ഓര്‍മ്മയുണ്ടോ ഈ മുഖം ?

 

 

മറന്നു കാണാന്‍ വഴിയില്ല്യ  ………..

 

 

 

വായിച്ചു തുടങ്ങും മുന്‍പ് പറയട്ടെ….

ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ് …അറിയാത്തവര്‍ക്ക് ഇവരെക്കുറിച്ചറിയാനും മറന്നു തുടങ്ങിയവര്‍ക്ക് ഒന്നോര്‍മ്മിച്ചെടുക്കാനും വേണ്ടി മാത്രമുള്ളത് …ഇപ്പോള്‍ നടന്നു വരുന്ന ഒരു സമരവുമായോ , മുന്‍പ് നടന്ന യാതൊരു സമരങ്ങളുമായോ ഉള്ള ഒരു താരതമ്യ പഠനമല്ല  ഉദേശിക്കുന്നത്  …

 

ഇങ്ങനെയും ഇവിടെ  ഒരാള്‍ജീവിച്ചിരിക്കുന്നുണ്ട് ….

നിരാഹാര സമരമെന്നോ അഹിംസ സമരമെന്നോ പറഞ്ഞാല്‍ , പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള  പന്തലില്‍ കിടന്നുള്ള ആളെ പട്ടിയാക്കുന്ന കളിയല്ലയെന്നും ,  സമരമെന്നത് ലോകം മുഴുവന്‍ മാര്‍ക്കറ്റ്‌ ചെയ്തു ഉത്തരാധുനിക കപട സദാചാരമുഖപടം എടുത്തണിഞ്ഞു  ഉന്നം വെച്ചിരിക്കുന്ന ഭരണ യന്ത്രക്കസെരകളിലെക്കുള്ള ഒളിഞ്ഞു നോട്ടം ആകരുതെന്നും സ്വന്തം ജീവിതം കുരുതികൊടുത്ത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിക്കുന്ന രക്തസാക്ഷി  …..

കൂടുതല്‍ പറയുന്നതിന് മുന്‍പ്  ആ മുഖത്തേക്ക് ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കുക  …

 

പത്ത് വര്‍ഷത്തെ  പൂര്‍ണ്ണ ഭക്ഷണം ഉപേക്ഷിച്ചുള്ള ജീവിതം സമ്മാനിച്ചതാണ്‌  പിറന്നു വീണത്‌ മുതല്‍ കൂടെ ജനിച്ചതെന്ന് തോന്നിപ്പിക്കപ്പെടുന്ന ആ  പ്ലാസ്റ്റിക്‌ കുഴല്‍  ..

ഇവരാണ് ഷര്‍മ്മിള (Irom Chanu Sharmila)…മണിപ്പൂരിലെ  ഉരുക്ക് വനിതയെന്നറിയപ്പെടുന്ന, കവയിത്രിയും ,മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ മുപ്പത്തെട്ടുകാരി  … Armed Forces (Special Powers) Act, 1958 (AFSPA)  നിരോധിക്കണമെന്നും , പുനരാലോചിക്കണം എന്നും പറഞ്ഞ് കഴിഞ്ഞ പത്ത് വര്‍ഷമായി  ജലപാനമില്ലതെയും, ഊണും  ഉറക്കവും ഉപേക്ഷിച്ചു, യഥാര്‍ത്ഥ  നിരാഹാര സത്യഗ്രഹമെന്നോ ഗാന്ധി സമരമെന്നോ അതിനപ്പുറം എന്തെങ്കിലും വിശേഷണങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചാര്‍ത്തിക്കൊടുത്താലും പിന്നെയും പോര  എന്ന് തോന്നുന്ന  സമരം നടത്തി വരുന്ന ജീവിക്കുന്ന രക്തസാക്ഷി ….

