പൈനാപ്പിള്‍ കറി

ഇവിടെ പറഞ്ഞു പോകുന്ന ഓരോ ഐറ്റവും  , രണ്ടോ അതില്‍കൂടുതലോ  പ്രാവശ്യം ചെയ്തു നോക്കിയാണ് ഷെയര്‍ ചെയ്യാറുള്ളത് എന്ന്  വീണ്ടും പറഞ്ഞുകൊണ്ട്  തുടരട്ടെ   ,

ഇന്നത്തെ ഐറ്റം പൈനാപ്പിള്‍ കറി  .. ഈ അടുത്ത കാലത്ത് ഒരു വിധം സദ്യകളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്  പൈനാപ്പിള്‍ കറി. താരതമ്യേനെ എളുപ്പമാണ് ഇതുണ്ടാക്കാന്‍

 

ഒരുവിധം പഴുത്ത ഇടത്തരം പൈനാപ്പിള്‍
അരമുറി തേങ്ങ
മഞ്ഞപ്പൊടി  – ഒരു നുള്ള്
ഉപ്പു – ആവശ്യത്തിനു
തൈര് – അര ഗ്ലാസ്‌
കടുക് – ഇരുപതു എണ്ണം
പച്ചമുളക്  – അന്ജ്ജെണ്ണം
വറ്റല്‍ മുളക്  – രണ്ടെണ്ണം
വെളിച്ചെണ്ണ , കറിവേപ്പില – താളിക്കാന്‍

 

ആദ്യം തന്നെ ചിത്രത്തില്‍ കാണിച്ചപോലെ പൈനാപ്പിള്‍  ചെറു കഷണങ്ങളായി മുറിച്ചു നുള്ള് മഞ്ഞപ്പൊടിയും ഉപ്പും  രണ്ടു പച്ചമുളക് മുറിച്ചതും  ചേര്‍ത്ത് വേവിക്കാന്‍ വെക്കുക …കുക്കറില്‍ ആണെങ്കില്‍ ഒരു രണ്ടു വിസില്‍ വരെ വെച്ചാല്‍ മതിയാകും …വെള്ളം ചേര്‍ക്കാതെ വേണം വെക്കാന്‍ ..ആവശ്യത്തിനു വെള്ളം അതിലുണ്ട്

അരമുറി തേങ്ങ ചിരകി അതില്‍ കടുകും അഞ്ചു പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക ..അതികം വെള്ളം ചേര്‍ക്കേണ്ട …ചുവടു പരന്ന പാത്രത്തില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു അരപ്പിടുക .. ഒന്ന് തിളച്ചു വരുമ്പോള്‍  കൂടെ വേവിച്ചു വെച്ചിരിക്കുന്ന പൈനാപ്പിള്‍ കഷണങ്ങളും ചേര്‍ത്ത്  വീണ്ടും വെട്ടിതിളക്കട്ടെ ..

 

 

 

ഉപ്പു പോരെങ്കില്‍ ഉപ്പു ചേര്‍ക്കുക .. തിളച്ചു അങ്ങനെ മൂന്നു നാല് മിനിട്ട് കഴിഞ്ഞാല്‍ തീ കുറച്ചു  തൈര് ചേര്‍ത്തിളക്കുക  … ശേഷം കടുകും വറ്റല്‍ മുളകും കറിവേപ്പിലയും താളിക്കാനായി തയ്യാറാക്കി ചേര്‍ക്കുക …രുചികരമായ പൈനാപ്പിള്‍ കറി തയ്യാര്‍

ചില സ്ഥലങ്ങളില്‍ മുന്തിരിപ്പഴം കൂടെ ചേര്‍ക്കുന്നത് കാണാറുണ്ട്‌  .അത് ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി

 

 

 

 

 

വീണ്ടും വേറൊരു വിഭവവുമായി കാണാം   

If any questions//suggestions:     സജിത്ത്   ,  

https://www.facebook.com/iamlikethisbloger     ,                                            iamlikethis.com@gmail.com

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in cooking: My passion and tagged . Bookmark the permalink.