അവളും പിന്നെയതും

ഡയറി താളിലേക്ക് ഒരേട്‌

തിരിഞ്ഞു നോക്കുമ്പോൾ 270 ദിവസങ്ങൾ … 190 ജാതകം ചേർച്ച   നാല് പെണ്‍കാണലുകൾ  ….നഷ്ടമായ ഒരുപാടുപേരുടെ ദിവസങ്ങൾ ..  യാത്രകൾ,  കഷ്ടപ്പാടുകൾ . .ബാക്കിയാവുന്നത്  “ഇനിയ്യും ശരിയായില്ലേ ”  എന്ന് തുടങ്ങി  സങ്കടത്തിന്റെയും പരിഹാസത്തിന്റെയും  ഒളിയമ്പുകൾ  …
പൊരുത്തം നോക്കിതന്നിരുന്ന പണിക്കർ സ്വിഫ്റ്റ് കാർ വാങ്ങിയത് മാത്രം നേട്ടത്തിൽപ്പെടുന്നു …

പയ്യനെ പിടിച്ചില്ല , വീട്ടുകാർ ശരിയല്ല , ഭംഗിയില്ല , ജാതകം ശരിയല്ല , ജോലി പോരാ കൂലി പോരാ ..വീടില്ല അങ്ങനെ ഒരുപാട് കേട്ട് മടുത്തതിൽ നിന്നും വെച്ച് ഒന്ന് പുതിയത് ഈയടുത്ത് കേൾക്കുകയുണ്ടായി …

മൂന്നു മണിക്കൂർ യാത്ര ചെയ്തു രാവിലത്തെ ഭക്ഷണം പോലും വേണ്ടെന്നു വെച്ച്   അവസാനം കാണാൻ പോയ പ്രൊപ്പോസൽ  കാൻസൽ  ആവാൻ കാരണം അന്വോഷിച്ചു ഒരു യാത്ര നടത്തുകയുണ്ടായി …

അത് ശരിയാണോ ?  അന്വോഷിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ തിരിച്ചു മറിച്ചും ആലോചിച്ചു … ഇങ്ങോട്ട് വന്ന പ്രൊപ്പോസൽ ആയതുകൊണ്ട് എന്താണ് കാരണം എന്നറിഞ്ഞില്ലെങ്കിൽ  ഒരു സമാധാനം കിട്ടില്ല അതുകൊണ്ട്

  ഫോണ്‍ നമ്പർ കഷ്ടപ്പെട്ട് സങ്കടിപ്പിച്ചു  ആ കുട്ടി  ജോലി ചെയ്യുന്ന സ്ഥലത്തെത്തി .. അമ്പത് മീറ്റർ അകലെ ആ കുട്ടി നില്ക്കുന്നത് കാണാം …മൂന്നു  നിമിഷം സംസാരിക്കാൻ എപ്പോഴാണ് സൌകര്യപ്പെടുക എന്ന് ചോദിക്കാൻ വേണ്ടിയാണ് ഫോണ്‍ ചെയ്തത്  ..

ഹലോ ..  ഗുഡ് മോണിംഗ് .. ഞാൻ സജിത്ത് ആണ്

ഗുഡ് മോർണിംഗ്

അഞ്ചു  ദിനം മുൻപ് ഇയാളെ  കാണാനായി     ഞാൻ വന്നിരുന്നു ..ഓർക്കുന്നോ

ഇല്ല .. ഓർമ്മയില്ല ..

—–   ഓർക്കാൻ തക്ക വിധത്തിൽ ഉള്ള  എന്തെങ്കിലും ഓർമ്മിപ്പിക്കാമോ …

ഞാൻ ഓർത്തു ,.. ഒരു സാധാരണ പെണ്ണ് കാണൽ ചടങ്ങിനു അപ്പുറം ഉള്ള ഒന്നും ഓർക്കാൻ ഉണ്ടായിരുന്നില്ല

ഹലോ ഹലോ  ……………………

ഹേ ഒരു നിമിഷം ഞാൻ അങ്ങനത്തെ എന്തെങ്കിലും ഉണ്ടോയെന്നു ഓർക്കാൻ ശ്രമിക്കുകയാണ് ..  ഞാൻ പാലക്കാടിൽ നിന്നായിരുന്നു കാണാൻ വന്നത് … ആ സ്ഥലത്ത് നിന്ന് അഞ്ചു ദിവസം മുൻപ് വേറെ ആരും വന്നിരിക്കാൻ ….

