സന്തോഷ്‌ പണ്ഡിറ്റും മലയാളികളും

ഈ ലേഖനം കുറച്ചുകൂടി ആള്‍ക്കാര്‍ വായിക്കപ്പെടട്ടെ  എന്ന ആഗ്രഹത്തോടെ എഴുതിയതാണ് …

 ഉദേശശുദ്ധിയെക്കുറിച്ചും  എഴുതേണ്ടി വന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും ഒരു വാക്ക് :- …മനോരമയില്‍ വന്ന ഒരു അഭിമുഖ വിശകലനവും , അദേഹത്തിന്‍റെ “കൃഷ്ണനും രാധയും ” എന്ന സിനിമയിറങ്ങിയതിന്‍റെ പിറ്റേന്ന്മുതല്‍ മറ്റെല്ലാം മറന്നു മനോരമ കാണിക്കുന്ന ഉല്‍സാഹത്തിമര്‍പ്പിനെ ചരിത്രത്താളുകളില്‍ നാളെ വരാന്‍ പോകുന്ന തലമുറ തെറ്റായി വായിചെക്കാവുമെന്ന ഉല്‍ക്കണ്ഠയും , അതിനോടൊപ്പം അറിഞ്ഞോ അറിയാതെയോ നമ്മള്‍ തന്നെ ചെയ്തുവരുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഇതുകൊണ്ട്‌ ഉദേശിക്കുന്നത്..

സന്തോഷ്‌ പണ്ഡിറ്റ് എന്ന കലാകാരന്‍  നേടിയെടുത്തെന്നവകാശപ്പെടുന്ന ഹിന്ദി ബിരുദാനന്തരബിരുദത്തിനും ,നിയമ ബിരുദത്തിനും ,സിവില്‍ എന്‍ജിനിയരിംഗ് ഡിപ്ലോമക്കും  ഇനി നേടാന്‍ പോകുമെന്ന് പറയപ്പെടുന്ന സൈക്കോളജി ബിരുദാനന്തരബിരുദത്തിനും പിന്നെ എല്ലാ കഴിവുകള്‍ക്കും മുന്നില്‍ യാതൊരുവിധ അനാദരവും കാണിക്കാതെ  തുടരട്ടെ..

ഒരു തറക്ക് ഒരിക്കലേ കൂതറയാകാന്‍ പറ്റൂ

 

മനോരമ സൈറ്റില്‍ / ബ്ലോഗില്‍   പ്രത്യക്ഷപ്പെട്ട  വരികളിലൂടെ …

“കൃഷ്ണനും രാധയും ” എന്ന സിനിമയുടെ നിലവാരത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം .ഒരേ റൂട്ടിലോടി ആളില്ലാത്ത വെയിറ്റിംഗ് ഷെഡില്‍ നിലച്ചുപോയ മുഖ്യധാരാ മലയാള സിനിമയോടുള്ള പരിഹാസമാണ് ആവേശത്തോടെ തിയേറ്റര്‍ വിട്ടിറങ്ങുന്ന ജനക്കൂട്ടം ……

സിനിമാ മേഖലയോടുള്ള വലിയൊരു പരിഭവമാണ് പ്രേക്ഷകര്‍ കൃഷ്ണനും രാധയിലുമൂടെ തീര്‍ത്തത്. ഇക്കാര്യം സിനിമാ ലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു “

സത്യത്തിനു ഒരുതരത്തിലും നിരക്കാത്ത മേല്‍പ്പറഞ്ഞ വരികളിലൂടെ എന്താണ്  അര്‍ത്ഥമാക്കിയതെന്നത് വ്യക്തമല്ല ….   

ഏറ്റവും മനോഹരമായി വസ്ത്രങ്ങളണിഞ്ഞും , ഒന്നുമുടുക്കാതെയും  ശ്രദ്ധ പിടിച്ചു പറ്റാം …എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്                               ” പകുതിയുടുതുണിയുരിഞ്ഞ്  അപ്പുറത്താരോ …ശേ  കറമം   ”   എന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്നുപറയുന്നതിനോടൊപ്പം അതെത്രത്തോളമുണ്ട് എന്നറിയാനുള്ള സ്വാഭാവിക മലയാളി മനസിന്‍റെ ചൂഷണമാണ്  സത്യത്തില്‍  ഈ നിമിഷത്തെ “സന്തോഷ്‌ പണ്ഡിറ്റ്”   

