മലയാളം സിനിമ 2013

2013- മലയാളം സിനിമയെ ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ  ഓർക്കുമ്പോൾ  കുറെ നല്ല നടന്മാരുടെ / നടികളുടെ കൊഴിഞ്ഞുപോക്കുകൾക്കിടയിലും    ഏറെ  പ്രതീക്ഷ നൽകുന്നതായിരുന്നു

 

നൂറ്റി നാൽപ്പതിൽപ്പരം ചിത്രങ്ങൾ ഇറങ്ങിയതിൽ  എപ്പോഴത്തെയും പോലെ വിരലിൽ എണ്ണാവുന്ന ചിലത് മാത്രം ബോക്സോഫീസിൽ പണം വാരി … സിനിമകളുടെ ബാഹുല്യം കൊണ്ട് ചില നല്ല ചിത്രങ്ങളും ശ്രദ്ധിക്കാതെ പോയി … വർഷങ്ങൾക്കു ശേഷം കുറച്ചു നല്ല സിനിമകൾ കണ്ടു കളയാം എന്ന് വിചാരിക്കുന്ന ഒരു പ്രേക്ഷകന് വഴി കാട്ടിയാകുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം  …

2013 ലെ ശ്രദ്ധേയ ചിത്രങ്ങൾ :

അന്നയും റസൂലും
__________________

രാജീവ്‌ രവി സംവിധാനം ചെയ്ത ഈ ഫഹദ് ഫാസിൽ ചിത്രം ഉള്ളടക്കം കൊണ്ടും , പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിലും എടുത്തതിലൂടെ സിനിമ പ്രേമികളുടെ ശ്രദ്ധ നേടാൻ  കഴിഞ്ഞു ..ഇറങ്ങിയ സിനിമകളുമായി വിശകലനം ചെയ്യുമ്പോൾ കാണാവുന്ന ഒന്നാണ്

റോമൻസ് :-
___________

ബോബൻ സാമുവലിന്റെ ഈ ബിജുമേനോൻ-കുഞ്ചാക്കോ ബോബൻ ചിത്രം  കോമഡി ഇഷ്ട്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്

സെല്ലുലോയിഡ്
_________________

കമലിൻറെ ഈ പ്രഥ്വിരാജ് ചിത്രം മലയാള സിനിമയുടെ ശരിയായ ചരിത്രത്തോട് നേര് കാണിച്ചോ എന്നൊന്നും നോക്കാനുള്ള വിവരം എനിക്കില്ലെങ്കിലും ..കാണാവുന്ന കണ്ടിരിക്കേണ്ട  നല്ല ചിത്രമാണ് ..  ഗാനങ്ങളും സിനിമയും വളരെ മികച്ച നിലവാരം പുലർത്തി

ബ്ലാക്ക് ബട്ടർഫ്ലൈ
____________________

രജപുത്ര രഞ്ജിത്തിന്റെ  പുതു മുഖങ്ങളെ വെച്ചുള്ള ഈ ചിത്രം നല്ലൊരു തീം ആണ് നല്കിയത്  .. കൊള്ളാവുന്ന ഒരു ചിത്രമാണെങ്കിലും പ്രേക്ഷക ശ്രദ്ധ അർഹിക്കുനൻ വിധത്തിൽ നേടാൻ ഈ ചിത്രത്തിനായില്ല

ഷട്ടർ :
___________

ജോയ് മാതുവിന്റെ ഈ ചിത്രം കാണാൻ കൊള്ളാവുന്ന , കണ്ടിരിക്കേണ്ട , ബോറടിപ്പിക്കാത്ത ഒന്നാണ് .. നിരവധി വർഷങ്ങളുടെ സിനിമാപരിചയം ഉണ്ടെങ്കിലും ഒരു പുതുമുഖ സംവിധായകൻ എന്ന  നിലയിൽ വളരെ മനോഹരമായി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു ..

