ആ മൂന്ന് പെണ്‍കാണലുകൾ

ഓർക്കുമ്പോഴേ ഓർമ്മയിൽ തെളിയുന്നത് ഒന്നാം ക്ലാസിലെ ആദ്യ ദിനമാണ്  …

പ്രതീക്ഷയോടെ ജനാലകൾക്കപ്പുറത്തെ രണ്ട് കണ്ണുകൾ  … എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ  ആശങ്കയോടെ ഓരോ നിമിഷവും കൂടി വരുന്ന ഹൃദയമിടിപ്പോടെയും  ഒരന്ജ്ജുവയസുകാരൻ   …

 

അന്നെനിക്കക്ഷരമെഴുതാൻ  കഴിയുമായിരുന്നെങ്കിൽ  വരാൻ  പോകുന്ന ടീച്ചറോടും ഇത്തരമൊരു ആശങ്ക പങ്കു വെച്ചേനെ  …

.. ഏതെങ്കിലും ഒരു നിമിഷത്തിൽ ആവി പറക്കുന്ന  ചായക്കപ്പും , ഹൃദയമിടിപ്പുമായി അപരിചിതയായ ഒരു പെണ്‍കുട്ടിയെ കാണേണ്ടി വരുമല്ലോ എന്നത് ഓർക്കുമ്പോൾ തന്നെ ടെൻഷൻ തോന്നുന്നത്    വർഷങ്ങൾ കുറച്ചു കഴിഞ്ഞെങ്കിലും ഇന്നും ആ സ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല എന്നതുകൊണ്ടാവാം ..

അങ്ങനെ ആ ദിനവും കഴിഞ്ഞിരിക്കുന്നു … ഒന്നല്ല രണ്ടല്ല .. മൂന്നു !!

കൊല്ലാനാണോ വളർത്താൻ  ആണോ കൊണ്ട് പോകുന്നത് എന്നറിയാത്ത ഒരു പശുക്കുട്ടിയുടെ അതെ അവസ്ഥയിലാണ്   ഇപ്പോഴും ഒരു പെണ്‍കുട്ടിയുടെ മുന്നിലെക്കെതുന്നത്  .. കാരണം ഈ നിമിഷം വരെ വളരെ സന്തോഷമായാണ് ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്  .. കാശു കൊടുത്ത്  കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ എന്ന് ആവരുതല്ലോ   (  സത്യമായും  സ്ത്രീയെ അപമാനിചിട്ടില്ല , ഒരുപമ പറഞ്ഞതാണ്  പ്രിയ സുഹൃത്തേ !! )

അനുഭവം പങ്കുവയ്ക്കാൻ കുറെ സുഹൃത്തുക്കൾ ആവശ്യപ്പെടുകയുണ്ടായി  .. അതുകൊണ്ട് മാത്രം തുടർന്നെഴുതട്ടെ ..

ആദ്യമായ്  പോയത് പ്ലാഴിഭാഗത്തുള്ള കുട്ടിയെ കാണാൻ ആയിരുന്നു ..  എംഎൻസിയിൽ  ജോലി ചെയ്യുന്ന ആ കുട്ടിയുടെ പ്രൊഫൈൽ കണ്ടപ്പോഴേ  ശ്രദ്ധിച്ചത്  ഭാവി വരന് വേണ്ട വാർഷിക ശമ്പളം കൊടുത്തിരിക്കുന്നത്‌ ആയിരുന്നു .. വെറും അഞ്ചുലക്ഷത്തിനു മുകളിൽ മാത്രം …അതുകൊണ്ട് തന്നെ അതൊഴിവാക്കി മുന്നോട്ടു പോയി … തെറ്റ് പറയരുതല്ലോ ഫോട്ടോ  കാണാൻ രസമൊക്കെ ഉണ്ടായിരുന്നു …. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് നാല് ലക്ഷമായി …പക്ഷെ എന്തോ കാണാൻ രസമുള്ളതുകൊണ്ടായിരിക്കണം  വീട്ടുകാരുടെ വാക്ക് ധിക്കരിക്കേണ്ട എന്ന  കാരണത്താൽ ആ കുട്ടിയെ കാണാൻ പോകാൻ ഞാനും സമ്മതിച്ചു  താൽപ്പര്യമുണ്ട്  എന്ന് ഇങ്ങോട്ടും അറിയിച്ചതിനനുസരിച്ചാണ്  കാണാൻ പോകാമെന്ന്  സമ്മതിച്ചത്  …

അങ്ങനെ ഞങ്ങൾ നാലഞ്ചു പേർ പുറപ്പെട്ടു  .. പോകുന്ന വഴിയിൽ എനിക്കൊരു സുദീർഖമായ ക്ലാസും തന്നു , ആദ്യമായ് പോകുന്നതാണല്ലോ  .. അവിടെയെത്തി  ..

