എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

എല്ലാവര്‍ക്കും വിജയദശമിദിനാശംസകള്‍ 🙂

തിന്മയുടെ മേല്‍ നന്മയുടെ വിജയം  ..അതാണ്‌ വിജയദശമി അല്ലെങ്കില്‍ ദസറ എന്ന് അറിയപ്പെടുന്നത് ….ഇന്ത്യ ..നേപ്പാള്‍ ബംഗ്ലാദേശ് എന്നിങ്ങനെ എല്ലായിടങ്ങളിലും ദസറ ആഘോഷിക്കപ്പെടുന്നു, ദസറ  സംസ്ക്രതത്തില്‍ നിന്നും വന്ന പദമാണ്  “Dasha-hara ” , തിന്മയുടെ അന്തകന്‍ എന്നാണര്‍ത്ഥം

എന്താണ് വിജയദശമി ?

നമ്മള്‍ മലയാളികള്‍ ഇന്നത്തെ ദിവസത്തെ ” ആശ്വായുധപൂജ” യായി കൊണ്ടാടുന്നു …സത്യത്തില്‍   ത്രേതായുഗത്തില്‍  മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ  അവതാരമായ ശ്രീരാമന്‍  ഇന്നത്തെ ദിവസമാത്രേ  രാവണനെ വധിച്ചത് …. ശ്രീരാമന്‍ “”Chandi Homa”  ചെയ്ത് ,  ദുര്‍ഗാദേവിയെ പ്രാസാദിപ്പിച്ചു എങ്ങനെ രാവണനെ കൊല്ലാമെന്നുള്ള അറിവ് നേടിയത് , വധിച്ചത് ഇന്നത്തെ ദിവസമാണ് ..അതുകൊണ്ടാണ് , തിന്മയുടെ മേല്‍ നന്മയുടെ വിജയം നേടിയ ഈ ദിവസം വിജയദശമി എന്നറിയപ്പെടുന്നത്  …

ഇതിനു തൊട്ടുമുന്‍പുള്ള ദിവസം ” കന്യാപൂജ” ദിവസമായി  ചില സ്ഥലങ്ങളില്‍ ആചരിക്കപ്പെടുന്നു ..കശ്മീര്‍ .പഞ്ചാബ്‌ , ഉത്തര്‍പ്രദേശ് അങ്ങനെ കുറെ സ്ഥലങ്ങളില്‍  ദേവിയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒന്‍പതു കന്യകമാര്‍  ആദരിക്കപ്പെടുന്നു …പാദപൂജയോടെ, പുതിയ വസ്ത്രങ്ങളാല്‍ ആദരിക്കപ്പെടുന്നു … 😉

 

എന്‍റെ വിജയദശമി 🙂 ഓരോര്‍മ്മക്കുറിപ്പ്

എന്‍റെ വിജയദശമി എന്നത് ചുരുക്കം ചില ഓര്‍മ്മകളില്‍ ഒതുങ്ങുന്നു .. തറവാട്ടമ്പലത്തിലെ മുറ്റത്ത്‌ പാവാടയിട്ട കുറെ പെണ്‍കുട്ടികള്‍ , അവിടവിടെയായി വണ്ടുകളെപ്പോലെ ചുറ്റിത്തിരിയുന്ന ചുരുക്കം ആണ്‍കുട്ടികള്‍ , ഇടക്കിടെ മുണ്ട് മുറുക്കിയുടുത്ത് ഗൌരവമായി അങ്ങുമിങ്ങും ഓടുന്ന എമ്പ്രാന്തിരി …എമ്പ്രാന്തിരിയുടെ കൈകളില്‍ തൊട്ടുരുമ്മി നടക്കുന്ന നീലക്കണ്ണുള്ള ഒരുവള്‍  …

അന്നെ ദിവസം നേരത്തെ കുളിച്ചു  അമ്പലത്തിലെത്തുന്ന എന്നെവരവെറ്റിരുന്നത് എമ്പ്രാന്തിരിയുടെ വാക്കുകളായിരുന്നു ..

