ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ( 6.9/10 )

 

ഇത്തരത്തിൽ   ഒരു ചിത്രം എടുത്ത  അണിയറയിലെ  എല്ലാവർക്കും  സംതൃപ്തിയുടെ  സല്യൂട്ട്  നൽകിക്കൊണ്ട്  തുടർന്നെഴുതട്ടെ  “
Directed by Arun Kumar Aravind
Produced : M. Renjith   Written : Murali Gopy Music  Gopi Sunder

 Indrajith  Murali Gopy   Remya Nambeesan    Lena

മുരളി  ഗോപി ,   കഥയും തിരക്കഥയും  നിർവഹിച്ച അരുണ്‍ കുമാർ അരവിന്ദിന്റെ  ( ഈ അടുത്ത കാലത്ത് )    “ലെഫ്റ്റ്  റൈറ്റ്  ലെഫ്റ്റ്  ( 6.9/10 )  ”  സിനിമാ ആസ്വാദകരുടെയും  നിരൂപകരുടെയും  പ്രശംസ ഒരുപോലെ അർഹിക്കുന്ന  ചിത്രമാണെന്നതിൽ   ഒരു പുനർചിന്തനം  നിശ്ശേഷം  വേണ്ട   … ഇതൊരു  പൊളിറ്റിക്കൽ -സോഷ്യോ -റിയാലസ്ടിക്  ചിത്രമാണ്  .. ഒന്നുകൂടെ ആഴത്തിൽ ചിന്തിച്ചാൽ  “യഥാർത്ഥ  കമ്മ്യുണിസ്ട്ട് എന്താണ്  നാം കാണുന്ന  കമ്മ്യുണിസ്ട്ട്കാർ  യഥാർത്ഥത്തിൽ  ആരാണ്  എന്താണ് ” എന്നിവയിലേക്ക്  വെളിച്ചം വീശുന്ന  ഒന്നാണ്   .. ടി പി വധത്തിന്റെ  പശ്ചാത്തലത്തിൽ  ഈ ചിത്രത്തിന്റെ  പ്രസക്തി  വളരെ  വലുതാണ്‌  …   ഇത്രയും  പറഞ്ഞതുകൊണ്ട്  ഇതൊരു രാഷ്ട്രീയ  ചിത്രമാണെന്ന്  തെറ്റിദ്ധരിക്കരുത്  .. സത്യത്തിൽ  മറന്നുകൊണ്ടിരിക്കുന്ന , നമുക്ക് ചുറ്റും  നടന്നുകഴിഞ്ഞ  , നടക്കുന്ന   ചില  ജീവിത യാഥാർത്യങ്ങളുടെ  മനോഹരമായ അവലോകനം  ആണ്  ഈ ചിത്രം  …  ടൈംപാസിന്  ഒരു സിനിമ കണ്ടേക്കാം  എന്നാ രീതിയിൽ  ഈ ചിത്രത്തെ  സമീപിക്കരുത്  .. ഇതൊരു മസാല ചിത്രമോ കോമഡി ചിത്രമോ അല്ല … പക്ഷെ കുടുംബത്തിലെ  എല്ലാവരുമായും  ചേർന്ന്  ദൈര്യമായി  കാണാവുന്ന  ഒന്നാണിത്
 മുരളിഗോപി പാടിയ  ഗാനം  വളരെയേറെ  പ്രശംസ അർഹിക്കുന്നു , അത്രയും മനോഹരമായ ഗാനം ഒരുക്കിയ ഗോപി സുന്ദറിനെ  ഓർക്കാതെ തരമില്ല …
അഭിനയത്തിൻറെ  കാര്യത്തിൽ  എല്ലാവരും  നിരാശപ്പെടുത്തി  എന്ന് കാവ്യാത്മകമായി  പറയേണ്ടിവരും  .. അഭിനയിക്കുകയാണ്  എന്ന് നമുക്കൊരിക്കലും  തോന്നുന്നില്ല  അത്രയേറെ  അതിമനോഹരം  …
ലാവ്‌ലിൻ  കേസ്  , പിണറായി  , വിഎസ്   എന്നിവയുടെ സാദൃശ്യമുള്ള  കഥാപാത്രം  സിനിമയിൽ ഉണ്ടെന്നത്  യാദൃശ്ചികം  മാത്രമാണ്  😉
ഹരീഷ് പിഷാരടിയെ (കഥാപാത്രം :   സഹദേവൻ , പിണറായിയോട്  സാദൃശ്യം തോന്നുന്നത്  ) ഓർക്കാതെ  ഈ റിവ്യു  പൂർണ്ണമാകില്ല  .. ശബ്ദവും അഭിനയവും  പറയാൻ വാക്കുകൾ  അറിയാത്തവിധം  മനോഹരമാക്കിയിരിക്കുന്നു …
ചില സത്യങ്ങളുടെ  , സംശയനിവാരണത്തിന്റെ  ചില മുഖംമൂടികളുടെ  അങ്ങനെ എല്ലാത്തിന്റെയും പൊളിച്ചെഴുത്താണ്  ഈ ചിത്രം  .. രാഷ്ട്രീയ അവബോധമുള്ള , നല്ല ,സിനിമയെ  നല്ല അഭിനയത്തെ  ഇഷ്ട്ടപ്പെടുന്ന  എല്ലാവർക്കും  ഈ സിനിമ പരിപൂർണ്ണ  സംതൃപ്തി  നൽകുമെന്ന  കാര്യത്തിൽ  യാതൊരു സംശയവും വേണ്ട .. അത്തരത്തിലുള്ള  എല്ലാവരോടും  ഒന്നേ പറയാനുള്ളൂ  “കണ്ടിരിക്കേണ്ട ” ഒരു ചിത്രമാണിത്  ….
നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന  ഉദ്യമം  വീണ്ടും  തുടരും , . സിനിമ കാണാൻ മറക്കരുത്  .. ഈ ലിങ്ക് ഷെയർ ചെയ്യാനും  മടിക്കരുത്  … 🙂  തല്ക്കാലം വിട  ..
സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.