എന്താണ് സംഭവിക്കുന്നത്

എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്  …വന്നു വന്നു ലൈംഗികവൈകൃതം ബാധിക്കപ്പെട കുറെയേറെ ഞരമ്പുരോഗികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നോ ….

കേരളത്തില്‍ ഒരു പെണ്‍കുട്ടി വീട്ടില്‍ എത്താന്‍ വൈകിയെന്നുപറയുമ്പോള്‍ ,സമാശ്വസിക്കാന്‍ കാരണങ്ങള്‍ ഇല്ല്യ എന്നാ സ്തിഥിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ..കാരണം നമുക്ക് മുന്നില്‍ ഉള്ളത്  അടുത്തുള്ള കാട്ടിലോ മേട്ടിലോ തിരിച്ചറിയാന്‍ കാത്തുകിടക്കുന്ന മാംസപിണ്ഡം  എന്നൊരു ചിത്രം മാത്രം  …എല്ലാം കഴിഞ്ഞു അത് ചെയ്തവര്‍ സര്‍വ്വസ്വതന്ത്രരായി  വിലസുന്നു …

കഴിഞ്ഞ ഫെബ്രുവരിയില്‍ സൌമ്യ എന്ന യുവതി  ട്രെയിനില്‍നിന്നു ഇറക്കി ബലാല്‍സംഗം ചെയ്യപ്പെട്ടു മരണപ്പെട്ടതുമുതല്‍ക്കിങ്ങോട്ടു  ഒരുപാടൊരുപാട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ..ഏറ്റവും ഒടുവിലത്തേത്  സ്മിതയുടെ കൊലപാതകത്തില്‍ എത്തി നില്‍ക്കുന്നു … വിശ്വരാജ് എന്ന ഈ നിഷ്ട്ടൂരന്‍ ലോകം കേട്ടാല്‍ അറയ്ക്കുന്ന കൊലപാതകം ചെയ്തിട്ടും , വീണ്ടും കുറെ പാതകങ്ങള്‍ ചെയ്യാനായി ഇവനെയും  നമ്മുടെ ഭരണസംവിധാനം വെറുതേ വിടും എന്നത് അറയ്ക്കുന്ന സത്യമായി നിലനില്‍ക്കുന്നു..

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്മിതയെ വീടിന്‍റെ അടുത്തുള്ള വെളിച്ചമില്ലാത്ത  പാടത്തേക്ക് ഉന്തിമാറ്റി , പിന്നീട് വലിച്ചിഴച്ചുകൊണ്ടുപോയി നഗ്നയാക്കി കൊലപ്പെടുത്താന്‍ എടുത്ത സമയത്തിന്‍റെ  ആയിരത്തിലൊരംശം  നമ്മുടെ കോടതിക്ക് അല്ലെങ്കില്‍ നിയമസംഹിതയ്ക്ക്  നേരായ കണ്ണുകള്‍ കൊണ്ട് കാര്യങ്ങള്‍ കാണാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപെടുമായിരുന്നില്ല്യ ..കാരണം ഇതിനുമുന്‍പും ഇത്തരം ഒരു കേസില്‍ പ്രതിയായി അതിന്‍റെ ശിക്ഷ കഴിഞ്ഞു , ഒന്നൂടെ അത് തന്നെ ആവര്‍ത്തിച്ചു  വേറൊരു ബന്ധുവീട്ടില്‍ കഴിഞ്ഞുവരവേയാണ് സ്മിതയെക്കൂടെ ബലാത്സംഗം ചെയ്തു കൊന്നു വെള്ളക്കെട്ടുകളുള്ള പാടത്തേക്ക് വലിച്ചെറിഞ്ഞതത്രേ …. ഇത്തരം സംഭവങ്ങള്‍ സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള അവശേഷിച്ചിരിക്കുന്ന വിശ്വാസം കൂടെ കാറ്റില്‍പ്പറത്തുന്നു  …

