നിത്യക്ക്‌ ജാഡയോ ?

മഹാനടന്‍ തിലകനു പിന്നാലെ ഉറുമി ഫെയിം നിത്യാമേനോനും വിലക്കിനെ നേരിടുമ്പോള്‍ ഒരിക്കലും അവസാനിക്കാത്ത അലയൊലി പോലെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു

സത്യത്തില്‍ ഇവിടെ ആര്‍ക്കാണ്ജാഡ ? ജോലിയെടുക്കുന്നതിനിടയില്‍ യാതൊരുവിധ അറിയിപ്പുകളുമില്ലാതെ കയറി വന്ന് സംസാരിക്കണമെന്ന് പറഞ്ഞിട്ടും ,വൈകിട്ട് സംസാരിക്കാമെന്നും മാനേജരോട് ചോദിച്ചു സമയം അറ്രെന്ജ് ചെയ്യണമെന്നും പറഞ്ഞ നിത്യക്കോ ? അതോ മലയാളത്തിലെ സീനിയര്‍ നിര്‍മാതാക്കളാണ് വന്നിരിക്കുന്നതെന്നും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍പോലും തങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തേതെന്നു നോക്കാതെ ഉടന്‍ കാണാന്‍തയാറാകുമെന്ന് പറഞ്ഞു വിലക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സങ്കടനയുടെ തലപ്പത്തിരിക്കുന്ന നിര്‍മ്മാതാക്കള്‍ക്കോ ?

സംഭവം അറിയാത്തവര്‍ ഉണ്ടെങ്കില്‍ …

പ്രൊഡ്യുസെര്‍സ് സങ്കടനയുടെ തലതൊട്ടപ്പന്‍ സുരേഷ്കുമാറും ,ആന്‍റോയും ( ബിഗ്ബി ,ബെസ്റ്റ്‌ആക്ടര്‍ ,ചട്ടമ്പിനാട് നിര്‍മ്മാതാവ് ) സില്‍മ്പതികളും കൂടെയങ്ങ് ഉലാത്തുമ്പോള്‍ അടുത്തൊരു പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നുവെന്ന്‌ കേട്ടു ..എന്നാപ്പിന്നെ ഒന്ന് കണ്ടു വന്നെക്കാംന്നുകരുതി നേരെ ഷൂട്ടിംഗ് സ്ഥലത്തെത്തി .. നിത്യാമേനോന്‍ ഉണ്ടൊരുങ്ങാനായ്‌ കുഞ്ഞു ബ്രേക്ക് എടുത്തിരിക്കുന്നു , എന്തായാലും പോയതല്ലേ ന്നാപ്പിന്നെ പുതിയ പടത്തെപ്പറ്റി സംസാരിച്ചു ഡേറ്റ്‌ വാങ്ങിക്കളയാംന്നു ആന്‍റോക്കൊരു ഭൂദോദയം … താനിപ്പോ വേറൊരു പടത്തിന്‍റെ ഷൂട്ടിംങ്ങിലാന്നും , വൈകിട്ട് വിശാലമായി കാണാന്‍ മാനേജരോട് ചോദിച്ചു സമയം അറ്രെന്ജ് ചെയ്യണമെന്നും നിത്യ !!! അത് പറ്റില്ല്യ , ഞങ്ങള്‍ ആരാന്നു നിനക്കറിയോ സൂപ്പര്‍ താരങ്ങള്‍പോലും തങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തേതെന്നു നോക്കാതെ ഉടന്‍ കാണാന്‍തയാറാകുമെന്ന് പറഞ്ഞു ഇവരും ..

അഭിനയിക്കേണ്ട സമയത്ത് കിന്നാരം പറയാന്‍പോയീന്ന് പറഞ്ഞാല്‍ ? അതോ ജോലിയോടുള്ള ആത്മാര്‍ത്ഥതയോ എന്തോ , എന്തായാലും പറ്റില്ലെന്ന് നിത്യ അറിയിച്ചു … മഹാനടന്‍മാര്‍പോലും തങ്ങളുടെ മുമ്പില്‍ മുട്ട്താത്തി നില്‍ക്കുമ്പോ , ഇവളാരെടാ , ഇന്നലെപ്പെയ്ത മഴയത്തു ജനിച്ച ഇരുപത്തിരണ്ടുകാരിയെന്നു അവരും ..അങ്ങനെ ചെന്നയുടനെ സുരേഷ് എല്ലാ നിര്‍മ്മാതാക്കള്‍ക്കും നീട്ടിയെഴുതി..മേലാല്‍ അനുമതി വാങ്ങാതെ ഒരൊറ്റപ്പടത്തിലും ആ അഹങ്കാരിപ്പെണ്ണിനെ അടുപ്പിക്കരുത് !!!! കേട്ടയുടനെ നിത്യ പറഞ്ഞു ,നല്ല പടം ഇറക്കണമെന്നുള്ളവര്‍ ഉള്ളിടത്തോളം വിലക്കൊന്നും പ്രശ്നമാണെന്ന് തോന്നുന്നില്ല്യ 🙂

