മരണവ്യൂഹം

സത്യത്തെ മൂടിവേപ്പിക്കുന്നതെന്ന് തോന്നിച്ച കര്‍ട്ടന്‍  വകഞ്ഞുമാറ്റി , ഏഴാം നിലയില്‍ നിന്നും താഴെയുള്ള ഔട്ട്‌ഹൌസിലേക്ക് ഭയത്തില്‍ കുതിര്‍ന്ന പ്രതീക്ഷയോടെ ഒളിഞ്ഞുനോക്കി …സമയം രാവിലെ ഒന്നൊന്നരയായിക്കാണും  .ഗ്ലാസില്‍ ഈര്‍പ്പമോ ,മഴത്തുള്ളികളോ എന്നറിയാതെ ജലകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നെങ്കിലും , ജനലിലൂടെ താഴേക്കു നോക്കി  ഒരു നിശബ്ദതക്കായി കൊതിച്ചു  …. റൂണിയെന്ന ആക്ക്രിക്കടക്കാരന്‍റെ  പട്ടി അസ്വാഭാവികമായി കരയുന്നു എന്നൊഴിച്ചാല്‍ ഒന്നും തന്നെ കണ്ടില്ല്യ… …ഇപ്പോള്‍ ആ ഔട്ട്‌ഹൌസ് രാത്രി ആരും ഉപയോഗിക്കാറില്ല്യ .. കുറച്ചു മണിക്കൂറുകള്‍ക്കകം ആ ഔട്ട്‌ഹൌസ്  പൊളിച്ചുനീക്കാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു …  രണ്ടു അസ്വാഭാവിക മരണം നടന്ന സ്ഥലം എന്നതുകൊണ്ടല്ല , പകല്‍ മുഴുവന്‍ റൂണി നിശബ്ദമായി അതിനു ചുറ്റും കറങ്ങും , ജന്മനാ മൂകനായി പിറന്ന റൂണി ആകെ  കുരയ്ക്കുന്നത് , പുലര്‍ച്ചെ   മാത്രമാണ് ….ആ സ്ത്രീ വരുംമ്പോള്‍ മാത്രമായിരിക്കണം …കുറച്ചു നേരം കഴിഞ്ഞാല്‍ ഒച്ച നിലക്കും ….റൂണി താഴെ തളര്‍ന്നുറങ്ങുന്നത് കാണാം , ആ സ്ത്രീ വരുമ്പോള്‍ മാത്രമായിരിക്കണം വീണ്ടും  ശബ്ദിക്കുന്നത്  ….

മരണാനന്തര ജീവിതത്തിലോ , പ്രേതത്തിലോ ആര്‍ക്കും വിശ്വാസമില്ല്യ  ,എന്നിരുന്നാലും പുലര്‍ച്ചെ ഒന്നോ അതില്‍ താഴെയോ മണിക്കൂര്‍ മാത്രം റൂണിക്ക് കിട്ടുന്ന സംസാരസിദ്ധിയും എവിടെ നിന്നറിയാതെ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീയും   സ്വാഭാവികമായ ഒരു ശങ്ക ഫ്ലാറ്റുകളില്‍ താമസിക്കുന്ന എല്ലാരിലും ജനിപ്പിക്കുന്നുവേന്നത് തള്ളിക്കളയാന്‍ പറ്റാത്ത സത്യമായി  തുടരുന്നു ….

ജ്യോതിഷശാസ്ത്രപ്രകാരം ,  കെട്ടിടം പണിയുമ്പോള്‍ ഉള്ള  വാസ്‌തുവിന്‍റെ കണക്കുകളെ നിയന്ത്രിക്കുന്നത്‌ അഷ്ടവര്‍ഗ ഗുണങ്ങള്‍ ആണ് …. ആരോ പറഞ്ഞിരുന്നു ഔട്ട്‌ഹൌസ് ഇരിക്കുന്ന ഭാഗം , മരണവ്വുഹത്തില്‍ പെടുന്ന ഒന്നാത്രേ  …  അതില്‍ വസിക്കുന്നവര്‍ ആയിരം  യാമം തികക്കില്ല്യ

( ഒരു യാമം = ഏഴര നാഴിക= മൂന്ന് മണിക്കൂര്‍ )  …. സെക്യുരിറ്റി ആള്‍ക്കാര്‍ക്ക് താമസിക്കാന്‍ ഉണ്ടാക്കിയ ഒന്നായത് കൊണ്ട് , ആരും അതികം ശ്രദ്ധിച്ചില്ല ..അല്ലെങ്കില്‍ത്തന്നെ ഫ്ലാറ്റില്‍ എന്ത് വാസ്തു , പണ്ട് കാലത്ത് ആശാരിമാര്‍ക്ക് പണികിട്ടാന്‍ വേണ്ടി ആരോ പറഞ്ഞ കുപ്രചാരണം ആണെന്നും , മൂന്നാംനമ്പര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ഹിന്ദിക്കാരന്‍ ട്രൌസര്‍വാലാ പറഞ്ഞിരുന്നു….

