ഒഴിമുറി – 6.8/10


മധുപാല്‍ സംവിധാനവും ( തലപ്പാവ്  സംവിധായകന്‍ ) ജയമോഹന്‍ തിരക്കഥയും ( നാന്‍ കടവുള്‍ , അങ്ങാടിത്തെര്  എന്നീ സിനിമകളുടെ ശില്പി ) നിര്‍വഹിച്ച ഈ മലയാളചിത്രം , സിനിമയെ സീരിയസായി സമീപിക്കുന്നവര്‍ക്കോ  അല്ലെങ്കില്‍ നല്ലൊരു കഥയും അഭിനയത്തികവാര്‍ന്ന  നിമിഷങ്ങളും പ്രതീക്ഷിക്കുന്ന “ക്വാളിറ്റി സിനിമ ” ആസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ്‌  2:15 മണിക്കൂര്‍ നീളമുള്ള  ഒഴിമുറി – 6.8/10

 

 

Lal as Thanupillai
Asif Ali as Sharath
Bhavana as Balamani
Mallika as Meeenakshi Pillai
Shweta Menon as Kali
Jagadish

സിനിമ മിക്കപ്പോഴും യാഥാര്‍ത്ഥ്യ ജീവിതവുമായി അടുത്ത് നില്ക്കാന്‍ അല്ലെങ്കില്‍ പച്ചയായ വികാര പ്രകടനത്തെയും മാനുഷികമനസിന്റെ  വിചിത്രമെന്നു തോന്നുന്ന ഒരുപാട് നിമിഷങ്ങളേയും അഭ്രപാളികളില്‍ കൊത്തിവെക്കുന്നതില്‍  വിജയിച്ചിരിക്കുന്നു …  തലപ്പാവില്‍ ഒരു അവാര്‍ഡ് സിനിമാപ്രതീതി ചിലപ്പോഴെങ്കിലും  തന്നിരുന്നെങ്കില്‍ ഈ സിനിമാ അതില്‍ നിന്നും വ്യത്യസ്തമാണ് .. ഒരു കാലത്ത് മധ്യ തിരിവിതാംകൂറില്‍ നിലനിന്നിരുന്ന നായര്‍  സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളെ സിനിമയില്‍ കൊണ്ടുവരുന്നതില്‍ മധുബാല്‍ ഒരുപാടൊക്കെ വിജയം കണ്ടിരിക്കുന്നു … വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു സിനിമ സമ്മാനിച്ചത്‌ … പുതുമയാര്‍ന്ന കഥയായിരുന്നു സിനിമക്ക് വിഷയമായത് .. ക്വാളിറ്റി സിനിമ ”  പ്രതീക്ഷിക്കുന്നവര്‍ ഒരു കാരണവശാലും നഷ്ട്ടപ്പെടുത്തെണ്ട ഒന്നല്ല ഇതു …  ലാലിനെപ്പോലെ ഒരു അഭിനയ പ്രതിഭയില്‍ നിന്നും  പ്രതീക്ഷിച്ചതിലും അതികം  മനോഹരമായ നിമിഷങ്ങളാണ് സിനിമ സമ്മാനിച്ചത്‌ …

ഇതൊരു വളരെ നല്ല സിനിമയാണ്  എന്ന് കരുതി   ഉള്ള രണ്ടു മണിക്കൂര്‍ അടിച്ചു പൊളിച്ചു ഇരിക്കാം എന്നോ അല്ലെങ്കില്‍  കൌമാര ചാപല്യങ്ങള്‍ അവസാനിക്കാത്ത  ആര്‍ക്കെങ്കിലുമോ കാണേണ്ട ഒരു സിനിമയല്ല ഇതു ..   കഥ നടന്ന ചുറ്റുപാടുകളെക്കുറിച്ച്  ഗഹനമാര്‍ന്ന പഠനം , കൃത്യതയാര്‍ന്ന കാസ്റ്റിംഗ് , വ്യത്യസ്തയാര്‍ന്ന സിനിമ എന്നിവ നടത്തിയ മധുപാല്‍ എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു .   മനസ്സില്‍ തങ്ങിനില്‍ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഈ സിനിമ വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ ഇവിടെ നിലനിന്നിരുന്ന സാമൂഹിക ജീവിതം നമുക്ക് മുന്‍പില്‍ വരച്ചു കാട്ടുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു …

ലാലും ശ്വേത മേനോനും പ്രശംസനീയമായ നിമിഷങ്ങളാണ് സിനിമയിലൂടെ സമ്മാനിക്കുന്നത്
അസ്സിഫലിയും തെറ്റില്ലാത്ത അഭിനയം കാഴ്ച വെച്ചിരിക്കുന്നു … സിനിമയെ ഒരു  നേരമ്പോക്കായി കാണുന്നവര്‍ ജസ്റ്റ് ഫോര്‍ ഫണ്‍  / എന്റര്‍ട്രെയിനിംഗ്  / എന്നിവ പ്രതീക്ഷിക്കുന്നവരും  അടുത്ത പടം ഇറങ്ങാന്‍ കാത്തിരിക്കുക …

അവാര്‍ഡ്‌ പടം എന്ന നിലയിലുള്ള ഒരു സിനിമയല്ല ഇതു …ഇത്തരത്തിലുള്ള സിനിമകള്‍ നമുക്ക് തരുന്നത് സിനിമ കണ്ടിരിക്കുന്ന നിമിഷത്തെ കണ്ണിനു മാത്രം കുളിര്‍മയേകുന്ന കാഴ്ചയല്ല … ഹൃദയത്തില്‍ തട്ടുന്ന , ചിന്തിപ്പിക്കുന്ന , ഒരുപാടൊക്കെ ഓര്‍മ്മിപ്പിക്കുന്ന , ചിലതൊക്കെ നമ്മെ പഠിപ്പിക്കുന്ന ഒരു സിനിമയാണിത്  …  ഇത്തരം ഒരു സിനിമ തന്നതില്‍ ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി സമര്‍പ്പിച്ചുകൊണ്ട് തല്ക്കാലം വിട  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ. Bookmark the permalink.