ആദ്യ കാഴ്ചയിൽ തെളിഞ്ഞത്  കുട്ടിയുടെ അച്ഛനെന്നു തോന്നിയ ആൾ വീടിൻറെ  ഉള്ളിൽ നിന്നും ഒരു ലുങ്കി മാത്രമുടുത്ത്  താഴെ ഇറങ്ങി നിന്നതാണ് ..തൊട്ടു പുറകിൽ ഒരു ഷർട്ടും കയ്യിൽപ്പിടിച്ച്  കുട്ടിയുടെ അമ്മയും .. ഞങ്ങൾ അവിടെയെതിയിട്ടുണ്ട് എന്ന് രണ്ടു മിനിട്ട് മുൻപ് അറിയിച്ചതാണ് .. എന്തോ കാലാവസ്ഥ ചൂടായത് കൊണ്ടായിരിക്കണം ഒരൊറ്റ ലുങ്കി മുണ്ടിൽ നിന്നിരുന്നത് എന്നൊർക്കുമ്പൊഴെക്കും  കുട്ടിയുടെ അമ്മ താഴെ ഇറങ്ങി വന്നു കുശല ചോദ്യങ്ങൾ ആരാഞ്ഞു ഉള്ളിലേക്ക് ക്ഷണിച്ചു … സമയം പത്തര കഴിഞ്ഞിരുന്നു … അങ്ങനെ നീൽക്കമൽ കസേരകളിൽ ഞങ്ങൾ അവിടവിടെയായി ഇരുന്നു .. കൂടെപ്പോയ സ്ത്രീ ജനങ്ങൾ  വീടിൻറെ ഉള്ളറകളിലേക്ക് മാഞ്ഞു … രണ്ടായിരത്തി അന്ജിന്റെ തുടക്കത്തില ഇറങ്ങിയ ഒരു കമ്പ്യൂട്ടർ ആ വീടിൻറെ സ്വീകരണ മുറിയെ അലങ്കരിച്ചിരുന്നു .. തൊട്ടടുത്ത്‌ മുറി വൃത്തിയാക്കാൻ വെച്ചിരുന്ന ചൂലും ചപ്പയും പിന്നെ ബക്കറ്റിൽ വെള്ളവും, .. മണി പതിനൊന്നായിട്ടും മൂന്ന് മുറികളുള്ള ആ വീട് വൃത്തിയാക്കാൻ സമയം കിട്ടിയില്ലായിരിക്കാം എന്ന് കൂടെ വന്ന ഒരാൾ അടക്കം  പറഞ്ഞു … കുറ്റിത്താടിയിൽ നരകൾ ഉള്ള കുട്ടിയുടെ അച്ഛൻ എന്നെ ഒന്ന് നോക്കി  പിന്നെ ” ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ ” എന്ന ഭാവത്തിൽ അവിടെ ഇരുന്നു …  നിശബ്ധത അത് മാത്രം വളരെ നേരം സഹിക്കാൻ ആകില്ല ..സാധാരണ ആയിരുന്നെങ്കിൽ ഞാൻ എപ്പോഴോ സംസാരം തുടങ്ങി ഒരു വഴിക്ക് ആക്കിയേനെ .. ഇതിപ്പോൾ !!

അങ്ങനെ ആ കുട്ടിയുടെ അച്ഛൻ മൂന്നു നാല് പേരുകൾ പറഞ്ഞു  അവരെ  അറിയുമോയെന്നു ചോദിച്ചു ..  ഞങ്ങളുടെ വീടിൻറെ അടുത്ത് ഉള്ളവർ ആണെന്നും പറഞ്ഞു ..ഇല്ലായെന്ന് മറുപടി പറയുന്നത് കേട്ടു .. പിന്നെ നാലഞ്ചു പേരുകൾ  ഇവിടെനിന്നും  പോയവർ ചോദിച്ചു .. അവരെ അദ്ദേഹത്തിനും അറിയില്ലത്രേ .. എട്ട് പത്തു വർഷങ്ങൾ ആയി അതികം എവിടെയും പോകാറില്ലത്രെ

ഒരു കൌതുകം കൊണ്ട് ഞാൻ ചോദിച്ചു അദേഹം പറഞ്ഞവർ കല്യാണം കഴിഞ്ഞവർ ആണോ എന്താണെന്ന് … മുപ്പതു  വർഷം മുൻപുള്ള ആൾക്കാരുടെ പേരാണ്  പറഞ്ഞത് എന്ന് കേട്ടപ്പോൾ തുടർന്ന് എന്ത് പറയണം എന്നറിയാതെ കുഴങ്ങി ….

അപ്പോഴേക്കും ചായയുമായി കുട്ടിയുടെ അമ്മ എത്തിയത് ഭാഗ്യമായി  .. ചായയും നേന്ത്രപ്പഴം കഷണങ്ങൾ ആക്കിയതും ചിപ്സും …

വെളിയിൽ നിന്നും  ചായ കുടിക്കാൻ തീരെ താല്പ്പര്യമില്ല .. ചെറുപ്പം മുതൽ വീട്ടിൽ പശു ഉള്ളതിനാലും ഇപ്പോ ഇഷ്ടം പോലെ മിൽമ പാൽകിട്ടുന്നതുകൊണ്ടും  എനിക്കുള്ള ചായ ഞാൻ തന്നെയാണ് ഉണ്ടാക്കുക ..വെള്ളവും പഞ്ചസാരയും ഉപയോഗിക്കാതെ അങ്ങനെ ആറ്റിക്കുറുക്കി 🙁  അഹങ്കാരം ആണെന്നറിയാം …പക്ഷെ !!!

