ഇന്ത്യന്‍ റുപ്പീ – രഞ്ജിത്ത് ഫിലിം – റിവ്യൂ

STORY,SCREENPLAY,DIALOGE&DIRECTION : RANJITH
PRITHVIRAJ,THILAKAN,AMALA PAUL, INNOCENT,  TINY TOM,JAGATHY SREEKUMAR ,MAMUKOYA
PRODUCED BY : SHAJI NADESAN SANTHOSH SIVAN PRITHVIRAJ
CAMERA : S. KUMAR
MUSIC: SHAHABAZ AMAN

ഇന്ത്യന്‍ റുപ്പീ  എന്ന മുഴുനീള രഞ്ജിത്ത് സിനിമ  ഈ കാലഘട്ടത്തിന്‍റെ  ആവശ്യകതയാണ് … നല്ല കാഴ്ചകളെ , നല്ല ചിന്തകളെ അഭ്രപാളിയില്‍ പകര്‍ത്തുന്ന ആ അനുഗ്രഹീത കലാകാരന്‍  മലയാളികള്‍ക്ക് നേരെ വീണ്ടും ഒരളിയമ്പ്  എയ്തിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം …

പെറ്റമ്മയെയും , സൃഷ്ടിച്ചവരെയും സ്വന്തബന്ധങ്ങളെയും മറന്നു പണത്തിനു വേണ്ടി ജീവിക്കാന്‍ , പണമാണ് എല്ലാം എന്ന് ചിന്തിച്ചുതുടങ്ങിയ ആധുനികചിന്താഗതിക്ക് നേരെ , അത് ശരിയാണോ ..പെട്ടെന്ന് പണമുണ്ടാക്കാന്‍ പറ്റുന്നതെല്ലാം ചെയ്യുമ്പോള്‍ , നമ്മള്‍ എവിടെയോ പിഴച്ചുപോയില്ല്യെ എന്ന് ആത്മഗതം ചൊല്ലുകയാണ്…

കഥ 🙂

പ്രിഥ്വിരാജ് ( ജയപ്രകാശ്‌ ) അവതരിപ്പിക്കുന്ന കോഴിക്കോട്ടുകാരനായ  റിയല്‍എസ്റ്റേറ്റ്‌കാരന്‍ കഥാപാത്രം , ഇന്നു നമുക്കിടയില്‍ അനേകം കണ്ടുവരുന്ന യുവചിന്തയുടെ പ്രതിനിധിയാണ് ..എത്രയും പെട്ടെന്ന് പണമുണ്ടാക്കി ഒരു രാത്രികൊണ്ട് കൊടീശ്വരനായാലും , അത് ചിലവാക്കാന്‍ നൂറുനൂറ് സ്വപ്‌നങ്ങള്‍ കണ്ടു ജീവിക്കുന്ന ഒരു ശരാശരി മലയാളിയാണ് …ടിനിടോം എന്തിനും ഏതിനും ചുക്കാന്‍ പിടിച്ചുകൊണ്ട് ഒപ്പമുണ്ട് …കെട്ടിച്ചയക്കാന്‍ സ്വന്തമായി അനുജത്തിയും , വീട്ടാന്‍ ഇഷ്ടംപോലെ കടവും , കാത്തിരിക്കാന്‍ ഡോക്ടറായ റിമകല്ലിങ്കലും ( ബീന ) ഉണ്ട് …മാമുക്കോയ അവതരിപ്പിച്ച തലമൂത്ത റിയല്‍എസ്റ്റേറ്റ്‌ ബ്രോക്കറുടെ നിഴല്‍പറ്റി , ഇടക്ക് എന്തെങ്കിലും തടഞ്ഞാല്‍ അതും മേടിച്ചു ജീവിക്കുന്ന ഒരു സാധാ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനായ പ്രിഥ്വിരാജ് എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് ഒരു വലിയ ഡീല്‍ ഒപ്പിച്ചു അതില്‍നിന്നുള്ള കാശുകൊണ്ട് കടം വീട്ടി , തന്‍റെ മുറപ്പെണ്ണ്‍ റിമയെ  കെട്ടി സസുഖം ജീവിക്കാന്‍ സ്വപ്നം കാണുമ്പോള്‍ , അന്യന്‍റെ വളര്‍ച്ചയില്‍ മാത്രം അസൂയപ്പെടുന്ന ശരാശരി മലയാളി മനസിന്‍റെ ഉടമയായ മാമുക്കോയ അത് മുടക്കുന്നു …