ലക്കി സ്റ്റാർ :
____________

ദീപു അന്തിക്കാട് അണിയിച്ചൊരുക്കിയ ഈ ജയറാം ചിത്രം കൊള്ളാവുന്ന ഒന്നാണെന്ന് പറയാം ….പ്രതേകിച്ചും ബോക്സോഫീസിൽ ജയറാം ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ  ഈ ചിത്രം അദേഹത്തിന് മങ്ങിത്തുടങ്ങിയ ഇമേജ് വീണ്ടുകൊടുത്തു  … കാണാവുന്ന ഒന്നാണ് ഈ ചിത്രവും

പാപ്പിലിയോ ബുദ്ധ
____________________

( ഈ ചിത്രം ഞാൻ കണ്ടിട്ടില്ല ) പക്ഷെ വളരെ നല്ലൊരു ചിത്രമെന്ന രീതിയിലാണ്  പ്രേക്ഷക സമൂഹം ഈ ചിത്രത്തെ വിലയിരുത്തുന്നത്  .. കാന കൊള്ളാവുന്ന കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഇതിനെയും ദൈര്യമായി ഉൾപ്പെടുത്താം

ഇമ്മാനുവൽ :
________________

ലാൽജോസിന്റെ ഈ മമുട്ടി ചിത്രം തരക്കേടില്ലാത്ത ഒന്നാണ്

മുംബൈ പോലീസ് :
_______________

റോഷൻ ആണ്ട്രൂസിന്റെ ഈ  പ്രഥ്വിരാജ് ചിത്രം പ്രേക്ഷക പ്രീതി നേടിയ , കാണാവുന്ന നല്ലൊരു ചിത്രമാണ്  .. കാണാവുന്ന ചിത്രങ്ങളിൽ ഇതിനെയും ദൈര്യമായി ഉൾപ്പെടുത്താം

നേരം
_________
അൽഫൊൻസ് പുത്രന്റെ പരീക്ഷണ ചിത്രമായ നേരം ഒരു ലോ ബട്ജറ്റ് സിനിമയായിട്ടുകൂടെ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രത്തിൽ ഒന്നാണ് .. കാണുന്നതിൽ ഒരു വ്യത്യസ്തത എന്നാ നിലയിലോ മറ്റോ ഒരു ലൈറ്റ് വെയിറ്റ് സിനിമ എന്നാ നിലയില സമീപിക്കാവുന്നതാണ്

വല്ലാത്ത പഹയൻ
__________________

നർമ്മം ഇഷ്ട്ടപ്പെടുന്ന  ആര്ക്കും വല്ലാത്ത പഹയൻ  ഒരു ദൃശ്യാ വിരുന്നാണ് .. മറിമായം ടീം ഒരുക്കിയ ഈ ചിത്രം ഒരു പക്ഷെ വേണ്ടത്ര അല്ലെങ്കിൽ അത് അർഹിക്കുന്ന വിധത്തിലുള്ള  അംഗീകാരം നേടിയോ എന്ന് സംശയമാണ്  .. കാണാൻ കൊള്ളാവുന്ന , ബോറടിപ്പിക്കാത്ത ഒരു സിനിമയാണ് വല്ലാത്ത പഹയൻ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
_____________________

അരുണ്‍ കുമാറ അരവിന്ദ് അണിയിച്ചൊരുക്കിയ ഈ ചിത്രം എന്തായാലും കണ്ടിരിക്കേണ്ട ഒരു ചിത്രം എന്ന് ഞാൻ നിസംശയം പറയും ..  ഇന്ദ്രജിത്തിന്റെയും മുരളി ഗോപിയുടെയോ ശ്രദ്ധേയമായ അഭിനയം മാത്രമല്ല ഈ ചിത്രത്തിന് മുതൽക്കൂട്ട് .. മനോഹരമായ ഗാനവും , കൈതേരി സഹദേവൻ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് പിഷാരടിയും എടുത്തു പറയത്തക്ക അഭിനയം കാഴ്ച വെച്ചിരിക്കുന്നു

മെമ്മറീസ് :
_______________

ജീത്തു ജൊസഫ് അണിയിച്ചൊരുക്കിയ ഈ പ്രത്വിരാജ് ചിത്രം  കാണേണ്ട ഒന്നാണ് .. മനോഹരമായ അഭിനയ ശൈലിയിലൂടെ പ്രത്വിരാജ് നിരവധി കയ്യടി നേടിയ ഒരു ചിത്രവും കൂടിയാണിത് ..  കണ്ടിരിക്കേണ്ട , കാണാൻ കൊള്ളാവുന്ന ഒരു മനോഹര സസ്പെന്സ് ത്രില്ലർ ഈ വർഷം വേറൊന്നില്ല  ..