ജോലി ചെയ്യേണ്ട സമയത്ത് ചുമ്മാകേറിചെന്ന് സീനിയര്‍ നിര്‍മ്മാതാക്കള്‍ ആണെന്നും അപ്പോതന്നെ സംസാരിക്കണമെന്ന് പറഞ്ഞവര്‍ക്കോ , ആരുടെ ദാര്‍ഷ്ട്യത്തിലും മുന്നിലും തല കുനിക്കാതെ ഏറ്റെടുത്ത ജോലി വലുതായികണ്ട നിത്യക്കോ ..ആര്‍ക്കാണിവിടെ ജാഡ 😛

സങ്കടനകള്‍ , നല്ലതിനുവേണ്ടി സങ്കടിക്കനുള്ളതാവണ്ടേ അതോ വ്യക്തിവിദ്വേഷം തീര്‍ക്കാനുള്ള കൊട്ടുവടിയാണോ ? മഹാനടന്‍ തിലകന്‍ കൊളുത്തിയ നെറികെട്ട ചിലര്‍ക്കെതിരെയുള്ള പ്രതിഷേധം സത്യമായിരുന്നു എന്ന് ചിലരെങ്കിലും ഓര്‍ത്തെടുക്കും ..
മാന്യരെങ്കില്‍ ,ഇഷ്ട്ടപ്പെടാത്തത് വല്ലതും പറഞ്ഞു പോയെങ്കില്‍ , അത് ഇരുപത്തിരണ്ടുകാരിയുടെ വിവരമില്ലായ്മയായ്‌ എടുക്കാമല്ലോ …

നിത്യാമേനോന്‍ : വയസ്സ്: 22 ,അച്ഛന്‍:കോഴിക്കോട് അമ്മ: പാലക്കാട്‌ ..ഒരിക്കലും അഭിനയിക്കാന്‍ മോഹമില്ലാതെ ജേര്‍ണലിസം പഠിച്ച ബംഗ്ലൂരില്‍ ജനിച്ചു വളര്‍ന്നു എട്ടാം വയസില്‍ അഭിനയരംഗത്തേക്ക് വന്നവള്‍…

പണ്ട് ശരണ്യാമോഹനും ,മീരാജാസ്മിനും , നയന്‍താരയ്ക്കും ഒക്കെ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ , ശരണ്യാമോഹന്‍ കേറി കാലു പിടിച്ചു ഒത്തുതീര്‍പ്പാക്കി അഭിനയിക്കുന്നത്പോലെ ഒരുത്തന്‍റെയും അഹങ്കാരത്തിന് മുന്നില്‍ തലകുനിക്കാതെ നിന്ന നിത്യക്ക്‌ , ഒരുപാടൊരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള എല്ലാ സന്ദര്‍ഭവും കാലം കൊടുക്കട്ടെ …

.. ശരിയപ്പോ 🙂

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.
  • deepika venkatesh

    പോടാ പുല്ലേ ..കാര്യമറിയാതെ കിടന്നു കുറയ്ക്കരുത്. അവള് പറഞ്ഞത് പ്രൊഡ്യുസെര്‍സിനോട് താന്‍ സംസാരിക്കില്ല എന്നും മാനേജരോട് സംസാരിച്ചാല്‍ മതി എന്നുമാണ്. മലയാളത്തില്‍ പണ്ടേ മാനേജര്‍ സമ്പ്രദായം നിര്‍ത്തിയതാണ്. പിന്നെ വന്നത് ആരൊക്കെയെന്നു പ്രോഡക്ഷന്‍ മാനേജര്‍ പറഞ്ഞിട്ടും അവള്‍ വന്നില്ല .