ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

ഇനിയെന്നു വരുമിങ്ങനെയൊരു ദിനം  എന്ന പ്രാര്‍ത്ഥനയോടെ അങ്ങനെ ഹര്‍ത്താല്‍ ദിനവും കഴിഞ്ഞു:(

…ഒരു കണക്കിന് നോക്കുകയാണെങ്കില്‍ ഹര്‍ത്താല്‍ നമുക്കെല്ലാം ഒരു ആഘോഷമാണ് …മനസറിഞ്ഞ് ,വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ഇരുന്നു എല്ലാരേയും ഒന്ന് കാണാന്‍.. …വണ്ടികളുടെ കൂകിപ്പായും ശബ്ധങ്ങളില്ല്യ …അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ല്യ …

മലയാളിയുടെ മാത്രം (തിരുത്ത്: തല്‍ക്കാലം കേരളത്തില്‍ ജീവിക്കുന്ന കേരളീയരുടെ )   ദേശീയ ആഘോഷമാണ് ഹര്‍ത്താല്‍  🙂  മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ ശരിക്കുമോന്നു പ്ലാന്‍ ചെയ്തു ഹര്‍ത്താല്‍ നമുക്കൊരു നല്ല അവധിദിവസ പ്രതീതി തരും ….ആദ്യം നമുക്ക് ചിലരുടെ ഹര്‍ത്താല്‍ ആഘോഷങ്ങളിലൂടെ ഒന്ന് പോയിവരാം …

🙂  ഹര്‍ത്താല്‍ ദിനം മുന്‍പേ തന്നെ കുപ്പിയും ചിക്കനും മേടിച്ചു ഫ്രിഡ്ജില്‍ വെച്ച് കൊണ്ടാണ് ചിലര്‍ ഇതിനെ വരവേറ്റത്

🙂 ദാനം കിട്ടിയ ഒഴിവു ദിനം,  കൂട്ടുകാരെ തിരക്കുകള്‍ ഇല്ലാതെ കാണാന്‍ , കുറേപ്പേരെങ്കിലും ജീവനോടെയൊക്കെ ഉണ്ടെന്നു അറിയാന്‍  പ്രയോജനം ചെയ്തു

🙂 എണീറ്റുവലതും പുട്ടടിച്ചു തീര്‍ത്ത്‌ നേരെ ഫോണിലോട്ട് അഭയം പ്രാപിച്ചവരും കുറവല്ല … അവരങ്ങനെ ഒരു കൈയില്‍ ഫോണും പിടിച്ചു കണ്ണുകള്‍ കൊണ്ട് ടിവി സ്ക്രീനിലൂടെ അലക്ഷ്യമായി കണ്ണുകള്‍ പായിച്ചു കൊണ്ടിരുന്നു ..

🙂 കുറച്ചുപേര്‍ ഫെയിസ്ബുക്കിലുംക്കിലും  നെറ്റിലും ഉണ്ടായിരുന്നു ( ??? )

🙂 ചില പുസ്തക ജീവികള്‍ കിട്ടിയ ദിവസം കുറെ ഒതുക്കിപ്പെറുക്കലുകള്‍ക്ക് ഉപയോഗിച്ചു (   ഉണ്ട് , അങ്ങനെയും കുറെ പ്ലാന്‍റെര്‍സ് ഉണ്ടേ 😉

🙂  നെയില്‍ പോളിഷ് കളര്‍ മാറ്റി പരീക്ഷിച്ചും, തലയില്‍ എണ്ണതേച്ചു തളം വെച്ചും 😉  ഉപാധികളില്ലാതെ കുളിച്ചും കുറേപ്പേര്‍ തീര്‍ത്തു

🙂 ആര്‍ക്കും യാതൊരു ശല്യവും ഉണ്ടാക്കാതെ , കിട്ടിയ്യത്‌ അടിച്ചുകേറ്റി ചുമ്മായങ്ങനെ ഉണ്ടുറങ്ങിത്തീര്‍ത്തവരും കുറവല്ല …ലക്കി പീപ്പിള്‍ 🙂

🙂 രണ്ടു കുപ്പിയുടെ ബലത്തില്‍ ഹര്‍ത്താലിനെതിരെ പറഞ്ഞും ,അനുകൂലിച്ചും കുറെ ബുദ്ധി ജീവികള്‍

