈ ലോകത്തില്‍ ഒന്നിനുവേണ്ടിയും അല്ലാതെ ,ഒന്നും പ്രതീക്ഷിക്കാതെ  പ്രണയം കൊടുത്തു  ജീവിക്കുന്ന ഒരേയൊരാള്‍ എന്നാണ് കോടതി തന്നെ വിശേഷിപ്പിച്ചത്‌ …താനെന്താണ്‌ ചെയ്തതെന്ന് മനസിലാകാത്തവര്‍ക്കുള്ള മറുപടിയാണത്  … .വിവരമുള്ളവര്‍ അത് നേരത്തേ മനസിലാക്കി , ഇനിയും ശേഷിചിട്ടുള്ളവര്‍  അത് കണ്ടെങ്കിലും മനസിലാക്കട്ടെ  …താന്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് ആരെങ്കിലും  പറഞ്ഞു കൂട്ടും …. പ്രായം പതിനേഴു കഴിയും മുന്‍പ്  മനസിലെങ്കിലും ബ്രഷ്ട്ടു കല്‍പ്പിച്ചു ഇറക്കിവിട്ട ഇല്ലത്തെ , ഒരു പീറപ്പെണ്  തിരിച്ചു പിടിച്ചിരിക്കുന്നു എന്നു പറയുമായിരിക്കും …    ഈ ലോകത്തിലെ  ഏറ്റവും വലുത് പ്രണയമാണെന്നരിയാത്ത എല്ലാവരും അത്  കേട്ട് കൂടെ  പുലമ്പും …..


അമ്മയെ  കണ്ട ഓര്‍മ്മ തനിക്കില്ല്യ  …ഓര്‍മ്മിച്ചെടുക്കാന്‍ മാത്രം വിധിയോ അന്ന് ജീവിച്ചിരുന്നവരോ സുഖകരമായി ഒന്നും അവശേചിപ്പിചിട്ടില്ല്യ  ആത്തോലമ്മ അവര്‍ക്കെല്ലാം തേവിടിശ്ശി  ആയിരുന്നല്ലോ….എംബ്രാന്തിരി ഒരുത്തനാണ് അമ്മയുടെ ജീവിതം നശിപ്പിച്ചത് എന്ന്  ഗ്രന്ഥശാലയിലെ ഏറാടി മാഷ്‌ പറഞ്ഞറിവുണ്ട്  . ചുരുളന്‍ മുടിയും , നിഴലുപോല്‍മുടിയില്‍ എപ്പോളും തിരികി വെക്കാറുള്ള തുളസിക്കതിരും  ഇല്ലാതെ ആരും ആത്തോലമ്മയെ കണ്ടിട്ടില്ലത്രേ . ഇല്ലത്തിന്‍റെ ഐശ്വര്യം എന്നായിരുന്നു എല്ലാരും പറഞ്ഞിരുന്നത്

വളരെ  പെട്ടെന്നായിരുന്നു   എല്ലാം മാറി മറിഞ്ഞത് ..  ഭൂപരിഷ്കരണ സമരത്തിന്‍റെ  അലയൊളികള്‍ ആഞ്ഞടിക്കുന്ന കാലം …പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ എല്ലാം കൈ വിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍  ഇല്ലത്തിലെ   എംബ്രാന്തിരിയുടെ   ധ്രിതരാഷ്ട്രബുദ്ധിയില്‍ പിറന്ന കുബുധ്ധിയയിരുന്നത്രേ ആത്തോലമയുടെ കല്യാണം …പണിക്കു നിന്നിരുന്ന  കുടിയാന്‍  കൊലവന്‍റെ  മകന്‍   രാമന്‍ , ആത്തോലമ്മയെ  ഗര്‍ഭിണിയാക്കി  എന്ന് പറഞ്ഞു നാട്ടില്‍ ജനസംസാരമുണ്ടാക്കി …

തിടുക്കത്തില്‍  രാമന്‍റെ പേര് മാറ്റി റാം ഈശ്വര്‍ എന്നാക്കി എംബ്രാന്തിരി എല്ലാ സ്വത്തും   ആത്തോലമ്മക്ക്  ഇഷ്ടധനമായി എഴുതിവെച്ചു

കൂടെ ആത്തോലമ്മയെയും രാമനെയും ഒരു താലി ചരടില്‍ കെട്ടിയിട്ടു  …..    കല്യാണം നടന്ന മൂന്നിന്‍റെ രാത്രി തന്നെ  ഇല്ലത്തിലെ പത്തായപ്പുരയുടെ നിലവറയില്‍  അനക്കം കേട്ടിരുന്നു എന്നാരൊക്കെയോ  പറഞ്ഞിട്ടുണ്ട് എന്തായാലും ആത്തോലമ്മ അന്നുമുതല്‍ എല്ലാര്‍ക്കും  ഒരു ദുശകനുമാണ് പാതി പ്രാണന്‍ എന്ന് കരുതി , വീട്ടുകാര്‍ കൈ പിടിപ്പിചേറ്റിയ കണവനെ നഷ്ട്ടപ്പെടുതിയോള്‍  ….

