നിത്യകന്യക

അഞ്ചുമണിയായിക്കാണും ,സൂര്യദേവന്‍റെ കന്നിവെളിച്ചം  ഭൂമീദേവിയുടെ നഗ്ന മാറിലേക്ക് ഒഴുകാന്‍  തയ്യാറെടുക്കുകയാവണം …. അതിനിടയില്‍ പതിവ് തെറ്റിച്ചുകൊണ്ട് ഒരു കാകത്തിന്‍റെ  ശബ്ദം എന്‍റെ കാതുകളെ അലോസരപ്പെടുത്തി കടന്നുപോയി ……ഇടക്ക് പറമ്പില്‍ കാണാറുള്ള പൂവന്‍ കോഴിയെ ഞാന്‍ ഓര്‍ത്തു …അതിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉണരാരുള്ളത് ,ഇതാദ്യമായി …:(   പതിയെ പതിയെ കാകത്തിന്‍റെ ശബ്ദം ഇമ്പമുള്ളതായിത്തോന്നി ….    ഇടക്കിടെ  ആ കാകത്തിന്‍റെ  ശബ്ദം വന്നും പോയുമിരുന്നു … എന്തായാലും അതികം വൈകാതെ  മുറ്റത്തേക്കിറങ്ങി  …

മഴ നനയണ്ടന്‍റെ അപ്പുവേ ,  പനിപിടിക്കും .. രണ്ടീസ്വം ( രണ്ടു ദിവസം)  കഴിഞ്ഞാല്‍ പോണ്ടതല്ലേ  ?

മുറ്റമടിക്കുകയായിരുന്ന അമ്മ സ്നേഹത്തില്‍ പൊതിഞ്ഞ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി ..

അപ്പൊ അമ്മ മഴ നനയുന്നില്ല്യെ ..പനി പിടിക്കില്ല്യെ ?

ആഹാ , അതെനിക്കിപ്പോ ശീലായി …

ഇങ്ങനെയല്ലേ , എനിക്കും ശീലാവ്വ്വാ ? അമ്മേ  രാവിലെ മുതല്‍  ഒരു കാക്ക കരയുന്നത് ഞാന്‍ കേട്ടല്ലോ , ഇവിടെവിടെം കാണാനില്ല്യാലോ .അമ്മ കണ്ടോ?

ആര് പറഞ്ഞു കാക്ക കരഞ്ഞതാന്നു ? കാക്ക ചിരിക്കുമ്പോഴും , കരയുമ്പോഴും  ഒക്കെ അങ്ങനെയല്ലേ ശബ്ധിക്കൂ ..ബാക്കിയൊക്കെ നമുക്ക് തോന്ന്ണതല്ലേ ?

കാക്ക ചിരിക്കുമോ …സന്തോഷം വന്നാല്‍ ചിരിക്കുമായിരിക്കും ..

അതിപ്പൊ മരിച്ചുപോയ ആരുടെയെങ്കിലും ആത്മാക്കള്‍ ആയിരിക്കും …നീയതിനെ ആട്ടിവിടണ്ടാ

ല്ല്യാ , ഞാന്‍ ഒന്നും ചെയ്യാന്‍ പോണില്ല്യാ ..എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് മുന്നോട്ടു നീങ്ങിയതിനിടയില്‍ , കര്‍ക്കിടകപ്ലാവില്‍ നിന്നും വീണ്ടുമാശബ്ധം കേട്ടു ….

ഓര്‍മ്മകള്‍ ഒന്നൊന്നായി എനിക്ക് മുന്നിലേക്ക്‌ നീണ്ടു ..ഒരു പടവാള്‍ കണക്കെ എന്നെ അവ ആക്രമിച്ചുകൊണ്ടിരുന്നു ..

അതേ ..ഇതവള്‍ തന്നെ !!!    മരിച്ചിട്ടിപ്പോ വര്‍ഷം ഒന്നായി …അവളുടെ തിരുശേഷിപ്പുകള്‍  നിളയില്‍ ഒഴുക്കാനായി  ഐവര്‍മഠം വരെ ഒന്ന് പോകണമെന്ന് മനസ്സില്‍ വിചാരിച്ചിരുന്നതാണ് ..ഇതിപ്പോ ഈയിടെയായി വേണ്ടതൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു ..