അപ്പോൾ ഓണ സമയം ആയതുകൊണ്ടാണ്‌ അവിടെ ഉണ്ടായിരുന്നതാണ് ചിപ്സും നേന്ത്രപ്പഴവും .. ചായക്കപ്പ് കയ്യില തന്നതുകൊണ്ടു വേണ്ട എന്ന് പറയാൻ പറ്റിയില്ല .. ആരെങ്കിലും ചിപ്സ് എടുത്തു കഴിച്ചിട്ട് വേണം എനിക്കും കഴിക്കാൻ എന്ന് വിചാരിച്ചിരുന്നു … എവിടെ !!! അങ്ങേർ ഒന്നും മിണ്ടിയില്ല … ഇതിപ്പോൾ സാധാരണ ആണെങ്കി ഞാൻ എപ്പോഴേ എടുത്തു കഴിച്ചേനെ .. ” എടുത്തു കഴിക്കൂ ”  എന്നൊരു വാക്കിനായി ഞങ്ങൾ എല്ലാവരും കാതോർത്തിരുന്നു .. ഇല്ല … ഒന്നും സംഭവിച്ചില്ല

കൊണ്ട് വെച്ചിരിക്കുന്നത് കഴിക്കാനല്ലേ എടുത്തു കഴിച്ചൂടെ എന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ പറയട്ടെ , അങ്ങനെ പാടില്ല എന്നാണ്  ക്ലാസ് എടുത്തപ്പോൾ പറഞ്ഞിരുന്നത്  ..  ആരും ഒന്നും എടുത്തില്ല ..

എന്താണ് ചെയ്യുന്നത് ?  കുട്ടിയുടെ അച്ഛൻ ചോദിച്ചു …

ഒരു മൂന്നു മിനുട്ട് നേരം ഞാൻ സംസാരിച്ചു … M.Sc electronics  ?  അവിടെ എത്തിയപ്പോൾ അദേഹം വീണ്ടും ചോദിച്ചു

M.Sc  . ? .ഞാൻ പറഞ്ഞു അതെ  M.Sc

ബയോഡാറ്റ കണ്ടില്ലേ ? ഞാൻ തിരിച്ചു ചോദിച്ചു .. ആ ചോദ്യം അനാവശ്യമായിരുന്നു ..പിന്നീടാണ്‌ ഞാൻ അറിഞ്ഞത് അദ്ദേഹം പ്രൈമറി വിദ്യാഭ്യാസം മാത്രം നേടി പിന്നീട് ജോലി ചെയ്യാൻ ഇറങ്ങിയ ഒരാൾ ആണെന്ന് .. അപ്പോഴേക്കും ആ കുട്ടി  പ്രത്യക്ഷമായി …
നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോ ട്ടോ .. അച്ഛൻ പറഞ്ഞു

ഒരു നിസഹായതയോടെ ഞാൻ അച്ഛനെ നോക്കി …ആ കുട്ടിയുടെ ഭാഗത്ത്‌ നിന്നും ആരും ഒന്നും പറഞ്ഞില്ല .. അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ വന്നു .. എനിക്ക് തോന്നുന്നു അവരും അങ്ങനെ പറഞ്ഞു എന്ന് എന്തായാലും രണ്ടും കൽപ്പിച്ചു  ആ വീടിൻറെ വെളിയിലോട്ട്‌ ഞാൻ ആ കുട്ടിയെ ക്ഷണിച്ചു .. സത്യം പറഞ്ഞാൽ   ആവശ്യതിനതികം നാണവും , കുറച്ചൊരു പേടിയും അങ്ങനെ എന്തോ ഒരു വികാരമായിരുന്നു അപ്പോൾ  ..

അങ്ങനെ ഞാൻ സംസാരം തുടങ്ങി  ..

ഹായ് xxx
അവൾ തിരിച്ചു പറഞ്ഞു ഹെലോ സജിത്ത്

ഏറ്റവും പേടി ഇടക്ക് ചിരിച്ചു പോകുമോയെന്നതായിരുന്നു … മറ്റുരിറ്റി  കുറച്ചൊരു കുറവാണെന്നാണ് ഞാൻ സ്വയം അവകാശപ്പെടാരുള്ളത് …
സംഭാഷണം നീണ്ടു

സത്യത്തിൽ എന്ത് ചോദിക്കണം എന്നെനിക്കറിയില്ല . പേരെന്താണെന്ന് എനിക്കറിയാം .. എവിടെ പഠിച്ചു എന്നും എനിക്കറിയാം .. എവിടെ ജോലി ചെയ്യുന്നു എന്നും എനിക്കറിയാം .. ഇനിയെന്തു ചോദിക്കും എന്ന് മാത്രം എനിക്കറിയില്ല .. അതുകൊണ്ട് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?

