ഏഴാം അറിവ് – 6.1/10 – റിവ്യൂ- സൂര്യ

Suriya  Shruti Haasan   Johnny Tri Nguyen  

Direction : A. R. Murugadoss  

Music : Harris Jayaraj

 


സിനിമയെക്കുറിച്ച് യാതൊരു മുന്‍ധാരണയില്ലതെയാണ് പോയത്,  അതുകൊണ്ടുതന്നെ നിരാശപ്പെടുത്തിയില്ല്യ എന്ന് പറഞ്ഞുകൊണ്ട് നേരെ കഥയിലോട്ടു കടക്കാം …

 

 

കഥ :

ചൈനയില്‍ കണ്ടുവരുന്ന ഹിപ്നോട്ടിസം ഉള്‍പ്പെടെ, പിന്നെ ഇന്ന് ചൈനയില്‍ ഉള്ള ഒരുപാടൊരുപാട്  പ്രാചീന യുദ്ധമുറകളും ,കരാട്ടെ , തുടങ്ങിയ ഒട്ടനവധി മാര്‍ഷ്യല്‍ ആര്‍ട്സും തമിഴ്നാട്ടുകാരനായ ഒരു ജ്ഞാനി ആയിരത്തിനജ്ജൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയെന്നതാണ് ഈ സിനിമയുടെ കഥയുടെ  നട്ടെല്ല് എന്നോക്കെപ്പറയാവുന്നത്‌..ഇനി സിനിമയിലോട്ടു …

ഏകദേശം  ആയിരത്തിനജ്ജൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബോധിവര്‍മ്മന്‍( സൂര്യയുടെ ഒരു കഥാപാത്രം ..സൂര്യയ്ക്ക് ഇതില്‍ രണ്ടു റോള്‍ ഉണ്ട് )   എന്നൊരു സകലകലാ ജ്ഞ്ഞാനി തമിഴ്നാട്ടില്‍ ( കാന്ജ്ജീപുരം) ജീവിച്ചിരുന്നു …ആയോധനകലകളിലും, പച്ചമരുന്നുകളെപ്പറ്റിയും യുദ്ധമുറകളിലും അപാര കഴിവിണ്ടായിരുന്ന ഒരു സ്വാതികന്‍ ….തന്‍റെ ഗുരുവിന്‍റെ നിര്‍ദേശപ്രകാരം , ചൈനയില്‍ വരാന്‍ പോകുന്ന എന്തോ ഒരു ദുരന്തം മുന്‍കൂട്ടിക്കണ്ട് അങ്ങോട്ട്‌ പോകാന്‍ നിര്‍ദേശിക്കപ്പെടുന്നു..പോകുന്നതിനു മുന്‍പ് തന്‍റെ അനുഭവങ്ങളും കണ്ടെത്തലുകളും ഒരു പുസ്തകമാക്കി സമര്‍പ്പിച്ചു   സൂര്യ(ബോധിവര്‍മ്മന്‍) ഒരു കുതിരപുറത്തു ചൈനയിലോട്ടു പോകുന്നു .. …ചിക്കന്‍പോക്സ് പോലെ അവിടെ ആകമാനം ബാധിച്ച അസുഖത്തില്‍ നിന്നും, പിന്നീട് കുറെ കൊള്ളക്കാരില്‍നിന്നും ചൈനയിലെ ഒരു ഗ്രാമത്തില ജനതയെ നമ്മുടെ സൂര്യ രക്ഷിച്ചു അവരുടെ കണ്‍കണ്ട ജ്ഞ്ഞാനിയായിക്കരുതപ്പെടുന്നു …സൂര്യയ്ക്ക് ഉള്ള എല്ലാ അറിവും അവര്‍ ചോദിച്ചു മനസിലാക്കി പുസ്തകരൂപത്തിലാക്കുന്നു ..അങ്ങനെ സര്‍വ്വരോഗ-ആയോധനകലകളെപ്പറ്റിയും അവര്‍ക്ക് പകര്‍ന്നു നല്‍കി , തിരിച്ചു ഭാരതത്തിലോട്ടു പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു …പക്ഷെ, എത്രയും തേജസ്വിയായ സൂര്യയുടെ ആത്മാവും,രക്തവും ചൈനയില്‍ തുടര്‍ന്നാല്‍ എല്ലാക്കാലവും അതൊരു മുതല്‍ക്കൂട്ടെന്നു മനസിലാക്കിയ അവര്‍ ഭക്ഷണത്തില്‍ വിഷം നല്‍കി സൂര്യയ്ക്ക് കൊടുക്കുന്നു ..മുന്‍കൂട്ടി മനസിലാക്കിയെങ്കിലും സൂര്യ അതുവാങ്ങിക്കാഴിച്ചു അവിടുതേ മണ്ണില്‍ അടക്കപ്പെടുന്നു…

ഇനി നേരെ ഈ കാലത്തോട്ടു …കഥയിലോട്ടു കടക്കും മുന്‍പ് പ്രാധാന്യമുള്ള മൂന്നു കഥാപാത്രങ്ങള്‍ കൂടെ മനസിലാക്കാം..