ചില അത്യാവശ്യ സേവന മേഖലകളും , ഐടി  ജനങ്ങള്‍ക്കും ഇതു ഒരു സാദാരണ ദിവസം ആയിരുന്നു … ഞങ്ങള്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് 🙁  അതുകൊണ്ട് തന്നെ ഞാന്‍ ഇന്നലെത്തന്നെ  ആറു ഉണക്കച്ചപ്പാത്തി മുന്‍കൂര്‍ വാങ്ങിവെച്ച് ഹര്‍ത്താലിനോടുള്ള പ്രതിബദ്ധത അറിയിച്ചു 🙂

ഹര്‍ത്താലിനിടെ അരങ്ങേറിയ കല്ലേറ് തുടങ്ങിയ കലാപ്രകടനങ്ങള്‍!! അതിപ്പോ 🙁 തെറ്റ് തന്ന്യാ ..  കാട്ടിലെ ആന , തേവരുടെ മരം ..വലിയെടാ വലി  എന്ന് കേട്ടിട്ടില്ല്യെ …നമ്മുടെ കുടുംബത്തില്‍ നിന്ന് അല്ലാത്തതോണ്ട് നമുക്കത്ര വേദന ചിലപ്പോള്‍ തോന്നിയെന് വരില്ല്യ …

അങ്ങനെ ആരോക്കെയെന്തോക്കെയെങ്ങനെയൊക്കെ ആഘോഷിച്ചാലും ഇല്ലെങ്കിലും  പെട്രോള്‍ വില ലിറ്ററിനു എഴുപതില്‍ എത്തി നില്‍ക്കുന്നതില്‍ നമുക്കെല്ലാര്‍ക്കും സങ്കടമുണ്ട് …അമര്‍ഷമുണ്ട് … ഇല്ല്യെ ?? ഹ്മം ഇല്ല്യ …തുടര്‍ന്ന് വായിക്കുക

പറഞ്ഞത് ധിക്കാരമാണോയെന്നു എനിക്കറിയില്ല്യ ..കേരളത്തിലെ വളരെയേറെ കഴിവുള്ള ഒരു മുന്‍IAS ബുദ്ധിജീവിയോടു ഞാന്‍ ആദ്യാമായി എതിര്‍ത്തു സംസാരിച്ചു .മാനസികമായി കുറച്ചു വിഷമം ഉണ്ട്,കാരണം അദ്ദേഹത്തെപ്പോലെ ഒരാള്‍ക്കെതിരെ സംസാരിക്കാന്‍ഞാന്‍യോഗ്യനല്ല  …പക്ഷെ സത്യം , മനസ്സില്‍തോന്നുന്നത് ആരുടെ മുഖത്തും നോക്കി പറയണമെന്ന് എന്നെ പഠിപ്പിച്ച ഗുരു കാരണവന്മാര്‍അതൊരു ധിക്കാരമായി എടുക്കില്ല്യ എന്നെനിക്ക് ഉറപ്പുണ്ട്

 

 

one Retired Govt Secretary to Govt ( (IAS)  … ഇങ്ങനെ പറഞ്ഞു :

കോഴിയിറച്ചി 50 രൂപയില്‍ നിന്നി ഒറ്റയടിക്ക് 110  വരെ രൂപയായി.ഏത്തക്ക കിലോക്ക് നാല്‍പ്പതു രൂപയായി.സിനിമ ടിക്കെട്ടിനു 50-60-70 രൂപയായി.മദ്യത്തിന്റെ വില എത്രയാ കൂടിയത്.. ആരെങ്കിലും ഹര്‍ത്താല്‍ നടത്തിയോ?വാഹനം കത്തിച്ചോ..? ആഡംബര കാറ് വാങ്ങാന്‍ എല്ലാവര്‍ക്കും പണമുണ്ട്.ഇരുപതു ലക്ഷം വരെഅതിനായി മുടക്കുന്നു .. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും ആള്‍ട്ടോ കാറില്‍ വരുന്നു.എല്ലാവര്‍ക്കും ശമ്പളം കൂടി ..പറയുന്നത് സത്യമല്ലേ?ഏഴു ശതമാനം ഡീ എ ഞാനടക്കമുള്ള പെന്ഷങ്കര്‍ക്കും കൂടി.എനിക്ക് രണ്ടായിരം രൂപയോളം കൂടി..എല്ലാറ്റിനും കൂടുമ്പോ പെട്രോളിന് കൂടാതിരിക്കാന്‍ പറ്റുമോ …….???

