മഞ്ഞുരുകുമ്പോള്‍ …

മഞ്ഞുരുകുമ്പോള്‍ …

കഥ :  ( seems like  )

 

 

നടന്നതെല്ലാം ഒരു ദുസ്വപ്നമെന്നു കരുതി നിനക്കൊരു പുതിയ ജീവിതത്തിനു ….

കണീരില്‍ കുതിര്‍ന്ന കണ്ണാടി തുടച്ചുകൊണ്ട് ദിശയറിയാതെ ആ നാല്പ്പതന്ജ്ജുകാരി എന്തോ സ്വന്തം മോളോട് പറയാന്‍ ശ്രമിച്ചു  ….

അവരുടെ വാക്ക് മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ അവളുടെ നനുത്ത ശബ്ദം ചിതറി വീണു , അമ്മെ നിങ്ങളും ഒരു സ്ത്രീയല്ലേ ..നിങ്ങള്‍ക്കെങ്ങനെ  …. ?

ഒരു നിശ്വാസത്തോടെ അവര്‍ തുടര്‍ന്നു, അല്ലെങ്കിലും എനിക്ക് നിന്നെ കുറ്റപ്പെടുത്താനാകില്ല …  നീണ്ട തിരച്ചിലിനൊടുവില്‍ , കുറിപ്പും ജാതകവും കുടുംബ്ബക്കരുമൊക്കെ നോക്കി കെട്ടിച്ചതാണല്ലോ…… , എന്നിട്ടും  …
വിധി , ഈ രണ്ടു അക്ഷരമല്ലാതെ എനിക്കൊന്നും …

അല്ലമ്മേ,  .. ആദ്യരാത്രിയും പിന്നീടുള്ള പലേ രാത്രികളിലും  ഒരു കന്യകയായിത്തുടര്‍ന്നപ്പോള്‍    ഞാനും നേരത്തെ മനസിലാക്കേണ്ടതായിരുന്നു … പക്ഷെ എന്റെ പരിമിതികുള്ളില്‍ നിന്നും ഞാന്‍ അറിയാന്‍ ശ്രമിച്ചില്ല …ഒരു പക്ഷെ കൂടുതല്‍ സമയം കൊടുത്തേക്കാം എന്നൊരു തീരുമാനമായിരുന്നിരിക്കണം ഞാന്‍ ചെയ്ത തെറ്റ്  …ഇതിപ്പോള്‍ കല്യാണം കഴിഞു മൂന്നു മാസമായിരിക്കുന്നു …ഇനിയൊരു പുനര്‍ചിന്ത …

എന്തൊക്കെയോ  പറയാനുള്ള അവളുടെ ചിന്തയെ മൌനം വിഴുങ്ങി  …

മേശപ്പുറത്തു കിടന്ന ഡയറിത്താളിലെ    വാക്കുകള്‍ അവളുടെ ചിന്തയെയും  തുടര്‍ന്നുള്ള നിമിഷങ്ങളേയും കാര്‍ന്നു തിന്നുന്നതായി അവള്‍ക്കു തോന്നി  ….മൊബൈല്‍ ഫോണിന്റെയും മെയിലിന്റെയും  ഈ നൂറ്റാണ്ടില്‍ സ്വന്തം ഭര്‍ത്താവ് അവള്‍ക്കെഴുതിയ വരികള്‍ …

വരികള്‍ ഇപ്രകാരമായിരുന്നു  ….

അഭിസംഭോധനയോ  ആമുഖമോ ഇല്ലാതെ ചില പച്ചയായ സത്യങ്ങള്‍  …

മുഴുവന്‍ വായിക്കാനുള്ള ക്ഷമ നീ കാണിക്കുമെന്നു എനിക്കുറപ്പുണ്ട്  …

കല്യണം കഴിഞ്ഞു മൂന്നു മാസമായിട്ടും  ഇങ്ങനെ തുടരുന്നതില്‍  എന്തെങ്കിലും മുഷിപ്പ് നീ പ്രകടിപ്പിക്കുമെന്ന്  ഞാന്‍ കരുതി … i thought to make use of that opportunity  പക്ഷെ നീ കാണിച്ച ക്ഷമ …എന്ത് പറയണം എന്നെനിക്കറിയില്ല  .. നേരിട്ട് സംസാരിക്കാനുള്ള  ദൈര്യം    എനിക്കില്ല …അതുകൊണ്ടാണ്  ഇങ്ങനെയൊരു …

കല്യാണത്തിന് രണ്ടു മാസം മുന്‍പ് ഞങ്ങള്‍ നടത്തിയ ബാച്ചിലര്‍ പാര്‍ട്ടി നിനക്കൊര്‍മ്മയുണ്ടല്ലോ ..എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കല്യാണത്തിന് മുന്‍പേ കുറെ നിമിഷങ്ങള്‍ ..  അവിടെ ഞാന്‍ കണ്ട നീലക്കണ്ണുള്ള   ഒരുത്തിയുടെ കാര്യം ഞാന്‍ തമാശയായി  പറഞ്ഞിരുന്നല്ലോ …   ക്രിസ്റ്റീന അതായിരുന്നു  അവള്‍ പറഞ്ഞ പേര് ..  അല്ലെങ്കിലും പേര് സത്യമാണോ എന്നുറപ്പുണ്ടായിരുന്നില്ല  ..

