ഉസ്താദ് ഹോട്ടെല്‍ – 6.9 /10

 

ഉസ്താദ് ഹോട്ടെല്‍ – 6.9 /10   

 

 

 

 

 

 

 

 

 

 

 

 

 

 

വിശക്കുന്നവന്റെ വയറു നിറക്കാന്‍ ആരെക്കൊണ്ടും പറ്റും .. പക്ഷെ മനസുകൂടെ നിറയ്ക്കാന്‍ കഴിയുന്നവനായിരിക്കണം  ഒരു പാചകക്കാരന്‍ എന്ന സിനിമവാക്കുകള്‍ കടമെടുത്തു ഉസ്താദ് ഹോട്ടെലിനെക്കുറിചു ഓര്‍ക്കുകയാണെങ്കില്‍ , ദൈര്യമായി പറയാം ഇതൊരു നല്ല സിനിമയാണ് …  ദിവസം അന്ജ്ജാര് കഴിഞ്ഞിട്ടും ഹൗസ്ഫുളില്‍ നിന്നും ഹൗസ്ഫുളായി ചിത്രം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഒന്ന് നിസംശയം പറഞ്ഞോട്ടെ  കാഴ്ചക്കാരുടെ ധഹമകറ്റാന്‍  പോന്ന എല്ലാം ഇതിലുണ്ട്

അഞ്ജലിമെനോന്റെ അതിമനോഹരമായ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു ലിസ്റ്റിന്‍ ജോസഫ്‌ നിര്‍വഹിച്ച ഈ ചിത്രത്തിലെ സംഗീതം ഗോപി സുന്ദരിന്റെതാണ്  …  തിലകന്‍ ചേട്ടനും ദുല്ഖര്‍ സല്‍മാനും തകര്‍ത്തഭിനയിചിരിക്കുന്ന  ഈ ചിത്രം മാമുക്കോയയുടെ  അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും നിത്യമെനോന്റെ സ്വാഭാവിക അഭിനയം കൊണ്ടും സമ്പുഷ്ടമാണ്  …

ഉസ്താദ് ഹോട്ടെല്‍ – 6.9 /10   

Dulkhar Salmaan as Faizi (Faizal)
Thilakan as Kareem
Nithya Menon as Sahina
Siddique as Razaq
Mammukoya

മനോഹരമായ ഗാനങ്ങളും , സ്വാഭാവിക കോമഡിയും ഉള്ള  ചിത്രം  ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഒരവസരത്തില്‍ വരച്ചുകാട്ടുന്നുണ്ട് …   

ഇവിടെക്ലിക്ക്ചെയ്യുക

കഥയെക്കുറിച്ച്  ഇവിടെ  പറഞ്ഞു , മനോഹരമ തിരക്കഥ നശിപ്പിക്കുന്നില്ല 😉

വളരെ നല്ലൊരു സന്ദേശം പകര്‍ന്നുതരാന്‍  ഈ സിനിമ  ശ്രമിക്കുന്നുണ്ട് … മറ്റുള്ളവര്‍ക്ക്  വേണ്ടിക്കൂടെ ജീവിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാവൂ   …. പടച്ചോന്‍ ദാനം നല്‍കിയ ഈ ജീവിതത്തില്‍ അന്യരുടെ  ദുഖം കാണാന്‍ കൂടെ നമ്മുടെ കണ്ണുകള്‍ക്ക്‌ കാഴ്ചയും  സമയവും ഉണ്ടാകണം

കാശുമുടക്കി തിയേറ്ററില്‍ കേറുന്ന പ്രേക്ഷകനെ ഒരു തരത്തിലും വഞ്ചിക്കാത്ത ഒരു ചിത്രമെന്ന നിലക്ക് , കാണാത്തവര്‍ ഉണ്ടെങ്കില്‍ സമയം ഒട്ടും കളയാതെ  ഈ ചിത്രം കാണുക   

മനോഹരമായ ചിത്രവും , അതിലും മനോഹരമായ മാര്‍ക്കെറ്റിംഗ് തന്ത്രവും കൂടെയാവുമ്പോള്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള സകല കളക്ഷന്‍ റെക്കോര്‍ഡും ഈ ചിത്രം തകര്‍ക്കുമെന്നുകൊണ്ട് പറഞ്ഞുകൊണ്ട് തല്ക്കാലം വിട  …


                സജിത്ത്

                https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ. Bookmark the permalink.