അഹങ്കാരീ ..ദിവസവും നിന്നെ കാണാൻ ക്യു ആയി ആളുകള് വരുന്നത് കൊണ്ടാവുമല്ലോ ഓർമ്മ  വരാൻ ഇത്ര താമസം .. എന്നോട് ചോദ്യങ്ങള ചോദിച്ചു  പതിനഞ്ഞ്ജോളം നിമിഷം സംസാരിച്ചതല്ലേ എന്നെല്ലാം മനസ്സിൽ ഓർത്തെങ്കിലും ..അതിനെ അതിൻറെ പാട്ടിനു വിട്ടു ..

ഓർമ്മ കിട്ടുന്നില്ല , എന്താണ് വേണ്ടത് ?

എനിക്ക് ഒരു രണ്ടു നിമിഷം തനിയെ സംസാരിക്കണം  .. സൌകര്യപ്പെടുമ്പോൾ പറഞ്ഞാൽ മതി

ഫോണിലൂടെ പറഞ്ഞൂടെ .. തിരിച്ചു ചോദിച്ചു  ..

അഞ്ചു  ദിവസം മുൻപ് വന്നു കണ്ട .. ഒരു മാസത്തോളം നീണ്ടു നിന്ന പ്രൊപ്പസലിലെ ആളെ ഓർമ്മ കിട്ടുന്നില്ലെങ്കിൽ  അന്നത്തെ കാര്യത്തെക്കുറിച്ച് എന്ത് ചോദിക്കാൻ ആണ് എന്ന് മനസ് പറഞ്ഞു  …

അല്ല എനിക്കൊരു രണ്ടു നിമിഷം മതി .. ഞാൻ ഇയാൾ ജോലി ചെയ്യുന്ന ഓഫിസിന്റെ വിസിറ്റിംഗ് റൂമിൽ ഉണ്ട് ..

ടക് … അങ്ങനെ ആ ഫോണ്‍ വെച്ച്  നാലു നിമിഷത്തിനുള്ളിൽ കഥാപാത്രം പ്രത്യക്ഷപ്പെട്ടു ..

ഇപ്പോൾ എന്നെ ഓർമ്മ കിട്ടുന്നുണ്ടോ  ? കണ്ട മാത്രയിൽ ഞാൻ ചോദിച്ചു ..
ഉണ്ട് .. …എന്താണ് അറിയേണ്ടത് ?
അല്ല , ഫ്രാങ്ക് ആയി സംസാരിചിരുന്നതുകൊണ്ടാണ് ഞാൻ അന്വോഷിച്ചു വന്നത് .. എന്ത് കൊണ്ടായിരുന്നു ആ പ്രപ്പോസൽ ഉപേക്ഷിച്ചത്  ..
അത് …
അല്ല ..പാരെന്റ്സ്‌ ആണോ അതോ ?

അല്ല ..അത് അത് ..

എനിക്ക് “ഒരിത് ”  തോന്നിയില്ല …

പെട്ടെന്ന് മനസ്സിൽ  ഓർത്തു   ഒരിത് ? എന്താണത്  ….

നന്ദി .. എന്നും പറഞ്ഞു അവിടെ നിന്ന് നടന്നകന്നു ..  


ഈശ്വരന് ആത്മാർത്ഥ നന്ദി മനസ്സിൽ പറഞ്ഞു പത്തു രൂപ കൊടുത്തു  ഒരുപ്പു സോഡാ കുടിച്ചു …  വീണ്ടും മനസ്സിൽ ഓർത്തു

  ..നന്നായി .. കുറെ ദിവസങ്ങൾക്കു ശേഷമാണ് ആ ഒരിത് എവിടെ എന്ന്  ചോദിചിരുന്നെങ്കിൽ 

ജീവിതം അങ്ങനെ കുറെ എന്തൊക്കെയോ കാഴ്ചകൾ സമ്മാനിക്കുന്ന കൂട്ടത്തിൽ  പറഞ്ഞിട്ടും മനസിലാകാത്ത ഒന്നുകൂടെ  .. എന്നാലും സത്യത്തിൽ  എന്താണീ  ” ഒരിത്”

      സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com

 

 

© 2014, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2014 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.