അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

    അടി തെറ്റിയാല്‍ അംബാനിയും  ;

അങ്ങനെ നാട്ടുകാര്‍ക്കിട്ടു പണിത് പണിത് അംബാനിക്കും അവസാനം ഒരു പണി കിട്ടിയിരിക്കുന്നുവേണം കരുതാന്‍

 

 

…..പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ചു അയ്യായിരം കോടി ഇന്ത്യന്‍ രൂപ മുടക്കി മുകേഷ്‌ അംബാനി പണിത ആന്‍റിലിയ എന്ന കൊട്ടാരം വാസ്തു ശാസ്ത്രപ്രകാരം താമസയോഗ്യമല്ലാത്ത ഒന്നാണത്രേ … പണി തീര്‍ന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചില്ലറ പാര്‍ട്ടികള്‍ക്കല്ലാതെ ഒറ്റ രാത്രി പോലും താമസിക്കാന്‍ അംബാനി ധൈര്യപ്പെടാത്തത് അന്ധവിശ്വാസം കൊണ്ടാണോ വാസ്തു ശാസ്ത്രം ശരിക്കും ഉള്ളതാണോ എന്നൊക്കെയുള്ള ചിന്ത  മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഒന്നുണ്ട് .. പാവപ്പെട്ടവന്‍റെ  ജീവിതചെലവ്  പെട്രോളിനെക്കാള്‍  വേഗത്തില്‍ ഉയര്‍ത്താന്‍ ലോകം കണ്ടഏറ്റവും വലിയ ബിസിനസ് കുടുംബം അറിഞ്ഞോ അറിയാതെയോ നടത്തുന്ന ശ്രമങ്ങള്‍ക്ക് അദൃശ്യമായ ശക്തിയുടെ ഒരു നിഷേധക്കുറിപ്പായി ഇതിനെ  വായിച്ചെടുക്കുന്നു ….

നിങ്ങളില്‍ എത്രപേര്‍ക്ക് അറിയും എന്നറിയില്ല , അയ്യായിരം കോടി ഇന്ത്യന്‍ രൂപ മുടക്കി അംബാനി പണിത സമുച്ചയം ആരംഭം മുതലേ നിയമക്കുരുക്കുകളില്‍ പെട്ട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു ….

 

 

കുത്തബ് മീനാറിനെക്കാള്‍  ഉയരത്തില്‍ ആ ഇരുപത്തിയേഴു നില കെട്ടിടം ഉയരം പണിതത് വാര്‍ത്തകള്‍ക്ക് കുറച്ചുകൂടി ശക്തി പകര്‍ന്നിരുന്നു ..കുത്തബ് മീനാറിനേക്കാള്‍  നൂറു മീറ്റര്‍ ഉയരമുണ്ടത്രേ 🙁   ഒടുക്കം അതിനുള്ളില്‍ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ കൊണ്ട് അത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു …

അന്ജ്ജോ ആറോ പേര്‍ക്ക് താമസിക്കാന്‍ ഒരുക്കിയിരിക്കുന്ന ആ കെട്ടിടത്തിലെ സൌകര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണെങ്കില്‍

 

 

 

4,00,000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണം
27 നിലകള്‍
ഒന്‍പതു ലിഫ്റ്റുകള്‍
വാഹനം പാര്‍ക്ക് ചെയ്യാനായി മാത്രം ആറുനിലകള്‍
നാല് നിലകളില്‍ വ്യാപിച്ചു കിടക്കുന്ന ഫ്ലോട്ടിംഗ് പൂന്തോട്ടം
മൂന്നു ഹെലി പാടുകള്‍
പരിചരിക്കാന്‍   അറുനൂറു  ട്രെയിന്‍ഡ് സ്റ്റാഫ്‌

താജിലും ഒബ്രോണ്‍ ഹോട്ടലിലും വര്‍ഷങ്ങള്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാര്‍ സദാസമയം അടുക്കളയിലും     ……………

 

 

 

ഒരു വേശ്യ ചാരിത്ര്യവതിയെന്നു  സ്വയം വിളിച്ചുപറയുംപോലെ , എന്തുണ്ടായിട്ടെന്താ വാസ്തു ശരിയില്ലെങ്കില്‍ പോയില്ലേ 😉                   

 

 

എന്തായാലും  വാസ്തുവിദ്യ പ്രചരിപ്പിക്കുന്നവര്‍ക്ക്  ലോകാവസാനംവരെ വരെ ഉദാഹരിക്കാന്‍  അംബാനിയുടെ കുടില്‍ ആന്റിലിയയുണ്ട്   ……………….

ആരാന്‍റെ  കാണാന്‍കഴിയാത്ത സ്ഥലത്ത് ആലുമുളച്ചാല്‍ അത് കാണാനും ഒരു ചന്തം   എന്ന് പറയുംപോലെ അല്ലെങ്കില്‍ സാധാരണക്കാരെ    അതിസാദാരണക്കാരനാക്കുന്ന വില വര്‍ദ്ധനയുടെ പ്രതിഷേധം എന്നനിലക്ക്    പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന്  വിളിച്ചു പറയാന്‍ നമുക്ക് മുന്നിലിതാ മുകേഷിന്‍റെ  ആന്റിലിയ    ………………….

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged , , , , , , , , , , . Bookmark the permalink.