എന്താണെന്നോ എങ്ങനെ ആണെന്നോ അറിയില്ല്യ , ഏഴാം മാസത്തില്‍ വയറു വേദന വന്നു ഇല്ലത്തെ ആത്തോലമ്മയെ പട്ടണത്തിലെ ആസ്പത്രീല് കൊണ്ട്വോയി എന്ന് മാത്രം ഏറാടി മാഷിനറിയാം …പിന്നെ തിരിച്ചു പോന്നത് സൃഷ്ടി എന്ന് എംബ്രാന്തിരി  വിളിച്ചു പോന്ന തന്നെയും കൊണ്ടാണത്രേ  …. തന്‍റെ  അമ്മ ആത്തോലമ്മയാണെന്നു അറിയാം മുലപ്പാലിന്‍റെ മാധുര്യം ഇപ്പോളുമുണ്ട്  …

താന്‍ അമ്മയെപ്പോലെ തന്നെയാണെന്ന് ഏറാടി  മാഷ്‌ പറഞ്ഞിട്ടുണ്ട് , ഏറെ വിചിത്രമായി ജനിച്ചതുകൊണ്ടാണോ തനിക്കു സൃഷ്ടി എന്ന പേര് വീണതെന്ന് ഇടക്കെപ്പോഴോ ആലോചിച്ചിരുന്നു..അല്ലെങ്കിലും പേരിലൊക്കെ എന്തിരിക്കുന്നു …..

സ്വത്തെല്ലാം തിരിച്ചു എംബ്രാന്തിയുടെ പേരിലാക്കാന്‍ പണം കുറെ ഒഴുക്കിയെന്നും അതിനു വഴങ്ങാത്തവര്‍ക്ക്‌ ആത്തോലമ്മയുടെ മടിക്കുത്ത് കാണേണ്ടി വന്നുമെന്നുമൊക്കെ  പിന്നാമ്പുറ സംസാരമുണ്ട് …
എംബ്രാന്തിരി  ആത്തോലമ്മയെ പുലഭ്യം പറയുന്ന കൂട്ടത്തില്‍ എപ്പോളും പറയുമായിരുന്നു  …

” തേവിടിശ്ശി , നിന്‍റെ വംശതെയോട്ടകെ  സ്മാര്‍ത്തവിചാരം നടത്തി പിണ്ഡം വെച്ച് പടിക്ക് പുറത്താക്കണം ..അല്ലെങ്കിലും നിനക്കൊക്കെ നാരായണബലിയെ വിധിച്ചിട്ടുള്ളൂ ….എന്‍റെ   ശേഷക്രിയ ചെയ്യാന്‍ ഒരുത്തരും വേണ്ട  “

[ സ്മാര്‍ത്തവിചാരം –  നടപ്പുദോഷം /ചാരിത്ര്യ ദോഷം ആക്ഷേപിക്കപ്പെട്ട  നമ്പൂതിരി   സാധനത്തിനു   നേരിടേണ്ടി വരുന്ന ആറ് ഖട്ടങ്ങളുള്ള വിചാരണ

സാധനം –  സ്മാര്‍ത്തവിചാരം നേരിടുന്ന നമ്പൂതിരി സ്ത്രീ

നാരായണബലി – അസാധാരണ മരണം നേരിടേണ്ടി വരുന്ന നമ്പൂതിരിക്ക് നേരിടേണ്ടി വരുന്ന മരണ/മരണാനന്തര ചടങ്ങുകള്‍

 

ശേഷക്രിയക്കാര്‍  – മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന ബന്ധുജനം ]

 


ആത്തോലമ്മയുടെ ഒടുക്കം ,  ശ്വേത രക്താണു കൂടിക്കൂടി മരണപ്പെടുകയായിരുന്നു  എന്നാണറിവ്…സ്വത്തെല്ലാം എമ്ബ്രാന്തിരിയുടെ പേരിലാക്കിയിരുന്നല്ലോ

അറിഞ്ഞോ അറിയാതെയോ ചെറുപ്പത്തില്‍ ചോദിച്ച നിഷ്ക്കളങ്കമായ ചോദ്യങ്ങള്‍ തെവിടിശിയുടെ ധിക്കാരിയായ  മകള്‍ എന്ന  തനിക്ക് പട്ടം നേടിത്തന്നിരുന്നു  ..

