ആരുമറിയുന്നില്ല …

തുടരെത്തുടരെ ലാൻഡ്‌ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു
ഇടക്കിടെ  മൊബൈലുകളും  …

ഷവറിനു താഴെ ഒരൽപം ആശ്വാസത്തിനായി അഭയം പ്രാപിച്ച എനിക്ക് ഫോണിലൂടെ അമ്മ സംസാരിക്കുന്നത്  വ്യക്തമായി കേൾക്കാം  ..

പിന്മാറി എന്നാണ് പറയുന്നത്
കൂടുതൽ അറിയില്ല …

.. ടിക്ക്       അങ്ങനെ കുറെ കോളുകൾ …

അറിഞ്ഞവരും , ബന്ധുക്കളും  അടുത്തവരും ഒക്കെ വിളിക്കുന്നുണ്ട് ..

വീടാകെ ശ്മശാനമൂകമായിരിക്കുന്നു  .. ഉച്ചത്തിൽ നിലവിളിയില്ലെങ്കിലും ശരിക്കും ഒരു മരണവീട് പോലെ ..     വീട്ടിൽ ജോലി ചെയ്യാൻ വന്ന ചേച്ചിമാർ അതികം ശബ്ധമുണ്ടാക്കാതെ പിൻവാതിലിലൂടെ വന്നു അനുശോചനം അറിയിക്കാൻ എന്ന പോലെ എത്തി തിരിച്ചു പോകുന്നുണ്ട് …

കൂട്ടിൽ കെട്ടിയിരിക്കുന്ന ജനുസറിയാത്ത പട്ടി ഇടക്ക് കുരക്കുന്നുണ്ട് ഒരു പക്ഷെ  ആരും അതികം വെളിയിൽ കാണാത്തത് കൊണ്ടായിരിക്കാം അല്ലെങ്കിൽ ഇടക്കിടെ അപ്പുറത്തെ വീട്ടിൽ നിന്നും കാര്യം അറിഞ്ഞു എത്തുന്ന ആൾക്കാരെ  കണ്ടത്കൊണ്ടായിരിക്കാം

ഒരൊറ്റ നമ്പറിനു ലോട്ടറി നഷ്ട്ടപ്പെട്ടു പോയതുപോലെയോ അല്ലെങ്കിൽ അതിഭീകരാമാം വിധം അപകടത്തിൽ പെട്ട്പോയ ഒരാൾക്ക്‌ കൊടുക്കുന്ന നോട്ടം പോലെയോ ഒക്കെ എനിക്ക് സമ്മാനിച്ച്‌  ചിലവർ കടന്നു പോകുന്നുണ്ട് .. അതെല്ലാം കണ്ടപ്പോൾ  ഈ അടുത്ത കാലത്തൊന്നും കരഞ്ഞിട്ടില്ലാത്ത എനിക്ക് പോലും കരച്ചിൽ വരുന്നത് പോലെ തോന്നി … ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു .. ഉണ്ട് . എവിടെയോ ഉള്ളിൻറെ ഉള്ളിൽ ഒരു കുഞ്ഞു വിഷമം  !!!

കൂടുതൽ പറയുന്നതിന് മുൻപ് ഒരാഴ്ച മുൻപിലെ ഒരവധി ദിനം ഓർത്തെടുക്കാൻ ശ്രമിക്കട്ടെ ..  മഹീന്ദ്രയുടെ  എസ് യു വി നിലമ്പൂർ കാടുകളെ ലക്ഷ്യമാക്കി അങ്ങനെ കുതിച്ചു പായുകയാണ് …  അഞ്ജൊ  ആറോ മാസം നീണ്ടു നിന്ന   മെല്ലെപ്പോകിനും കൂടിയാലോച്ചനകൾക്കും ശേഷമാണ് ആ യാത്ര    സ്വാഭാവികമായും ഒരു പെണ്‍കുട്ടിയെ കാണാൻ

രാവിലെ ആറിനു തന്നെ പുറപ്പെട്ടത്‌കൊണ്ട് ഒൻപതോടെ നിലമ്പൂർ എത്തി … ബിഎസ്എൻഎൽ   ജിപിആർഎസ്സ്   മാത്രമുള്ള വഴിത്താരകളിലൂടെ നീങ്ങി .. കല്ലിട്ട റോഡിലൂടെ നീങ്ങി ഒരു വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു …

വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ അതിരുകള കീഴടക്കിയിരിക്കുന്നു …
വളരെയതികം ദൂരെ നിന്ന് വന്നവർ ആയതുകൊണ്ട്  പ്രാതൽ കഴിക്കാൻ വിളിച്ചു .. വിശന്നിട്ടു എന്തെങ്കിലും കിട്ടിയാൽ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ പക്ഷെ ആദ്യമായ് ഒരു പെണ്‍കുട്ടിയുടെ വീട്ടിൽ കാണാൻ പോകുമ്പോൾ അത് പാടില്ലത്രേ !!! ഓരോരോ സംഭവങ്ങൾ  .. എന്തായാലും മനോഹരമായ ആ വീടിന്റെ സന്ദർശന മുറിയിൽ  കുറെ ബേക്കറി പലഹാരങ്ങൾ നിരന്നു .. ചായയുമായി ആ കുട്ടിയുടെ അമ്മ നടന്നു വന്നു ..  അതും കുടിച്ചുകൊണ്ട്  സൌഹൃദ സംഭാഷണത്തിലേക്ക് കടന്നു ..  എല്ലാം തുറന്നു പറയുന്ന ആൾക്കാർ എന്ന് തോന്നിയതുകൊണ്ട്  സ്വാഭാവികമായും തല്പ്പര്യതോടെ കേട്ടിരുന്നു … ഇടക്ക്  ആ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു ..  കൂടെ ചെന്നവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്   .. എനിക്കാണെങ്കിൽ വിശന്നിട്ടു എന്തെങ്കിലും കിട്ടിയെങ്കിൽ എന്നൊരു മനസായിരുന്നു .. തൊട്ടപ്പുറത്ത് ഡൈനിംഗ്ടേബിളിൽ കുറെ പ്ലേറ്റുകൾ ഇരിക്കുന്നുണ്ട്‌ .. എന്തെങ്കിലും എടുത്തു കഴിച്ചു കളയാം എന്ന് മനസ്സിൽ വിചാരിക്കുപ്പോഴേക്കും  ആരൊ പറഞ്ഞു കുട്ടിയോട് സംസാരിക്കണമെങ്കിൽ ആകാം !! കേട്ട പാടെ ആ കുട്ടിയെ പുറത്തേക്കു ക്ഷണിച്ചു വിശപ്പിനെ അതിന്റെ പാട്ടിനു വിട്ടു  നടന്നു നീങ്ങി …

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന  പേടിയോടെ ദൈവത്തെ ഓർത്ത് നടന്നു നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  മുഖം മനസ്സിൽ ഇപ്പോഴും കിടക്കുന്നുണ്ട്  ..സംഭാഷണം ആരംഭിച്ചു …  പോകുന്നതിനു മുൻപ് തന്നെ എല്ലാ വിവരങ്ങളും ധരിപ്പിചിരുന്നതുകൊണ്ട്  ആ കുട്ടി ചോദിച്ച ചില ചോദ്യങ്ങൾക്ക് അറിയാവുന്ന രീതിയിൽ ഉത്തരവും നല്കി  അങ്ങനെ മുന്നേറി … പത്തു മിനിട്ടോളം നീണ്ട സംഭാഷത്തിനോടുവിൽ യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങി .. ആദ്യം ചെയ്തത് തൊട്ടടുത്ത്‌ കണ്ട ബേക്കറിയിൽ നിന്നും കുറെ വെജിറ്റബിൾ കറ്റ്ലെറ്റ് കഴിക്കുകയായിരുന്നു  .. സ്പെഷ്യൽ വല്ലതും ഉണ്ടോ എന്നറിയാൻ തിരക്കിയപ്പോൾ പറഞ്ഞു