അവര്‍ അല്‍ഭുധമാണ് ….   ലോകത്തില്‍ തന്നെ ജീവിച്ചിരിക്കുന്ന ” ഏറ്റവും കൂടുതല്‍ കാലം ജലപാനമില്ലാതെ നിരാഹാരം അനുഷ്ടിച്ചു വരുന്ന ” മനുഷ്യജീവി  …

2005 ലെ നോബല്‍ സമ്മാനത്തിനു പേര് നിര്‍ദ്ദേശിക്കപ്പെട്ട ,  അമ്പത്തിയോന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള  ‘Rabindranath Tagore Peace Prize’  ലഭിച്ച, നിരവധി ദേശീയ -അന്താരാഷ്ട്ര അവാര്‍ഡുകള്‍ കൊണ്ട്  ബഹുമാനിക്കപ്പെട്ട , ഇനിയുമൊരുപാട്  അവാര്‍ഡുകള്‍  നേടാനിരിക്കുന്ന ഈ ധൃടനിശ്ചയത്തിന്   മുന്നില്‍ മണിപ്പൂര്‍ സര്‍ക്കാരോ , അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ മാത്രം മൌനം പാലിക്കുന്നു …

 

ആരാണിവര്‍   എന്നറിയെണ്ടവര്‍ക്ക്  —

മണിപ്പൂര്‍ –  2000 നവംബറിലെ തണുപ്പുള്ള പ്രഭാതത്തില്‍ ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന ഷര്‍മ്മിള എന്ന ഇരുപത്തെട്ടുകാരി പെണ്‍കുട്ടിക്ക് മുന്നിലൂടെ , അവിടേക്ക് ഇരച്ചെത്തിയ അസം റൈഫിള്‍സിലെ സൈനികര്‍ അവിടെ നിന്നിരുന്ന പത്തു നിരപരാധി സാധാരണക്കാരെ  ”  Armed Forces (Special Powers) Act, 1958 (AFSPA)  ” എന്ന നിയമത്തിന്‍റെ പിന്‍ബലത്തില്‍ കഴുത്തറത്തിട്ടപോള്‍ , എന്ത് വിലകൊടുത്തും ആ നിയമം തടയും എന്ന് പ്രതിജ്ഞയെടുത്ത    ഒരു സാധാരണ സ്ത്രീ …

അന്ന് വ്യഴാഴ്ച ആയിരുന്നതുകൊണ്ട് സാധാരണ എടുത്തു വരാറുള്ള  ഉണ്ണാവ്രതം  അന്നുതൊട്ട്   ഈ നിമിഷം വരെ മുറ തെറ്റാതെ  ഒരു ജീവിതചര്യയാക്കിയ സ്ത്രീ … ഈ നിമിഷം വരെ ജലപാനം കഴിക്കാത്ത അവരിന്നും ജീവിക്കുന്നത് , മൂക്കില്‍ ആരംഭിച്ചു വയറില്‍ എത്തി നില്‍ക്കുന്ന പ്ലാസ്റ്റിക്‌ കുഴലിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്നുകളും പോഷകങ്ങളും  എത്തുന്നത് കൊണ്ട് മാത്രമാണ് …


ഇക്കഴിഞ്ഞ വര്‍ഷം , അവര്‍ മരിച്ചെന്നുവരെ പത്ര വാര്‍ത്തകള്‍ ഇറങ്ങിയിട്ടും ലോകമാകമാനമുള്ള എല്ലാവര്‍ക്കും ആശ്ചര്യമായി അവരിന്നും പോരാടുന്നു …

 

അന്താരാഷ്ട്ര തലത്തില്‍ നിന്നും കഴിഞ്ഞ ഏതാനം നാളുകളായി സമ്മര്‍ദ്ദം ഉണ്ടെങ്കിലും , മണിപ്പൂര്‍  സര്‍ക്കാരോ , ആരും തന്നെയോ  ആ നിയമം തിരുത്തിയെഴുതാനോ  , പുനരാലോച്ചനക്കോ എടുത്തിട്ടില്ല്യ . 2000ത്തില്‍ സമരം തുടങ്ങി മൂന്നാം ദിവസം  മുതല്‍   ഇന്ത്യന്‍ പീനല്‍ കോഡിലെ  309 വകുപ്പ് പ്രകാരം “ആത്മഹത്യക്ക് ശ്രമിച്ചു ”  എന്നാ കാരണം ചുമത്തി തുറുങ്കില്‍ അടക്കപ്പെട്ട അവരെ ,” നിര്‍ഭന്ധിത ജീവന്‍ രക്ഷ ശുശ്രൂക്ഷകള്‍ക്കായി , ഇപ്പോഴും  അറെസ്റ്റ്‌ ചെയ്തും വിട്ടയക്കപ്പെട്ടും കൊണ്ടിരിക്കുന്നു  …

