ട്രിവാണ്ട്രും ലോഡ്ജ് – 6.9/10


ബ്യുട്ടിഫുള്‍ സംവിധായകന്‍ വി കെ പ്രകാശ്  സംവിധാനവും അനൂപ്‌  മേനോന്‍ കഥയും  തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച   ” സെക്ഷുല്‍ റൊമാന്റിക്‌ ഡ്രാമ ”  വിഭാഗത്തില്‍പ്പെടുന്ന ട്രിവാണ്ട്രും ലോഡ്ജ്   [  6.9/10 ] യുവ മനസുകളെ രസിപ്പിക്കുന്നതിലായാലും  പടം കാണാന്‍ കാശുകൊടുത്തു കേറിയവരെ തൃപ്തിപ്പെടുത്തുന്നതിലും  നീതി പുലര്‍ത്തുന്ന ഒന്നാണ് … ദ്വയാര്‍ത്ഥ സംഭാഷണവും , അശ്ലീല സംഭാഷണത്തിന്റെ അതിപ്രസരത്തിലും ഈ സിനിമ കടന്നുപോകുന്നത്  കുടുംബ പ്രേക്ഷകരെ  ഈ സിനിമയില്‍ നിന്നും പിന്തിരിചേക്കാം … പക്ഷെ എല്ലാം ഓപ്പണ്‍ ആയിക്കാണുന്ന , എന്തും സംസാരിക്കാന്‍ അനുവദിക്കപ്പെട്ട കുടുംബ പ്രേക്ഷകന്റെ നെറ്റി ചുളിക്കാന്‍ തക്കവിധം ഒരുപാടൊന്നുമില്ല , പക്ഷെ സാധാരണ  കുടുംബ പ്രേക്ഷകര്‍ക്ക്‌ ഈ സിനിമയിലെ സംഭാഷണം അസ്ലീലകരമായി  തോന്നിയാലും തെറ്റ് പറയാനില്ല  …

സിനിമ കണ്ടിരിക്കുന്ന രണ്ടര മണിക്കൂര്‍ ഫുള്‍ പായ്ക്ക് എന്റെര്‍ട്രെയിന്മെന്റ്റ്  തരാന്‍ ഈ സിനിമക്ക് കഴിയുന്നുണ്ട്  … യുവാക്കളുടെ ഇടയില്‍ , ചെറുപ്പക്കാരുടെ ഇടയില്‍ ഈ സിനിമക്ക് വിചാരിച്ചതിലതികം  സ്വീകാര്യത തീര്‍ച്ചയായും കിട്ടും …സിനിമ ഉന്നം വക്കുന്നത് അത്തരക്കാരെയാണ്  ..  ബ്യുട്ടിഫുള്‍ സംവിധായകന്‍  ഒരു തരത്തിലും നിരാശപ്പെടുത്തിയില്ല എന്ന് പറയാം ….  എല്ലാ ഫാമിലി പ്രേക്ഷകരും  കുടുംബമായല്ലാതെ  ഈ സിനിമ കാണാവുന്നതാണ്  …

Jayasurya as Abdu
Honey Rose as Dhwani Nambiar
Anoop Menon as Ravisankar  
Bhavana as Malavika, Ravisankar’s wife
Saiju Kurup as Shibu Vellayini, a cinema reporter.
P.Balachandran as a retired clerk from the secretariate
Master Dhananjay as Arjun, son of Ravisankar.Baby Nayanthara as Amala

ഫോര്‍ട്ട്‌ കൊച്ചിയിലെന്നു കരുതപ്പെടുന്ന   ലോഡ്ജിലെ വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഒരു കൂട്ടം പേരുടെ ചിതറിക്കിടക്കുന്ന ജീവിത നിമിഷങ്ങളിലൂടെ  ആരും കാണാന്‍ ആഗ്രഹിക്കുന്ന മോഹിപ്പിക്കുന്ന തിരക്കഥയില്‍ എടുക്കപ്പെട്ടതാണ്    ട്രിവാണ്ട്രും ലോഡ്ജ്  ..
ശക്തമായ തിരക്കഥ , മികവുറ്റ സംഭാഷണം എന്നിവ ഈ സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നു …

ജയസൂര്യയും ,സൈജു കുറുപ്പും , ബാലചന്ദ്രനും  എല്ലാം അനൂപ്‌ മേനോന്റെ     ട്രിവാണ്ട്രും ലോഡ്ജിലെ  താമസക്കാരാണ് .. ഫോര്‍ട്ട്‌  കൊച്ചിയുടെ പശ്ചാത്തലത്തില്‍ നോവല്‍ എഴുതാന്‍ എത്തുന്ന വിവാഹ ബന്ധം  വേര്‍പെടുത്തിയ ആളാണ്‌ ഹണി റോസ് ..     ജീവിക്കാന്‍  വേണ്ടി അനൂപ്‌ മേനോന്റെ കാര്‍ ഡ്രൈവര്‍ ആയും , ഒരു സ്പ്പയിലെ  ജീവനക്കാരനായും  ജയസൂര്യ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു .. ഹണി റോസും തന്റെ ഭാഗം മനോഹരമാക്കിയിരിക്കുന്നു  …സത്യത്തില്‍ ഈ സിനിമയുടെ പ്രതേകത തിരക്കഥയാണ്  …  സിനിമ ട്രീറ്റ് ചെയ്തിരികുന്നത്  മനോഹരമാക്കി ഒരുക്കിയ സംഭാഷണത്തിന്റെയും , മികച്ച കാമറയുടെയും   പശ്ചാത്തലത്തിലാണ്  …

അവധി ദിവസം മനോഹരമാക്കാന്‍  ഇതിലതികം  നല്ലൊരു ചോയ്സ് തല്ക്കാലം ഒരു  സിനിമക്കും അവകാശപ്പെടാനില്ല …അത് ട്രിവാണ്ട്രും ലോഡ്ജ്  – 6.9/10   തന്നെ  ….

സിനിമയിലെ ഗാനം മനോഹരം എന്നത് എടുത്തു പറയേണ്ടത് തന്നെയാണ് … ജയചന്ദ്രന്‍ ചേട്ടനും , പാട്ട് മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന്  അനൂപ്‌ മേനോന്റെ അച്ഛന്റെ റോളിലൂടെ തെളിയിച്ചിരിക്കുന്നു …

അടിച്ചു പൊളിക്കാന്‍ ,  അശ്ലീലം അരോചകമായി തോന്നാത്ത ആര്‍ക്കും രണ്ടര മണിക്കൂര്‍ എല്ലാം മറന്നു ആസ്വദിച്ചിരിക്കാന്‍ , അങ്ങനെ  വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും ഈ സിനിമ ധൈര്യമായി    കാണാം … മുടക്കുന്ന കാശിനു ഫുള്‍ ഗാരന്റി  🙂  

ട്രെയിലര്‍      

ഗാനം             

 

  ഇനിയെന്തു  🙂  സമയം കളയാതെ റിവ്യു ഷെയര്‍ ചെയ്തു  പടം കാണുക  …

 

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.