അപ്രതീക്ഷിതമായിരുന്നു മറുപടി , ഇല്ല അങ്ങനെ ചോദിച്ചാൽ ..ഇല്ല

 

……………………

………………………..

………………………..
എവിടെയാണ് ജോലി ചെയ്യുന്നത് ?

അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ഞാൻ അയച്ച മെയിൽ കിട്ടിയിരുന്നില്ലേ ? എല്ലാം അതിൽ ഉണ്ടായിരുന്നല്ലോ  …

കിട്ടി ..എന്ത് മറുപടി അയക്കണം എന്നരിയാതതുകൊണ്ട് അയച്ചില്ല പിന്നെ വായിച്ചിട്ട് ഒന്നും മനസിലായതും ഇല്ല

ഞാൻ ചരിതം മുഴുവൻ ഒന്നൂടെ പറഞ്ഞു ..

ഞാൻ നന്നായി സംസാരിക്കുന്ന ആളാണ്‌  എന്നവൾ പറഞ്ഞു

ഞാനും തിരിച്ചു പറഞ്ഞു .. മി ട്ടൂ ….

അങ്ങനെ അവൾ ജാവയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് സംഭാഷണം ആരംഭിച്ചു ഒരു പത്തു മിനിട്ടോളം സംസാരിച്ചു … ഒടുക്കമാണ്‌ അവൾ പറയുന്നത് …നിറയെ ആൾക്കാർ കാണാൻ വന്നിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടത്രേ ഒരാൾ വെളിയിലേക്ക് വിളിച്ചു ഇത്ര നേരം സംസാരിക്കുന്നത്  ..

ഞാൻ എന്തോ തെറ്റ് ചെയ്തോ എന്നൊരു നിമിഷം തോന്നി .. ഏയ് ഇല്ല സ്വയം സമാധാനിപ്പിച്ചു ..തിരിച്ചു വീടിലേക്കുള്ള യാത്രയിൽ ഉടനീളം ചർച്ചകൾ ആയി ..എല്ലാരും പറഞ്ഞത്  ..അവര്ക്കെന്തോ അത്ര താല്പ്പര്യമില്ല ..അല്ലെങ്കിൽ അവർ വളരെ സിമ്പിൾ ആൾക്കാർ ആയിരിക്കണം അതുമല്ലെങ്കിൽ ഒരുപാട് ആണ്‍കുട്ടികൾ പോയി കണ്ടു അവരും മടുത്തു പോയി കാണണം   ..അവരുടെ പൊതുവേയുള്ള പെരുമാറ്റത്തിൽ  നിന്നും അതാണ്‌ മനസിലായത് എന്നും .. അതുകൊണ്ടാണ് അതിന്റെ ലക്ഷണം ചായക്കൊപ്പമുള്ള പ്ലേറ്റുകളിൽ പോലും ഉണ്ടായിരുന്നത് എന്നും

എന്തായാലും  സംഭവം സത്യം ആയി ..മൂന്നാം നാൾ താല്പ്പര്യമില്ല എന്നൊരു മറുപടി കിട്ടി  .. എന്തുകൊണ്ടാണ് അത് എന്നെനിക്കരിയണം എന്നുണ്ടായിരുന്നു ..

അങ്ങനെ കുറച്ചു മണിക്കൂറുകൾക്കു ശേഷം വേറൊരു വാർത്ത‍ കേട്ടു .. ഇന്ത്യക്ക് വെളിയിൽ ജോലി ചെയ്യുന്ന ഒരു പയ്യന് , അതും വളരെ നല്ല ചുറ്റുപാടിൽ നിന്ന് വന്നിട്ടും അവർ വേണ്ടാന്നു പറഞ്ഞത്രേ …

പിന്നീടാണ് അറിഞ്ഞത് ഞങ്ങൾ രണ്ടു പേരും  B.Tech ആയിരുന്നില്ല ..
കുട്ടിയുടെ അച്ഛന് മകളെ B.Tech കാരനെക്കൊണ്ട് കെട്ടിക്കണം എന്നുണ്ടാത്രേ .. നല്ലത് ..എങ്കിൽ എന്തിനു ഞങ്ങളെ വിളിച്ചു വരുത്തി വെറുതേ ഒരു ഷോ നടത്തി എന്ന് മനസ് ചോദിച്ചു … ആരുടെ മുഖത്ത് നോക്കിയും ഉള്ളത് ഉള്ളതുപോലെ പറയണം എന്ന് ചെറുപ്പത്തിലെ പടിപ്പിചിരുന്നതുകൊണ്ട്  വളരെ നീണ്ട ഒരു മെയിൽ എഴുതി ആ കുട്ടിക്ക് പ്പോസ്റ്റ് ചെയ്തു ..