ഇടക്ക് അനര്‍ഹമായി , വേറൊരു ഡീലിന്‍റെ  നോക്കുകൂലിയിനത്തില്‍ ഇരുപത്തജ്ജു ലക്ഷം രൂപ കൈയില്‍ കിട്ടുന്നതോടെ കഥ വേറൊരു തലത്തില്‍ എത്തുന്നു ..തന്‍റെ സ്വപനങ്ങള്‍   ഒരു കൈപ്പിടി മാത്രം  അകലെയെന്ന ചിന്ത എന്തും ചെയ്യാന്‍ ഒരു ഘട്ടത്തില്‍  പ്രിഥ്വിയെ പ്രേരിപ്പിക്കുന്നു …നമ്മുടെ ശശിതരൂറിന്‍റെ ജീവിതത്തോട് സാദൃശ്യം തോന്നുന്നയാളുടെ അച്ഛനാണ് തിലകന്‍ ചേട്ടന്‍ …വീട്ടില്‍നിന്നും അടിച്ചുപുറത്താക്കപ്പെട്ടെ തിലകന്‍ ചേട്ടന്‍ , ഒരു വസ്തു വില്‍ക്കുന്നതിനായി പ്രിത്വിയെ സമീപിക്കുകയും നടക്കാതെ വരുമ്പോള്‍ പിന്നീട് ഇവരുടെ കൂടെ നിസ്സഹായമായി കൂടുകയും ചെയ്യുന്നു … ഒടുക്കം ഒരു വലിയ ഡീല്‍ വന്നെത്തുന്നു …ജഗതി ശ്രീകുമാറിന്‍റെ കോഴിക്കോട് കണ്ണായ സ്ഥലത്തുള്ള ഒരു കോടി വിലവരുന്ന ഷോപ്പിംഗ്‌ മാള്‍ …പറഞ്ഞ വാക്കിന് എഴുതപ്പെട്ടുപോയ കടലാസുകഷണതെക്കാള്‍ വില മതിക്കുന്ന ജഗതിയുടെ നിലപാടിനോട് യോജിക്കാതെ , മാമ്മുക്കോയ ആ ഡീല്‍ വേണ്ടെന്നു വെക്കുന്നു ..ആ സമയത്ത് പ്രിത്വി ഒരു  രക്ഷകനെപ്പോലെ  ഇരുപത്തന്ജ്ജു ലക്ഷം രൂപ ജഗതിക്ക് കൊടുത്തു ,  ദിവസങ്ങള്‍ക്കുള്ളില്‍ അത് വില്‍പ്പനയാക്കിത്തരാമെന്നു  സാഹചര്യ സമ്മര്‍ദംമൂലം വാക്കുകൊടുത്തു ഇറങ്ങിത്തിരിക്കുന്നു …ഇല്ലെങ്കില്‍ പ്രിത്വി കൊടുത്ത ഇരുപത്തന്ജ്ജു ലക്ഷം പോകും

ഒരു കോടി രൂപ പ്രിഥ്വിരാജിന് ഉണ്ടാക്കാന്‍ പറ്റുമോ ? ആരെങ്കിലും സഹായിക്കുമോ  ? ഇരുപത്തന്ജ്ജു ലക്ഷം പോകുമോ ? പണം പെട്ടെന്ന്ഉണ്ടാക്കാനുള്ള വഴിയേത് ? അത് ശരിയാണോ ? ആധുനിക ചിന്ത ശരിയാണോ ? പണമാണോ വലുത് ? റിമയെ ആരാണ് കെട്ടുന്നത് ? എന്നിങ്ങനെയുള്ള ഒരു അപഗ്രധനമാണ് ഇന്ത്യന്‍ റുപ്പീ  …

തിലകന്‍ ചേട്ടന്‍ ശക്തമായി തിരിച്ചുവരവ് നടത്തിയിരിക്കുന്നു  , ഒരു രണ്ടാം ബാല്യത്തിന് ഇനിയും തന്നില്‍ കഴിവ് ബാകിയുണ്ട് എന്നും, തനിക്ക് പകരം താന്മാത്രംഎന്നും  വിമര്‍ശകരോട് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നു ..ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം അത്യതികം നര്‍മ്മം ഉളവാക്കുന്നത് ,  പതിറ്റാണ്ടുകള്‍ പകര്‍ന്നു നല്‍കിയ അഭിനയ തപസ്യയുടെ മെയ്വഴക്കം എന്നതിനേക്കാള്‍ ഉപരി അദേഹം കാണിക്കുന്ന അര്‍പ്പണബോധത്തിന്‍റെ അനുഗ്രഹമാണ് …  മാമ്മുക്കോയ , ടിനിടോം എന്നിവരും തകര്‍ത്തഭിനയിച്ചിരിക്കുന്നു….

സിനിമക്ക് മാര്‍ക്കിടാന്‍ തക്കവണ്ണം ഞാന്‍ വളര്‍ന്നിട്ടില്ല്യ , എങ്കിലും 🙂 ഞാന്‍ ഇന്നുമുതല്‍ അതിനുകൂടി മുതിരുന്നു …

 

വാസ്തവം എന്നാ സിനിമക്ക്  7.5/10   പ്രാഞ്ചിയെട്ടന് 8/10    പ്രണയം 7/10   ദശരഥം എന്ന പഴയ മോഹന്‍ലാല്‍ ചിത്രത്തിന്    8/10   എന്നിങ്ങനെ  ഞാന്‍ മാര്‍ക്കിട്ടാല്‍ ,  ഈ സിനിമക്ക്  7.3/10 🙂

 

ഇന്ത്യന്‍ റുപ്പീ   7.3/10

ഒരു കാര്യം പറയാന്‍ വിട്ടുപോയി ..പടം തുടങ്ങി ആദ്യ കുറച്ചു നിമിഷങ്ങള്‍ , ഒരു പക്ഷെ കോഴിക്കോടന്‍ ഭാഷയായത് കൊണ്ടാണോ അതോ ശബ്ദക്രമീകരണത്തിന്‍റെ അപാകതയാണോ എന്താണെന്ന് അറിയില്ല്യ , ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍ ഇതു ഒരു രഞ്ജിത്ത് സിനിമ തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു …. പതിയെ അതില്‍ ലയിച്ചു ….അപ്പോള്‍ , കാശ് മുടക്കി പടം കാണാന്‍ കേറിയാല്‍ നിങ്ങള്‍ക്ക്  ഒരിക്കലും നിരാശരാകേണ്ടി വരില്ല്യ അത് ഞാന്‍ ഉറപ്പു തരുന്നു    🙂

ട്രെയിലറും  ഒരു ഗാനവും ചുവടെ കൊടുക്കുന്നു , അതുകൂടെ കണ്ടു മടങ്ങുക

 

പാട്ട്- ക്ലിക്ചെയ്യുക

ടെയിലര്‍-ക്ലിക്ചെയ്യുക

 

ശരിയപ്പോ   …….. സജിത്ത്

https://www.facebook.com/iamlikethisbloger

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.