ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

ഓരോ ട്രെയിന്‍ യാത്രയും ഒരു കൊച്ചു  ജീവിതമാണ് 

എവിടെ നിന്നൊക്കെയോ വന്നു  വേറൊന്തൊക്കെയോ ലക്ഷ്യങ്ങളുള്ള കുറേപ്പേര്‍ എങ്ങോട്ടന്നറിയാതെ ഒരു  ലോഹക്കുഴലില്‍  ഒരുമിച്ചു കുറച്ചു നേരം  …

അത്തരം അന്തരങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു പരിചയങ്ങളുണ്ടാവാറുണ്ട്  .. പക്ഷെ  ആ യാത്രയുടെ ഒടുക്കം സത്യം പറഞ്ഞുകൊണ്ട് പകുത്ത  നിമിഷങ്ങളെ    മറവിയുടെ പാളങ്ങളിലേക്ക്  യാത്രയാക്കി അവരവരുടെ തിരക്കുകളിലേക്ക് ….  

 

തെക്കോട്ട്‌ തിരി തെളിച്ചുവെച്ചൊരു കത്തുന്ന നിലവിലക്കിന് താഴെ കടും ചുവപ്പുള്ള പട്ടില്‍ അങ്ങിങ്ങായി നാക്കിലത്തുണ്ടുകള്‍ … നാക്കിലയില്‍ കടുകുമണികളും അരിയും ചേര്‍ന്ന് രാത്രിയേയും പകലിനെയും പ്രതിനിധീകരിച്ചു  ചിതറിക്കിടക്കുന്നതിനിടയില്‍ തീരെ മെലിഞ്ഞൊരു കാക്ക കൊതിയോടെ എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു  ..ചുറ്റും നടക്കുന്നതെന്തെന്ന് അതറിയുന്നില്ല … അത്തരമൊരു ചിന്തയില്‍നിന്നും ശ്രദ്ധ തിരിച്ചത് ഒരു രൂക്ഷ ഗന്ധമാണ് …   ട്രെയിനിലാണ് എന്ന് തിരിച്ചറിയാന്‍ ഒരു നിമിഷമെടുത്തു …

 പതിവില്ലാതെ ഹോമിയോ മരുന്നുപോലെ ഒരു മണം ഇടക്ക് കേറിവന്നപ്പോള്‍ എല്ലാവരും പരസ്പരം നോക്കി , ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പെപ്സി ബോട്ടില്‍ ഒരാള്‍  തുറക്കുന്നത് കണ്ടു , ഞങ്ങളെല്ലാം അങ്ങോട്ട്‌  നോക്കി  …ഒരു ചിരിയോടെ അയാള്‍  പറഞ്ഞു ..

മുംബൈക്കാണ് …  മണിക്കൂറുകളോളം എങ്ങനെയാ പച്ചക്കിരിക്കുക … അതും പറഞ്ഞു മടമടാന്ന് അയാള്‍ കറുത്ത ദ്രാവകം കുടിച്ചിറക്കി …

ട്രെയിന്‍ കേറിയ മുതല്‍ പത്ത് നിമിഷമായി തുടര്‍ന്ന് വരുന്ന നിശബ്ധത വലിച്ചുകീറിക്കൊണ്ട്  ഒരു കണ്ണാടിക്കാരന്‍ പറഞ്ഞു ,

നമുക്ക് ടിട്ടിയെ വിളിച്ചു കംപ്ലൈന്റ്റ്‌ പറഞ്ഞാലോ ? ആയിരം  ഉറുപ്പിക പിഴയും ആറുമാസം തടവും കിട്ടും ..ഈ കുടിയന്മാരെയൊക്കെ വെറുതെ വിട്ടുകൂടാ …

” ഓ , നീ ഒരു മാന്യന്‍ ” എന്ന്  ഞങ്ങളില്‍പ്പലര്‍ക്കും തോന്നിയെങ്കിലും പുറത്തു പറഞ്ഞില്ല ..
ദാവണിയുടുത്ത  നല്പ്പതുകാരിഎന്ന് തോന്നിപ്പിച്ചവര്‍  മുടി കോതിയോതുക്കിക്കൊണ്ട് പറഞ്ഞു ,  

