ശരിയേത് തെറ്റേത് ….

ആൽസാ സ്പ്രിങ് ഫീൽഡിലെ ഏഴാം നിലയിലെ കൊച്ചു ഫ്ളാറ്റിലെ ബാൽക്കണിയിൽ ചാരിക്കിടന്ന് നരേൻ അവളുടെ മുഖത്തേക്ക് നോക്കി … അങ്ങകലെ കരോൾ ഗാനങ്ങളുമായി ആരൊക്കെയോ  ചിലർ  ..

അവളുടെ മടിയിൽ നിന്നും തല ഉയർത്തി താഴേക്കു നോക്കി ….

 

ഉറുമ്പുകൾ  ഭക്ഷണം എടുത്തുകൊണ്ടു പോകുന്ന പോലെ  ഡെലിവറി ബോയ്സ് ആർക്കൊക്കെയോ  ഭക്ഷണം എത്തിക്കാനുള്ള തിരക്കിലാണ്  .. തിരികെ തല  മടിയിൽ വെച്ച്  മുഖത്തേക്ക് ഒന്നുകൂടി നോക്കി … മൂന്നു വർഷം മുൻപെങ്ങോ ഭർത്താവുമായി  വേർപിരിഞ്ഞ   അവളുടെ മുഖത്ത് മുൻപ് കണ്ടിട്ടില്ലാത്ത ഒരു തരം തിളക്കം …  കവിളിലൂടെ വിരലോടിച്ചു ഒരു ചെറു ചിരി സമ്മാനിച്ചപ്പോഴാണ്   ബനിയനിലെ വാക്കുകൾ നരേൻ ശ്രദ്ധിച്ചത്

…..   your freedom ENDS here    …….

എന്തോ ഓർമ്മകൾ   എവിടേക്കോ നയിക്കുന്നതിനിടയിൽ
കൺപീലിയിൽ  അറിയാതെ ഒരു നനവ് പടർന്നത് കണ്ടിട്ടാണോ എന്തോ , അവൻറെ തലയിൽ അലക്ഷ്യമായി വിരലുകൾ കണ്ടു മസാജ്  ചെയ്തിരുന്ന അവൾ  ചോദിച്ചു  …

എന്ത് പറ്റി  നരേൻ ?  എന്താ ഓർക്കുന്നത്  …

അല്ല … ഞാൻ ഈ ചെയ്യുന്നത് ശരിയാണോ …തെറ്റാണോ …

എന്ത്  .. what happened you suddenly  …

അല്ല …  പച്ച മലയാളത്തിൽ പറഞ്ഞാൽ ..  സ്വന്തം  ഭാര്യയെ മറന്നു  ഏതോ ഒരുത്തിയുടെ കൂടെ ……

പറഞ്ഞു മുഴുമിപ്പിക്കാൻ  നിർത്താതെ അവൾ ഇടപെട്ടു ….

അപ്പോൾ  ഞാൻ നരേന് ഏതോ ഒരുത്തിയാണ്  അല്ലെ ?  അല്ലെങ്കിലും …

അയ്യോ അങ്ങനെ അല്ല ….  ഒരു  രസത്തിനങ്ങു പറഞ്ഞു പൊയെന്നെ ഉള്ളൂ …   എന്റെ സമാധാനത്തിനു  ചോദിക്കുക ആണെന്ന് വിചാരിച്ചാൽ മതി  … നീ പറ  , ഞാൻ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ  … ?