ഹ്മം ………എന്ത് പറയണം എന്നെനിക്കറിയില്ല ..കാരണം ഇതിനുത്തരം ഒരുപാട് പറയാനുണ്ട് ക്ഷമിക്കണം …സാറിന് അത് മനസിലാകില്ല്യ  പതിനാലു രൂപ കൊടുത്തു ഒരു പാക്കറ്റ് ബന്നും , നാല് റോബസ്റ്റ പഴവും വാങ്ങിയാല്‍ രണ്ടു നേരം അത് മതി …രാവിലെ ഒരു കട്ടന്‍ ചായയും രണ്ടു കടിയും ..അങ്ങനെ ഒരു വര്‍ഷത്തോളം ഞാന്‍ കഴിഞ്ഞിരുന്നു …ഇപ്പോഴും ചിലരെങ്കിലും കഴിയ്യുന്നുണ്ടാവും ..അപ്പോള്‍ ചായയുടെ വില ഏഴോ പത്തോ ആകുന്നതും ….ബസ്‌ ചാര്‍ജ് കൂടുന്നതും ഞങ്ങള്‍ക്ക് വിഷയമാണ് ……മുന്തിയ ബാറുകളില്‍ അല്ലെങ്കില്‍ മുന്തിയ ഇനം മദ്യത്തോടൊപ്പം കടിച്ചു വലിക്കാന്‍ ചിക്കന്‍റെ വില കൂടുന്നത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് വിഷയമല്ല,,,എന്നും ചിക്കന്‍ കഴിച്ചല്ല ഞങ്ങള്‍ ജീവിക്കുന്നത് …ഉറങ്ങാന്‍ ഞങ്ങള്‍ക്ക് മദ്യം വേണ്ട …ഓര്‍മ്മകള്‍ മാത്രം മതി …കുറെ ഓര്‍മ്മകള്‍ കൂടുതല്‍ ആകുമ്പോള്‍ ഒരു തുള്ളില്‍ കണ്ണീരില്‍ ചിലപ്പോ കുറെ സമയത്തേക്ക് ഉറങ്ങാന്‍ പോലും കഴിയാറില്ല്യ….ഏറ്റവും തറ ടിക്കറ്റ്‌ എടുത്തു സിനിമ എപ്പോഴെങ്കിലും കാണുന്ന ഞങ്ങള്‍ക്ക് അതിന്‍റെ വില കൂടിയാലും സഹിക്കാവുന്നതെയുള്ളൂ..എന്നും സിനിമ കണ്ടല്ല ഞങ്ങള്‍ ജീവിക്കുന്നത് …..സര്‍ കരുതുന്നപോലെ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഒന്നും തരുന്നില്ല്യ …പറയാന്‍ ആണെങ്കില്‍ എനിക്കേറെ ഉണ്ട് … അത് മനസിലാക്കാന്‍ കുറച്ചു താഴെ തട്ടില്‍ ഇറങ്ങി ചിന്തിക്കണം …അത് പക്ഷെ സാറിന് പറ്റുമെന്ന് തോന്നുന്നില്ല്യ……ഒരു ചൊല്ലുണ്ട് “ഉണ്ടവന് പായ കിട്ടാഞ്ഞിട്ട് , ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് ” ..സാര്‍ എല്ലാം ഉണ്ട് കഴിഞ്ഞിരിക്കുന്നു ..അതുകൊണ്ടുതന്നെ ഈ പറഞ്ഞ അഭിപ്രായത്തെ ( പെട്ട്രോള്‍ വില കൂടിയതിനെ ന്യായീകരിച്ചത് ) അതിന്‍റെതായ സെന്‍സില്‍ എടുക്കുന്നു.. 🙁
ചിലര്‍ പറയുന്നത്  പെട്രോള്‍ മദ്ധ്യവര്‍ഗക്കാരന്‍റെ പ്രശ്നമെന്നാണ് ..കാരണം സാധാരണക്കാര്‍ക്ക് വേണ്ടതൊക്കെ ഇപ്പോള്‍ ഡീസലില്‍ ആണത്രേ..ഭൂരിപക്ഷം ഓട്ടോയും ഡീസല്‍ ആണല്ലോയെന്നു 🙁

പ്രിയ സുഹൃത്തുക്കളെ ഒന്ന് മനസിലാക്കുക , ഈ മിഡില്‍ ക്ലാസ്‌ എന്ന് പറയുന്നതും ജനങ്ങള്‍ ആണ് …കോടിക്കണക്കിനു കെട്ടിയിരുപ്പുള്ളവരല്ല …പെട്രോള്‍ കൂടിയാലും ഡീസല്‍ കൂടിയാലും അത് പ്രശ്നം ആകുന്നതു സാധാരണക്കാര്‍ക്ക് കൂടിയാണ്..ആയിരങ്ങള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ ആശുപത്രിചിലവായി വിഴുങ്ങപ്പെടുന്ന ഈ കാലത്ത് കേവലം ഒരു പനി വന്നാല്‍ തീരേണ്ട നീക്കിയിരിപ്പോക്കെയോ ഇവിടെ ഭൂരിപക്ഷത്തിനും ഉള്ളൂ