നോർത്ത് 24  കാതം
____________________

അനില രാധാകൃഷ്ണൻ അണിയിച്ചൊരുക്കിയ ഈ ഫഹദ് ചിത്രം , ഫഹദിന്റെ കഥാപാത്ര വ്യത്യസ്തത കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രമാണ്  .. കണ്ടാല ബോറടിക്കാത്ത ഒരു ചിത്രമാണിതും

ഫിലിപ്സ് ആൻഡ്‌ മങ്കി പെൻ :
________________________________

റോജിൻ ഫിലിപ്പ്‌ / സമീർ മുഹമ്മദ്‌ ടീമിന്റെ
ഫിലിപ്സ് ആൻഡ്‌ മങ്കി പെൻ  കുട്ടികൾക്കിഷ്ട്ടപ്പെടുന്ന , അവർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്  .. പ്രേക്ഷക ശ്രദ്ധ നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു

പുണ്യാളൻ അഗർബത്തീസ്
______________________________

രഞ്ജിത്ത് ശങ്കറിന്റെ പുണ്യാളൻ അഗർബത്തീസ് , ജയസൂര്യക്ക് നല്ലൊരു കഥാപാത്രത്തെ സമ്മാനിച്ച ചിത്രമാണ് .. ബോറടിക്കാത്ത കാണാൻ കൊള്ളാവുന്ന ഒരു ചിത്രമാണിതും

ദൃശ്യം
___________

ജീത്തു ജൊസഫ് അണിയിച്ചൊരുക്കിയ ഈ ( ഈ ചിത്രവും ഞാൻ കണ്ടിട്ടില്ല , നാളെ തന്നെ കാണണം ) ചിത്രം  വളരെ മികച്ച പ്രതികരണവും അഭിപ്രായവുമായാണ് മുന്നേറുന്നത്  .. ഈ ചിത്രം ഞാൻ കണ്ടില്ലെങ്കിലും കണ്ട പത്തിലതികം പേർ മനോഹര ചിത്രം എന്നാണ് പറഞ്ഞത് .. അതുകൊണ്ട് കണ്ടിരിക്കേണ്ട , കാണാൻ  കൊള്ളാവുന്ന , ബോറടിപ്പിക്കാത്ത ഒരു മനോഹര ചിത്രമാണ് ദൃശ്യം എന്ന് നിസംശയം പറയാം

2013 പ്രത്വിരാജിന്റെയും  സംവിധായകൻ ജീത്തു ജോസഫിനിറെയും വർഷമായിരുന്നു    ..

 
കണ്ടിരിക്കെണ്ട  ചിത്രങ്ങൾ

__________________________

ദൃശ്യം ,  മെമ്മറീസ് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , മുംബൈ പോലീസ് , ഷട്ടർ , സെല്ലുലോയിഡ് , പാപ്പിലിയോ ബുദ്ധ

____________________________

 

ശ്രദ്ധേയമായ വിടവാങ്ങലുകൾ
_______________________________

സുകുമാരിയമ്മ – നിരവധി ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അവരുടെ വേർപാട്  ഒരു തീരാ നഷ്ടം തന്നെ ആണ്

ടി എം സൌന്ദർ രാജൻ
പി ബി ശ്രീനിവാസ്
മണിവണ്ണൻ ( തമിഴ് സിനിമാ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് )
രാഘവൻ മാസ്റർ   /  മന്നാടെ / ദക്ഷിണാ മൂർത്തി സ്വാമി  — ഇവരെക്കുറിച്ച്  എന്ത് പറഞ്ഞാലും അത് പൂർണ്ണമാകില്ല

അഗസ്റിൻ –  പെട്ടെന്ന് ഓർമ്മ വരുന്നത്  ആറാം തമ്പുരാനിലെ പൈസ ചാക്കിൽ കൊണ്ട്പോയി കൊട്ടുന്ന കഥാപാത്രത്തെയാണ് ..

അങ്ങനെ 2013 മലയാളത്തിനു ഒരു ശ്രദ്ധേയ വർഷമായിരുന്നു ..

  സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.