നമുക്കിതുവേണോ ….


ഒരു കമ്പ്യുട്ടറും ചിലവഴിക്കാന്‍ കുറച്ചു നിമിഷവുമുണ്ടെങ്കില്‍   ഇവിടെ എന്തും ചെയ്യാം , ആരുടെ മാനവും കപ്പലുകയറ്റാം ..

ബലാത്സംഗ കഥ മുതല്‍ അഴിമതി ആരോപണം തുടങ്ങി  എന്ത് വ്യക്തിഹത്യ  നടത്താനും വളരെ എളുപ്പമാണ് .. അതിപ്പോ  ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും അടുക്കളക്കാരി  ജാനു  ആയാലും ആരുടേയും  മാനത്തിന്  നമുക്ക് വില്‍പ്പന നടത്താം..  ഇപ്പോള്‍ത്തന്നെ ഇവിടെ  എന്തും നടക്കുമെന്ന സ്ഥിതി വിശേഷം  ആണുള്ളത് …ഇലക്ട്രോണിക് മാധ്യമരംഗത്ത് നല്ല രീതിയില്‍ ഉള്ള നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് ഈ സ്ഥിതി എന്ന് ആലോചിക്കണം  ….


ഇത്രയൊക്കെ  പറഞ്ഞു വരാന്‍ കാരണം , ക്രിമിനല്‍ പശ്ചാത്തലമുള്ളതോ, സാധാരണബുദ്ധി  പോലുമോ ഇല്ലാത്ത  ആരൊക്കെയോ കുറേപ്പേര്‍ അതുമല്ലെങ്കില്‍  അസാധാരണബുദ്ധിയുള്ളവര്‍  സൃഷ്ട്ടിചെടുക്കുന്ന കുറച്ചു കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ്  … ഞാന്‍ ജന്മം കൊണ്ട് ഒരു കോണ്‍ഗ്രസ്‌ ആന്നെങ്കിലും , ഇടതുപക്ഷ മാനുഷിക ചിന്തകള്‍/മൂല്യങ്ങള്‍ ഇവിടെ നടപ്പില്‍ വന്നു കാണണം എന്നാഗ്രഹിക്കുന്ന പക്വതയില്ലാത്തവന്‍ ആണ്‌   ….  ഇതിലൂടെ  കടന്നു പോകുമ്പോ   ഇയാളെന്താ കോണ്‍ഗ്രസിന്‌ സപ്പോര്‍ട്ട് ചെയ്യുകയാണോ എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യത ഉള്ളതുകൊണ്ടാണ്  കാലേകൂട്ടി പറഞ്ഞത് ..


 

ലോക്പല്‍ ബില്ലിനെക്കുറിച്ചു അറിയുന്നവര്‍ താഴത്തെ ഖണ്ഡിക ചേര്‍ത്ത്  വായിക്കുക,  എനിക്ക്   ഒരു പിടിയും ഇല്ല്യ അതുകൊണ്ട് വായിക്കുന്നില്ല്യ..എന്‍റെ  കൂടെ ഈ ബില്ലിനെക്കുറിച്ച് അറിയാത്തവര്‍ ആരെങ്കിലും പോരുന്നെങ്കില്‍  പോരൂ ..താഴെ കുറെ ഇളംനീല പന്തുകളുടെ ചിത്രത്തിനു    താഴെ കാത്തിരുപ്പുണ്ട്…………

ഇക്കണോമിക്സ്   തറ പറ അറിറിയില്ല്യ    MBA പഠിക്കണമെന്ന മോഹവുമായി ചെന്ന് കേറിയപ്പോള്‍ ആണ് ഇക്കണോമിക്സ്  ഒരു സംഭവം ആണെന്ന് മനസിലാക്കിയത്, അതുകൊണ്ട് MBA വഴിക്കുപെക്ഷിച്ചു വഴിയെതെന്നറിയാതെ യാത്ര തുടരുന്ന ഒരു വിവരമില്ലാത്തവന്‍ ആണ് ഞാന്‍:)