അടിസ്ഥാനപരമായി  എന്‍റെ അഭിപ്രായത്തില്‍ ഇവിടെ രണ്ടു കൂട്ടരേ ഉള്ളൂ , ഒന്ന് കാശുള്ളവനും , മറ്റേതു കാശില്ലാത്തവനും …ചിലപ്പോള്‍ നമ്മള്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ പലതായിരിക്കാം…പിടിക്കുന്ന കൊടിയുടെ നിറം പലതായിരിക്കാം ..സംസാരിക്കുന്ന ശൈലി പലതായിരിക്കാം …പാവപ്പെട്ടവന്‍ വീണ്ടും പാപ്പരായും , കാശുള്ളവന്‍ കുത്തക മുതലാളിയും ആയി മാറ്റപ്പെടുമ്പോള്‍ ഒന്നറിയുക പെട്രോള്‍ മദ്ധ്യവര്‍ഗക്കാരന്‍റെ പ്രശ്നമല്ല  …പെട്രോള്‍ വില കൂടിയാല്‍ , അത് പിന്നീട് കൂടാനിരിക്കുന്ന തുടര്‍ ചലനങ്ങളുടെ ഒരു പ്രകമ്പനമാണ് …
പാല്‍ വില അഞ്ചു രൂപ കൂട്ടി എന്നിട്ട് കൃഷിക്കാര്‍ സന്തോഷതിലാണോ ? അല്ല ( വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതില്‍ക്ലിക്ക്ചെയ്യാം )

തമിഴ്നാട്ടില്‍ മിനിമം ബസ്‌ചാര്‍ജ് രണ്ടു രൂപയാണ് , ഇവിടെ അഞ്ചും ..എന്നിട്ടോ ?  അവര്‍  തൃപ്‌തരാണോ ?

ഒന്ന് കിട്ടിയാല്‍ രണ്ടു ചിലവാക്കാന്‍ നമുക്ക് തോന്നുമെങ്കില്‍  പത്തു നമ്മളില്‍നിന്നു പിടിച്ചു വാങ്ങാന്‍ കുറെ കുത്തകകള്‍ ഇവിടുണ്ട് …

നമ്മള്‍ കൊടുക്കുന്ന  70  രൂപയില്‍   പെട്രോള്‍ കമ്പനിക്ക് കിട്ടുന്നത് 40  രൂപ …ബാക്കിയുള്ളത് ടാക്സ്‌ 🙂       പെട്രോള്‍ ഒരു ആഡംബര വസ്തുവല്ല …ഇന്നത് കാശുകാരന്‍റെയും, കാശില്ലാത്തവന്‍റെയും    ഒരു ആവശ്യമാണ്‌  …പക്ഷെ എന്ത് കൂടിയാലും കാശുള്ളവന് എന്നും ഒന്നുമൊന്നും ഇവിടെ  ഒരിക്കലും പ്രശ്നമല്ല ….

പക്ഷെ  ഒന്ന് പറയട്ടെ , ഈ സര്‍ക്കാര്‍ അവര്‍ക്ക് കഴിയാവുന്ന രീതിയില്‍ അതിക നികുതി വേണ്ടെന്നു വെച്ചു…തലപ്പത്തുള്ളവര്‍ കൂടെ അത് ചെയ്‌താല്‍ ..അല്ല അത് നടക്കാന്‍ പോണില്ല്യ 🙁 🙁

പതിനായിരം ഏക്കര്‍  വനഭൂമി ദേശസാല്‍ക്കരിച്ച  കുഞാപ്പയും,  മുന്നൂറുകോടി സ്വത്തുള്ള പിള്ളമാരും ,ലക്ഷങ്ങള്‍ പിറന്നാള്‍ സദ്യക്ക് പൊടിച്ചു കളയുന്ന ചില അച്ചായന്‍മാരും നമ്മളെ ഭരിക്കുമ്പോള്‍ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍  ആരെങ്കിലും എന്നെങ്കിലും വരുമോയെന്ന ആശങ്കയോടെ തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ …

സജിത്ത് പി എച്ച്

ശരിയപ്പോ  🙂

 

 


 

© 2011, sajithph. All rights reserved.

This entry was posted in രാഷ്ട്രീയം and tagged . Bookmark the permalink.