അല്ലെങ്കില്‍ നല്ലത് കണ്ടു പറയുന്നതില്‍ക്കൂടുതല്‍ , ഒരു വശത്തിന്‍റെ  നെഗറ്റീവ് സൈഡ് കൂടുതല്‍   കളിയാക്കാനുള്ള , നമ്മുടെയെല്ലാം  ബാലിശവും നിരുപദ്രവുകരമായ മലയാളി മനസിന്‍റെ  മരുഭൂമിയിലെ മരപ്പച്ച കൂടിയാണത്

സത്യത്തില്‍ ഇവിടെ വിജയം ഒരാള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ് ..വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു ടെലിഫിലിമിറക്കിയിട്ടും ശ്രദ്ധിക്കപ്പെടാതെപോയതില്‍  “മലയാളി എന്ത് ..ഇന്നത്തെ മലയാളിയുടെ മനസ് കാണാന്‍ ശ്രമിച്ചതിന്‍റെ  ..എന്തൊക്കെച്ചെയ്താല്‍ ശ്രദ്ധിക്കാപ്പെടുമെന്നുള്ള തികഞ്ഞ ബിസിനസ് പാടവത്തിന്‍റെ വിജയം ആണിത്

അന്യരുടെ തെറ്റുകളെ , വൈകൃതമായ വികാരങ്ങളെ ആസ്വദിക്കാന്‍ ശ്രമിച്ചു , അത് കൂടുതല്‍ പേരിലെത്തിക്കാന്‍ ശ്രമിച്ചു നമ്മളെല്ലാം ഒരു നല്ലൊരു പരസ്യമാണ് ചെയ്തുകൊണ്ടിരുന്നത് …ഇപ്പോള്‍ വിവിധരൂപത്തിലും ഭാവത്തിലുമുള്ള സന്തോഷിന്‍റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ നമ്മളെല്ലാം അതാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്  …..  

ഒരു പ്രോല്‍സാഹനമെന്ന രീതിയിലാണ് അത് ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍ തുടരുക …വിമര്‍ശനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍  , അത്തരം ചിത്രങ്ങള്‍ ഒഴിവാക്കുകയും ഷെയര്‍ ചെയ്യുന്നത് തുടരാതിരിക്കുകയുമല്ലേ വേണ്ടത് എന്നുകൂടെ ഓര്‍മ്മിപ്പിക്കട്ടെ …

ഈ വര്‍ഷം ഇതേവരെ ഇറങ്ങിയ കൊള്ളാവുന്ന ചിത്രങ്ങള്‍ എല്ലാം മാന്യമായി ജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരുന്നു ….ഒരേ ഒരു അപവാദം “സിറ്റി ഓഫ് ഗോഡ്‌ ” എന്ന സിനിമ മാത്രമാണ് …ഇത്രയും നല്ലൊരു സിനിമ മലയാളികള്‍ കാണാതിരുന്നെങ്കില്‍ അതിന്‍റെ കാരണം മാര്‍ക്കെട്ടിംഗ് പിഴവ്മാത്രമാണ് …ചൈനാടൌണ്‍ വരെ വിജയിച്ചപ്പോഴാണ് ഒരു നല്ല ചിത്രം പരാജയപ്പെട്ടത്  …

“കൃഷ്ണനും രാധയും ” എന്ന സിനിമ മലയാളികളില്‍ ഏറിയപങ്കും കണ്ടത് , ത്രസിപ്പിക്കുന്ന ആക്ഷന്‍ സീനുകളോ , ആടിത്തിമര്‍ക്കാന്‍ തട്ടുപൊളിപ്പന്‍  ഗാനരംഗങ്ങളോ ഉള്ളതുകൊണ്ടല്ല …”ഇതിലും കൂതറയായി  എന്താണാവോ കാണിച്ചു വച്ചിരിക്കുന്നത് ” എന്ന സാധാരണ മലയാളിമനസിനെ നല്ല വിധത്തില്‍ മാര്‍ക്കെറ്റ്‌ ചെയ്തു എന്നത്കൂടെയാണ്  …  ഒന്നും ഓര്‍ക്കാതെ കുറെ വിഡ്ഢിത്തരങ്ങള്‍കണ്ടു ചിരിക്കാന്‍ പറ്റുമെന്ന രീതിയിലും കുറേപ്പേര്‍ അത് കണ്ടു …പ്രേക്ഷകരെ രസിപ്പിക്കുന്നതായിരിക്കണമല്ലോ ഒരു കലാരൂപം ..അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ആ ശ്രമം ഒരു വിജയമായിരുന്നു എന്നുകൂടെ ചേര്‍ക്കട്ടെ  ….