ഏതെങ്കിലും  ഒരു പ്രതിയെ മാതൃകാപരമായി ശിക്ഷിച്ചിരുന്നെങ്കില്‍ അതൊരു പാഠമായി ഓര്‍ക്കപ്പെടും എന്ന വസ്തുത നിലനില്‍ക്കെ അത്തരക്കാര്‍ക്ക് വേണ്ടിയും വാദിച്ചു പുണ്യാളന്‍മാരാകാന്‍ മനസാക്ഷിയില്ലാത്ത കുറേപ്പേര്‍ ഉണ്ടെന്നത് ഒരു വേദനിപ്പിക്കുന്ന സത്യമായി നിലനില്‍ക്കുന്നു …

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍നിന്ന്‌ ജോലികഴിഞ്ഞു ട്രെയിനില്‍ മടങ്ങുകയായിരുന്ന സൌമ്യ എന്ന യുവതിയെ , ശരീരത്തിനും ചിന്തകള്‍ക്കും , ഞരമ്പിനും  വികലാംഗതയുള്ള ഗോവിന്ദച്ചാമിയെന്ന പാണ്ടി  ട്രെയിനില്‍നിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും തുടര്‍ന്ന് സൌമ്യ പത്രത്താളുകളിലും  മാനുഷികവികാരം അവശേഷിച്ചിരുക്കുന്ന നമ്മുടെയെല്ലാം മനസിലും മാത്രം ജീവിച്ചിരിക്കേണ്ട സ്ഥിതിയില്‍ എത്തിയിട്ടും , അയാളെ മോചിപ്പിക്കാനും ഉണ്ടായി  കള്ളസാക്ഷി നല്‍കാന്‍ ഒരു മലയാളി ഡോക്ടര്‍ …അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കുറച്ചു വക്കീലന്മാരും  …  ചിലപ്പോള്‍ അവര്‍ക്ക് ന്യായീകരിക്കാന്‍ തൊഴില്‍ധര്‍മ്മങ്ങള്‍ കാണുമായിരിക്കും അല്ലെങ്കില്‍ , എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്താത്ത കുറെ നോട്ടുകെട്ടുകളുടെ കഥ പറയാനുണ്ടാവും …

എന്തിന്‍റെ പേരിലാണെങ്കിലും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കുറെ തെറ്റുകള്‍ , പഠിച്ചവരെന്നു എല്ലാവരും വിശ്വസിക്കുന്ന കുറെ മാന്യര്‍ ചെയ്തുകൊണ്ടിരിക്കുന്നു  ….സാഹചര്യത്തെളിവുകളുടെ അഭാവം എന്നൊക്കെപ്പറഞ്ഞു  , നിയമത്തിന്‍റെ നൂലിഴകളില്‍ക്കൂടി അയാളും രക്ഷപ്പെട്ടെക്കാം …….   കാരണം സത്യം  പരാജയപ്പെടുന്നത്  കുറെ സാഹചര്യത്തെളിവുകള്‍ എന്ന ലേബലില്‍ ആണല്ലോ …

ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ കേരളത്തില്‍നിന്ന് ആരും തയ്യാറാകരുതായിരുന്നു അല്ലെങ്കില്‍ അയാള്‍ക്ക് വേണ്ടി തിരിമറി നടത്താന്‍  ഡോക്ടര്‍ തയ്യാറാകരുതായിരുന്നു …നമ്മളില്‍ച്ചിലര്‍തന്നെ  നമുക്കെതിരെ ? വിരോധാഭാസം  …..

ലൈംഗികകേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക സംവിധാനം ഉണ്ടായിരുന്നെങ്കില്‍ …മനസാക്ഷി മരിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ …..ഇത്തരം  കേസുകള്‍ അപൂര്‍വ്വ ഗുരുതരമായി  സമയം കളയാതെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെങ്കില്‍ … പ്രതികള്‍ക്ക് അതികഠിന ശിക്ഷ നല്‍കുമെങ്കില്‍ …..ഇത്തരം സംഭവങ്ങള്‍ ഒരു കഥ മാത്രമായി ചരിത്ത്രത്താളുകളില്‍ അവശേഷിച്ചെനെ എന്ന  ഓര്‍മ്മപ്പെടുത്തലോടെ    

 

തല്‍ക്കാലം വിട 

 

സജിത്ത്

https://www.facebook.com/iamlikethisbloger

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.