എല്ലാം സഹിക്കാം പക്ഷെ ഒരു നാലാം ക്ലാസുകാരൻ ഒരു എം എസിക്കാരനെ അങ്ങനെ വില കുറച്ചു കാണണ്ട .. !!!!!!!

 

വൈകിട്ട് വിളക്ക് വെക്കലും  ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ ബ്രോക്കറുടെ ഫോണ്‍..പിറ്റേ ദിവസം തന്നെ  ഒരു കുട്ടിയ കാണാൻ പോകണം .. വണ്ടിയുമായി എത്തിച്ചേരുക എന്ന് .. ജാതകം പൊരുത്തം ഉണ്ടെന്നും ബാക്കി വിവരങ്ങൾ പിറ്റേ ദിവസം പറയാമെന്നും

എന്തായാലും യാത്ര തിരിച്ചു .. പോകുന്ന വഴിയിൽ അവർ പറഞ്ഞു കുട്ടി അവസാനവർഷം ബിരുദം പഠിക്കുകയാണ് എന്ന് .. അത് കേട്ടതും നമുക്ക് തിരിച്ചു വന്നൂടെ എന്ന് മനസ്സിൽ തോന്നിയെങ്കിലും യാത്ര തിരിച്ചു പോയല്ലോ .. മാക്സിമം അഞ്ചു വയസ് മാത്രമേ വ്യത്യാസം പാടൂ എന്നുണ്ടായിരുന്നു ..ഇതിപ്പോൾ എട്ട് വയസ്  ..

ബ്രോക്കർ പറഞ്ഞു , നാട്ടിൽ എങ്ങനെ തന്നെയാ ഉണ്ണീ പത്തു വയസിനു മേലെ വരെ ഒരുപാട് കല്യാണങ്ങൾ നടക്കുന്നു …

അങ്ങനെ പുതുശേരിയിൽ എത്തി !!   ഹൃദ്യമായ സ്വീകരണത്തിനു ശേഷം  ” കേറി ഇരിക്കൂ ” എന്ന് പറഞ്ഞു

ഇടക്ക് കുശലപ്രശ്നങ്ങൾ നടത്തി … അപ്പോഴേക്കും ചായ എത്തി
തെറ്റ് പറയാൻ ഇട നല്കാത്ത ഒരു ചായക്കും , കുറെ  പ്ലൈട്സ് നിറയെ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വെച്ചതിനും ശേഷം വീണ്ടും വിശേഷങ്ങൾപറഞ്ഞു തുടങ്ങി

എനിക്ക് നാല് പെണ്‍കുട്ടികളാണ് .. മൂത്ത മോളെ ഒരു പോലീസുകാരൻ ആണ് കെട്ടിയിരിക്കുന്നത് ..ഇവൾ രണ്ടാമതെതാണ് .. ഡിഗ്രി ലാസ്റ്റ് ഇയർ ആണ് .. താഴെ ട്വിന്സ് ആണ് അവർ ആറാം ക്ലാസിൽ പഠിക്കുന്നു ..
[ അവരെ ഒന്ന് കാണണം ന്നു കൌതുകം തോന്നിയെങ്കിലും കണ്ടില്ല ]

പിന്നീടു എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ചു … എല്ലാത്തിനും സ്പഷ്ടമായ ഉത്തരം നല്കി അങ്ങനെ മുന്നേറി …അങ്ങനെ ഒരു മുഖം പ്രത്യക്ഷപ്പെട്ടു  .. മനസ് പറഞ്ഞു ഓ ഇതാണ് ആ ട്വിന്സിൽ ഒരാൾ …രണ്ടാളും ഒരേ പോലെയായിരിക്കുമോ ഇരിക്കുക എന്നൊക്കെ ആലോചിക്കുമ്പോഴേക്കും കുട്ടിയുടെ അച്ഛൻ പറഞ്ഞു
എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം …

ഈശ്വരാ .. ഈ കുട്ടിയോ .. ഒരു നിമിഷം ഞാൻ ഞെട്ടി ..  പറഞ്ഞാൽ വാക്ക് ധിക്കരിക്കരുതല്ലോ ..അങ്ങനെ ഞാൻ മുറിയിലേക്ക് പോയി …
ചോദിക്കാൻ നിറയെ വിഷയങ്ങള ഉണ്ട് ..ആ കുട്ടിയെക്കുറിച്ച് ഒന്നും അറിയില്ല

എന്താണ് പഠിക്കുന്നത്
ബി കോം
തുടർന്ന് പഠിക്കാൻ താല്പ്പര്യം ഇല്ല്യേ ?  അല്ല ഇപ്പോ തന്നെ കല്യാണം ആലോചിക്കുന്നതുകൊണ്ട് ചോദിച്ചതാണ്
ഉണ്ട് എം ബി എ പഠിക്കണം  , എന്റെ ചേച്ചിയും പഠിക്കുമ്പോൾ ആണ് കല്യാണം കഴിഞ്ഞു പോയത് ..ഞങ്ങള് നാല് പെണ്‍കുട്ടികള ആണല്ലോ ..
എന്നിട്ട് ചേച്ചി പിന്നീടു പഠിച്ചോ
ഇല്ല
അതെന്താ എം ബി എ .. എം കോം അല്ലെ നല്ലത്
എം ബി എ പഠിച്ചു അതോടെ നിർത്താം അല്ലെങ്കീ എം ഫിൽ ഒക്കെ പഠിക്കണ്ടേ