ഏറണാകുളത്ത്  വിമാനത്താവളത്തില്‍   ടാക്സിഡ്രൈവര്‍  ആയി ജോലി നോക്കിയിരുന്ന കാലം  … കാക്കനാട്‌ ആയിരുന്നു അന്ന് താമസിച്ചിരുന്നത് ..വണ്ടിയുടെ സിസി അടക്കാനും , വട്ടച്ചെലവിനുമുള്ള കാശ് കിട്ടിയാല്‍ പിന്നെ താമസിച്ചിരുന്ന   ഒറ്റമുറിയിലോട്ടു യാത്രയാകും ..അങ്ങനെ ഒരു യാത്രയിലാണ് അവളെ ഞാന്‍ കണ്ടത് ..ചുരുണ്ടമുടികളോടെ , പാതി രാത്രിയില്‍ തികച്ചും അജ്ഞാതമായ അവള്‍ ഒരിക്കല്‍ വണ്ടിക്കു കൈ കാണിച്ചു …നിര്‍ത്തണോ ,പോണോ  എന്ന് ഒരു നിമിഷം ആലോചിച്ചു ..പിറ്റേ ദിവസം പത്രത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു വാര്‍ത്ത ആലോചിച്ചു ,

“മൃഗീയ പീഡനത്തെത്തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടു “

എന്‍റെ പണി വണ്ടിയോടിക്കല്‍ ആയതുകൊണ്ട് കുറച്ചു മുന്നോട്ടുപോയശേഷം , എന്തോ ഓര്‍ത്തുകൊണ്ട് വണ്ടി പുറകോട്ടു എടുത്തു …പുറകിലെ വാതില്‍ തുറന്നു ഉള്ളില്‍ക്കെറിയ അവളെയോന്നു ഞാന്‍  നോക്കി ..ഇരുണ്ട വെളിച്ചത്തിലും ഇരുപത്ത്ന്ജ്ജുവയസ്സുണ്ടെന്നു തോന്നിച്ച അവരുടെ താലിമാല മിന്നിത്തിളങ്ങി … ഞാന്‍ ചോദിച്ചു ..

മാഡം   എവിടേക്കാ പോണ്ടേ ?

എവിടേക്കെങ്കിലും !!      ആ ഉത്തരം ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല്യ …

അല്ല , അതിപ്പോ എന്താ ആവശ്യംന്നു പറയാതെങ്ങനെയാ ..

എനിക്ക് സുഖം വേണം ..അത് കിട്ടുന്ന എവിടെക്കെങ്കിലും വണ്ടി വിടൂ …

എങ്ങോട്ട് പോകണമെന്നോ , എന്ത് ചെയ്യണമെന്നോ അറിയാതെ നിന്ന എന്നോട് അവള്‍ പറഞ്ഞു ..മുന്നോട്ടെടുക്കൂ..വലത്തോട്ടു …ഇടത്തോട്ട്‌..അങ്ങനെ പറഞ്ഞതിനനുസരിച്ചു നീങ്ങി …

പച്ച വെളിച്ചം തെളിഞ്ഞു നില്‍ക്കുന്ന ഫാസ്റ്റ് ഫുഡ്‌കട എന്ന് തോന്നിപ്പിച്ച സ്ഥലം എത്തിയപ്പോള്‍ അവള്‍ പറഞ്ഞു ..

ഇവിടെ നിര്‍ത്തൂ …

ഒന്നും മിണ്ടാതെ അവള്‍ പുറത്തിറങ്ങി ..നടന്നു നീങ്ങുന്നതിനിടയില്‍ പറഞ്ഞു  മൂന്നു മണിക്കൂറിനു ശേഷം വീണ്ടും ഇവിടെവെച്ചു കാണാം .. 🙂

ഞാന്‍ ആലോചിചിച്ചു , ഇതിപ്പോ പണ്ടാരെങ്ങോപറഞ്ഞപോലെ  “വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തിട്ടപോലെയായല്ലോ” 🙁

സാരല്ല്യ ..റൂമില്‍ ചെന്നാല്‍ കൊതുകുകടി ഏറ്റുകിടക്കണം ..ഹ്മം ഇതിപ്പോ വല്ലതും തടഞ്ഞാല്‍ അത് കോളായി 🙂

മൂന്നു മണിക്കൂറിനു ശേഷം ഞാന്‍ തിരിച്ചവിടെ ചെന്നു .. മുപ്പതു വയസു പ്രായം തോന്നിക്കുന്ന ഒരുത്തനോടൊപ്പം അവള്‍ നില്‍ക്കുന്നു ..ചെന്ന ഉടനെ അവള്‍ പറഞ്ഞു , എന്നെ ആദ്യം കണ്ട സ്ഥലത്ത് കൊണ്ടുവിടൂ ..