ഈ ഡയറിയുടെ അവസാന പേജില്‍ ഒരു പേപ്പര്‍ കട്ടിങ്ങുണ്ട് ..അതൊന്നു വായിക്കു ശേഷം അടുത്ത പേജില്‍  …

വിദേശയുവതി മുങ്ങിമരിച്ചു ..
സ്വന്തം ലേഖകന്‍ :

ഗോവ : ഒരു വര്‍ഷയമായി അനതികൃതമായി  തങ്ങുകയായിരുന്ന  ക്രിസ്റ്റീന ( 28 ) മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു ..  നീന്തല്‍ വിദഗ്ദ്ധയായിരുന്ന  ക്രിസ്റ്റീനയുദെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു  സംശയിക്കപ്പെടുന്നു ..കഴിഞ്ഞ ഒരു മാസമായി അവര്‍ തന്റെ ചികിത്സയിലായിരുന്നെന്നു  HIV  സംബന്ധിച്ച ഗവേഷണം നടത്തുന്ന ഡോക്ടര്‍ അഭിപ്രായപ്പെട്ടത്  സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു  …

നമ്മുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ് ഞാന്‍ ഈ വാര്‍ത്ത‍ ശ്രദ്ധിച്ചത് …ഫെയിസ്ബൂകില്‍ കുറെ പരതി  , അവളുടെ പേര് ക്രിസ്റ്റീന തന്നെയാണ് ..  “Fucking condolences you beautiful bitch   ” എന്നാരോ കമന്റും ചെയ്തിരിന്നു ..

ഇത്രയും കാര്യങ്ങള്‍ ഇങ്ങനെ നിന്നോട് പറയുമെന്ന് എനിക്കറിയില്ല .. ഇപ്പോള്‍  എന്തെന്നില്ലാത്ത ആശ്വാസം  തോന്നുന്നു …   ഒരു മാസം മുന്‍പ്  നീയറിയാതെ  ഞാന്‍ ടെസ്റ്റ്‌ നടത്തി , ഇതുവരെ കുഴപ്പമില്ല … പക്ഷെ മൂന്നുമാസം മുതല്‍ ആറുമാസം വരെ അയാളെ എന്തെങ്കിലും ഉറപ്പിച്ചു പറയാനാകൂ ..
ഇനി നീയാണ് തീരുമാനിക്കേണ്ടത് …എന്തായാലും ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ് … ബാക്കിയെല്ലാം നിന്റെ ഇഷ്ടം …  ദയവു  ചെയ്തു നീ വേറെ ആരോടും പറയരുത് ..എന്ത് തീരുമാനം എടുത്താലും …ഞാന്‍  .. …………. എനിക്കൊന്നും പറയാന്‍ അര്‍ഹതയില്ല  …

xxx———xxxxx———–xxxx————-xxxx———–xxxxx

നീയെന്തു തീരുമാനിച്ചു ?  അവിടെ തങ്ങി നിന്നിരുന്ന നിശബ്ധത  തടസപ്പെടുത്തി അവര്‍ ഇടപെട്ടു  ..

എന്ത് പറയണം , എന്ത് തീരുമാനിക്കണം എന്നെനികറിയില്ല

നല്ലവനാണ് …ഇതറിഞ്ഞ  ശേഷം ഒരിക്കലെങ്കിലും …

അമ്മയെന്തു പറയുന്നു …

എനിക്കറിയില്ല  മോളെ …  ഞാന്‍  .. അല്ലെങ്കില്‍ നമുക്കിത് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ ..  പ്രശ്നമായ സ്ഥിതിക്ക്  ..

ഇതു അമ്മ പറയുമ്പോലെ ഒരു വിധിയായിരിക്കാം പക്ഷെ വരുമ്പോലെ വരട്ടെ ..അല്ലെങ്കിലും ജീവിതമെന്നത്‌ ഒരു ഗെയിമല്ലേ .. കാത്തിരിക്കാം , ഇത്രയും  ക്ഷമിക്കാമെങ്കില്‍

മഴയ്ക്ക് ശേഷം അങ്ങകലെ മഞ്ഞുരുക്കുന്നു …  വീണ്ടുമൊരു മഴക്കായ് …

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.