ഒരു ചെറു ചിരിയോടെ അവൾ പറയാനാരംഭിച്ചപ്പോൾ  , ഒരു നിമിഷം കൂടെ അവളെ  ചിരിപ്പിക്കാനായതിൽ  അവനു സന്തോഷം തോന്നി …

look Naren .. നമ്മൾ പണ്ട് കടം കഥകളിൽ  കേട്ടിട്ടില്ലേ …   ഏതോ ഹരിശ്ചന്ദ്രനെക്കുറിച്ചു  …   അതുപോലെ ഒന്നാണ് ഈ ശരിയും തെറ്റുമെല്ലാം  ..   ചിലപ്പോൾ പണ്ടെങ്ങോ അവർ ഉണ്ടായിരുന്നിരിക്കണം …    ഇന്നവർ ഇല്ല .. ശരിയും തെറ്റുമെല്ലാം   മരിച്ചുപോയി  കാലങ്ങൾ ആയിരിക്കുന്നു ..    അല്ലെങ്കിൽ ഒരു പക്ഷെ  ഈ പറയുന്ന ശരി തെറ്റുകൾ  ആരോ  ഉണ്ടാക്കിയെടുത്ത  ഒരു തരം imaginary worlds   ആണ് .. they never existed …       മനസിലായോ  ?

മം .. മനസിലായി ..     ..      പക്ഷെ  …

… you still in doubt ? shoot …

അല്ല ,    അങ്ങകലെ  എന്നെ ഓർത്തു  എനിക്കൊരു ഭാര്യ ഉള്ളപ്പോൾ .. ഞാൻ  വേറൊരു പെൺകുട്ടിയോടൊത്തു സമയം ചിലവഴിക്കുന്നത് തെറ്റല്ലേ …അല്ല.. ഇതവൾ അറിഞ്ഞാൽ …

ഒരു  നിമിഷം എന്തോ ഓർത്തെടുത്തു അവൾ പറഞ്ഞു …

see .. this is mallus … നമ്മൾ  ഒരു സദാചാര പുകമറ സൃഷ്ടിച്ചിരിക്കുകയാണ് …  നമുക്കെല്ലാം വേണം .. പക്ഷെ ആരെയെക്കോയെ ഭയപ്പെടുകയാണ്‌ …if you really like some thing , do  it … Don’t think anything else … Life is to act .. not to keep thinking a lot …ചിലതു മാത്രമാണ് ശരിയെന്നു ആരൊക്കെയോ നമ്മളെ അടിച്ചേൽപ്പിച്ചിരിക്കുകയാണ് …  നരേൻ ചെയ്യുന്നത് എങ്ങനെ തെറ്റാകും  ?     നരേൻ അവളെ സ്നേഹിക്കുന്നില്ല  ?

മം ഉണ്ട് …

അവസാനമായി എപ്പോഴാണ് വിളിച്ചത് …

ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ  .. may be 3 hours   ആയിക്കാണും ..

മം …പിന്നെ നരേൻ എന്ത് തെറ്റാണു ചെയ്യുന്നത് ….   think about my side ..
Life was driving me crazy …  and and you made me happy  without any expectation ..
i love this moments… .. appol ഒരു തരത്തിൽ നരേന്റെ ഭാഷയിൽ പറഞ്ഞാൽ    നരേൻ ഒരു സമയം രണ്ടു ശരികൾ ആണ് ചെയ്യുന്നത് …If you are doing some thing without hurting others feelings , then you are Big right and if you are hurting some one purposefully though there are alternatives  then you are not doing a right thing  🙂   …  മനസിലായോ

മം പിടി കിട്ടി …

യ്യോ എനിക്ക് വിശക്കുന്നു .. ഒരാനയെ കിട്ടിയാൽ തിന്നും .. അത്രക്കും വിശപ്പ് തോന്നുന്നു  ..

ഇവിടെ  ആനയൊന്നുമില്ല .. ഞാൻ മാത്രമേയുള്ളൂ .. ഒരു ചിരിയോടെ അവൾ പറഞ്ഞു …

നരേൻ അവിടെ നിന്നും ചിലതൊക്കെ പഠിക്കുകയായിരുന്നു … മനസ്സിൽ അയാൾ ഓർത്തു …

അപ്പോൾ  ശരിയും തെറ്റുമെല്ലാം   മരിച്ചുപോയി  കാലങ്ങൾ ആയിരിക്കുന്നു .. അല്ലെങ്കിൽ… they never existed …

അങ്ങനെ എങ്കിൽ  ഇതിൽ ഏതാകും ശരി  ………….

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

 

© 2017, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2017 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.