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉദാരവല്‍ക്കരണം ഉള്‍പ്പെടെ  മന്‍മോഹന്‍ -നരസിംഹ സര്‍ക്കാറുകള്‍ തുടര്‍ന്ന് വന്ന ചില സാമ്പത്തിക പരിഷ്ക്കാരങ്ങളാണ്‌   അറുപതു വര്‍ഷം  കൊണ്ട് ഒരു ട്രില്ല്യണില്‍ എത്തിച്ചേര്‍ന്ന   സാമ്പത്തിക സ്ഥിതി  കേവലം ആറുവര്‍ഷം കൊണ്ട് രണ്ടു ട്രില്ല്യണില്‍ എത്തിനില്‍ക്കാന്‍ സഹായിച്ചിരിക്കുന്നത് എന്നുറച്ചു വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍ …Montek Singh Ahluwalia  എന്ന മനുഷ്യന് നമ്മളെല്ലാം  നന്ദി പറഞ്ഞെ മതിയാകൂ .. കാരണം, പുകഞ്ഞു തുടങ്ങിയാല്‍ മാലപ്പടക്കം പോലെ പൊട്ടുന്ന സാമ്പത്തിക കെട്ടുറപ്പുള്ള രാജ്യം അല്ല ഇന്ത്യ എന്ന് വിശ്വസിച്ചുകൊണ്ട്  വിദേശനിക്ഷേപം  ഒഴുകിയെത്തുന്നത്  പുള്ളി കൂടെ പറഞ്ഞു നടപ്പാക്കിയ  അത്തരം സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പേരിലാണ്   …തരാം താണ ചിത്രങ്ങളിലൂടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപെടെണ്ടാവരല്ല   മന്‍മോഹന്‍സിംഗ് അവര്‍കള്‍…

വര്‍ത്തമാന കാല ചരിതം …

ലോക്പാല്‍ബില്ലിനെക്കുറിച്ച് അറിയാതെ ഒന്നും പറയുന്നത് ശരിയല്ല ,   വായിച്ചു മനസിലാക്കണം എന്ന് കുറെ വിചാരിച്ചെങ്കിലും മുഴുവന്‍ ഇംഗ്ലീഷില്‍ ആയതുകൊണ്ട് ഞാന്‍ ആ വഴിക്ക് പോയില്ല്യ , മറന്നുപോയവര്‍ക്ക്   ഈലിങ്കില്‍ക്ലിക്ക്ചെയ്തു ഓര്‍മ്മിചെടുക്കാം

എനിക്ക് ആകെ അറിയാവുന്നത് , അണ്ണാ ഹസാരെ  എന്ന് പേരുള്ള ധന മോഹിയല്ലാത്ത   ഒരാള്‍  അഴിമതി തടയുക എന്നാഉദ്ധെശത്തോടെ   നിരാഹാര സമരം നടത്താന്‍ പുറപെട്ടുവെന്നും ,   ഒരുപാട് ആളുകള്‍ പുറകില്‍ ഉണ്ടെന്നുമാണ് .. .കടും പിടിത്തം നടത്തി പുള്ളിക്കാരന്‍ എന്തോ നടപ്പില്‍  വരുത്താന്‍ ശ്രമിക്കുന്നത് നല്ലത് തന്നെ ….   കാര്യത്തെക്കുറിച്ച് മുഴുവന്‍ അറിയാതെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല… എങ്കിലും വിഗ്രഹാരാധന ഞങ്ങള്‍ കമ്മ്യുണിസ്റ്റുകാര്‍ക്ക്  പണ്ടേ ഇഷ്ടമല്ല 😉