യൂടുബില്‍  ആ പാട്ട് കണ്ട/ വിമര്‍ശിച്ച/ തെറി പറഞ്ഞു മടുത്ത . സ്വന്തം കാശുമുടക്കി ഫോണ്‍ ചെയ്തു തെറി പറഞ്ഞു എന്ന് ആശ്വസിക്കുന്ന  ലക്ഷോപലക്ഷം ആളുകള്‍  അറിയാത്ത ഒന്നുണ്ട് …അതില്‍നിന്നും  കിട്ടിയെന്നു വിശ്വസിക്കുന്ന വരുമാനം …അതൊരുപക്ഷേ ഈ സിനിമയുടെ മുടക്ക്മുതലിന്‍റെ പതിന്മടങ്ങാണ് ……..അങ്ങനെ നമുടെ  സമയവും , ബാലിശമായ മനസും ,മാറ്റം വന്നുകൊണ്ടിരിക്കുന്ന സ്വഭാവവൈകൃതവും   ഒരു മിടുക്കന്‍ വിറ്റുകാശാക്കിയെന്നു ചുരുക്കം …  ഇതൊന്നുമറിയാതെ  കുറേപ്പേര്‍ വീണ്ടും  ചിത്രങ്ങള്‍ ഷെയര്‍ ചെയുന്നു …സ്വയം ചിരിക്കുന്നു … അന്യന്‍റെ തെറ്റുകളെ ചൂണ്ടി ഊറിയൂറി  ചിരിക്കുന്ന  നമ്മുടെ മനസ് എന്ന് മാറുന്നുവോ അന്നെ നമ്മള്‍ നന്നാവൂ ….

ഇതൊക്കെയാണെങ്കിലും ഒരു സിനിമയുടെ കുറെയേറെ ജോലികള്‍ ഒറ്റയ്ക്ക് ചെയ്തെങ്കില്‍ , വെള്ളിത്തിരയില്‍ എത്തിച്ചെങ്കില്‍ കഴിവ് നമ്മള്‍ കണ്ടേ പറ്റൂ

…പക്ഷെ നെഗറ്റീവ് ആണോ , പ്രോല്‍സാഹിക്കപ്പെടെണ്ട ഒന്നാണോ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മുടെ ഇഷ്ടം …. അപ്പോള്‍ ഇനി ഭാവിയില്‍ നിങ്ങള്‍ കാണാന്‍ പോകുന്ന , വായിക്കാന്‍ പോകുന്ന വീഡിയോകളും, ലേഖനങ്ങളും അങ്ങനെ കടന്നുപോകുമ്പോള്‍  ഒരു നിമിഷം  ഓര്‍ക്കുക  എന്ന ഓര്‍മ്മപ്പെടുത്തലോടെ തല്‍ക്കാലം വിട ….

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.
  • Sajithph

    സ്വാഭാവികമായി ഒരു സംശയം വരാം , ഇതും ഒരു പബ്ലിസിറ്റി അല്ലേയെന്ന് ….ഒരു തെറ്റ് തെറ്റാണെന്ന് പറയാന്‍ അതിന്റെ പേരെടുത്തു പറയാതെങ്ങനെയാ

  • വളരെ ശരിയാണ്… നെഗറ്റീവ് പബ്ലിസിറ്റി എന്ന മൂനാമ്കിട മാര്‍ക്കറ്റിംഗ് തന്ത്രം ഉപയോഗിച്ച് അന്യന്റെ കുറവുകളും കുറ്റവും കണ്ടു ആസ്വദിക്കുന്ന മലയാളി സമൂഹത്തെ ഒന്നടങ്കം സന്തോഷ്‌ പണ്ഡിറ്റ്‌ സമര്‍ത്ഥമായി മുതലാക്കിയിരികുന്നു.