സ്ത്രീകളെ മാന്യമായി യാത്ര ചെയ്യാന്‍ സമ്മതിക്കില്ല…

അടുത്തത് എന്റ ഊഴമായിരുന്നു. …  

അതിനിപ്പോ അയാള് നമ്മളെ കടിച്ചു തിന്നാനൊന്നും വന്നിട്ടില്ലലോ  ..പറഞ്ഞുനിര്‍ത്തി  

“ദ്രോഹി , ഒരു തുള്ളി വേണമോയെന്നുപോലും  ചോദിച്ചില്ല .. ” എന്നൊരു ശബ്ദം അപ്പര്‍ ബര്‍ത്തില്‍നിന്നും കേട്ടു …

കൂട്ടത്തില്‍ പ്രായമുള്ള കുറ്റിത്താടിക്കാരന്റെ അഭിപ്രായത്തിനായി എലാവരും  കാതോര്‍ത്തു  …

അയാള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുംപോ നമുക്കപ്പോ നോക്കാം … നമ്മളായിട്ട്  ആരുടേയും  സന്തോഷം കളയേണ്ടല്ലോ …

ശരിയാണ് എന്നാ അര്‍ത്ഥത്തില്‍ വീണ്ടും അവിടമാകെ  മൌനം തളം കെട്ടി  നിന്നു …

 

എവിടെയാണ് ഇറങ്ങുന്നത് ?  കുറ്റിത്താടിക്കാരന്‍ ചോദിച്ചു ..

ട്രെയിന്‍ ഇറങ്ങുന്നതുവരെ കത്തിവെച്ചിരിക്കാന്‍ തരുന്ന ലൈസെന്‍സാണ് അത്തരമൊരു ചോദ്യം …. സത്യത്തില്‍ ആരെങ്കിലും ആ ചോദ്യം ചോദിക്കാനായി കാത്തിരിക്കുകയായിരുന്നു …

തൃശൂര്‍ …

തൃശൂരില്‍ എവിടെയാ വീട്  ?

പാലക്കാടാണ്  വീട് .. തൃശൂരില്‍ ഇറങ്ങിയാല്‍ പെട്ടെന്നെത്താം

എന്റെ ഊഴമെത്തി  …

ചേട്ടന്‍ എവിടെക്കാണ്‌ പോകുന്നത് …
പട്ടാമ്പിയിലേക്ക്  ….
അവിടെയാണോ വീട് …
 അതെയെന്നു പറയാം … ഞാന്‍ ജനിച്ചു വളര്‍ന്നതവിടെയാണ്  ….
എവിടെയാ ജോലി  ചെയ്യുന്നത് …
അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല …. ..ഇടക്കിടെ സൂററ്റില്‍ പോകും  തിരിച്ചു നാട്ടിലേക്കും  .. പോകുമ്പോ ഇവിടെ നിന്നും തേങ്ങയും പുളിയും അങ്ങനെ അല്ലറ ചില്ലറ സാധനങ്ങള്‍ കൊണ്ടുപോകും തിരിച്ചു വരുമ്പോ തുണിയും അങ്ങനെ കുറച്ചു സാധനവുമായി മടക്കം .. ചിലപ്പോ ആരെങ്കിലും നാട്ടില്‍ കൊടുക്കാനായി വല്ലതും കൊടുത്തയക്കും , അതിവിടെ ഏല്‍പ്പിക്കും ഇവിടുന്നുള്ളത് അവിടെയും  … സ്വത്തെന്നു പറയാനുള്ളത്    കഴിഞ്ഞ  ഇരുപതു വര്‍ഷങ്ങള്‍  അങ്ങനെ  ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് …..

ഓ …കുടുംബമൊക്കെ  സൂററ്റില്‍ ആണോ സെറ്റിലായിരിക്കുന്നത്  …

ഒരു നിമിഷം ഒന്നും മിണ്ടിയില്ല ..ഒരു നിശ്വാസത്തോടെ പറഞ്ഞു … ഈ ലോകത്ത് എന്ത് കുടുംബം എന്ത് ബന്ധങ്ങള്‍  ….

പിന്നെ പട്ടാമ്പിയില്‍ ?

അവിടിപ്പോ ഉടപ്പിറന്നോള്‍ (അനുജത്തി ) താമസമാക്കിയിട്ടുണ്ട്  ….  സത്യത്തില്‍ ഉടപ്പിറന്നോളല്ല അവള്‍ മുതുകുടിയിലെയാ ( അച്ഛന്റെ രണ്ടാം ഭാര്യ ) … ഞാന്‍ അങ്ങനെ പിരിച്ചു കണ്ടിട്ടില്ല അവളങ്ങനെ ഒരുമിച്ചും കണ്ടിട്ടില്ല  …അത് മനസിലാക്കാന്‍  കുറെ വൈകി …

അപ്പൊ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ലേ ?