ഇതെങ്ങാനും നടന്നാല്‍  അത് ജനാതിപത്യ സര്‍ക്കാരിന് മീതെയുള്ള കടന്നുകയറ്റമാകുമോ ?  ആരോ ആവട്ടെ , നാളെ മൂന്നു മാസം പട്ടിണി കിടക്കാമെന്ന് പറഞ്ഞു ഒരുത്തന്‍  വന്നാല്‍ അവന്‍ പറയുന്നതും നടത്തിക്കൊടുക്കേണ്ടിവരില്ല്യെ  … തോനെ ആല്ലോചിക്കെണ്ടതുള്ളതുകൊണ്ട് , പിബി എന്ത് പറയുന്നൂ എന്ന് നോക്കാം 🙂

അണ്ണനു  പിന്നില്‍  പതിനായിരങ്ങള്‍ ഉണ്ട് , ലോക്പാല്‍ ബില്ലിനെക്കുറിച്ച് നന്നായറിയാവുന്നവര്‍  ആണോ ??   എന്തെങ്കിലും പറയുകയോ പിന്തുടരുകയോ ചെയ്യുന്നതിനുമുന്‍പ്  കാര്യങ്ങള്‍ മനസിലാക്കിയാണോ ഇവരെല്ലാം തുള്ളിപ്പുറപ്പെടുന്നത്?…അത് എന്താണെന്നും , എന്തിനു വേണ്ടി ആണെന്നും , എന്തുകൊണ്ടാണ്  മന്‍മോഹന്‍   സര്‍ക്കാര്‍ചില നിബന്ധനകളില്‍  ഇത്ര കടും പിടിത്തം പിടിക്കുന്നതെന്നും വ്യക്തമായി ബോധാമുള്ളതുകൊണ്ടാണോ അവര്‍ വാശിപിടിക്കുന്നുണ്ടാവുക  😀  ആയിരിക്കും അല്ലെ ? അല്ലാതെ ചുമ്മാ ലോട്ടറി ലോട്ടറി എന്ന് പറയുമ്പോലെ ആരും വിളിച്ചു നടക്കില്യാലോ . … നിങ്ങള്‍ തന്നെ ശരിക്കും ഒന്നാലോചിക്കൂ എനിക്കൊന്നും അറിയില്ല്യ, അതുകൊണ്ട് എന്തെങ്കിലും പറയാന്‍ എന്തിനു മെനക്കെടണം ..

പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെടേണ്ട ആളാണോ ..  ദൈവത്തോട്    നമ്മളൊന്നും ചോധിക്കില്ല്യാലോ  …പ്രധാനമന്ത്രി ദൈവമാണോ അല്ലാലോ..  അതുക്കൊണ്ടാണോ പുള്ളിയും ഈ നിയമത്തിനു കീഴില്‍ ഉള്‍പ്പെടണമെന്നു പറയുന്നത് ? ആയിരിക്കാം ..പക്ഷെ പ്രധാനമന്ത്രി എന്നാ ഇന്ത്യന്‍ ജനാതിപത്യത്തിലെ  ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളെ ഇത്രയൊക്കെ ചിത്രങ്ങളിലൂടെ കോപ്രായം കാണിച്ചു   ഒരു കുഴപ്പവും ഇല്ലാതെ വിലസാമെങ്കില്‍ , നാളെ പുള്ളിക്കെതിരെ ആര്‍ക്കു വേണമെങ്കിലും കേസ് കൊടുത്തൂടെ ?  എന്തും പറഞ്ഞു കരിവാരിത്തെച്ചുകൂടെ  ? ഏതു അണ്ടനും അടകോടനും കേറി കേസ് കൊടുക്കാന്‍ പറ്റുമോ അപ്പോള്‍ ?   ഇന്ത്യന്‍ പ്രധാനമന്ത്രി  അഴിമതി ആരോപണത്തിന്‍റെ നിഴലില്‍ എന്ന് എല്ലാ വിദേശ പത്രങ്ങളിലും വാര്‍ത്ത വരില്ല്യെ… അവര്‍ക്ക് ലോക്പാല്‍ബില്ലിനെക്കുറിച്ച്  അറിയില്ല്യാലോ ?  സമ്പത്ത്വ്യവസ്ഥ  തകരില്ല്യെ ? ഭരണയന്ത്രം  കിതച്ചു നില്‍ക്കില്ല്യെ ?    അങ്ങനെ വല്ല അഴിമതി ആരോപണവും വന്നാല്‍ ഭാരതത്തിലെ ജനപ്രതിനിധികളില്‍ കുറച്ചു പേര്‍ ഒന്നനങ്ങിയാല്‍ , പ്രധാനമന്ത്രിയെ മാറ്റാമല്ലോ ..അതിനു ശേഷം ക്രോസ് വിസ്താരമോ എന്ത് വേണമെങ്കിലും നടത്താമല്ലോ …പ്രധാനമന്ത്രി എന്ന  പദവി , ഏത്  അണ്ടനും അടകോടനും കേറി ചവിട്ടി മെതിക്കത്തക്ക രീതിയില്‍ ആക്കണോ ?
ആവോ ഞാന്‍ ലോക്പാല്‍ ബില്‍  വായിചില്ല്യ…കേരള സര്‍ക്കാര്‍ എങ്ങാനും മലയാളത്തില്‍ ആക്കി പരിഭാഷപ്പെടുത്തിയിട്ടു വേണം ഒന്ന് ശരിക്ക് വായിച്ചു പഠിച്ചു എന്താണ് ഇത്ര  കോലാഹലം  എന്നാലോചിക്കാന്‍  …