പാവം അവര്‍ അറിഞ്ഞില്ല്യാലോ സമരം തുടങ്ങും മുന്‍പ് ആദ്യം വേണ്ടത് അതിനെ നന്നായി മാര്‍ക്കറ്റ്‌ ചെയ്യുക എന്നതാണെന്ന് !!!  അല്ലെങ്കില്‍ നിരാഹാരസമരം ഒരു ഷിഫ്റ്റ്‌ പോലെ അനുഷ്ട്ടിക്കണമെന്നും അവരോടു പറയാന്‍ ആരും ഉണ്ടായിരുന്നില്ല്യ ..  കൂട്ടുപിടിക്കാന്‍ ഭരണ -രാഷ്ട്രീയ രംഗങ്ങളിലെ അപ്പോസ്തലന്മാര്‍  ഉണ്ടായിരുന്നില്ല്യ ….
ഒന്നോ രണ്ടോ നേരം  ആഹാരം കഴിക്കാതെ ഇരിക്കുംബോഴെക്കും , അതിനെ ഊതിപ്പെരുപ്പിച്ചു മഹാസംഭവമാക്കി   ഭരണതലങ്ങളിലേക്ക് കടത്തി കൂച്ചു വിലങ്ങിടാന്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല്യ   …

എന്തിനുവേണ്ടിയാണെങ്കിലും  , ഒരു സാധാരണ സ്ത്രീ കഴിഞ്ഞ പത്തു വര്‍ഷമായി ഊണും ഉറക്കവും ഇല്ലാതെ ചത്ത്‌ ജീവിക്കുമ്പോള്‍.. അതിനെതിരെ , സര്‍ക്കാരുകള്‍ പ്രകടിപ്പിക്കുന്ന ഈ ഭീകര നിശബ്ദതയെ വരാനിരിക്കുന്ന തലമുറ എന്ത് വികാരത്തോടെ ഓര്‍ക്കുമെന്ന് വൈകിയവേളയിലെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നുവെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു

…നന്ദി  …തല്‍ക്കാലത്തെക്ക് വിട  ….

സജിത്ത്

https://www.facebook.com/iamlikethisbloger


© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged , . Bookmark the permalink.
 • Micku 1986

  Thank you Dear friend………………… We all with u…………

 • Salahkappan

  article kondu udheshichat sharmilaye kurichu ellavarem ariyikkuka ennano ato hasareye kuttam parayuka ennano ennu manassilavunnilla. hasare boost kudicho paal kudicho ennu nokate aim nadanno? atukondu janangalk entenkilum upakaram udno ennu onnu chintichu nokkikoode? sharmila cheyyunnat valiya tyagam anu. we have to support that too. pinne hasare samaratinu itrayum market kittan karanam ellavarum sahichu veruthu nilkukayanu curruption karanam, moreover internet use cheytu atinu koodutal publicity nalki. so ellavarum arinhu. arinhavar atine support cheytu. thats all. sharmila issue arinhalum oru avg manushyan pratikarikkum, but ariyanam, so ariyikkanam. even nhan ipoyanu ariyunnat ingane oru samarate pati, i know its my mistake, but still ariyate engane support cheyyum. so hasareye kuttam parayate itum ellavarilekum etichu itinetire pratikarikkunavarude ennam kootuka, then government entayalum itum solve cheyyan shramikkum

 • Heyilston

  A very good article. In tamil I used to read so many bogs exposing anna n his crew. When I read this in Malayalam I m quite happy. This Anna mela is a festival sponsored by Dhorabji Tata trust, IMF and corporates with the support of CIA and RAW to suppress the emancipation of peoples movement thru India. In such a y they shud focus on Irom who is a real threat to them.

