കടൽ കടന്നൊരു മാത്തുക്കുട്ടി 6/10

ഒരൊറ്റവാക്കിൽ പറഞ്ഞാൽ രഞ്ജിത്തിന്റെ കടൽ കടന്നൊരു മാത്തുക്കുട്ടി നിരാശപ്പെടുത്തിയെന്നു നിസംശയം പറയാം  .. രഞ്ജിത്ത് എന്നാ കഴിവ് തെളിയിച്ച നമ്മുടെ പ്രിയ സംവിധായകനെ വിമർശിക്കുകയല്ല ഈ രിവ്യുവിന്റെ ഉദേശം ..പക്ഷെ സത്യം  പറയാതിരിക്കാൻ ആവില്ലല്ലോ …

കടൽ കടന്നൊരു മാത്തുക്കുട്ടി 6/10

Director: Ranjith

Mammootty, Mohanlal, Alisha Muhammed,
Meera Nandan, Dileep, Jayaram, Nedumudi Venu,
Balachandra Menon, Siddique, Suresh Krishna, Shekhar Menon,
Kottayam Nazeer, Harisree Asokan

രഞ്ജിത്തിന്റെ മുൻകാല ചിത്രങ്ങൾ ഒരു താരതമ്യ പഠനത്തിനോ അല്ലെങ്കിൽ അത് പ്രേക്ഷകർക്ക്‌ തന്ന ആസ്വാദന അനുഭൂതിയോ കണക്കിലെടുത്താൽ ഞാൻ പറഞ്ഞത് സത്യമെന്ന് നല്ല സിനിമകളെ ഇഷ്ട്ടപ്പെടുന്ന  ഒരു ശരാശരി പ്രേക്ഷകൻ നിസംശയം പറയും  …

ഓഗസ്റ്റ്‌ ഫിലിംസ് ( പ്രഥ്വിരാജ് , മല്ലിക സുകുമാരൻ , ഷാജി നടേശൻ , സന്തോഷ്‌ ശിവൻ ) നിർമ്മിച്ച ഈ ചിത്രം റെക്കോർഡ്‌ സാറ്റലൈട്ട്‌ ( അന്ജരക്കോടി കോടി ) നേടിയതിന്റെ പേരില് വാർത്തകളിൽ ഇടം പിടിച്ചിരുന്നു  … മോഹൻലാലും , ദിലീപും എല്ലാം ഗസ്റ്റ് അപ്പിയരൻസ് നടത്തിയിരിക്കുന്നതും , ഒരു ശരാശരി സമയം കൊല്ലി ചിത്രത്തിന്റെ കുറച്ചൂടെ മുകളിൽ വരുമെന്നതും  ഈ ചിത്രം സാമ്പത്തികമായി ഉന്നതവിജയം നേടുന്നതിനു ഇട വെച്ചേക്കാം …

ഇന്നു തിരുവനതപുരം ശ്രീയിൽ ഈ ചിത്രം ഹൌസ്ഫുൾ ആയിരുന്നു …  നാളെയും ഹൌസ്ഫുൾ ആവാനുള്ള ചാൻസ് ഉണ്ടെന്നു അണിയറക്കാർ അവകാശപ്പെട്ടു .. പക്ഷെ അതുകൊണ്ടൊന്നും ഇതൊരു നല്ല ചിത്രം എന്ന ലേബലിൽ വരുന്നില്ല ….

കഥയില്ല എന്നതാണ് നിരാശ  … കടത്തിൻറെ പേരിൽ കാമുകിയെ ഉപേക്ഷിച്ചു ജർമ്മനിയിൽ ജോലിയുള്ള കാശുകാരിയെ കെട്ടി കുടുംബ കാര്യങ്ങൾ നോക്കി നടന്നിരുന്ന മമ്മൂട്ടിക്ക് അവിടെയുള്ള മലയാളി അസോസിയേഷൻറെ ഇരുപത്തന്ജാം വാർഷിക അസോസിയേഷൻ ആഘോഷിക്കുന്നതിനു  നാട്ടിൽ നിന്നുള്ള സിനിമാ താരത്തെ സങ്കടിപ്പിക്കുന്നതിനുള്ള  ഉത്തരവാദിത്തം വന്നു ചേരുന്നു ..നാട്ടിൽ വന്നു മടങ്ങുന്നതുവരെയുള്ള  ആ കുറച്ചു ദിവസങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്  …

തെറ്റില്ലാത്ത , കുറ്റം പറയാത്ത തിരക്കഥ പക്ഷെ  തീരെ ദുർബലമായ കഥ
തട്ടിക്കൂട്ടിയ പോലത്തെ കഥാപാത്രങ്ങൾ ,   വലിച്ചു നീട്ടുന്ന പോലത്തെ സിനിമയുടെ പോക്ക്   എന്നിവ ഈ സിനിമയുടെ നിറം കെടുത്തുന്നു

പക്ഷെ ഒന്ന് പറയട്ടെ ഈ സിനിമാ   ചിലപ്പോൾ വിജയമായെക്കം   അതുകൊണ്ട് ഇതൊരു നല്ല സിനിമയാകുന്നില്ല  … പോക്കിരിരാജാ പോലും വിജയിച്ച സ്ഥലമാണ്‌  കേരളം  …

സിനിമയിലെ ഗാനങ്ങൾ നിലവാരം പുലർത്തിയില്ല  .. രണ്ടാമത്തെ പാട്ട് ശരിക്കും ബോറടിപ്പിച്ചു …      കൂടുതൽ പറയുന്നില്ല  ..  ഒന്ന് മാത്രം  .. രഞ്ജിത്തിന്റെ സിനിമ ഇന്നു പറഞ്ഞു കണ്ണുമടച്ചു ചിത്രം കാണാൻ പോകാൻ തയ്യാറാകുന്ന  അനേകം പേർക്ക് ഒരു പ്രഹരമാണ് ഈ സിനിമ

കടൽ കടന്നൊരു മാത്തുക്കുട്ടി 6/10

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.