പക്ഷെ ഇതിപ്പോള്‍ , മരണം രണ്ടു കഴിഞ്ഞിരിക്കുന്നു … ഒരാള്‍ക്ക്‌ മുപ്പതും , മറ്റേയാള്‍ക്ക് നാല്‍പ്പത്തിയന്ജ്ജും പ്രായം കാണും  ….     മുപ്പതുവയസുകാരന്‍ ഒരു ആസ്ത്മാരോഗിയായിരുന്നു  ….അയാള്‍ മരിച്ചതിനെക്കുറിച്ചു  കേട്ടറിവ് മാത്രമേയുള്ളൂ … പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍   ശ്വാസം കിട്ടാതെ മരിച്ചു എന്ന് മാത്രം …തുലാമാസത്തിലെ ആഞ്ഞടിക്കുന്ന കാറ്റിലും മഴയിലും ഉള്ള രാത്രിയില്‍   ആസ്ത്മാരോഗം അയാളെ അപഹരിച്ചിരിക്കാമെന്ന് എല്ലാരും പറഞ്ഞു …പക്ഷെ ചിലരിലെങ്കിലും അവിസ്വാസത സമ്മാനിക്കാന്‍ അയാളുടെ മരണത്തിനു കഴിഞ്ഞിരുന്നു ..

… അയാള്‍ മരിച്ചു നാല്‍പ്പത്തിയോന്നു ദിവസം  തികയുന്നതിനു മുന്‍പ്  നാല്‍പ്പത്തിയന്ജ്ജുകാരനും മരിച്ചിരിക്കുന്നു  …. രാവിലെയോ വൈകിട്ടോ അമ്പലത്തില്‍ പോയിരുന്ന ആ നാല്‍പ്പത്തിയന്ജ്ജുകാരന്‍റെ മരണത്തിനു ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു      എന്നത് ഒരു പേടിപ്പെടുത്തുന്ന ഓര്‍മയായി വേട്ടയാടുന്നു …

സ്വപ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ച ഒരു രാത്രിയില്‍ , താഴേക്കു നോക്കിയപ്പോള്‍ കണ്ടത് ഗെയിറ്റിനു  തൊട്ടപ്പുറത്തുള്ള ആക്ക്രിക്കടയുടെ അടുത്ത്  മഴയില്‍ കുതിര്‍ന്ന ഒരു സ്ത്രീയെയും , റൂണിയെയും   …  മഴ കൊള്ളാതെ ഇരിക്കാന്‍ ആ  നാല്‍പ്പത്തിയന്ജ്ജുകാരന്‍ ഔട്ട്‌ഹൌസിന്‍റെ വാതില്‍ തുറന്നു കൊടുക്കുന്നതും , ആ സ്ത്രീയും റൂണിയും കൂടെ ചെല്ലുന്നതും ഞാന്‍ കണ്ടിരുന്നു ..

 

…പത്രക്കാരന്‍റെ നിലവിളിയോടെ തുടങ്ങിയ  പ്രഭാതം , ഇനിയും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ കൊണ്ടുവന്നു …    നാല്‍പ്പത്തിയന്ജ്ജുകാരന്‍  മരിച്ചിരുന്നു ….മരണകാരണം ഹൃധയസ്തംഭനം 🙁      അന്ന് രാത്രി പട്ടി കുരയ്ക്കുന്നത് ഒരുപാട് പേര്‍ കേട്ടത്രേ ..റൂണി അല്ലാതെ വേറെ ഒരു പട്ടിയും ഫ്ലാറ്റ് നില്‍ക്കുന്ന മതിലിനുള്ളില്‍ കേറിയിട്ടില്ല്യ … ഒരു സ്ത്രീയെ കണ്ട വിവരം  പറഞ്ഞപ്പോള്‍ , ചിലര്‍ കൂട്ടിവായിച്ചു , ഒരുപക്ഷെ അന്നത്തെ മഴയില്‍ കുതിര്‍ന്ന രാത്രിയില്‍ നിന്ന് രക്ഷ നേടാനായി , അയാള്‍ ആ  സ്ത്രീയെ ഒരു കമ്പിളിപ്പുതപ്പുപോല്‍ കരുതിയിരിക്കാം  …പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല്യ ..അയാള്‍ നേരുള്ള  ഒരു മനുഷ്യനായിരുന്നു ..പക്ഷെ വികാരങ്ങള്‍ക്ക് ചില സമയത്ത് നേരിനെക്കള്‍ ശക്തിയാണല്ലോ …

 

ചിലപ്പോള്‍ അത് പ്രേതമായിരുന്നിരിക്കണം … പ്രണയബദ്ധരായ നിമിഷങ്ങളില്‍ , വര്‍ദ്ധിച്ച ഹൃദയമിടിപ്പിനാല്‍ ആയിരിക്കണം അയാള്‍ മരിച്ചത്  ……  സത്യത്തില്‍  ഔട്ട്‌ഹൌസ് മരണവ്വുഹത്തില്‍പെടുന്ന  ഒന്നാണോ , വാസ്തു  ഒന്നെന്നുണ്ടോ ?  എങ്കില്‍ പ്രേതവും ആത്മാവും സത്യമായിക്കൂടെ ..

