Hrithik Roshan…… Vijay Dinanath Chauhan
Priyanka Chopra
Sanjay Dutt…… Kancha
Rishi Kapoor
Katrina Kaif…… Item Song
Director: Karan Malhotra
സഞ്ജയ്‌ദത്തിന്റെ അതിപ്രൌഡമായ ആകാരം കണ്ടപ്പോളേ തീരുമാനിച്ചിരുന്നതാണ് എന്തായാലും ഈ പടം തിയേറ്ററില്‍ പോയി കാണണമെന്ന് … അങ്ങനെ കാസനോവയെയും സ്പാനിഷ് മസാലയും തഴാഞ്ഞു അഗ്നിപഥ് കാണാനായി പുറപ്പെട്ടു …. ഒറ്റ വാക്കില്‍ പറയാമെങ്കില്‍ സിനിമ നിരാശപ്പെടുത്തി എന്ന് പറയാം ….പക്ഷെ ധാരാളം ആളുകള്‍ സിനിമക്ക് കേറുന്നത് സന്ജയിനെയും പിന്നെ കത്രിനയുടെ ഡാന്‍സും ഒര്ത്തുകൊണ്ടാണ് എന്നതാണ് സത്യം … ഒരു ഹിന്ദി പ്രേക്ഷകന് ഈ സിനിമയും കഥാ പശ്ചാത്തലവും ഒരുപക്ഷെ പുതിയ അനുഭവമായിരിക്കാം … സത്യം പറയുകയാണെങ്കില്‍ മലയാളി സംവിധായകരെ ( കുറച്ചു പേരെ ) ഞാന്‍ ഒരു നിമിഷം ഓര്‍ത്തു അഭിമാനം കൊണ്ട് !!! കാരണം ” രാജാവിന്റെ മകന്‍ , ഇരുപതാം നൂറ്റാണ്ട് ദേവാസുരം എന്നീ സിനിമകള്‍ ഓര്‍ത്തു ..
കഥയിലോട്ടു കടക്കാം ….
മഹാരാഷ്ട്രയിലെ ചെറിയ ഗ്രാമത്തില്‍ ആണ് സിനിമ തുടങ്ങുന്നത് …ഹൃത്വിക് റോഷന്റെ അച്ഛന്‍ ഗ്രാമത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ..ഗാമാത്തലവന്റെ മകനാണ് സഞ്ജയ് ..മയക്കമരുന്ന് വ്യാപാരത്തിന്റെ വിപണനത്തിനായി ഗ്രാമത്തിലെ എല്ലാവരുടെയും സ്ഥലം കുറെ വര്‍ഷത്തിന്റെ പാട്ടക്കരാരിനു സഞ്ജയ് ആവശ്യപ്പെടുന്നു ..അത് നല്‍കരുതെന്നും ചതിയാണെന്നും ഹൃട്വികിന്റെ അച്ഛന്‍ പറയുന്നു ….തന്റെ ലക്‌ഷ്യം നടപ്പിലാകാനായി ഒരു പെണ്‍കുട്ടിയുടെ ബലാത്സംഗആരോപണത്തില്‍ ഹൃട്വികിന്റെ അച്ഛനെ പെടുത്തി വലിച്ചിഴച്ചു ആല്‍മരത്തില്‍ കെട്ടിത്തൂക്കുന്നു …( ഈ രംഗങ്ങള്‍ കാണാന്‍ രസമായിട്ടുന്ടെന്നു എടുത്തു പറയുന്നു …) തുടര്‍ന്ന് പന്ത്രണ്ടു വയസുകാരനായ ഹൃട്വിക്കിനും അമ്മയ്ക്കും വേറെ വഴിയില്ലാതെ നാട് വിടാന്‍ നിര്‍ബന്ധിതരാകുന്നു …ആ പലായനത്തിനിടയില്‍ ഹൃത്വികിന് ഒരു അനിയത്തികൂടെ ജനിക്കുന്നു ( സംശയിക്കണ്ട , അവര്‍ ഗര്‍ഭിണിയായിരുന്നു ) …അങ്ങനെ സഞ്ജയിന്റെ മയക്കംരുന്നു മാഫിയ വളര്‍ന്നു ശക്തി പ്രാപിക്കുന്നു ….