ഞാൻ ഒരു വാഗ്വാദത്തിനു നിന്നില്ല … ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കഴിയുമെങ്കിൽ ഏതറ്റം വരെയും സംസാരിക്കാൻ എനിക്കിഷ്ടമാണ് …പക്ഷെ എന്തോ ഞാൻ മൌനം പാലിച്ചു എങ്കിലും തീരെ സഹിക്കാതെ വന്നപ്പോൾ പറഞ്ഞു പോയി

എംകോം ആണെങ്കില ഇവിടെ പാലക്കാട്‌ തന്നെ ഒരുപാട് സാദ്ധ്യതകൾ ഉണ്ടല്ലോ ..എം ബി എ നല്ലതല്ല എന്നല്ല പക്ഷെ അതിന്റെ ശരിക്ക് സാധ്യതകൾ  കൊച്ചി ബംഗ്ലൂർ , മുംബൈ അങ്ങനെ പോണം ..അപ്പോൾ എംകോം അല്ലെ നല്ലത്

അവൾക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല

നിങ്ങളെവിടെയാ പഠിച്ചേ ?
നിങ്ങൾക്കെന്താ പണി ?
നിങ്ങൾടെവീട് എവിടെയാ ?
നിങ്ങളെന്താ പഠിച്ചേ ?

ആ മൂന്നു ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ ഒരു നിമിഷം മൌനം പാലിച്ചു .. തനി പലക്കടാൻ സ്ലാങ്ക് … നിഷ്ക്കളങ്കമായ ചോദ്യങ്ങൾ
എല്ലാത്തിനും ഞാൻ മറുപടി നല്കി .. എനിക്കപ്പോൾ തോന്നിയത് ഒരു ചെറിയ കുട്ടി കൌതുകത്തോടെ എന്നോട് എന്തൊക്കെയോ ചോദിക്കുന്നതായിട്ടാണ് ..

ഞാൻ അപ്പോഴാണ്‌ ആ കുട്ടിയുടെ വസ്ത്രത്തിലേക്ക്‌ നോക്കിയത് .. ഒരു സാധാരണ ചുരിദാർ .. അനാർക്കലിയൊ ലെഹങ്ക ടൈപ്പോ ഒന്നുമല്ല …
കുറച്ചു മുൻപാണെന്നു തോന്നുന്നു മുഖം കഴുകി പെട്ടെന്ന് വന്നതുകൊണ്ട്  പുരികങ്ങളിൽ വെള്ളത്തുള്ളികൾ നില്ക്കുന്നു  ..ഇത്രയും  പറഞ്ഞത്  ..സാധാരണ ബേസിക് പുട്ടിയോ ഒരു മേക്കപ്പോ ഇടാതെയാണ്  തനി നിഷ്കളങ്കമായ  ഭാഷയിൽ  നിഷ്കളങ്കമായ ചോദ്യങ്ങളോടെ   ഒരു കുട്ടി  …  ഡയമണ്ട് //സിൽവർ ഫെഷ്യലിങ്ങ് പോലും കഴിഞ്ഞു  പയ്യനെ കാണാൻ ഒരുങ്ങുന്ന ഈ കാലത്താണ് ഇങ്ങനെ ഒരു കുട്ടി

അവിടെ നിന്നും യാത്ര പറഞ്ഞു വീടെതുന്നത് വരെയുള്ള ചർച്ചയിൽ  കേട്ടത് .. ഒരു രണ്ടു വയസുകൂടെ ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ എന്നാണ് … അയ്യേ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് ഞാൻ പറഞ്ഞെങ്കിലും അച്ഛൻ തിരുത്തി  .. അതാണ്‌ നിഷ്കളങ്കമായ സംഭാഷണം … കുറച്ചൂടെ പ്രായം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിർഭന്ധിക്കുമായിരുന്നു എന്ന്

അങ്ങനെ ആ ദിവസം വൈകുന്നേരം  ഞങ്ങൾ അത് ഡ്രോപ്പ് ചെയ്യുന്നു എന്നും  എന്താണ് കാരണം എന്നും പറഞ്ഞു .. … അവർ പറഞ്ഞു അവർക്ക് താൽപ്പര്യമുണ്ട് .. പ്രൊസീഡ് ചെയ്യാമെന്ന് … പക്ഷെ എന്തോ … മനസ് സമ്മതിച്ചില്ല

