അച്ചായനൊരു സല്യൂട്ട് …

പിളര്‍പ്പില്‍ നിന്നും ഇണക്കത്തിലേക്ക് പെട്ടെന്ന് പോയി പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന പാരമ്പര്യമുള്ള അച്ചായനെ  എന്തിന്റെ പേരിലാണെങ്കിലും ഈയിടെ അരങ്ങേറിയ  “electricity  office ” കലപ്രകടനതിന്റെ പേരില്‍ ഒരു തരിപോലും ക്രൂശിക്കുന്നതില്‍ LDF  പോലും തെല്ലൊന്നു നാണിക്കണം … കൂടുതല്‍ പറയും മുന്‍പ് സംഭവം ഒന്ന് കണ്ടു നോക്കുക ..
youtubil  ” pc george theri ” എന്ന് പറഞ്ഞു നോക്കിയാല്‍ മതി അല്ലെങ്കില്‍ clickhere അവിടെ കേട്ടത് പക്കാ കോട്ടയം സ്റ്റൈല്‍ ഗുണ്ട വിളയട്ടമോന്നുമല്ല ,പക്ഷെ ഒരു  നട്ടെല്ലുള്ള  സാധാരണക്കാരന്റെ  അവശേഷിച്ചിരിക്കുന്ന രോദനമായിരുന്നു …സദാചാര ചിന്തകള്‍ ഒരു നിമിഷത്തേക്ക് മാറി വെച്ചാല്‍ , ആരായാലും  ശരാശരി vocabulary  ഉള്ളവന്‍ ഇതിലപ്പുറവും  പറഞ്ഞുപോകും  😀

സംഭവത്തെക്കുറിച്ച് അച്ചായന്‍ പറഞ്ഞത് ഇങ്ങനെ  …

രണ്ടു മണിക്ക് TB  യില്‍ എത്തി നോക്കുമ്പോളാണ്  ഇടക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന currentinte  അല്ല , കറന്റ്‌ ജീവനക്കാരുടെ കളികള്‍ ശ്രദ്ധയില്‍പ്പെട്ടത്   ….അച്ചായന്‍ ഒരു ചായ എല്ലാം കുടിച്ചു കഴിഞ്ഞു  ആറു മണി  കഴിഞ്ഞപ്പോ വീണ്ടും കറന്റ്‌ പോയി …വരുമായിരിക്കും എന്ന് വിചാരിച്ചു കാത്തിരുന്നു …മണിക്കൂര്‍ ഒന്ന് കഴിഞ്ഞു ..രണ്ടു കഴിഞ്ഞു …എട്ടു മണിയായിട്ടും ഒരനക്കവും കാണാനില്ല്യ …..അവിടെ generator ഉണ്ട് , അച്ചായന് വേണമെങ്കില്‍ ഒന്നും മിണ്ടാതെ അതുപയോഗിക്കാം …പക്ഷെ അത് ചെയ്തില്ല്യ ..സാധാരക്കാരനെപ്പറ്റി  ഒരു നിമിഷം ചിന്തിച്ചു  മൊബൈല്‍ എടുത്തു ഒന്ന് രണ്ടു വിളികള്‍ക്ക് ശേഷമാണ് അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഒരു മടിയോടെ കാര്യം പറയുന്നത്  ….മൂന്ന് ജീവനക്കാരും കുറച്ചു ദാഹമോക്കെ അകറ്റി electricity  ഓഫീസില്‍ വിശ്രമിക്കുകയാണ് …ഡ്രൈവറെപ്പോലും  നോക്കാതെ അച്ചായന്‍ നേരെ electricity  ഓഫീസിലേക്ക് ..അവിടെക്കണ്ട കാഴ്ച ഫോണ്‍ receiver മാറ്റി വെച്ച് അവരങ്ങനെ കിടക്കുവാ  !! മൂന്നു പേരുണ്ട് 😀   പിന്നെ അവിടെ സംഭവിച്ചത് നേരില്‍ വീഡിയോയില്‍ കണ്ടല്ലോ ….

തെറി വിളിച്ചത് ശരിയാണോ , ഇതോക്കെ വിളിക്കാന്‍ അങ്ങേരാര് എന്നൊക്കെ ചോദിച്ചാല്‍ ..    ജോലി ചെയ്യാനുള്ള സമയത്ത് അത് ചെയ്യാതെ നാടുകാരുടെ കാശു മേടിചു പുട്ടടിക്കുന്ന  പിന്നേം സാധാരണക്കാരന്റെ പോക്കെടിലെക്ക് കയ്യിട്ടു നക്കുന്ന എല്ലാവരും ഇതോക്കെ കേക്കണം …  , പി സി ജോര്‍ജ് നേതാവിനെ ക്കുറിച്ച് ഇങ്ങനെ ചുരുക്കിപ്പറയാം

ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ടു , അതിന്റെ സിദ്ദന്തങ്ങളില്‍ എന്നും വിശ്വസിക്കുന്ന , പിന്നെ പതിയെ LDFല്‍ നിന്നും പുറത്താക്കപ്പെട്ടു  കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപിലേക്ക് ചേക്കേറി മാണി സാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരിക്കല്‍ നിലകൊണ്ട  നെഞ്ജ്ജുരപ്പുള്ള   അച്ചായന്‍ …പിന്നെ ജോസഫ്‌ ഗ്രൂപ്പ്‌ വിട്ടു കേരള കോണ്‍ഗ്രസ്‌ സെകുലര്‍ എന്നാ ഗ്രൂപ്പ്‌ ഉണ്ടാക്കി …പതിയെ അതിനെ മാണി ഗ്രൂപ്പില്‍ ലയിപിച്ചു എപ്പോള്‍ കേരള ചീഫ് വിപ്പ് 🙂   ..സമയദോഷം കൊണ്ട് , അല്ലെങ്കില്‍ ക്രിത്യമായിപ്പരയുകയാനെങ്കില്‍  ആരെയും എന്തിനെയും കൂസാതെ തോന്നുന്നതെന്തും പറഞ്ഞു ചിലരുടെയെങ്കിലും വിധേവ്ഷം കൊണ്ട് മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ട നട്ടെല്ലുള്ള  ഒറിജിനല്‍ സത്യക്രിസ്ത്യാനി …  എല്ലാം നേര്‍വഴിക്ക് പോകുകയാണെങ്കില്‍ അടുത്ത മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ..
ഒന്നുകൂടെ ചുരുക്കിപ്പറഞ്ഞാല്‍ , LDF  ആശയങ്ങളില്‍ വിശ്വസിക്കുന്ന നല്ല ഒന്നാന്തരം വലതുപക്ഷ പ്രവര്‍ത്തകന്‍ …

പക്ഷം ഏതായാലും   , നട്ടെല്ല് വളക്കാതേ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു  നേരിന് വേണ്ടി നിലകൊള്ളാന്‍ ഭാവിയിലും കഴിയട്ടെ എന്നാശംസിക്കുന്നു ..

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും, രാഷ്ട്രീയം. Bookmark the permalink.