മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

“ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ “

 

എന്നൊരിക്കലെങ്കിലും അമ്മയുടെ വായില്‍നിന്നു കേക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ ..അങ്ങനെ പറയിപ്പിച്ചിട്ടില്ലെങ്കില്‍ ഒരിക്കലെങ്കിലും പറയിപ്പിക്കുന്നത് അവരുടെയും നിങ്ങളുടെയും ജന്മാവകാശമാണ് ..പക്ഷെ ഏതു ടോണില്‍ കേള്‍പ്പിക്കുന്നു എന്നതിലാണ് നിങ്ങളുടെ മിടുക്ക് ..ഒരു സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ “ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ ” എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മറ്റെന്തിനെക്കാളും മൂല്യമുള്ളതാണത് …  സ്ത്രീ സമത്വത്തിനായി എന്നൊക്കെപ്പറഞ്ഞ് ഖോര ഖോരം വായിട്ടലക്കുന്ന ഫെമിസ്റ്റുകള്‍ അവസാനം പറയാറുള്ള അടവാണ് ” എന്തൊക്കെപ്പറഞ്ഞാലും ജന്മം നിലനിര്‍ത്താന്‍ ഞങ്ങള്‍ വേണ്ടേ …പേറ്റ്നോവ്‌ ഒരു മഹാസംഭാവമാണ് എന്നൊക്കെ  …അതിനെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് മൌനം പാലിക്കാറാണ് പതിവ് ..

 

ചെറുപ്പത്തില്‍  സന്ധ്യാവന്ദനത്തിനിടെ , മുത്തശിയുടെ മടിയിലിരുന്നു  പടുപ്പരയോട്‌ ചേര്‍ന്നുള്ള ഭാസ്മത്തറയിലോട്ടു  കണ്ണുനട്ട് ഞാന്‍ ചോദിച്ചിരുന്നു , എന്തുകൊണ്ടാണ് ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ട്ടിച്ചതെന്നു …ഒരു ചെറുചിരിയോടെ  എന്‍റെ തലയില്‍ കൈവച്ചു മുത്തശി പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു …  ഏഴ് ജന്മം ഒരു പുരുഷന്‍ പാപം ചെയ്‌താല്‍ പിന്നെ അവനു സ്ത്രീജന്മം കൊടുക്കും ..പേറ്റുനോവ് അതിന്‍റെയൊരു ശിക്ഷയാണത്രേ ..ആയിരിക്കാം !!!   ആ വേദന എത്രത്തോളം ഉണ്ടെന്നു കുറെ ചിന്തിച്ചിട്ടുണ്ട് , വേറൊന്നിനുമല്ല അതെന്തോ മഹാസംഭവം ആണെന്ന് അങ്ങനെ അവര്‍ കരുതിക്കൂടല്ലോ … എന്തായാലും അതവരുടെ കുത്തക ആയിത്തുടര്‍ന്നുപോരുന്നു …

നമുടെ “അര്‍നോള്‍ഡ്‌ ഭായ് ” ജൂനിയര്‍ എന്ന  പടത്തില്‍  പ്രേഗ്നന്റ്റ്‌ ആയി ചെയ്ത ഒരു വേഷം ഓര്‍മ്മ വരുന്നില്ല്യെ ?  ( ഗര്‍ഭിണി എന്നതിന്‍റെ വിപരീതം കിട്ടുന്നുല്ല്യ ) ചിലപ്പോ അതെല്ലാം സത്യമായെക്കാം  ….

 

ഈയിടെ ജപ്പാനിലെ  Kanagawa Institute of Technology (KAIT) …വെള്ളം കൊണ്ട് നിറയപ്പെടുന്ന ബ്ലാടെറും , അതീവ സങ്കീര്‍ണ്ണമായ ചില സെന്‍സറുകളും  ഒക്കെ സംയോജിപ്പിച്ച് ഒരുതരം ജാക്കെറ്റ്‌ പോലെ ഒരു സംഭവം ഇറക്കിയിട്ടുണ്ട് അതാണ്‌ ” മമ്മി ടമ്മി  “..ഗര്‍ഭിണിയായ ഒരു സ്ത്രീ അനുഭവിക്കുന്ന എല്ലാ മാനസിക-ശാരീരിക വിഷമതകളും പുരുഷന്മാര്‍ക്ക് അനുഭവിച്ചറിയാന്‍ ഇതുമൂലമിന്നു സാധ്യമാണ് ..കൊച്ചു കുഞ്ഞു വയറില്‍ തട്ടുകയും മുട്ടുകയും ചെയ്യുമ്പോഴുള്ള ചലനം മുതല്‍ പത്താം മാസത്തില്‍ പ്രകടിപ്പിക്കുന്ന പ്രകടനങ്ങള്‍ വരെ അനുഭവിച്ചറിയാം  ….ഗര്‍ഭിണിയായ സ്ത്രീകളോടുള്ള പുരുഷന്മാരുടെ പെരുമാറ്റം നന്നാക്കണം എന്ന ഉദ്ദേശത്തോടെയാണ് അവര്‍ അതിറക്കിയിരിക്കുന്നത് …  കൂടുതല്‍ പറഞ്ഞു ബോറടിപ്പിക്കുന്നില്ല്യ  …

വീഡിയോകണ്ടുവരുക

 

അതില്‍  ക്ലിക്ക് ചെയ്തു കണ്ടു ബോധ്യപ്പെട്ടല്ലോ  … ചൈനയില്‍ ക്ലോണിംഗ് നടത്തി നമുടെയിവിടെ കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നപോലെ മനുഷ്യ കുട്ടികളെ ഉണ്ടാക്കി  സൌന്ദര്യ വര്‍ദ്ധനത്തിനു ഉപയോകിക്കുന്നു എന്ന് ഞാന്‍ മുന്‍പേ സൂചിപ്പിച്ചത് ഓര്‍ക്കുന്നോ ..ഇല്ലെങ്കില്‍ ഇവിടെക്ലിക്ക്ചെയ്യുക..

ഇപ്പോള്‍ത്തന്നെ നമ്മുടെ സര്‍ക്കാരുകള്‍ പുരുഷന്മാര്‍ക്കുകൂടി , കുറച്ചുകൂടെ നീട്ടി പ്രസവാവധി നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ട് …വിദേശരാജ്യങ്ങളില്‍ ചിലതിലെല്ലാം , സ്ത്രീ പ്രസവിക്കുന്ന സമയത്ത് കെട്ടിയോന്‍ അടുത്തുണ്ടായിരിക്കനമെന്നത് മസ്റ്റാണ്ണ് …

 

പക്ഷെ എന്തൊക്കെപ്പറഞ്ഞാലും അമ്മ , അമ്മ തന്നെയാണ്  ….മധുരിക്കുന്നതോ വേദനിക്കുന്നതോ ആയ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരും   ഇവിടെക്ലിക്ക്ചെയ്തുപാട്ടുകേള്‍ക്കുക

 

വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ , വിട പറയുന്നില്ല്യ ….

 

 

 

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.