തിരിച്ചുകൊണ്ട്ചെന്ന് വിട്ടു ..  വാനിറ്റി ഭാഗില്‍നിന്ന് ഒരു ചെക്ക് എടുത്തു അവള്‍ ചോദിച്ചു , എത്രയായി ? അക്കൗണ്ട്‌ നമ്പര്‍ എന്താ ?

ദൈവമേ !!! ഇതെന്തു വിചിത്രം എന്ന് ഞാന്‍ നിരീച്ചു ..ഡാഷ്ബോര്‍ഡില്‍ കിടന്നിരുന്ന  ബാങ്ക്കടലാസു അടങ്ങിയ പുസ്തകം അവള്‍ക്ക് നേരെ നീട്ടി ..എന്നിട്ട് പറഞ്ഞു ..

പൈസ ….അതിപ്പോ മാഡം തന്നാല്‍ മതി …

അയ്യായിരം രൂപയുടെ ചെക്ക് എനിക്ക് നേരെ നീട്ടിക്കൊണ്ടു അവര്‍ പറഞ്ഞു , നാളെയും കാണണം ..

അന്ന് മുതല്‍ അതൊരു പതിവായി …അവരുടെ കൂടെക്കണ്ട അവനെ ഞാന്‍ പിന്നീട് ഒരുപാട് സ്ഥലത്തു വെച്ച് കണ്ടു ….ഒരിക്കല്‍ ഇരുപതിനായിത്തിന്‍റെ വണ്ടിയില്‍ ..പിന്നീട് കുറച്ചു കൂടി മുന്തിയ ഇനം ഒന്നില്‍ …ഒടുക്കം അവനെ കറുത്ത കടലാസ് ഒട്ടിച്ച ഒരു കാര്‍ ഓടിക്കുന്നതും കണ്ടു ….പിന്നീടുള്ള യാത്രകളില്‍ ഒന്നും ഞാന്‍ ആ സ്ത്രീയോട് സംസാരിക്കാറില്ല്യ ..അയ്യായിരം രൂപയുടെ ഓട്ടം ഓടിക്കഴിഞ്ഞാല്‍ ഞാന്‍ പറയും

മാഡം …

അത്ര മാത്രം …വീണ്ടും ഒരു ചെക്ക് എനിക്ക് നേരെ എഴുതി നീട്ടും ..അങ്ങനെ പത്ത് മാസം കഴിഞ്ഞു കാണണം ….ഒരിക്കല്‍ പതിവിനു വിപരീതമായി മുന്‍വശത്ത് കേറി തിരിച്ചു വരുന്നതിനിടയില്‍ ചോദിച്ചു ..ഇയാള്‍ക്ക് എന്നോട് ഒന്നും ചോദിക്കാനില്ല്യെ ?

ഇല്ല്യ

ഹ്മം ? അതെന്താ അങ്ങനെ ?

ഞാന്‍ ഒന്നും മിണ്ടിയില്ല്യ … അവര്‍ പറഞ്ഞത് ഇന്നും വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു …

ഒരു നിശ്വാസത്തോടെ അവള്‍ പറഞ്ഞു ..അല്ലാ , ചലിക്കുന്ന വേശ്യയോട് ഇയാള്‍ എന്ത് പറയാനാല്ല്യെ  …ഹ്മം……ഇയാള്‍ക്കറിയോ പാര്‍ക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കുംമ്പോഴാ അവിടെ ജോലി ചെയ്തിരുന്ന ഒരുത്തന് എന്നെ കെട്ടിയാല്‍ കൊള്ളാം എന്ന് തോന്നിയത് ..ഒരേ  ഒരു നിഭന്ധന , കല്യാണത്തിനു ശേഷം ഞാന്‍ ജോലിക്ക് പോകരുത് …കെട്ടിയതിന്‍റെ മൂന്നിന്‍റെ അന്ന് അങ്ങേര്‍ ഓണ്‍സൈറ്റ്‌ ജോലിക്ക് വിമാനം കേറി ..പിന്നെ ആകെയുള്ള ആശ്വാസം , എപ്പോഴെങ്കിലും വന്നെത്തുന്ന ഫോണ്‍വിളികളും ,മുടക്കം തെറ്റാതെ എത്താറുള്ള ബാങ്ക് ബാലന്‍സ് സ്റ്റേറ്റ്മെനടുകളും ആണ് ..you know  I am still a virgin ###……..