 

നമ്മുടെ ശരീരത്തില്‍ ആകെയുള്ളത് പ്രാണന്‍ മാത്രമാണത്രേ ….നാം ജീവിക്കുന്ന ഇടവേളയില്‍ നമ്മുടെ ആഗ്രഹവും,ലക്ഷ്യവും പൂര്‍ത്തീകരിക്കുന്നതിന്മുന്‍പ് പ്രാണന്‍ നമ്മുടെ ശരീരത്തെ വിട്ടു പോയാല്‍ , ആ പ്രാണന്‍ ലക്ഷ്യമില്ലാതെ അലയുമത്രേ ..ചിലപ്പോള്‍  മനസ് ശക്തമല്ലാത്തവരെ , അന്യരുടെ പ്രാണന്‍ ആകര്‍ഷിച്ചെക്കാം …ഒരു ദേഹത്തില്‍ നിന്നും വേര്‍പെട്ട പ്രാണനു അപാരമായ ശക്തിയും , അതിലും താഴെ ശക്തിയും കണ്ടേക്കാം …നമ്മുടെ  അപൂര്‍ണ്ണമായ ആഗ്രഹങ്ങള്‍ അതിശക്തമായിരുന്നെങ്കില്‍ ,   പ്രാണന് ഒരുപാട് ശക്തിയുണ്ടാകാം .ഏത്  രൂപവും സ്വീകരിക്കാന്‍ പറ്റും … ഒരു പക്ഷെ ആ സ്ത്രീരൂപം അപ്പോള്‍ കൊതിച്ചുജീവിക്കുന്നതിന്മുന്‍പേ  മരണപ്പെട്ട ഒരു ആത്മാവായിരിക്കുമോ ?

 

എന്തുകൊണ്ടാണ് ആത്മാവ് അല്ലെങ്കില്‍ സാധാരണ പറയാറുല്ലപോലെ പ്രേതം സ്ത്രീരൂപം എടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട് …ഉത്തരം ലളിതം …സ്ത്രീകളുടെ വേവ്‌ലെങ്ങ്ത് താരതമ്യേനെ കുറവായിരിക്കും …അതുകൊണ്ടാത്രേ , പ്രേതം സ്ത്രീകളുടെ ദേഹത്തെ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്   ഫ്ലാറ്റുകളില്‍ താമസിക്കുന്ന ചിലര്‍ പറയാറുണ്ട്  താഴെ  ഒരു സ്ത്രീരൂപത്തെ കണ്ടുവെന്ന് …അതവരുടെ തോന്നല്‍ ആയിരിക്കുമോ ..എങ്കില്‍ ആരോ പറഞ്ഞപോലെ ആയിരം യാമം തികക്കുന്നതിനു മുന്‍പ് രണ്ടുപേര്‍ മരിച്ചിരിക്കുന്നു , അതോ  ….  ഊര്‍ജ്ജത്തെ നശിപ്പിക്കാന്‍ പറ്റില്ല്യ എന്ന് പഠിച്ചത്  ഞാന്‍ ഓര്‍ക്കുന്നു …ഒരുപക്ഷെ , ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പ്രാണന്‍ അലഞ്ഞുതിരിഞ്ഞു അവസാനം , വേറെ ദേഹങ്ങളിലേക്ക് കേറിക്കൂടെന്നില്ല്യാലോ …അതാണോ ചിലര്‍ പറയുന്ന പ്രേതം …

ആര്‍ക്കും വിശ്വാസമോ പേടിയോ ഉണ്ടായിട്ടല്ല  പക്ഷെ എന്തോ  ആ ഔട്ട്‌ഹൗസ്‌  ഇനി അവിടെ വേണ്ട എന്നാണ് തീരുമാനം …ആ സ്ത്രീരൂപം വീണ്ടും വരുമോ , റൂണിക്ക് എന്തുകൊണ്ട് ഒരു മണിക്കൂര്‍ മാത്രം കുരയ്ക്കാന്‍ പറ്റുന്നു …വാസ്തുവും പ്രേതവും ആത്മാവും ശരിയാണോ എന്നോകെയുള്ള ചോദ്യങ്ങള്‍  ഒരുപാട് ചോദ്യങ്ങളോടൊപ്പം ഉത്തരം കിട്ടാതെ , പ്രാണന്‍ കലക്കെ അലയുന്നു ……. 🙁   

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.