ചെറുപ്പത്തില്‍ തന്‍റെ കണ്ണിലൂടെ കണ്ട എല്ലാത്തിലും പ്രണയമുണ്ടായിരുന്നു എല്ലാവരുടെ കണ്ണിലും ഒളിഞ്ഞിരിക്കുന്ന പ്രണയത്തിന്റെ  സ്ഫുലിംഗം കണ്ടിട്ടുണ്ട് …അമ്പലത്തില്‍ തൊഴാന്‍ പോയപ്പോ , അവിടെ   വെച്ചിരുന്ന അമ്പലമണിയില്‍  ,ശിവലിംഗത്തില്‍  അങ്ങനെ കാണുന്നതും തൊടുന്നതും എല്ലാത്തിലും പ്രണയമുണ്ടായിരുന്നു ..തന്നെ സംഭാന്ധിചിടത്തോളം പ്രണയത്തിന്‍റെ അടയാളങ്ങള്‍ നിറച്ച ഒരു കൊച്ചു മുറി മാത്രമാണീ ലോകം …

എമ്ബ്രാന്തിരിയുടെ ശകാരം സഹിക്ക വയ്യാതെ പതിനേഴാം വയസ്സില്‍ തീതുപ്പുന്ന വണ്ടിയില്‍ കേറി  ഏറാടി മാഷോടൊപ്പം   എങ്ങോട്ടെന്നില്ലാതെ  ഇറങ്ങിത്തിരിച്ചു … സ്വയം തീ തിന്നു കൊണ്ട് ആരെയൊക്കെയോ എവിടെയെക്കൊയോ എത്തിക്കാന്‍ ശ്രമിക്കുന്ന ഒരു വണ്ടി എന്നും ഒരതിശയമായിരുന്നു….തീവണ്ടി എല്ലാവരെയും പ്രണയിക്കുന്നുണ്ട് . അല്ലാതെ സ്വയം തീതിന്നുകൊണ്ട് കാലമെത്രയായി അതിങ്ങനെ !! പക്ഷെ ആരും അതൊന്നും ശ്രധ്ധിക്കുന്നില്ല്യ ….

പിന്നീടുള്ള ദിനങ്ങള്‍ ഒരു തരം സമര്‍പ്പണത്തിന്‍റെതായിരുന്നു…
ഈ ലോകത്തില്‍ താന്‍ എത്തിയിരിക്കുന്നത് പ്രണയിക്കാനാണ് പ്രണയിപ്പിക്കനാണ് …..

യഥാര്‍ത്ഥ നിസ്വാര്‍ത്ത പ്രണയം എല്ലാതരം ശക്തിയുടെയും ഉറവിടമാണ് …സ്നേഹം വികാരത്തിന് അടിമപ്പെടുമ്പോളുള്ള അത്തരം നിമിഷങ്ങള്‍ പന്ജ്ജെന്ദ്രിയത്തിനപ്പുറതെക്കുള്ള  വികാര തലങ്ങളിലേക്ക് കൊണ്ടുപോകും ..അത് നിലനിര്‍ത്താനായാല്‍  ഈ ലോകത്തിലെ ഒന്നും , ഒന്നിനും ,ആര്‍ക്കു മുന്നിലും അപ്രാപ്യമല്ല  …..

ഇവിടെ ഭര്‍ത്താവ് ഭാര്യയെ പ്രണയിക്കുന്നതുപോലും  എന്തെകിലും പ്രതീക്ഷിച്ചാണ് …അലെങ്കില്‍ ഇഷ്ടവും സ്നേഹവും ഇല്ലാത്ത പ്രണയം ഒരുതരം പീഡനമാണ് … തന്‍റെ  പ്രണയം നിസ്വാര്‍ത്തമാണ്  , ഒന്നും ആരില്‍നിന്നും പ്രതീക്ഷിക്കുന്നില്ല്യ … യഥാര്‍ത്ഥ  പ്രണയം എന്തെന്നറിയാത്തവര്‍ക്കെല്ലാം പ്രണയം കൊടുക്കുക  മാത്രമാണ് തന്‍റെ ജീവിത ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞതാണ്‌ … വര്‍ഷങ്ങള്‍ പോയതറിയാതെ  എത്രയോ പേര്‍ തന്നില്‍നിന്നും  പ്രണയമേന്തെന്നു   അറിഞ്ഞിരിക്കുന്നു …

താന്‍ ഒരു വേശ്യയല്ല  ,കാള്‍ഗേള്‍  അല്ല .. ഒന്നിന്‍റെ  പ്രലോഭനത്തിനും ഇന്നുവരെ വഴങ്ങിക്കൊടുത്തിട്ടില്ല്യ …  നിസ്വാര്‍ത്ഥമായി  പ്രണയിക്കുകയും, പ്രണയിക്കപ്പെടുകയും  ചെയ്യുന്നത് എങ്ങനെ തെറ്റാകും ….ശരിയും തെറ്റും ആരുണ്ടാക്കിയതാണ്‌ …അതെല്ലാം നിര്‍ണ്ണയിക്കുന്ന ദണ്ട്  എന്താണ് ….ഏറാടി മാഷ്‌ മാത്രമാണ് തന്നെ ശരിക്കും തിരിച്ചരിഞ്ഞിരിക്കുന്നത് ..പിന്നേ കോടതിക്കും അറിഞ്ഞിരിക്കുന്നു  …രണ്ടു സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത് ….