അപ്പോഴേക്കും  അവര്‍ക്കിറങ്ങാനുള്ള സ്ഥലം എത്തി

മാഡം …സ്ഥലം എത്തി …

ഇറങ്ങുന്നതിനിടയില്‍ ഞാന്‍ ചോദിക്കാതെ തന്നെ ഒരു ചെക്ക് തന്നുകൊണ്ട് അവര്‍ പറഞ്ഞു ..നാളെ വരണമെന്നില്ല്യ…അങ്ങനെവര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ ഹസ്ബന്റ് വരുന്നുണ്ട് ..ഇയാളുടെ നമ്പര്‍ എന്‍റെ കയ്യിലുണ്ട് ..ഞാന്‍  വിളിക്കാം …

ഞാന്‍ പറഞ്ഞത് നുണയാന്ന് ഇയാള്‍ക്ക് തോന്ന്യോ ?

ഞാന്‍ ഒന്നും മിണ്ടിയില്ല്യ ..അവര്‍ പുറത്തിറങ്ങി നടക്കാന്‍ ആരഭിച്ചു …ചെക്കിലോട്ടു ഞാന്‍ നോക്കി ..അഞ്ഞൂറ് രൂപ !!! അയ്യായിരം ആയിരുന്നു തരുക പതിവ് ..ഇതിപ്പോ ബോണസ് ആയിരിക്കുമോ ..അവര്‍ക്കെന്നോട് നുണ പറയേണ്ട ആവശ്യം ഇല്ല്യ …  എന്തോ ആവട്ടെ അഞ്ഞൂറ് രൂപ !!! എന്‍റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ….പിറ്റേ ദിവസം ഫ്ലാഷ് പത്രത്തില്‍ ഒരു വാര്‍ത്ത കാണുന്നവരെ അത് നീണ്ടു നിന്നു ..

ഐ ടി ഉദ്യോഗസ്ഥ മരിച്ച നിലയില്‍

കൊച്ചി : പാര്‍ക്കില്‍  ജോലി ചെയ്തിരുന്ന പെരുമാറ്റദൂഷ്യമുള്ള ഐ ടി ഉദ്യോഗസ്ഥ മരിച്ച നിലയില്‍ കാണപ്പെട്ടു ..ഭര്‍ത്താവ് വിദേശത്ത് നിന്നും വരാനിരിക്കെ ആണ് സംഭവം ..അക്ക്വണ്ടില്‍ നിന്നും പൂര്‍ണ്ണമായി പണം പിന്‍വലിക്കപ്പെട്ടത് സംശയം ജനിപ്പിക്കുന്നു ..പോലിസ്‌ അന്വോഷണം ആരംഭിച്ചു …

എനിക്ക് വിളിച്ചു പറയണമെന്ന് തോന്നി ..അവര്‍ ഒരു കന്യക ആയിരുന്നു …നിത്യകന്യക …she is virgin .. 🙁 🙁 🙁

ആര് വിശ്വസിക്കാന്‍ ? ആര്‍ക്കു വേണ്ടി ? ഞാന്‍ അവരുടെ ആരാണ് … എന്‍റെ മറുപടി വീണ്ടും ചോദ്യങ്ങള്‍ ജനിപ്പിക്കും …ഞാന്‍ ഒന്നും പറഞ്ഞില്ല്യ ..പറയുന്നില്ല്യ …അല്ലെങ്കിലും കാക്ക ചിരിക്കുമ്പോഴും , കരയുമ്പോഴും  ഒക്കെ അങ്ങനെയല്ലേ ശബ്ധിക്കൂ ..ബാക്കിയൊക്കെ നമുക്ക് തോന്ന്ണതല്ലേ ?  🙁 🙁

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged . Bookmark the permalink.
  • Aishwarya mohanan

    :)))……illa…nunnayaannennu thonnunnillaa….:))

  • nice one .. waiting for next one , thanks