ഇതിനിടയില്‍ ഹൃത്വിക് സഞ്ജയിനെ കാറില്‍ പോകുന്നതായി കാണുന്നു …പിന്തുടര്‍ന്ന ഹൃത്വിക്കിന് കാണാനായത് സഞ്ജയും പിന്നെ നമ്മുടെ റിഷികപൂറും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് … കരുത്തനായ റിഷികപൂറിന് മുന്നില്‍ സഞ്ജയ് തല്ക്കാലം അടിയറവു പറയുന്നത് കണ്ടപ്പോള്‍ , ശക്തനായ റിഷികപൂരിന്റെ സഹായം ഉണ്ടെങ്കില്‍ തന്റെ അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം തീര്‍ക്കാന്‍ എളുപ്പമാകും എന്ന് കണക്കാക്കിയ ഹൃത്വികിന് മുന്നില്‍ ഒരു അവസരം വന്നത്തുന്നു ..റിഷികപൂര്‍ നടത്തിയ കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നിട്ടും ഋഷികപൂര്‍ അല്ല അത് ചെയ്തതെന്ന് മൊഴി കൊടുക്കുന്നു …. അതില്‍ പ്രകോപിതനായ ഒരു പോലീസ് കോണ്‍സ്ട്ടബില്‍ ഹൃത്വികിന് അവിടെ അഭയം കൊടുത്തിരുന്ന സ്ത്രീയ ആക്രമിക്കുന്നു …പ്രകോപിതനായ പതിനന്ജ്ജു വയസുകാരന്‍ ഹൃത്വികിന് ആ പോലീസുകാരനെ കൊല്ലേണ്ടി വരുന്നു .. കുപിതയായ ഹൃത്വികിന്റെ അമ്മ വഴക്ക് പറഞ്ഞു നേര്‍വഴിക്കു നടക്കാന്‍ പറയുന്നു …നേര്‍വഴി നടന്ന അച്ഛന്റെ ഗതി അമ്മായ ഓര്‍മ്മിപ്പിക്കുന്നെങ്കിലും വീട് വിടാന്‍ ഹൃത്വിക്ക് നിര്‍ഭന്ധിതനാകുന്നു … എ യാത്ര ഋഷികപൂരില്‍ എത്തി നില്‍ക്കുന്നു …അങ്ങനെ അവിടെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നു …പതിനഞ്ചു വര്‍ഷത്തിനപ്പുറം ഹൃതിവ്ക് അതീവ തന്ത്രശാലിയായ ഒരാളാകുന്നു …എന്തിനും പോന്നവന്‍ !!! മാഫിയ ഗാങ്ങിന്റെ തലപ്പത്ത് എത്താനായി ഋഷികപൂരിന്റെ മകനെ കൊലപ്പെടുത്തുന്നു ….തന്റെ എതിരാളിയായ സഞ്ജയിന്റെ കൂട്ടത്തില്‍ പെട്ട ഒരാളുമായി പ്ലാന്‍ ചെയ്താണ് ആ കൊലപാതകം നടത്തുന്നത് … അങ്ങനെ അതിനു ശേഷം സഞ്ജയിന്റെ കൂട്ടാളിയെയും കൊല്ലുന്നു …സന്ജയിലെത്ത്ത്താനുള്ള വഴിയായാണ് ആ കൊലപാതകത്തിനെ കാണുന്നത് … മകന്റെ മരണവാര്ത്തയരിഞ്ഞ ഋഷികപൂര്‍ ആശുപത്രിക്കിടക്കയിലേക്ക് വീഴുന്നു …. അങ്ങനെ തലപ്പെത്തെത്തിയ ഹൃത്വിക്ക് സഞ്ജയിനെ കാണാന്‍ മുംബെയിലോട്ടു യാത്രയാവുന്നു … ത്ടര്ന്നങ്ങോട്ടു എങ്ങനെ പ്രതികാരം നടത്ത്ത്തുന്നു എന്നതാണ് കഥ !!!!!!!!!!!
