പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റിവ്യൂ -5.2/10

  കഥ ,തിരക്കഥ ,സംഭാഷണം:ശ്രീനിവാസന്‍ 

സംവിധാനം :സജിന്‍ രാഘവന്‍ 

ശ്രീനിവാസന്‍ ,മംമ്താ മോഹന്‍ദാസ്‌ ,ജഗതി ശ്രീകുമാര്‍ ,  സുരാജ് വെഞ്ഞാറമൂട് ,വിനീത് ശ്രീനിവാസന്‍ ,ഫഹദ്‌ ഫാസില്‍ ,മുകേഷ്‌ ,സലിംകുമാര്‍ 

 

ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാംഭാഗമെന്ന വിശേഷണത്തോടെ ഇറങ്ങിയ “പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍”” എന്ന സിനിമയെ ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ , ആഹ് ഒക്കെ എന്ന്  ഒന്ന് സംശയിചുകൊണ്ട് പറയാം …. ഉദയനാണ് താരം എന്ന സിനിമയെപ്പോലെ കുറച്ചു കാമ്പുള്ള ഒരു സിനിമയോന്നുമല്ലയിത്    പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ല  … പ്രത്യേകിച്ചു കഥയും  അവകാശപ്പെടാന്‍ ഇല്ല  …  

ഒരുതരം  ആക്ഷേപഹാസ്യത്തിന്‍റെ കുറെ നിമിഷങ്ങള്‍ …

പതിവുപോലെ മോഹന്‍ലാലിനെ കൊട്ടിയും കോടിയും ഉഴിഞ്ഞും , മമ്മൂട്ടിയെ പേരെടുത്ത് പറയാതെ മെഗാസ്റ്റാര്‍ എന്ന വിശേഷണത്തില്‍ ഉടനീളം പരിഹസിച്ചും  …മോഹന്‍ ലാലിന് കിട്ടിയ കേണല്‍ പദവിയെ കണക്കിന് പരിഹസിച്ചും  ….ഇടക്ക് താരങ്ങളുടെ വീട്ടില്‍  അരങ്ങേറിയ  റെയിഡിനെ ഒന്നുകൂടെ ഓര്‍മ്മിപ്പിച്ചും ..ഇടക്ക് ഒരു നടന് കിട്ടിയ ദേശീയ അവാര്‍ഡിനെ കളിയാക്കിയും ഉള്ള കുറച്ചു നിമിഷങ്ങള്‍ ….ഇടക്ക് സിനിമയില്‍ ഉള്ള സങ്കടനകളെ കളിയാക്കുന്നുണ്ട് …   ഇന്‍റെര്‍വെല്ലിനു ശേഷം അവസാനഭാഗത്തോടെ കുറച്ചു സെന്ടിമെന്റ്റ് ടച്ച് കൊടുക്കാന്‍ സംവിധായകന്‍//      കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്  ….. 

ഉദയനാണ് താരം എന്ന സിനിമ കാണാതെ , ഈ സിനിമ ആരെങ്കിലും കണ്ടാല്‍ അവര്‍ക്ക് ഇതു ഇഷ്ട്ടപ്പെടും എന്നിട്ട് ഉദയനാണ് താരം കണ്ടാല്‍ പറയും , ഉദയനാണ് താരം മനോഹരമായിരിക്കുന്നുവെന്നു …  

അതായത്   പുതുമകള്‍ ഒന്നുമില്ല ,   താരരാജാക്കന്മാര്‍ എന്നവകാശപ്പെടുന്നവര്‍ക്കെതിരെ  കാലാനുസൃതമായ  ചിലത് ഉള്‍ക്കൊള്ളിച്ച എവിടെയോ എന്തോ പിശകുണ്ടോ എന്ന് തോന്നിപ്പിക്കുന്ന ഒരു സിനിമ അതാണ്‌ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ – 5.2/10

ഇടക്ക് കുറെ നിമിഷങ്ങള്‍ നിങ്ങളെ ബോറടിപ്പിക്കും , പക്ഷെ അന്ത്യത്തില്‍ വരുന്ന കുറച്ചു സെന്റി ടച്ചും   ഒടുക്കമുള്ള ഡയലോഗും കൂടെ കേള്‍ക്കുമ്പോള്‍ കണ്ടിരുന്നവരെ എന്തോ  ഓര്‍മ്മപ്പെടുത്താന്‍ പിറവിയെടുത്തുവെന്ന് സംശയിപ്പിക്കുന്ന  ഒരു സിനിമയാണിത് ..

ഉദയനാണ് താരം എന്ന സിനിമയില്‍ ഒരു കഥയുണ്ടായിരുന്നു …അത്മാവുണ്ടായിരുന്നു ..പക്ഷെ ഇതില്‍ ?  ഇതൊരുതരം ആക്ഷേപഹാസ്യമല്ലേ  എന്ന് നമ്മളെല്ലാം ഓര്‍ത്തുപോകും … .. മോശം സിനിമ എന്ന് പറയാന്‍ ആകില്ലെങ്കിലും  നല്ലതെന്നും പറയാനാകില്ല … കുറച്ചു നല്ല സിനിമകള്‍ ഇപ്പോള്‍ തിയെട്ടറില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക്  , സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ ( നല്ല സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ ) വേറെ സിനിമ കാണുകയായിരിക്കും നല്ലത് എന്നൊരു അഭിപ്രായം പറയാതെ വയ്യ  ..

ഫഹദ്‌ ഫാസില്‍ നന്നായി അഭിനയിച്ചിരിക്കുന്നു , വിനീത് ഒട്ടും മോശമാക്കിയില്ല  🙂

ഇതിന്‍റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്  ” തനിക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ക്ക് പറ്റുന്നതില്‍ അവര്‍ ചെയ്യുന്നതില്‍ ” നിന്നുമുണ്ടായ ഒരുതരം കോമ്പ്ലെക്സ് എന്ന വികാരം  സിനിമയില്‍ ആവശ്യമില്ലാത്തിടത് തിരുകിക്കയറ്റാന്‍  ശ്രമിച്ചിരുന്നില്ലേ എന്നുപോലും ഒരു നിമിഷം സംശയിക്കും …

ആക്ഷേപഹാസ്യം നിറഞ്ഞ ആദ്യപകുതിയും , കുറച്ചു ബോറടിപ്പിക്കുന്ന അര്‍ദ്ധപകുതിയും , സെന്റിടച് ഉള്ള അന്ത്യവും അങ്ങനെയൊക്കെയുണ്ടെങ്കിലും ആത്മാവ് നഷ്ട്ടപ്പെട്ട ഒരുതരം ആക്ഷേപഹാസ്യം എന്ന നിലയിലാണ്  ഈ സിനിമയെ വെറുമൊരു സാധാരണ പ്രേക്ഷകന്  വിലയിരുത്താനുള്ളത് 

 

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ -5.2/10

മറ്റു സിനിമയുടെ  റിവ്യുകള്‍ വായിക്കനമെന്നുള്ളവര്‍ക്ക് ഈ സൈറ്റിന്‍റെ “സിനിമ ” എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യാം … 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged , , , , , , . Bookmark the permalink.
  • guest

    Waiting for your review about Casanova….

    • Sajithph

      ok 🙂 done …you can check now