 • Now some say that, Anna Hazare won the battle over corruption ….but his movement and followers will be turned as a political party tomorrow…. and they will teach India what is the REAL CORRUPTION. Let us wait and see….

 • Hanan Kh

  manushavakasha pravartanathinu munkayyedukkunna ee vanithaye kurichu ,orkuvanum,athu panku vakyuvanum manassulla oralenkilum undayallo

 • Anwar

  @ Sajithph,താങ്ങളുടെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു.
  ഓരൊ സമരത്തിനും അതിന്റെതായ കാരണങ്ങള്‍ ഉണ്ട്. ഒന്നിനെയും അവഹേളിക്കാതിരികുക. ഓരൊ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചില സമരങ്ങള്‍ക്ക് വാര്‍ത്താപ്രാധ്യാനം കൂടുതല്‍ കിട്ടുന്നു. കിട്ടാത്തവയെ നമ്മള്‍ ഇതുപോലുള്ള മാധ്യമങ്ങളിലൂടെ ചര്‍ച്ചായാക്കുക

 • ഭരണകൂടത്തിന്റെ കടുത്ത നിസ്സംഗതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇറോം ഷർമ്മിള. പൌരസമൂഹത്തിന്റെ സ്വാതന്ത്ര്യവും, സുരക്ഷയും ഹനിക്കുന്ന ഒരു നിയമം അനാവശ്യമാണെന്ന് ബോധ്യപ്പെടുത്താൻ ഒരു ത്യാഗസമരം കൊണ്ട് കഴിയുന്നില്ലെങ്കിൽ നാം പരിപാവനമെന്ന് വിശ്വസിക്കുന്ന പലതും കാപട്യം നിറഞ്ഞതെന്ന് പറയേണ്ടി വരും. നമ്മുടെ സ്വാതന്ത്രം പോലും.

 • Bthottoli

  sir you must………thank you…. forward

 • Sajithph

  @ഇതു വായിക്കുന്ന എല്ലാവരും :-

  ക്ഷമിക്കുക … വായിക്കുക , മനസിലാക്കുക ..നിങ്ങളുടെ വികാരം എല്ലാ അര്‍ത്തത്ത്തിലും മനസിലാക്കുന്നു .. പക്ഷെ ദയവു ചെയ്തു അന്യോന്യം കരിതേച്ചു കാണിക്കാനുള്ള ഒരു വേദിയായി ഇതിനെ മാറ്റരുത് … ഇങ്ങനെയൊരു ന്യൂസ്‌ നിങ്ങളില്‍ എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു … നന്ദി …

 • Jocymathai

  ശിവസേന പ്രവര്‍ത്തകന്‍ ആയ അണ്ണ ഹസാരെ എന്ന ഒരു ഭ്രാന്തന്‍ കിഴവന്‍ മൂന്ന് നാലു ദിവസവും ഒന്നും കഴികാതെ ഹോര്‍ലിക്ക്സ് ,ബോര്‍ന്ബിറ്റ കുടിച്ചു ആളെ വടിയാക്കിയപോള്‍ കുളിരു കോരിയ ദേശസ്നേഹം തൊട്ടുതീണ്ടാത്ത തെമ്മാടികള്‍ ഇത് ഒന്ന് കണ്ടു നോക്കു . ഇനിയെങ്കിലും യഥാര്‍ത്ഥ നിരാഹാര സമരം എന്താണെന്നു തിരിച്ചറിയു .