ആര്‍ക്കും എളുപ്പത്തില്‍ ഊഹിച്ച്ചെടുക്കാവുന്ന കഥ , ഒരു സാധാരണ നാലാം കിട വില്ലന്റെ വേഷം സഞ്ജയിന് …. എന്നിവയൊക്കെ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സിനിമ ..മനോഹരമായ ഒരു ഗാനരംഗം സിനിമയില്‍ ഉള്ളത് കാണാനും സഞ്ജയിനെ കാണാനും ഉള്ള ഉധ്യേശതോടെ സിനിമ കാണാന്‍ പോയവരെ ഈ സിനിമ നിരാശപ്പെടുത്തില്ല …പക്ഷെ നമ്മള്‍ മലയാളിലാക് ഇതിലപ്പുറം എത്രയോ സിനിമകളില്‍ക്കൂടി കണ്ടിരിക്കുന്നു .. ബുദ്ധിയുള്ള കേരളീയ പ്രേക്ഷകേനെ തൃപ്തിപ്പെടുത്താന്‍ പോന്നതല്ല ഈ സിനിമ … സഞ്ജയ് ദത്ത് സന്നായി അഭിനയിച്ച്ചിരിക്കുന്നെങ്കിലും , ആ രംഗങ്ങള്‍ ഓര്‍മ്മയില്‍ ഇരിക്കുന്നെങ്കിലും കഥ പുതിയതൊന്നുമല്ല ..ഇതിലെമെത്രയോ നമ്മള്‍ മലയാള സിനിമകളില്‍ കണ്ടിരിക്കുന്നു …അതുകൊണ്ട് തന്നേയ് ഒരു മലയാളി പ്രേക്ഷകനെ ഇഷ്ട്ടപ്പെടുത്തന്‍ പോന്ന ഒന്നല്ല സിനിമ …പടം കണ്ടിരങ്ങിയിട്ടും അതിലെ ഡാന്‍സും സന്ജയിനെയും മറക്കുന്നില്ലയെന്നത് ആ സിനിമയുടെ വിജയമായി കണക്കാക്കില്ലെങ്കില്‍ , ഒന്ന് പറയാം സിനിമ മൊത്തത്തില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല …സഞ്ജയ് ദത്ത് വളരെ വ്യത്യാസമായിരിക്കുന്നു …പക്ഷെ എത്രയും രേന്ജ്ജുള്ള ഒരു നാടാണ് ഒരു മൂന്നാം കിട വില്ലന്റെ വേഷം നല്‍കിയത് നിരാശപ്പെടുത്തി
സിനിമയുടെ അവസാനം , ഹൃടികിനു മൂന്നു വെട്ടല്‍ക്കുന്നതും പുറകില്‍ നിന്ന് കുത്തെല്‍ക്കുന്നതും കാണിക്കുന്നുണ്ട് …എന്നിട്ടും ആകാരഭീമനായ സഞ്ജയിനെ വലിച്ചിഴക്കുന്ന രംഗം ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ തമാശയാണ് തോന്നുന്നത് …സാമാന്യ ബുദ്ധിക്കു നിരക്കാത്ത നിരവധി രംഗങ്ങളും , ആര്‍ക്കും ആദ്യ സീന്‍ കാണുമ്പോള്‍ തന്നെ മനസിലാകുന്നതുമായ കഥയും ഉള്ള ഈ ച്ത്രത്ത്തിനു ഒരു സംശയത്തോടെ അഞ്ചര മാര്‍ക്ക് കൊടുക്കാം … പടത്തിലെ മനോഹരമായ ഗാനംതാഴെ കൊടുക്കുന്നു …( വീഡിയോ ചിത്രത്ത്തിലെതല്ല എന്നാ ഓര്‍മ്മപ്പെടുത്തലോടെ )
അഗ്നിപഥ് ( 5.5/10 )
[ ഇതില്‍ ധാരാളം അക്ഷരത്തെറ്റുകള്‍ ഉണ്ടാകാം … ലിനക്സിലോട്ടു മാറിയതും , മലയാളം ഫോണ്ടുകള്‍ ബാലികെരാമാലയായി തുടരുന്നതും ആണ് അക്ഷരത്ത്തെട്ടുകള്‍ക്ക് കാരണം ]
കാസനോവയുടെ റിവ്യു കുറച്ചു മണിക്കൂറിനുള്ളില്‍ പ്രതീക്ഷിക്കുക …
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