” പായസത്തിനുണ്ടോ കുട്ട്യേ ? ഇന്നിപ്പോ നിന്ന് തിരിയാന്‍ നേരം കാണില്ല്യ ..പിടിപ്പതു പണീണ്ട് ..ഇവിടുത്തെ പൂജയും തേവാരവും കഴിഞ്ഞു തറവാട്ടമ്പലത്തില്‍  പുസ്തകപൂജ  നടത്തണം ..വര്‍ഷങ്ങളായി മുടക്കാരില്ല്യ ..ചില്ല്വാനം വല്ലതും തടയുന്ന കേസാ “

പോക്കറ്റില്‍ നിന്നും പത്തുറുപ്പികയുടെ നോട്ടെടുത്ത്  എമ്പ്രാന്തിരി കാണെ ഭണ്ടാരത്തില്‍ ഇട്ടുകൊണ്ട് ഞാന്‍ പറയും ..

ഉവ്വ് സ്വാമീ , കടുംമധുരപ്പയസത്തിനാ ….
പെട്ടെന്ന് തന്നെ പായസം ഉണ്ടാക്കി പൂജ ചെയ്ത് കിട്ടും ..അതുമായി വീട്ടില്‍  എത്തുംമുമ്പേ  ഇഡിലിയുടെയും , ഇഷ്ട്ടുവിന്‍റെയും മണം അങ്ങിങ്ങായി പരന്നുതുടങ്ങും …പായസം കഴിച്ചുനോക്കാനുള്ള കൊതിവേറെ 🙁

പക്ഷെ , ഒരു രക്ഷയുമില്ല്യ …അങ്ങനെ ഒന്‍പതു കഴിഞ്ഞു …പത്താകുമ്പോ എവിടെ നിന്നോ കാതുകളെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വെടിയൊച്ച കേള്‍ക്കാം .. അപ്പോള്‍ പുസ്തകം പൂജക്ക് വെച്ചിരിക്കുന്നിടത്തെക്ക് നീങ്ങും …വീണ്ടും ഒരു വെടിയൊച്ചകൂടെ കേട്ടാല്‍  പുസ്തകം എടുത്തു ഉറക്കെയുള്ള വായന ആരംഭിച്ചിരിക്കണം ..അങ്ങനെ എല്ലാ പുസ്‌തകങ്ങളും  കുറച്ചു നേരം വായിക്കുംപോളെക്കും പത്തര ആയിക്കാണും ….

വിശന്നും , പായസം കഴിക്കാനുള്ള കൊതിയും മനസ്സില്‍ ഇടക്കിടെ വന്നുപോയിരിക്കും  … അങ്ങനെ കുറച്ചു കഴിയുമ്പോള്‍ ഒരശരീരി കേള്‍ക്കാം

അപ്പുവേ , കഴിക്കാന്‍ വരുന്നില്ലേ

അതാ   എന്‍റെ വിജയദശമി 🙂  

 

ഇന്നു പുസ്തകം പൂജക്ക് പോയിട്ട് കൈകൊണ്ടു തൊടുന്നത് തന്നെ അപൂര്‍വ്വമാണ്  ..എങ്കിലും ഒരു കൊച്ചു പുസ്തകം ഞാന്‍  വെച്ചിട്ടുണ്ട് … ..തൊട്ടടുത്ത് അമ്പലമുണ്ട് .. ” ഡാഡി മമ്മി വീട്ടിലില്യെ ….” എന്ന പാട്ട് അലോസരപ്പെടുത്തി എവിടെ നിന്നോ ഒഴുകിവരുന്നു… അങ്ങകലെ ഒരു വെടിയോച്ചക്കായി  ഞാന്‍ കാതോര്‍ക്കുന്നു  … എന്നിട്ട് വേണം പുസ്തകമെടുത്ത് വായന തുടങ്ങാന്‍  🙂 🙂

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged . Bookmark the permalink.