നമ്മുടെ ജനാതിപത്യ ഭരണ യന്ത്രത്തിലെ  ഉന്നത സ്ഥാനത് ഉള്ള പുള്ളിക്കാരന്‍റെ   ഇത്തരം പടം  അടിച്ചിറക്കുന്നത് ആരായാലും അത് ശുദ്ധ പോക്രിത്തരമല്ലേ ?

 

 

പോയിപ്പോയി  രാജാവിന്‍റെ   നഗ്ന ചിത്രം വരെ ഉണ്ടാക്കി  വിറ്റ്കാശാക്കി പോകെറ്റ്‌ നിറയ്ക്കുക  എന്നാ മൂന്നാം കിടാവും  അധക്രിതവുമായ രീതിയിലെക്കെത്തിയോ കാര്യങ്ങള്‍ …

ഇത്തരം ചിത്രങ്ങള്‍ ,  കൊതിയോടെ അടുത്ത പത്ത് പേരിലേക്ക് കൂടി എത്രയും പെട്ടെന്ന് പങ്കുവെക്കാമെന്ന നമ്മുടെ മലയാളി മനസ് ഇവിടെയെങ്കിലും സംയമനം പാലിച്ചേ പറ്റൂ …ഇനിയിപ്പോ  കുറച്ചു ചിലര്‍ക്കെങ്കിലും  ഇത്തരം പടം പങ്കുവേച്ചേ ഉറക്കം വരൂ എങ്കില്‍

(  ഇത്തിരി കുശുമ്പ്   പറഞ്ഞില്ല്യേല്‍  എനിക്കും ഉറക്കം വരില്ല്യന്നെ 😀 അതുകൊണ്ട്  ) നമുക്ക്  സ്വന്തം രാജുവിന്‍റെ    ചിത്രങ്ങളും , വീരചരിതങ്ങളും , വഷളത്തരങ്ങളും പങ്കുവെക്കാം    ..അവര്‍ക്കൊരു പബ്ലിസിറ്റി കൂടെ ആയിക്കോളും ഏതു !!!

പ്രധാനമന്ത്രിയെയും  അതുപോലെ  നാലു  നല്ല കാര്യങ്ങള്‍ ചെയുന്നവരെയും വെറുതേ വിടാം…. കല്യാണത്തിന് ശേഷം  രാജുവിന്‍റെ   പുതിയ പടം തെജാബായ് വരുന്നുണ്ട്  …ശ്രദ്ധിക്കുക!!!   .ഈയിടെയായി പുള്ളിക്കാരന് ഭയങ്കരസ്പീടാ .. അതുകൊണ്ട്   ആ ചിത്രം വന്നതിനെക്കാളും വേഗത്തില്‍ പോകും എന്ന് ഉറപ്പാണ്‌…കണ്ടു നിര്‍വൃതി അടയെണ്ടാവര്‍  പെട്ടെന്ന് തന്നെ കണ്ടോളണം …