സൂര്യ:  സൂര്യയുടെ രണ്ടാമത്തെ കഥാപാത്രം അരവിന്ദ്‌ ഒരു സര്‍ക്കസ്‌ പ്രകടനക്കാരനാണ്…പ്രേക്ഷകരെ ആവെശപ്പെടുത്തി അടിച്ചുപൊളിച്ചു ജീവിക്കുന്ന ഒരു യുവാവ് …

നായിക ശുഭ ( ശ്രുതിഹാസന്‍) ഡി.എന്‍,എ റിസര്‍ച്ച്ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ് ..മനുഷ്യധരീരത്തിലെ  കണികകളെ അവയുടെ അതിസൂക്ഷ്മഘട്ടത്തില്‍ വ്യത്യാസം വരുത്താന്‍ സാധിച്ചാല്‍ തലമുറയിലൂടെ തുടര്‍ന്നുവരുന്ന അസുഖങ്ങളും കാന്‍സര്‍ ഉള്‍പ്പെടെ  സുഖപ്പെടുത്താന്‍ കഴിയുമെന്നതാണ് വിഷയം…പിന്നെ ഇപ്പോഴുള്ള ഡിഎന്‍എ ക്രമീകരണം , തലമുറകള്‍ക്ക് മുന്‍പിലുള്ള വംശത്തില്‍ പെട്ട ആളുടെതുമായി താരതമ്യപ്പെടുത്തി  കുറച്ചു പൊടിക്കൈകള്‍ ചെയ്‌താല്‍ , അന്നത്തെക്കാലത്തെ പൂര്‍വ്വികര്‍ക്കുള്ള എല്ലാ കഴിവുകളും ,പിന്നീടുള്ള അതേ പരമ്പരയില്‍പ്പെട്ട ഒരാള്‍ക്ക് സാധിക്കാന്‍ കൈവരുമെന്നു ചുരുക്കം..അതിനുള്ള വഴികള്‍ ബോധിവര്‍മ്മന്‍ പണ്ട് ചൈനയിലേക്ക് പോകുന്നതിന് മുന്‍പ് കൈമാറിയ പുസ്തകത്തില്‍ ഉണ്ട്  🙂 അപ്പോള്‍ എങ്ങനെയെങ്കിലും ഇപ്പോള്‍ അതെ വംശപരമ്പരയില്‍പ്പെട്ട അരവിന്ദിനെ കൂടുതല്‍ പരീക്ഷണ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയാല്‍  തന്‍റെ റിസര്‍ച്ചിനെക്കുറിച്ച് കണക്കുകൂട്ടുന്ന ഒരു ബോള്‍ഡ്‌ പെണ്‍കുട്ടിയാണ് ശുഭ

വില്ലന്‍ : ചൈനക്കാരന്‍ ഡോങ് – ആയോധന കലകളിലും ഹിപ്നോട്ടിസതിലും അപാര കഴിവുകളുള്ള ഇന്നത്തെ തലമുറയില്‍പ്പെട്ട ഒന്നാണ് നമ്മുടെ ചൈനക്കാരന്‍ ഡോങ് ..ആരുടേയും മനസ് ഒറ്റ നോട്ടത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സിദ്ധി നമ്മുടെ ബോധിവര്‍മ്മന്‍ നേരത്തേ പഠിപ്പിചിരുന്നല്ലോ 😉

ഓപ്പറേഷന്‍ റെഡ്‌: പണ്ട് ചൈനയില്‍ ഉണ്ടായിരുന്ന ചിക്കന്‍പോക്സ് പോലുള്ള രോഗം ഇന്ത്യക്കാരില്‍ പകര്‍ത്താന്‍ ചൈനീസ്‌ ഭരണകൂടം ഇട്ടിട്ടുള്ള പ്ലാനിന്‍റെ പേര് ..ആപൂര്‍വ്വ അസുഖമായതുകൊണ്ട് അതിനുള്ള മരുന്ന് കണ്ടുപിടിക്കാന്‍ എല്ലാരും പരക്കം പായുമ്പോള്‍ , കുറേപ്പേര്‍ ആ അസുഖം വന്നു മരിച്ചു കഴിഞ്ഞാല്‍ ചൈന ആ മരുന്നുമായി രംഗത്തെത്തും …പിന്നെ അവര്‍ പറയുന്ന ഉപാധികളോടെ ആ മരുന്ന് കൈമാറും ..അതാണ്‌ ഓപ്പറേഷന്‍ റെഡ്‌

 

 

 

 

 

 

 

 

ഇനി നേരെ കഥയിലോട്ടു …….  