ആട് മന്തി
ബീഫ് മന്തി

എന്നിവ ഉണ്ടെന്നു … പച്ചക്കറി മാത്രം കഴിക്കുന്നതുകൊണ്ട് അവക്കെല്ലാം നോ പറഞ്ഞു യാത്ര ആരംഭിച്ചു  … ദൂരം ഒരൽപം കൂടുതൽ എന്നതൊഴിച്ചാൽ എല്ലാവർക്കും താൽപ്പര്യമായ ഒന്ന് എന്ന രീതിയിൽ ആ പ്രൊപ്പോസൽ മുന്നോട്ടു നീങ്ങി .. തല്പ്പര്യമുണ്ട് എന്ന് അവരോടും വിളിച്ചു പറഞ്ഞു  ..  അവർക്കും തല്പ്പര്യമുണ്ട്   എന്നറിയിച്ചതിന് അനുസരിച്ച്  ഈയ്യടുത്ത ഒരു ദിവസം കുറെ ആളുകൾ ഇങ്ങോട്ടും വന്നു … ആദ്യമായിട്ടാണ് അങ്ങനെ സംഭവിക്കാൻ പ്പോകുന്നത് അതുകൊണ്ട് തന്നെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നു …എല്ലാവരുടെയും മുഖത്ത്  ഒരു പ്രകാശം … അങ്ങനെ ആ ദിവസം വന്നെത്തി … അവരും ഒൻപതോടെ വീടിലെത്തി  .. മൊത്തത്തിൽ ഓടി നടക്കുകയായിരുന്നത്കൊണ്ട്   കുളിക്കാനോ  കഴിക്കാനോ സമയം കിട്ടിയില്ല എന്ന് പറഞ്ഞാല ആശ്ചര്യമാകുമെങ്കിലും അതാണ്‌ സത്യം …അല്ലെങ്കിലും പ്രധാന പരീക്ഷകല്ക്ക് മുൻപിൽ കുളിക്കാനോ കഴിക്കാനോ നില്ക്കാറില്ല  എന്നോർത്തു ആശ്വസിച്ചു ഞാൻ മുന്നോട്ടു നീങ്ങി  .. പതിനഞ്ചു മിനിട്ടോളം തലങ്ങും വിലങ്ങും ഒരു ഇന്റർവ്യൂ ബോര്ഡിന്റെ മുന്നിൽ നിന്ന് വന്ന ചോദ്യ ശരങ്ങൾ സത്യത്തിൽ എന്നെ അലോസരപ്പെടുത്തിയില്ല  .. അവക്കെല്ലാം സുവ്യക്തമായ മറുപടി നല്കി  ..  അവരെ ചായ കുടിക്കാൻ വിളിച്ചു .ദൂരെ നിന്ന് വരുന്നവർ ആയതുകൊണ്ട്  വളരെ നല്ലൊരു മെനു തന്നെ ഒരുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു  . അടുത്ത ബന്ധുക്കളും , കുടുംബാങ്ങളും എല്ലാവരും എത്തിയിരുന്നു ..  പതിവിലക്കവിഞ്ഞ   പബ്ലിസിട്ടിയോടെ അടുത്ത വീടുകളിലേക്കും വാർത്ത‍ പരന്നു ..   അതങ്ങനെയാണ് …  ചായകുടിക്ക് ശേഷം മൂന്നു നില പത്തായപ്പുര വീട് ചിലർ നടന്നു കണ്ടു  ..  അങ്ങനെ സംതൃപ്തമായി അവരെ യാത്രയാക്കി

വന്നിരുന്ന ബന്ധുക്കൾക്കും കുടുംബക്കാർക്കും  ഒന്നേ പറയാൻ ഉണ്ടായിരുന്നള്ളൂ  .. കുറച്ചു ദൂരം കൂടുതൽ ആണെങ്കിലും സാരമില്ല … ആ ദൂരം കാര്യമില്ല എന്നവർക്കും തോന്നിയതുകൊണ്ടാണല്ലോ ഇവിടേക്കും വന്നതെന്ന്  … തല്ക്കാലം വേറെ പ്രൊപ്പോസൽ ഒന്നും നോക്കേണ്ട എന്നുറപ്പിച്ചു മുന്നോട്ടു നീങ്ങി ..  ഇടക്ക് വന്നിരുന്ന വേറെ ഒരു പ്രോപ്പോസലിനോടും അയിത്തം കൽപ്പിച്ച് കാത്തിരിപ്പായി .. തിരിച്ചു വിളിക്കാം എന്നാണല്ലോ അവർ  പറഞ്ഞിരിക്കുന്നത്  .. എന്തോ രണ്ടു ദിവസത്തെ ആശുപത്രി സംബന്ധമായ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞിരുന്നതുമാണ്  .. അങ്ങനെ ദിവസം മൂന്നാമതായി … ഏത് നിമിഷവും അവർ വിളിച്ചേക്കാം  … എല്ലാവരും ഓരോരോ ഫോണ്‍ ബെല്ലടിക്കുംപോഴും പ്രതീക്ഷയോടെ അടുത്തേക്ക് നീങ്ങി …

ബന്ധുക്കളും കുടുംബക്കാരും  , ജോലി ചെയ്യാൻ വരുന്ന ചേച്ചിമാരും എല്ലാവരും ഇടക്കിടെ ചോദിച്ചു ..

