പുണ്യാളൻ അഗർബത്തീസ് ( 6.5 / 10 )


രഞ്ജിത്ത് ശങ്കർ ( മുൻ സിനിമകൾ:  പാസെന്ജർ , മോളി ആന്റി റോക്ക്സ്  ,  അർജുനൻ സാക്ഷി ) കഥയും സംവിധാനവും നിർമ്മാണ പാതിയും നിർവഹിച്ച ” പുണ്യാളൻ അഗർബത്തീസ്” ബോക്സോഫീസിൽ പരിമളം പടർത്തി മുന്നേറുന്നു ( 6.5 / 10 )  ..

കൂടുതൽ വിശകലനതിലേക്ക് കടക്കും മുൻപ്

സ്ഥലം : തിരുവനതപുരം കൃപ തിയേറ്റർ
സമയം : 5:20 pm   ഉമ്മറത്ത്‌ സെകുരിട്ടിക്കാർ  ഈച്ചയാട്ടി നിൽക്കുന്നു , സ്നാക്സ് കടയും വിജനം  .. പടം  6:15 ആരംഭിക്കാനിരിക്കുകയാണ്  ..പക്ഷെ ബാല്ക്കണി ക്യുവിൽ ആകെയുള്ളത് മൂന്നു പെണ്‍കുട്ടികളും രണ്ടാണും … അതിലെ ഒരു പെണ്‍കുട്ടി ആദ്യമായ് ഫോണ കണ്ടപോലെ  ഇയർ ഫോണ്‍ ചെവിയിൽ തിരുകി അലക്ഷ്യമായ് എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നു …  ബാക്കിയുള്ളവർ മാടുകളെപ്പോലെ  അയവിരക്കിക്കൊണ്ടിരിക്കുന്നു .. ച്യുഇങ്ങ് ഗംമും  മൊബൈലും കൂടെ ജനിച്ചവരാണ് എന്നാണ് ചിലരുടെ പെരുമാറ്റം കണ്ടാൽ തോന്നുക

അങ്ങനെ 5:45  .. ഒന്നോ രണ്ടോ ബൈക്ക് മാത്രം വന്നു …ക്യു നില്ക്കാൻ ആരുമില്ല

5:50 : ടികറ്റ് കെട്ടുമായി ഒരു രൂപം നടന്നു നീങ്ങി ..  മാക്സിമം പത്തു പേർ .. ഞങ്ങൾ അങ്ങനെ ക്യുവിലേക്ക് നീങ്ങി .. എന്റെ സൈഡിൽ നിന്ന ചുരുണ്ട മുടിക്കാരി  ” TENDER EXACT CHANGE ” എന്ന ബോർഡ്‌ കണ്ടു അച്ഛനെ വിളിച്ചു വരുത്തി 180  തന്നേയ് വേണം എന്ന് പറഞ്ഞു വാശി പിടിച്ച് 200 തിരിച്ചു കൊടുക്കുന്നത് കണ്ടു ..  അങ്ങനെ അറുപതുരൂപ ടികറ്റ് എടുത്തു ഉള്ളിലേക്ക് കയറി … ഉള്ളിൽ  ആകെയുള്ളത് പതിനഞ്ചു പേർ ..
6:05 മുപ്പതു പേർ മാത്രം
6:10  പിന്നീട് ഓരോഴുക്കായിരുന്നു … ബാൽക്കണി  നിറഞ്ഞു എന്ന് തന്നെ പറയാം  …

പടം തുടങ്ങി ..വ്യത്യസ്തമായ  കാമറ ആയതു കാരണം പടവുമായി ഇഴുകി ചേരാൻ ഒരു നിമിഷമെടുത്തു … തൃശൂരിലെ പ്രധാന സ്ഥലങ്ങൾ കാണിച്ചുകൊണ്ട് തുടങ്ങി …

പ്രാന്ജിയെട്ടന്റെയും  തൂവന തുംബികളുടെയും സ്മരണ ഉണര്ത്തി തൃശൂര് സ്ലാങ്കിലാണ് പടം എടുത്തിരിക്കുന്നത് … ജയസൂര്യ , നൈല ഉഷ , അജു വർഗീസ്‌ , രചന എന്നിവർ മനോഹരമായി അഭിനയിച്ചിരിക്കുന്നു .. ജയസൂര്യ അതി മനോഹരമാക്കി എന്ന് പറയാം .. നിർമ്മാണത്തിൽ പങ്കാളിയായതുകൊണ്ടാണോ  അത് എന്നറിയില്ല !!

പ്ലോട്ട് :

ആനപിണ്ടത്തിൽ നിന്നും ശാസ്ത്രീയമായ രീതിയിൽ ചന്ദനത്തിരി ഉണ്ടാക്കാൻ തൃശൂരിലെ ഒരു യുവാവ് ഇറങ്ങിത്തിരിക്കുന്നതും , അവിടെ അയാൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും  , സമകാലീന രാഷ്ട്രീയ പരിത സ്ഥിതികളും വളരെ സരസമായി അവതരിപ്പിച്ചിരിക്കുകയാണ്  ഈ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ

ഇതൊരു കോമഡി ത്രില്ലർ ആണെന്ന് നിസംശയം പറയാം .. സീരിയസ് ആയി സിനിമയെ സമീപ്പിക്കുന്നവർക്കും  ഒരൽപം റിലാക്സ് ആകുവാൻ ഈ സിനിമ വഴിവെക്കും എന്നതില തർക്കം വേണ്ട  ..
ബിജിബാലിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങൾ ഓർത്തു  വെക്കാൻ തക്കവണ്ണം ഉള്ളതൊന്നും ഈ സിനിമയിൽ ഇല്ല

അപ്പോൾ 🙂

കുടുംബതോടോത്  ദൈര്യമായി കാണാവുന്ന ഒരു സിനിമയാണ് ഇത് … ഒരുപാട് ചിരിക്കാൻ .. ഇടക്ക്  ചിന്തിക്കാൻ ..ഒരു നിമിഷം ആകാംഷപ്പെടാൻ  .. അങ്ങനെ  എതു  വിധത്തിലും ഈ സിനിമ  കാണാവുന്ന ഒന്നാണ്  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.