  • Jocymathai

   ഇങ്ങനെ പറയുന്ന നിങ്ങള്‍ക്കാന് തലയ്ക്കു ഓളം

   • Vinayan

    anna hasare arum ayikollatte, but adeham ethu nadathunnathu enthinanu ennu kudi ariyuka.. allathe enthineyum ethineyum kuttam parayunna tharathil orikkalum alukal tharam thazharuthu…
    nammude nadu ee reethiyil anu munpottu pokunnathu engil adikam thamazikkathe evide pidichu pariyum, rapes mathram ulla oru nadayi marum. athinu thadayidan anna hasareyude samarathinu akunnu engil athu valiyakaryam thanne…

    • Sajithph

     ethine vere onnumaayum koottikkuzhakkaruthu ennu aadyame paranjathu vaayichillye suhruththey..

  • Vg4ekm

   He ( ANNA—) will be in next election,and may be a MP of some where, thats only he want

 • Sanju

  Enikku alare eshtappettu suhruthe….pakshe hassare nadathunna ee samaram vendathu thanne anu.pakshe sarkkarine mulmunayil nirthi, parlamentilum, m.p marilum viswasamillathe, vottu cheyyan pokathe, ethrayum nal evide nadanna bhoo samarangalum, kalapavum , azhimathiyum kandilla ennu nadichu nadathunna ee samaram angeekarikkan alpam budhimuttanu.hasare ennanu gandhiyan aayathu.pattalathil job cheythu kondirunnappol sarkkaru nalkiya kallu kudichille ?, videsha vasthrangal eppozhu dharikkunnille ?,gandhijiyude maargavum ,lakshyavum true ayirunnu.hasare strike sponser cheythirikkunnathu BJP yum PEPSI polulla kuthaka companikalumanu.pinne 2th swathanthra samaram ennu parayunnu.evide enthanu swathanthrathinu kuravu.athu durupayogam cheyyukayalle cheyyunnathu.suhruthu paranjathu pole aadine pattiyakkunna reethi.10000 pere kanichu 1000000 akkunna pani.ethinte munpil sarkkar muttu madakkaruthayirunnu.kashtam.nale vere ethenkilum maham mattenthenkilum mohavumayi vannal india evide chennu nilkkum.SO THINK THINK 2 TIMES ALL INDIANS & SUPPORTERS. Njan oru partiyudeyum angathvamo, anubhaviyo aakanjathu nannayi ennu thonnunnu.Ithink all parties are same.

 • NANI™

  Armed Force Act ban cheyyan patilla..adhu thetaaya oru Actum alla…Orikkal oru tettidhaarana moolam 10 per marichennu karudhi oraal koodi Athmahathya cheyyunnadhil orarthavumilla…

  • Iam

   nani- iniyum aa tettidharana avarthichu koodaam enillallooo

 • Kvgananya

  A lot to say………………Don`t know how to say

 • Joshyphilip

  avarude thalayku olamanu

  • Sajithph

   @Joshyphilip , ( manama , bahranil ) erunnu chilappol ningalkkathinte seriousness manasilaakillya …..sathyam parayunnavare sathyaththinu vendi shabdhamuyarththunnavare ennum avahelanakale aadyam eettuvaangendi vannittulloo … kshamikkanam ..kaaryangal muzhuvan arinju prathikarikkan sramikkuka …eppol indiayil sabhavichu kondirikkunna kaaryangalekkurich nattilekku phone cheyyumbol onnu chodhikkooo …ningale avahelikkanalla njan ethu parayunnathu …manasilakkuka ..sathyam enthanennu ennittu prathikarikkuka

 • Mails2sudhesh

  We are really sorry for living like this.. not knowing what is happening around us… I will pray to GOD to fulfill all her wishes … as well i request all INDIANS to support her like you do for Anna Hazare… Media please have a look on this incident… it is you who can help us…
  Thanks and regards,

  Sudheesh.KS

  • Salamachu

   ithellam madhyamangaludey kaliyanu, 4 alu koodi janashradha kittiyal allenkil VIP kaludey pankalitham undenkil mathramey avar coverage kodukkooo,eee parayunna anna hazareyudey samaram polum adya ghattathil avar etteduthirunnathalla……..

 • Pushpaja baby thomas

  nannayittundu