അപ്പൊ പറഞ്ഞു വന്നത്  —

ഇവിടെ ചിത്രം ഇടുമ്പോത്തന്നെ എന്‍റെ  മനസൊന്നു ഇടറിയതാ ..പക്ഷെ നിങ്ങള്‍ എല്ലാവരെയും എനിക്ക് നല്ല വിശ്വാസമുള്ളത് കൊണ്ടാണ്ചിത്രങ്ങള്‍ സങ്കടിപ്പിച്ചു ഇവിടെ കൊടുത്തത് … അതുകൊണ്ട് എനിക്കിട്ടു മാത്രം പണി തരരുത് 😀


ആര്‍ക്കും ആരുടേയും ഉടുതുണി പോലുമില്ലാത്ത പടങ്ങള്‍ നിമിഷനേരം കൊണ്ട് അടിച്ചിറക്കാമെന്നിരിക്കെ, നമ്മുക്ക് ആകെ ചെയ്യാന്‍ കഴിയുക അത്തരം ചിത്രങ്ങളെ കണ്ട ഭാവം നടിക്കാതെ ,കൂടുതല്‍ ഒന്നും രസിക്കാതെ ഡിലീറ്റ് ചെയ്തു കളയുക എന്നതാണ്  …ദേശീയ പതാകയെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍ , ദേശീയ ഗാനത്തെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍ , ദേശീയ മന്ത്രിയെയും  അപമാനിക്കുന്നത് തെറ്റാണു …  നമുക്കിതൊക്കെവേണോ ….

ആവോ നിങ്ങള്‍ തന്നെ ആലോചിക്കൂ …എന്തായാലും

വ്യത്യസ്തമായഒരുപാട്ട്കേട്ട്പിരിയാം വീണ്ടും കാണും വരെ വിട …..

© 2011, sajithph. All rights reserved.

This entry was posted in രാഷ്ട്രീയം and tagged . Bookmark the permalink.
  • Uppuppa

    ഒരു കമ്പ്യുട്ടറും ചിലവഴിക്കാന്‍ കുറച്ചു നിമിഷവുമുണ്ടെങ്കില്‍ ഇവിടെ എന്തും എഴുതാം…. എന്ത് പോക്കിരിതരവും വിളിച്ചു പറയാം…… എന്നിട്ട് എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ!!! ഈ ചിത്രങ്ങള്‍ എവിടെ പ്രദര്‍ശിപ്പിച്ച നിങ്ങളും ഇത് ഉണ്ടാക്കിയവനും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. രണ്ടുപേരും കുറ്റക്കാരാണ് . രണ്ടും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് തന്നെ. നിങ്ങള്‍ നിങ്ങളുടെ പോസ്റ്റ്‌ ഹിറ്റ്‌ ആക്കാന്‍ ഉപയോഗിചിരിക്കുന്നു എന്ന് മാത്രം. അതിന്റെ കൂടെ കുറച്ചു എഴുത്ത് കുത്തും പുണ്യവാളന്‍ ആണെന്ന് അറിയിക്കാന്‍!!!!. എന്തായാലും ഇത്രയും ഫോട്ടോകള്‍ ഒരുമിച്ചു പോസ്റ്റ്‌ ചെയ്യാന്‍ ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയ (കു)ബുദ്ധി സമ്മതിക്കുന്നു.