അങ്ങനെ വീണ്ടും കുറെ ജാതകം നോക്കി …പിന്നെയും നോക്കി അവസാനം ഒന്ന് കിട്ടി

എം എസി നഴ്സിംഗ് പഠിക്കുന്ന ഒരു കുട്ടി .. വീട് അമ്പലപ്പാറ  ..
ഓ ഒറ്റപ്പാലം 🙂   .. എനിക്ക് കുറച്ചു ഇഷ്ട്ടമാണ് അവിടം .. എനിക്ക് ആകെയുള്ള സെൻസിബിൾ ആയ  രണ്ടു പെണ്‍ സുഹൃത്തുക്കളിൽ ഒരാളുടെ വീട് .. ആ സംഭാഷണം ഓർത്തു .. ഒന്നും നോക്കിയില്ല അടുത്ത ആഴ്ച തന്നെ കാണാൻ പോകാം എന്ന് പറഞ്ഞു അവിടെയെത്തി

ജീവിതത്തിൽ മറക്കാൻ ആവാത്ത പത്തു നിമിഷങ്ങൾ പറയാൻ പറയുക ആണെങ്കിൽ ഞാൻ പറയും .. അത് ഈ കുട്ടിയെ കാണാൻ പോയതാണെന്ന്  .. വളരെയതികം ബഹുമാനവും  ആദരവും തോന്നിയ കുറെ ആൾക്കാർ  …   വിസ്തരിച്ചു തന്നെ പറഞ്ഞു കളയാം

അങ്ങനെ അമ്പലപ്പാറ എത്തി .. വീടെവിടെയാനെന്നു വിളിച്ചു ചോദിച്ചപ്പോൾ തന്നെ ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു മെയിൽ റോഡിൽ എത്തിയല്ലേ ഞാൻ ഇപ്പോ വരാമെന്ന്

അങ്ങനെ ഒരു അറുപതു വയസ് പ്രായം തോന്നിക്കുന്ന തൂവെള്ള വസ്ത്രവുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു .. ഒരു ഹസ്തധാനതിനു ശേഷം  എത്താൻ ബുദ്ധിമുട്ടിയോ എന്നും അങ്ങനെയുള്ള കുറച്ചു വര്തമാനങ്ങൾക്ക് ശേഷം പറഞ്ഞു .. പടി പടിയായി വീട് വെച്ച് വരുന്നേയുള്ളൂ  .. അതാണവരുടെ കുലീനത .. പണ്ട് കാലത്തെ ആൾക്കാർ പറയും , ഈ ത്രിശൂർകാർ പണ്ടുള്ളവർ പറയുമത്രേ

” കഞ്ഞി കുടിച്ച ശേഷം , ആരെയെങ്കിലും കണ്ടാൽ സാമ്പാറിൽ ഒരൽപം ഉപ്പു കൂടിപ്പോയി എന്ന് ” ഇവർ അവരില നിന്നും നേരെ വിപരീതരാണ്

അങ്ങനെ വീടെത്തി .. ഒരു പത്തു പന്ത്രണ്ടു ആൾക്കാരിൽക്കൂടുതൽ അവിടെ കാണപ്പെട്ടു .. ഒരു വിധമുള്ള എല്ലാ കുടുംബക്കാരും .. ഇത്രയൊക്കെ ആൾക്കാർ ആവശ്യമുണ്ടോ ഇതു വെറും പ്രിലിമിനറി അല്ലെ എന്ന് മനസ്സിൽ ഉദിചെങ്കിലും  ആരോ പറഞ്ഞു , ഞങ്ങൾ കുടുംബക്കാർ ആരുടെ വീട്ടില് എന്തുണ്ടെങ്കിലും  ഒത്തു ചേരും  എന്ന്
അങ്ങനെ സ്വാഭാവികമായും എന്നെ കുറിച്ച് ചോദിച്ചു  .. കൃത്യമായി ഞാൻ മറുപടിയും കൊടുത്തു .. അല്പ്പനെരത്തിന് ശേഷം ആ കുടിയുടെ മുത്തശി അവിടെ പ്രത്യക്ഷപ്പെട്ടു .. ഒന്ന് രണ്ടു വര്തമാനങ്ങൾക്ക് ശേഷം  സൈഡിൽ ഇരുന്നു ..  അതൊരു പെണ്ണുകാണൽ ചടങ്ങ് എന്ന് തോന്നിയതെ ഇല്ല … വളരെ കംഫർട്ടബിൾ ആകുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഓരോരുത്തരും ശ്രമിച്ചു .. അപ്പോൾ എനിക്കോർമ്മ വന്നു .. ഈ വിവാഹം എന്ന് പറയുന്നത് രണ്ടു പേർ അല്ല മറിച്ച് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരൽ ആണെന്നത്  ..