ഒരിക്കല്‍ തന്‍റെ മുന്നില്‍ കൊട്ടിയടക്കപ്പെട്ട ഇല്ലത്തിന്‍റെ കപട സാധാചാര മുഖത്ത് കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കണം …. പൊയ്മുഖം ഒളിപ്പിച്ചു വെക്കുന്ന എമ്ബ്രാന്തിരിയുടെ നെഞ്ചത്ത് അത്രയെങ്കിലും ചെയ്യണം.. അച്ചന്‍ എന്ന് വിശ്വസിക്കുന്ന  നിലവറയിലെ ആത്മാവിനും  ആത്തോലമ്മക്കും  കൊടുക്കുന്ന ഒരു പിടി ബലിച്ചോറാണ് അത്

എംബ്രാന്തിരി ജീവിച്ചുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ ,

” ഇല്ലത്തിന്റെ മാനം കളയാന്‍ ജനിച്ച തേവിടിശ്ശി ,   നീ അഴിവ് ചൊല്ലി എന്‍റെ നെഞ്ഞതോട്ടു തന്നെ വന്നുവല്ലേ , മുധേവീ”

[ അഴിവ് ചൊല്ലല്‍  — ചാരിത്ര്യദോഷം/നടപ്പുദോഷം   ആക്ഷേപിക്കപ്പെട്ടതില്‍നിന്നും   മോചിക്കപ്പെട്ട സാധനം ]

അവ്യക്തമെങ്കിലും ആ കപടരോദനം  തനിക്കു  കേള്‍ക്കാം ..ഇനി സമൂഹത്തില്‍ അവശേഷിച്ചിരിക്കുന്ന കപട സാധാചാര സൂക്ഷിപ്പുകാര്‍ക്കും  , എമ്ബ്രാന്തിരിയുടെ നെറിവില്ലാത്ത  പ്രേതവും സന്തോഷിക്കാനായി എന്തെങ്കിലും ഒന്ന് ചെയ്യണം ..നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്ക്   പ്രണയബരിതമായി ,നിശബ്ധരഹിതമായി നീങ്ങിയ കുറച്ചു നിമിഷങ്ങള്‍ ആയിരുന്നു തന്‍റെ ജീവിതം ….ഈ ലോകത്തിലെ ഏറ്റവും ശ്രെഷ്ടമായത് പ്രണയമാണെന്ന്  ഈ മടയന്മാര്‍ക്ക് അറിയില്ല്യ … മരണം എന്നത് തന്നെ സംഭാന്ധിചിടത്തോളം ഒന്നുമല്ല .. വ്യത്യസ്തമായി മരിക്കണം

ഇല്ലത്തിലെ മുവാണ്ടന്‍ മാമ്പഴത്തിന്‍റെ ചാറെടുത്ത്‌ , അതില്‍ ഉറക്ക ഗുളികയും മെര്‍ക്കുറിയും  ചേര്‍ത്ത്  , തണുപ്പിച്ച ചെറിയ ഉണ്ടകളാക്കി  വിഴുങ്ങണം …പ്രണയത്തിന്റെ ഒരു പ്രതേക സുഖം അറിഞ്ഞുകൊണ്ട് വേണം , ഈ  ലോകത്തിലെ ഭൂരിപക്ഷം പേരും മനസിലാക്കാത്ത തനിക്കു യാത്ര തുടരാന്‍ …ഒരു പക്ഷെ വരുന ദിനങ്ങളില്‍ മാധ്യമങ്ങള്‍ കുറിക്കുമായിരിക്കും  ” ദുര്‍ന്നടപ്പുകാരിയായ യുവതി വിഷം കഴിച്ചു ആത്മഹത്യ ചെയ്തു ”  പക്ഷെ എന്നെ മനസിലാകുന്ന , വരാന്‍ പോകുന്ന ഒരു തലമുറ   കപട പൂണൂലുകള്‍ പൊട്ടിച്ചെറിഞ്ഞു  , എല്ലാ ഭ്രഷ്ട്ടുകള്‍ക്കും മീതെ അത് തിരുത്തി വായിക്കും  , “മരണത്തെപ്പോലും പ്രണയിച്ച മാലാഖ “

 

 

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത. Bookmark the permalink.
  • Sajithph

    yeah …from my mind

  • test@test.com

    stolen?