ബാച്ചിലര്‍ പാര്‍ട്ടി – 5.9/10

 

ചെറുപ്പത്തില്‍ എങ്ങനെയോ ചേര്‍ക്കപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കളുടെ മൂന്നോ നാലോ ദിവസത്തില്‍ അവസാനിക്കുന്ന യാത്രാന്ത്യമാണ് ബാച്ചിലര്‍ പാര്‍ട്ടി  അതുമല്ലെങ്കില്‍ ജീവിതം  ബ്ലാസ്റ്റ്  ചെയ്തു മുന്നേറുന്ന ചില ബാച്ചിലേര്‍സിന്റെ ജീവിതത്തിലെ മൂന്നോ നാലോ ദിനങ്ങള്‍ … ഇതിനിടയില്‍ ചില നഷ്ട്ടപ്പെടലുകള്‍ , ഓര്‍മ്മപ്പെടുത്തലുകള്‍  അങ്ങനെ കുറെ നിറമുള്ള നിമിഷങ്ങള്‍ … ഇതു മുഖ്യമായും മെയില്‍ ഓഡിയന്‍സിനെ , ബോയ്സിനെ ലക്‌ഷ്യം വെച്ചുള്ള ചിത്രമാണ് …അസ്ലീവച്ചുവയുള്ള കുറച്ചു സംഭാഷണം ഉള്ളതുകൊണ്ടുകൂടെ  ഒരു കാരണവശാലും കുടുംബ പ്രേക്ഷകര്‍ക്ക്‌  ഇഷ്ട്ടപ്പെടുന്ന ഒന്നല്ല … അതുപോലെ നോര്‍മല്‍ ഫീമെയില്‍ പ്രേക്ഷകരും ഇതൊഴിവാക്കുന്നതാണ് നല്ലത് 😉   

 

 

തുടര്‍ന്നെഴുതും മുന്‍പ് പറയട്ടെ  സ്വാഭാവികമായ സ്ലോമോഷനും   ചില പ്രതെയ്ക കോണ്കളില്കൂടെയുള്ള   കാമറയുടെ ചലനവും   ഇതൊരു  അമല്‍ നീരദ്  ചിത്രമാണെന്നും ഓരോ നിമിഷവും നിങ്ങളെ ഓര്‍മ്മപ്പെടുത്തും … അതുപോലെത്തന്നെ  സത്യന്‍ അന്തിക്കാട് സിനിമകളില്‍ കാണുന്ന ഗ്രാമഭംഗിയോ ട്രാഫിക്‌ എടുത്ത രാജേഷ്‌ പിള്ളയുടെതുപോലത്തെ  വേഗമോ ഒന്നും ഈ സിനിമയില്‍ നിങ്ങള്‍ പ്രതീക്ഷിക്കരുത്  … ഓരോ സംവിധായകനും ഓരോ തരത്തില്‍ ചിന്തിക്കുന്നവരാണ് എന്നാ സാധാരണ സത്യം മനസിലാക്കാത്തവരായിരിക്കാം ഒരുപക്ഷെ ഈ സിനിമയെ അറുബോറന്‍ പടം എന്ന് വിളിക്കാന്‍ മടി കാണിക്കാത്തത്  ….     മോശം പടം എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന  ഒന്നാണിത്  എന്നാരെങ്കിലും അവകാശപ്പെടുന്നെങ്കില്‍ എനിക്കവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ ഈ അടുത്ത് ഇറങ്ങിയ മലയാളം സിനിമകള്‍  കണ്ടിരിക്കില്ല  …   വാധ്യാര്‍ എന്ന മലയാള ചിത്രം വരെ  കണ്ട ആളെന്ന നിലക്ക് വളരെ സത്യസന്ധമായ ഒരു റിവ്യു  തുടര്‍ന്നെഴുതട്ടെ  …

 

Indrajith as Geevarghese
Asif Ali as Tony
Nithya Menen as Neethu
Rahman as Benny
Kalabhavan Mani as Ayyappan
Vinayakan as Fakeer
John Vijay as Prakash Kamath
Lena as Neethu’s mother
Ashish Vidyarthi as Chettiyar
Prithviraj (special appearance)

അതിമനോഹരമായ സ്ക്രീന്‍ പ്ലേയും , തീരെ  മോശമല്ലാത്ത ,  കോമഡി കലര്‍ന്ന  ആദ്യപകുതിയിലെ സംഭാഷണവും , ആവറെജിനു താഴെ നില്‍ക്കുന്ന കഥയും , അഭിനേതാക്കള്‍ക്ക് തികച്ചും പുതുമയുള്ള ഗെറ്റപ്പും   ഉള്ള ഈ  ചിത്രം സിന്‍ സിറ്റി എന്ന ഗ്രാഫിക് നോവലില്‍നിന്നുമോ , എക്സൈല്‍ട് എന്ന ഹോങ്കോങ്ങ് ചിത്രത്തില്‍ നിന്നും ഒക്കെ  പ്രചോദനം ഉള്‍ക്കൊണ്ടു ആവിഷ്ക്കരിക്കപ്പെട്ട ഒന്നാണ് … മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടക്കപ്പെടുന്ന , ഒരു ഗ്രൂപ്പിന്റെ യാത്രാന്ത്യത്തില്‍ തീരുന്ന കഥയാണിതില്‍  അതുകൊണ്ടുതന്നെ  ഇതിനെ ഏതെങ്കിലും   ഒരു പ്രതെയ്ക വിഭാഗത്തില്‍പ്പെടുത്തുക  അസാധ്യം ..  
വളരെ സ്ലോ രീതിയില്‍ എടുക്കപ്പെട്ടതെങ്കിലും , അതിലും സ്ലോ ആയ ഒരു ത്രില്ലറോ ആക്ഷന്‍ ചിത്രമോ , കോമടിയോ ഒക്കെ ഈ ചിത്രത്തിലുണ്ട്  …