 

അരവിന്ദ്‌  അങ്ങനെ സര്‍ക്കസ്‌ കൂടാരത്തില്‍ അടിച്ചുപൊളിച്ചു ദിവസങ്ങള്‍ ചിലവിടുമ്പോള്‍  ഒരു ദിവസം ശുഭ അവിടെ  , ആ സര്‍ക്കസ്‌ കൂടാരത്തില്‍ നിന്നും ഒരു കുരങ്ങിനെ വേണമെന്ന ആവശ്യവുമായി എത്തുന്നു …നായികയെ കണ്ട മാത്രയില്‍    സൂര്യ  ആകൃഷ്ടനായി എങ്ങനെയെങ്കിലും അവളോട് കൂടുതല്‍ പരിചയപ്പെടാന്‍ ഉള്ള അവസരം തേടി നടക്കുന്നു …ഇതിനിടെ ഓപ്പറേഷന്‍ റെഡ്‌ നടത്താനായി ചൈനീസ്‌ അധികാരികള്‍ ഡോങ്ങിനെ ചുമതലപ്പെടുത്തുന്നു …കൂടെ ബോധിവര്‍മ്മന്‍റെ കഴിവുകള്‍ തിരിച്ചുകൊണ്ടുവരാനായി ശ്രമിക്കുന്ന ശ്രുതിയെ കൊല്ലുകയും വേണം …  

  സൂര്യ ശ്രുതിയെ വീണ്ടും കാണുന്നു ..പരിചയപ്പെടല്‍ കൂടുതല്‍ തലത്തിലേക്ക് പടരുമ്പോള്‍ , ശ്രുതി ഒഴിഞ്ഞുമാറുന്നു ….ശ്രുതി തന്നെ ചതിക്കുകയാണെന്നും, ഒരുവര്‍ഷമായി ശ്രുതി തന്നെയാണ് പിന്തുടരുന്നതെന്നും മനസിലാക്കുന്ന  സൂര്യ അസ്വസ്ഥനായി ശ്രുതിയെ തേടി പോകുന്നു ..അവിടെ കണ്ട കാഴ്ച , തന്നെ ഉപയോഗിച്ചു ശ്രുതി തുടര്‍ന്ന് വന്ന പരീക്ഷണം ആണ്…താന്‍ അറിയാതെ എന്തൊക്കെയോ ശേഖരിച്ചു വച്ചിരിക്കുന്നു.. കുപിതനാകുന്ന സൂര്യയെ തന്‍റെ റിസര്‍ച്ചിനെക്കുറിച്ചും നല്ല വശങ്ങളെക്കുറിച്ചും   ബോധിവര്‍മ്മനെക്കുറിച്ചും  പറയുന്നു..

ഇതിനിടയില്‍ വില്ലന്‍ ഇന്ത്യയില്‍ എത്തി  കുറെ വൈറസിനെ ഒരു തെരുവുപട്ടിയുടെ മേല്‍ കുത്തിവക്കുന്നു…ഇവിടെ ഒരു ഫൈറ്റ് ഉണ്ട്…മറ്റുള്ളവരുടെ മനസിനെ നിയന്ത്രിച്ചുള്ള രംഗങ്ങള്‍ രസാവഹം തന്നെയാണ് …