ഉവ്വ് ..അമ്പത് പവനും അമ്പതിനായിരം രൂപയുമായി കെട്ടിച്ചു വിട്ടതായിരുന്നു .. കെട്ടി മൂന്നാം മാസം  അച്ഛനെ പിരിഞ്ഞിരിക്കാന്‍ വയ്യ എന്ന് പറഞ്ഞു കേട്ടിയവനോടോത്ത്  വന്നു താമസമാക്കിയതാ ..
അതോരടവായിരുന്നു എന്ന്   അവളുടെ അമ്മയൊഴിച്ചു  അന്നാരും  അറിഞ്ഞില്ല .. ഇനി പറഞ്ഞിട്ടെന്താ …

ചേട്ടനപ്പോ കല്യാണം കഴിച്ചില്ലേ ?

അത് വേറൊരു ഭ്രാന്തു … സ്വന്തമായ്  ഒരു കുടിയുണ്ടാക്കിയിട്ടു മതി കെട്ടെന്ന് തീരുമാനിച്ചിരുന്നതായിരുന്നു … തറവാട്ടു വീടുണ്ട് എന്നാലും  ….   തറവാട് വീടിനടുത്ത് തന്നെ വീടും പണിതു  … പാല് കാച്ചിലിന്റെ അന്നാണെന്ന് തോന്നു ..

അതെ അന്ന് തന്നേ … വ്യതമായി ഓര്‍ക്കുന്നു  ..ഞാന്‍ വീട് വെച്ച സ്ഥലം ഉടപ്പിറന്നോള്‍ക്ക് അവകാശപ്പെട്ടതാണെന്ന്  അവളുടെ അമ്മ പറഞ്ഞത്  ..
എന്റെ എളെമ്മ ആളിത്ര സൂത്രകാരിയാണെന്ന് അന്നാണ്  മനസിലായത്  …  

എന്നിട്ട് ?

സംഭാഷണം ഒടുക്കം സ്ഥലത്തെ പ്രമാണിമാര്‍ ഏറ്റെടുത്തു  പക്ഷെ  എളെമ്മ ആര് പറയുന്നതും കൂട്ടാക്കിയില്ല .. ഒടുക്കം അവര്‍ പറഞ്ഞു എന്തുവന്നാലും ഞാന്‍ വീട് വെച്ച സ്ഥലം അവരുടെ മോള്‍ക്ക്‌ വേണമെന്ന്  .. വേണമെങ്കില്‍ വീട് പൊളിച്ചു വേറെ സ്ഥലത്ത് മാറ്റി വെക്കാന്‍ ..

കഷ്ടം ….. പിന്നെയോ …

ഒടുക്കം വീടവള്‍ക്ക് കൊടുത്തു …പക്ഷെ   തറവാട്ടില്‍ പകുതി ഓഹരിയും അവള്‍ ചോദിച്ചു  … ആകെയുള്ള സ്ഥലമൊക്കെ വിറ്റാണ് അവളെ കെട്ടിച്ചു വിട്ടത്  … ബാക്കിയുള്ളത് ആ തറവാട് വീടും ഇരുപതു സെന്റു സ്ഥലവുമായിരുന്നു …  

പിന്നെന്തു സംഭവിച്ചു ?

… ആയിടക്കു അച്ഛന്‍ മരിച്ചു … ഹൃദയം പൊട്ടിയാ മരിച്ചത് … സഞ്ജയന ദിവസം ബലിയിടലും കഴിഞ്ഞു അവളുടെ മുഖത്തേക്ക്  ആധാരക്കെട്ടും വലിച്ചെറിഞ്ഞു പടിയിറങ്ങിയതാ.. കഴിഞ്ഞ ആഴ്ച സൂററ്റില്‍ കണ്ട ഒരാള്‍ പറഞ്ഞു അവള്‍ ഇടുപ്പിന് താഴെ തളര്ന്നിരിക്കുകയാണെന്നു .. കൂടുതലൊന്നും അറിയില്ല ..

