വാക്കുകളെ ഇതിലേ ഇതിലേ …..


ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ  തുടങ്ങുമ്പോൾ  നമ്മുക്കിഷ്ടമുള്ളപ്പോൾ  ജീവിതത്തെ ഒന്ന് നിർത്താനും  ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന്  പലപ്പോഴും കൊതിച്ചു പോകാറുണ്ട്  ..   

 

സമ്മർദങ്ങൾ  .. അത് പലപ്പോഴും  ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും  ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട നൽകുന്നവയാണ് ..  അറിഞ്ഞോ അറിയാതെയോ  നാം പലപ്പോഴും ഒരുപാട് പേർക്ക്  സമ്മർദങ്ങൾ നൽകാറുണ്ട്  ..   വാക്കുകളിലൂടെ , നോട്ടങ്ങളിലൂടെ , ചിലപ്പോൾ  മൗനതിലൂടെക്കൂടെ  ..    ഒരാവശ്യവും ഇല്ലെങ്കിലും വെറുതേ ഒന്ന്  നോണ്ടിക്കളയാം   എന്ന് വിചാരിച്ചോ അല്ലെങ്കിൽ അന്യൻറെ വേദന കേട്ട് സമാധാനം നമുക്കതില്ലാലോ എന്ന്  സ്വയം ആശ്വസിക്കാമല്ലോ എന്ന് വിചാരിച്ചു പോലും ..

ഒരു നാണയത്തിനു ഇരുവശം  ഉള്ള പോലെ ഒരു സമസ്യയെ അല്ലെങ്കിൽ സാഹചര്യത്തെ / ഒരു ചോദ്യത്തെ നമുക്ക് രണ്ടു വിധത്തിൽ നേരിടാം  ..
ഒരു ചോദ്യം നമുക്ക് മുന്പിലെക്കെതുമ്പോൾ  പെട്ടെന്ന് മറുപടി പറയാം .. ഒന്നും ചിന്തിക്കാതെ , വളരെ പെട്ടെന്ന്  … അത് പലപ്പോഴും ഹൃദയത്തിന്റെ മറുപടി ആയിരിക്കും എന്നാണ് തോന്നാറുള്ളത് .. ജെനുവിൻ ഉത്തരം …   രണ്ടാമത്തേത്  ഒരു ചോദ്യം കേട്ട ശേഷം ആലോചിച്ചു ഏറ്റവും ബുദ്ധിപരമായ ഉത്തരം നമുക്ക് നല്കാം .. അത് പലപ്പോഴും നമ്മുടെ ഹൃദയത്തിന്റെ അഭിപ്രായം ആയിരിക്കണമെന്നില്ല  .. നമ്മുടെ ബുദ്ധിയാണ് ആ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത് ..  നമ്മുടെ ഹൃദയത്തിന്റെ ജെനുവിൻ  ഉത്തരം ചിലപ്പോൾ അന്യരെ വേദനിപ്പിചെക്കാം ..

ഇന്നത്തെ ലോകതിനാവശ്യം  ബുദ്ധിപരമായ ഉത്തരങ്ങളാണ് .. ആത്മാർത്തത ഉണ്ടോ ഇല്ലയോ എന്നല്ല മുഖ്യം .. ഒരു  സാഹചര്യത്തെ  ഇരു കൂട്ടർക്കും  വേദനിപ്പിക്കാത്ത രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് വേണ്ടത് ..

പത്തിൽ ഒരു വിഷയത്തിൽ ഒഴികെ ബാക്കി എല്ലാത്തിലും A+ കിട്ടിയ ഒരാളോട്  ഒരു വിഷയത്തിൽ B ആണല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്

ഡിഗ്രി കഴിഞ്ഞു മാസങ്ങളായി ജോലി അന്വോഷിച്ചുകൊണ്ടിരിക്കുന്ന  ഒരു  കുട്ടിയോട് , ഇനിയും ഒന്നും ആയില്ലേ ? കിട്ടിയില്ലേ എന്ന് പലരും ചോദിക്കുന്നത് കേൾക്കാറുണ്ട്

അല്ലെങ്കിൽ ജോലി കിട്ടി മര്യാദക്ക് പോകുന്ന ഒരാളോടെ കേറി , കല്യാണം ഒന്നും ആയില്ല അല്ലെ ?  എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്

ജോലിയും കിട്ടി കല്യാണവും കഴിഞ്ഞു ജീവിച്ചു പോകുന്നവരോട് കേറി “ഇനിയും കുട്ടിയായില്ലേ ” എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്

അങ്ങനെ ഒരുപാടൊരുപാട്  ..   ആള്ക്കാര്ക്ക് ഇതു എന്തിൻറെ കേടാണ് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്  .. ഓരോരുത്തരുടെയും ജീവിതം അവരുടെ വഴിക്ക് വിടാതെ , കുറെ അനാവശ്യ ചോദ്യങ്ങൾ  .. നല്ലതൊന്നും കാണാതെ  ഒരു ചെറിയ തെറ്റുണ്ടെങ്കിൽ അത് മാത്രം കുത്തി വലുതാകി ചിത്രീകരിക്കുന്ന അവസ്ഥ  ..  പലപ്പോഴും അറിഞ്ഞോ അറിയാതെയോ  നമ്മുടെ ചോദ്യങ്ങൾ മറ്റു പലരെയും വേദനിപ്പികാറുണ്ട്  ..  ഇത്തരത്തിൽ ഒരു പോസ്റ്റിന്റെ ലക്‌ഷ്യം ഇനിയെങ്കിലും സംസാരിക്കുന്നതിനു മുൻപ് നമ്മൾ ഒന്ന് ചിന്തിക്കാൻ തയ്യാറായെങ്കിൽ എന്ന് മാത്രമാണ്  ..

എന്തെങ്കിലും  പറയുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക , ചോദിക്കാൻ പോകുന്നത്  ആരെയെങ്കിലും വിഷമിപ്പിക്കാൻ സാധ്യത ഉണ്ടോ എന്ന്  .. ഉണ്ടെങ്കിൽ ഒഴിവാക്കുക  . ഒരുത്തരം / സാഹചര്യം എല്ലാരേയും വിഷമിപ്പിക്കുമെങ്കിൽ അത് ഒഴിവാകാവുന്നതാണെങ്കിൽ  അതോഴിവാക്കുന്നതല്ലേ  നല്ലത്  ?

നിങ്ങളെക്കുറിചോർക്കുമ്പോൾ  എല്ലാവരുടെയും മനസ്സിൽ ഒരു പൊസിറ്റിവ്  വൈബ്രേഷൻ വരുത്താൻ അത്തരം ശീലങ്ങൾക്കു കഴിയും .  നല്ല ശീലങ്ങൾ നമ്മുടെ ഭാഗമാകട്ടെ  എന്ന പ്രാർത്ഥനയോടെ തല്ക്കാലം വിട  …

സജിത്ത്

https://www.facebook.com/iamlikethisbloger  ;  iamlikethis.com@gmail.com

 

 

 

© 2014, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2014 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.