എന്തായി അവർ വിളിച്ചോ ?

അങ്ങനെ പ്രതീക്ഷയുടെ ബലൂണ്‍ ആരും ഉയർത്താതെ തന്നെ എങ്ങോ പാഞ്ഞു കയറി ..  ഒരു മീഡിയം അല്ലെങ്കിൽ അതിനു തൊട്ടു താഴെ നില്കുന്ന കുടുംബത്തില നിന്ന് മാത്രമേ ആലോചനകൾ നോക്കേണ്ടതുള്ളൂ എന്നാദ്യമേ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു …

ഒടുക്കം നാലാം നാൾ അച്ഛൻ ആരോടോ ഫോണിൽ പറയുന്നത് കേട്ടു

അറിയില്ല .. ” ഞങൾ പിന്മാറുന്നു ”  എന്ന് മാത്രമേ അവർ പറഞ്ഞളൂ .. കൂടുതൽ സംസാരിക്കാൻ  പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നതുകൊണ്ട്  വിശദ വിവരങ്ങൾ ചോദിച്ചില്ല  ..

നേരിട്ട് പറയാനുള്ള വിഷമം കാരണം ശബ്ദം ഉയർത്തി ആ പറഞ്ഞത് ഞാൻ കൂടെ കേൾക്കാൻ  വേണ്ടിയാണ് .. അപ്പോൾ മുതൽ ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതാണ്‌  …

സത്യത്തിൽ അതൊരു വിഷമിപ്പിക്കുന്ന വാർത്ത‍ ആയിരുന്നു എന്നെ സംഭന്ധിച്ചിടത്തോളം .. ഇനി  അപരിചിതരായ പെണ്‍കുട്ടികളുടെ മുന്നിലേക്ക്‌ പോകണ്ട .. തിരിച്ചു സമാധാനമായി ജോലി ചെയ്യാനും പോകാം , ഒരു കുട്ടിയെ കാണാനുണ്ട് എന്ന് പറഞ്ഞു ആരും വിളിച്ചു വരുത്തില്ല ..എന്നൊക്കെ വിചാരിച്ചിരുന്നതാണ്

ആശ്വാസ വാക്കുകൾക്കും പരിഹാസങ്ങൾക്കും ഇടയിൽ
എല്ലാവർക്കും അറിയേണ്ടതും എനിക്ക് അറിയാത്തതും ഒരു ചോദ്യത്തിനുത്തരം  .. എന്തുകൊണ്ടവർ പിന്മാറി ..

ഇതെഴുതുംപ്പോൾ  പുറത്തു നിലാവുണ്ടായിരുന്നു … ഇപ്പോൾ നേരം പരപരാ വെളുത്ത് തുടങ്ങിയിരിക്കുന്നു ,, പടുപ്പുരവാതിലിനിടയിലൂടെ വെളിച്ചം അരിചെത്തുന്നുണ്ട്  .. എല്ലാം സുവ്യക്തമാണ്  ഒരു ചോദ്യത്തിനുത്തരം ഒഴികെ ..

ഒരു  ഉറക്കത്തിനപ്പുറം  സ്വാധീനം ചെലുത്താൻ തക്കവണ്ണം ഉള്ള അടുപ്പം ആരോടും സൂക്ഷിക്കരുത്‌ അത് സ്വന്തം അച്ഛനായാൽപ്പോലും എന്ന് അച്ഛൻ പറഞ്ഞിരുന്നത് ഓർമ്മയിൽ തെളിയുന്നു ..

ഒരു നോ പറയുന്നതിന് മുൻപ് ഒന്നോ രണ്ടോ നിമിഷം ഓർക്കുക അടയാൻ പോകുന്നത് ഒരുപാട് യെസ്സിലെക്കുള്ള  വാതിലുകളാ
യിരിക്കും  എന്നോർത്തുകൊണ്ട് തല്ക്കാലം വിട ..

       സജിത്ത്   ,    https://www.facebook.com/iamlikethisbloger

                iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.