ട്രയിന്‍ ഒരു തുരങ്കത്തിലേക്ക് പാഞ്ഞടുത്തു മെല്ലെ മെല്ലെ അവിടമാകെ ഇരുട്ടു വ്യാപിക്കാന്‍ തുടങ്ങി … ഇടക്ക് ആരുടെയോ മൊബൈല്‍ അടിച്ചു  …

ഹലോ .. ഹലോ …

ഛെ  .. റേഞ്ച് ഇല്ലാന്നാ തോന്നുന്നത് …    ഹലോ … ഹലോ  

ഒരു നിമിഷം ഞാന്‍ ഓര്‍ത്തെടുത്തു …. ട്രെയിനില്‍ കേറിയപ്പോഴോ അതോ തലേന്ന് രാത്രിയിലോ  ..അല്ലെങ്കില്‍ സമയമെതെന്നു നിശച്ചയമില്ലാത്ത  യാമത്തില്‍ എപ്പഴോ  കണ്ട സ്വപ്നത്തിന്റെ കഷണം..

തെക്കോട്ട്‌ തിരി തെളിച്ചുവെച്ചൊരു കത്തുന്ന നിലവിലക്കിന് താഴെ കടും ചുവപ്പുള്ള പട്ടില്‍ അങ്ങിങ്ങായി നാക്കിലത്തുണ്ടുകള്‍ … നാക്കിലയില്‍ കടുകുമണികളും  …

അത് സ്വപ്നമാല്ലയിരുന്നോ ? അയാള്‍ പറയുന്നതിനുമുന്പേ  അത്തരമൊരു സീന്‍ എവിടെയോ കണ്ടിരിന്നു …എവിടെയാണെന്നോ എപ്പോഴെന്നോ നിശച്ചയമില്ല  … ചിലപ്പോഴെല്ലാം അത്തരം സന്ദര്‍ഭം യാദൃശ്ചികമായി സംഭവിക്കാറുണ്ട് ….

തുരങ്കം കഴിഞ്ഞു  ട്രെയിനിലേക്ക്‌ പതിയെ വെളിച്ചം വന്നുതുടങ്ങി …. അയാളുടെ കണ്ണിനുതാഴെ ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞിരിന്നു …  

 കഴിഞ്ഞുവല്ലേ ?

ഹ്മം …

ഒരു നിമിഷം കഴിഞ്ഞു വീണ്ടും സംസാരിച്ചു തുടങ്ങി …

ഒന്നറിയുമോ  ? പെണ്ണിനും പണത്തിനും വേണ്ടിയല്ലാതെ ഈ ഭൂമി മലയാളത്തില്‍ കലഹം ഇല്ലെന്നു തന്നെ പറയാം .. പിന്നെയും … !!!  

നിങ്ങളുടെ അനുജത്തി മരിച്ചതില്‍ സത്യത്തില്‍ വിഷമമുണ്ടോ .. അവര്‍ക്കത്‌ വേണ്ടിയിരുന്നതല്ലേ ?

കണ്ണ് തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു … സ്ത്രീകളെക്കുറിച്ചു  അറിയുമോ  …

എപ്പോഴും ഓര്‍ക്കും  എന്നുപറഞ്ഞു ഒരു നിമിഷം കൊണ്ട് മറക്കാനും ,
ഒരുപാട് സ്നേഹിക്കുന്നു എന്നുപറഞ്ഞ നാവുകൊണ്ട് ഏറ്റവും വെറുക്കുന്നുവെന്ന് പറയാനും  അവര്‍ക്കെ കഴിയൂ … സത്യത്തില്‍ ഒരു സമയത്ത് ആരെയെങ്കിലും അവര്‍ സ്നേഹിച്ച്ചുകൊണ്ടിരിക്കുകയാവും ..

കല്യാണത്തിനു മുന്‍പില്‍ അവള്‍ അമ്മയെ സ്നേഹിച്ചിരുന്നു , കല്യാണ ശേഷം അവള്‍ അവളുടെ വീട്ടുകാരെ സ്നേഹിച്ച്ചിരിക്കാം … അതുകൊണ്ട് അവളെ വെറുക്കാനോ ,  വിഷമിക്കാതിരിക്കാനോ  ആവില്ല ….

ഇടക്ക് ട്രെയിന്‍ നിന്നു ..  കുറച്ചകലെ ഒരു പെരിച്ചാഴിയെ കാക്കകള്‍ കൊത്തിവലിക്കുന്ന കാഴ്ച കണ്ണിലുടക്കി … ആരൊക്കെയോ കരയുകയാവണം …  കുറച്ചുപേര്‍ ചിരിക്കുകയും … ആര്‍ക്കൊക്കെയോ  എന്തൊക്കെയോ നഷ്ടപ്പെടുമ്പോള്‍ വേരാര്‍ക്കൊക്കെയോ എന്തോ കിട്ടുന്നു

 

 

NB: All incidents/situations  are fictitious  

സജിത്ത്

  https://www.facebook.com/iamlikethisbloger

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.