കുറച്ചു വർത്തമാനത്തിനു ശേഷം  കാപ്പിയെത്തി …   ഒരു മുടിൽ കുടിക്കാനായി എടുത്തപ്പോൾ  അതിന്റെ മണം ഓർമ്മപ്പെടുത്തി വീടിലെ അതെ കാപ്പി ..  വെള്ളം എന്നൊരു സാധനം അടുത്തൂടെ പോയിട്ടില്ല ( പാലിൽ വെള്ളമുണ്ടല്ലോ എന്നത് എനിക്കും ഓർമ്മയുണ്ട്)
ആ കാപ്പിയുടെ ഗന്ധം ഇപ്പോഴും മറന്നിട്ടില്ല …

ഒരുപാട് സാധങ്ങൾ മേശ മേൽ  നിരന്നു .. ശബരിമലക്ക് പോകാൻ വൃതത്തിൽ ആയിരുന്നതുകൊണ്ട്  എനിക്കതൊന്നും കഴിക്കാനും പറ്റിയില്ല .. അത് കണ്ടപ്പോൾ ഒരു പ്ലൈറ്റ്  ഈന്തപ്പഴവുമായി ആ കുടിയുടെ അമ്മയെത്തി , അത് കഴിക്കാൻ നിർബന്ധിച്ചു ..അങ്ങനെ അതിൽ നിന്നും മൂനെണ്ണം എടുത്തു കഴിച്ചു ..  കുറച്ചു  മുന്തിയ ക്വാളിറ്റിയുള്ള ഒന്നാണെന്ന് കഴിച്ചപ്പോൾ തന്നെ മനസിലായി ..
പിന്നെയും ഒരുപാടെന്തോക്കെയോ അങ്ങനെ സംസാരിച്ചു  .. സത്യത്തിൽ കുട്ടിയെ കാണാൻ ആണ് പ്പോയിരിക്കുന്നത് എന്ന് പോലും മറന്നു പോയി

അപ്പോഴാണ് ആ കുട്ടിയുടെ അച്ഛൻ  പറഞ്ഞത് , മോളെ വിളിച്ചില്ലല്ലോ … മോളെ ഇവിടെ വാ

അതിനു മുൻപേ ഞാൻ ഉറപ്പിച്ചിരുന്നു  ആ കുട്ടി എങ്ങനതെയോ ആവട്ടെ
എന്തോ ആവട്ടെ .. കറുപ്പോ വെളുപ്പോ ഉയരം കുറഞ്ഞതോ കൂടിയതോ എന്തോ ആവട്ടെ  .. എന്തായാലും അത് മതിയെന്ന്  …കാരണം പെരുമാറ്റം സംസ്ക്കാരം അതൊന്നും വിലകൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ..

നിർഭാഗ്യമെന്നു പറയട്ടെ …   അവർക്ക് സമ്മതം ആണെങ്കിലും ആ പ്രൊപ്പോസൽ നടന്നില്ല  …   ഇപ്പോഴും അത്രയും ഇഷ്ട്ടപ്പെടുന്ന  കുറെ ആൾക്കാർ ആയതുകൊണ്ട് കാരണം ഇവിടെ ചേർക്കുന്നില്ല …

പിന്നെ താല്പ്പര്യം തോന്നിയ പ്രപ്പോസൽ പാലക്കാട്‌ ഉള്ളതായിരുന്നു …   പ്രൊഫൈലിലെ  ആ കുട്ടി തന്നെ ചേർത്തിരിക്കുന്ന സ്വപ്നങ്ങള്ക്കും  ആഗ്രഹങ്ങൾക്കും താഴെ  ഒരു വാചകം
” i am born just not to dream but to do something  ”    though my right hand is  physically challenged  ”     പക്ഷെ ജാതകം !!

തികച്ചും അപരിചിതരായ രണ്ടുപേർ വെറും അന്ജോ  അതിൽ താഴെയോ നിമിഷത്തിലെ പരിചയത്തിലൂടെ  ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒപ്പം ചേർക്കപ്പെടുന്നതിലെ  ആശങ്ക പങ്കുവെച്ചപ്പോൾ കിട്ടിയ മറുപടി   ” Dnt worry ..It has worked for many years and it will  ” എന്നാണ്  ..

ഒരു ഡ്രസ്സ്‌ എടുക്കാൻ    മണിക്കൂറുകൾ ചിലവിടുമ്പോൾ , മൂന്നോ നാലോ നിമിഷം നീണ്ടു നില്ക്കുന്ന ഒരു കൂടിക്കാഴ്ചയിലൂടെ  ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന  … better to   believe  their words …” ..It has worked for many years and it will  ”

ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ പറഞ്ഞോളൂ എന്നാണ് ആദ്യം വീട്ടില് നിന്നും പറഞ്ഞത് … ഇപ്പോ ചോദിച്ചിട്ട് കാര്യമില്ല പഠിക്കാൻ പോകുമ്പോഴേ അതിനുള്ള അനുവാദം ഉണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു എന്നും പറഞ്ഞു ഇപ്പോഴും തിരച്ചിൽ  തുടരുന്നു  ..

സജിത്ത്   ,    https://www.facebook.com/iamlikethisbloger

iamlikethis.com@gmail.com

 

 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.
  • your friend

    pennu kanal iniyum nadakkatte..
    get a large set of options(oru 50 ennamengilum kananam tto), then narrow down the search with the good criteria..
    and do it again and again, get the best possible match/outcome.