ആദ്യപകുതിയിലെ സംഭാഷണവും  കോമഡിയും ഒക്കെ വളരെ മികച്ചതെങ്കിലും  , പകുതിക്ക് ശേഷം അരങ്ങേറുന്ന നിമിഷവും പിന്നെ  ക്ലൈമാക്സും  കുറചതികം പേര്‍ക്ക്  അരസികമായി തോന്നുന്നത്  … കണ്ടിരിക്കാവുന്ന ഒരു എന്റെര്ട്രെയിനാര്‍ സിനിമ ( ആദ്യപകുതിക്ക് ശേഷം ഒന്ന് കണ്ണടച്ച് കളയണം 😉 ) എന്ന ലേബലില്‍ പെടുത്താം ….   

ഇതിലെ കഥ അത്ര പ്രമുഖ്യമുല്ലതല്ല എന്ന കാരണത്താലോ അങ്ങനെ നീട്ടി വലിച്ചു പറയാന്‍ ഒന്നുമില്ല്ല എന്നതുകൊണ്ടോ കഥയിലോട്ടു കൂടുതല്‍ കടക്കുന്നില്ല …   അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് , കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇതു …  സമയം കളയാന്‍ ഒരു സിനിമ കാണാം എന്നുള്ളവര്‍ക്ക് ദൈര്യമായി ഈ ചിത്രത്തെ സമീപിക്കാം …

രമ്യ നംബീശന്റെ പാടി അഭിനയിച്ച  ഐറ്റം സോങ്ങും  , പത്മപ്രിയയുടെ ഒറിജിനല്‍ ഐറ്റം ഡാന്‍സും ഈ ചിത്രത്തിനു കൂടുതം മിഴിവേകുന്നു …

ബാച്ചിലര്‍ പാര്‍ട്ടി – 5.9/10  

ജയസൂര്യ അഭിനയിച്ച വാദ്ധ്യാര്‍ എന്ന ചിത്രം അബദ്ദവശാല്‍ കാണാന്‍ ഇടയായി … രഞ്ജിത്തിന്റെ സ്പിരിറ്റ് കാണാം എന്ന ആഗ്രഹത്തോടെ റിലീസിംഗ് ദിവസം തന്നെ  ശ്രീകുമാറില്‍ രണ്ടു മണിക്കൂര്‍ മുന്‍പ് എത്തി ക്യുവില്‍ നിലയുറപ്പിച്ചെങ്കിലും   , ഒന്നര മണികൂര്‍ വെയിലത്ത് ക്യു നിന്നതിനോടുവില്‍ തിയേറ്റര്‍ ഏമാന്‍ പറഞ്ഞത് ടിക്കട്ടെല്ലാം തലേദിവസം ഫാന്‍സ്‌ അസോസിയെഷന്കാര്‍ വാങ്ങിക്കൊണ്ടുപോയെന്നാണ് … അങ്ങനെയെങ്കില്‍ ഒരു ഹൌസ്ഫുള്‍  ബോര്‍ഡ് വെക്കാമായിരുന്നു , അല്ലെങ്കില്‍ റിലീസിംഗ് ദിവസം ഫാന്സ്കാര്‍ മാത്രം പടം കണ്ടാല്‍മതിയെന്നായിരിക്കാം …അങ്ങനെ കറങ്ങിത്തിരിഞ്ഞു   വാദ്ധ്യാര്‍ എന്ന ചിത്രം അബദ്ദവശാല്‍ കാണാന്‍ ഇടയായി .. ആദ്യപകുതിക്ക് ശേഷം എന്തൊക്കെയോ സംവിധായകന്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും , സിനിമ തുടങ്ങി ആദ്യ ഒരു മണിക്കൂര്‍ അനാവശ്യമായി കുത്തി നിറക്കപ്പെട്ട  കോമഡി സീനും , തീരെ ഹോം വര്‍ക്ക് ചെയ്യാതെ പടം പിടിക്കാനിറങ്ങിയതിന്റെ  പോരായ്മയും എല്ലാം കൂടി ആകെപ്പാടെ കുളമാക്കിയിരിക്കുന്നു .. കാശ് പോയത് മിച്ചം …. ഇങ്ങനെ പോയാല്‍ എന്ത് വിശ്വസിച്ചു മലയാള സിനിമ കാണാനിറങ്ങും എന്ന് തോന്നി …

ഒന്നുകൂടെ പറഞ്ഞു കൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ ,  ” ഈ അടുത്ത കാലത്ത് ” എന്ന സിനിമയുടെ ഡിവിഡി  ഇറങ്ങിയിട്ടുണ്ട് … കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കണ്ടത്തില്‍ വെച്ചു വളരെ നല്ല സിനിമ.. ..അതുകൊണ്ടുതന്നെ ഒരു നല്ല സിനിമ കാണാം എന്ന് താല്‍പ്പര്യമുള്ളവര്‍ ഡിവിഡി  വാങ്ങി സിനിമ കാണുക .. ഡിവിഡി  ഒരിക്കലും ഒരു നഷ്ട്ടമായിരിക്കില്ല !!!   ആ സിനിമയുടെ കൂടുതല്‍ വിശേഷം അറിയാന്‍ താല്‍പ്പര്യമുള്ളവര്‍  ഇവിടെക്ലിക്ക്ചെയ്യുക

 

 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged , . Bookmark the permalink.