    • Sajithph

      ഒരു തെറ്റ് , തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് ഇതുപയോഗിച്ചിരിക്കുന്നത് , പ്രിയ സുഹൃത്തേ ഈ ബ്ലോഗ്‌ ഹിറ്റ് ആയാലോ ഇല്ലെങ്കിലോ ആരും വായിച്ചാലോ ഇല്ലെങ്കിലോ എനിക്കൊരു പുല്ലും ഇല്ല്യ …അഞ്ചു പൈസ ലാഭം വേണം എന്നാ ഉദ്ധെശത്തോടെയല്ല ഇതു തുടങ്ങിയതോ എഴുതിയതോ …ചുമ്മാ കേറി എന്തും പറഞ്ഞേക്കരുത് …പിന്നെ ഈ ചിത്രങ്ങളിലൊക്കെ നടുവിലൂടെ കുറെ വരകള്‍ എട്ടിരിക്കുനത് ശ്രദ്ധിക്കും , അത്യാവശ്യം നല്ല വിവരമുള്ള ഒരുത്തനെ , ഈ ഫോട്ടോ കേടാകാതെ പഴയ രൂപത്തില്‍ ആക്കാന്‍ പറ്റൂ …പിന്നെ തോന്നുന്നതെന്തും പറയണമെന്നുല്ലവര്‍ക്കോ ചെയ്യണമേന്നുള്ളവര്‍ക്കോ ഇതല്ലാതെ നൂറു വഴികള്‍ വേറെയുണ്ട് ഞാന്‍ പറഞ്ഞ്ട്ടോ ചെയ്ത്ട്ടോ വേണ്ട അവര്‍ക്കതറിയാന്‍ ….സ്വാര്‍ത്ഥലാഭം എങ്ങനെയാണെന്ന് അറിയില്ല്യ , ഒരു നയപ്പൈസ പോലും ഈ ബ്ലോഗില്‍ നിന്ന് സമ്പാധിക്കണം എന്ന് എനിക്കില്ല്യ , എന്‍റെ വ്യക്തിപരമായ ഒരു കാര്യങ്ങള്‍ക്കും ഈ ബ്ലോഗ്‌ ഉപയോഗിച്ചിട്ടില്ല്യ ..തല്‍ക്കാലം ജീവിച്ചുപോകാന്‍ ജോലിയുണ്ട് ..പിന്നെ അതുപോയാല്‍ നാട്ടില്‍ കിളച്ചു കഴിയാന്‍ കാരണവന്മാരായി കുറച്ചു സ്ഥലം വെച്ചിട്ടുണ്ട്‌ ..അതുമല്ലെങ്കില്‍ നാട്ടില്‍ എത്രയോ സ്ഥലങ്ങളില്‍ നല്ല ഒന്നാന്തരം മേലനങ്ങി ചെയ്യേണ്ട ജോലിയുണ്ട് … കഞ്ഞിയും പയറും കഴിച്ചുകൂടാന്‍ അത് ധാരാളം …താങ്കളെ മുഷിപ്പിക്കണം എന്നെനിക്കില്ല്യ , പക്ഷെ ചോദിച്ചാല്‍ ഉത്തരം പറഞ്ഞെ പോകാറുള്ളൂ …എന്‍റെ ഉദേശം സത്യസന്ധമായതുകൊണ്ട് എനിക്ക് യാതൊരു മടിയുമില്ല്യ …..

  • വളരെ പ്രസക്തമായ ഒരു പോസ്റ്റാണ് ഇത്, എന്തോക്കെ ആയാലും ഒരു രാജ്യത്തെ പ്രധാനമന്ത്രി അല്ലേ?….ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ട അല്ലല്ലോ. മറ്റ് പല രാജ്യത്തായിരുന്നെങ്കില്‍ ഇത് ഉണ്ടാക്കി വിടുന്നവന്‍ ഇപ്പോള്‍ അഴിയെണുമായിരുന്നു, എന്തിന് പറയുന്നു വേറെ പല പാര്‍ട്ടിക്കാരുടെ വീട് എന്ന് ഇമെയില്‍ പ്രചരിപ്പിച്ചവരെ അപ്പെഴെ പോക്കിയില്ലേ…..

    • Sajithph

      മറ്റു ചില രാജ്യത്തായിരുന്നെങ്കില്‍ അഴിയെണ്ണിനിക്കാന്‍ തല കാണില്ല്യ 🙂