റിസര്‍ച് കൂടുതല്‍ തലങ്ങളിലേക്ക് ചെയ്യാനുള്ള ശ്രുതിയുടെ അപേക്ഷ കുറെ ശാസ്ത്രഞ്ജര്‍ പുച്ചിച്ചുതള്ളുന്നു …അസ്വസ്ഥയായ ശ്രുതിയെ  സൂര്യ സമാധാനിപ്പിക്കുന്നു ..തന്നെ ഒരു ചൈനക്കാരന്‍ പിന്തുടരുന്നു എന്ന് പോലിസ്‌ സ്റ്റേഷനില്‍വെച്ച് മനസിലാക്കിയ ശ്രുതി     അതെന്തിനാനെന്നു അറിയാനുള്ള ആകാംക്ഷ  സൂര്യയോട് പങ്കിടുന്നതിനിടയില്‍ അവിടെ എത്തുന്ന ഡോങ് പോലിസ്‌കാരെ   അവരുടെ മനസ് നിയന്ത്രിച്ചും , ആയോധനകലകളിലൂടെയും ആക്രമിക്കുന്നു …രക്ഷപ്പെടുന്ന ശ്രുതിയും സൂര്യയും  വില്ലനെ പിന്തുടര്‍ന്ന് , ഓപ്പറേഷന്‍ റെഡ്‌ എന്ന വാക്കും , രാജ്യത്തെ മുന്നൂറ്കോടിക്ക്  ഒറ്റുകൊടുക്കുന്ന തന്‍റെ സൈന്‍ടിസ്റ്റ് ബോസ്സിനെയും  കാണുന്നു … ഓപ്പറേഷന്‍ റെഡിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞില്ലെങ്കില്‍ എല്ലാരേയും മുന്നൂറ്കോടിയുടെ കഥ അറിയുക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ശ്രുതിയോട് പിറ്റേ ദിവസം കാണാമെന്ന് ബോസ് അറിയുക്കുന്നു …പിറ്റേ ദിവസം ബോസിനോടൊപ്പം എത്തപ്പെട്ട ഡോങ് ഇവരെ ചെയിസ്‌ ചെയ്യുന്നു ..തുടര്‍ന്ന് റോഡില്‍വെച്ച് ഒരു വറൈറ്റി ഫൈറ്റ് നടത്തുന്നു … ഇതെല്ലാം അവസാനിപ്പിക്കാന്‍ അരവിന്ദിന്  ബോധിവര്‍മ്മന്‍റെ എല്ലാ കഴിവുകളും , അതിസൂക്ഷമായ പ്രക്രിയയിലൂടെ തിരികെ കൊടുക്കണമെന്നു മനസിലാക്കുന്ന ശ്രുതി അതിനായി , ആരവങ്ങളില്ലാത്ത ഒരു സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം അതിനുള്ള  യജ്ഞത്തില്‍ മുഴുകുന്നു ..അത് മനസിലാക്കുന്ന വില്ലന്‍ അവിടെ എത്തി അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു ..ഒരു ദിവസംകൂടെ ഉണ്ടായിരുന്നെങ്കില്‍ അരവിന്ദിന് എല്ലാ കഴിവും കിട്ടിയേനെ ..അരവിന്ദിനെയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വില്ലന്‍ സൂര്യയെ   തൂക്കിയെടുത്ത്  കൊല്ലാന്‍ ശ്രമിക്കുന്നു …ക്രൂര മര്‍ദനത്തിനടില്‍ സൂര്യയ്ക്ക് ബോധിവര്‍മ്മന്‍റെ കഴിവുകള്‍ തിരികെകിട്ടുന്നു … !!!!

 

രത്നച്ചുരുക്കം 🙂

കളര്‍ഫുള്‍ ഗാന രംഗങ്ങള്‍ …വില്ലന്‍റെ കൊള്ളാവുന്ന പ്രകടനം …സൂര്യയുടെ  മസില്‍ പ്രദര്‍ശനം ( സിനിമ മൊത്തത്തില്‍ എടുത്താല്‍ പത്തു നിമിഷതിലതികം സമയം കാമറ സൂര്യയുടെ ബോഡിയില്‍ ആണ് )..സൂര്യയുടെ സ്ഥിരതയുളള അഭിനയപ്രകടനം …തെറ്റില്ല്യാത്ത ശ്രുതിയുടെ പെര്‍ഫോമന്‍സ് … … അനാവശ്യ പാട്ടുകള്‍ എന്ന് തോന്നുമെങ്കിലും, ഗാനത്തെക്കളും  ഗാനരംഗങ്ങള്‍ക്കുള്ള വശ്യത ….  പിഴവുകള്‍ കുറച്ചുള്ള സംവിധാനം  … മനോഹരമായ ആദ്യപകുതിയിലെ കുറെ നല്ല നിമിഷങ്ങള്‍ … ചില ഇംഗ്ലീഷ് സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എടുത്ത , അവാസന ഭാഗത്തിലെ  സ്ഥിരം കുറെ കാഴ്ചകള്‍  എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഈ സിനിമക്ക് അങ്ങനെ പറയത്തക്ക പ്രത്യേകതയോന്നും അവകാശപ്പെടാനില്ല്യ  …..കുറെ രംഗങ്ങള്‍ മുഷിപ്പിക്കുമെങ്കിലും  ഒരു സിനിമ കാണണം എന്ന് വിചാരിച്ചിരിക്കുന്നവര്‍ക്ക്  പോയി കാണാവുന്ന ഒരു സിനിമയാണ് ഇതു … എന്തായാലും കണ്ടിരിക്കണ്ട ഒരു സിനിമയോന്നുമല്ല …..  സൂര്യഫാന്‍സ്‌ എല്ലാരും കണ്ടിരിക്കണം 🙂

SP ബാലകൃഷ്ണന്‍ ആലപിച്ച ഒരു മനോഹര ഗാനം ചിത്രത്തില്‍ ഉണ്ട് …ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്

 

ഏഴാം അറിവ്   –      6.1/10

 

ഇവിടെക്ലിക്ക്ചെയ്യുക

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in സിനിമ and tagged , , , , , , . Bookmark the permalink.
  • Abc

    kopp…. potta padam….. kure alamb scenes…..